You are here: Home കേരളം പാലക്കാട് അനങ്ങന്‍ മല


അനങ്ങന്‍ മല PDF Print E-mail
Written by സജീവ് മധുരമറ്റം   
Monday, 12 September 2011 10:59
ല യാത്രാ വിവരനങ്ങളിലൂടെയും പരിചയിച്ച ട്രെക്കിംഗ് മനസ്സില്‍ ഒരു ആഗ്രഹമായി കടന്നു കൂടിയിട്ടു കുറെ നാളായി. പക്ഷെ എവിടെ ട്രെക്ക് ചെയ്യണം എന്നറിയില്ലായിരുന്നു. വളരെ അടുത്താണ് അനങ്ങന്‍ മല ഇക്കോ ടൂറിസം പദ്ധതിയെ പറ്റി അറിഞ്ഞത്. പാലക്കാട്‌ ജില്ലയിലെ കിഴൂര്‍ ഗ്രാമത്തില്‍ ആണ് അനങ്ങന്‍ മല സ്ഥിതി ചെയ്യുന്നത്. വളരെ അടുത്ത സമയത്താണ് ടൂറിസം വകുപ്പ് ഈ പ്രദേശത്തിന്റെ പ്രാധാന്യം മനസ്സിലാക്കുകയും ഒരു ഇക്കോ ടൂറിസം പദ്ധതി നടപ്പിലാക്കുകയും ചെയ്തത്. ഇപ്പോള്‍ ദിവസേന നൂറു കണക്കിന് സഞ്ചാരികളെ ആകര്‍ഷിക്കാന്‍ ഈ പ്രദേശത്തിന് കഴിയുന്നുണ്ട്.

പാലക്കാട്‌ ജില്ലയിലെ ചെര്‍പ്ലശ്ശേരി അടുത്തുള്ള കിഴൂര്‍ എന്ന ഗ്രാമത്തിലാണ് അനങ്ങന്‍ മല. ചെര്‍പ്ലശ്ശേരിയില്‍ നിന്നും ഒറ്റപ്പാലം പോകുന്ന വഴിയില്‍ കിഴൂര്‍ വന്നു അമ്പലപ്പാറ പോകുന്ന വഴിയില്‍ ഏകദേശം രണ്ടു കിലോമീറ്റര്‍ ദൂരമുണ്ട് ഇങ്ങോട്ടേക്കു. സാഹസികത ഇഷ്ടപെടുന്നവര്‍ക്കായി ഒരു മലകയറ്റവും, ചെറിയ ഒരു അരുവിയും അതില്‍ പല തട്ടുകളായി ഒഴുകുന്ന ഒരു ചെറിയ വെള്ളച്ചാട്ടവും ആണ് ഇവിടുത്തെ പ്രധാന ആകര്‍ഷണം. വനം വകുപ്പിന്റെ കീഴിലാണ് ഈ ടൂറിസം പദ്ധതി നടക്കുന്നത്. ഈ പദ്ധതി തുടങ്ങിട്ട് ഏതാനും മാസങ്ങള്‍ മാത്രമേ ആയിട്ടുള്ളൂ. ഇപ്പോഴും പദ്ധതി പൂര്‍ത്തിയായിട്ടില്ല.

ഒരു ഞായറാഴ്ച കാലത്ത് 11 മണിയോടെ ഞങ്ങള്‍ പുറപ്പെട്ടു. ഏകദേശം 12 മണിയോടെ മലയുടെ ചുവട്ടില്‍ എത്തി. ഒരു ചെറിയ ഓഫീസ് കെട്ടിടം ഉണ്ട് അവിടെ. ടിക്കറ്റ്‌ എടുത്തു ഞങ്ങള്‍ മലകയറ്റം തുടങ്ങി. ആദ്യത്തെ നാനൂറു മീറ്റര്‍ കയറ്റം വളരെ എളുപ്പമാണ്. പടികെട്ടുകള്‍ മാത്രമല്ല ഇരുമ്പു വേലികളും ചങ്ങലകളും സുരക്ഷിതത്വം ഉറപ്പു വരുത്തുന്നു. അതിനു ശേഷമാണു ശരിയായ ട്രെക്കിങ്ങ്. ഞങ്ങള്‍ പോയത് നല്ല മഴക്കാലതായിരുന്നു എന്നുള്ളത് കൊണ്ട് അപകട സാദ്ധ്യത വളരെ അധികമായിരുന്നു. നല്ല വഴുക്കലുള്ള പാറകളിലൂടെ കുത്തനെ ഉള്ള കയറ്റം ശരിക്കും ദുഷ്കരമായിരുന്നു. ചില സ്ഥലങ്ങളില്‍ ശരിക്കും ഭയന്നും കഷ്ടപെട്ടും തന്നെയാണ് കയറിയത്. ഇടയ്ക്കിടയ്ക്ക് പെയ്യുന്ന മഴയും കയറ്റം കൂടുതല്‍ ദുഷ്കരമാക്കി. ഇടയ്ക്കിടെ ഇരുന്നു വിശ്രമിക്കേണ്ടി വന്നു ഞങ്ങള്‍ക്ക്. ഏകദേശം രണ്ടു  മണിക്കൂര്‍ കൊണ്ടാണ് ഞങ്ങള്‍ക്ക് മല കയറാന്‍ സാധിച്ചത്.

