You are here: Home കേരളം ഇടുക്കി മൂന്നാറും ലക്കം ഫാൾസും


മൂന്നാറും ലക്കം ഫാൾസും PDF Print E-mail
Written by ബാബുരാജ് ആലപ്പി   
Monday, 24 September 2012 17:37

ട്രിവാന്‍ഡ്രം മെയില്‍ ത്രിശൂര്‍ എത്തുമ്പോള്‍ രാവിലെ നാലു മണി ആകും. അവിടെ നിന്നും ഞാന്‍ ഡയറക്റ്റ് വണ്ടിയിലേക്ക് കയറാം. അവിടുന്ന് നേരെ ആതിരപ്പള്ളി വഴി വാള്‍ പാറ ഷോളയാര്‍ വഴി നേരെ ചിന്നാര്‍. കാന്തല്ലൂര്‍ സ്റ്റേ, അല്ലേല്‍ മറ്റെവിടെലും. ട്രെയിനില്‍ കേറി യാത്ര തുടങ്ങിയപ്പോള്‍ ഒരു കാള്‍. 'അളിയാ നാളെ ഹര്‍ത്താല്‍ ആണ് '. പാളി, എല്ലാം പാളി. രാത്രി വരാമെന്ന് പറഞ്ഞവന്‍ വന്നില്ല. അങ്ങനെ എല്ലാം കൊളമായി.


 
അങ്ങനെ ഏറണാകുളം വന്നു. ഒരു കോപ്പും കിട്ടാനില്ല. ഉച്ചയ്ക്ക് കൊല്ലതുന്നുള്ളവനും വന്നു. ഒരുത്തന്‍ കിംസ് ഇല്‍ നിന്നും വരാനും ഉണ്ട്. നശിച്ചു പോട്ടെ കേരളം എന്ന് കരുതി. വണ്ടിക്കാരന്‍ ഉച്ചയ്ക്ക് വിളിച്ചു. ‘ഞാന്‍ വണ്ടി എടുക്കാന്‍ റെഡി ആണ്. അടിമാലി വഴി ചിന്നാര്‍ പോകാം.‘ നല്ല ചേട്ടന്‍. തല്ലു വന്നാല്‍ നിങ്ങള്‍ തടഞ്ഞാല്‍ മതി. അങ്ങനെ തുടങ്ങി.


 
അടിമാലി ചെന്നപ്പോള്‍ വണ്ടി നിര്‍ത്തി. അടിമാലിയില്‍ രണ്ടു റൂം ഒക്കെ എടുത്തു യാത്രയ്ക്കുള്ള ആലോചന തുടങ്ങി. കാലത്ത്  6 മണിക്ക് തന്നെ നേരെ ടോപ്‌ സ്റ്റേഷന്‍.

 
മഞ്ഞില്‍ കുളിച്ചു നില്‍ക്കുന്ന സഹ്യന്‍. കമ്പം തേനി തുടങിയ സ്ഥലങ്ങളില്‍ ഇളവെയില്‍ വീഴുമ്പോള്‍. മലയാള നാടിന്റെ ഭംഗി. മൂന്നാറില്‍ പോകുമ്പോള്‍ മിക്കപ്പോഴും ആളുകള്‍ വിട്ടുകളയുന്ന ഇടമാണ്. കാലത്ത് പോകണം. പരപര വെളുക്കണ സമയത്ത്. ഉച്ച കഴിഞ്ഞാല്‍ കോട വീഴും, ഒന്നും കാണാന്‍ ആവില്ല.

 
വരുന്ന വഴി, നല്ല ചൂട് ചായയും പഴം പൊരിയും കഴിക്കാന്‍ തേയില തോട്ടങ്ങള്‍ക്ക് അരികിലുള്ള ഒരു കടയില്‍ വണ്ടി നിര്‍ത്തി. തേയില നാമ്പുകളുടെ പച്ചപ്പും, മുന്നാറിലെ കാറ്റും, പിന്നെ ഈ ചായയും, ചുമ്മാതല്ല കണ്ട സായിപ്പന്മാര്‍ ഇവിടെ വരുന്നത്.

