You are here: Home കേരളം ഇടുക്കി അമരാവതി - (മൂന്നാർ)


അമരാവതി - (മൂന്നാർ) PDF Print E-mail
Written by ഷിബു തോവാള   
Sunday, 10 April 2011 10:13

ല്‍ഹിയില്‍നിന്നും നാട്ടിലേക്ക് യാത്ര തിരിക്കുമ്പോള്‍തന്നെ,നാട്ടിലെ
ത്തിയതിന് ശേഷമുള്ള യാത്രകളായിരിക്കും മനസ്സില്‍ നിറഞ്ഞു നില്‍ക്കു
ന്നത്.നഗരജീവിതത്തിന്റെ  മനംമടുപ്പിക്കുന്ന  അന്തരീക്ഷത്തില്‍നിന്നും,
സുന്ദരമായ നാട്ടിന്‍പുറത്തിന്റെ,കുളിര്‍മയിലേക്കുള്ള ഓരോ യാത്രയും
ഈ കൊച്ചുജീവിതത്തിനിടക്കുള്ള ഓരോ പുനര്‍ജന്മങ്ങളായിട്ടാണ്
അനുഭവപ്പെടുന്നത് .ഇനിയുള്ള കുറെ ദിനങ്ങള്‍ ആ യാത്രകള്‍ക്ക്
വേണ്ടി ഉള്ളതാണ്.പ്രത്യേകിച്ച് ഒരു ലക്ഷ്യവുമില്ലാതെ,കണ്‍മുമ്പില്‍
തെളിയുന്ന ദൃശ്യങ്ങള്‍മാത്രം മനസ്സില്‍ ഏറ്റി,പ്രകൃതിയിലേക്ക് ഒരു
മടക്കയാത്ര.....നഗരത്തിലെ വര്‍ണവിളക്കുകള്‍ ചൊരിയുന്ന വര്‍ണ
പ്രഭയേക്കാള്‍ എത്രയോ സുന്ദരമാണ്,ഇലചാര്‍ത്തുകള്‍ക്കിടയിലൂടെ
അരിച്ചെത്തുന്ന ഉദയസൂര്യരശ്മികളുടെ ചാരുത.മലനിരകളെയും,പൂമരങ്ങളെയും,തഴുകി എത്തുന്ന
ഇളംകാറ്റിന്റെ കുളിര്...മഞ്ഞിന്റെ പുതപ്പിനടിയില്‍നിന്നും എത്തിനോക്കുന്ന വൃക്ഷതലപ്പുകളും
മലനിരകളും..ചെമ്പരത്തിയും കാട്ടുമുല്ലയും അതിരുതീര്‍ത്ത നാട്ടുവഴികള്‍....അന്യമായികൊണ്ടി
രിക്കുന്ന ആ നാട്ടുകാഴ്ചകളെ മനസ്സില്‍ നിറച്ചു യാത്ര ആവുകയാണ് .......
സ്വന്തം കേരളത്തിലേക്ക്.......

മുന്‍കാലങ്ങളിലേതുപോലെതന്നെ,ഇത്തവണയും,സുഹൃത്തുക്കള്‍ ഒത്തൊരുമിച്ചുള്ള യാത്രയുടെ ഒരുക്ക
ങ്ങള്‍ വളരെനേരത്തെ തന്നെ തുടങ്ങിയിരുന്നു.പതിവില്‍നിന്നും വ്യത്യസ്തമായി, കുടുംബാംഗങ്ങള്‍
ഒത്തൊരുമിച്ചുള്ള യാത്ര ആയതിനാല്‍,കുട്ടികള്‍ ഉള്‍പ്പടെ എല്ലാവര്‍ക്കും ആസ്വദിക്കുവാന്‍ അനുയോജ്യ
മായ ഒരു സ്ഥലം കണ്ടുപിടിക്കുക എന്നത് ഒരു വെല്ലുവിളി ആയിരുന്നു.അങ്ങനെ ഒരു സ്ഥലവും
കിട്ടാതെ വരുമ്പോള്‍ അഭയം പ്രാപിച്ചിരുന്ന,കൊടൈക്കനാല്‍ തിരഞ്ഞെടുത്തെങ്കിലും,പെട്ടെന്നുണ്ടായ
ഒരു ന്യൂനമര്‍ദം യാത്ര മൂന്നാറിലേയ്ക്ക് മാറ്റാന്‍ നിര്‍ബന്ധിതരാക്കി.വളരെയേറെതവണ മൂന്നാര്‍ സന്ദര്‍
ശിച്ചിട്ടുണ്ടെങ്കിലും,സുഹൃദ്ബന്ധങ്ങള്‍ കൂടുതല്‍ ദൃഡമാക്കാനുള്ള അവസരങ്ങളായി ഞങ്ങളുടെ യാത്ര
കളെ  കാണുന്നതിനാല്‍,ആവര്‍ത്തനവിരസത എന്നൊരു പ്രശ്നം ആരെയും ബാധിച്ചിരുന്നില്ല.എങ്കിലും
മൂന്നാറില്‍തന്നെ,വ്യത്യസ്തമായ കുറച്ചു കാഴ്ച്ചകള്‍ക്കായുള്ള അന്വേഷണം ഞങ്ങള്‍ തുടര്‍ന്നുകൊണ്ടി
രുന്നു. അങ്ങനെയാണ് മൂന്നാര്‍...ഉടുമല്‍പേട്ട്  (S.H.17) റോഡില്‍നിന്നും 3  കിലോമീറ്ററോളം ഉള്ളിലായി
അമരാവതിനഗറില്‍ സ്ഥിതിചെയ്യുന്ന അണക്കെട്ടും,മുതലവളര്‍ത്തല്‍കേന്ദ്രവും,സന്ദര്‍ശിക്കുവാന്‍
ഞങ്ങള്‍ തീരുമാനിച്ചത്.2011 ഡിസംബര്‍ 21 നു രാവിലെ 5 മണിക്കുതന്നെ 19 പേരടങ്ങുന്ന സംഘം
മൂന്നാര്‍ ലക്ഷ്യമാക്കിയുള്ള യാത്ര ആരംഭിച്ചു.

