You are here: Home ഇന്ത്യ തമിഴ്‌നാട് നീലഗിരി മലനിരകള്‍


നീലഗിരി മലനിരകള്‍ PDF Print E-mail
Written by ബാബുരാജ് ആലപ്പി   
Tuesday, 25 December 2012 12:19

കൊച്ചിയില്‍ നിന്നും മൂന്ന് മണിയോടെയാണ്  ഞങ്ങള്‍ യാത്ര തിരിച്ചത്.ചേര്‍ത്തല മണ്ണുത്തി മാതൃക സുരക്ഷാ പാതയിലൂടെ ത്രിശൂര്‍ പട്ടാമ്പി പെരിന്തല്‍മണ്ണ വഴി നിലമ്പൂരിലേക്ക്.നിലമ്പൂരിലെ തേക്കിന്‍ കാടുകളും പാട്ടുമല്‍സരവും ഒക്കെ ആസ്വദിച്ച് വഴിക്കടവ് ചെക്ക്‌ പോസ്റ്റില്‍ എത്തി.രാത്രി ആയതിനാല്‍ നാടുകാണി ചുരത്തിന്റെ ഭംഗി ആസ്വദിക്കാന്‍ സാധിച്ചില്ല.അങ്ങനെ ഞങ്ങള്‍ ചെക്ക്‌ പോസ്റ്റില്‍ നിന്നും പാസ് എടുത്തു.ട്രാവലര്‍ വണ്ടിയ്ക്കു ഏകദേശം 350 രൂപ കൊടുക്കേണ്ടി വരും.ഇനി നമ്മള്‍ യാത്ര ചെയ്യുന്നത് തമിഴ് നാട്ടിലേക്കാണ്‌.

 


തമിഴ് നാട്ടിലെ യാത്രയ്ക്ക് പോകുമ്പോള്‍ നിങ്ങള്‍ കീശയില്‍ ഒരു പാട് ചില്ലറ നോട്ട് കള്‍ കരുതണം.വഴിയില്‍ അവിടിവിടെയായ് ഓരോ മുളം കമ്പുകള്‍ നാട്ടി ഓരോ പോലീസ് കാരന്മാര്‍ നില്‍ക്കുന്നുണ്ടാവും.കേരള പോലീസ് നെ പോലെ മിനിമം നൂറു രൂപ കൊടുക്കേണ്ടി വരില്ല മാക്സിമം നൂറു രൂപയില്‍ ഒതുങ്ങും.അങ്ങനെ ഏകദേശം ഒന്‍പതു മണിയോടെ ഞങ്ങള്‍ തമിഴ്നാടിന്റെ മെയിന്‍ ചെക്ക്‌ പോസ്റ്റില്‍ എത്തി.അവിടെ പോലീസിന്റെ എണ്ണം കൂടുതലാണ്.പൊട്ടിക്കാതെ വെച്ച കേരള ബെവ്കോ പ്രോഡക്റ്റ് കണ്ടാല്‍ അവര്‍ അത് സീസ് ചെയ്യും.ഞങ്ങള്‍ കുടിച്ച ബിയര്‍ കുപ്പികള്‍ അവര്‍  കയറി എടുത്തോണ്ട് പോയി.തുടക്കക്കാരുടെ ജാള്യത മൂലം  കാലിയാകാത്ത  ബിയര്‍കള്‍ ഒരു ഉളുപ്പും കൂടാണ്ട് അവന്മാര്‍ അവിടെ നിന്നും  കഴിക്കുന്നത്‌ വരെ കാണേണ്ടി വന്നു.തണുത്ത കാറ്റ് നന്നായ് വീശി തുടങ്ങിയിരിക്കുന്നു. അങ്ങനെ ൧൦ മണി ആയപ്പോള്‍ ഗൂടല്ലൂര്‍ എത്തി.നാടുകാണിയില്‍ നിന്നും വരുമ്പോള്‍ ലെഫ്റ്റ് കട്ട്‌ ചെയ്താല്‍ മൈസൂര്‍ റൈറ്റ് കട്ട്‌ ഊട്ടി.മൈസൂര്‍ നു എഴുപതും ഊട്ടിക്ക്‌ അന്‍പതും കിലോമീറ്റര്‍ ദൂരം.