മുകളില്‍ കയറി ചുറ്റോടു ചുറ്റുമുള്ള കാഴ്ചകള്‍ അതി മനോഹരമാണ്. കിലോമീറ്റര്‍ കണക്കില്‍ കാണാന്‍ സാധിക്കുന്ന പാലക്കാടന്‍ ഗ്രാമ്യഭംഗി അവര്‍ണ്ണനീയമാണ്. മല കയറുമ്പോള്‍ തന്നെ ഇടയ്ക്കു ചില നീര്‍ച്ചാലുകള്‍ കാണാം. നല്ല മഴക്കാലത്ത്‌ മാത്രമേ ഈ നീര്‍ച്ചാലുകള്‍ കാണാന്‍ സാധിക്കൂ. ചെറുതാണ് എങ്കിലും അതിമനോഹരമാണ് ഈ നീര്‍ച്ചാലുകള്‍.

കുറച്ചു നേരം മുകളില്‍ വിശ്രമിച്ചു ഞങ്ങള്‍ തിരിച്ചിറങ്ങി. കയറുന്നതിനേക്കാള്‍ ദുഷ്കരമാണ് ഇറക്കം. എല്ലാ ഈശ്വരന്മാരെയും വിളിച്ചു പോകും. തിരിച്ചു പോരുമ്പോഴും ഒരു നല്ല ദിവസം മനസ്സില്‍ പച്ച പിടിച്ചു നില്പുണ്ടായിരുന്നു.
 


