You are here: Home കേരളം ഇടുക്കി കണ്ണകി സമക്ഷം


കണ്ണകി സമക്ഷം PDF Print E-mail
Written by വെള്ളായണി വിജയൻ   
Tuesday, 24 July 2012 16:42
കേരളത്തിന്റേയും തമിഴ്നാടിന്റേയും അതിർത്തിയിൽ സ്ഥിതിചെയ്യുന്ന മംഗളാദേവിക്ഷേത്രം സംസ്ഥാനപുരാവസ്തുവകുപ്പിന്റെ സംരക്ഷിത ചരിത്രസ്മാരകമാണ്. ഇടുക്കിജില്ലയിലെ പീരുമേട് താലൂക്കിൽ കുമിളി വില്ലേജിലാണ് ഈ സ്മാരകം. സമുദ്രനിരപ്പിൽ നിന്നും ഏകദേശം 4000-അടി ഉയരത്തിൽ മംഗളാദേവിമലയുടെ നെറുകയിൽ തമിഴ്നാട്ടിലെ കമ്പം താഴ്വരയ്ക് അഭിമുഖമായി സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്ര സമുച്ചയം എട്ടാം നൂറ്റാണ്ടിൽ നിലവിലിരുന്ന ക്ഷേത്രനിർമ്മാണകലയുടെ ബാക്കിപത്രമാണ്.
പ്രാചീനക്ഷേത്രനിർമ്മാണകലയുടെ ശൈശവദശയെ പ്രതിനിധാനം ചെയ്യുന്ന ഈക്ഷേത്രസമുച്ചയം നാശത്തിന്റെ വക്കിലാണ്. സംഘം സാഹിത്യകൃതികളിൽ പ്രധാനമായ 'ചിലപ്പതികാരത്തിലെ'നായിക കണ്ണകിയുടെ പ്രതിഷ്ഠയുള്ള ഈ ക്ഷേത്രം അക്കാരണം കോണ്ട് തന്നെ തമിഴരുടെയും ആരാധനാലയമാണ്. ഈയടുത്തകാലത്ത് തമിഴ്നാട് സർക്കാർ ക്ഷേത്രത്തിന്റെ ഉടമസ്ഥതയെച്ചൊല്ലി അവകാശവാദമുന്നയിക്കുകയുണ്ടായി.പാർലമെന്റിലും ഈ പ്രശ്നം ഡി.എം.കെ.പാർട്ടി ഉന്നയിച്ചു. അതിനെത്തുടർന്ന് ഭാരതസർക്കാർ ഇതിന്റെ നിജസ്ഥിതി അറിയിക്കാൻ കേരളസർക്കാരിന് നിർദ്ദേശം കൊടുത്തു. തൽഫലമായി സംരക്ഷണച്ചുമതലയുള്ള സംസ്ഥാനപുരാവസ്തുവകുപ്പ് ഒരു ഉന്നതതല ഉദ്യോഗസ്ഥ സംഘത്തെ മംഗളാദേവിക്ഷേത്രം സന്ദർശിച്ച് റിപ്പോർട്ട് സമർപ്പിക്കുവാൻ നിയോഗിച്ചു.സൂപ്രണ്ടിംഗ് ആർക്കിയോളജിസ്റ്റായിരുന്ന എന്നെയാണ് ഈ സംഘത്തിന് നേതൃത്വം നൽകുവാൻ ചുമതലപ്പെടുത്തിയത്.