അങ്ങനെ ഞങ്ങള്‍ ആ റിസോര്‍ട്ടില്‍ എത്തി...മലയാളിയായ ഒരു തിരുവല്ലക്കാരന്‍ ഡോക്ടര്‍ ആണ് ഉടമസ്ഥന്‍ . ഞങ്ങളെ കാത്തു പുള്ളിക്കാരന്‍ ആ രാത്രിയില്‍ അവിടെ നില്‍ക്കുന്നുണ്ടായിരുന്നു.ചെന്നപ്പോള്‍ നല്ല സ്ട്യലന്‍ ബീഫ് വറത്തതും ലിവര്‍ ഫ്രൈ ചെയ്തതും.തുടക്കം ആണ്.ഐറ്റംസ് വേറെയും ഉണ്ടു ...കാണാനുള്ള സ്ഥലങ്ങളെ പറ്റി ഒക്കെ നല്ല വിവരണം തന്നു പുള്ളി.പിന്നെ ആ തണുപ്പില്‍ നല്ലൊരു കുപ്പ കൂട്ടി അത്താഴം.ചിക്കെന്‍ വറുത്തരച്ചത്,ചോറ്,ചപ്പാത്തി.രേക്ഷയില്ലാത്ത എരിവു ആണ് കറികള്‍ക്ക്...കഴിച്ചു കരഞ്ഞു പോയി.അവസാനം പുള്ളി തന്നെ കുറെ ഐസ് ക്രീം തന്നപ്പോലാണ് ഒന്ന് റെഡി ആയി വന്നത്.

 



മകര മാസത്തിന്റെ തണുപ്പില്‍ മുറിയിലെ കമ്പിളി പുതപ്പിനടിയില്‍ ഒതുങ്ങി കൂടാന്‍ ആഗ്രഹം ഉണ്ടെങ്കിലും രാവിലെ തന്നെ ഒരു ഹിന്ദി കാരന്‍ പയ്യന്‍ ചായയുമായ് വന്നു.അങ്ങനെ ആ മഞ്ഞില്‍ നനുത്ത പുലരിയില്‍ ഞങ്ങള്‍ കുളിച്ചു ഫ്രെഷായി പൈക്കാര തടാകം കാണുവാന്‍ പോയി.ഊട്ടി റോഡില്‍ ഏകദേശം 15 കിലോ മീറ്റര്‍ പോകുമ്പോളാണ് തടാകം.തടാകത്തിലെ ആല്‍ഗകളുടെ നിറം മലനിരകളുടെ ബാക്ക് ഗ്രൗണ്ടില്‍ ആ തടാകത്തിനു പ്രത്യേക ഒരു ഭംഗി  നല്‍കുന്നു.ബോട്ടിംഗ് ഉണ്ടു.സ്പീഡ് ബോട്ടുകളും മറ്റും പ്രകൃതി വാതകത്തില്‍  ആണ് ഓടിക്കുന്നത് .അതിനാല്‍ പുന്നമട കായലിലെ പോലെ മണ്ണെണ്ണയുടെ തിളക്കമില്ലാത്ത ശാന്ത സുന്ദരമായ തടാകം.ഊട്ടി തടാകം ഇതിന്റെ നാലയലത്ത്‌ വരില്ല.പെടല്‍ ബോട്ടിംഗ് ഇല്ലെന്നു മാത്രം.ഒരാള്‍ക്ക് ഏകദേശം അമ്പതു രൂപയാകും ബോട്ടിംഗ് നു.ചിത്രകാരന്റെ കാന്‍വാസില്‍ വരച്ച പോലെ തോന്നിക്കുന്ന ഒരു യാത്ര.


