You are here: Home കേരളം തൃശൂര്‍ ക്ഷേത്രായനം


ക്ഷേത്രായനം PDF Print E-mail
Written by സന്ദീപ് എ.കെ.   
Tuesday, 04 October 2011 14:23
യാത്രകള്‍ എന്നും എനിക്കു പ്രിയമുള്ളതാണ്. നമ്മുടെ യാത്രകളില്‍ പ്രിയപ്പെട്ടവര്‍ കൂടെയുണ്ടെങ്കില്‍ അതു കൂടുതല്‍ മാധുര്യമുള്ളതാകുന്നു. യൗവ്വനദശയില്‍ സുഹൃത്തുക്കളുമായുള്ള ചില യാത്രകളും ജോലിയുടെ ഭാഗമായുള്ള നഗരപ്രയാണങ്ങളുമാണ് എന്‍റെ ജീവിതത്തിലെ എടുത്തു പറയാവുന്ന സഞ്ചാരങ്ങള്‍.

13/02/2011 - ഈ ദിവസം കുടുംബവുമൊന്നിച്ചു ഒരു യാത്ര നടത്തി. കര്‍ക്കടക മാസത്തിന്‍റെ ദര്‍ശനപുണ്യം കുംഭമാസത്തിലും ലഭിക്കുമെന്ന വെളിപാട് കൊണ്ടാവാം നാലമ്പല ദര്‍ശനമെന്ന ആശയം ഞങ്ങളുടെ മനസ്സില്‍ ഉയര്‍ന്നു വന്നത്. ഒരു തീര്‍ത്ഥാടനം എന്ന ലേബല്‍ സ്വീകാര്യമെങ്കിലും, എന്നെ സംബന്ധിച്ചിടത്തോളം കുടുംബസമേതം നടത്തിയ യാത്ര എന്ന നിലയിലാണ് ഇത് മനസ്സിലിടം പിടിച്ചത്.

നാലമ്പലമെന്നത് പേര് സൂചിപ്പിക്കും പോലെ നാലു ക്ഷേത്രങ്ങള്‍ ചേര്‍ന്നതാണ്. രാമായണത്തിലെ രാമ ഭരത ലക്ഷ്മണ ശത്രുഘ്ന സോദരരാണ് ഈ നാലു ക്ഷേത്രങ്ങളിലെ ആരാധനാമൂര്‍ത്തികള്‍. തൃപ്രയാറില്‍ മഹാവിഷ്ണുവിന്റെ ഏഴാമത്തെ അവതാരമായ ശ്രീരാമചന്ദ്രനും, ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ പാഞ്ചജന്യത്തിന്റെ (വിഷ്ണുവിന്റെ കയ്യിലെ വെണ്‍ശംഖ്) അവതാരമായ ഭരതനും, മൂഴിക്കുളത്ത് ആദിശേഷന്റെ (അനന്തന്‍ എന്ന് മറ്റൊരു പേര്. ക്ഷീരസാഗരത്തില്‍ ഈ സര്‍പ്പത്തിനു മേലാണ് ഭഗവാന്‍ വിഷ്ണുവിന്റെ ശയനം) അവതാരമായ ലക്ഷ്മണപെരുമാളും, പായമ്മലില്‍ സുദര്‍ശനചക്രത്തിന്റെ (മഹാവിഷ്ണുവിന്റെ ആയുധം) അവതാരമായ ശത്രുഘ്നസ്വാമിയുമാണ് യഥാക്രമം വാണരുളുന്നത്.

