You are here: Home കേരളം തിരുവനന്തപുരം തലസ്ഥാന നഗരിയിൽ


തലസ്ഥാന നഗരിയിൽ PDF Print E-mail
Written by റിജോ ജോസ്   
Sunday, 08 April 2012 13:52
ളരെക്കാലമായുള്ള ആഗ്രഹമായിരുന്നെങ്കിലും ദൂരക്കുടുതൽ മൂലം പലപ്പോഴും മാറ്റിവച്ച ഒരു സ്വപ്നമായിരുന്നു തിരുവനന്തപുരം യാത്ര!
 
അങ്ങനെയിരിക്കെയാണ്, അനിയൻ IELTS പരീക്ഷക്കായി തിരുവനന്തപുരം തിരഞ്ഞെടുത്തത്. അനിയൻ റിനോയും, കൂട്ടുകാരായ അനൂപ്, ശ്രീകാന്ത്, പിന്നെ എന്റെ മിക്കയാത്രകളിലെയും സഹയാത്രികൻ കൂടിയായ ബേസിൽ, ഇവരാണ് പരീക്ഷക്ക്. കാറിനുപോകാം എന്ന എന്റെ അഭിപ്രായത്തോട് എല്ലാരും യോജിച്ചപ്പോൾ ലക്ഷം ലഡ്ഡൂവാണ് മനസിൽ പൊട്ടിയത്. അങ്ങനെ കഴിഞ്ഞ ഫെബ്രുവരി 24 ആം തിയതി ഉച്ചയോടെ ഞങ്ങൾ 5 പേരും തൊടുപുഴയിൽ നിന്നും, പാല - കോട്ടയം - ചങ്ങനാശ്ശേരി - ആലപ്പുഴ വഴി - തിരോന്തൊരം ലക്ഷ്യമാക്കി യാത്ര തുടങ്ങി. പരീക്ഷക്കല്ലെ, അൽഫോൺസാമ്മയുടെ അനുഗ്രഹവും വാങ്ങാമെന്ന് കരുതി ഞങ്ങൾ ഭരണങ്ങാനം പള്ളിയിലും കയറി.കത്തോലിക്ക വിശ്വാസികളുടെ പരമ പ്രധാനമായ ഒരു തീര്‍ഥാടന കേന്ദ്രമാണ് ഭരണങ്ങാനത്തുള്ള വിശുദ്ധ അൽഫോൺസാമ്മയുടെ (1910-1946) കബറിടം.

കോട്ടയം ജില്ലയിലെ പാല പട്ടണത്തിൽ നിന്നും ഏകദേശം 5 കിലോമീറ്ററോളം കിഴക്കുമാറിയാണ് കുന്നുകളാൽ ചുറ്റപ്പെട്ട ഈ കൊച്ചുഗ്രാമം. ഒക്ടോബർ 12, 2008ൽ ആണ് പരിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പ, വാഴ്ത്തപ്പെട്ട അൽഫോൺസാമ്മയെ വിശുദ്ധയായി പ്രഖ്യാപിച്ചത്.

കോട്ടയം കഴിഞ്ഞപ്പോളാണ് ആലപ്പുഴവഴിക്ക് പോകാമെന്ന ആശയം ഉടലെടുത്തത്. അതാകുമ്പോൾ കുട്ടനാടും കാണാം! അങ്ങനെ ഞങ്ങൾ ചങ്ങനാശ്ശേരി ആലപ്പുഴവഴി യാത്ര തുടർന്നു. ഇപ്പോൾ വഴിയുടെ ഒരു വശം നിറയെ നെൽപ്പാടങ്ങളും മറുവശം കായൽ ബണ്ടുകെട്ടിനിറുത്തിയിരിക്കുന്ന വെള്ളക്കെട്ടുമാണ്. വെള്ളത്തിൽ നിറയെ പോളയാണെങ്കിലും വയലറ്റു നിറത്തിലുള്ള പോളപ്പൂ കായലിനു കൂടുതൽ ഭംഗി പകരുന്നു.

