You are here: Home വിദേശം മലേഷ്യ എ ഫമൊസ റിസോര്‍ട്ട് ‌‌- മലേഷ്യ


എ ഫമൊസ റിസോര്‍ട്ട് ‌‌- മലേഷ്യ PDF Print E-mail
Written by കൃഷ്ണകുമാര്‍513   
Monday, 12 September 2011 04:34
ലേഷ്യയുടെ തലസ്ഥാനമായ കുലലംപൂരില്‍ നിന്നും, നോര്‍ത്ത്-സൌത്ത് എക്സ്പ്രസ് വേയിലൂടെ ഒരു മണിക്കൂര്‍ യാത്ര ചെയ്‌താല്‍ ലോകപ്രസിദ്ധ വിനോദ കേന്ദ്രമായ എ ഫമോസ റിസോര്‍ട്ടില്‍ എത്താം. എ ഫമോസ എന്ന പോര്‍ച്ചുഗീസ് വാക്കിന്, ദി ഗേറ്റ് എന്നാണ് അര്‍ത്ഥം. ഇതിനു സമീപമുള്ള മലാക്ക നഗരം ഒരു പോര്‍ച്ചുഗീസ് കോളനി ആയിരുന്നുവല്ലോ.മുന്‍ ഭാഗത്തെ  കവാടം
ഒരാള്‍ക്ക്‌  59 മലേഷ്യന്‍ റിന്ഗ്ഗിറ്റ്(ഏകദേശം 825 രൂപ )  ടിക്കറ്റ് നിരക്ക്.ടിക്കറ്റെടുത്ത് ഉള്ളില്‍ കടന്നു. സകുടുംബം ഉല്ലസിക്കുവാനുള്ള നിരവധി വിനോദോപാധികള്‍ ഈ റിസോര്‍ട്ടില്‍ ഉണ്ട്. ഒരു പകല്‍ മുഴുവന്‍ ചിലവഴിക്കാന്‍ ഉതകുന്ന വിധത്തില്‍  ആണ് ഈ റിസോര്‍ട്ട് രൂപകല്‍പന ചെയ്തിരിക്കുന്നത്. പക്ഷെ ഓരോന്നിനും പ്രത്യേകം ചാര്‍ജ്ജ് നല്‍കണമെന്ന് മാത്രം. തിരിച്ചിറങ്ങുമ്പോള്‍ നമ്മുടെ പോക്കറ്റ് കാലിയാകുന്ന വിധത്തില്‍ ആണ് എല്ലാം സജ്ജീകരിച്ചിരിക്കുന്നത്. സൊവനീര്‍ ഷോപ്പുകളിലെല്ലാം പൊള്ളുന്ന വില.

1300 ഏക്കര്‍ വിസ്തൃതിയില്‍ സ്ഥിതി ചെയ്യുന്ന ഈ റിസോര്‍ട്ടില്‍, ആനിമല്‍ വേള്‍ഡ്, വാട്ടര്‍ തീം പാര്‍ക്ക്, കോ ബോയ്‌ ടൌൺ, ഗോള്‍ഫ് കോഴ്സ് എന്നിങ്ങനെ നിരവധി വിഭാഗങ്ങളുണ്ട്. കൂടാതെ ഹോട്ടലുകള്‍, കൊണ്ടോമ്നിയമുകള്‍, ബംഗ്ലാവുകള്‍, ഡിസ്ക്കോ ക്ലബ്ബുകള്‍ അങ്ങിനെ അങ്ങിനെ വേറെയും.

കുട്ടികളെ ആകര്‍ഷിച്ചു, കാശ് പിടുങ്ങാന്‍ ഇവര്‍ക്ക് പ്രത്യേക വൈഭവമാണ്. കയറിയ ഉടനെ ഒരുത്തന്‍ വന്നു കുട്ടികളെ ആദിവാസി തലപ്പാവുംധരിപ്പിച്ചു, കുന്തവും പിടിപ്പിച്ചു. ഫോട്ടോയും എടുത്തു കഴിഞ്ഞു! (അരുണ്‍ കായംകുളം പറഞ്ഞത് പോലെ 350 രൂപ സ്വാഹ!! )    അടുത്ത വാതില്‍ക്കല്‍ മലമ്പാമ്പിനെ കഴുത്തില്‍ ഇടാന്‍ തയ്യാറായി മറ്റൊരുവന്‍, അവിടെയും സ്വാഹ!  

