You are here: Home വിദേശം കാനഡ സെന്റ് ജോസഫ്‌സ് ഓററ്ററി


സെന്റ് ജോസഫ്‌സ് ഓററ്ററി PDF Print E-mail
Written by റെയിന്‍‌ബോ   
Monday, 19 September 2011 17:25
കാനഡയിലെ Qubec പ്രവിശ്യയിലെ Montreol ഇല്‍  കഴിഞ്ഞ മാസം പോകുവാനുള്ള അവസരം കിട്ടി. ഒരു ഓട്ട പ്രദക്ഷിണത്തിനുള്ള  സമയമേ കിട്ടിയുള്ളൂ എങ്കിലും, ഒരു സുഹൃത്തിന്റെ ദയാവായ്പ് കാരണം കുറെ  പ്രധാനപ്പെട്ട ഭാഗങ്ങള്‍ കാണാന്‍ പറ്റി. അതില്‍ Saint Joseph Oratory യെപ്പറ്റി ഈപ്രാവശ്യം എഴുതാം.

പത്തൊന്‍പതാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ബ്രദര്‍ ആന്ദ്രെ യു ടെ പ്രവര്‍ത്തനങ്ങളുടെ  ആസ്ഥാനം ഇവിടം ആയിരുന്നു. വളരെ പാവപ്പെട്ട  കുടുംബത്തിലെ പന്ത്രണ്ടു കുട്ടികളില്‍  എട്ടാമാതായാണ് അദ്ദേഹത്തിന്റെ ജനനം. പിന്നീട് വൈദിക വൃത്തി  സ്വീകരിച്ച ഇദ്ദേഹം യേശുവിന്റെ പിതാവായ സെന്റ്‌ ജോസഫ്നോട് രോഗം,ദാരിദ്ര്യം എന്നിവ കൊണ്ട് കഷ്ട്ടപ്പെടുന്നവര്‍ക്കായി പ്രാര്‍ധിക്കുമായിരുന്നു.പ്രാര്‍ഥനയിലൂടെ  രോഗ ശാന്തി നല്‍കുന്നത് മൂലം മുപ്പതു വയസായപ്പോള്‍ തന്നെ അദ്ദേഹം വളരെ പ്രസിദ്ധനായി. ബ്രദര്‍ അന്ദ്രേയുടെ പ്രാര്‍ത്ഥന മൂലം അസുഖം ഭേദപ്പെട്ടു നടക്കാന്‍ പ്രാപ്തരായ  പലരും ഇവിടെ സമര്‍പ്പിച്ചു പോയ ധാരാളം crutches ഇവിടെ  പല ഭാഗങ്ങളിലായി സൂക്ഷിച്ചിരിക്കുന്നത് കാണാം. അദ്ദേഹം ഉപയോഗിച്ച ചെറിയ ചാപ്പല്‍ ആണ് പിന്നീട് വളരെ വലിയ  ഈ ബസിലിക ആയി മാറിയത്. 1937 ല്‍ iതൊണ്ണൂറ്റി ഒന്നാമത്തെ വയസില്‍ മരിച്ച അദ്ദേഹത്തിന്റെ മൃതദേഹം ഏകദേശം ഒരു കോടിയോളം ആളുകള്‍ സന്ദര്‍ശിച്ചു എന്ന് പറയപ്പെടുന്നു.1982 ല്‍ കത്തോലിക്ക  സഭ അദ്ദേഹത്തെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു.


പള്ളിയുടെ ദൂരെ നിന്നുള്ള കാഴ്ച

 


മറ്റൊരു കാഴ്ച

 


The Carillon

 

56  മണികളുടെ ഒരു കൂട്ടം ആണ് ഇത്. ആദ്യം പാരിസിലെ ഈഫൽ ടവറിന് വേണ്ടിയാണ് ഇവ ഉണ്ടാക്കപ്പെട്ടതെങ്കിലും പിന്നീട് ഇവ വിശ്വാസികളുടെ സമ്മാനമായി ഇവിടെ സ്ഥാപിക്കപ്പെടുകകയായിരുന്നു. പള്ളിയുടെ അകത്തുള്ള സെന്റ്‌ ജോസെഫിന്റെ പ്രതിമക്കു മുന്‍പിലെ കെടാവിളക്കില്‍ നിന്നുള്ള എണ്ണ രോഗശാന്തി നല്‍കുമെന്ന് വിശ്വാസികള്‍ കരുതുന്നു.