കേരളം: ഏറ്റവും പുതിയ ലേഖനങ്ങള്‍

അഗസ്ത്യഹൃദയം തേടി
അഗസ്ത്യഹൃദയം തേടി
2012 ജനുവരി 27 വെള്ളിയാഴ്ച. പ്രകൃതിയുമായി അലിഞ്ഞുചേര്‍ന്ന അഗസ്ത്യാര്‍കൂട തീര്‍ത്ഥയാത്ര അന്നു പുലര്‍ച്ചെ മൂന്നു മണിക്കാരംഭിച്ചു. 20 പേർ അടങ്ങിയ സംഘം വാഹനം തകരാറിലായത്‌ മൂലം ബോണക്കാട് ചെന്നെത്തിയത് ഉച്ചയ്ക്ക് 1 മണിക്ക്. 11 മണി കഴിഞ്ഞാല്‍ വനത്തിലേക്ക് കടത്തിവിടാത്തതിനാല്‍ വിധിയെ പഴിച്ചു കൊണ്ട്‌ അന്നത്തെ ദിവസം മുഴുമിപ്പിച്ചു. ജീപ്പിന്റെ സീറ്റില്‍ തിരിഞ്ഞും മറിഞ്ഞും ഉറക്കം വരാതെ കിടന്ന്,
സമുദ്ര ബീച്ച്
സമുദ്ര ബീച്ച്
കഴിഞ്ഞ ഓണക്കാലത്ത്  തിരുവനന്തപുരത്ത് നിന്നും കോവളം ബീച്ചിലേക്കുള്ള ഒരു യാത്രയില്‍ ആണ് സമുദ്ര ബീച്ച് എന്ന ബോര്‍ഡ്‌ കണ്ണില്‍ പെട്ടത് . കോവളം ബീച്ച് എത്തുന്നതിനു ഏകദേശം രണ്ടു കിലോമീറ്റര്‍  മുന്‍പ്  വലതു വശത്തായി കണ്ട  സമുദ്ര ബീച്ച് 800m എന്ന ബോര്‍ഡും ആ ബീച്ചിന്റെ പേരും എനിക്ക് പുതിയ അറിവായിരുന്നു. അറിയപ്പെടുന്ന കോവളം  വീണ്ടും വീണ്ടും കാണുന്നതിനെക്കാള്‍ നല്ലതാണ്
കോവിലൂര്‍
കോവിലൂര്‍
കേരള തമിഴ്നാട് അതിര്‍ത്തിയില്‍ കിടക്കുന്ന കാര്‍ഷിക ഗ്രാമമായ കോവിലൂരിലേക്ക്  ഒരു യാത്ര  എന്നത് കുറെക്കാലമായി മനസ്സില്‍ കൊണ്ട് നടക്കുകയായിരുന്നു . മുന്നാര്‍ സന്ദര്‍ശിക്കാന്‍ കിട്ടിയ അവസരങ്ങളിലൊന്നും മൂന്നാര്‍ ടൌണില്‍ നിന്നും ഏകദേശം അമ്പതു കിലോമീറ്റര്‍ അകലത്തില്‍ കിടക്കുന്ന കോവിലൂരിലേക്ക്  പോകാന്‍ കഴിഞ്ഞിട്ടില്ല. ഒരു ടൂര്‍ പോകുന്ന  പോലെ പോകാന്‍ പറ്റിയ സ്ഥലം അല്ല
നാരകക്കാനം തുരങ്കത്തിലൂടെ
നാരകക്കാനം തുരങ്കത്തിലൂടെ
ഇടുക്കി ജില്ലയിലെ കല്യാണതണ്ട് മലനിരകളിലൂടെ ഒരു ട്രെക്കിംഗ് കഴിഞ്ഞു മടങ്ങി വരുമ്പോള്‍ ആണ് മലമുകളില്‍ വെച്ച്  പശുവിനെ മേച്ചു നടക്കുന്ന ഒരു തമിഴ് നാട്ടുകാരനെന്നു തോന്നിപ്പിച്ച  ഒരാളെ കണ്ടത് . മദ്യപിച്ചു ചുവന്ന കണ്ണുകളും, കറുത്ത് തടിച്ച രൂപവും, മുഷിഞ്ഞ വസ്ത്രവും  എല്ലാം കണ്ടപ്പോള്‍ ആദ്യം സംസാരിക്കണോ എന്ന് സംശയിച്ചു . പക്ഷെ  മടിച്ചു മടിച്ചു തുടങ്ങിയ ആ സംസാരം അവസാനിപ്പിച്ചത്
പൊന്മുടി തഴുകുമ്പോള്‍
 പൊന്മുടി തഴുകുമ്പോള്‍
നീണ്ടനാളുകള്‍ക്കു ശേഷം കൂട്ടുകാര്സിനെ എല്ലാവരേയും ഒരു അവധിദിനം ഒരുമിച്ചു കൂട്ടി... കൃത്യ സമയത്തു തന്നെ എല്ലാവരും വന്നു  എന്ന് പറഞ്ഞാല്‍ വിശ്വസിക്കില്ല എന്നറിയാം, ഏകദേശം 9 മണിയോടെ 3 ബൈക്കിലായി എല്ലാവരും കടയ്ക്കല്‍ ബസ്‌ സ്റ്റാന്റില്‍ വന്നു. അപ്പോള്‍ ബസിലാണോ യാത്ര എന്നല്ലേ. അല്ലന്നേ, പലവഴിയില്‍ നിന്നെതാനൊരു വഴി, അതാണ്‌ ബസ്‌ സ്ടാന്റ്റ്‌.   നല്ല തെളിഞ്ഞ കാലാവസ്ഥയില്‍ പൊന്മുടിയിലേക്കുള്ള
നെല്ലിയാമ്പതി - (ഭാഗം 2)
നെല്ലിയാമ്പതി - (ഭാഗം 2)