   


കുറച്ചു മാറി ആനകളുടെ അഭ്യാസം നടക്കുന്നു.ആനപ്പുറത്ത് കയറാന്‍ തിരക്ക് കൂട്ടുന്ന വിദേശികള്‍. ആവശ്യം ഉയരുന്നതിന് മുന്‍പേ പതുക്കെ അവിടന്ന് വലിഞ്ഞു. ആളൊന്നിനു വെറും  700 രൂപ!

 

                                                                                            ആനപ്പന്തി


ഒരു മരത്തിന്റെ പ്ലാറ്റ്ഫോമില്‍, പുറമേ നിന്നും കാണുവാന്‍ സാധിക്കാത്ത ഒരു ചങ്ങലയില്‍ ബന്ധിച്ചു, കിടത്തിയിരിക്കുന്ന കൂറ്റന്‍ കടുവയോടു ചേര്‍ന്നു  നിന്നു ചിത്രമെടുക്കുവാനും, അതിനെ കെട്ടിപ്പിടിക്കുവാനുമുള്ള അവസരവും ഇവിടെ ഉണ്ട്. ഇത് കുട്ടികളെ തെല്ലു ഭയപ്പെടുത്തുക തന്നെ ചെയ്യും. പക്ഷെ അതിനും"സ്വാഹക്ക് "കുറവില്ല. കടുവയെ  കണ്ട മാത്രയില്‍ തന്നെ കുട്ടികള്‍ ചാടിക്കയറി സമീപത്ത്  ഇരുന്നു. പടം എടുക്കാമെന്ന് വച്ചാലോ, നമ്മുടെ ഫോട്ടോ പിടുത്തം അവരൊട്ടു സമ്മതിക്കുകയുമില്ല. എന്നിരുന്നാലും അത് ഒരനുഭവം തന്നെ! ഈ കടുവകളെയൊക്കെ drugged ആക്കിയിരിക്കുകയാണെന്നൊരു സംസാരവും പിന്നീട് കേട്ടു.


 

ഇന്ത്യക്കാരായ സഞ്ചാരികളെ ഇവിടെ അധികം കാണുവാന്‍ സാധിച്ചില്ല. പക്ഷെ സൂവനീര്‍ ഷോപ്പുകളിലും, കാഫെറ്റീരിയകളിലും എല്ലാം സെയില്‍സ് ഗേളുകള്‍ തമിഴ് വംശജരാണ്‌. ഞങ്ങള്‍ കയറിയ ഷോപ്പിലെ  രൂപിണി എന്ന പെണ്‍കുട്ടിയുടെ മുന്‍ തലമുറ ട്രിച്ചിയില്‍ നിന്നും കുടിയേറിയവരാണ്.

 

ഇന്ത്യന്‍ സിനിമകള്‍, പ്രത്യേകിച് തമിഴ് സിനിമകള്‍, ധാരാളമായി ഇവിടെ ചിത്രീകരിച്ചിട്ടുണ്ട്. അപ്പോഴേക്കും, ആനിമല്‍ ഷോ ക്കുള്ള സമയമായി. ഇതിനു പ്രത്യേകം ചാര്‍ജ് ഇല്ല! പന്ത് കളിക്കുന്ന ഈലും, ഒറാങ്ങ്- ഒടാങ്ങും, കരടിയും എല്ലാം ചേര്‍ന്നുള്ള ഒരു ഷോ. ഇത്രയും മൃഗങ്ങളെ കണ്ടപ്പോഴേക്കും കുട്ടികള്‍ക്ക് ആവേശമായി. ഞങ്ങള്‍ക്ക് ചെറിയ വിശ്രമവും.

