You are here: Home കേരളം ഇടുക്കി തൊമ്മന്‍കുത്ത്


തൊമ്മന്‍കുത്ത് PDF Print E-mail
Written by ഹരീഷ് തൊടുപുഴ   
Saturday, 07 May 2011 02:49

തൊടുപുഴയില്‍ നിന്നും കരിമണ്ണൂര്‍ വഴി 18 കി.മീ. സഞ്ചരിച്ചാല്‍ പ്രകൃതി വസന്തം വിരിയിക്കുന്ന വെള്ളച്ചാട്ടങ്ങളുടേയും, ഗുഹകളുടേയും ആസ്ഥാനമായ തൊമ്മന്‍കുത്തിലെത്താം. ഇടുക്കിക്കടുത്തുള്ള പ്ലാപ്പള്ളത്തുനിന്നും(വനം വകുപ്പുദ്യോഗസ്ഥര്‍ പറഞ്ഞുതന്നത്) ഉത്ഭവിച്ച് കൂവമലകുത്ത്, മുത്തി മുക്ക്, പളുങ്കന്‍ കുത്ത്, ചെകുത്താന്‍ കുത്ത്, തേന്‍ കുഴി കുത്ത്, ഏഴുനിലക്കുത്ത് എന്നിങ്ങനെ ഒന്‍പത് വെള്ളച്ചാട്ടങ്ങള്‍ കടന്ന് പത്താമത്തെ വെള്ളച്ചാട്ടമായ തൊമ്മന്‍ കുത്തിലെത്തിച്ചേരുന്നു. താഴെ തൊമ്മങ്കുത്തില്‍ നിന്നും വനമാര്‍ഗ്ഗം 13 കി. മീ. ഓളം മലകയറിയെങ്കിലേ അവസാനത്തെ വെള്ളച്ചാട്ടമായ കൂവമലകുത്തിലെത്തിച്ചേരാന്‍ സാധിക്കൂ. ഇതിനിടയില്‍ നരകന്‍ അള്ള്, മന്തിക്കാനം അള്ള്, കട്ടിലും കസേരയും, അടപ്പന്‍ ഗുഹ, പ്ലാപ്പൊത്തു ഗുഹ എന്നിങ്ങനെ ഒന്‍പതോളം ഗുഹകളുമുണ്ട്. തൊമ്മന്‍ കുത്തില്‍ നിന്നും മലയിലേക്കു യാത്രതിരിച്ചാല്‍ 19 കി.മി. യോളം സഞ്ചരിക്കണം അവസാനത്തെ ഗുഹയിലെത്തിച്ചേരാന്‍. വനത്തില്‍ കൂടി മുകളിലോട്ടു കയറും തോറും വന്യമൃഗങ്ങളെ കാണാമത്രെ. താഴെ തൊമ്മന്‍ കുത്തിലും, അവിടെനിന്നും ഒരു കി.മി യോളം സഞ്ചരിച്ചാലെത്തുന്ന ഏഴുനിലകുത്തിലും മാത്രമേ സഞ്ചാരികള്‍ കൂടുതലും വിഹരിക്കാറുള്ളൂ. മുകളിലോട്ടു പോകും തോറും അപകടസാദ്ധ്യത കൂടുതലുള്ളതിനാല്‍ ഞാനും യാത്ര ഏഴുനിലക്കുത്തുവരെയാക്കി.