ആധികളും വ്യാധികളും പെരുകുന്ന പഞ്ഞ കര്‍ക്കടകത്തില്‍ ഭക്തജനങ്ങള്‍ എല്ലാം ഈശ്വരനില്‍ അര്‍പ്പിച്ച് നാമജപകര്‍മ്മങ്ങളുമായി കഴിഞ്ഞു കൂടുന്ന, ആ പഴയ സംസ്കൃതിയുടെയും വിശ്വാസത്തിന്റെയും പിന്‍തുടര്‍ച്ചയെന്നവണ്ണം ഇന്നും രാമായണമാസം പുണ്യമായി ഏവരിലും നിറയുന്നു. അങ്ങനെ ഈ മാസം നാലമ്പലദര്‍ശനം നടത്തുന്നത് ഐശ്വര്യദായകമാണെന്നു ഭക്തര്‍ വിശ്വസിച്ചു പോരുന്നു. പണ്ടു യാത്രാസൗകര്യങ്ങള്‍ അത്രയേറെ ഇല്ലാതിരുന്ന കാലത്ത് 40 കിലോമീറ്റര്‍ ചുറ്റളവില്‍ കിടക്കുന്ന ഈ നാലു ക്ഷേത്രങ്ങള്‍ ഒരു പകലിന്റെ ദൈര്‍ഘ്യത്തില്‍ ദര്‍ശനം നടത്തുന്നത് ശ്രമകരമായ ഒന്നായിരുന്നെങ്കില്‍ കൂടിയും, മനസ്സിന്റെ ശക്തിയും തീവ്രമായ ദൈവവിശ്വാസവും ഈ കഠിനപാതകള്‍ താണ്ടാന്‍ ഭക്തര്‍ക്ക്‌ പ്രേരകങ്ങളായിരുന്നു.

ഈ ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കുന്നതിലും ചില ചിട്ടവട്ടങ്ങളുണ്ട്. വെളുപ്പിന് മൂന്ന് മണിയോടെ തൃപ്രയാറിലെ ശ്രീരാമസ്വാമി ക്ഷേത്രത്തില്‍ നിര്‍മ്മാല്യം തൊഴുത് അതിനു ശേഷം ഇരിങ്ങാലക്കുടയിലെ കൂടല്‍മാണിക്യത്തില്‍ ഉഷപൂജയും, തുടര്‍ന്ന് ഉച്ചപൂജ മൂഴികുളത്തെ ലക്ഷ്മണ ക്ഷേത്രത്തില്‍ നടത്തി ഒടുവില്‍ സന്ധ്യയോടെ പായമ്മല്‍ ക്ഷേത്രത്തിലെ ദീപാരാധന തൊഴുതു മടങ്ങുന്നതോടെ നാലമ്പലദര്‍ശനം സമ്പൂര്‍ണ്ണമാകുന്നു.

നാലമ്പലത്തിന്റെ പിന്നിലെ ഐതിഹ്യത്തിനു പുരാണങ്ങളുടെ പിന്‍ബലമുണ്ട്. ഈ നാലു ക്ഷേത്രത്തിലെയും പ്രതിഷ്ഠാവിഗ്രഹങ്ങള്‍ പണ്ടു ദ്വാപരയുഗത്തില്‍ ശ്രീകൃഷ്ണനാല്‍ പൂജിച്ചു വന്നിരുന്നതായാണ് വിശ്വാസം. ദ്വാപരയുഗത്തിന്റെ അവസാനത്തോടെ കൃഷ്ണന്റെ ദ്വാരകാപുരി കടലെടുത്തു നശിച്ചെങ്കിലും ഈ വിഗ്രഹങ്ങള്‍ ജലരാശിമേല്‍ കാലങ്ങളോളം ഒഴുകി നടന്ന് കേരളത്തിന്റെ തീരദേശമായ ചേറ്റുവയില്‍ എത്തിച്ചേരുകയുണ്ടായി. പൊന്നാനിയ്ക്കടുത്തു ആയിരൂര്‍ കോവിലകത്തെ വക്കയില്‍ കൈമള്‍ എന്ന പ്രമാണിയ്ക്ക് രാത്രിയില്‍ സ്വപ്നദര്‍ശനമുണ്ടാകുകയും ഈ വിഗ്രഹങ്ങള്‍ യഥാവിധി നാലിടങ്ങളിലായി സ്ഥാപിക്കണമെന്നും അരുളപ്പാടുണ്ടായി. ഇങ്ങനെ ഒരേദിനം പ്രതിഷ്ഠനടത്തിയ ഈ ക്ഷേത്രങ്ങളെ നാലമ്പലമെന്നു കണക്കാക്കുന്നു.