 


                                                                                              ആനിമല്‍ ഷോ


                                                                          താമസിക്കുവാനുള്ള വില്ലകളും ഹോട്ടലുകളും

 

ഏതു തരത്തില്‍ ഉള്ള സഞ്ചാരിക്കും ഇണങ്ങുന്ന ബജറ്റിലുള്ള  താമസ സൌകര്യം ഇവിടെ ലഭ്യമാണ്. പുറമേ നിന്നുമുള്ള  ഭക്ഷണ സാമഗ്രികള്‍ അനുവദനീയമല്ലെങ്ങിലും മലയാളിയുടെ തനിസ്വഭാവം മൂലം കുറച്ചു ഭക്ഷണപാനീയങ്ങള്‍ അകത്തു കടത്തി. പിന്നാലെ വന്ന സെക്യൂരിറ്റി ഗാര്‍ഡ് കയ്യോടെ എന്റെ ബാക്ക് പായ്ക്ക് റിസപ്ഷനിലെത്തിച്ചു തന്നു! അകത്തു ഭക്ഷണത്തിന് തീ വിലയും! ഒരു പെപ്സിക്ക് 110 രൂപ എന്ന നിലയിലാണ് കാര്യങ്ങള്‍.


വേറെയും കാഴ്ചകള്‍ നിരവധിയുണ്ട്. ആനിമല്‍ സഫാരി ആണ് ഇതില്‍ ഏറ്റവും പ്രധാനം. വണ്ടിക്കകത്തു സുരക്ഷിതമായി ഇരുന്നു  വന്യ മൃഗങ്ങളെ വളരെ അടുത്തു കാണുവാനുള്ള സൌകര്യം ഉണ്ട്. ഉച്ച ഭക്ഷണത്തിന് ശേഷം സഫാരിക്കായി പുറപ്പെട്ടു.
.                                                                                   ആനിമല്‍ സഫാരി
ഇവിടത്തെ ഏറ്റവും നല്ല,കൊടുത്ത കാശ് മുതലാകുന്ന പരിപാടി ആനിമല്‍ സഫാരിയാണ്. തുറസ്സായ വിശാലമായ സ്ഥലത്ത് സ്വച്ഛന്ദം വിഹരിക്കുന്ന സിംഹം, കടുവ, കഴുതപ്പുലി തുടങ്ങിയവയെ അടുത്തു കാണാം. ഞങ്ങള്‍ ചെല്ലുമ്പോള്‍ മൃഗരാജനടക്കമുള്ളവര്‍ ഉച്ച മയക്കത്തിലായിരുന്നു. കുട്ടികള്‍ക്ക് ഇതൊരു നല്ല വിരുന്നായി. ബന്നാര്‍ഘട്ടയിലതിനേക്കാള്‍ നന്നായി ഇവയെല്ലാം ഇവിടെ സംരക്ഷിക്കപ്പെട്ടിരിക്കുന്നു. നമ്മുടെ മൃഗശാലയില്‍ കണാറില്ലാത്ത മലയന്‍ ടാപിര്‍ എന്ന വിചിത്ര ജീവിയും, ഇവിടത്തെ അന്തേവാസിയാണ്.                                                                                                    ലയന്‍ ടപിര്‍
വൈകുന്നേരമാകുന്നു, എ ഫമോസയില്‍ നിന്നും പുറത്തിറങ്ങി.  ചരിത്ര നഗരമായ മലാക്കയിലേക്ക് ഇവിടെനിന്നും 30 മിനിറ്റ് യാത്ര മാത്രമേയുള്ളൂ. മലേഷ്യന്‍ ഗ്രാമങ്ങളിലൂടെയാണ്, അങ്ങോടുള്ള  റോഡ്‌ കടന്നു പോകുന്നത്.


കാലാവസ്ഥയും കേരളത്തിനോട് സമാനം. നല്ല ഭംഗിയാര്‍ന്ന വീടുകള്‍. തെങ്ങും മാവും എല്ലാം സമൃദ്ധമായി വളരുന്നു.  കുറച്ചകലെ റബ്ബര്‍ തോട്ടങ്ങളും ധാരാളമായി കാണാം. കുട്ടികള്‍ ഉള്‍പ്പെടെ എല്ലാവരും മയക്കത്തിലാണ്. മലാക്ക ലക്ഷ്യമാക്കി ഞങ്ങളുടെ വാഹനം നീങ്ങി കൊണ്ടിരുന്നു.
 


