You are here: Home കേരളം ഇടുക്കി മലനിരകളിലൂടെ


മലനിരകളിലൂടെ PDF Print E-mail
Written by റിജോ ജോസ്   
Monday, 17 October 2011 16:19

പ്രതീക്ഷിതമായ യാത്രകൾ എന്നും ഒരു ഹരം തന്നെയല്ലെ? അത്തരം ഒരു യാത്രയെക്കുറിച്ച്. സമയം രാവിലെ 10മണി, യാത്ര തുടങ്ങുന്നത് ഇടുക്കി ജില്ലയിലെ വണ്ണപ്പുറത്തു നിന്നാണു, മുണ്ടന്മുടി വഴി. ഒരു ടൂവീലർ യാത്ര തികചും സാഹസികമായിരുന്ന ആ വഴിയിലൂടെ ഞങളുടെ (ഞാനും ബേസിലും)hero Honda passion, വയ്യാത്ത കാള ഭാരം വലീക്കും പോലെ ഞരങിയും മൂളിയും ബ്ലാത്തിക്കവലയെത്തി. ദൂരെ മലനിരകൾ സ്വാഗതം അരുളുന്നു. 

വെയിൽ ഉണ്ടെങ്കിലും തണുപ്പ് ഒരാവാരണം പോലെ കൂട്ടിനുണ്ട്. പലയിടത്തും വഴി വിജനമാണ്. മലഞ്ചെരുവുകളും പുൽമേടുകളും പിന്നിട്ട് കഞ്ഞിക്കുഴി വഴി ചേലച്ചുവടെത്തി. അവിടെ നിന്നും ഇടുക്കി റോഡിലൂടെ ചെറുതോണിയും പിന്നിട്ട് ഞങ്ങൾ യാത്ര തുടർന്നു. ദൂരെ ഇടുക്കി ഡാമിന്റെ വിദൂര ദൃശ്യങ്ങൾ.ഒരു ചെറു വഴിയിലൂടെ ഞങൾ ഡാമിന്റെ അടിവാരത്തെത്തി. നമ്മുടെ മുൻപിൽ തലയുയർത്തി നിൽക്കുന്ന അവളുടെ ആ രൂപം ആരിലും ഭീതി ഉണർത്താൻ പോന്നതാണ്. മതിയാവോളം അതിന്റെ ഭംഗി നുകർന്ന ഞങ്ങൾ യാത്ര തുടർന്നു. നാരകക്കാനം ബസ് സ്റ്റോപ്പിന് എതിരെ കണ്ട ഒരു ചെറിയ വഴിയെ തിരിഞ്ഞു ഞങ്ങൾ നാരകക്കാനം ടണൽ ലക്ഷ്യമാക്കി നീങ്ങി.

 ടൂറിസ്റ്റുകൾക്ക് അത്ര പരിചിതമല്ലാത്ത (എന്നാൽ ധാരാളം മദ്യക്കുപ്പികൾ അവിടെ കാണാം)വഴിയിലൂടെ ഞങ്ങൾ ഒരു വിജനമായ ചെക്ക് ഡാമിന്റെ കരയിലെത്തി. കുറച്ച് മാറിയൊഴുകുന്ന ഒരു അരുവിയിലൂടെ, ചെക്ക് ഡാമിൽ സംഭരിക്കുന്ന വെള്ളം ഇടുക്കി ജലസംഭരണിയിൽ എത്തിക്കാനാണ് മേൽപ്പറഞ്ഞ ടണൽ. ഒരു കിലോമീറ്ററോളം നീളമുള്ള ഈ ടണൽ, കുറത്തിമലയുടെ ഉള്ളിലൂടെ വളവുകളില്ലാത്തതാണ്. ടണലിന്റെ ഒരറ്റത്തു നിന്ന്  നോക്കിയാല്‍ മറ്റെ അറ്റം കാണാന്‍ കഴിയും, ഒരു ചെറിയ വെളുത്ത പൊട്ടുപോലെ.