ഈ ക്ഷേത്രങ്ങളില്‍ എടുത്തു പറയേണ്ട സവിശേഷത ഇവിടത്തെ സമൃദ്ധമായ ചുമര്‍ ചിത്രങ്ങളും വാസ്തു ശൈലികളുമാണ്. അവിടെ എന്‍റെ കണ്ണുകള്‍ പതിഞ്ഞതും ഈ സൃഷ്ടി സൗകുമാര്യത്തിലായിരുന്നു. എന്നോ മണ്മറഞ്ഞു പോയ ആ കലാകാരന്മാരോട് നമുക്ക് നന്ദി പറയാം. അവര്‍ നമുക്കായി പകര്‍ന്നു തന്നത് നമ്മുടെ മഹത്തായ കലാസംസ്കാരവും കേരളത്തിന്റെ തനതു വാസ്തു സമ്പ്രദായമാണ്. ലോകത്തിനു മുന്നില്‍ നമുക്ക് അഭിമാനം കൊള്ളാം ഇതിലൂടെ.. ഇനിയിവിടത്തെ വിശേഷങ്ങളും മറ്റു പ്രത്യേകതകളെ കുറിച്ചും പറയാം.

തൃപ്രയാര്‍ ശ്രീരാമസ്വാമി ക്ഷേത്രം.


തൃശ്ശൂരില്‍ നിന്നും ഏകദേശം 22 കിലോമീറ്റര്‍ മാറി ദേശീയപാത 17ല്‍ കൊടുങ്ങല്ലൂരില്‍ നിന്നും ഗുരുവായൂരിലേക്കുള്ള മാര്‍ഗ്ഗമദ്ധ്യേയാണ് തൃപ്രയാര്‍ ശ്രീരാമസ്വാമി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. നാലമ്പല ദര്‍ശനപരമ്പരയില്‍ ആദ്യത്തെ ക്ഷേത്രമാണിത്. ഭൂമി ദേവിയും ശ്രീഭഗവതിയുമാണ് ഇവിടത്തെ ഉപദേവതമാര്‍ . വെടിവഴിപാടും, തട്ടും, മീനൂട്ടുമാണ് ഇവിടത്തെ പ്രധാന വഴിപാടുകള്‍ . ഇവിടത്തെ പുഴയിലെ മീനുകള്‍ നമ്മുടെ പിതൃക്കളുടെ ആത്മാക്കളാണെന്നും അവയെ ഊട്ടുന്നതിലൂടെ ആത്മാക്കള്‍ക്ക് മോക്ഷം ലഭിക്കുമെന്നുമാണ് വിശ്വാസം.
നടതുറക്കാനായ്‌ കിഴക്കേ നടയില്‍ ഞങ്ങള്‍ കാത്തു നില്‍ക്കുമ്പോള്‍ സോപാനവാദ്യനാദങ്ങളുടെ പതിഞ്ഞ താളം അന്തരീക്ഷത്തെ ഭക്തിസാന്ദ്രമായി. നാറാണത്തുഭ്രാന്തന്‍ മന്ത്രം ചൊല്ലി ഉറപ്പിച്ചതെന്നു പറയുന്ന ആ വലിയ ബലിക്കല്ലില്‍ തൊട്ടുതൊഴുകവേ, മുന്‍പേതോ ഭക്തന്‍ കാത്തു നില്‍പ്പിന്റെ വിരസതയില്‍ കരിങ്കല്ലിന്റെ വിള്ളലിനുള്ളില്‍ തിരുകി വെച്ചൊരു നാണയത്തിന്റെ തിളക്കം, ആ ഉന്മാദിയായ മഹാചിന്തകന്‍ നമുക്ക് പകര്‍ന്നു തന്ന ദാര്‍ശനികതയുടെ വെളിച്ചമാണെന്നെനിക്ക് തോന്നീ വൃഥാ.

ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രം.


തൃപ്രയാറില്‍ നിന്നും 20 കിലോമീറ്റര്‍ അകലെയായാണ് ഈ ഭരതക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഇന്ത്യയില്‍ തന്നെ വളരെ ചുരുക്കം വരുന്ന ഭരതക്ഷേത്രങ്ങളില്‍ ഒന്നാണിത് എന്നതും മറ്റു ഉപദേവന്മാരില്ലാത്ത ക്ഷേത്രമെന്നതിലും ശ്രദ്ധേയമാണ് കൂടല്‍മാണിക്യം. പണ്ടിതൊരു ജൈനമത ക്ഷേത്രമായിരുന്നെന്നും കാലക്രമേണ ജൈനന്മാരുടെ എണ്ണം കുറഞ്ഞു വരികയും തദ്ദവസരത്തില്‍ ഹൈന്ദവവിശ്വാസികള്‍ ക്ഷേത്രത്തിന്റെ മേല്‍നോട്ടം ഏറ്റെടുത്തതാണെന്നും അറിയുന്നു. AD പതിനഞ്ചാം നൂറ്റാണ്ടിനും മുന്‍പ് പണി കഴിപ്പിച്ചതെന്നു കരുതപ്പെടുന്ന ഈ ക്ഷേത്രം പൗരാണികതയുടെ എല്ലാ പ്രൌഡിയും ഇപ്പോഴും നിലനിര്‍ത്തുന്നുണ്ട്.

ആട്ടകഥയുടെ കുലപതിയായ ഉണ്ണായി വാര്യരുടെ കേളി നിലമെന്ന ഖ്യാതി ഇവിടത്തെ കൂത്തമ്പലത്തിനുണ്ട്. താമരമാല, നെയ്‌ വിളക്ക് മീനൂട്ട് തുടങ്ങിയതാണ് ഇവിടത്തെ പ്രധാന വഴിപാടുകള്‍ . ദീര്‍ഘചതുരാകൃതിയിലുള്ള വലിയതും തുലോം ആഴമേറിയതുമായ ക്ഷേത്രക്കുളമാണ് എനിക്കിവിടെ ആകര്‍ഷകമായി തോന്നിയത്. ധന്വന്തരി മൂര്‍ത്തിയുടെ അംശാവതാരമെന്നു വിശ്വസിക്കുന്ന ഇവിടത്തെ ദേവനെ പ്രീതപ്പെടുത്തിയാല്‍ രോഗശാന്തി ലഭിക്കുമെന്ന് ഭക്തവിശ്വാസം.

തിരുമൂഴിക്കുളം ലക്ഷ്മണപെരുമാള്‍ ക്ഷേത്രം 


ക്ഷേത്രപരമ്പരയില്‍ മൂന്നാമത്തേതായ ഈ ക്ഷേത്രം മാള അന്നമനടയില്‍ നിന്നും അല്‍പ്പം തെക്ക് മാറി എറണാകുളം ജില്ലയിലെ മൂഴികുളം എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്നു. ഈ സ്ഥലപേരുമായി ബന്ധപെടുത്തി ഒരു ഐതിഹ്യം കേട്ടുവരുന്നതിങ്ങനെയാണ്. കലിയുഗത്തിന്റെ ആരംഭത്തില്‍ ഹരിതമഹര്‍ഷിയുടെ തപസ്സില്‍ സംപ്രീതനായ മഹാവിഷ്ണു ഇവിടെ പ്രത്യക്ഷനായി കലിയുഗത്തില്‍ അനുവര്‍ത്തിക്കേണ്ട ഉത്തമജീവിതരീതികളെ പറ്റി ഉപദേശം നല്‍ക്കുകയുണ്ടായി. ഭഗവാന്റെ തിരുമൊഴി ലഭിച്ച സ്ഥലം അഥവാ കളം എന്ന് ഇവിടം അറിയപ്പെടുകയും കാലാന്തരം പേരു ലോപിച്ചു രൂപമാറ്റം വന്നു തിരുമൂഴിക്കുളം ആയതെന്നു പണ്ഡിതമതം.