താഴെകാണുന്നതാണ് തൊമ്മന്‍ കുത്ത്. ഇപ്പോള്‍ മഴയില്ലാത്തതിനാല്‍ ചെറിയ വെള്ളച്ചാട്ടമേ ഉണ്ടാ‍കൂ. സഞ്ചാരയോഗ്യവും ഈ സമയത്തുതന്നെയാണ്  അല്ലെങ്കിൽ‍, ഒരാളുനില്‍ക്കുന്നതു കണ്ടോ; അവിടെയൊന്നും നില്‍ക്കാനോ, അരുവിയില്‍ നീന്തിത്തുടിക്കാനോ കഴിയുകയില്ല. ഒഴുക്കില്‍ പെട്ട്, ഒട്ടേറെ പേരുടെ ജീവന്‍ അപഹരിക്കപ്പെട്ട സ്ഥലമാണിവിടം. ഈ സ്ഥലത്തിനു തൊമ്മന്‍ കുത്ത് എന്ന പേരു വന്നതെങ്ങനെയാണെന്നറിയേണ്ടേ ? ഒരിക്കല്‍ തോമാന്‍ എന്നുപേരുള്ള ഒരു അരയയുവാവ് ഈ കുത്തിന്റെ മുകളിലുള്ള പ്ലവില്‍ ചക്കയിടാന്‍ കയറി. പ്ലാവിന്റെ മുകളില്‍ നിന്നും ടി.യാന്‍ പിടുത്തം വിട്ട് നേരെ ഈ കുത്തിലേക്കു വീണ് മരണപ്പെട്ടു. അന്നു മുതല്‍ക്കാണ് ഈ കുത്ത് തൊമ്മന്‍ കുത്ത് എന്നറിയപ്പെട്ടതെന്ന് പറയപ്പെടുന്നു. ഈ വെള്ളച്ചാട്ടങ്ങള്‍ തരണം ചെയ്തു വരുന്ന ജലം കാളിയാര്‍ പുഴയിലേക്കു ചെന്നു ചേരുന്നു. കാളിയര്‍ പുഴ മുവാറ്റുപുഴയില്‍ വച്ച് മുവാറ്റുപുഴയാറുമായി സംയോജിക്കുന്നു.
തൊമ്മന്‍ കുത്തില്‍ നിന്നും മുകളിലോട്ടു കയറുമ്പോള്‍ വനം വകുപ്പിന്റെ ഒരു ഏറുമാടം ഉണ്ടാക്കിയിരിക്കുന്നതു കണ്ടു. അതില്‍ കയറി നിന്നു താഴോട്ടു നോക്കിയപ്പോള്‍ കണ്ട ദൃശ്യവും താഴെ...

ദാ നില്‍ക്കണ കണ്ടോ; ഒരു തദ്ദേശവാസിയാണ്ട്ടോ. അവന്റെ കൈയില്‍ ഇരിക്കുന്നതു കണ്ടോ. മുളം കുറ്റി. ആദ്യം ഞാന്‍ വിചാരിച്ചത് അതിനകത്തു ‘നാടന്‍’ ആയിരിക്കുമെന്നാണ്. എന്നെ വെറുതേ കൊതിപ്പിച്ചു.വനത്തിലൂടെ യാത്ര ചെയ്തപ്പോള്‍ കിട്ടിയ കുറച്ച് സീനറികൾ ഇതാ. കൂറ്റന്‍ വൃക്ഷങ്ങളും, അതിഭയങ്കരങ്ങളായ പാറക്കെട്ടുകളും, ശാന്തമായൊഴുകുന്ന അരുവിയും. എല്ലാം..എല്ലാം... മനം കുളിര്‍പ്പിക്കുന്നുണ്ടോ. വേറെയൊരു സംഭവമുണ്ടായിരുന്നു. കാട്ടില്‍ നിന്നും ഒഴുകി വരുന്ന ഒരു നീര്‍ച്ചാൽ‍. ആ ഫോട്ടോ അറിയാണ്ട് ഡിലൈറ്റിപ്പോയി. ക്ഷമിക്കണേ.