അവിടെയ്ക്ക് പോകുന്ന വഴികളും മനോഹരമാണ്.നീലഗിരി പോകുന്ന വഴികളില്‍ അങ്ങ് ദൂരെയായ് ഒരു സുന്ദരി സൂര്യ സ്നാനം ചെയ്യുന്ന പോലെ ഇളവെയിലില്‍ കിടക്കുന്നു.പിന്നീടു വശങ്ങളിലും തേയില തോട്ടങ്ങളാണ്.അങ്ങനെ യാത്ര ചെയ്യുമ്പോള്‍ വശങ്ങളില്‍ ആകാശം തൊട്ടുതലോടി നില്‍ക്കുന്ന യൂക്കാലി മരങ്ങളെ കാണാം.വില്‍‌സണ്‍ എസ്റ്റേറ്റ്‌.അവിടെ വണ്ടി പാര്‍ക്ക്‌ ചെയ്തു കുറച്ചു താഴേയ്ക്ക് നടന്നാല്‍ നീഡില്‍ റോക്ക് പോയിന്റ്‌ ഇല്‍ എത്താം.കാറ്റു നന്നായ് വീശുന്നുണ്ട്.ബാലന്‍സ് തെറ്റിയാല്‍ അടിയിലെ       കൊക്കയിലേക്ക് യാത്ര ചെയ്യാം. അവിടെ നിന്നും നോക്കിയാല്‍ ഫ്രോഗ് ഹില്‍ വ്യൂ കാണാം.അതായതു നീലഗിരിയുടെ ഒരു ഭാഗം ഒരു തവള കമന്നു ഇരിക്കണ പോലെ കാണാം.സാഹസികത ഇഷ്ട്ടപെടുന്നവര്‍ക്ക്  നീഡില്‍ റോക്ക് ന്‍റെ മുനയില്‍ കയറാം.കയ്യില്‍ അതിനുള്ള ഐറ്റംസ് കരുതണം എന്ന് മാത്രം.




 
വീണ്ടും റിസോര്‍ട്ടില്‍ എത്തി.അയല വറുത്തതും ചിക്കന്‍ കറിയും.എരിവല്‍പ്പം കൂടുതലാണ്.നമ്മുടെ അരി കിട്ടില്ല.പൊന്നിയരിയില്‍ വച്ച ടോമോടോ റൈസ്, തൈര് സാദം, ലെമണ്‍ റൈസ് ഒക്കെ കിട്ടും. ചൂട് അറിയുന്നേയില.ഉച്ചയ്ക്ക് ശേഷം നേരെ മുതുമല വന്യ ജീവി സന്കേതതിലേക്ക്.ഗുടലൂര്‍ മൈസൂര്‍ റോഡില്‍ ഇരുപതു കിലോമീറ്റര്‍ യാത്രയുണ്ട്.അവിടെ നിന്നും ജീപെടുത്തു കാടിനുള്ളിലേക്ക്‌. 8 പേര്‍ക്ക് ഇരിക്കാവുന്ന ജീപിനു അവന്മാര്‍ 1500 ചോദിക്കും...ഒരു 600 700 രൂപയ്ക്ക് കിട്ടും.പത്രപാതി വനമാണ്.കാനന പാതയ്ക്ക് ഇരുവശത്തും കള്ളി ചെടികള്‍ തിന്നുന്ന മാനുകളെ കാണാം.പിന്നെ നാട്ടിലെ ഒരു കാക്ക പോലും അവിടെ ഇല്ല...അതിനു പകരം മയിലുകള്‍ ഉണ്ടു.ഫോട്ടോ എടുക്കലും മറ്റും നിരോധനം ഉണ്ടു...കുറെ ചെന്നപ്പോള്‍ കുറച്ച്‌ ആനകളെയും കണ്ടു.തീര്‍ന്നു.ഇനി വല്ല മൃഗങ്ങളെയും കാണണം എന്നുന്ടെല്‍ രാത്രിയെ പറ്റു.അത് അവിടെ പറ്റില്ല താനും.തിരികെ വരുമ്പോള്‍ ഒരു കാറ്റ് പോത്തിനെ കണ്ടത് മാത്രം മിച്ചം.
റൂമില്‍ എത്തിയപ്പോള്‍ നല്ല ചൂട് മസാല ചായയും പഴം പൊരിയും.ക്യാമ്പ്‌ ഫയറിനു വേണ്ട എല്ലാ ഒരുക്കങ്ങളും അവിടെ ഉണ്ട്.




രാവിലെ ആറു മണിക്ക് തന്നെ ട്രെക്കിങ്ങ്നു പോയി.നാട്ടിലെ മലകളുടെ അത്ര റിസ്ക്‌ അല്ല.എന്നാലും മാനിന്റെ എല്ലുകളും മറ്റും കണ്ടപ്പോള്‍ മനസിലായി കാട്  തന്നെ ആണുന്നു.മഞ്ഞു വീണു കിടക്കുന്ന ഗൂടലൂര്‍ ടൌണ്‍ ആസ്വദിക്കാന്‍ രാവിലത്തെ ഉറക്കം കളഞ്ഞല്ലോ എന്നോര്‍ത്ത് ആരും നിരാശരായില്ല.നീലഗിരിയുടെ ദ്രിശ്യ ചാരുതയില്‍ ഫോട്ടോ എടുക്കാം. 