നിരവധി തവണ  മംഗളാദേവി ക്ഷേത്രം സന്ദർശിച്ചിട്ടുണ്ടെങ്കിലും ഒരു വിദഗ്ദ്ധ പരിശോധനയ്കായി പോകുന്നത് ആദ്യമായിട്ടാണ്.പുരാവസ്തുവകുപ്പ് ഡയറക്ടർ, കൺസർവേഷൻ എഞ്ചിനീയർ,ഡ്രാഫ്റ്റ്സ്മാൻ എന്നിവരായിരുന്നു മറ്റ് സംഘാംഗങ്ങൾ.ഒരു മാസം മുൻപ് തന്നെ ഇടുക്കി ജില്ലാകളക്ടർക്കും വനം വകുപ്പ് അധികാരികൾക്കും സന്ദർശനത്തിന് വേണ്ട സൗകര്യങ്ങൾ ഒരുക്കുവാൻ ആവശ്യപ്പെട്ട് കൊണ്ട് കത്തുകൾ നൽകിയിരുന്നു.

2005 മേയ് മാസം രണ്ടാം തീയതി ഉച്ചയ്ക് ഞങ്ങൾ തിരുവനന്തപുരത്ത് നിന്നും ഔദ്യോഗികവാഹനത്തിൽ യാത്ര തിരിച്ചു. ചങ്ങനാശ്ശേരി-പൊൻ കുന്നം വഴി രാത്രി 9-മണിയോടെ പീരുമേട് റസ്റ്റ് ഹൗസിലെത്തി.ഉടൻ തന്നെ പീരുമേട് തഹൽസീദാരുമായി ഫോണിൽ ബന്ധപ്പെട്ട് വിവരങ്ങൾ അറിയിച്ചു. പിറ്റേന്ന് രാവിലെ പത്ത് മണിക്ക് കുമിളി വില്ലേജാഫീസിൽ ഒത്ത് കൂടാമെന്നും,അവിടെനിന്നും മംഗളാദേവിക്ക് യാത്ര തിരിക്കാമെന്നും അറിയിച്ചു. നല്ല സുഖകരമായ കുളിരുള്ള രാത്രിയായിരുന്നു അത്.10-മണിയോടെ രാത്രി ഭക്ഷണവും കഴിഞ്ഞ് ഞങ്ങൾ നിദ്രയിലാണ്ടു.

മൂന്നാം തീയതി രാവിലെ തന്നെ ഉണർന്ന് എല്ലാവരും കുമിളിയിലേയ്ക് പോകുവാനുള്ള തയാറെടുപ്പിലായി. കൃത്യം 9-മണിക്ക് പുറപ്പെട്ട് 10-മണിയോടെ തന്നെ കുമിളിയിൽ എത്തി.തഹൽസീദാരും പരിവാരങ്ങളും ഒപ്പം സായുധരായ വനം വകുപ്പ് ഉദ്യോഗസ്ഥരും രണ്ട് ഫോർവീൽ ഡ്രൈവ് ജീപ്പുകളുമായി തയ്യാറായി നിന്നിരുന്നു.ദുർഘടമായ കയറ്റമായത് കൊണ്ട് സാധാരണ വാഹനങ്ങൾക്ക് കാട്ടുവഴിയിലൂടെ സഞ്ചരിക്കാൻ സാധിക്കില്ല.

11-മണിയോടെ ഞങ്ങൾ യാത്ര ആരംഭിച്ചു.കുമിളിയിൽ നിന്നും 13-കിലോമീറ്റർ അകലെയാണെങ്കിലും ഏകദേശം 5-കിലോമീറ്ററോളം ദൂരം കാട്ടുമൃഗങ്ങൾ യഥേഷ്ടം വിഹരിക്കുന്ന കൊടും കാടാണ്.ഒരു ജീപ്പിന് കഷ്ടിച്ച് സഞ്ചരിക്കുവാൻ സാധിക്കുന്ന വഴി മാത്രമാണുള്ളത്.