                             നമ്മളങ്ങനെ ഏഴുനിലക്കുത്തിലെത്തി കെട്ടോ. ഇനി സുന്ദരമായി ഒന്നു മുങ്ങിക്കുളിച്ചോളൂ.
ഇനി പിരിയാം. “ പാതയോരമായിരം തണല്‍ മാമരം
അതില്‍ തേനും തോല്‍ക്കും പൊന്‍ പഴങ്ങളും”
വെല്‍ക്കം ടു കൊടൈക്കനാലിലെ ഈ വരികളാണെനിക്കോര്‍മ്മ വരുന്നത്.... നന്ദിയോടെ


 


കേരളം: ഏറ്റവും പുതിയ ലേഖനങ്ങള്‍

അഗസ്ത്യഹൃദയം തേടി
അഗസ്ത്യഹൃദയം തേടി
2012 ജനുവരി 27 വെള്ളിയാഴ്ച. പ്രകൃതിയുമായി അലിഞ്ഞുചേര്‍ന്ന അഗസ്ത്യാര്‍കൂട തീര്‍ത്ഥയാത്ര അന്നു പുലര്‍ച്ചെ മൂന്നു മണിക്കാരംഭിച്ചു. 20 പേർ അടങ്ങിയ സംഘം വാഹനം തകരാറിലായത്‌ മൂലം ബോണക്കാട് ചെന്നെത്തിയത് ഉച്ചയ്ക്ക് 1 മണിക്ക്. 11 മണി കഴിഞ്ഞാല്‍ വനത്തിലേക്ക് കടത്തിവിടാത്തതിനാല്‍ വിധിയെ പഴിച്ചു കൊണ്ട്‌ അന്നത്തെ ദിവസം മുഴുമിപ്പിച്ചു. ജീപ്പിന്റെ സീറ്റില്‍ തിരിഞ്ഞും മറിഞ്ഞും ഉറക്കം വരാതെ കിടന്ന്,
സമുദ്ര ബീച്ച്
സമുദ്ര ബീച്ച്
കഴിഞ്ഞ ഓണക്കാലത്ത്  തിരുവനന്തപുരത്ത് നിന്നും കോവളം ബീച്ചിലേക്കുള്ള ഒരു യാത്രയില്‍ ആണ് സമുദ്ര ബീച്ച് എന്ന ബോര്‍ഡ്‌ കണ്ണില്‍ പെട്ടത് . കോവളം ബീച്ച് എത്തുന്നതിനു ഏകദേശം രണ്ടു കിലോമീറ്റര്‍  മുന്‍പ്  വലതു വശത്തായി കണ്ട  സമുദ്ര ബീച്ച് 800m എന്ന ബോര്‍ഡും ആ ബീച്ചിന്റെ പേരും എനിക്ക് പുതിയ അറിവായിരുന്നു. അറിയപ്പെടുന്ന കോവളം  വീണ്ടും വീണ്ടും കാണുന്നതിനെക്കാള്‍ നല്ലതാണ്
കോവിലൂര്‍
കോവിലൂര്‍
കേരള തമിഴ്നാട് അതിര്‍ത്തിയില്‍ കിടക്കുന്ന കാര്‍ഷിക ഗ്രാമമായ കോവിലൂരിലേക്ക്  ഒരു യാത്ര  എന്നത് കുറെക്കാലമായി മനസ്സില്‍ കൊണ്ട് നടക്കുകയായിരുന്നു . മുന്നാര്‍ സന്ദര്‍ശിക്കാന്‍ കിട്ടിയ അവസരങ്ങളിലൊന്നും മൂന്നാര്‍ ടൌണില്‍ നിന്നും ഏകദേശം അമ്പതു കിലോമീറ്റര്‍ അകലത്തില്‍ കിടക്കുന്ന കോവിലൂരിലേക്ക്  പോകാന്‍ കഴിഞ്ഞിട്ടില്ല. ഒരു ടൂര്‍ പോകുന്ന  പോലെ പോകാന്‍ പറ്റിയ സ്ഥലം അല്ല
നാരകക്കാനം തുരങ്കത്തിലൂടെ
നാരകക്കാനം തുരങ്കത്തിലൂടെ