വളവുകൾ തീരെയില്ലാത്ത പൊക്കം കുറഞ്ഞ വഴിയിൽ മുട്ടിനു മുട്ടിനു പൊക്കം കൂടിയ പാലങ്ങൾ ധാരാളം കാണാം. അടിയിലൂടെ വള്ളങ്ങൾക്ക് പോകാനാണ് പാലങ്ങൾ ഉയർത്തി പണിതിരിക്കുന്നത്. മഴക്കാലമായാൽ ഈ വഴികളിലൂടെ മുട്ടൊപ്പം വെള്ളമായിരിക്കുമെന്നാണ് അവിടുത്തെ ഒരു ചേട്ടൻ പറഞ്ഞത്. നമുക്ക് കാണാൻ നല്ല രസമാണെങ്കിലും അവിടുത്ത്കാരുടെ ജീവിതം മഹാ കഷ്ടപ്പാടാണ്. മഴക്കാലമായാൽ സ്ക്കൂളില്ല, ബസ്സില്ല, പട്ടിണിയും. ചുറ്റും വെള്ളമാണെങ്കിലും കുടിക്കാൻ വേണമെങ്കിൽ ദൂരെനിന്നും പൈപ്പ് വഴിയോ ടാങ്കർലോറിയിലോ വെള്ളം കൊണ്ടുവരണം. ഏറെ കൊട്ടിഘോഷിക്കപ്പെട്ട നെടുമുടി - രാമംഗിരി കുടിവെള്ള പദ്ധതി ഇന്നും ഒരു നോക്കുകുത്തിയായിത്തന്നെ നിലകൊള്ളുന്നത് കാണാം. ചുറ്റും കെട്ടിക്കിടക്കുന്ന വെള്ളത്തിൽ നിന്നും ഉണ്ടാവുന്ന കൊതുകും മറ്റ് ജലജന്യ രോഗങ്ങളുമ്മാണ് ഇവിടെത്തുകാരുടെ മുഖ്യ ശത്രു. അസുഖം വന്നാൽ ചികിത്സിക്കാൻ മതിയായ ആശുപത്രികളില്ലെന്ന് മാത്രമല്ല, രോഗിയെ കൊണ്ടുപോകാനുള്ള ഗതാഗത സൗകര്യവും പരിമിതങ്ങളാണിവിടെ. മിക്ക വീട്ടുകാരുടെയും പ്രധാന ആശ്രയം വള്ളങ്ങളാണ്. ചുരുക്കം ചിലർക്ക് ബോട്ടും. എങ്കിലും നമ്മൾ സഞ്ചാരികൾക്ക് എന്നും ഇവിടം സ്വർഗമാണ്. നല്ല കള്ളും കപ്പയും കരിമീനും കിട്ടുന്ന, താറാവുകറിക്ക് പേരുകേട്ട നമ്മുടെ കുട്ടനാട്. സമയം പരിമതമായതിനാൽ ഞങ്ങൾക്ക് കുട്ടനാട് മുഴുവൻ ആസ്വതിക്കാതെ അവിടം വിടെണ്ടിവന്നു.

ആലപ്പുഴയും കടന്ന് തീരദേശ ഹൈവെയിലൂടെ കാറ് പറക്കുകയായിരുന്നു. സൂര്യനിപ്പോൾ ചുവപ്പാണു നിറം, അതു കടലിൽ താഴാൻ നിമിഷങ്ങൾ മാത്രം. ദൂരെയായി ഒരു ബോർഡ്, നീണ്ടകര ഫിഷറീസ് ഹാർബർ, ലെഫ്റ്റ് തിരിഞ്ഞ് നേരെ അങ്ങോട്ടെക്ക്. മൂവന്തിയായതിനാൽ ആളും ആരവുമൊന്നുമില്ലാത്ത ഹാർബർ.നിരനിരയായ് കെട്ടിയിട്ടിരിക്കുന്ന ഫിഷിങ്ങ് ബോട്ടുകൾ. അസ്തമയ സൂര്യന്റെ പൊൻ കിരണങ്ങളേറ്റു തിളങ്ങുന്ന കടൽ. വട്ടമിട്ടു പറക്കുന്ന പരുന്തുകൾ. ഈ ഭൂമി ചിലപ്പോൾ ഇങ്ങനെയാണ്, അതിന്റെ സൗന്ദര്യം വാക്കുകളിൽ പ്രതിഭലിപ്പിക്കാനാവില്ല. കണ്ടുനോക്ക് !രാതി 8 മണിയോടെ ആ യാത്ര തലസ്ഥാനത്ത് അവസാനിക്കാറായി. താലചായ്ക്കാനൊരു സ്ഥലം വേണം. തമ്പാനൂരിലാണ് റെയിവെ സ്റ്റേഷനും ബസ് സ്റ്റേഷനും ഉള്ളത്. അതിനടുത്തുള്ള അരിസ്റ്റോ ജംഷനിൽ ധാരാളം ലോഡ്ജുകളും ഹോട്ടലുകളുമുണ്ട്. താരതമ്യേന റീസണബിളായ വാടകയും. അത്തരമൊന്നിൽ ഞങ്ങൾ ഉറക്കത്തിലേക്കു വഴിമാറി.