യാത്രയിലെ വഴി.....
മറ്റൊരു കാനനകാഴ്ച
വന്യചാരുത വീണ്ടും....
മറ്റൊരു കാനന കാഴ്ച
ഒരു പുൽമേട്
                                                                                 
വർഷത്തിൽ ചിത്രാപൗർണ്ണമി ദിവസം മാത്രമെ തീർത്ഥാടകർക്കായി ഇവിടേയ്ക് പ്രവേശനം അനുവദിക്കുകയുള്ളു.അന്ന് തമിഴ് നാട്ടിൽ നിന്നും കേരളത്തിൽ നിന്നും ആയിരക്കണക്കിന് ഭക്തന്മാർ ദുർഘടമായ കാട്ട് പാതകളിലൂടെ മല കയറി ക്ഷേത്രത്തിലെത്തി ആരാധന നടത്തുന്നു. ചിത്രാപൗർണ്ണമി കഴിഞ്ഞനാളുകളിലായിരുന്നു ഞങ്ങളുടെ യാത്ര എന്നതിനാൽ സഞ്ചാരപഥം മുഴുവനും റവന്യൂ അധികാരികൾ കാട് വെട്ടി വൃത്തിയാക്കിയിരുന്നു. കാടും മലയും കയറിയിറങ്ങാൻ ഇഷ്ടപ്പെടുന്ന സഞ്ചാരികളുടെ മനം കവരുന്ന കാഴ്ചകളാണ് യാത്രയിൽ ഉടനീളവും.ചീവീടിന്റേയും, കാട്ടുപക്ഷികളുടേയും,വന്യമൃഗങ്ങളുടേയും ചിലമ്പലും അലർച്ചയും നമുക്ക് കേൾക്കാം. കൊടും കാട്ടിലൂടെ 5-കിലോമീറ്റർ സഞ്ചരിച്ചാൽ കുറ്റിച്ചെടികൾ നിറഞ്ഞ ദുർഘടം പിടിച്ച കയറ്റമാണ്. വളരെ സാവധാനത്തിൽ അതിസൂക്ഷ്മതയോടെ വാഹനങ്ങൾ നീങ്ങിക്കൊണ്ടിരുന്നു.പാതയുടെ ഒരു വശം അഗാധമായ കൊക്കയാണ്. മലഞ്ചെരുവിൽ മേഞ്ഞ് കൊണ്ടിരുന്ന കുറെ കാട്ടുപോത്തുകളെ ഞങ്ങൾ കണ്ടു.
കാട്ടുപാതകൾ താണ്ടി കാടും മേടും കടന്ന് മലമുകളിൽ എത്തുന്നവരെ കാത്ത് ഇന്നുള്ളത് ഗതകാലസ്മരണകൾ അയവിറക്കി കിടക്കുന്ന കുറെ തകർന്നടിഞ്ഞ ക്ഷേത്രാവശിഷ്ടങ്ങളാണ്. ഗോപുരവാതിലുകളും,അഷ്ടദിക്ക് പാലകന്മാരും ചുറ്റമ്പലവും കുളവും എല്ലാമുണ്ടായിരുന്ന ശിലാക്ഷേത്രം തകർന്നടിഞ്ഞ അവസ്ഥയിലാണെങ്കിലും ഗതകാലത്തിന്റെ അനുരണനങ്ങൾ നമ്മെ പഴയ പ്രഭാവകാലത്തിലേയ്ക് നയിക്കുന്നു.

വീണിതല്ലോ കിടക്കുന്നു ധരണിയിൽ....
തകർന്ന് കിടക്കുന്ന ക്ഷേത്രാവശിഷ്ടങ്ങൾ
മറ്റൊരു കാഴ്ച
 