 
പിന്നെ നേരെ മറയൂര്‍ രൂട്ടിലേക്ക് വെച്ച് പിടിച്ചു. തേയില തോട്ടങ്ങള്‍ക്ക് കേരളത്തില്‍ ഏറ്റവും ഭംഗിയുള്ളത് ഇവിടെ ആകും. മുന്നാര്‍ മറയൂര്‍ റോഡില്‍ മഞ്ഞ്, മഴ, ഇളംവെയില്‍, പച്ചപ്പ്‌, പൂക്കള്‍, മേഘങ്ങള്‍. അവിടെ കാണാന്‍ പറ്റാത്ത വേറെ ഒന്നും കാണില്ല. ബാച്ചിലേർസ് ആയതിനാല്‍ ഞങ്ങള്‍ക്ക് തണ്ണി മാത്രമേ ഉള്ളു നെഞ്ചോടു ചേര്‍ക്കാന്‍. എവിടെ തിരിഞ്ഞാലും സീനറികള്‍. പ്രകൃതിയിലേക്ക് മടങ്ങാന്‍ കൊതിക്കുന്ന കാഴ്ചകള്‍.

 
കുറെ ചെന്നപ്പോള്‍ മഴ തുടങ്ങി. മഴ വക വെയ്ക്കാതെ പുറത്തിറങ്ങി. രാത്രി മഴ പോലെ തന്നെ. കാടിന്റെ നടുവില്‍ പെയ്യുമ്പോള്‍, മഴ നനഞ്ഞു. അവിടുന്ന് പാസ്‌ എടുത്തു നേരെ വെള്ള ചാട്ടത്തിലേക്ക്. മഴ വെള്ളത്തേക്കാള്‍ തണുപ്പാണ് ഒഴുകുന്ന വെള്ളത്തിന്‌. പാറയ്ക്ക് നല്ല വഴുവഴുപ്പും. അവിടെ കണ്ട നോര്‍ത്ത് ഇന്ത്യന്‍ സുന്ദരിമാരെ പോലെ വശ്യമായ പാറകള്‍. സൂക്ഷിച്ചില്ലേല്‍ പണി പാളും. ആ പെണ്ണുങ്ങളെ പോലെ ഒരു പെന്‍സില്‍ ബ്യൂട്ടി ആണ് വെള്ളച്ചാട്ടം. ശരീരത്തില്‍ വീഴുമ്പോള്‍ നല്ല കുളിരുണ്ട്. മഴ നന്നായി പെയ്യുന്നു. വെള്ളച്ചാട്ടം സൌത്ത് ഇന്ത്യന്‍ പെണ്‍കൊടികളെ പോലെ ശക്തി പ്രാപിച്ചു. വേദനിക്കുന്ന അത്ര പവര്‍. അകലെ നിന്ന് കാണാന്‍ നല്ല ഭംഗിയുണ്ട്. അടുത്ത് വന്നപ്പോളല്ലേ മനസിലായെ.



 
മെല്ലെ മുകളിക്ക്‌ നോക്കി. ഒരു കാട്ടു വഴി പോലെ തോന്നി. ട്രെക്കിങ്ങ് പാത്ത് ആണ്. മഴ പെയ്തു കിടക്കുന്നതിനാല്‍ ട്രെക്കിംഗ് ഇല്ല. ഞാനും അനുവും കൂടി മുകളിക്ക്‌ പോയി. വാച്ച് മാന്‍ ഒരു കൂട്ടം കോളേജ് പെൺ‌പിള്ളേര്‍ വന്നപ്പോള്‍ ബിസി ആയി. ഞങ്ങള്‍ നടന്നു. വഴുക്കലുണ്ട്. വള്ളികളും ഇടയ്ക്കിടെ തടി പാലങ്ങളും കയറ്റവും ഇറക്കവും ഒക്കെയായി, കുറെ നടന്നു. മുകളില്‍ ഒരു ചെറിയ വീട് പോലെ ഒന്നുണ്ട്. അവിടെ വഴി തീര്‍ന്നു. ഞങ്ങള്‍ വീണ്ടും മുന്നോട്ടു നടന്നു. വെള്ള ചാട്ടത്തിന്റെ ഹുങ്കാരം കേള്‍ക്കാം. നടന്നു നടന്നു മടുത്തു. ഈ വഴികള്‍ പിന്നെയും താണ്ടണം എന്ന് ഓര്‍ത്തു. മനസ്സ് പിടച്ചു.