രണ്ടാം ദിവസം:- അവർ നാലു പേർക്കും എക്സാമുണ്ട്. എന്റെ ആ ദിവസം ഞാൻ പണ്ടെ കാൽകുലേറ്റു ചെയ്തു വച്ചിട്ടുണ്ടായിരുന്നു!!! നെയ്യാർ ഡാം ആൻഡ് ലയൺ സഫാരി പാർക്ക്. മൊബൈൽഫോണിലെ ഗൂഗ്ഗിൾ ഭഗവാനോടു ചോദിച്ച് വഴിയും മനസിലാക്കി. തമ്പാനൂരിൽ നിന്നും ഏകദേശം 40 കിലോമീറ്ററോളം വരും നെയ്യാറിലേക്ക്. അതുകൊണ്ട് രാവിലെ തന്നെ(8മണി)കാപ്പിയും കുടിച്ച് കാറിന്റെ കീ കൂട്ടുകാരെ ഏൽപ്പിച്ച് ഞാൻ കാട്ടാക്കട ഫാസ്റ്റിനു കയറി.(തമ്പാനൂരിൽ നിന്നും പത്തു മിനിറ്റ് ഇടവിട്ട് കാട്ടാക്കടക്കു ബസ്സുണ്ട്.)കാട്ടാക്കടയിൽ നിന്നും നെയ്യാർ ഡാമിലേക്ക് KSRTC ചെയിൻ സർവീസ് നടത്തുന്നുണ്ട്. നെയ്യാർ ഡാമിന്റെ ഗേറ്റുവരെ ബസ് സർവീസുണ്ട്. ഇവിടെ ഡാമും പൂന്തോട്ടവും കൂടാതെ ചീങ്കണ്ണി വളർത്തൽ കേന്ദ്രം, ലയൺ സഫാരി പാർക്ക്, ഡിയർ പാർക്ക് എന്നിവ കൂടിയുണ്ട്. ഇതിൽ ലയൺ സഫാരി പാർക്കാണ് എന്റെ പ്രധാന ലക്ഷ്യം. കേരളത്തിൽ കൂടുകളിലല്ലാതെ സിംഹത്തെ കാണാൻ കഴിയുന്ന ഏക സ്ഥലമാണ് ഇത്. ഇവിടെ സിംഹം കാട്ടിലും നമ്മൾ കൂട്ടിലുമാണ്(Fenced vehicle). നെയ്യാർ ഡാമിനാൽ ചുറ്റപ്പെട്ട, ചുറ്റിലും വലിയ വേലിയോടു കൂടിയ 10 ഏക്കറോളം വരുന്ന ഒരു ദ്വീപിലാണ് സിംഹങ്ങളെ പാർപ്പിച്ചിരിക്കുന്നത്. ഇവിടെ മൊത്തം 7 സിംഹങ്ങളാണുള്ളത്. 2ആണും 5പെൺസിംഹങ്ങളും. ഈ കാടിനെ 2ആയി തിരിച്ചിട്ടൂണ്ട്, കാരണം സിമ്പിൾ, ഒരു കാട്ടിൽ ഒരു ആൺ സിംഹം മാത്രമെ വാഴൂ, ഇനിയൊന്ന് വന്നാൽ കടിപിടികൂടുമത്രെ ! ദ്വീപിലോട്ട് പോകണമെങ്കിൽ ഒരു ബോട്ട് മാത്രമെ വഴിയുള്ളു.
 