പള്ളിയുടെ ഉള്‍ഭാഗം - 2200 പേര്‍ക്ക് ഇരിക്കാനും  10,000 പേര്‍ക്ക്  നിന്ന്  പ്രാർത്ഥിക്കാനും ഉള്ള  സ്ഥലം  ഇവിടെ ഉണ്ട്.


ഇവിടുത്തെ  പ്രസിദ്ധമായ ഓര്‍ഗന്‍.

 


മുന്‍ഭാഗത്തുള്ള ബാൽ‌ക്കണി.

 


ഇവിടുത്തെ stained glass windows-കാനഡയുടെ ചരിത്രത്തില്‍ സെന്റ്‌ ജോസെഫിന്റെ സംരക്ഷണം ഉണ്ടായി എന്ന് വിശ്വാസികള്‍  കരുതുന്ന പല ചരിത്ര സംഭവങ്ങളും പല ഭാഗങ്ങളിലായി  ജനാല ചിത്രങ്ങളായി ഇവിടെ കാണാം.


ബ്രദര്‍ ആന്ദ്രേയുടെ പ്രതിമ.


ഇതിനടുത്തായി അദ്ദേഹം താമസിച്ചിരുന്ന മുറിയും ചപ്പെലും ഒരു മ്യുസിയം  ആയി സംരക്ഷിച്ചിട്ടുണ്ട്.

 
ഈ പള്ളിയുടെ Dome  ലോകത്തിലെ ഏറ്റവും വലിപ്പമുള്ളവയില്‍ ഒന്നായി  കരുതപ്പെടുന്നു. മൂന്നു പ്രധാന നിലകളിലേക്ക് എത്താനായി എസ്‌ക്കലേറ്റർ ഉണ്ട്. ബാക്കിയുള്ള  ധാരാളം പടികള്‍ നടന്നു തന്നെ കയറണം. വളരെയേറെ സന്ദര്‍ശകര്‍ എത്തുന്ന ഒരു ഇടമാണിത്.
Last Updated on Monday, 19 September 2011 17:31
 