 
വന്നത് വെറുതെ ആയില്ല. വെള്ളച്ചാട്ടത്തിന്റെ തുടക്കം അകലെ കാണാം. കുറെ പാറകള്‍ കേറി ഇറങ്ങി. സൂക്ഷിക്കണം, ഒരു വശം നല്ല ഒഴുക്കുള്ള  കയമാണ്. എന്നാലും വെള്ളച്ചാട്ടത്തിന്റെ തുടക്കം കാണുമ്പോള്‍ ഉള്ള സന്തോഷം. അതും ആ മഴയില്‍. പ്രേമഭാജനം ഇല്ലാണ്ട് പോയി എന്നോര്‍ത്ത് നെടു വീര്‍പ്പിടാന്‍ പറ്റിയ അനേകം ലോക്കഷനുകളില്‍ ഒന്ന് മാത്രം. ലക്കം ഫാള്‍സ്. മനസ്സില്‍ മഴയെക്കാള്‍ കുളിര്‍ കോരിയിട്ടു ആ കാനന പാത. ഇരുട്ടി വീഴും മുന്നേ, പുതിയ ഹര്‍ത്താല്‍ പ്രഖ്യാപിക്കും മുന്നേ ആഞ്ഞു നടന്നു,  വണ്ടി തേടി. അവിടെ നല്ല കാട മുട്ട വറുത്തതും കട ഫ്രൈ യും കിട്ടും. ഒരു രക്ഷയില്ലാത്ത ടേസ്റ്റ് ആണോ വിശപ്പാണോ എന്ന് അറിയില്ല, കുറെ തിന്നു. മറയൂര്‍ ഇനിയും അകലെയാണ്. രാത്രിയായി, കൂട്ടുകാരന്‍ സെറ്റാക്കിയ ഗസ്റ്റ് ഹൌസ് ഒരു പാട് ഉള്ളിലാണ്. മഴയുടെ ആലസ്യത്തില്‍ മടങ്ങി നാട്ടിലേക്കു തിരിച്ചു. തിരികെ വരും, എന്നേലും......
 