എസ്റ്റേറ്റില്‍ നിന്ന് ഏകദേശം രണ്ടു കിലോമീറ്റര്‍ പോണം വെള്ളച്ചാട്ടത്തിലേക്ക്. പോകുന്ന വഴി ആണെങ്കില്‍ ഒരു ഒറ്റയടി പാത എന്നെ വിശേഷിപ്പിക്കാനാവൂ. ഒരു സൈഡില്‍ കാടും മറു സൈഡില്‍ ഏകദേശം 4500 അടി താഴ്ചയില്‍ ഉള്ള പ്രദേശങ്ങളും. എങ്ങാനും ഒരബദ്ധം പറ്റിയാല്‍ പിന്നെ പൊടി പോലും കിട്ടുകില്ല. പോകുന്ന വഴി എല്ലാം ധാരാളം യാത്രികര്‍ ഉണ്ട് എങ്കിലും കുടുംബത്തോടെ ഉള്ള യാത്രികര്‍ വളരെ കുറവാണ്.
മൂന്നാറും ലക്കം ഫാൾസും
മൂന്നാറും ലക്കം ഫാൾസും
ട്രിവാന്‍ഡ്രം മെയില്‍ ത്രിശൂര്‍ എത്തുമ്പോള്‍ രാവിലെ നാലു മണി ആകും. അവിടെ നിന്നും ഞാന്‍ ഡയറക്റ്റ് വണ്ടിയിലേക്ക് കയറാം. അവിടുന്ന് നേരെ ആതിരപ്പള്ളി വഴി വാള്‍ പാറ ഷോളയാര്‍ വഴി നേരെ ചിന്നാര്‍. കാന്തല്ലൂര്‍ സ്റ്റേ, അല്ലേല്‍ മറ്റെവിടെലും. ട്രെയിനില്‍ കേറി യാത്ര തുടങ്ങിയപ്പോള്‍ ഒരു കാള്‍. 'അളിയാ നാളെ ഹര്‍ത്താല്‍ ആണ് '. പാളി, എല്ലാം പാളി. രാത്രി വരാമെന്ന് പറഞ്ഞവന്‍ വന്നില്ല. അങ്ങനെ എല്ലാം
കുരിശിന്റെ വഴിയേ ഒരു യാത്ര
കുരിശിന്റെ വഴിയേ ഒരു യാത്ര
“ജീവിതം ഒരു വഴിത്തിരിവിൽ എത്തി നിൽക്കുകയല്ലേ? ഒരു മലകയറ്റം നല്ലതാണ്. “ രാവിലെ 5 മണിക്കെഴുന്നേറ്റ് യാത്ര പുറപ്പെടുമ്പോൾ മുഴങ്ങോടിക്കാരി പറഞ്ഞ വാചകങ്ങൾ ഒരു വിശ്വാസിയുടേതായിരുന്നു. ശരിയാണെന്ന് എനിക്കും തോന്നി. എല്ലാം നിയന്ത്രിക്കുന്ന ഒരു ശക്തിയുണ്ടെന്ന വിശ്വാസം എനിക്കുമുണ്ട്. ഇടയ്ക്ക് വല്ലപ്പോഴുമെങ്കിലും അതിനെ ആദരിക്കുകയും ബഹുമാനിക്കുകയും പൂജിക്കുകയും വേണം.   കുട്ടിക്കാലം മുതൽ
കണ്ണകി സമക്ഷം
കണ്ണകി സമക്ഷം
കേരളത്തിന്റേയും തമിഴ്നാടിന്റേയും അതിർത്തിയിൽ സ്ഥിതിചെയ്യുന്ന മംഗളാദേവിക്ഷേത്രം സംസ്ഥാനപുരാവസ്തുവകുപ്പിന്റെ സംരക്ഷിത ചരിത്രസ്മാരകമാണ്. ഇടുക്കിജില്ലയിലെ പീരുമേട് താലൂക്കിൽ കുമിളി വില്ലേജിലാണ് ഈ സ്മാരകം. സമുദ്രനിരപ്പിൽ നിന്നും ഏകദേശം 4000-അടി ഉയരത്തിൽ മംഗളാദേവിമലയുടെ നെറുകയിൽ തമിഴ്നാട്ടിലെ കമ്പം താഴ്വരയ്ക് അഭിമുഖമായി സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്ര സമുച്ചയം എട്ടാം നൂറ്റാണ്ടിൽ
മൂന്നാറിലേക്ക് (ഭാഗം 3) - ഇരവികുളം നാഷണൽ പാർക്ക്
മൂന്നാറിലേക്ക് (ഭാഗം 3) - ഇരവികുളം നാഷണൽ പാർക്ക്
മൂന്നാർ യാത്ര ഭാഗം 1, ഭാഗം 2. സ്കൂളിലെ ഉച്ചഭക്ഷണത്തിന്റെ മണം വയറ്റിലെ വിശപ്പിനെ അതിന്റെ അത്യുന്നതങ്ങളിലെത്തിച്ചിരുന്നു. പോകുന്ന വഴി ചില ചെറുകിട ഇടത്തരം ഭോജനശാലകള്‍ കണ്ടിരുന്നു എങ്കിലും ഒരെണ്ണം മനസ്സില്‍ കുറിച്ചിട്ടിരുന്നു. തലയുയര്‍ത്തി നില്‍കുന്ന മേഘമാലകള്‍ കഴുത്തിലും കാതിലും വാരിയണിഞ്ഞ മലകളെയും ഇളം തെന്നലുകളാല്‍ തഴുകുന്ന തോട്ടങ്ങളെയും പിന്നിലാക്കി യാത്ര തുടര്‍ന്നു.  മറയൂര്‍
Banner
Banner
Hits:3780616
Visitors: 1156491
We have 21 guests online

Reading problem ?  

click here