പണ്ടു കാലത്ത് തിരുമൂഴിക്കുളത്തിന് മറ്റു സമീപക്ഷേത്രങ്ങളെ മേല്‍ അധികാരവും പ്രത്യേകപദവിയുമുണ്ടായിരുന്നു. ചുറ്റുവട്ടമുള്ള ഈ ക്ഷേത്രങ്ങളെ നിയന്ത്രിക്കാനായി 'മൂഴിക്കുളം കച്ച' എന്ന പേരില്‍ ഒരു നിയമസംഹിതയുമുണ്ടായിരുന്നതായി ചരിത്രം പറയുന്നു. ദക്ഷിണാമൂര്‍ത്തി, ഗണപതി, ശ്രീരാമന്‍, സീത, ഹനുമാന്‍, അയ്യപ്പന്‍, ഭഗവതി, ഗോശാല കൃഷ്ണന്‍ എന്നിവയാണിവിടത്തെ ഉപപ്രതിഷ്ഠകള്‍ . ക്ഷേത്രത്തിന്റെ പടിഞ്ഞാറു ഭാഗത്തൂടെ ഒഴുകുന്ന പുഴയിലേക്ക് ഇറങ്ങുന്ന പടിക്കെട്ടുകളില്‍ അല്‍പ്പനേരമിരുന്നു വിശ്രമിച്ചത് എനിക്ക് നല്ലോരനുഭവമായിരുന്നു.

പായമ്മല്‍ ശത്രുഘ്നസ്വാമി ക്ഷേത്രം
ഇരിങ്ങാലക്കുടയില്‍ നിന്നും 7കിലോമീറ്റര്‍ അകലെയായി പായമ്മല്‍ ക്ഷേത്രം സ്ഥിതി ചെയ്യുന്നു. നാലമ്പലങ്ങളില്‍ നാലാമത്തേതും അവസാനത്തേതുമായ ഇവിടത്തെ സന്ദര്‍ശനത്തോടെ രാമായണത്തിന്റെ പുണ്യം തേടിയുള്ളയീ യാത്ര അവസാനിക്കുകയായി. ഗണപതിയാണിവിടത്തെ ഉപപ്രതിഷ്ഠ. ഗണപതി ഹോമവും സുദര്‍ശനചക്ര വഴിപാടുമാണ് പ്രധാന ദേവാര്‍ച്ചനകള്‍.

ടിപ്പുവിന്റെ പടയോട്ടകാലത്ത് ഈ ക്ഷേത്രത്തിന് നേരെ ആക്രമണമുണ്ടാകുകയും കാര്യമായ നാശനഷ്ടങ്ങള്‍ സംഭവിക്കുകയും ചെയ്തിരുന്നു. പിന്നീട് ഉത്സാഹികളായ നാട്ടുകാര്‍ ചേര്‍ന്ന് ഈ ക്ഷേത്രം പുനര്‍നിര്‍മ്മിക്കുകയും പൂജാകാര്യങ്ങള്‍ മുറതെറ്റാതെ നടത്തി വരികയും ചെയ്യുന്നു. ഈ ഉത്സാഹത്തിന്റെ തുടര്‍ച്ച ഇപ്പോഴും തദ്ദേശവാസികളില്‍ കാണാന്‍ ഞങ്ങള്‍ക്ക് സാധിച്ചു. അത്താഴപൂജയ്ക്ക് ശേഷം തിരിച്ചു മടങ്ങുമ്പോള്‍ മനസ്സ് ശുഭചിന്തകളാല്‍ ദീപ്തമാകുകയും, ഈ യാത്ര എന്റെ ജീവിതത്തില്‍ പുണ്യമായ്‌ നിറയുന്നതും ഞാനറിഞ്ഞു.