കേരളം: ഏറ്റവും പുതിയ ലേഖനങ്ങള്‍

അഗസ്ത്യഹൃദയം തേടി
അഗസ്ത്യഹൃദയം തേടി
2012 ജനുവരി 27 വെള്ളിയാഴ്ച. പ്രകൃതിയുമായി അലിഞ്ഞുചേര്‍ന്ന അഗസ്ത്യാര്‍കൂട തീര്‍ത്ഥയാത്ര അന്നു പുലര്‍ച്ചെ മൂന്നു മണിക്കാരംഭിച്ചു. 20 പേർ അടങ്ങിയ സംഘം വാഹനം തകരാറിലായത്‌ മൂലം ബോണക്കാട് ചെന്നെത്തിയത് ഉച്ചയ്ക്ക് 1 മണിക്ക്. 11 മണി കഴിഞ്ഞാല്‍ വനത്തിലേക്ക് കടത്തിവിടാത്തതിനാല്‍ വിധിയെ പഴിച്ചു കൊണ്ട്‌ അന്നത്തെ ദിവസം മുഴുമിപ്പിച്ചു. ജീപ്പിന്റെ സീറ്റില്‍ തിരിഞ്ഞും മറിഞ്ഞും ഉറക്കം വരാതെ കിടന്ന്,
സമുദ്ര ബീച്ച്
സമുദ്ര ബീച്ച്
കഴിഞ്ഞ ഓണക്കാലത്ത്  തിരുവനന്തപുരത്ത് നിന്നും കോവളം ബീച്ചിലേക്കുള്ള ഒരു യാത്രയില്‍ ആണ് സമുദ്ര ബീച്ച് എന്ന ബോര്‍ഡ്‌ കണ്ണില്‍ പെട്ടത് . കോവളം ബീച്ച് എത്തുന്നതിനു ഏകദേശം രണ്ടു കിലോമീറ്റര്‍  മുന്‍പ്  വലതു വശത്തായി കണ്ട  സമുദ്ര ബീച്ച് 800m എന്ന ബോര്‍ഡും ആ ബീച്ചിന്റെ പേരും എനിക്ക് പുതിയ അറിവായിരുന്നു. അറിയപ്പെടുന്ന കോവളം  വീണ്ടും വീണ്ടും കാണുന്നതിനെക്കാള്‍ നല്ലതാണ്
കോവിലൂര്‍
കോവിലൂര്‍
കേരള തമിഴ്നാട് അതിര്‍ത്തിയില്‍ കിടക്കുന്ന കാര്‍ഷിക ഗ്രാമമായ കോവിലൂരിലേക്ക്  ഒരു യാത്ര  എന്നത് കുറെക്കാലമായി മനസ്സില്‍ കൊണ്ട് നടക്കുകയായിരുന്നു . മുന്നാര്‍ സന്ദര്‍ശിക്കാന്‍ കിട്ടിയ അവസരങ്ങളിലൊന്നും മൂന്നാര്‍ ടൌണില്‍ നിന്നും ഏകദേശം അമ്പതു കിലോമീറ്റര്‍ അകലത്തില്‍ കിടക്കുന്ന കോവിലൂരിലേക്ക്  പോകാന്‍ കഴിഞ്ഞിട്ടില്ല. ഒരു ടൂര്‍ പോകുന്ന  പോലെ പോകാന്‍ പറ്റിയ സ്ഥലം അല്ല
നാരകക്കാനം തുരങ്കത്തിലൂടെ
നാരകക്കാനം തുരങ്കത്തിലൂടെ
ഇടുക്കി ജില്ലയിലെ കല്യാണതണ്ട് മലനിരകളിലൂടെ ഒരു ട്രെക്കിംഗ് കഴിഞ്ഞു മടങ്ങി വരുമ്പോള്‍ ആണ് മലമുകളില്‍ വെച്ച്  പശുവിനെ മേച്ചു നടക്കുന്ന ഒരു തമിഴ് നാട്ടുകാരനെന്നു തോന്നിപ്പിച്ച  ഒരാളെ കണ്ടത് . മദ്യപിച്ചു ചുവന്ന കണ്ണുകളും, കറുത്ത് തടിച്ച രൂപവും, മുഷിഞ്ഞ വസ്ത്രവും  എല്ലാം കണ്ടപ്പോള്‍ ആദ്യം സംസാരിക്കണോ എന്ന് സംശയിച്ചു . പക്ഷെ  മടിച്ചു മടിച്ചു തുടങ്ങിയ ആ സംസാരം അവസാനിപ്പിച്ചത്
പൊന്മുടി തഴുകുമ്പോള്‍
 പൊന്മുടി തഴുകുമ്പോള്‍
നീണ്ടനാളുകള്‍ക്കു ശേഷം കൂട്ടുകാര്സിനെ എല്ലാവരേയും ഒരു അവധിദിനം ഒരുമിച്ചു കൂട്ടി... കൃത്യ സമയത്തു തന്നെ എല്ലാവരും വന്നു  എന്ന് പറഞ്ഞാല്‍ വിശ്വസിക്കില്ല എന്നറിയാം, ഏകദേശം 9 മണിയോടെ 3 ബൈക്കിലായി എല്ലാവരും കടയ്ക്കല്‍ ബസ്‌ സ്റ്റാന്റില്‍ വന്നു. അപ്പോള്‍ ബസിലാണോ യാത്ര എന്നല്ലേ. അല്ലന്നേ, പലവഴിയില്‍ നിന്നെതാനൊരു വഴി, അതാണ്‌ ബസ്‌ സ്ടാന്റ്റ്‌.   നല്ല തെളിഞ്ഞ കാലാവസ്ഥയില്‍ പൊന്മുടിയിലേക്കുള്ള
നെല്ലിയാമ്പതി - (ഭാഗം 2)
നെല്ലിയാമ്പതി - (ഭാഗം 2)
