You are here: Home കേരളം കോട്ടയം വാഗമണ്‍ - പ്രകൃതിയുടെ വരദാനം


വാഗമണ്‍ - പ്രകൃതിയുടെ വരദാനം PDF Print E-mail
Written by ഹരീഷ് തൊടുപുഴ   
Friday, 15 July 2011 02:17

ടുക്കി ജില്ലക്ക് ലഭിച്ച പ്രക്രുതിയുടെ വരദാനമാണ് വാഗമണ്‍. സമുദ്രനിരപ്പില്‍ നിന്നും 3000 ലേറെ അടിയില്‍ സ്ഥിതി ചെയ്യുന്ന വാഗമണ്‍ എന്ന വിനോദസഞ്ചാരകേന്ദ്രം കോട്ടയം ഇടുക്കി ജില്ലകളുമായി അതിര്‍ത്തി പങ്കിടുന്നു. 20 ഡിഗ്രി സെല്‍ഷ്യസിനും താഴെയാണിവിടത്തെ താപനില. വന്യമായ ആകര്‍ഷകത്വമാണ് വാഗമണ്‍ മലനിരകള്‍ക്കുള്ളത്. പച്ചപ്പട്ടണിഞ്ഞ മൊട്ടക്കുന്നുകളും, മൊട്ടക്കുന്നുകള്‍ക്കിടയിലുള്ള ചെറിയ തടാകവും, വിദേശരാജ്യങ്ങളില്‍ കാണുന്നപോലുള്ള പൈന്‍ മരക്കാടുകളും, അഗാധമായ കൊക്കകളുടെ ഉറവിടമായുള്ള സൂയിസൈഡ് പോയിന്റും, ഇന്‍ഡൊ സ്വിസ് പ്രോജെക്റ്റിന്റെ ഭാഗമായ കന്നുകാലി വളര്‍ത്തല്‍ കേന്ദ്രവും, തീര്‍ത്ഥാടന കേന്ദ്രങ്ങളായ കുരിശുമല, മുരുഗന്‍മല, തങ്ങള്‍മല തുടങ്ങിയവയെല്ലാം സഞ്ചാരികള്‍ക്കുവേണ്ടി മനം കുളിര്‍പ്പിക്കുന്ന കാഴ്ചകളുമായി കാത്തിരിക്കുന്നു. ലോകത്തില്‍ സഞ്ചരിക്കേണ്ട 10 വിനോദസഞ്ചാരകേന്ദ്രങ്ങളില്‍ ഒന്നായി വാഗമണ്ണിനെ, നാഷണല്‍ ജോഗ്രഫിൿ ട്രാവല്ലര്‍ തിരഞ്ഞെടുത്തിരിക്കുന്നത് തികച്ചും യോജിച്ചതാണെന്ന് ഇവിടം സന്ദര്‍ശിക്കുമ്പോള്‍ തന്നെ മനസിലാകും.