മിന്നാമിനുങ്ങുകളുടെ വലിയ വെട്ടങ്ങള്‍
മിന്നാമിനുങ്ങുകളുടെ വലിയ വെട്ടങ്ങള്‍
ബാല്യത്തിലെ മിഴിവാര്‍ന്ന ഒരു ബ്ലാക്ക്‌ ആന്‍ഡ്‌ വൈറ്റ് ചിത്രമാണ്‌ വൈകുന്നേരങ്ങളില്‍ വീട്ടിനുള്ളിലേക്ക് പാറിവരുന്ന മിന്നാമിന്നികള്‍. തൊടിയില്‍ നിന്നും പാടത്ത് നിന്നുമൊക്കെ അവരങ്ങനെ കേറി വരും.വീട്ടിനുള്ളില്‍ മുനിഞ്ഞു കത്തുന്ന മണ്ണെണ്ണ വിളക്കിനോട് അവരുടെ ഇത്തിരി വെട്ടം  കാട്ടി മത്സരിക്കും. മിന്നിമിന്നിത്തെളിഞ്ഞു ഞെളിഞ്ഞു നില്‍ക്കുന്ന മിന്നമിനുങ്ങുകളോട് പുക
ഗബോണ്‍ യാത്രകള്‍
ഗബോണ്‍ യാത്രകള്‍
ആകൃതിയില്‍ ഒരു സാമ്യം ഇല്ലെങ്കിലും മറ്റു പലതുകൊണ്ടും കേരളത്തിനോട്  വളരെയധികം സാമ്യമുള്ള ഒരു മധ്യ-ആഫ്രിക്കന്‍ രാജ്യമാണ് ഗബോണ്‍.  മധ്യ ആഫ്രിക്കയുടെ പടിഞ്ഞാറു ഭാഗത്ത്‌ കോംഗോ, ഇക്കറ്റോറിയല്‍ ഗിനിയ, കാമറൂണ്‍ എന്നീ രാജ്യങ്ങളുടെ ഇടയില്‍ അധികമാരും അറിയാതെ പതുങ്ങി കിടക്കുകയാണ് ഈ രാജ്യം.   പടത്തിന്‍റെ ക്രെഡിറ്റ്‌  ഗൂഗിള്‍ മാപ്പ്സിന് ഹരിത ഭംഗി നിറഞ്ഞു
ജപ്പാന്‍ വിശേഷങ്ങള്‍ 1:- വാ കസ്തെ !!!
ജപ്പാന്‍ വിശേഷങ്ങള്‍ 1:-  വാ കസ്തെ !!!
ഏഷ്യാനെറ്റിലെ സഞ്ചാരം പ്രോഗ്രാമില്‍ ജപ്പാന്‍ വിശേഷങ്ങള്‍ സന്തോഷ്‌ ജോര്‍ജ് കുളങ്ങര വിവരിക്കുന്ന കണ്ടപ്പോള്‍ എപ്പോളെങ്കിലും ആ സ്ഥലങ്ങള്‍ ഒന്ന് നേരില്‍ കാണാന്‍ പറ്റിയിരുന്നെങ്കില്‍ എന്ന് മനസ്സില്‍ ആഗ്രഹിച്ചു പോയിരുന്നു. ജോലിയുടെ ഭാഗം ആയി ജപ്പാനിലേക്ക് സിങ്കപ്പൂര്‍ എയര്‍ ലൈന്‍സിന്റെ സില്‍ക്ക് എയറില്‍ പറക്കുമ്പോള്‍ അത് ഇത്ര ഉടന്‍ സാധിക്കും എന്ന് കരുതിയില്ല. ഒരു
സമ്പ്രതി വാർത്താഹാ: ശുയന്താം..ലൈവ് ഫ്രം ആൽപ്പ്സ്!
സമ്പ്രതി വാർത്താഹാ: ശുയന്താം..ലൈവ് ഫ്രം ആൽപ്പ്സ്!