ഇടുക്കി ജില്ലയിലെ കല്യാണതണ്ട് മലനിരകളിലൂടെ ഒരു ട്രെക്കിംഗ് കഴിഞ്ഞു മടങ്ങി വരുമ്പോള്‍ ആണ് മലമുകളില്‍ വെച്ച്  പശുവിനെ മേച്ചു നടക്കുന്ന ഒരു തമിഴ് നാട്ടുകാരനെന്നു തോന്നിപ്പിച്ച  ഒരാളെ കണ്ടത് . മദ്യപിച്ചു ചുവന്ന കണ്ണുകളും, കറുത്ത് തടിച്ച രൂപവും, മുഷിഞ്ഞ വസ്ത്രവും  എല്ലാം കണ്ടപ്പോള്‍ ആദ്യം സംസാരിക്കണോ എന്ന് സംശയിച്ചു . പക്ഷെ  മടിച്ചു മടിച്ചു തുടങ്ങിയ ആ സംസാരം അവസാനിപ്പിച്ചത്
പൊന്മുടി തഴുകുമ്പോള്‍
 പൊന്മുടി തഴുകുമ്പോള്‍
നീണ്ടനാളുകള്‍ക്കു ശേഷം കൂട്ടുകാര്സിനെ എല്ലാവരേയും ഒരു അവധിദിനം ഒരുമിച്ചു കൂട്ടി... കൃത്യ സമയത്തു തന്നെ എല്ലാവരും വന്നു  എന്ന് പറഞ്ഞാല്‍ വിശ്വസിക്കില്ല എന്നറിയാം, ഏകദേശം 9 മണിയോടെ 3 ബൈക്കിലായി എല്ലാവരും കടയ്ക്കല്‍ ബസ്‌ സ്റ്റാന്റില്‍ വന്നു. അപ്പോള്‍ ബസിലാണോ യാത്ര എന്നല്ലേ. അല്ലന്നേ, പലവഴിയില്‍ നിന്നെതാനൊരു വഴി, അതാണ്‌ ബസ്‌ സ്ടാന്റ്റ്‌.   നല്ല തെളിഞ്ഞ കാലാവസ്ഥയില്‍ പൊന്മുടിയിലേക്കുള്ള
നെല്ലിയാമ്പതി - (ഭാഗം 2)
നെല്ലിയാമ്പതി - (ഭാഗം 2)
എസ്റ്റേറ്റില്‍ നിന്ന് ഏകദേശം രണ്ടു കിലോമീറ്റര്‍ പോണം വെള്ളച്ചാട്ടത്തിലേക്ക്. പോകുന്ന വഴി ആണെങ്കില്‍ ഒരു ഒറ്റയടി പാത എന്നെ വിശേഷിപ്പിക്കാനാവൂ. ഒരു സൈഡില്‍ കാടും മറു സൈഡില്‍ ഏകദേശം 4500 അടി താഴ്ചയില്‍ ഉള്ള പ്രദേശങ്ങളും. എങ്ങാനും ഒരബദ്ധം പറ്റിയാല്‍ പിന്നെ പൊടി പോലും കിട്ടുകില്ല. പോകുന്ന വഴി എല്ലാം ധാരാളം യാത്രികര്‍ ഉണ്ട് എങ്കിലും കുടുംബത്തോടെ ഉള്ള യാത്രികര്‍ വളരെ കുറവാണ്.
മൂന്നാറും ലക്കം ഫാൾസും
മൂന്നാറും ലക്കം ഫാൾസും
ട്രിവാന്‍ഡ്രം മെയില്‍ ത്രിശൂര്‍ എത്തുമ്പോള്‍ രാവിലെ നാലു മണി ആകും. അവിടെ നിന്നും ഞാന്‍ ഡയറക്റ്റ് വണ്ടിയിലേക്ക് കയറാം. അവിടുന്ന് നേരെ ആതിരപ്പള്ളി വഴി വാള്‍ പാറ ഷോളയാര്‍ വഴി നേരെ ചിന്നാര്‍. കാന്തല്ലൂര്‍ സ്റ്റേ, അല്ലേല്‍ മറ്റെവിടെലും. ട്രെയിനില്‍ കേറി യാത്ര തുടങ്ങിയപ്പോള്‍ ഒരു കാള്‍. 'അളിയാ നാളെ ഹര്‍ത്താല്‍ ആണ് '. പാളി, എല്ലാം പാളി. രാത്രി വരാമെന്ന് പറഞ്ഞവന്‍ വന്നില്ല. അങ്ങനെ എല്ലാം