കൂറ്റന്‍ കരിങ്കല്‍ തൂണുകള്‍ പാകി മതില്‍ കെട്ടി അതിരിട്ട മംഗളാദേവി മലയില്‍ ഇന്ന് മൂന്ന് ചെറിയ ക്ഷേത്രങ്ങള്‍ ഉണ്ടെങ്കിലും കണ്ണെകിയുടേതെന്ന് കരുതപ്പെടുന്ന പാതി തകര്‍ന്ന ഒരു വിഗ്രഹം മാത്രമാണ് മൂന്ന് ക്ഷേത്രത്തിലുമായി അവശേഷിക്കുന്നത്. പാദത്തിന് മുകളില്‍ വച്ച് തകര്‍ക്കപ്പെട്ട വിഗ്രഹത്തിന്റെ സ്ഥാനത്ത് ആര്യവേപ്പിലക്കമ്പ് കുത്തി നാട്ടി കണ്ണകിദേവിയെ സങ്കല്‍പ്പിച്ച് തമിഴ് ഭക്തന്മാര്‍ ഇവിടെ പൂജ നടത്തുന്നു. അവകാശത്തര്‍ക്കം മുറുകിയതോടെ വനം വകുപ്പ് ഭക്തരുടെ വഴി തടഞ്ഞെങ്കിലും തമിഴ് നാട് അതിര്‍ത്തിയിലൂടെ ഇന്നും ഭക്തന്മാര്‍ എത്തി പൂജ നടത്തിയതിന്റെ ലക്ഷണങ്ങള്‍ നമുക്കിവിടെ കാണാം. കണ്ണകിയുടെ പാതിവിഗ്രഹത്തിന് മുന്‍പില്‍  കുത്തിനാട്ടിയിരിക്കുന്ന ശൂലത്തില്‍ ഭക്തന്മാര്‍ കോര്‍ത്ത ചെറുനാരങ്ങ കാണാന്‍ കഴിഞ്ഞു.
തകർന്നടിഞ്ഞ ക്ഷേത്രാവശിഷ്ടങ്ങൾ
മറ്റൊരു കാഴ്ച
ഗണപതി പ്രതിഷ്ഠ
മറ്റൊരു ദൃശ്യം
ഉദ്യോഗസ്ഥവൃന്ദം
                                                                                 



തേക്കടി-ഒരു മനോഹരദൃശ്യം
                                                                                  
                                                                               
കൈയും,കാലും,കൊമ്പും തുമ്പിക്കൈയും പാതി അടര്‍ത്തിമാറ്റിയ നിലയിലുള്ള ഗണപതിയുടെ ശിലാപ്രതിമയ്ക് പുറമെ കരിങ്കല്ലില്‍ കൊത്തി വച്ച ഒട്ടേറെ അമൂല്യശില്‍പ്പങ്ങളും കാലത്തെ അതിജീവിച്ച് ഇവിടെ അവശേഷിക്കുന്നു.വ്യാളി,തുമ്പിക്കൈയുര്‍ത്തി നില്‍ക്കുന്ന ആന,പീലി വിടര്‍ത്തി ആടുന്ന മയില്‍,ദ്വാരപാലകന്മാര്‍,ശംഖ്,ചക്രം,താമര തുടങ്ങി ഒട്ടേറെ ശില്‍പ്പങ്ങള്‍ കരിങ്കല്ലില്‍ കൊത്തിയ കവിത പോലെ ഇന്നും മംഗളാദേവിയില്‍ കാണാം. തകര്‍ക്കപ്പെട്ട നിലയിലുള്ള നവഗ്രഹപ്രതിഷ്ഠയും വിഗ്രഹങ്ങളില്ലാത്ത രണ്ട് ചുറ്റമ്പലങ്ങളും കരിങ്കല്‍ ചുറ്റുമതിലും,മലമുകളിലെ ഒരിക്കലും വറ്റാത്ത കുളവുമെല്ലാം വിവാദകഥകളൊന്നും അറിയാതെ ഒരത്ഭുതം പോലെ ഇന്നും നിലനില്‍ക്കുന്നു.