നവംബറിലെ മഞ്ഞുപെയ്യുന്ന ആ പുലര്‍കാലത്തിലേക്ക് ഉറക്കമുണരുമ്പോള്‍ വരാനിരിക്കുന്ന ഒരു സ്വപ്നസാക്ഷാത്കാരത്തിന്റെ ഉത്സാഹമായിരുന്നു  മനസ്സില്‍. ഹോട്ടല്‍ മുറിയിലെ സുഖമുള്ള ഇളം ചൂടും തലേ രാത്രിയിലെ നീണ്ട അലച്ചിലിന്റെ ക്ഷീണവുമൊന്നും കമ്പിളപ്പുതപ്പിനുള്ളില്‍ ചുരുണ്ടു കൂടി  കിടന്നുറങ്ങാന്‍ എന്നെ മടികേറ്റിയില്ല. ആല്പ്സ് (Alps) മലനിരകളിലേക്കാണിന്നത്തെ യാത്ര. കൃത്യമായ
നോര്‍മാന്‍ഡി തീരങ്ങളില്‍ -1
നോര്‍മാന്‍ഡി തീരങ്ങളില്‍ -1
'എത്രിത്താ'യിലേക്ക്. ഫ്രാന്‍സിലെ ചരിത്ര പ്രസിദ്ധ കടല്‍ത്തീരമായ 'നോര്‍മാന്‍ഡി'യിലേക്ക് ഒരു ദ്വിദിന യാത്ര. നഗരത്തിന്റെ വിരസതയില്‍ നിന്നും ഒന്ന് മുങ്ങാംകുഴിയിടുന്ന ഉത്സാഹത്തിലായിരുന്നു ഞങ്ങള്‍. 'പാരിസ്-സൈന്റ്-ലസാ (Paris-St.Lazare)' റെയില്‍വേ സ്റ്റേഷനില്‍ എത്തി ടിക്കറ്റ്‌ പ്രിന്‍റ് എടുത്തു. വളരെ തിരക്കുള്ള സ്ഥലമാണ്. ഹൃസ്വ /ദീര്‍ഘ-ദൂര ട്രെയിനുകള്‍ വരുന്ന ഒരു വലിയ സ്റ്റേഷന്‍.
സെന്റ് മാർക്ക്സ് സ്ക്വയർ
സെന്റ് മാർക്ക്സ് സ്ക്വയർ
  സെന്റ് മാർക്ക്സ് സ്ക്വയറിനെ വെനീസിന്റെ ഹൃദയഭാഗം എന്നുതന്നെ വിശേഷിപ്പിക്കാം. വെനീസിലെത്തുന്ന സഞ്ചാരികൾക്ക് 9 -)ം നൂറ്റാണ്ടിൽ നിർമ്മിക്കപ്പെട്ടതും ഇവിടത്തെ ഏറ്റവും പ്രധാനപ്പെട്ട ഒരു അങ്കണവുമായ സെന്റ് മാർക്ക്സ് സ്ക്വയർ ഒരിക്കലും ഒഴിവാക്കാനാവില്ല. ഇംഗ്ലീഷിൽ സെന്റ് മാർക്ക്സ് സ്ക്വയർ എന്നാണ് പറയുന്നതെങ്കിലും ഇറ്റലിക്കാർക്ക് ഇത് പിയാസ്സാ സാൻ മാർക്കോ (Piazza San Marco) ആണ്.
ശ്രീലങ്കയിലേക്ക്
ശ്രീലങ്കയിലേക്ക്
ഒരു ശ്രീലങ്കന്‍  ടൂര്‍ ആലോചിച്ചപ്പോള്‍ ആദ്യമേ ചെയ്തത് നിരക്ഷരനെ കോണ്ടാക്റ്റ്  ചെയ്തു വിവരങ്ങള്‍ ചോദിച്ച് അറിയുകയാണ്. അറിയാത്ത ഒരു നാട്ടിലേക്ക്  ചെന്ന് അവിടത്തെ കാര്യങ്ങള്‍ ചെയ്യുന്നതിലും നല്ലത് ഒരു ട്രാവല്‍സ് വഴി ടൂര്‍ പാക്കേജ്  ആയിട്ട് പോകുന്നതാണ് നല്ലത് എന്ന് തോന്നി. നമ്മുടെ ഇഷ്ടത്തിന് അനുസരിച്ച് കറങ്ങാന്‍ സാധിച്ചില്ല എന്ന ഒരു