ഡാമിന്റെ ക്യാച്ച്മെന്റ് ഏരിയയിലാണ് ബോട്ട് ജെട്ടി. ഇവിടെ ഇൻഫോർമേഷൻ സെന്ററിൽ നിന്നും ടിക്കറ്റ് എടുക്കണം. ഒരാൾക്ക് 200രൂപയും ക്യാമറയ്ക്ക് 25രൂപയുമാണ് ഫീ. (കൂടുതൽ വിവരങ്ങൾക്ക് Asst. Wild Life Warden, Neyyar Dam ,Phone: 0471 2272182) ഇൻഫോർമേഷൻ ഓഫീസിൽ ആനയുടെ തലയോട്ടി.മാനിന്റെ കൊമ്പ്, പലതരം പാമ്പുകൾ, പരുന്തുകൾ എന്നിവ സ്റ്റഫ് ചെയ്തു വച്ചിട്ടുണ്ട്. കൂട്ടത്തിൽ പാമ്പിൻ മുട്ടകളും ചീങ്കണ്ണീയുടെ മുട്ടകളും ഒരു ടിന്നിൽ അടച്ച് എന്തോ ഒരു വെള്ളവുമൊഴിച്ച് വച്ചിട്ടുണ്ട്.ബോട്ടിൽ ആകെ 28 പേരെ മാത്രമെ കയറ്റുകയുള്ളു (കാരണം സഫാരിപ്പാർക്കിലെ ബസ്സിന്റെ കപ്പാസിറ്റി 28സീറ്റാണ്). ഒരു തവണ ബോട്ട് പോയാൽ 2 മണിക്കൂറുകൾക്കു ശേഷമേ അടുത്ത സർവീസ് ഉണ്ടായിരിക്കുകയുള്ളൂ. ബോട്ടിനായ് വെയ്റ്റ് ചെയ്ത സമയം ഞാൻ അടുത്തുള്ള ചീങ്കണ്ണീ വളർത്തൽ കേന്ദ്രം കൂടി സന്ദർശിച്ചു. വലിയ കോൺക്രീറ്റ് കൂടുകളിലാണ് ഈ അനങ്ങാപ്പാറകൾ കിടക്കുന്നത്. ചീങ്കണ്ണിയുടെയും മുതലകളുടെയും ബ്രീഡിങ് ആണ് ഇതു കൊണ്ട് ഉദ്ദേശിക്കുന്നത്. അക്കരെ ദ്വീപിലും ധാരാളം ചീങ്കണ്ണികളുണ്ട്. ഇവിടെ സന്ദർശകരുടെ ബഹളമാണ്. അതാ ബോട്ടുവരുന്നു. കൊല്ലത്തു നിന്നും വന്ന ഒരു ഗ്രൂപ്പിനൊപ്പം ഞാനും ബോട്ടിൽ കയറി. അതിഭയങ്കര ആഴമുള്ള ഡാമിലെ ഫ്ലോട്ടിങ്ങ് ബോട്ട് സ്റ്റാന്റാണ് എടുത്തുപറയത്തക്ക മറ്റൊരു സവിശേഷത. നമ്മൾ നടക്കുമ്പോൾ അനങ്ങുകയും കൂട്ടം കൂടി നിന്നാൽ ആ വശത്തേക്ക് മെല്ലെ താഴ്ന്നു പോകുകയും ചെയുന്ന ഈ സംഭവം എന്നെ തെല്ലൊന്നുമല്ല പേടിപ്പിച്ചത്. 10 മിനിറ്റ് നീളുന്ന ബോട്ടിങ്ങിന്റെ അവസാനം ഞങ്ങൾ സഫാരി പാർക്കിൽ കാലുകുത്തി.ഇവിടെയും ഫ്ലോട്ടിങ്ങ് ബോട്ട് സ്റ്റാന്റാണ്. ഞങ്ങളെക്കാത്ത് അവിടെ ഒരു മിനി ബസ്സ് കിടപ്പുണ്ടായിരുന്നു. സൈഡിലായ് സിംഹത്തിന്റെ ഡിറ്റെയിൽസ് എഴുതിയ ഒരു ബോർഡും. ഡ്രൈവർ തന്നെ ടിക്കറ്റ് പരിശോധിച്ച് ബസ്സിൽ കയറ്റി ഇരുത്തി. ചുറ്റും ഇരുമ്പഴി ഘടിപ്പിച്ച ഒരു ടാറ്റാ 709 മിനി ബസ്സാണ് നമ്മുടെ വാഹനം.ഭാഗ്യത്തിന് എനിക്ക് മുൻപിലെ സീറ്റു തന്നെ കിട്ടീ. വാഹനം മുന്നോട്ടു നീങ്ങീ ഒരു വലിയ കെട്ടിടത്തിന്റെ ഉള്ളീൽ കയറി നിന്നു. മുന്നിൽ വലിയ ഇരുമ്പ് ഷട്ടർ !!!!! ഒരു ആൾ കെട്ടിടത്തിന്റെ ഉള്ളീൽ നിന്നും ഇറങ്ങിവന്ന്, പിൻഭാഗത്തായുള്ള ഇരുമ്പഴിയും അടച്ചശേഷം, കെട്ടിടത്തിന്റെ ഉള്ളീൽ നിന്നും ഓപ്പറേറ്റ് ചെയ്ത് വാഹനത്തിന്റെ മുൻപിലെ ഗേറ്റ് പതിയെ തുറന്നു. ജീവിതത്തിൽ ആദ്യമായ് സിംഹത്തെ കാണാൻ പോകുന്നതിന്റെ ത്രിൽ ചില്ലറയൊന്നുമല്ലായിരുന്നു. കൂട്ടിനു തമിഴ് നടൻ സൂര്യ അഭിനയിച്ച സിംഗമെന്ന തമിഴ് പടത്തിലെ പഞ്ച് ഡയലോഗ് വിത്ത് ഇഫക്റ്റ്, തൊട്ടറ്റുത്ത സീറ്റിലിരുന്നവന്റെ മൊബൈലിൽ നിന്ന്.
ഷട്ടർ ഉയർന്നു, വണ്ടീ പതിയെ നീങ്ങീത്തുടങ്ങീ. 28 ജോടി കണ്ണുകൾ കാട്ടിൽ…, മരത്തിന്റെ മുകളിൽ…, പാറയിടുക്കിൽ….. എല്ലാം തിരയുന്നു. ഒരു മിനിറ്റ് തികഞ്ഞില്ല ഡ്രൈവർ പറഞ്ഞു, അതാ ഇടതു സൈഡിൽ!!!!!

ഹാ, സിനിമയിലെ ഡയലോഗ് പോലെ തന്നെ സകല പ്രതാപത്തോടും കൂടി കിടക്കുന്നു മൃഗരാജാവ് വിത്ത് നാലു തോഴിമാർ. ഞങ്ങളെ തെല്ലും മൈന്റ് ചെയ്യാതെ തന്റെ തോഴിമാരുടെ സൗന്ദര്യമാസ്വദിച്ചുള്ള മൃഗരാജന്റെ ആ കിടപ്പ് കണ്ടു മനസു നിറഞ്ഞു. സമയം പോകുന്നു ഇനിയും ധാരാളം ആളുകൾ മറുകരയിൽ കാത്തിരിക്കുന്നു. ചേട്ടൻ വണ്ടി മുന്നോട്ടൂ കൊണ്ടൂപോയി തിരിച്ചു വന്നപ്പോൾ, അവിടെ രണ്ടു സിംഹികൾ തമ്മിൽ പരസ്പരം നക്കിത്തുടക്കുന്നത് കണ്ടു.തിരികെയുള്ള യാത്രയിൽ ചേട്ടനാണ് പാർക്കിനെപ്പറ്റിയുള്ള വിവരങ്ങൾ പറഞ്ഞൂ തന്നത്. അവിടെ സിംഹങ്ങൾക്ക് രാവിലെ 5 മണിക്കാണ് ഭക്ഷണം നൽകുന്നത്. ആണിന്  7 കിലോയും പെണ് സിംഹത്തിനു 5 കിലോയും വീതം ബീഫാണ് ദിവസേന ഭക്ഷണം. മാസത്തിലൊരിക്കൽ വെറ്റിനറി വൈദ്യന്റെ സേവനവും ഉണ്ടത്രെ!!!!! ബോട്ടു വന്നു, ബോട്ടിലേറി അടുത്ത ദ്വീപിലേക്ക്.