ഈരാട്ടുപേട്ടയില്‍ നിന്നും തീക്കോയി വഴി ഏകദേശം 25kms സഞ്ചരിച്ചാല്‍ വാഗമണ്ണിലെത്താം. മലനിരകള്‍ ആരംഭിച്ചു തുടങ്ങുന്നത് തീക്കോയിയില്‍ നിന്നാണ്. ഇനി താഴെയുള്ള ചിത്രങ്ങള്‍ കാണൂ....
തീക്കോയിയില്‍ നിന്നും വാഗമണ്ണിലേക്കുള്ള യാത്രയില്‍ വളരെയേറെ അത്ഭുതപ്പെടുത്തുന്ന ഒന്നാണ്, ആറേഴ് കിലോമീറ്റര്‍ ദൂരം കീഴുക്കാംതൂക്കായി കിടക്കുന്ന ഭീമന്‍ പാറകള്‍ അരിഞ്ഞിറങ്ങി റോഡ് നിര്‍മ്മിച്ചിരിക്കുന്ന കാഴ്ച്ച !! എത്രയോ തൊഴിലാളികളുടെ എത്ര ദിവസത്തെ വിയര്‍പ്പിന്റെയും, അദ്ധ്വാനത്തിന്റെയും ഫലമായിരിക്കും അത് !! മറുവശത്ത് അഗാധമായ കൊക്കകള്‍, അങ്ങകലെ കോടമഞ്ഞില്‍ പുതച്ചു കിടക്കുന്ന മലനിരകളും. കൊക്കകളിലേക്ക് റോഡ് പണി കഴിഞ്ഞ് മിച്ചം വന്ന പാറക്കല്ലുകള്‍ ഉപേക്ഷിച്ചു പോയിരിക്കുന്നതായും കാണാം.അങ്ങനെ നമ്മള്‍ വാഗമണ്ണിന്റെ വന്യമായ ഹരിതഭംഗിയിലേക്ക് എത്തിച്ചേര്‍ന്നിരിക്കുകയാണ്. ഒരു വശത്ത് തേയില തോട്ടങ്ങള്‍ കാണാം. മൊട്ടകുന്നുകളിലേക്കുള്ള പ്രവേശനത്തിന് അഞ്ചു രൂപ പാസ്സ് എടുക്കേണ്ടതുണ്ട്. വാഗമണ്ണിന്റെ പ്രധാന ആകര്‍ഷണങ്ങളായ മൊട്ടക്കുന്നുകളും, അവയ്ക്കിടയിലുള്ള ചെറിയ തടാകവുമെല്ലാം താഴെ കാണാം.മറ്റൊരാകര്‍ഷണമായ പൈന്‍ മരക്കാടുകളാണ് താഴെക്കാണുന്നത്. ഇവയുടെ പള്‍പ്പ് ഉപയോഗിച്ചാണ് കറന്‍സി നോട്ടുകള്‍ നിര്‍മിക്കുന്നതത്രെ!  ഇതിനടുത്ത് നാമമാത്രമായി ടൂറിസ്റ്റ് റിസോര്‍ട്ടുകളും ഉണ്ട്.

ഇന്‍ഡോ-സ്വിസ് പ്രൊജെക്റ്റിന്റെ ഭാഗമായ കന്നുകാലി വളര്‍ത്തല്‍ കേന്ദ്രത്തില്‍, ആരോഗ്യ പ്രതിരോധ പ്രശ്നങ്ങളുടെ ഭാഗമായി സന്ദര്‍ശനം വിലക്കപ്പെട്ടിരുന്ന സമയമായിരുന്നതു കൊണ്ട് അവിടം സന്ദര്‍ശിക്കാന്‍ സാധിച്ചില്ല. എങ്കിലും കന്നുകാലികള്‍ മേഞ്ഞുനടക്കുന്ന ഈ ചിത്രം കാണൂ. എന്തൊക്കെയോ മനസിലേയ്ക്ക് ഓടി വരുന്നില്ലേ ?പിന്നീട് ഞങ്ങള്‍ പോയത് ഭയാനകമായ സ്മരണകള്‍ ഉറങ്ങുന്ന സൂയിസൈഡ് പോയിന്റിലേക്കായിരുന്നു. അവിടെ എത്തിച്ചേര്‍ന്നപ്പോഴേക്കും, അന്തരീക്ഷം കോടമഞ്ഞാല്‍ ആവരണപ്പെട്ടു കഴിഞ്ഞിരുന്നു. പിന്നെ ശക്തിയായ മഴയും. കോടമഞ്ഞിറങ്ങിയതിനാല്‍ താഴ്വരയുടെ ചിത്രങ്ങള്‍ എടുക്കുവാന്‍ സാധിച്ചില്ല. വളരെയേറെ സൂക്ഷിക്കേണ്ട സ്ഥലമാണിവിടം. ആളെ തിരിച്ചറിയാനാവാത്ത വിധം മഞ്ഞു മൂടിക്കിടന്നിരുന്ന ഈ ഭാഗത്ത് എവിടെയാണ് വഴി അവസാനിക്കുക എന്നറിയാനേ കഴിയില്ല. നല്ല ശ്രദ്ധയോടു കൂടി വേണം ഓരോ കാലടികളും വയ്ക്കാന്‍. ഇല്ലെങ്കില്‍ അഗാധമായ കൊക്കകളില്‍ ആയിരിക്കും അന്ത്യവിശ്രമം കൊള്ളുക. മുസ്ലീം തീര്‍ത്ഥാടന കേന്ദ്രമായ തങ്ങള്‍മല ഇതിനടുത്തായിരുന്നു സ്ഥിതി ചെയ്തിരുന്നത്. പക്ഷെ മൂടല്‍ മഞ്ഞായതിനാല്‍ കാണാന്‍ സാധിച്ചില്ല.താഴെ കാണുന്ന നടകള്‍ കയറി എത്തുന്നിടമാണ്  കൃസ്ത്യൻ തീര്‍ത്ഥാടനകേന്ദ്രമായ കുരിശുമല. അങ്ങകലെ എന്റെ കൂടെയുള്ള കൂട്ടുകാര്‍ മല കയറി പോകുന്നതു കണ്ടോ ? അതാണ് മുരുകന്‍ മല. മലയുടെ മറുവശത്ത് ഒരു മുരുകക്ഷേത്രമുണ്ട്.താഴെ ഇറങ്ങിയപ്പോള്‍ സ്കൂള്‍ വിട്ടു പോകുന്ന രണ്ടു കുട്ടികളും, അമ്മയും നടന്നു പോകുന്നു. സമയം 4.30 ആകുന്നു. ഇനി തിരിച്ചിറങ്ങുകയാണ് ; വീണ്ടും വരണം എന്ന അതിയായ ആഗ്രഹത്തോടുകൂടി.