എസ്റ്റേറ്റില്‍ നിന്ന് ഏകദേശം രണ്ടു കിലോമീറ്റര്‍ പോണം വെള്ളച്ചാട്ടത്തിലേക്ക്. പോകുന്ന വഴി ആണെങ്കില്‍ ഒരു ഒറ്റയടി പാത എന്നെ വിശേഷിപ്പിക്കാനാവൂ. ഒരു സൈഡില്‍ കാടും മറു സൈഡില്‍ ഏകദേശം 4500 അടി താഴ്ചയില്‍ ഉള്ള പ്രദേശങ്ങളും. എങ്ങാനും ഒരബദ്ധം പറ്റിയാല്‍ പിന്നെ പൊടി പോലും കിട്ടുകില്ല. പോകുന്ന വഴി എല്ലാം ധാരാളം യാത്രികര്‍ ഉണ്ട് എങ്കിലും കുടുംബത്തോടെ ഉള്ള യാത്രികര്‍ വളരെ കുറവാണ്.
മൂന്നാറും ലക്കം ഫാൾസും
മൂന്നാറും ലക്കം ഫാൾസും
ട്രിവാന്‍ഡ്രം മെയില്‍ ത്രിശൂര്‍ എത്തുമ്പോള്‍ രാവിലെ നാലു മണി ആകും. അവിടെ നിന്നും ഞാന്‍ ഡയറക്റ്റ് വണ്ടിയിലേക്ക് കയറാം. അവിടുന്ന് നേരെ ആതിരപ്പള്ളി വഴി വാള്‍ പാറ ഷോളയാര്‍ വഴി നേരെ ചിന്നാര്‍. കാന്തല്ലൂര്‍ സ്റ്റേ, അല്ലേല്‍ മറ്റെവിടെലും. ട്രെയിനില്‍ കേറി യാത്ര തുടങ്ങിയപ്പോള്‍ ഒരു കാള്‍. 'അളിയാ നാളെ ഹര്‍ത്താല്‍ ആണ് '. പാളി, എല്ലാം പാളി. രാത്രി വരാമെന്ന് പറഞ്ഞവന്‍ വന്നില്ല. അങ്ങനെ എല്ലാം
കുരിശിന്റെ വഴിയേ ഒരു യാത്ര
കുരിശിന്റെ വഴിയേ ഒരു യാത്ര
“ജീവിതം ഒരു വഴിത്തിരിവിൽ എത്തി നിൽക്കുകയല്ലേ? ഒരു മലകയറ്റം നല്ലതാണ്. “ രാവിലെ 5 മണിക്കെഴുന്നേറ്റ് യാത്ര പുറപ്പെടുമ്പോൾ മുഴങ്ങോടിക്കാരി പറഞ്ഞ വാചകങ്ങൾ ഒരു വിശ്വാസിയുടേതായിരുന്നു. ശരിയാണെന്ന് എനിക്കും തോന്നി. എല്ലാം നിയന്ത്രിക്കുന്ന ഒരു ശക്തിയുണ്ടെന്ന വിശ്വാസം എനിക്കുമുണ്ട്. ഇടയ്ക്ക് വല്ലപ്പോഴുമെങ്കിലും അതിനെ ആദരിക്കുകയും ബഹുമാനിക്കുകയും പൂജിക്കുകയും വേണം.   കുട്ടിക്കാലം മുതൽ
കണ്ണകി സമക്ഷം
കണ്ണകി സമക്ഷം
കേരളത്തിന്റേയും തമിഴ്നാടിന്റേയും അതിർത്തിയിൽ സ്ഥിതിചെയ്യുന്ന മംഗളാദേവിക്ഷേത്രം സംസ്ഥാനപുരാവസ്തുവകുപ്പിന്റെ സംരക്ഷിത ചരിത്രസ്മാരകമാണ്. ഇടുക്കിജില്ലയിലെ പീരുമേട് താലൂക്കിൽ കുമിളി വില്ലേജിലാണ് ഈ സ്മാരകം. സമുദ്രനിരപ്പിൽ നിന്നും ഏകദേശം 4000-അടി ഉയരത്തിൽ മംഗളാദേവിമലയുടെ നെറുകയിൽ തമിഴ്നാട്ടിലെ കമ്പം താഴ്വരയ്ക് അഭിമുഖമായി സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്ര സമുച്ചയം എട്ടാം നൂറ്റാണ്ടിൽ
മൂന്നാറിലേക്ക് (ഭാഗം 3) - ഇരവികുളം നാഷണൽ പാർക്ക്
മൂന്നാറിലേക്ക് (ഭാഗം 3) - ഇരവികുളം നാഷണൽ പാർക്ക്
മൂന്നാർ യാത്ര ഭാഗം 1, ഭാഗം 2. സ്കൂളിലെ ഉച്ചഭക്ഷണത്തിന്റെ മണം വയറ്റിലെ വിശപ്പിനെ അതിന്റെ അത്യുന്നതങ്ങളിലെത്തിച്ചിരുന്നു. പോകുന്ന വഴി ചില ചെറുകിട ഇടത്തരം ഭോജനശാലകള്‍ കണ്ടിരുന്നു എങ്കിലും ഒരെണ്ണം മനസ്സില്‍ കുറിച്ചിട്ടിരുന്നു. തലയുയര്‍ത്തി നില്‍കുന്ന മേഘമാലകള്‍ കഴുത്തിലും കാതിലും വാരിയണിഞ്ഞ മലകളെയും ഇളം തെന്നലുകളാല്‍ തഴുകുന്ന തോട്ടങ്ങളെയും പിന്നിലാക്കി യാത്ര തുടര്‍ന്നു.  മറയൂര്‍
Banner
Banner
Hits:3600265
Visitors: 1109035
We have 49 guests online

Reading problem ?  

click here