ഡിയർപാർക്ക്!!! ഇവിടെ പുള്ളിമാനാനുള്ളത്.


ബ്രീഡീങ്ങ് തന്നെയാണ് ലക്ഷ്യം. പുല്ല് കൂടാതെ മുളപ്പിച്ച ധാന്യങ്ങളും തവിടുമൊക്കെയാണ് ഇവരുടെ മെനു. ഇതിനടുത്തു തന്നെയാണ് സ്റ്റീവ് ഇർവിന്റെ (നമ്മുടെ മുതലപിടുത്തക്കാരൻ) പേരിലുള്ള മുതല/ചീങ്കണ്ണീ പാർക്ക്. 
 
വലിയ ടാങ്കുകളിലായ് ധാരാളം മുതലകളും ചീങ്കണ്ണീകളും ഇവിടെ സസുഖം വാഴുന്നു. ഇവരിൽ ചിലരുടെ പൂർവ്വികർ കൂടുചാടി ഡാമിലിറങ്ങിയിരുന്നു, പണ്ട്. അവരാണ് ഡാമിൽ കുളിക്കുന്നതിനും കുടിക്കുന്നതിനും വന്നിരുന്ന തദ്ദേശിയരായ ആളുകളൂടെ കയ്യും കാലും, ആടുമാടുകളെയും കടിച്ചെടുത്തിരുന്നത്. വീണ്ടും ബോട്ടിലേറി കരയിലോട്ട്.. മൂന്ന് പാർക്കും അരമണീക്കൂർ ബോട്ടിങ്ങൂം 200രൂപക്ക് വലിയലാഭം തന്നെയാണ്. 

നെയ്യാർ ഡാം, ഇടുക്കി ജില്ലക്കാരനായ എനിക്ക് ഒരു കാഴ്ചയേ അല്ലായിരുന്നു, എന്നാൽ അതിനു ചുറ്റുമുള്ള പൂന്തോട്ടം നല്ല ഭംഗിയുണ്ടായിരുന്നു. അവിടുന്ന് ആനവണ്ടിയിലേറി കാട്ടാക്കട ബസ് ഡിപ്പോയിലെത്തിയപ്പോഴേക്കും വിശപ്പിന്റെ വിളി അത്യുന്നതിയിലെത്തിയിരുന്നു. KSRTC യുടെ ക്യാന്റീനിൽ നിന്നാണ് ഊണൂകഴിച്ചത്. നല്ല ടിപ്പിക്കൽ തെക്കൻ ഊണ് വിത്ത് 6 കൂട്ടം കറി വെറും 25 രൂപക്ക്. അയ്യോ നിൽക്കാൻ സമയമില്ല, അടുത്ത ഫാസ്റ്റ് പിടിച്ച് തിരുവനന്തപുരത്തേക്ക്. എക്സാം കഴിഞ്ഞ് അവർ വരാൻ ഇനിയും സമയമുണ്ട്. കാണാനോ, പപ്പന്റെ ക്ഷേത്രം, മ്യൂസിയം, സൂ, പ്ലാനിറ്റോറിയം, വേളി, ശംഘുമുഖം അങ്ങനെ പലതും. സമയം മാത്രമില്ല. ക്ഷേത്രം വൈകുന്നേരമാവും തുറക്കാൻ, എന്നാൽ ആദ്യം മൃഗശാല തന്നെയാവട്ടെ എന്ന് വച്ചു. ഇവിടെ വരാൻ മ്യൂസിയം പോയിന്റിൽ ഇറങ്ങണം. മ്യൂസിയവും സൂവും ഒരു ക്യാമ്പസിനുള്ളിലാണ്. ടിക്കറ്റെടുത്ത് സൂവിനുള്ളിലേക്ക്.വളരെ വലിയ ക്യാമ്പസിലാണ് സൂ. ഇവിടെ വന്യജീവികളെ ഒരു പരിധിവരെ അവരവരുടെ ആവാസവ്യവസ്ഥയിൽ തന്നെ സംരക്ഷിച്ചിരിക്കുന്നു. കരടിയും മാനും കാട്ടുപോത്തുമെല്ലാം കാട്ടിൽ വിഹരിക്കുമ്പോലെ എന്നാൽ വ്യക്തമായ അതിർ വരമ്പുകളുള്ള കൂടുകളിൽ വസിക്കുന്നു. എന്നാൽ കടുവ, പുലി, സിംഹം തുടങ്ങിയവക്കുള്ള, വലിയ കിടങ്ങുകളോടുകൂടിയ കൂടുകളുടെ പണി നടക്കുന്നതിനാൽ അഴികൾക്കുള്ളിലായാണ് വസിക്കുന്നത്. കരിമ്പുലിയൊഴികെയുള്ള മറ്റെല്ലാ ജീവികളെയും ഇവിടെ കാണാൻ സാധിക്കും. ഇതുവരെ കണ്ടിട്ടും കേട്ടിട്ടുമില്ലാത്ത പല തരത്തിലുള്ള പക്ഷികൾ ഉരഗങ്ങൾ എല്ലാം ഇവിടെ നമ്മുടെ കണ്മുന്നിൽ. ഒരു മരം നിറയെ തൂങ്ങിയാടുന്ന കടവാവലുകൾ.