നാലമ്പലദര്‍ശനത്തിന്റെ യാത്രാവഴികളുടെ രൂപരേഖ :-

Last Updated on Tuesday, 04 October 2011 14:29
 


കേരളം: ഏറ്റവും പുതിയ ലേഖനങ്ങള്‍

അഗസ്ത്യഹൃദയം തേടി
അഗസ്ത്യഹൃദയം തേടി
2012 ജനുവരി 27 വെള്ളിയാഴ്ച. പ്രകൃതിയുമായി അലിഞ്ഞുചേര്‍ന്ന അഗസ്ത്യാര്‍കൂട തീര്‍ത്ഥയാത്ര അന്നു പുലര്‍ച്ചെ മൂന്നു മണിക്കാരംഭിച്ചു. 20 പേർ അടങ്ങിയ സംഘം വാഹനം തകരാറിലായത്‌ മൂലം ബോണക്കാട് ചെന്നെത്തിയത് ഉച്ചയ്ക്ക് 1 മണിക്ക്. 11 മണി കഴിഞ്ഞാല്‍ വനത്തിലേക്ക് കടത്തിവിടാത്തതിനാല്‍ വിധിയെ പഴിച്ചു കൊണ്ട്‌ അന്നത്തെ ദിവസം മുഴുമിപ്പിച്ചു. ജീപ്പിന്റെ സീറ്റില്‍ തിരിഞ്ഞും മറിഞ്ഞും ഉറക്കം വരാതെ കിടന്ന്,
സമുദ്ര ബീച്ച്
സമുദ്ര ബീച്ച്
കഴിഞ്ഞ ഓണക്കാലത്ത്  തിരുവനന്തപുരത്ത് നിന്നും കോവളം ബീച്ചിലേക്കുള്ള ഒരു യാത്രയില്‍ ആണ് സമുദ്ര ബീച്ച് എന്ന ബോര്‍ഡ്‌ കണ്ണില്‍ പെട്ടത് . കോവളം ബീച്ച് എത്തുന്നതിനു ഏകദേശം രണ്ടു കിലോമീറ്റര്‍  മുന്‍പ്  വലതു വശത്തായി കണ്ട  സമുദ്ര ബീച്ച് 800m എന്ന ബോര്‍ഡും ആ ബീച്ചിന്റെ പേരും എനിക്ക് പുതിയ അറിവായിരുന്നു. അറിയപ്പെടുന്ന കോവളം  വീണ്ടും വീണ്ടും കാണുന്നതിനെക്കാള്‍ നല്ലതാണ്
കോവിലൂര്‍
കോവിലൂര്‍
കേരള തമിഴ്നാട് അതിര്‍ത്തിയില്‍ കിടക്കുന്ന കാര്‍ഷിക ഗ്രാമമായ കോവിലൂരിലേക്ക്  ഒരു യാത്ര  എന്നത് കുറെക്കാലമായി മനസ്സില്‍ കൊണ്ട് നടക്കുകയായിരുന്നു . മുന്നാര്‍ സന്ദര്‍ശിക്കാന്‍ കിട്ടിയ അവസരങ്ങളിലൊന്നും മൂന്നാര്‍ ടൌണില്‍ നിന്നും ഏകദേശം അമ്പതു കിലോമീറ്റര്‍ അകലത്തില്‍ കിടക്കുന്ന കോവിലൂരിലേക്ക്  പോകാന്‍ കഴിഞ്ഞിട്ടില്ല. ഒരു ടൂര്‍ പോകുന്ന  പോലെ പോകാന്‍ പറ്റിയ സ്ഥലം അല്ല
നാരകക്കാനം തുരങ്കത്തിലൂടെ
നാരകക്കാനം തുരങ്കത്തിലൂടെ