 


കേരളം: ഏറ്റവും പുതിയ ലേഖനങ്ങള്‍

അഗസ്ത്യഹൃദയം തേടി
അഗസ്ത്യഹൃദയം തേടി
2012 ജനുവരി 27 വെള്ളിയാഴ്ച. പ്രകൃതിയുമായി അലിഞ്ഞുചേര്‍ന്ന അഗസ്ത്യാര്‍കൂട തീര്‍ത്ഥയാത്ര അന്നു പുലര്‍ച്ചെ മൂന്നു മണിക്കാരംഭിച്ചു. 20 പേർ അടങ്ങിയ സംഘം വാഹനം തകരാറിലായത്‌ മൂലം ബോണക്കാട് ചെന്നെത്തിയത് ഉച്ചയ്ക്ക് 1 മണിക്ക്. 11 മണി കഴിഞ്ഞാല്‍ വനത്തിലേക്ക് കടത്തിവിടാത്തതിനാല്‍ വിധിയെ പഴിച്ചു കൊണ്ട്‌ അന്നത്തെ ദിവസം മുഴുമിപ്പിച്ചു. ജീപ്പിന്റെ സീറ്റില്‍ തിരിഞ്ഞും മറിഞ്ഞും ഉറക്കം വരാതെ കിടന്ന്,
സമുദ്ര ബീച്ച്
സമുദ്ര ബീച്ച്
കഴിഞ്ഞ ഓണക്കാലത്ത്  തിരുവനന്തപുരത്ത് നിന്നും കോവളം ബീച്ചിലേക്കുള്ള ഒരു യാത്രയില്‍ ആണ് സമുദ്ര ബീച്ച് എന്ന ബോര്‍ഡ്‌ കണ്ണില്‍ പെട്ടത് . കോവളം ബീച്ച് എത്തുന്നതിനു ഏകദേശം രണ്ടു കിലോമീറ്റര്‍  മുന്‍പ്  വലതു വശത്തായി കണ്ട  സമുദ്ര ബീച്ച് 800m എന്ന ബോര്‍ഡും ആ ബീച്ചിന്റെ പേരും എനിക്ക് പുതിയ അറിവായിരുന്നു. അറിയപ്പെടുന്ന കോവളം  വീണ്ടും വീണ്ടും കാണുന്നതിനെക്കാള്‍ നല്ലതാണ്
കോവിലൂര്‍
കോവിലൂര്‍
കേരള തമിഴ്നാട് അതിര്‍ത്തിയില്‍ കിടക്കുന്ന കാര്‍ഷിക ഗ്രാമമായ കോവിലൂരിലേക്ക്  ഒരു യാത്ര  എന്നത് കുറെക്കാലമായി മനസ്സില്‍ കൊണ്ട് നടക്കുകയായിരുന്നു . മുന്നാര്‍ സന്ദര്‍ശിക്കാന്‍ കിട്ടിയ അവസരങ്ങളിലൊന്നും മൂന്നാര്‍ ടൌണില്‍ നിന്നും ഏകദേശം അമ്പതു കിലോമീറ്റര്‍ അകലത്തില്‍ കിടക്കുന്ന കോവിലൂരിലേക്ക്  പോകാന്‍ കഴിഞ്ഞിട്ടില്ല. ഒരു ടൂര്‍ പോകുന്ന  പോലെ പോകാന്‍ പറ്റിയ സ്ഥലം അല്ല
നാരകക്കാനം തുരങ്കത്തിലൂടെ
നാരകക്കാനം തുരങ്കത്തിലൂടെ