മിന്നാമിനുങ്ങുകളുടെ വലിയ വെട്ടങ്ങള്‍
മിന്നാമിനുങ്ങുകളുടെ വലിയ വെട്ടങ്ങള്‍
ബാല്യത്തിലെ മിഴിവാര്‍ന്ന ഒരു ബ്ലാക്ക്‌ ആന്‍ഡ്‌ വൈറ്റ് ചിത്രമാണ്‌ വൈകുന്നേരങ്ങളില്‍ വീട്ടിനുള്ളിലേക്ക് പാറിവരുന്ന മിന്നാമിന്നികള്‍. തൊടിയില്‍ നിന്നും പാടത്ത് നിന്നുമൊക്കെ അവരങ്ങനെ കേറി വരും.വീട്ടിനുള്ളില്‍ മുനിഞ്ഞു കത്തുന്ന മണ്ണെണ്ണ വിളക്കിനോട് അവരുടെ ഇത്തിരി വെട്ടം  കാട്ടി മത്സരിക്കും. മിന്നിമിന്നിത്തെളിഞ്ഞു ഞെളിഞ്ഞു നില്‍ക്കുന്ന മിന്നമിനുങ്ങുകളോട് പുക
ഗബോണ്‍ യാത്രകള്‍
ഗബോണ്‍ യാത്രകള്‍
ആകൃതിയില്‍ ഒരു സാമ്യം ഇല്ലെങ്കിലും മറ്റു പലതുകൊണ്ടും കേരളത്തിനോട്  വളരെയധികം സാമ്യമുള്ള ഒരു മധ്യ-ആഫ്രിക്കന്‍ രാജ്യമാണ് ഗബോണ്‍.  മധ്യ ആഫ്രിക്കയുടെ പടിഞ്ഞാറു ഭാഗത്ത്‌ കോംഗോ, ഇക്കറ്റോറിയല്‍ ഗിനിയ, കാമറൂണ്‍ എന്നീ രാജ്യങ്ങളുടെ ഇടയില്‍ അധികമാരും അറിയാതെ പതുങ്ങി കിടക്കുകയാണ് ഈ രാജ്യം.   പടത്തിന്‍റെ ക്രെഡിറ്റ്‌  ഗൂഗിള്‍ മാപ്പ്സിന് ഹരിത ഭംഗി നിറഞ്ഞു
ജപ്പാന്‍ വിശേഷങ്ങള്‍ 1:- വാ കസ്തെ !!!
ജപ്പാന്‍ വിശേഷങ്ങള്‍ 1:-  വാ കസ്തെ !!!
ഏഷ്യാനെറ്റിലെ സഞ്ചാരം പ്രോഗ്രാമില്‍ ജപ്പാന്‍ വിശേഷങ്ങള്‍ സന്തോഷ്‌ ജോര്‍ജ് കുളങ്ങര വിവരിക്കുന്ന കണ്ടപ്പോള്‍ എപ്പോളെങ്കിലും ആ സ്ഥലങ്ങള്‍ ഒന്ന് നേരില്‍ കാണാന്‍ പറ്റിയിരുന്നെങ്കില്‍ എന്ന് മനസ്സില്‍ ആഗ്രഹിച്ചു പോയിരുന്നു. ജോലിയുടെ ഭാഗം ആയി ജപ്പാനിലേക്ക് സിങ്കപ്പൂര്‍ എയര്‍ ലൈന്‍സിന്റെ സില്‍ക്ക് എയറില്‍ പറക്കുമ്പോള്‍ അത് ഇത്ര ഉടന്‍ സാധിക്കും എന്ന് കരുതിയില്ല. ഒരു
സമ്പ്രതി വാർത്താഹാ: ശുയന്താം..ലൈവ് ഫ്രം ആൽപ്പ്സ്!
സമ്പ്രതി വാർത്താഹാ: ശുയന്താം..ലൈവ് ഫ്രം ആൽപ്പ്സ്!
നവംബറിലെ മഞ്ഞുപെയ്യുന്ന ആ പുലര്‍കാലത്തിലേക്ക് ഉറക്കമുണരുമ്പോള്‍ വരാനിരിക്കുന്ന ഒരു സ്വപ്നസാക്ഷാത്കാരത്തിന്റെ ഉത്സാഹമായിരുന്നു  മനസ്സില്‍. ഹോട്ടല്‍ മുറിയിലെ സുഖമുള്ള ഇളം ചൂടും തലേ രാത്രിയിലെ നീണ്ട അലച്ചിലിന്റെ ക്ഷീണവുമൊന്നും കമ്പിളപ്പുതപ്പിനുള്ളില്‍ ചുരുണ്ടു കൂടി  കിടന്നുറങ്ങാന്‍ എന്നെ മടികേറ്റിയില്ല. ആല്പ്സ് (Alps) മലനിരകളിലേക്കാണിന്നത്തെ യാത്ര. കൃത്യമായ
നോര്‍മാന്‍ഡി തീരങ്ങളില്‍ -1
നോര്‍മാന്‍ഡി തീരങ്ങളില്‍ -1
'എത്രിത്താ'യിലേക്ക്. ഫ്രാന്‍സിലെ ചരിത്ര പ്രസിദ്ധ കടല്‍ത്തീരമായ 'നോര്‍മാന്‍ഡി'യിലേക്ക് ഒരു ദ്വിദിന യാത്ര. നഗരത്തിന്റെ വിരസതയില്‍ നിന്നും ഒന്ന് മുങ്ങാംകുഴിയിടുന്ന ഉത്സാഹത്തിലായിരുന്നു ഞങ്ങള്‍. 'പാരിസ്-സൈന്റ്-ലസാ (Paris-St.Lazare)' റെയില്‍വേ സ്റ്റേഷനില്‍ എത്തി ടിക്കറ്റ്‌ പ്രിന്‍റ് എടുത്തു. വളരെ തിരക്കുള്ള സ്ഥലമാണ്. ഹൃസ്വ /ദീര്‍ഘ-ദൂര ട്രെയിനുകള്‍ വരുന്ന ഒരു വലിയ സ്റ്റേഷന്‍.