 ഇടുക്കി അണക്കെട്ടിനു സമീപം വനത്തിനുള്ളിലെ പാറക്കെട്ടിലാണ് ടണൽ അവസാനിക്കുന്നത്. ടണലിന്റെ തുടക്കത്തില്‍ നിര്‍മ്മിച്ചിരിക്കുന്ന അഴികള്‍ക്കിടയിലൂടെ ഉള്ളില്‍ കടന്നു കുറച്ചുദൂരം നടന്നുനോക്കി. വെളിച്ചക്കുറവ് വലിയ വെല്ലുവിളിയുയർത്തി.
ഒരു ടോർച്ചുമായ് വീണ്ടും വരാമെന്ന കരാറിൽ തൽക്കാലത്തേക്ക് ടണലിനോട് യാത്രപറഞ്ഞ് വീണ്ടും യാത്ര തുടർന്നു. കണ്ടുപഴകാത്ത കാഴ്ച്ചകൾ തേടി. 

 കല്ല്യാണത്തണ്ട്. കേട്ടുമാത്രം ശീലിച്ച പ്രകൃതി സൗന്ദര്യത്തിന്റെ അനന്തതയിലേക്ക്. തൊടുപുഴ-കട്ടപ്പന സ്റ്റേറ്റ് ഹൈവേയിലെ കാ‍ല്‍വരി മൌണ്ട് അഥവാ പത്താം മൈലിൽനിന്നും ഇവിടേക്ക് തിരിഞ്ഞു പോകേണ്ടത്. ഉയരം കൂടിയ ഈ സ്ഥലത്ത് മിക്കവാറും തണുത്ത കാലാവസ്ഥയാണ്. കോൺക്രീറ്റിട്ട കുത്തനെയുള്ള കയറ്റം കയറി ഞങ്ങൾ യാത്ര തുടർന്നു. കുറച്ചുദൂരം പിന്നിട്ടപ്പോഴേക്കും വഴിയുടെ സ്വഭാവം മാറാൻ തുടങ്ങി. കഷ്ടിച്ച് ഒരു ജീപ്പിന്റെ ടയർ പോകാൻ പാകത്തിൽ മാത്രമായ് കോൺക്രീറ്റ്. നടുവിൽ വലിയ ഗർത്തവും. കാലുകുത്താൻ പോലും വീതിയില്ലത്ത ആ വഴിയിലൂടെ അതി സാഹസികമായ് മുകളിൽ എത്തിയ ഞങ്ങളെക്കാത്തിരുന്നത് മറ്റൊരു മഹാത്ഭുതം. 

 വിശാലമായ പുൽമേടിന്റെ ഒരുവശത്തായ് കാൽ‌വരി മൌണ്ട് എന്ന കുരിശ്ശുമലയും, മറുവശത്തായ് മനോഹരമായ തേയിലത്തോട്ടവും,  പിന്നെ കാൽച്ചുവട്ടിലായ് ഇടുക്കി ജലസംഭരണിയുടെ അതിമനോഹരമായ ചിത്രവും, അതിനെ ചുറ്റിപ്പറ്റിയുള്ള വനവും. ജലശയത്തിൽ അവിടവിടെയായ് ചെറിയ തുരുത്തുകളും, ഒരു വലിയ കോട്ടപോലെ ജലശയത്തെ ചുറ്റി മഞ്ഞിന്റെ മകുടമണിഞ്ഞ കൂറ്റൻ മലനിരകളും. 360 ഡിഗ്രീ ചുറ്റിലും കണ്ണിലും മനസിലും ഒതുങ്ങാത്ത ഇടുക്കിയുടെ സൗന്ദര്യം.വെയിൽ കനക്കുന്നു. മേഘത്തിന് മുകളിലൂടെ ഒരു വെള്ള വര വരച്ചുകൊണ്ട് ഒരു ജെറ്റുവിമാനം പറന്നുപോകുന്നു.ഇനിയും ഒരുപാടുദൂരം പോകാനുള്ളതിനാൽ അവിടെനിന്നും യാത്രതുടർന്നു. ഏകദേശം 2 മണിയോടെ കട്ടപ്പന ടൗണിൽ എത്തി ഭക്ഷണം കഴിച്ചു വീണ്ടും പുളിയന്മല വഴി നേരെ രാമക്കൽ മേട്ടിലേക്ക്. 