ഇടുക്കി ജില്ലയിലെ കല്യാണതണ്ട് മലനിരകളിലൂടെ ഒരു ട്രെക്കിംഗ് കഴിഞ്ഞു മടങ്ങി വരുമ്പോള്‍ ആണ് മലമുകളില്‍ വെച്ച്  പശുവിനെ മേച്ചു നടക്കുന്ന ഒരു തമിഴ് നാട്ടുകാരനെന്നു തോന്നിപ്പിച്ച  ഒരാളെ കണ്ടത് . മദ്യപിച്ചു ചുവന്ന കണ്ണുകളും, കറുത്ത് തടിച്ച രൂപവും, മുഷിഞ്ഞ വസ്ത്രവും  എല്ലാം കണ്ടപ്പോള്‍ ആദ്യം സംസാരിക്കണോ എന്ന് സംശയിച്ചു . പക്ഷെ  മടിച്ചു മടിച്ചു തുടങ്ങിയ ആ സംസാരം അവസാനിപ്പിച്ചത്
പൊന്മുടി തഴുകുമ്പോള്‍
 പൊന്മുടി തഴുകുമ്പോള്‍
നീണ്ടനാളുകള്‍ക്കു ശേഷം കൂട്ടുകാര്സിനെ എല്ലാവരേയും ഒരു അവധിദിനം ഒരുമിച്ചു കൂട്ടി... കൃത്യ സമയത്തു തന്നെ എല്ലാവരും വന്നു  എന്ന് പറഞ്ഞാല്‍ വിശ്വസിക്കില്ല എന്നറിയാം, ഏകദേശം 9 മണിയോടെ 3 ബൈക്കിലായി എല്ലാവരും കടയ്ക്കല്‍ ബസ്‌ സ്റ്റാന്റില്‍ വന്നു. അപ്പോള്‍ ബസിലാണോ യാത്ര എന്നല്ലേ. അല്ലന്നേ, പലവഴിയില്‍ നിന്നെതാനൊരു വഴി, അതാണ്‌ ബസ്‌ സ്ടാന്റ്റ്‌.   നല്ല തെളിഞ്ഞ കാലാവസ്ഥയില്‍ പൊന്മുടിയിലേക്കുള്ള
നെല്ലിയാമ്പതി - (ഭാഗം 2)
നെല്ലിയാമ്പതി - (ഭാഗം 2)
എസ്റ്റേറ്റില്‍ നിന്ന് ഏകദേശം രണ്ടു കിലോമീറ്റര്‍ പോണം വെള്ളച്ചാട്ടത്തിലേക്ക്. പോകുന്ന വഴി ആണെങ്കില്‍ ഒരു ഒറ്റയടി പാത എന്നെ വിശേഷിപ്പിക്കാനാവൂ. ഒരു സൈഡില്‍ കാടും മറു സൈഡില്‍ ഏകദേശം 4500 അടി താഴ്ചയില്‍ ഉള്ള പ്രദേശങ്ങളും. എങ്ങാനും ഒരബദ്ധം പറ്റിയാല്‍ പിന്നെ പൊടി പോലും കിട്ടുകില്ല. പോകുന്ന വഴി എല്ലാം ധാരാളം യാത്രികര്‍ ഉണ്ട് എങ്കിലും കുടുംബത്തോടെ ഉള്ള യാത്രികര്‍ വളരെ കുറവാണ്.
മൂന്നാറും ലക്കം ഫാൾസും
മൂന്നാറും ലക്കം ഫാൾസും
ട്രിവാന്‍ഡ്രം മെയില്‍ ത്രിശൂര്‍ എത്തുമ്പോള്‍ രാവിലെ നാലു മണി ആകും. അവിടെ നിന്നും ഞാന്‍ ഡയറക്റ്റ് വണ്ടിയിലേക്ക് കയറാം. അവിടുന്ന് നേരെ ആതിരപ്പള്ളി വഴി വാള്‍ പാറ ഷോളയാര്‍ വഴി നേരെ ചിന്നാര്‍. കാന്തല്ലൂര്‍ സ്റ്റേ, അല്ലേല്‍ മറ്റെവിടെലും. ട്രെയിനില്‍ കേറി യാത്ര തുടങ്ങിയപ്പോള്‍ ഒരു കാള്‍. 'അളിയാ നാളെ ഹര്‍ത്താല്‍ ആണ് '. പാളി, എല്ലാം പാളി. രാത്രി വരാമെന്ന് പറഞ്ഞവന്‍ വന്നില്ല. അങ്ങനെ എല്ലാം
