You are here: Home


യാത്രകളുടെ ലോകത്തേക്ക് സ്വാഗതം PDF Print E-mail
Written by നിരക്ഷരന്‍   
Wednesday, 16 June 2010 07:00
സുഹൃത്തുക്കളേ, യാത്രാപ്രേമികളേ,

ഇന്റര്‍നെറ്റില്‍ അവിടവിടെയായി ചിതറിക്കിടക്കുന്ന മലയാളം യാത്രാവിവരണങ്ങളെ ഒരു കുടക്കീഴില്‍ അണിനിരത്താനുള്ള ഒരു ശ്രമത്തിന്റെ ഫലമാണ് www.yathrakal.com എന്ന ഈ സൈറ്റ്. ഇത് ഇന്റര്‍നെറ്റ് മലയാളം  യാത്രാവിവരണ ചരിത്രത്തിലെ നിര്‍ണ്ണായകമായ ഒരു കാല്‍‌വെയ്പ്പ് ആണെന്ന്‍ മാത്രമല്ല, ആദ്യത്തേതുമായിരിക്കും. 46 ല്‍ അധികം എഴുത്തുകാരുടെ വലുതും ചെറുതുമായ  250 ല്‍പ്പരം യാത്രാവിവരണങ്ങളാണ് ഇപ്പോള്‍ ഈ സൈറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്.

കേരളത്തിലെ പോസ്റ്റുകള്‍ ജില്ല തിരിച്ചും, ഇന്ത്യയിലെ പോസ്റ്റുകള്‍ സംസ്ഥാനം തിരിച്ചും വിദേശ പോസ്റ്റുകള്‍ രാജ്യം തിരിച്ചുമാണ് പബ്ലിഷ് ചെയ്തിരിക്കുന്നത്. ഒരു യാത്ര പോകുന്നതിന് മുന്‍പ് എല്ലാം മലയാളിക്കും സന്ദര്‍ശിക്കാന്‍ പറ്റുന്ന ഒരു സൈറ്റായി , (ഒരു റെഫറന്‍സ് സൈറ്റ് എന്നുതന്നെ പറയാം) ഭാവിയില്‍ ഇതിനെ മാറ്റുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.

ഇതൊന്നുമല്ലെങ്കിലും ഇത്രയുമധികം യാത്രാവിവരണങ്ങള്‍ ഒരൊറ്റ സൈറ്റില്‍ത്തന്നെ വന്നാല്‍ അത് വായനക്കാര്‍ക്ക് സൌകര്യപ്രദവും ഉപകാരപ്രദവും ആകുമെന്നതില്‍ സംശയമില്ല. മാത്രമല്ല ഇതിലുള്ള ഓരോ മലയാളം യാത്രാവിവരണങ്ങളും പിന്നീട് ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തി ഇതിനെ ഒരു അന്താരാഷ്ട്രനിലവാരത്തിലേക്ക് ഉയര്‍ത്താനും എല്ലാത്തരം വായനക്കാര്‍ക്കും പ്രയോജനപ്പെടുന്ന രീതിയിലേക്ക് കൊണ്ടുവരാനും ശ്രമിക്കുന്നതായിരിക്കും. ആ സംരംഭം കൂടെ പൂര്‍ത്തിയാകുന്നതോടെ മലയാളി അല്ലാത്തവര്‍ക്കും ഉപകാരപ്രദമായ ഒരു സൈറ്റായി ഇത് മാറും.

മലയാളത്തില്‍ യാത്രാവിവരണങ്ങള്‍ എഴുതുന്ന അജിത്ത് നായര്‍,  ആത്മന്‍ , അച്ചായന്‍ , അപ്പു, ബിന്ദു ഉണ്ണി, ക്യാപ്റ്റന്‍ ഹാഡോക്ക്, ചേച്ചിപ്പെണ്ണ്, ഡോ:ബാബുരാജ്, ഫൈസല്‍ മുഹമ്മദ്, ഗൌരീനാഥന്‍, ജ്യോതി മോഹന്‍‌ദാസ്, ജ്യോതിര്‍മയീ ശങ്കരന്‍, കണ്ണനുണ്ണി, കൊച്ചുത്രേസ്യ , കൃഷ്ണകുമാര്‍ 513, കുഞ്ഞായി, കുഞ്ഞന്‍സ്,  ലേസര്‍, ഹരീഷ് തൊടുപുഴ, ഹേമാംബിക, ലതി, ലിനു, നജീം കൊച്ചുകലുങ്ക്, മണികണ്ഠന്‍ , മൈന ഉമൈബാന്‍, നസീഫ് യു.അരീക്കോട്, നീര്‍‌വിളാകന്‍, നിരക്ഷരന്‍, ഒരു യാത്രികന്‍,  പ്രവീണ്‍ വട്ടപ്പറമ്പത്ത്, പ്രിയ ഉണ്ണികൃഷ്ണന്‍, റെയിന്‍‌ബോ, റാണി ദീപ, രഞ്ജി, സജി മാര്‍ക്കോസ് , സജി തോമസ് , ഷിജു അലക്സ് , സപ്ന അനു ബി ജോര്‍ജ്ജ്, സിജോ ജോര്‍ജ്ജ്,  സിബു നൂറനാട്, ശിവ, സിയ ഷാമിന്‍, സോജന്‍ പി. ആര്‍ ,ശ്രീവല്ലഭന്‍, സുനില്‍ കൃഷ്ണന്‍, സുനേഷ് കൃഷ്ണന്‍, വായാടി, വിഷ്ണു, ‍,എന്നിങ്ങനെ 46ല്‍പ്പരം യാത്രാവിവരണ എഴുത്തുകാരാണ്  ഈ ആശയം  യാഥാര്‍ത്ഥ്യമാക്കാന്‍ യാത്രകള്‍ ഡോട്ട് കോമുമായി സഹകരിച്ചത്.  എല്ലാവര്‍ക്കും ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി പറയുന്നതിനോടൊപ്പം തുടര്‍ന്നങ്ങോട്ടും കലവറയില്ലാത്ത  സഹകരണം അഭ്യര്‍ത്ഥിച്ചുകൊള്ളുന്നു.