കുരിശിന്റെ വഴിയേ ഒരു യാത്ര
കുരിശിന്റെ വഴിയേ ഒരു യാത്ര
“ജീവിതം ഒരു വഴിത്തിരിവിൽ എത്തി നിൽക്കുകയല്ലേ? ഒരു മലകയറ്റം നല്ലതാണ്. “ രാവിലെ 5 മണിക്കെഴുന്നേറ്റ് യാത്ര പുറപ്പെടുമ്പോൾ മുഴങ്ങോടിക്കാരി പറഞ്ഞ വാചകങ്ങൾ ഒരു വിശ്വാസിയുടേതായിരുന്നു. ശരിയാണെന്ന് എനിക്കും തോന്നി. എല്ലാം നിയന്ത്രിക്കുന്ന ഒരു ശക്തിയുണ്ടെന്ന വിശ്വാസം എനിക്കുമുണ്ട്. ഇടയ്ക്ക് വല്ലപ്പോഴുമെങ്കിലും അതിനെ ആദരിക്കുകയും ബഹുമാനിക്കുകയും പൂജിക്കുകയും വേണം.   കുട്ടിക്കാലം മുതൽ
കണ്ണകി സമക്ഷം
കണ്ണകി സമക്ഷം
കേരളത്തിന്റേയും തമിഴ്നാടിന്റേയും അതിർത്തിയിൽ സ്ഥിതിചെയ്യുന്ന മംഗളാദേവിക്ഷേത്രം സംസ്ഥാനപുരാവസ്തുവകുപ്പിന്റെ സംരക്ഷിത ചരിത്രസ്മാരകമാണ്. ഇടുക്കിജില്ലയിലെ പീരുമേട് താലൂക്കിൽ കുമിളി വില്ലേജിലാണ് ഈ സ്മാരകം. സമുദ്രനിരപ്പിൽ നിന്നും ഏകദേശം 4000-അടി ഉയരത്തിൽ മംഗളാദേവിമലയുടെ നെറുകയിൽ തമിഴ്നാട്ടിലെ കമ്പം താഴ്വരയ്ക് അഭിമുഖമായി സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്ര സമുച്ചയം എട്ടാം നൂറ്റാണ്ടിൽ
മൂന്നാറിലേക്ക് (ഭാഗം 3) - ഇരവികുളം നാഷണൽ പാർക്ക്
മൂന്നാറിലേക്ക് (ഭാഗം 3) - ഇരവികുളം നാഷണൽ പാർക്ക്
മൂന്നാർ യാത്ര ഭാഗം 1, ഭാഗം 2. സ്കൂളിലെ ഉച്ചഭക്ഷണത്തിന്റെ മണം വയറ്റിലെ വിശപ്പിനെ അതിന്റെ അത്യുന്നതങ്ങളിലെത്തിച്ചിരുന്നു. പോകുന്ന വഴി ചില ചെറുകിട ഇടത്തരം ഭോജനശാലകള്‍ കണ്ടിരുന്നു എങ്കിലും ഒരെണ്ണം മനസ്സില്‍ കുറിച്ചിട്ടിരുന്നു. തലയുയര്‍ത്തി നില്‍കുന്ന മേഘമാലകള്‍ കഴുത്തിലും കാതിലും വാരിയണിഞ്ഞ മലകളെയും ഇളം തെന്നലുകളാല്‍ തഴുകുന്ന തോട്ടങ്ങളെയും പിന്നിലാക്കി യാത്ര തുടര്‍ന്നു.  മറയൂര്‍
Banner
Banner
Hits:3666840
Visitors: 1127576
We have 13 guests online

Reading problem ?  

click here