കുരിശിന്റെ വഴിയേ ഒരു യാത്ര
കുരിശിന്റെ വഴിയേ ഒരു യാത്ര
“ജീവിതം ഒരു വഴിത്തിരിവിൽ എത്തി നിൽക്കുകയല്ലേ? ഒരു മലകയറ്റം നല്ലതാണ്. “ രാവിലെ 5 മണിക്കെഴുന്നേറ്റ് യാത്ര പുറപ്പെടുമ്പോൾ മുഴങ്ങോടിക്കാരി പറഞ്ഞ വാചകങ്ങൾ ഒരു വിശ്വാസിയുടേതായിരുന്നു. ശരിയാണെന്ന് എനിക്കും തോന്നി. എല്ലാം നിയന്ത്രിക്കുന്ന ഒരു ശക്തിയുണ്ടെന്ന വിശ്വാസം എനിക്കുമുണ്ട്. ഇടയ്ക്ക് വല്ലപ്പോഴുമെങ്കിലും അതിനെ ആദരിക്കുകയും ബഹുമാനിക്കുകയും പൂജിക്കുകയും വേണം.   കുട്ടിക്കാലം മുതൽ
കണ്ണകി സമക്ഷം
കണ്ണകി സമക്ഷം
കേരളത്തിന്റേയും തമിഴ്നാടിന്റേയും അതിർത്തിയിൽ സ്ഥിതിചെയ്യുന്ന മംഗളാദേവിക്ഷേത്രം സംസ്ഥാനപുരാവസ്തുവകുപ്പിന്റെ സംരക്ഷിത ചരിത്രസ്മാരകമാണ്. ഇടുക്കിജില്ലയിലെ പീരുമേട് താലൂക്കിൽ കുമിളി വില്ലേജിലാണ് ഈ സ്മാരകം. സമുദ്രനിരപ്പിൽ നിന്നും ഏകദേശം 4000-അടി ഉയരത്തിൽ മംഗളാദേവിമലയുടെ നെറുകയിൽ തമിഴ്നാട്ടിലെ കമ്പം താഴ്വരയ്ക് അഭിമുഖമായി സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്ര സമുച്ചയം എട്ടാം നൂറ്റാണ്ടിൽ
മൂന്നാറിലേക്ക് (ഭാഗം 3) - ഇരവികുളം നാഷണൽ പാർക്ക്
മൂന്നാറിലേക്ക് (ഭാഗം 3) - ഇരവികുളം നാഷണൽ പാർക്ക്
മൂന്നാർ യാത്ര ഭാഗം 1, ഭാഗം 2. സ്കൂളിലെ ഉച്ചഭക്ഷണത്തിന്റെ മണം വയറ്റിലെ വിശപ്പിനെ അതിന്റെ അത്യുന്നതങ്ങളിലെത്തിച്ചിരുന്നു. പോകുന്ന വഴി ചില ചെറുകിട ഇടത്തരം ഭോജനശാലകള്‍ കണ്ടിരുന്നു എങ്കിലും ഒരെണ്ണം മനസ്സില്‍ കുറിച്ചിട്ടിരുന്നു. തലയുയര്‍ത്തി നില്‍കുന്ന മേഘമാലകള്‍ കഴുത്തിലും കാതിലും വാരിയണിഞ്ഞ മലകളെയും ഇളം തെന്നലുകളാല്‍ തഴുകുന്ന തോട്ടങ്ങളെയും പിന്നിലാക്കി യാത്ര തുടര്‍ന്നു.  മറയൂര്‍
Banner
Banner
Hits:3699982
Visitors: 1135478
We have 34 guests online

Reading problem ?  

click here