വിവാദത്തിനിടയിലും ഇക്കഴിഞ്ഞ ചിത്രാപൌര്‍ണ്ണമി ദിവസം ധാരാളം തമിഴ് ഭക്തന്മാര്‍ ഇവിടെയെത്തി പൂജയര്‍പ്പിച്ച് മടങ്ങിയിരുന്നു. തേക്കടി വനത്തിലൂടെ 13-കിലോമീറ്റര്‍ വഴി താണ്ടി എത്താവുന്ന മംഗളാദേവിയിലേയ്ക് കമ്പം വഴി 12-കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ തമിഴര്‍ക്ക് ഇവിടെ എത്തിച്ചേരാം.തമിഴ്നാട് ലോവര്‍ ക്യാമ്പ് വഴിയും വളരെ കുറച്ച് സമയം കൊണ്ട് ഇവിടെ എത്തിച്ചേരാം. പുല്‍മേടുകള്‍ കരിച്ച് ചില ഊട് വഴികളും അവര്‍ ഉണ്ടാക്കിയിട്ടുണ്ട്.
മധുര ചുട്ട് ചാമ്പലാക്കിയ കണ്ണകിയുടെ പ്രതിഷ്ഠയുള്ളത് കൊണ്ടും,ക്ഷേത്രാവശിഷ്ടങ്ങള്‍ തമിഴ് ക്ഷേത്രനിര്‍മ്മാണകലയെ അനുസ്മരിപ്പിക്കുന്നതുമായത് കൊണ്ടാണ് തമിഴ് നാട് മംഗളാദേവിക്ക് വേണ്ടി അവകാശവാദമുന്നയിക്കുന്നത്. എന്നാല്‍ ഭൂമിശാസ്ത്രപരമായി മംഗളാദേവിമല കേരളത്തിലാണ് സ്ഥിതി ചെയ്യുന്നത്.

സഹ്യപര്‍വ്വതത്തിന്റെ ഉച്ചിയിലുള്ള മംഗളാദേവി മല പ്രകൃതിരമണീയമായ സ്ഥലമാണ്. കരിമ്പാറക്ക് മുകളില്‍ മെത്ത വിരിച്ചത് പോലുള്ള പുല്‍പ്പരപ്പിലിരുന്ന് താഴേയ്ക് നോക്കിയാല്‍ മംഗളാദേവിയ്ക് വെള്ളിയരഞ്ഞാണം ചുറ്റിയ പോലുള്ള പെരിയാറും,തെങ്ങിന്തോട്ടങ്ങളും,സൂര്യകാന്തി തോട്ടങ്ങളും തിങ്ങിനിറഞ്ഞ കമ്പം തേനി പ്രദേശം ഉള്‍ക്കൊള്ളുന്ന തമിഴ് നാട് ഗ്രാമങ്ങളും നയനാനന്ദകരമായ കാഴ്ചയാണ്.പെരിയാറിലെ ഓളങ്ങളില്‍ തഴുകി വരുന്ന ഇളം കാറ്റ് പ്രത്യേക അനുഭൂതിയാണ്.

ഏകദേശം രണ്ട് രണ്ടര മണിക്കൂറുകള്‍ കൊണ്ട് പരിശോധനകളെല്ലാം പൂര്‍ത്തിയായി.ഉച്ചയ്ക് ഒരു മണിയോടെ കൈയില്‍ കരുതിയിരുന്ന ലഘുഭക്ഷണവും കഴിച്ച് ഞങ്ങള്‍ മലയിറങ്ങി.വൈകുന്നേരം 5-മണിയോടെ കുമിളി വഴി തേക്കടിയിലെത്തി.ഒരു മണിക്കൂര്‍ തേക്കടിയില്‍ ചെലവഴിച്ചതിന് ശേഷം കേരള വൈദ്യുതി ബോര്‍ഡിന്റെ മൂന്നാര്‍ ഗസ്റ്റ് ഹൌസില്‍ എത്തി രാത്രി അവിടെ തങ്ങി.പിറ്റേന്ന് രാവിലെ തന്നെ തിരുവനന്തപുരത്തിന് തിരിച്ചു. 



