You are here: Home വിദേശം കാനഡ സിറ്റാഡെല്‍ -ക്യുബെക്ക്


സിറ്റാഡെല്‍ -ക്യുബെക്ക് PDF Print E-mail
Written by ജ്യോതി മോഹന്‍‌ദാസ്   
Friday, 02 September 2011 02:26
ന്നും നേരത്തെ ഉണര്‍ന്ന് തയ്യാറായി.ക്യുബെക്കിന്റെ  അപ്പര്‍ടൌണിലുള്ള La Citadel കാണാനാണ് ഉദ്ദേശം. കാനഡയുടെ   കാലാള്‍പ്പടയായ, Royal 22e Regimentന്റെ ബേയ്സ് ഇവിടെയാണ്. ഇവിടേയ്ക്ക് പോകാന്‍ പ്രത്യേകമായ ഗൈഡഡ് ടൂര്‍ ഉണ്ട്. സിറ്റാഡെല്‍ ഇന്നും ഒരു സജീവമായ മിലിറ്ററി ബേയ്സ് ആയതിനാല്‍ അവര്‍ അനുവദിച്ച ഗൈഡിന്റെ കൂടെ മാത്രമേ ഇവിടേയ്ക്ക് പോകാന്‍ അനുവാദമുള്ളൂ. ഇത് കനഡാ ഗവര്‍ണ്ണര്‍ ജനറലിന്റെ ഔദ്യോഗിക വസതി കൂടിയാണ്. ഇന്ന്,ജൂലൈ ഒന്നാം തീയ്യതി Canada Day ആയതിനാല്‍ അവിടെ നടക്കുന്ന പരേഡും കാണാന്‍ കഴിയും.

                                                                            Citadel Entrance

ടിക്കെറ്റ് എടുത്ത് ഗൈഡിന്റെ വിവരണം കേട്ട് ഞങ്ങള്‍ 30ഓളം പേര്‍ അദ്ദേഹത്തെ പിന്തുടര്‍ന്നു. ഇവിടെ,Plains of Abrahamല്‍ നടന്ന മൂന്ന് യുദ്ധങ്ങളെ കുറിച്ച് ഗൈഡ് ആവേശത്തോടെ വിവിരിച്ചു.കാണികള്‍ കൈയ്യടിച്ചു. സിറ്റാഡെലിന്റെ പല ഭാഗങ്ങളിലേക്കും അദ്ദേഹം ഞങ്ങളെ നയിച്ചു.

മുനമ്പായ Cape Diamantല്‍,നക്ഷത്രാകൃതിയില്‍ നിര്‍മ്മിച്ച 25 ബില്‍ഡിങ്ങുകളുള്ള ഒരു Fortress ആണ് സിറ്റാഡെല്‍. 1850ല്‍ പണിതീര്‍ത്ത ഈ കോട്ട Vauban എന്ന ഫ്രെഞ്ച് എഞ്ചിനീയര്‍ ആണ് ഡിസൈന്‍ ചെയ്തത്. കോട്ടയുടെ ഉള്ളില്‍ നിരനിരയായി വലിയ പീരങ്കികള്‍. കുന്നും  താഴ്വരയും കെട്ടിടങ്ങളും നിറഞ്ഞ സിറ്റാടെല്‍ വളരെ മനോഹരമാണ്. ഇവിടെ  Change of guards, beating of the retreat, gunnery തുടങ്ങിയ സൈനികസംബന്ധിയായ ചടങ്ങുകള്‍ ഇപ്പോഴും നിലനിര്‍ത്തുന്നുണ്ട്.