ഞങ്ങള്‍ ഫ്രോഗ് ഹില്‍ വ്യൂ പൊയന്റില്‍ എത്തി.അവിടെ നിന്നും നീഡില്‍ റോക്ക് കാണാം....മലനിരകളിലെ ഒരു അമ്പലം പോലെ തോന്നുംദൂരക്കഴ്ചയില്‍.പാചകക്കാരന് കൊടുക്കാന്‍ ഞങ്ങള്‍ മദ്യം അന്വേഷിച്ചു നടക്കുകയ്യാണ്.അപ്പോളാണ് ഒരു ലോക്കല്‍ മനുഷ്യനെ മുട്ടിയത്‌. പുള്ളി പറഞ്ഞു."കൊന്ജം മുന്നാടി പോയാ ഒരു ലെഫ്റ്റ് കട്ട്‌ ഇരുക്ക്‌ അന്ത പക്കം സ്ട്രയിട്റ്റ് പോനാ നീലഗിരി പീക്ക് ഇരിക്ക്‌."

അങ്ങനെ ആ ഇടുങ്ങിയ വഴികളിലൂടെ യാത്ര തുടങ്ങി.കാരറ്റ് തോട്ടങ്ങളും കാബേജു തോട്ടങ്ങളും ആണ് ഏറു വശങ്ങളിലും.കുറെ ചെന്നപ്പോള്‍ വഴി മോശം ആയി തുടങ്ങി.ഒരു കേരള ലോറി കിടക്കുന്നു.ഞങ്ങള്‍ വഴി ചോദിച്ചു.പുള്ളിക്കാരന് പിടുത്തം ഇല്ല .റോഡ്‌ പണിക്കാരോട് ചോദിച്ചു വഴി മനസിലാക്കി.കുറെ വീണ്ടും ചെന്നപ്പോള്‍ അതാ ഒരു സെക്യൂരിറ്റി നില്‍ക്കുന്നു.നീലഗിരി പീക്ക്.ഞങ്ങള്‍ ചോദിച്ചു.പുള്ളി പറഞ്ഞു.ഇനി എട്ടു കിലോ മീറ്റര്‍ റോഡ്‌ മോശം ആണ്...അവിടെ ചെന്നാല്‍ വണ്ടി പാര്‍ക്ക്‌ ചെയ്യാം.പിന്നെ ഒരു പതിനൊന്നു കിലോമീറ്റര്‍ കാട്ടിലൂടെ നടന്നാല്‍ ഫോറെസ്റ്റ് ഗസ്റ്റ് ഹൌസ് .നൈസ്.ഞങ്ങള്‍ തിരിച്ചു പോന്നു.തിരികെ വരുമ്പോള്‍ പഴയ ലോറി കാരന്‍ ഒരു വളിച്ച ചിരിയോടെ നില്‍ക്കുന്നു.




വൈകിട്ട് ഞങ്ങള്‍ സാം ഡോക്ടര്‍ നോട് യാത്ര പറഞ്ഞു നാട്ടിലേക്കു തിരിച്ചു. നാടുകാണിയുടെ ഭംഗി ആസ്വദിച്ച്, നിലംബൂര്‍ തേക്കിന്‍ തോട്ടങ്ങളിലൂടെ ദൈവത്തിന്റെ സ്വന്തം ബാറിലേക്ക്.
 