ഇടുക്കി ജില്ലയിലെ കല്യാണതണ്ട് മലനിരകളിലൂടെ ഒരു ട്രെക്കിംഗ് കഴിഞ്ഞു മടങ്ങി വരുമ്പോള്‍ ആണ് മലമുകളില്‍ വെച്ച്  പശുവിനെ മേച്ചു നടക്കുന്ന ഒരു തമിഴ് നാട്ടുകാരനെന്നു തോന്നിപ്പിച്ച  ഒരാളെ കണ്ടത് . മദ്യപിച്ചു ചുവന്ന കണ്ണുകളും, കറുത്ത് തടിച്ച രൂപവും, മുഷിഞ്ഞ വസ്ത്രവും  എല്ലാം കണ്ടപ്പോള്‍ ആദ്യം സംസാരിക്കണോ എന്ന് സംശയിച്ചു . പക്ഷെ  മടിച്ചു മടിച്ചു തുടങ്ങിയ ആ സംസാരം അവസാനിപ്പിച്ചത്
പൊന്മുടി തഴുകുമ്പോള്‍
 പൊന്മുടി തഴുകുമ്പോള്‍
നീണ്ടനാളുകള്‍ക്കു ശേഷം കൂട്ടുകാര്സിനെ എല്ലാവരേയും ഒരു അവധിദിനം ഒരുമിച്ചു കൂട്ടി... കൃത്യ സമയത്തു തന്നെ എല്ലാവരും വന്നു  എന്ന് പറഞ്ഞാല്‍ വിശ്വസിക്കില്ല എന്നറിയാം, ഏകദേശം 9 മണിയോടെ 3 ബൈക്കിലായി എല്ലാവരും കടയ്ക്കല്‍ ബസ്‌ സ്റ്റാന്റില്‍ വന്നു. അപ്പോള്‍ ബസിലാണോ യാത്ര എന്നല്ലേ. അല്ലന്നേ, പലവഴിയില്‍ നിന്നെതാനൊരു വഴി, അതാണ്‌ ബസ്‌ സ്ടാന്റ്റ്‌.   നല്ല തെളിഞ്ഞ കാലാവസ്ഥയില്‍ പൊന്മുടിയിലേക്കുള്ള
നെല്ലിയാമ്പതി - (ഭാഗം 2)
നെല്ലിയാമ്പതി - (ഭാഗം 2)
എസ്റ്റേറ്റില്‍ നിന്ന് ഏകദേശം രണ്ടു കിലോമീറ്റര്‍ പോണം വെള്ളച്ചാട്ടത്തിലേക്ക്. പോകുന്ന വഴി ആണെങ്കില്‍ ഒരു ഒറ്റയടി പാത എന്നെ വിശേഷിപ്പിക്കാനാവൂ. ഒരു സൈഡില്‍ കാടും മറു സൈഡില്‍ ഏകദേശം 4500 അടി താഴ്ചയില്‍ ഉള്ള പ്രദേശങ്ങളും. എങ്ങാനും ഒരബദ്ധം പറ്റിയാല്‍ പിന്നെ പൊടി പോലും കിട്ടുകില്ല. പോകുന്ന വഴി എല്ലാം ധാരാളം യാത്രികര്‍ ഉണ്ട് എങ്കിലും കുടുംബത്തോടെ ഉള്ള യാത്രികര്‍ വളരെ കുറവാണ്.
മൂന്നാറും ലക്കം ഫാൾസും
മൂന്നാറും ലക്കം ഫാൾസും
ട്രിവാന്‍ഡ്രം മെയില്‍ ത്രിശൂര്‍ എത്തുമ്പോള്‍ രാവിലെ നാലു മണി ആകും. അവിടെ നിന്നും ഞാന്‍ ഡയറക്റ്റ് വണ്ടിയിലേക്ക് കയറാം. അവിടുന്ന് നേരെ ആതിരപ്പള്ളി വഴി വാള്‍ പാറ ഷോളയാര്‍ വഴി നേരെ ചിന്നാര്‍. കാന്തല്ലൂര്‍ സ്റ്റേ, അല്ലേല്‍ മറ്റെവിടെലും. ട്രെയിനില്‍ കേറി യാത്ര തുടങ്ങിയപ്പോള്‍ ഒരു കാള്‍. 'അളിയാ നാളെ ഹര്‍ത്താല്‍ ആണ് '. പാളി, എല്ലാം പാളി. രാത്രി വരാമെന്ന് പറഞ്ഞവന്‍ വന്നില്ല. അങ്ങനെ എല്ലാം