കവാടത്തിന്റെ രണ്ടു വശത്തും തോക്ക് കൈയ്യില്‍ പിടിച്ച്  ചലനമില്ലാതെ നില്‍ക്കുന്ന ചുവന്ന യൂണിഫോമും കറുത്തനീണ്ട നനുനനുത്ത  തൊപ്പിയുമണിഞ്ഞ രണ്ട് കാവല്‍ ഭടന്മാര്‍ സന്ദര്‍ശകര്‍ക്ക് കൌതുകമുണ്ടാക്കി. അരമണിക്കൂര്‍ കഴിഞ്ഞപ്പോള്‍ അവര്‍ ഒറ്റയടിവെച്ച് ഇരുവശത്തേയ്ക്കും  20അടി നടക്കുന്നത് കണ്ടു.അത് പോലെ തന്നെ തിരിച്ച് വന്ന് വീണ്ടും ജീവച്ഛവമായി നിന്നു. എന്തൊരു ശിക്ഷയാണിത് ?കഷ്ടം തോന്നി.

പിന്നീട് ഗൈഡ് ഞങ്ങളെ Royal 22e Regiment Museum കാണാന്‍ കൊണ്ടുപോയി. ഇത് ഒരു bunker ന്റെ ഉള്ളിലാണ്. ഇരുട്ട് മൂടിയ ഇത് പണ്ട് കാലത്ത് യുദ്ധ തടവുകാരെ പിടിച്ചിടാനുള്ള തടവറ ആയിരുന്നു. ഇപ്പോള്‍ ഇവിടെ,  അക്കാലത്ത് പട്ടാളക്കാര്‍  ഉപയോഗിച്ചിരുന്ന ആയുധങ്ങള്‍, യൂണിഫോം, മെഡലുകള്‍, യുദ്ധകാലത്തെ ചിത്രങ്ങള്‍......ഇങ്ങിനെ പലതും പ്രദര്‍ശിപ്പിച്ചിക്കുന്നു. ഒന്നു രണ്ട് ചെറിയ വിടവുകളിലൂടെ ഉള്ളില്‍ നിന്ന് പുറം ലോകം കാണാം. എന്നെ ആകര്‍ഷിച്ചത് ഒരു വെളുത്ത മുട്ടനാടിനെ പിടിച്ച് നില്‍ക്കുന്ന സൈനികരൂപമാണ്. വിക്ടോറിയ രാജ്ഞി ഇവര്‍ക്ക് സമ്മാനമായി നല്‍കിയ Battisse  എന്ന് പേരുള്ള ഒരു വെളുത്ത ആടിന്റെ മാതൃകയാണിത്. അതിനാല്‍ ആട് അവരുടെ  mascotആയി.

Citadel Museum

കോട്ടയുടെ മുന്നില്‍ സൈനികര്‍ അണിനിരന്നു തുടങ്ങി. ഇനി പരേഡിന്റെ സമയമാണ്. ബാന്‍ഡിന്റെ മ്യൂസിക്കിനൊത്ത് അവര്‍ മാര്‍ച്ച് ചെയ്തപ്പോള്‍ ഞങ്ങളും താളത്തിനൊത്ത് ചുവട് വെച്ചു. അച്ചടക്കത്തോടെ അണിയണിയായി നടക്കുന്ന ആ പടനീക്കം കാണാന്‍  നല്ലൊരു കാഴ്ചയായിരുന്നു. അവര്‍ മാര്‍ച്ച് ചെയ്ത് സിറ്റിയിലേക്ക് പോകുന്ന കാഴ്ച ജനങ്ങള്‍ നിശബ്ദരായി നോക്കിനിന്നു.