 സമീപത്തുള്ള കാറ്റാടിപ്പാടവും കഴിഞ്ഞ് 4 മണിയോടടുത്ത് രാമക്കൽമേട്ടിലെത്തി. വെയിലിന്റെ കനം കുറഞ്ഞുതുടങ്ങി. ദൂരെ മലമുകളിൽ കുറവനും കുറത്തിയും പിന്നെ കുട്ടിക്കുറവനും. 
സി. ബി. ജിനൻ എന്ന ശില്പിയുടെതാണ് ഈ കലാവിരുത്. ചുറ്റിവളഞ്ഞ് മലമുകളിൽ എത്തിയാൽ (മുകൾ ഭാഗം വരെ സുഖമായ് വാഹനങ്ങൾ പോകും) തമിഴ്‌നാടിന്റെ കുറെ ഭാഗങ്ങൾ ഒരു പനോരമിൿ ചിത്രം പോലെ കാണം.

 മലമുകളിൽ നന്നായി കാറ്റുവീശുന്നുണ്ടായിരുന്നു. കാറ്റിന്റെ ചൂളം വിളിയാൽ എപ്പോഴും മുഖരിതമാണ് ഇവിടുത്തെ മലകൾ. കുറവന്റേയും കുറത്തിയുടേയും കൂടെ നിന്നു ചിലർ ഫോട്ടൊ എടുക്കുന്നു. യുവാക്കളേക്കാൾ കുടുംബമായി വരുന്നവരാണ് ഇവിടം കൂടുതൽ ഇഷ്ടപ്പെടുക (എത്തിച്ചേരാനുള്ള എളുപ്പം കൊണ്ടായിരിക്കാം) വീണ്ടും തമിഴ്‌നാടിന്റെ വ്യുപോയന്റിലേക്ക് ഞങ്ങൾ നീങ്ങി. ഇല്ലിയുടെ തണലിലൂടെ ഞങ്ങൾ പതിയെ നടന്നു.
ഇവിടെ വൈകുന്നേരം വളരെ ആളുകൾ വരാറുണ്ടെന്ന് സമീപത്ത് കട നടത്തുന്നവർ പറഞ്ഞു. പക്ഷെ വൈകുന്നേരം 6 മണി കഴിഞ്ഞ് ഇവിടെ പ്രവേശനം നിരോധിച്ചിരിക്കുകയാണ്. കാരണം, മലകയറുന്നവർക്ക് ഇരുട്ടിൽ വഴിതെറ്റാനുള്ള സാദ്ധ്യത കൂടുതലാണത്രേ! മാത്രവുമല്ല ഇവിടം മുഴുവനും ചെറിയ കാട്ടുപ്രദേശമാണെന്നത് കൂടാതെ നാൽക്കാലികൾ പോയിട്ടുള്ള ചാലുകൾ വഴിയാണെന്ന് തെറ്റിദ്ധരിക്കാനുള്ള സാദ്ധ്യതയും കൂടുതലാണ്. സാമാന്യം നല്ല ശക്തിയിൽ തന്നെ കാറ്റു വീശുന്നതിനാൽ മലകയറ്റം മടുപ്പുളവാക്കിയില്ല. മലയിലൂടെ ഓരോ ചുവട് വെക്കുമ്പോഴും കാറ്റിന്റെ ശക്തി കൂടിവരുന്നു. മലമുകളിലെ പാറയിടുക്കുകളിൽ വളരെ ശക്തിയോടെയാണ് കാറ്റു വീശുന്നത്. ചിലപ്പോഴൊക്കെ നമ്മെ തള്ളിവീഴ്‌ത്താൻ പാകത്തിൽ അതു ആഞ്ഞടിക്കുന്നുണ്ടായിരുന്നു. ഏറ്റവും ഉയരത്തിൽ നിന്നാൽ താഴെ കണ്ണേത്താ ദൂരത്തോളം പരന്നു കിടക്കുന്ന പാടങ്ങളും, തരിശുഭൂമികളും ബോഡി, കംബം തുടങിയ തമിഴ് വിലേജുകളും കാണാം.