അവിടവിടെയായ് വട്ടം ചുറ്റി നടക്കുന്ന വാനരൻ മാർ. പകുതിപോലും കണ്ടൂ തീരുന്നതിനും മുൻപേ കൂട്ടുകാർ എന്നെ വിളിക്കാൻ തുടങ്ങീ. അതിനാൽ പെട്ടന്നുതന്നെ ഞാൻ ഒറ്റക്കുള്ള യാത്ര മതിയാക്കി അവരോടൊപ്പം ചേർന്നു.  വൈകുന്നേരമായ്; ഇനി കൂട്ടൂകാരൊടൊപ്പം കോവളത്തോട്ട്. തിരുവനന്തപുരം സന്ദർശകൻ ഒരിക്കലും ഒഴിവാക്കാൻ പാടില്ലാത്ത ഒരു സ്ഥലമാണ് കോവളം ഹവ്വാ ബീച്ച്. കേരളത്തിലെ എന്നല്ല ലോകത്തിലെ തന്നെ ഏറ്റവും മനോഹരമായ ബീച്ചുകളിൽ ഒന്നാണ് ഇത്.


ആഴം കുറഞ്ഞതും അപകടരഹിതമായ കടലാണ് ഇവിടുത്തെ പ്രത്യേകത. മുൻ കാലങ്ങളിൽ നോക്കെത്താ ദൂരത്തോളം കടലിൽ നമുക്ക് പോകാമായിരുന്നെങ്കിലും 2004ലെ സുനാമിക്കു ശേഷം കടലിന്റെ ആഴംകൂടിയതിനാൽ ഇപ്പോൾ ഒരു 30-35 മീറ്ററിനപ്പുറം പോകാൻ അനുവധിക്കാറില്ല. രാവിലെ ആറുമണി മുതൽ വൈകിട്ട് 7 മണി വരെയാണ് ഇവിടുത്തെ ബീച്ചുകളിലെ സമയം. നമ്മെ നോക്കാനും അപകടത്തിൽ പെട്ടാൽ സഹായിക്കാനും ഇവിടെ ധാരാളം സീ ഡൈവേഴ്സ് ഉണ്ടെന്നുള്ളതും ഒരു വലിയ പ്രത്യേകതയാണ്. 1പീസ് സ്വിമ്മിങ്ങ് ആൻഡ് സ്ലീപ്പിങ്ങ് ഇവിടെ നിയമം മൂലം നിർത്തലാക്കിയിരിക്കുകയാണ്. നിലവിൽ ഇവിടെ കുളിക്കണമെങ്കിൽ രണ്ടു കഷ്ണം തുണിയെങ്കിലും ശരീരത്തിൽ വേണമെന്നാണ് നിയമം. രാത്രിയായ്; അവിടെ നിന്നും തിരികെ ഹോട്ടലിലേക്ക്. നാളെ കന്യാകുമാരിക്ക് ; അതിന്റെ വിശേഷങ്ങൾ പിന്നാലെ.
Last Updated on Sunday, 08 April 2012 14:08
 