                                                                      Canada Day Parade


സിറ്റാഡെലിന്റെ തെക്ക്-കിഴക്കായി കിടക്കുന്ന വിസ്താരമുള്ള പുല്‍മേടാണ് Plains of Abraham. ഉയര്‍ന്നും താഴ്ന്നും കിടക്കുന്ന ഇത്, അബ്രഹാം എന്ന കൃഷിക്കാരന്റെ വയലായിരുന്നു. ഈ പുല്‍മേട് മൂന്ന് യുദ്ധങ്ങളുടെ ദൃക് സാക്ഷിയാണ്. ഇവിടെ 1759ല്‍ നടന്ന യുദ്ധത്തില്‍ വെച്ചാണ്  ബ്രിട്ടീഷുകാര്‍ ഫ്രെഞ്ചുകാരെ തോല്‍പ്പിച്ച് ക്യുബെക്ക് പിടിച്ചെടുത്തത്. ചരിത്രമുറങ്ങുന്ന മനോഹരമായ ഈ പുല്‍മേടിന്റെ ഒരറ്റത്തായി ഒരു സുവനീര്‍ ഷോപ്പും,കോഫീ ഷോപ്പും ഉണ്ട്. പുറത്ത് മുന്നില്‍ നിറയെ  പേരറിയാത്ത വെളുത്ത പൂത്തടം. ഇവിടെ ചെടികള്‍ക്കിടയില്‍ നിന്ന് പെട്ടെന്ന് ഒരു എലിപോലുള്ള മൃഗം പുറത്ത് വന്ന് എത്തി നോക്കി. ഇത് കനഡായുടെ മൃഗമായ  beaver ആണത്രെ!


Plains of Abraham

                                                                                 Beaver

ഈ മുനമ്പില്‍  നിന്ന് നോക്കിയാല്‍ തൊട്ട് താഴെ സെന്റ് ലോറെന്‍സ് നദിയാണ്. നദിയുടെ മറുവശത്തുള്ള പട്ടണം ഇവിടെനിന്ന് ഭംഗിയായി കാണാം. നദിയിലൂടെ പട്ടണം കാണാനായി ബോട്ട് ക്രൂയ്സ് ഉണ്ട്. കൂടാതെ whale Watching ബോട്ട് ടൂറും ഇവിടെ നിന്നുണ്ട്.

                                                                   St.Lawrence River

ഇവിടെത്തെ ഏറ്റവും പുരാതനമായ റോമന്‍ കാത്തലിക് ചര്‍ച്ച് ആണ് Notre-Dame de Quebec.1647ല്‍ പണിചെയ്ത  ഈ ചര്‍ച്ചിന്റെ പല ഭാഗങ്ങളും 1759ലെ യുദ്ധത്തില്‍ നശിച്ചു പോയിരുന്നു.പിന്നീട് ഇതിന്റെ പുനര്‍നിര്‍മ്മാണം നടത്തുകയുണ്ടായി. ആഡംബരത്തോടെ അലങ്കരിച്ച ഈ ചര്‍ച്ച് വളരെ ഇമ്പ്രെസ്സിവ് ആയിരുന്നു. പെയ്ന്റിങ്ങുകളും,സ്റ്റേയിന്റ് ഗ്ലാസ്സ് ജനവാതിലുകളും, സ്വര്‍ണ്ണം പൊതിഞ്ഞ അൾത്താരയും എല്ലാം വളരെ മനോഹരം. ഇത് പാരീസിലെ ലോകപ്രസിദ്ധമായ  Notre-Dame de Paris നെ അനുകരിച്ചാണ് പണിതീര്‍ത്തിരിക്കുന്നത്.

                                                                 Notre-dame -Quebec


നാളെ ഈ സുന്ദരമായ താഴ്വരയില്‍ നിന്ന് യാത്രയാവുകയായി.തിരിച്ചുള്ള യാത്ര ഒട്ടാവയിലൂടെ [കനഡായുടെ തലസ്ഥാന നഗരം] കാറിലാണ്. അവിടെത്തെ വിശേഷം പിന്നീടൊരിക്കലാവാം.

സിറ്റാഡെല്‍-പരേഡ് വീഡിയോ ക്ലിപ്  ഇവിടെ കാണാം.
 