സെന്റ് മാർക്ക്സ് സ്ക്വയർ
സെന്റ് മാർക്ക്സ് സ്ക്വയർ
  സെന്റ് മാർക്ക്സ് സ്ക്വയറിനെ വെനീസിന്റെ ഹൃദയഭാഗം എന്നുതന്നെ വിശേഷിപ്പിക്കാം. വെനീസിലെത്തുന്ന സഞ്ചാരികൾക്ക് 9 -)ം നൂറ്റാണ്ടിൽ നിർമ്മിക്കപ്പെട്ടതും ഇവിടത്തെ ഏറ്റവും പ്രധാനപ്പെട്ട ഒരു അങ്കണവുമായ സെന്റ് മാർക്ക്സ് സ്ക്വയർ ഒരിക്കലും ഒഴിവാക്കാനാവില്ല. ഇംഗ്ലീഷിൽ സെന്റ് മാർക്ക്സ് സ്ക്വയർ എന്നാണ് പറയുന്നതെങ്കിലും ഇറ്റലിക്കാർക്ക് ഇത് പിയാസ്സാ സാൻ മാർക്കോ (Piazza San Marco) ആണ്.
ശ്രീലങ്കയിലേക്ക്
ശ്രീലങ്കയിലേക്ക്
ഒരു ശ്രീലങ്കന്‍  ടൂര്‍ ആലോചിച്ചപ്പോള്‍ ആദ്യമേ ചെയ്തത് നിരക്ഷരനെ കോണ്ടാക്റ്റ്  ചെയ്തു വിവരങ്ങള്‍ ചോദിച്ച് അറിയുകയാണ്. അറിയാത്ത ഒരു നാട്ടിലേക്ക്  ചെന്ന് അവിടത്തെ കാര്യങ്ങള്‍ ചെയ്യുന്നതിലും നല്ലത് ഒരു ട്രാവല്‍സ് വഴി ടൂര്‍ പാക്കേജ്  ആയിട്ട് പോകുന്നതാണ് നല്ലത് എന്ന് തോന്നി. നമ്മുടെ ഇഷ്ടത്തിന് അനുസരിച്ച് കറങ്ങാന്‍ സാധിച്ചില്ല എന്ന ഒരു
വെനീസിലേക്ക്
വെനീസിലേക്ക്
ഹോളണ്ടിൽ നിന്ന് ഇറ്റലിയിലേക്കുള്ള വിമാനം ഉച്ചയ്ക്ക് രണ്ട് മണിക്ക് പറന്നുപൊങ്ങും. കൃത്യമായി പറഞ്ഞാൽ ആംസ്റ്റർഡാമിൽ നിന്ന് വെനീസിലെ ട്രെവീസോ വിമാനത്താവളത്തിലേക്കാണ് യാത്ര. ആംസ്റ്റർഡാമിൽ ചെന്നിറങ്ങിയപ്പോൾ പാസ്പ്പോർട്ടിൽ എമിഗ്രേഷൻ സ്റ്റാമ്പ് അടിച്ചില്ല എന്ന കാര്യം അമ്പരപ്പുണ്ടാക്കിയിരുന്നു. ഈ രാജ്യത്ത് വന്നിറങ്ങിയതിന്റെ രേഖയായി വിമാനത്തിലെ പാസഞ്ചർ
ബെര്‍ലിന്‍ വസന്തം
ബെര്‍ലിന്‍ വസന്തം
ജര്‍മ്മനിയുടെ തലസ്ഥാനം ആയ ബെര്‍ലിനിലേക്ക് ഒരു യാത്ര. വളരെ അവിശ്വസനീയം ആയ ഒരു സ്വപ്നം. യാത്രകള്‍ വലിയ ആഗ്രഹം ആയിരുന്നു എങ്കിലും ഇങ്ങനെ ഒരു യാത്ര സ്വപ്നം മാത്രം ആയിരുന്നു. വളരെക്കാലം മുതലേ ഞാനും ബഷീറും സുഹൃത്തുക്കള്‍ ആണ്. ദുബായിലെ റിയല്‍ എസ്റ്റേറ്റ്‌ ബിസിനെസ്സ്‌ നേരിട്ട വന്‍ തകര്‍ച്ചയുടെ ഫലം, ബഷീറിന്റെ പഴം പച്ചക്കറി ബിസിനെസ്സില്‍ ജോലിക്ക് എനിക്കും ഒരു ക്ഷണം.
തീരാ വേദനയായി ഒരു പെൺകുട്ടി.
തീരാ വേദനയായി ഒരു പെൺകുട്ടി.
നെതർലാൻഡ്സ് യാത്രയുടെ ആദ്യഭാഗങ്ങൾ 1. ലന്തക്കാരുടെ നാട്ടിലേക്ക് 2. ആംസ്റ്റർഡാം കനാലുകളിലൂടെ 3. വജ്രങ്ങളും, ചുവന്ന തെരുവും, വാൻ ഗോഗും --------------------------------------------------- യുദ്ധങ്ങൾ എന്നും ലാഭങ്ങളേക്കാൾ കൂടുതൽ നഷ്ടങ്ങൾ തന്നെയാണ് വരുത്തിവെച്ചിട്ടുള്ളത്. അല്ലെങ്കിൽ, എന്ത് ലാഭമാണ് യുദ്ധങ്ങൾ നൽകിയിട്ടുള്ളത് ? അധികാരക്കൊതി മൂത്ത മനുഷ്യത്വമില്ലാത്ത ഭരണാധികാരികൾ, ക്രൂരരായ ഏകാധിപതികൾ,
Banner
Banner
Hits:3728176
Visitors: 1143451
We have 22 guests online

Reading problem ?  

click here