ഇന്ത്യ: ഏറ്റവും പുതിയ ലേഖനങ്ങള്‍

ഹിമവത് ഗോപാൽ‌സ്വാമി ബെട്ട
ഹിമവത് ഗോപാൽ‌സ്വാമി ബെട്ട
കുറച്ചുനാളുകളായി വായിച്ചും പറഞ്ഞും കേട്ട ഒരിടമുണ്ട്. ഗോപാൽസ്വാമി ബെട്ട. ഇത്തവണ ജനുവരിയിൽ നിനച്ചിരിക്കാതെ കിട്ടിയ ഒരു അവധിദിവസം ഞാനും ആൽഫയും  കൂടി ഒരു യാത്ര തിരിച്ചു. കർണാടകയിലെ ഹിമവത് ഗോപാൽസ്വമിബെട്ടയായിരുന്നു ലക്ഷ്യം. (കടപ്പാട് Team BHP) കർണാടക കേരള അതിർത്തിയിലെ ഗുണ്ടല്‍പേട്ടയില്‍ നിന്ന് ഊട്ടി റോഡിലൂടെ എട്ട് കിലോമീറ്റര്‍  പോയാല്‍ ശ്രീഹങ്കളയാണ്. ഇവിടെ നിന്നാണ് ഗോപാൽ‌സ്വാമിബേട്ടയിലേക്ക് തിരിയേണ്ടത്. ഗുണ്ടല്പേട്ട് നിന്ന് 20 കിലോമീറ്റർ സഞ്ചരിച്ചാല്‍ഗോപാല്‍ സ്വാമി ബെട്ട എത്തും. ശ്രീഹങ്കളയിൽ നിന്നും വലതു തിരിഞ്ഞ്ഒരു കൊച്ചു ഗ്രാമത്തിലൂടെ കടന്ന്പൂപ്പാടങ്ങൾ( സീസണിൽ) നിറഞ്ഞ ഗ്രാമീണപാതയിലൂടെ പോയാൽ ഗോപാൽസ്വാമി ബെട്ടയിലെത്താം. (കടപ്പാട് google.com) നിറയെ  കാലികൾ മേയുന്ന, ഒരു വശം ഇലക്ട്രിക് ഫെൻസുകൾ നിറഞ്ഞ വഴിയുടെ ഒരു വശം  നിറയെ കൃഷിയിടങ്ങളാണ്. കാലികളെ മേയ്ക്കുന്ന ധാരാളം ഗ്രാമീണരേയും കാളവണ്ടികളെയും  ഇവിടെ കാണാം.  നാഗരികത തൊട്ടുതീണ്ടിയിട്ടില്ലാത്ത ഈഗ്രാമീണരെ കണ്ടാലറിയാം ഈ സുന്ദര സുഗ്ന്ധ ഭുവിലെ  പട്ടിണി.   സീസണിൽ പൂക്കളുംഅല്ലാത്തപ്പോൾ പച്ചക്കറിയും വിളയുന്ന ഈ ഗ്രാമം കടന്നാൽ ചെക്ക് പോസ്റ്റായി.. ഇവിടെനിന്നും  നിന്നും മലയുടെ മുകളിലേക്കു പോകുവാൻ കർണാടകയുടെ KSRTCബസ്സുകൾ ഉണ്ട്.   സ്വകാര്യ വാഹനങ്ങൾക്ക് ഇവിടം വരയെ പ്രവേശനമുള്ളു. വാഹനം സുരക്ഷിതമായി പാർക്ക് ചെയ്യാനുള്ള  സൗകര്യം ഇവിടെ ഉണ്ട്. മലയുടെ മുകലിലേക്കുബസ്സിൽ യാത്ര ചെയ്യണം. 40 രുപയാണ് ടിക്കറ്റ് ചാർജ്.  (കടപ്പാട് google.com) വീതി കുറഞ്ഞു വളവുകളും തിരിവുകളും നിറഞ്ഞ ടാർ പൊളിഞ്ഞ ചെങ്കുത്തുകയറ്റം ചെന്നെത്തുന്നത്  ഹിമവദ് ഗോപാല്‍ സ്വാമി അമ്പലത്തിനു മുന്നിലാണ്. സമുദ്രനിരപ്പില്‍നിന്നും രണ്ടായിരത്തിലധികം  അടി ഉയരത്തിലുള്ള ചെങ്കുത്തായ മലനിരകളിലേക്ക് ചുരം കയറി വേണം എത്താന്‍. ഇരുവശവും  ഘോരവനമാണ്.