മിന്നാമിനുങ്ങുകളുടെ വലിയ വെട്ടങ്ങള്‍
മിന്നാമിനുങ്ങുകളുടെ വലിയ വെട്ടങ്ങള്‍
ബാല്യത്തിലെ മിഴിവാര്‍ന്ന ഒരു ബ്ലാക്ക്‌ ആന്‍ഡ്‌ വൈറ്റ് ചിത്രമാണ്‌ വൈകുന്നേരങ്ങളില്‍ വീട്ടിനുള്ളിലേക്ക് പാറിവരുന്ന മിന്നാമിന്നികള്‍. തൊടിയില്‍ നിന്നും പാടത്ത് നിന്നുമൊക്കെ അവരങ്ങനെ കേറി വരും.വീട്ടിനുള്ളില്‍ മുനിഞ്ഞു കത്തുന്ന മണ്ണെണ്ണ വിളക്കിനോട് അവരുടെ ഇത്തിരി വെട്ടം  കാട്ടി മത്സരിക്കും. മിന്നിമിന്നിത്തെളിഞ്ഞു ഞെളിഞ്ഞു നില്‍ക്കുന്ന മിന്നമിനുങ്ങുകളോട് പുക
ഗബോണ്‍ യാത്രകള്‍
ഗബോണ്‍ യാത്രകള്‍
ആകൃതിയില്‍ ഒരു സാമ്യം ഇല്ലെങ്കിലും മറ്റു പലതുകൊണ്ടും കേരളത്തിനോട്  വളരെയധികം സാമ്യമുള്ള ഒരു മധ്യ-ആഫ്രിക്കന്‍ രാജ്യമാണ് ഗബോണ്‍.  മധ്യ ആഫ്രിക്കയുടെ പടിഞ്ഞാറു ഭാഗത്ത്‌ കോംഗോ, ഇക്കറ്റോറിയല്‍ ഗിനിയ, കാമറൂണ്‍ എന്നീ രാജ്യങ്ങളുടെ ഇടയില്‍ അധികമാരും അറിയാതെ പതുങ്ങി കിടക്കുകയാണ് ഈ രാജ്യം.   പടത്തിന്‍റെ ക്രെഡിറ്റ്‌  ഗൂഗിള്‍ മാപ്പ്സിന് ഹരിത ഭംഗി നിറഞ്ഞു
ജപ്പാന്‍ വിശേഷങ്ങള്‍ 1:- വാ കസ്തെ !!!
ജപ്പാന്‍ വിശേഷങ്ങള്‍ 1:-  വാ കസ്തെ !!!
ഏഷ്യാനെറ്റിലെ സഞ്ചാരം പ്രോഗ്രാമില്‍ ജപ്പാന്‍ വിശേഷങ്ങള്‍ സന്തോഷ്‌ ജോര്‍ജ് കുളങ്ങര വിവരിക്കുന്ന കണ്ടപ്പോള്‍ എപ്പോളെങ്കിലും ആ സ്ഥലങ്ങള്‍ ഒന്ന് നേരില്‍ കാണാന്‍ പറ്റിയിരുന്നെങ്കില്‍ എന്ന് മനസ്സില്‍ ആഗ്രഹിച്ചു പോയിരുന്നു. ജോലിയുടെ ഭാഗം ആയി ജപ്പാനിലേക്ക് സിങ്കപ്പൂര്‍ എയര്‍ ലൈന്‍സിന്റെ സില്‍ക്ക് എയറില്‍ പറക്കുമ്പോള്‍ അത് ഇത്ര ഉടന്‍ സാധിക്കും എന്ന് കരുതിയില്ല. ഒരു
സമ്പ്രതി വാർത്താഹാ: ശുയന്താം..ലൈവ് ഫ്രം ആൽപ്പ്സ്!
സമ്പ്രതി വാർത്താഹാ: ശുയന്താം..ലൈവ് ഫ്രം ആൽപ്പ്സ്!