കേരളം: ഏറ്റവും പുതിയ ലേഖനങ്ങള്‍

അഗസ്ത്യഹൃദയം തേടി
അഗസ്ത്യഹൃദയം തേടി
2012 ജനുവരി 27 വെള്ളിയാഴ്ച. പ്രകൃതിയുമായി അലിഞ്ഞുചേര്‍ന്ന അഗസ്ത്യാര്‍കൂട തീര്‍ത്ഥയാത്ര അന്നു പുലര്‍ച്ചെ മൂന്നു മണിക്കാരംഭിച്ചു. 20 പേർ അടങ്ങിയ സംഘം വാഹനം തകരാറിലായത്‌ മൂലം ബോണക്കാട് ചെന്നെത്തിയത് ഉച്ചയ്ക്ക് 1 മണിക്ക്. 11 മണി കഴിഞ്ഞാല്‍ വനത്തിലേക്ക് കടത്തിവിടാത്തതിനാല്‍ വിധിയെ പഴിച്ചു കൊണ്ട്‌ അന്നത്തെ ദിവസം മുഴുമിപ്പിച്ചു. ജീപ്പിന്റെ സീറ്റില്‍ തിരിഞ്ഞും മറിഞ്ഞും ഉറക്കം വരാതെ കിടന്ന്,
സമുദ്ര ബീച്ച്
സമുദ്ര ബീച്ച്
കഴിഞ്ഞ ഓണക്കാലത്ത്  തിരുവനന്തപുരത്ത് നിന്നും കോവളം ബീച്ചിലേക്കുള്ള ഒരു യാത്രയില്‍ ആണ് സമുദ്ര ബീച്ച് എന്ന ബോര്‍ഡ്‌ കണ്ണില്‍ പെട്ടത് . കോവളം ബീച്ച് എത്തുന്നതിനു ഏകദേശം രണ്ടു കിലോമീറ്റര്‍  മുന്‍പ്  വലതു വശത്തായി കണ്ട  സമുദ്ര ബീച്ച് 800m എന്ന ബോര്‍ഡും ആ ബീച്ചിന്റെ പേരും എനിക്ക് പുതിയ അറിവായിരുന്നു. അറിയപ്പെടുന്ന കോവളം  വീണ്ടും വീണ്ടും കാണുന്നതിനെക്കാള്‍ നല്ലതാണ്
കോവിലൂര്‍
കോവിലൂര്‍
കേരള തമിഴ്നാട് അതിര്‍ത്തിയില്‍ കിടക്കുന്ന കാര്‍ഷിക ഗ്രാമമായ കോവിലൂരിലേക്ക്  ഒരു യാത്ര  എന്നത് കുറെക്കാലമായി മനസ്സില്‍ കൊണ്ട് നടക്കുകയായിരുന്നു . മുന്നാര്‍ സന്ദര്‍ശിക്കാന്‍ കിട്ടിയ അവസരങ്ങളിലൊന്നും മൂന്നാര്‍ ടൌണില്‍ നിന്നും ഏകദേശം അമ്പതു കിലോമീറ്റര്‍ അകലത്തില്‍ കിടക്കുന്ന കോവിലൂരിലേക്ക്  പോകാന്‍ കഴിഞ്ഞിട്ടില്ല. ഒരു ടൂര്‍ പോകുന്ന  പോലെ പോകാന്‍ പറ്റിയ സ്ഥലം അല്ല
നാരകക്കാനം തുരങ്കത്തിലൂടെ
നാരകക്കാനം തുരങ്കത്തിലൂടെ
ഇടുക്കി ജില്ലയിലെ കല്യാണതണ്ട് മലനിരകളിലൂടെ ഒരു ട്രെക്കിംഗ് കഴിഞ്ഞു മടങ്ങി വരുമ്പോള്‍ ആണ് മലമുകളില്‍ വെച്ച്  പശുവിനെ മേച്ചു നടക്കുന്ന ഒരു തമിഴ് നാട്ടുകാരനെന്നു തോന്നിപ്പിച്ച  ഒരാളെ കണ്ടത് . മദ്യപിച്ചു ചുവന്ന കണ്ണുകളും, കറുത്ത് തടിച്ച രൂപവും, മുഷിഞ്ഞ വസ്ത്രവും  എല്ലാം കണ്ടപ്പോള്‍ ആദ്യം സംസാരിക്കണോ എന്ന് സംശയിച്ചു . പക്ഷെ  മടിച്ചു മടിച്ചു തുടങ്ങിയ ആ സംസാരം അവസാനിപ്പിച്ചത്
പൊന്മുടി തഴുകുമ്പോള്‍
 പൊന്മുടി തഴുകുമ്പോള്‍
നീണ്ടനാളുകള്‍ക്കു ശേഷം കൂട്ടുകാര്സിനെ എല്ലാവരേയും ഒരു അവധിദിനം ഒരുമിച്ചു കൂട്ടി... കൃത്യ സമയത്തു തന്നെ എല്ലാവരും വന്നു  എന്ന് പറഞ്ഞാല്‍ വിശ്വസിക്കില്ല എന്നറിയാം, ഏകദേശം 9 മണിയോടെ 3 ബൈക്കിലായി എല്ലാവരും കടയ്ക്കല്‍ ബസ്‌ സ്റ്റാന്റില്‍ വന്നു. അപ്പോള്‍ ബസിലാണോ യാത്ര എന്നല്ലേ. അല്ലന്നേ, പലവഴിയില്‍ നിന്നെതാനൊരു വഴി, അതാണ്‌ ബസ്‌ സ്ടാന്റ്റ്‌.   നല്ല തെളിഞ്ഞ കാലാവസ്ഥയില്‍ പൊന്മുടിയിലേക്കുള്ള
നെല്ലിയാമ്പതി - (ഭാഗം 2)
നെല്ലിയാമ്പതി - (ഭാഗം 2)