 കാറ്റിന്റെ കളിത്തൊട്ടിൽ എന്നപേര് അന്വർത്ഥതമാക്കുമ്പോലെയാണ് ഇവിടുത്തെ കാറ്റിന്റെ കളികൾ. താഴെ തമിഴ്‌നാട്ടിൽനിന്നും വീശിയടിക്കുന്ന കാറ്റിന്റെ ലാളനമേറ്റിരിക്കാൻ ഒരു പ്രത്യകസുഖം. ഇവിടെ നിൽക്കുമ്പോൾ താഴ്ഭാഗത്തുനിന്നും മുകളിലേക്കാണ് കാറ്റടിക്കുന്നത്.
അങ്ങകലെ തമിഴ്‌നാടിന്റെ കാറ്റാടിപ്പാടങൾ കാണാം. തമിഴ്‌നാടിന്റെ ഏറ്റവും പ്രധാന വൈദ്യുതി ഉറവിടമാണ് ഈ കാറ്റാടികൾ. തൊട്ടു ചേർന്ന് കേരളത്തിന്റേയും കാണാം പേരിനുമാത്രം. ഇരുൾവീണുതുടങ്ങും മുൻപേ ഞങ്ങൾ ആ വശ്യസുന്ദര മലനിരകളോട് യാത്ര പറഞ്ഞു. അവിടെനിന്നും നെടുംകണ്ടം  തോപ്രാംകുടി വഴി തിരികെ. മലനാടിന്റെ മറ്റൊരു രൂപം രാത്രിയിലാണ് കാണപ്പെടുക. ലൈറ്റുകൾ നിറഞ്ഞ മലനിരകളെ തഴുകിക്കൊണ്ട് കോടമഞ്ഞ് കയറി വരുന്നുണ്ടായിരുന്നു.  തണുപ്പു കനത്തുവരുന്നു. വിജനമായ വഴികളിലൂടെ വല്ലപ്പോഴും ഞെരങ്ങിനീങ്ങുന്ന ജീപ്പുകൾ. രാത്രി 10മണിയോടെ വണ്ണപ്പുറത്ത് ആ യാത്ര അവസാനിച്ചു.
 