കുരിശിന്റെ വഴിയേ ഒരു യാത്ര
കുരിശിന്റെ വഴിയേ ഒരു യാത്ര
“ജീവിതം ഒരു വഴിത്തിരിവിൽ എത്തി നിൽക്കുകയല്ലേ? ഒരു മലകയറ്റം നല്ലതാണ്. “ രാവിലെ 5 മണിക്കെഴുന്നേറ്റ് യാത്ര പുറപ്പെടുമ്പോൾ മുഴങ്ങോടിക്കാരി പറഞ്ഞ വാചകങ്ങൾ ഒരു വിശ്വാസിയുടേതായിരുന്നു. ശരിയാണെന്ന് എനിക്കും തോന്നി. എല്ലാം നിയന്ത്രിക്കുന്ന ഒരു ശക്തിയുണ്ടെന്ന വിശ്വാസം എനിക്കുമുണ്ട്. ഇടയ്ക്ക് വല്ലപ്പോഴുമെങ്കിലും അതിനെ ആദരിക്കുകയും ബഹുമാനിക്കുകയും പൂജിക്കുകയും വേണം.   കുട്ടിക്കാലം മുതൽ
കണ്ണകി സമക്ഷം
കണ്ണകി സമക്ഷം
കേരളത്തിന്റേയും തമിഴ്നാടിന്റേയും അതിർത്തിയിൽ സ്ഥിതിചെയ്യുന്ന മംഗളാദേവിക്ഷേത്രം സംസ്ഥാനപുരാവസ്തുവകുപ്പിന്റെ സംരക്ഷിത ചരിത്രസ്മാരകമാണ്. ഇടുക്കിജില്ലയിലെ പീരുമേട് താലൂക്കിൽ കുമിളി വില്ലേജിലാണ് ഈ സ്മാരകം. സമുദ്രനിരപ്പിൽ നിന്നും ഏകദേശം 4000-അടി ഉയരത്തിൽ മംഗളാദേവിമലയുടെ നെറുകയിൽ തമിഴ്നാട്ടിലെ കമ്പം താഴ്വരയ്ക് അഭിമുഖമായി സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്ര സമുച്ചയം എട്ടാം നൂറ്റാണ്ടിൽ
മൂന്നാറിലേക്ക് (ഭാഗം 3) - ഇരവികുളം നാഷണൽ പാർക്ക്
മൂന്നാറിലേക്ക് (ഭാഗം 3) - ഇരവികുളം നാഷണൽ പാർക്ക്
മൂന്നാർ യാത്ര ഭാഗം 1, ഭാഗം 2. സ്കൂളിലെ ഉച്ചഭക്ഷണത്തിന്റെ മണം വയറ്റിലെ വിശപ്പിനെ അതിന്റെ അത്യുന്നതങ്ങളിലെത്തിച്ചിരുന്നു. പോകുന്ന വഴി ചില ചെറുകിട ഇടത്തരം ഭോജനശാലകള്‍ കണ്ടിരുന്നു എങ്കിലും ഒരെണ്ണം മനസ്സില്‍ കുറിച്ചിട്ടിരുന്നു. തലയുയര്‍ത്തി നില്‍കുന്ന മേഘമാലകള്‍ കഴുത്തിലും കാതിലും വാരിയണിഞ്ഞ മലകളെയും ഇളം തെന്നലുകളാല്‍ തഴുകുന്ന തോട്ടങ്ങളെയും പിന്നിലാക്കി യാത്ര തുടര്‍ന്നു.  മറയൂര്‍
Banner
Banner
Hits:3560489
Visitors: 1100154
We have 42 guests online

Reading problem ?  

click here