എസ്റ്റേറ്റില്‍ നിന്ന് ഏകദേശം രണ്ടു കിലോമീറ്റര്‍ പോണം വെള്ളച്ചാട്ടത്തിലേക്ക്. പോകുന്ന വഴി ആണെങ്കില്‍ ഒരു ഒറ്റയടി പാത എന്നെ വിശേഷിപ്പിക്കാനാവൂ. ഒരു സൈഡില്‍ കാടും മറു സൈഡില്‍ ഏകദേശം 4500 അടി താഴ്ചയില്‍ ഉള്ള പ്രദേശങ്ങളും. എങ്ങാനും ഒരബദ്ധം പറ്റിയാല്‍ പിന്നെ പൊടി പോലും കിട്ടുകില്ല. പോകുന്ന വഴി എല്ലാം ധാരാളം യാത്രികര്‍ ഉണ്ട് എങ്കിലും കുടുംബത്തോടെ ഉള്ള യാത്രികര്‍ വളരെ കുറവാണ്.
മൂന്നാറും ലക്കം ഫാൾസും
മൂന്നാറും ലക്കം ഫാൾസും
ട്രിവാന്‍ഡ്രം മെയില്‍ ത്രിശൂര്‍ എത്തുമ്പോള്‍ രാവിലെ നാലു മണി ആകും. അവിടെ നിന്നും ഞാന്‍ ഡയറക്റ്റ് വണ്ടിയിലേക്ക് കയറാം. അവിടുന്ന് നേരെ ആതിരപ്പള്ളി വഴി വാള്‍ പാറ ഷോളയാര്‍ വഴി നേരെ ചിന്നാര്‍. കാന്തല്ലൂര്‍ സ്റ്റേ, അല്ലേല്‍ മറ്റെവിടെലും. ട്രെയിനില്‍ കേറി യാത്ര തുടങ്ങിയപ്പോള്‍ ഒരു കാള്‍. 'അളിയാ നാളെ ഹര്‍ത്താല്‍ ആണ് '. പാളി, എല്ലാം പാളി. രാത്രി വരാമെന്ന് പറഞ്ഞവന്‍ വന്നില്ല. അങ്ങനെ എല്ലാം
കുരിശിന്റെ വഴിയേ ഒരു യാത്ര
കുരിശിന്റെ വഴിയേ ഒരു യാത്ര
“ജീവിതം ഒരു വഴിത്തിരിവിൽ എത്തി നിൽക്കുകയല്ലേ? ഒരു മലകയറ്റം നല്ലതാണ്. “ രാവിലെ 5 മണിക്കെഴുന്നേറ്റ് യാത്ര പുറപ്പെടുമ്പോൾ മുഴങ്ങോടിക്കാരി പറഞ്ഞ വാചകങ്ങൾ ഒരു വിശ്വാസിയുടേതായിരുന്നു. ശരിയാണെന്ന് എനിക്കും തോന്നി. എല്ലാം നിയന്ത്രിക്കുന്ന ഒരു ശക്തിയുണ്ടെന്ന വിശ്വാസം എനിക്കുമുണ്ട്. ഇടയ്ക്ക് വല്ലപ്പോഴുമെങ്കിലും അതിനെ ആദരിക്കുകയും ബഹുമാനിക്കുകയും പൂജിക്കുകയും വേണം.   കുട്ടിക്കാലം മുതൽ
കണ്ണകി സമക്ഷം
കണ്ണകി സമക്ഷം
കേരളത്തിന്റേയും തമിഴ്നാടിന്റേയും അതിർത്തിയിൽ സ്ഥിതിചെയ്യുന്ന മംഗളാദേവിക്ഷേത്രം സംസ്ഥാനപുരാവസ്തുവകുപ്പിന്റെ സംരക്ഷിത ചരിത്രസ്മാരകമാണ്. ഇടുക്കിജില്ലയിലെ പീരുമേട് താലൂക്കിൽ കുമിളി വില്ലേജിലാണ് ഈ സ്മാരകം. സമുദ്രനിരപ്പിൽ നിന്നും ഏകദേശം 4000-അടി ഉയരത്തിൽ മംഗളാദേവിമലയുടെ നെറുകയിൽ തമിഴ്നാട്ടിലെ കമ്പം താഴ്വരയ്ക് അഭിമുഖമായി സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്ര സമുച്ചയം എട്ടാം നൂറ്റാണ്ടിൽ
മൂന്നാറിലേക്ക് (ഭാഗം 3) - ഇരവികുളം നാഷണൽ പാർക്ക്
മൂന്നാറിലേക്ക് (ഭാഗം 3) - ഇരവികുളം നാഷണൽ പാർക്ക്
മൂന്നാർ യാത്ര ഭാഗം 1, ഭാഗം 2. സ്കൂളിലെ ഉച്ചഭക്ഷണത്തിന്റെ മണം വയറ്റിലെ വിശപ്പിനെ അതിന്റെ അത്യുന്നതങ്ങളിലെത്തിച്ചിരുന്നു. പോകുന്ന വഴി ചില ചെറുകിട ഇടത്തരം ഭോജനശാലകള്‍ കണ്ടിരുന്നു എങ്കിലും ഒരെണ്ണം മനസ്സില്‍ കുറിച്ചിട്ടിരുന്നു. തലയുയര്‍ത്തി നില്‍കുന്ന മേഘമാലകള്‍ കഴുത്തിലും കാതിലും വാരിയണിഞ്ഞ മലകളെയും ഇളം തെന്നലുകളാല്‍ തഴുകുന്ന തോട്ടങ്ങളെയും പിന്നിലാക്കി യാത്ര തുടര്‍ന്നു.  മറയൂര്‍
Banner
Banner
Hits:3780644
Visitors: 1156494
We have 42 guests online

Reading problem ?  

click here