കേരളം: ഏറ്റവും പുതിയ ലേഖനങ്ങള്‍

അഗസ്ത്യഹൃദയം തേടി
അഗസ്ത്യഹൃദയം തേടി
2012 ജനുവരി 27 വെള്ളിയാഴ്ച. പ്രകൃതിയുമായി അലിഞ്ഞുചേര്‍ന്ന അഗസ്ത്യാര്‍കൂട തീര്‍ത്ഥയാത്ര അന്നു പുലര്‍ച്ചെ മൂന്നു മണിക്കാരംഭിച്ചു. 20 പേർ അടങ്ങിയ സംഘം വാഹനം തകരാറിലായത്‌ മൂലം ബോണക്കാട് ചെന്നെത്തിയത് ഉച്ചയ്ക്ക് 1 മണിക്ക്. 11 മണി കഴിഞ്ഞാല്‍ വനത്തിലേക്ക് കടത്തിവിടാത്തതിനാല്‍ വിധിയെ പഴിച്ചു കൊണ്ട്‌ അന്നത്തെ ദിവസം മുഴുമിപ്പിച്ചു. ജീപ്പിന്റെ സീറ്റില്‍ തിരിഞ്ഞും മറിഞ്ഞും ഉറക്കം വരാതെ കിടന്ന്,
സമുദ്ര ബീച്ച്
സമുദ്ര ബീച്ച്
കഴിഞ്ഞ ഓണക്കാലത്ത്  തിരുവനന്തപുരത്ത് നിന്നും കോവളം ബീച്ചിലേക്കുള്ള ഒരു യാത്രയില്‍ ആണ് സമുദ്ര ബീച്ച് എന്ന ബോര്‍ഡ്‌ കണ്ണില്‍ പെട്ടത് . കോവളം ബീച്ച് എത്തുന്നതിനു ഏകദേശം രണ്ടു കിലോമീറ്റര്‍  മുന്‍പ്  വലതു വശത്തായി കണ്ട  സമുദ്ര ബീച്ച് 800m എന്ന ബോര്‍ഡും ആ ബീച്ചിന്റെ പേരും എനിക്ക് പുതിയ അറിവായിരുന്നു. അറിയപ്പെടുന്ന കോവളം  വീണ്ടും വീണ്ടും കാണുന്നതിനെക്കാള്‍ നല്ലതാണ്
കോവിലൂര്‍
കോവിലൂര്‍
കേരള തമിഴ്നാട് അതിര്‍ത്തിയില്‍ കിടക്കുന്ന കാര്‍ഷിക ഗ്രാമമായ കോവിലൂരിലേക്ക്  ഒരു യാത്ര  എന്നത് കുറെക്കാലമായി മനസ്സില്‍ കൊണ്ട് നടക്കുകയായിരുന്നു . മുന്നാര്‍ സന്ദര്‍ശിക്കാന്‍ കിട്ടിയ അവസരങ്ങളിലൊന്നും മൂന്നാര്‍ ടൌണില്‍ നിന്നും ഏകദേശം അമ്പതു കിലോമീറ്റര്‍ അകലത്തില്‍ കിടക്കുന്ന കോവിലൂരിലേക്ക്  പോകാന്‍ കഴിഞ്ഞിട്ടില്ല. ഒരു ടൂര്‍ പോകുന്ന  പോലെ പോകാന്‍ പറ്റിയ സ്ഥലം അല്ല
നാരകക്കാനം തുരങ്കത്തിലൂടെ
നാരകക്കാനം തുരങ്കത്തിലൂടെ
ഇടുക്കി ജില്ലയിലെ കല്യാണതണ്ട് മലനിരകളിലൂടെ ഒരു ട്രെക്കിംഗ് കഴിഞ്ഞു മടങ്ങി വരുമ്പോള്‍ ആണ് മലമുകളില്‍ വെച്ച്  പശുവിനെ മേച്ചു നടക്കുന്ന ഒരു തമിഴ് നാട്ടുകാരനെന്നു തോന്നിപ്പിച്ച  ഒരാളെ കണ്ടത് . മദ്യപിച്ചു ചുവന്ന കണ്ണുകളും, കറുത്ത് തടിച്ച രൂപവും, മുഷിഞ്ഞ വസ്ത്രവും  എല്ലാം കണ്ടപ്പോള്‍ ആദ്യം സംസാരിക്കണോ എന്ന് സംശയിച്ചു . പക്ഷെ  മടിച്ചു മടിച്ചു തുടങ്ങിയ ആ സംസാരം അവസാനിപ്പിച്ചത്
പൊന്മുടി തഴുകുമ്പോള്‍
 പൊന്മുടി തഴുകുമ്പോള്‍
നീണ്ടനാളുകള്‍ക്കു ശേഷം കൂട്ടുകാര്സിനെ എല്ലാവരേയും ഒരു അവധിദിനം ഒരുമിച്ചു കൂട്ടി... കൃത്യ സമയത്തു തന്നെ എല്ലാവരും വന്നു  എന്ന് പറഞ്ഞാല്‍ വിശ്വസിക്കില്ല എന്നറിയാം, ഏകദേശം 9 മണിയോടെ 3 ബൈക്കിലായി എല്ലാവരും കടയ്ക്കല്‍ ബസ്‌ സ്റ്റാന്റില്‍ വന്നു. അപ്പോള്‍ ബസിലാണോ യാത്ര എന്നല്ലേ. അല്ലന്നേ, പലവഴിയില്‍ നിന്നെതാനൊരു വഴി, അതാണ്‌ ബസ്‌ സ്ടാന്റ്റ്‌.   നല്ല തെളിഞ്ഞ കാലാവസ്ഥയില്‍ പൊന്മുടിയിലേക്കുള്ള
നെല്ലിയാമ്പതി - (ഭാഗം 2)
നെല്ലിയാമ്പതി - (ഭാഗം 2)