ഉയരത്തിലെത്തുമ്പോഴും താഴെ ബന്ദിപ്പൂർ വനത്തിന്റെ ഭാഗമായ വനമേഘലയിൽ മേഞ്ഞു നടക്കുന്ന വന്യമൃഗങ്ങളെ കാണാം. പാറക്കല്ലുകള്‍ പോലെ ചെറുതായി ആനക്കൂട്ടങ്ങള്‍ മേഞ്ഞു  നടക്കുന്ന കാഴ്ച ഗോപാല്‍സ്വാമി ബെട്ടയിലെ  മാത്രംകാഴ്ചയാണ്. സദാസമയവും മഞ്ഞു പുതച്ചു നില്‍ക്കുന്ന ക്ഷേത്രം തീര്‍ത്ഥാടകരുടെപുണ്യഭൂമികൂടിയാണ്. പതിനാലാം നൂറ്റാണ്ടിലാണ്  ഈ ക്ഷേത്രം പണികഴിപ്പിച്ചിരിക്കുന്നത് എന്നാണ് വിശ്വാസം. എപ്പോഴും കോടമഞ്ഞണിഞ്ഞ മലനിരകളാണ് ചുറ്റിലും.  (കടപ്പാട്
ഹിമ പാദങ്ങളിലൂടെ ഒരു മധുവിധു യാത്ര
ഹിമ പാദങ്ങളിലൂടെ ഒരു മധുവിധു യാത്ര
  ഷിംല - കുളു - മണാലി - മഞ്ഞില്‍ ജന്മംകൊണ്ട ഒരു സ്വര്‍ഗ്ഗമാണ് ഇന്ത്യയുടെ വടക്ക് ഭാഗത്ത് സ്ഥിതിചെയ്യുന്ന ഹിമാചല്‍ പ്രദേശിലെ ഈ മനോഹര സ്ഥലങ്ങള്‍. ഹിമാലയത്തോട്‌ ചേര്‍ന്ന്കിടക്കുന്ന ഈ വിസ്മയഭൂമി കാണാന്‍ ലോകത്തിന്‍റെ
കിന്നാരം ചൊല്ലുന്ന ഭരത്പൂർ
കിന്നാരം ചൊല്ലുന്ന ഭരത്പൂർ
ഈ ദിവസേനയുള്ള മനം മടുപ്പിക്കുന്ന ആവർത്തന  വിരസതയാർന്ന ജോലികളിൽ നിന്ന് ഒരു വിടുതിക്കായ് കാത്തിരിക്കുകയാണ് ഞങ്ങൾ. ഡൽഹിയിലെ  ദിവസേനയുള്ള ഗതാഗത കുരുക്കിൽ നിന്നും, മെട്രോയുടെ തിരക്കിൽ നിന്നും ഓഫീസിലെ ഫയലുകളിൽ നിന്നും ഒരു ചെറിയ മോചനം.  ഡെൽഹിയിൽ നിന്ന്
തഞ്ചാവൂര്‍ ക്ഷേത്രസ്മരണകളിൽ..
തഞ്ചാവൂര്‍ ക്ഷേത്രസ്മരണകളിൽ..
മധുരയിലെ മാട്ടുതാവണി ബസ്സ്റ്റാന്റ് വിട്ടതിനു ശേഷം പൊടിപറക്കുന്ന, ഇരുവശത്തും പൊടിമണ്ണ് നിറഞ്ഞ പാതയിലൂടെയാണ് ബസ് പൊയ്ക്കൊണ്ടിരുന്നത്. തഞ്ചാവൂര്‍ക്ക് ഏകദേശം ഇരുന്നൂറു കിലോമീറ്ററോളം ദൂരമുണ്ട്. കുഴികള്‍ നിറഞ്ഞ ഈ മണ്‍പാതയും ആടിക്കുലുങ്ങി നീങ്ങുന്ന ഈ ബസുമല്ലാതെ
സ്വര്‍ണ്ണക്കാഴ്ചകള്‍
സ്വര്‍ണ്ണക്കാഴ്ചകള്‍
ടൂറിസ്റ്റ് സീസണ്‍ അവസാനിക്കാറായ ജയ്സല്‍മേട്‌ വെയിലേറ്റ് സ്വര്‍ണ്ണം പോലെ തന്നെ തിളങ്ങുന്നുണ്ടായിരുന്നു. ചുറ്റും മഞ്ഞകലര്‍ന്ന സാന്‍ഡ്സ്റ്റോണുകളില്‍ തീര്‍ത്ത കെട്ടിടങ്ങള്‍ , രാജ പ്രൌഡിയുടെ പ്രതീകങ്ങളായ ചത്തിരികള്‍(കുടകള്‍) അമ്പലങ്ങള്‍, വീടുകള്‍, മഞ്ഞക്കല്ലുകള്‍ പാകിയ നടപ്പാതകള്‍, ഗേറ്റുകള്‍..അങ്ങിനെ