നവംബറിലെ മഞ്ഞുപെയ്യുന്ന ആ പുലര്‍കാലത്തിലേക്ക് ഉറക്കമുണരുമ്പോള്‍ വരാനിരിക്കുന്ന ഒരു സ്വപ്നസാക്ഷാത്കാരത്തിന്റെ ഉത്സാഹമായിരുന്നു  മനസ്സില്‍. ഹോട്ടല്‍ മുറിയിലെ സുഖമുള്ള ഇളം ചൂടും തലേ രാത്രിയിലെ നീണ്ട അലച്ചിലിന്റെ ക്ഷീണവുമൊന്നും കമ്പിളപ്പുതപ്പിനുള്ളില്‍ ചുരുണ്ടു കൂടി  കിടന്നുറങ്ങാന്‍ എന്നെ മടികേറ്റിയില്ല. ആല്പ്സ് (Alps) മലനിരകളിലേക്കാണിന്നത്തെ യാത്ര. കൃത്യമായ
നോര്‍മാന്‍ഡി തീരങ്ങളില്‍ -1
നോര്‍മാന്‍ഡി തീരങ്ങളില്‍ -1
'എത്രിത്താ'യിലേക്ക്. ഫ്രാന്‍സിലെ ചരിത്ര പ്രസിദ്ധ കടല്‍ത്തീരമായ 'നോര്‍മാന്‍ഡി'യിലേക്ക് ഒരു ദ്വിദിന യാത്ര. നഗരത്തിന്റെ വിരസതയില്‍ നിന്നും ഒന്ന് മുങ്ങാംകുഴിയിടുന്ന ഉത്സാഹത്തിലായിരുന്നു ഞങ്ങള്‍. 'പാരിസ്-സൈന്റ്-ലസാ (Paris-St.Lazare)' റെയില്‍വേ സ്റ്റേഷനില്‍ എത്തി ടിക്കറ്റ്‌ പ്രിന്‍റ് എടുത്തു. വളരെ തിരക്കുള്ള സ്ഥലമാണ്. ഹൃസ്വ /ദീര്‍ഘ-ദൂര ട്രെയിനുകള്‍ വരുന്ന ഒരു വലിയ സ്റ്റേഷന്‍.
സെന്റ് മാർക്ക്സ് സ്ക്വയർ
സെന്റ് മാർക്ക്സ് സ്ക്വയർ
  സെന്റ് മാർക്ക്സ് സ്ക്വയറിനെ വെനീസിന്റെ ഹൃദയഭാഗം എന്നുതന്നെ വിശേഷിപ്പിക്കാം. വെനീസിലെത്തുന്ന സഞ്ചാരികൾക്ക് 9 -)ം നൂറ്റാണ്ടിൽ നിർമ്മിക്കപ്പെട്ടതും ഇവിടത്തെ ഏറ്റവും പ്രധാനപ്പെട്ട ഒരു അങ്കണവുമായ സെന്റ് മാർക്ക്സ് സ്ക്വയർ ഒരിക്കലും ഒഴിവാക്കാനാവില്ല. ഇംഗ്ലീഷിൽ സെന്റ് മാർക്ക്സ് സ്ക്വയർ എന്നാണ് പറയുന്നതെങ്കിലും ഇറ്റലിക്കാർക്ക് ഇത് പിയാസ്സാ സാൻ മാർക്കോ (Piazza San Marco) ആണ്.
ശ്രീലങ്കയിലേക്ക്
ശ്രീലങ്കയിലേക്ക്
ഒരു ശ്രീലങ്കന്‍  ടൂര്‍ ആലോചിച്ചപ്പോള്‍ ആദ്യമേ ചെയ്തത് നിരക്ഷരനെ കോണ്ടാക്റ്റ്  ചെയ്തു വിവരങ്ങള്‍ ചോദിച്ച് അറിയുകയാണ്. അറിയാത്ത ഒരു നാട്ടിലേക്ക്  ചെന്ന് അവിടത്തെ കാര്യങ്ങള്‍ ചെയ്യുന്നതിലും നല്ലത് ഒരു ട്രാവല്‍സ് വഴി ടൂര്‍ പാക്കേജ്  ആയിട്ട് പോകുന്നതാണ് നല്ലത് എന്ന് തോന്നി. നമ്മുടെ ഇഷ്ടത്തിന് അനുസരിച്ച് കറങ്ങാന്‍ സാധിച്ചില്ല എന്ന ഒരു