വെനീസിലേക്ക്
വെനീസിലേക്ക്
ഹോളണ്ടിൽ നിന്ന് ഇറ്റലിയിലേക്കുള്ള വിമാനം ഉച്ചയ്ക്ക് രണ്ട് മണിക്ക് പറന്നുപൊങ്ങും. കൃത്യമായി പറഞ്ഞാൽ ആംസ്റ്റർഡാമിൽ നിന്ന് വെനീസിലെ ട്രെവീസോ വിമാനത്താവളത്തിലേക്കാണ് യാത്ര. ആംസ്റ്റർഡാമിൽ ചെന്നിറങ്ങിയപ്പോൾ പാസ്പ്പോർട്ടിൽ എമിഗ്രേഷൻ സ്റ്റാമ്പ് അടിച്ചില്ല എന്ന കാര്യം അമ്പരപ്പുണ്ടാക്കിയിരുന്നു. ഈ രാജ്യത്ത് വന്നിറങ്ങിയതിന്റെ രേഖയായി വിമാനത്തിലെ പാസഞ്ചർ
ബെര്‍ലിന്‍ വസന്തം
ബെര്‍ലിന്‍ വസന്തം
ജര്‍മ്മനിയുടെ തലസ്ഥാനം ആയ ബെര്‍ലിനിലേക്ക് ഒരു യാത്ര. വളരെ അവിശ്വസനീയം ആയ ഒരു സ്വപ്നം. യാത്രകള്‍ വലിയ ആഗ്രഹം ആയിരുന്നു എങ്കിലും ഇങ്ങനെ ഒരു യാത്ര സ്വപ്നം മാത്രം ആയിരുന്നു. വളരെക്കാലം മുതലേ ഞാനും ബഷീറും സുഹൃത്തുക്കള്‍ ആണ്. ദുബായിലെ റിയല്‍ എസ്റ്റേറ്റ്‌ ബിസിനെസ്സ്‌ നേരിട്ട വന്‍ തകര്‍ച്ചയുടെ ഫലം, ബഷീറിന്റെ പഴം പച്ചക്കറി ബിസിനെസ്സില്‍ ജോലിക്ക് എനിക്കും ഒരു ക്ഷണം.
തീരാ വേദനയായി ഒരു പെൺകുട്ടി.
തീരാ വേദനയായി ഒരു പെൺകുട്ടി.
നെതർലാൻഡ്സ് യാത്രയുടെ ആദ്യഭാഗങ്ങൾ 1. ലന്തക്കാരുടെ നാട്ടിലേക്ക് 2. ആംസ്റ്റർഡാം കനാലുകളിലൂടെ 3. വജ്രങ്ങളും, ചുവന്ന തെരുവും, വാൻ ഗോഗും --------------------------------------------------- യുദ്ധങ്ങൾ എന്നും ലാഭങ്ങളേക്കാൾ കൂടുതൽ നഷ്ടങ്ങൾ തന്നെയാണ് വരുത്തിവെച്ചിട്ടുള്ളത്. അല്ലെങ്കിൽ, എന്ത് ലാഭമാണ് യുദ്ധങ്ങൾ നൽകിയിട്ടുള്ളത് ? അധികാരക്കൊതി മൂത്ത മനുഷ്യത്വമില്ലാത്ത ഭരണാധികാരികൾ, ക്രൂരരായ ഏകാധിപതികൾ,
Banner
Banner
Hits:3641207
Visitors: 1119906
We have 27 guests online

Reading problem ?  

click here