ആരെങ്കിലും ഒരു പുതിയ യാത്രാവിവരണം എഴുതുമ്പോള്‍ അത് അവരവരുടെ ബ്ലോഗിലോ സൈറ്റിലോ തന്നെ ആയിരിക്കുമല്ലോ പബ്ലിഷ് ചെയ്യുക. എന്നാല്‍, ഒരു നിശ്ചിത സമയം (ഉദാഹരണത്തിന് ഒരു മാസം) കഴിയുമ്പോള്‍ ആ പോസ്റ്റ് യാത്രകള്‍ ഡോട്ട് കോമിലേക്ക് അയച്ചുതരണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. നിങ്ങളുടെ ബ്ലോഗില്‍ കിടക്കുന്ന യാത്രാവിവരണം, ഈ സൈറ്റില്‍   പ്രസിദ്ധീകരിക്കാനുള്ള അനുമതിക്കൊപ്പം ലേഖനത്തിന്റെ ലിങ്ക് ഞങ്ങള്‍ക്ക് അയച്ച് തന്നാലും മതിയാകും. നേരിട്ട് ഇവിടെ  യാത്രാവിവരണങ്ങള്‍ തരാന്‍ താല്‍പ്പര്യമുള്ളവര്‍ക്ക് അതുമാകാം. ഞങ്ങളുമായി ബന്ധപ്പെടുവാനുള്ള അഡ്രസ്സ്  editor@yathrakal.com എന്നതാണ്.


‘എന്റെ ലേഖനം മറ്റുള്ളവരുടെ നിലവാരത്തിനൊപ്പം വരില്ല‘ എന്ന് ശങ്കിച്ച് മടിച്ച് നില്‍ക്കാതെ നിങ്ങളുടെ ലേഖനം, അത് എത്ര ചെറുതായാലും, ഒരു സ്ഥലപരിചയം മാത്രമായാലും, ഫോട്ടോകളിലൂടെ മാത്രം പറയുന്ന ഒരു യാത്രാവിവരണമായാലും ഞങ്ങള്‍ക്ക് അയച്ചുതരിക. തുടര്‍ന്നുള്ള നിങ്ങളുടെ ഓരോ യാത്രകളും ഒരു വിവരണത്തിന് ഉതകുന്ന തരത്തിലുള്ളതാക്കി മാറ്റാന്‍ ശ്രമിക്കുക. അത് നിങ്ങളുടെ ബ്ലോഗുകളിലും സൈറ്റുകളിലൊമൊക്കെത്തന്നെ ഇട്ട് നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും മനസ്സിലാക്കിയതിനുശേഷം ഞങ്ങള്‍ക്ക് അയച്ചുതരിക.

ഈ സൈറ്റുമായി ബന്ധപ്പെട്ട് ഇനിയും ഒരുപാട് പദ്ധതികള്‍ ആലോചനയിലുണ്ട്. അതൊക്കെ നിങ്ങള്‍ക്ക് കൂടെ പ്രയോജനമുണ്ടാക്കാന്‍ പോകുന്ന തരത്തിലുള്ളതാണ്. അതുകൊണ്ട് മടിച്ചുനില്‍ക്കാതെ ഈ സൈറ്റിന്റെ പ്രവര്‍ത്തനങ്ങളില്‍ ഭാഗഭാക്കാകൂ. നമുക്ക് നഷ്ടപ്പെടാന്‍ ഒന്നുമില്ല. തുറന്ന് കിട്ടാന്‍ പോകുന്നതോ യാത്രകളുടെ ഒരു പുതിയ ലോകം തന്നെയാണ്.


- നിരക്ഷരന്‍
(അന്നും ഇന്നും എപ്പോഴും)

 

എഡിറ്റര്‍
www.yathrakal.com 


Last Updated on Friday, 02 July 2010 01:23
 


Banner
Banner
Hits:3623348
Visitors: 1115798
We have 24 guests online

Reading problem ?  

click here