വെനീസിലേക്ക്
വെനീസിലേക്ക്
ഹോളണ്ടിൽ നിന്ന് ഇറ്റലിയിലേക്കുള്ള വിമാനം ഉച്ചയ്ക്ക് രണ്ട് മണിക്ക് പറന്നുപൊങ്ങും. കൃത്യമായി പറഞ്ഞാൽ ആംസ്റ്റർഡാമിൽ നിന്ന് വെനീസിലെ ട്രെവീസോ വിമാനത്താവളത്തിലേക്കാണ് യാത്ര. ആംസ്റ്റർഡാമിൽ ചെന്നിറങ്ങിയപ്പോൾ പാസ്പ്പോർട്ടിൽ എമിഗ്രേഷൻ സ്റ്റാമ്പ് അടിച്ചില്ല എന്ന കാര്യം അമ്പരപ്പുണ്ടാക്കിയിരുന്നു. ഈ രാജ്യത്ത് വന്നിറങ്ങിയതിന്റെ രേഖയായി വിമാനത്തിലെ പാസഞ്ചർ
ബെര്‍ലിന്‍ വസന്തം
ബെര്‍ലിന്‍ വസന്തം
ജര്‍മ്മനിയുടെ തലസ്ഥാനം ആയ ബെര്‍ലിനിലേക്ക് ഒരു യാത്ര. വളരെ അവിശ്വസനീയം ആയ ഒരു സ്വപ്നം. യാത്രകള്‍ വലിയ ആഗ്രഹം ആയിരുന്നു എങ്കിലും ഇങ്ങനെ ഒരു യാത്ര സ്വപ്നം മാത്രം ആയിരുന്നു. വളരെക്കാലം മുതലേ ഞാനും ബഷീറും സുഹൃത്തുക്കള്‍ ആണ്. ദുബായിലെ റിയല്‍ എസ്റ്റേറ്റ്‌ ബിസിനെസ്സ്‌ നേരിട്ട വന്‍ തകര്‍ച്ചയുടെ ഫലം, ബഷീറിന്റെ പഴം പച്ചക്കറി ബിസിനെസ്സില്‍ ജോലിക്ക് എനിക്കും ഒരു ക്ഷണം.
തീരാ വേദനയായി ഒരു പെൺകുട്ടി.
തീരാ വേദനയായി ഒരു പെൺകുട്ടി.
നെതർലാൻഡ്സ് യാത്രയുടെ ആദ്യഭാഗങ്ങൾ 1. ലന്തക്കാരുടെ നാട്ടിലേക്ക് 2. ആംസ്റ്റർഡാം കനാലുകളിലൂടെ 3. വജ്രങ്ങളും, ചുവന്ന തെരുവും, വാൻ ഗോഗും --------------------------------------------------- യുദ്ധങ്ങൾ എന്നും ലാഭങ്ങളേക്കാൾ കൂടുതൽ നഷ്ടങ്ങൾ തന്നെയാണ് വരുത്തിവെച്ചിട്ടുള്ളത്. അല്ലെങ്കിൽ, എന്ത് ലാഭമാണ് യുദ്ധങ്ങൾ നൽകിയിട്ടുള്ളത് ? അധികാരക്കൊതി മൂത്ത മനുഷ്യത്വമില്ലാത്ത ഭരണാധികാരികൾ, ക്രൂരരായ ഏകാധിപതികൾ,
Banner
Banner
Hits:3771241
Visitors: 1153696
We have 13 guests online

Reading problem ?  

click here