എസ്റ്റേറ്റില്‍ നിന്ന് ഏകദേശം രണ്ടു കിലോമീറ്റര്‍ പോണം വെള്ളച്ചാട്ടത്തിലേക്ക്. പോകുന്ന വഴി ആണെങ്കില്‍ ഒരു ഒറ്റയടി പാത എന്നെ വിശേഷിപ്പിക്കാനാവൂ. ഒരു സൈഡില്‍ കാടും മറു സൈഡില്‍ ഏകദേശം 4500 അടി താഴ്ചയില്‍ ഉള്ള പ്രദേശങ്ങളും. എങ്ങാനും ഒരബദ്ധം പറ്റിയാല്‍ പിന്നെ പൊടി പോലും കിട്ടുകില്ല. പോകുന്ന വഴി എല്ലാം ധാരാളം യാത്രികര്‍ ഉണ്ട് എങ്കിലും കുടുംബത്തോടെ ഉള്ള യാത്രികര്‍ വളരെ കുറവാണ്.
മൂന്നാറും ലക്കം ഫാൾസും
മൂന്നാറും ലക്കം ഫാൾസും
ട്രിവാന്‍ഡ്രം മെയില്‍ ത്രിശൂര്‍ എത്തുമ്പോള്‍ രാവിലെ നാലു മണി ആകും. അവിടെ നിന്നും ഞാന്‍ ഡയറക്റ്റ് വണ്ടിയിലേക്ക് കയറാം. അവിടുന്ന് നേരെ ആതിരപ്പള്ളി വഴി വാള്‍ പാറ ഷോളയാര്‍ വഴി നേരെ ചിന്നാര്‍. കാന്തല്ലൂര്‍ സ്റ്റേ, അല്ലേല്‍ മറ്റെവിടെലും. ട്രെയിനില്‍ കേറി യാത്ര തുടങ്ങിയപ്പോള്‍ ഒരു കാള്‍. 'അളിയാ നാളെ ഹര്‍ത്താല്‍ ആണ് '. പാളി, എല്ലാം പാളി. രാത്രി വരാമെന്ന് പറഞ്ഞവന്‍ വന്നില്ല. അങ്ങനെ എല്ലാം
കുരിശിന്റെ വഴിയേ ഒരു യാത്ര
കുരിശിന്റെ വഴിയേ ഒരു യാത്ര
“ജീവിതം ഒരു വഴിത്തിരിവിൽ എത്തി നിൽക്കുകയല്ലേ? ഒരു മലകയറ്റം നല്ലതാണ്. “ രാവിലെ 5 മണിക്കെഴുന്നേറ്റ് യാത്ര പുറപ്പെടുമ്പോൾ മുഴങ്ങോടിക്കാരി പറഞ്ഞ വാചകങ്ങൾ ഒരു വിശ്വാസിയുടേതായിരുന്നു. ശരിയാണെന്ന് എനിക്കും തോന്നി. എല്ലാം നിയന്ത്രിക്കുന്ന ഒരു ശക്തിയുണ്ടെന്ന വിശ്വാസം എനിക്കുമുണ്ട്. ഇടയ്ക്ക് വല്ലപ്പോഴുമെങ്കിലും അതിനെ ആദരിക്കുകയും ബഹുമാനിക്കുകയും പൂജിക്കുകയും വേണം.   കുട്ടിക്കാലം മുതൽ
കണ്ണകി സമക്ഷം
കണ്ണകി സമക്ഷം
കേരളത്തിന്റേയും തമിഴ്നാടിന്റേയും അതിർത്തിയിൽ സ്ഥിതിചെയ്യുന്ന മംഗളാദേവിക്ഷേത്രം സംസ്ഥാനപുരാവസ്തുവകുപ്പിന്റെ സംരക്ഷിത ചരിത്രസ്മാരകമാണ്. ഇടുക്കിജില്ലയിലെ പീരുമേട് താലൂക്കിൽ കുമിളി വില്ലേജിലാണ് ഈ സ്മാരകം. സമുദ്രനിരപ്പിൽ നിന്നും ഏകദേശം 4000-അടി ഉയരത്തിൽ മംഗളാദേവിമലയുടെ നെറുകയിൽ തമിഴ്നാട്ടിലെ കമ്പം താഴ്വരയ്ക് അഭിമുഖമായി സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്ര സമുച്ചയം എട്ടാം നൂറ്റാണ്ടിൽ
മൂന്നാറിലേക്ക് (ഭാഗം 3) - ഇരവികുളം നാഷണൽ പാർക്ക്
മൂന്നാറിലേക്ക് (ഭാഗം 3) - ഇരവികുളം നാഷണൽ പാർക്ക്
മൂന്നാർ യാത്ര ഭാഗം 1, ഭാഗം 2. സ്കൂളിലെ ഉച്ചഭക്ഷണത്തിന്റെ മണം വയറ്റിലെ വിശപ്പിനെ അതിന്റെ അത്യുന്നതങ്ങളിലെത്തിച്ചിരുന്നു. പോകുന്ന വഴി ചില ചെറുകിട ഇടത്തരം ഭോജനശാലകള്‍ കണ്ടിരുന്നു എങ്കിലും ഒരെണ്ണം മനസ്സില്‍ കുറിച്ചിട്ടിരുന്നു. തലയുയര്‍ത്തി നില്‍കുന്ന മേഘമാലകള്‍ കഴുത്തിലും കാതിലും വാരിയണിഞ്ഞ മലകളെയും ഇളം തെന്നലുകളാല്‍ തഴുകുന്ന തോട്ടങ്ങളെയും പിന്നിലാക്കി യാത്ര തുടര്‍ന്നു.  മറയൂര്‍
Banner
Banner
Hits:3728196
Visitors: 1143463
We have 41 guests online

Reading problem ?  

click here