 


കേരളം: ഏറ്റവും പുതിയ ലേഖനങ്ങള്‍

അഗസ്ത്യഹൃദയം തേടി
അഗസ്ത്യഹൃദയം തേടി
2012 ജനുവരി 27 വെള്ളിയാഴ്ച. പ്രകൃതിയുമായി അലിഞ്ഞുചേര്‍ന്ന അഗസ്ത്യാര്‍കൂട തീര്‍ത്ഥയാത്ര അന്നു പുലര്‍ച്ചെ മൂന്നു മണിക്കാരംഭിച്ചു. 20 പേർ അടങ്ങിയ സംഘം വാഹനം തകരാറിലായത്‌ മൂലം ബോണക്കാട് ചെന്നെത്തിയത് ഉച്ചയ്ക്ക് 1 മണിക്ക്. 11 മണി കഴിഞ്ഞാല്‍ വനത്തിലേക്ക് കടത്തിവിടാത്തതിനാല്‍ വിധിയെ പഴിച്ചു കൊണ്ട്‌ അന്നത്തെ ദിവസം മുഴുമിപ്പിച്ചു. ജീപ്പിന്റെ സീറ്റില്‍ തിരിഞ്ഞും മറിഞ്ഞും ഉറക്കം വരാതെ കിടന്ന്,
സമുദ്ര ബീച്ച്
സമുദ്ര ബീച്ച്
കഴിഞ്ഞ ഓണക്കാലത്ത്  തിരുവനന്തപുരത്ത് നിന്നും കോവളം ബീച്ചിലേക്കുള്ള ഒരു യാത്രയില്‍ ആണ് സമുദ്ര ബീച്ച് എന്ന ബോര്‍ഡ്‌ കണ്ണില്‍ പെട്ടത് . കോവളം ബീച്ച് എത്തുന്നതിനു ഏകദേശം രണ്ടു കിലോമീറ്റര്‍  മുന്‍പ്  വലതു വശത്തായി കണ്ട  സമുദ്ര ബീച്ച് 800m എന്ന ബോര്‍ഡും ആ ബീച്ചിന്റെ പേരും എനിക്ക് പുതിയ അറിവായിരുന്നു. അറിയപ്പെടുന്ന കോവളം  വീണ്ടും വീണ്ടും കാണുന്നതിനെക്കാള്‍ നല്ലതാണ്
കോവിലൂര്‍
കോവിലൂര്‍
കേരള തമിഴ്നാട് അതിര്‍ത്തിയില്‍ കിടക്കുന്ന കാര്‍ഷിക ഗ്രാമമായ കോവിലൂരിലേക്ക്  ഒരു യാത്ര  എന്നത് കുറെക്കാലമായി മനസ്സില്‍ കൊണ്ട് നടക്കുകയായിരുന്നു . മുന്നാര്‍ സന്ദര്‍ശിക്കാന്‍ കിട്ടിയ അവസരങ്ങളിലൊന്നും മൂന്നാര്‍ ടൌണില്‍ നിന്നും ഏകദേശം അമ്പതു കിലോമീറ്റര്‍ അകലത്തില്‍ കിടക്കുന്ന കോവിലൂരിലേക്ക്  പോകാന്‍ കഴിഞ്ഞിട്ടില്ല. ഒരു ടൂര്‍ പോകുന്ന  പോലെ പോകാന്‍ പറ്റിയ സ്ഥലം അല്ല
നാരകക്കാനം തുരങ്കത്തിലൂടെ
നാരകക്കാനം തുരങ്കത്തിലൂടെ