രമോഹള്ളിയിലെ മുത്തശ്ശി മരം
രമോഹള്ളിയിലെ മുത്തശ്ശി മരം
പ്രഭാതം. തണുപ്പ് മേലാകെ അരിച്ചുകയറുന്നുണ്ട്. മണി ഏഴ് കഴിഞ്ഞെങ്കിലും തെല്ലും വെയിൽ വന്നിട്ടില്ല. കാർമേഘം കമ്പിളി പോലെ ആകാശത്ത് നിവർത്തിയിട്ടിട്ടുണ്ട്. സൂര്യൻ ഇന്നും അവധിയെടുത്തിരിക്കുകയാണെന്ന് തോന്നുന്നു. മറ്റൊരു യാത്ര. ഇത്തവണ ഒരു
ആദി കൈലാസയാത്ര
ആദി കൈലാസയാത്ര
ഹിമാലയയാത്രകൾ ഓരോ രീതിയിലും അറിവുകൾ പകർന്നു തരുന്നു. അറിവിന്റെ മഹാമേരുവായി ആ സത്യം നൂറ്റാണ്ടുകളായി ഭാരതത്തിന്റെ വടക്കുവശത്ത് നിലകൊള്ളുന്നു. ഞങ്ങളുടെ ഓരോ യാത്രയും ആ സത്യത്തിന്റെ അന്വേഷണമാണ്. ഓരോ ഹിമാലയയാത്രയിലും
ശിവന സമുദ്രം
ശിവന സമുദ്രം
വെള്ളച്ചാട്ടങ്ങള്‍ എനിക്കെന്നും തിരിച്ചറിവുകള്‍  തരുന്ന നിമിഷങ്ങളാണ്. മനസ്സിന്‍റെ  ഇരുട്ട്  നിറഞ്ഞ ഗര്‍ത്തങ്ങളില്‍ കെട്ടികിടക്കുന്ന ഒരു പിടി നിഗൂഡ വികാരങ്ങളെ സ്വതന്ത്രമാക്കാന്‍ നിയന്ത്രണമില്ലാതെ ഒഴുകുന്ന ഈ ജലദേവതക്ക് സാധിച്ചേക്കും. ശിവനസമുദ്ര വെള്ളച്ചാട്ടം കര്‍ണാടകയിലെ മാണ്‍ഡ്യാ ജില്ലയിലാണ്
ബേലൂരിലേക്ക് ഒരു തീർത്ഥാടനം
ബേലൂരിലേക്ക് ഒരു തീർത്ഥാടനം
ഐതിഹ്യങ്ങളും പുരാണങ്ങളും കൈകോർത്തു കിടക്കുന്ന ഇന്ത്യൻ സംസ്കാരത്തിന്റെ ഒഴിച്ചുകൂടാൻ പറ്റാത്ത ഘടകമാണ് നമ്മുടെ ക്ഷേത്രങ്ങൾ. കേരളം തൊട്ട് അങ്ങ് ഹിമാലയം വരെ അവ കാണാമെങ്കിലും, ഓരോ അമ്പലവും അദ്വിതീയമായി നിർമ്മിക്കപ്പെട്ടിരിക്കുന്നു. പല
നീലഗിരി മലനിരകള്‍
നീലഗിരി മലനിരകള്‍
കൊച്ചിയില്‍ നിന്നും മൂന്ന് മണിയോടെയാണ്  ഞങ്ങള്‍ യാത്ര തിരിച്ചത്.ചേര്‍ത്തല മണ്ണുത്തി മാതൃക സുരക്ഷാ പാതയിലൂടെ ത്രിശൂര്‍ പട്ടാമ്പി പെരിന്തല്‍മണ്ണ വഴി നിലമ്പൂരിലേക്ക്.നിലമ്പൂരിലെ തേക്കിന്‍ കാടുകളും പാട്ടുമല്‍സരവും ഒക്കെ ആസ്വദിച്ച് വഴിക്കടവ്
Banner
Banner
Hits:3671219
Visitors: 1128349
We have 52 guests online

Reading problem ?  

click here