ഇടുക്കി ജില്ലയിലെ കല്യാണതണ്ട് മലനിരകളിലൂടെ ഒരു ട്രെക്കിംഗ് കഴിഞ്ഞു മടങ്ങി വരുമ്പോള്‍ ആണ് മലമുകളില്‍ വെച്ച്  പശുവിനെ മേച്ചു നടക്കുന്ന ഒരു തമിഴ് നാട്ടുകാരനെന്നു തോന്നിപ്പിച്ച  ഒരാളെ കണ്ടത് . മദ്യപിച്ചു ചുവന്ന കണ്ണുകളും, കറുത്ത് തടിച്ച രൂപവും, മുഷിഞ്ഞ വസ്ത്രവും  എല്ലാം കണ്ടപ്പോള്‍ ആദ്യം സംസാരിക്കണോ എന്ന് സംശയിച്ചു . പക്ഷെ  മടിച്ചു മടിച്ചു തുടങ്ങിയ ആ സംസാരം അവസാനിപ്പിച്ചത്
പൊന്മുടി തഴുകുമ്പോള്‍
 പൊന്മുടി തഴുകുമ്പോള്‍
നീണ്ടനാളുകള്‍ക്കു ശേഷം കൂട്ടുകാര്സിനെ എല്ലാവരേയും ഒരു അവധിദിനം ഒരുമിച്ചു കൂട്ടി... കൃത്യ സമയത്തു തന്നെ എല്ലാവരും വന്നു  എന്ന് പറഞ്ഞാല്‍ വിശ്വസിക്കില്ല എന്നറിയാം, ഏകദേശം 9 മണിയോടെ 3 ബൈക്കിലായി എല്ലാവരും കടയ്ക്കല്‍ ബസ്‌ സ്റ്റാന്റില്‍ വന്നു. അപ്പോള്‍ ബസിലാണോ യാത്ര എന്നല്ലേ. അല്ലന്നേ, പലവഴിയില്‍ നിന്നെതാനൊരു വഴി, അതാണ്‌ ബസ്‌ സ്ടാന്റ്റ്‌.   നല്ല തെളിഞ്ഞ കാലാവസ്ഥയില്‍ പൊന്മുടിയിലേക്കുള്ള
നെല്ലിയാമ്പതി - (ഭാഗം 2)
നെല്ലിയാമ്പതി - (ഭാഗം 2)
എസ്റ്റേറ്റില്‍ നിന്ന് ഏകദേശം രണ്ടു കിലോമീറ്റര്‍ പോണം വെള്ളച്ചാട്ടത്തിലേക്ക്. പോകുന്ന വഴി ആണെങ്കില്‍ ഒരു ഒറ്റയടി പാത എന്നെ വിശേഷിപ്പിക്കാനാവൂ. ഒരു സൈഡില്‍ കാടും മറു സൈഡില്‍ ഏകദേശം 4500 അടി താഴ്ചയില്‍ ഉള്ള പ്രദേശങ്ങളും. എങ്ങാനും ഒരബദ്ധം പറ്റിയാല്‍ പിന്നെ പൊടി പോലും കിട്ടുകില്ല. പോകുന്ന വഴി എല്ലാം ധാരാളം യാത്രികര്‍ ഉണ്ട് എങ്കിലും കുടുംബത്തോടെ ഉള്ള യാത്രികര്‍ വളരെ കുറവാണ്.
മൂന്നാറും ലക്കം ഫാൾസും
മൂന്നാറും ലക്കം ഫാൾസും
ട്രിവാന്‍ഡ്രം മെയില്‍ ത്രിശൂര്‍ എത്തുമ്പോള്‍ രാവിലെ നാലു മണി ആകും. അവിടെ നിന്നും ഞാന്‍ ഡയറക്റ്റ് വണ്ടിയിലേക്ക് കയറാം. അവിടുന്ന് നേരെ ആതിരപ്പള്ളി വഴി വാള്‍ പാറ ഷോളയാര്‍ വഴി നേരെ ചിന്നാര്‍. കാന്തല്ലൂര്‍ സ്റ്റേ, അല്ലേല്‍ മറ്റെവിടെലും. ട്രെയിനില്‍ കേറി യാത്ര തുടങ്ങിയപ്പോള്‍ ഒരു കാള്‍. 'അളിയാ നാളെ ഹര്‍ത്താല്‍ ആണ് '. പാളി, എല്ലാം പാളി. രാത്രി വരാമെന്ന് പറഞ്ഞവന്‍ വന്നില്ല. അങ്ങനെ എല്ലാം
കുരിശിന്റെ വഴിയേ ഒരു യാത്ര
കുരിശിന്റെ വഴിയേ ഒരു യാത്ര
“ജീവിതം ഒരു വഴിത്തിരിവിൽ എത്തി നിൽക്കുകയല്ലേ? ഒരു മലകയറ്റം നല്ലതാണ്. “ രാവിലെ 5 മണിക്കെഴുന്നേറ്റ് യാത്ര പുറപ്പെടുമ്പോൾ മുഴങ്ങോടിക്കാരി പറഞ്ഞ വാചകങ്ങൾ ഒരു വിശ്വാസിയുടേതായിരുന്നു. ശരിയാണെന്ന് എനിക്കും തോന്നി. എല്ലാം നിയന്ത്രിക്കുന്ന ഒരു ശക്തിയുണ്ടെന്ന വിശ്വാസം എനിക്കുമുണ്ട്. ഇടയ്ക്ക് വല്ലപ്പോഴുമെങ്കിലും അതിനെ ആദരിക്കുകയും ബഹുമാനിക്കുകയും പൂജിക്കുകയും വേണം.   കുട്ടിക്കാലം മുതൽ
കണ്ണകി സമക്ഷം
കണ്ണകി സമക്ഷം
കേരളത്തിന്റേയും തമിഴ്നാടിന്റേയും അതിർത്തിയിൽ സ്ഥിതിചെയ്യുന്ന മംഗളാദേവിക്ഷേത്രം സംസ്ഥാനപുരാവസ്തുവകുപ്പിന്റെ സംരക്ഷിത ചരിത്രസ്മാരകമാണ്. ഇടുക്കിജില്ലയിലെ പീരുമേട് താലൂക്കിൽ കുമിളി വില്ലേജിലാണ് ഈ സ്മാരകം. സമുദ്രനിരപ്പിൽ നിന്നും ഏകദേശം 4000-അടി ഉയരത്തിൽ മംഗളാദേവിമലയുടെ നെറുകയിൽ തമിഴ്നാട്ടിലെ കമ്പം താഴ്വരയ്ക് അഭിമുഖമായി സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്ര സമുച്ചയം എട്ടാം നൂറ്റാണ്ടിൽ
മൂന്നാറിലേക്ക് (ഭാഗം 3) - ഇരവികുളം നാഷണൽ പാർക്ക്
മൂന്നാറിലേക്ക് (ഭാഗം 3) - ഇരവികുളം നാഷണൽ പാർക്ക്
മൂന്നാർ യാത്ര ഭാഗം 1, ഭാഗം 2. സ്കൂളിലെ ഉച്ചഭക്ഷണത്തിന്റെ മണം വയറ്റിലെ വിശപ്പിനെ അതിന്റെ അത്യുന്നതങ്ങളിലെത്തിച്ചിരുന്നു. പോകുന്ന വഴി ചില ചെറുകിട ഇടത്തരം ഭോജനശാലകള്‍ കണ്ടിരുന്നു എങ്കിലും ഒരെണ്ണം മനസ്സില്‍ കുറിച്ചിട്ടിരുന്നു. തലയുയര്‍ത്തി നില്‍കുന്ന മേഘമാലകള്‍ കഴുത്തിലും കാതിലും വാരിയണിഞ്ഞ മലകളെയും ഇളം തെന്നലുകളാല്‍ തഴുകുന്ന തോട്ടങ്ങളെയും പിന്നിലാക്കി യാത്ര തുടര്‍ന്നു.  മറയൂര്‍
Banner
Banner
Hits:3700400
Visitors: 1135589
We have 50 guests online

Reading problem ?  

click here