"കേരളത്തിലെ കാശ്മീർ" എന്ന പേരിനു ഏറ്റവും അനുയോജ്യമായ മൂന്നാറിന് ഓരോ ഋതുക്കളിലും ഓരോ
ഭാവമാണ്. ഡിസംബറിന്റെ മഞ്ഞുപുതച്ചുനില്‍ക്കുന്ന മൂന്നാറിലേയ്ക്ക് പ്രവേശിക്കുമ്പോള്‍തന്നെ പ്രകൃതി
യുടെ സ്വാഭാവികമായ കുളിര്,മനസ്സിലേയ്ക്കും,ശരീരത്തിലേയ്ക്കും,പറഞ്ഞറിയിക്കാന്‍ ആവാത്ത ഒരു അനുഭൂതിയായി അരിച്ചെത്താന്‍ തുടങ്ങി.മഞ്ഞുമൂടിയ താഴ്വാരങ്ങളും,നീലമലനിരകളും,മൂടല്‍
മഞ്ഞിന്  ഇടയില്‍ക്കൂടി സുവര്‍ണനൂലിഴകളായി അരിച്ചെത്തുന്ന സൂര്യരശ്മികളും ചേര്‍ന്ന് വഴിനീളെ
സുന്ദരമായ ഒട്ടനവധി ചിത്രങ്ങള്‍ വരച്ചിടുന്നു.വഴിയരികിലെ വെള്ളച്ചാട്ടങ്ങളും,തേയിലകാടുകള്‍
ക്കിടയിലെ  വ്യൂപോയിന്റുകളും  വളരെയേറെ സഞ്ചാരികളെ വഴിയരികില്‍ പിടിച്ചു നിറുത്തിയിരിക്കുന്നു.
ആദ്യമായി മൂന്നാറിലെത്തുന്ന ഏതൊരാള്‍ക്കും ഈ സ്ഥലങ്ങളെ അവഗണിച്ചു മുന്‍പോട്ടു പോകാനാവില്ല
എന്നത് സുന്ദരിയായ മൂന്നാറിന്റെ  പ്രത്യേകതയാണ്.എങ്കിലും അവിടെ ഒന്നും സമയം ചിലവഴിക്കാതെ
ഞങ്ങള്‍ ആദ്യലക്ഷ്യമായ ആനയിറങ്കല്‍ ഡാം ലക്ഷ്യമാക്കി നീങ്ങി.

കുന്നിറങ്ങി ചെല്ലുമ്പോള്‍ തന്നെ ഒരു മനോഹരദൃശ്യമായി കണ്‍മുന്‍പില്‍  തെളിയുന്ന ഈ ഡാം,
പന്നിയാര്‍ ഹൈഡ്രോഇലക്ട്രീക്പ്രോജക്ടിന്റെ ഭാഗമായി നിര്‍മ്മിച്ച്‌,1967 ജനുവരി 16നു കമ്മീഷന്‍
ചെയ്യപ്പെട്ടതാണ്.മലനിരകളും,പച്ചപരവതാനിവിരിച്ച തേയിലക്കാടുകളും അതിരിടുന്ന ജലാശയത്തില്‍
നിന്നും ഉയരുന്ന പുകമഞ്ഞും,അതിലേയ്ക്ക് പതിക്കുന്ന ഉദയസൂര്യന്റ രശ്മികളും ഒരു ക്യാമറദൃശ്യത്തിലോ
ക്യാന്‍വാസിലോ മാത്രമായി ഒതുക്കാനാവില്ല.അതിനെല്ലാം ഉപരി മനസ്സിന്റെ ഉള്ളില്‍ പതിയുന്ന മറക്കാ
നാവാത്ത,അപൂര്‍വ്വസുന്ദരചിത്രങ്ങളില്‍ ഒന്നായി സൂക്ഷിക്കുവാനുള്ള മൂല്യം ഈ സ്ഥലത്തിനുണ്ട്.

കേരളത്തിലെ മറ്റു ഡാമുകളെ  അപേക്ഷിച്ച്,കാര്യമായ സുരക്ഷാസംവിധാനങ്ങള്‍ എങ്ങും കാണുവാ
നായില്ല.അതിനാല്‍ ഡാമിനു മുകളിലൂടെതന്നെ വാഹനമോടിച്ച് മറുകരയിലെത്തി.സുരക്ഷാ കാരണ
ങ്ങളാല്‍ ഫോട്ടോഗ്രഫി നിരോധിച്ചിട്ടുണ്ടെങ്കിലും,കുറച്ചെങ്കിലും മനോഹരദൃശ്യങ്ങള്‍,ക്യാമറയില്‍
പകര്‍ത്താതിരിക്കുവാന്‍ ഞങ്ങള്‍ക്കായില്ല.വീട്ടില്‍നിന്നുതന്നെ തയ്യാറാക്കികൊണ്ടുവന്ന പ്രഭാത
ഭക്ഷണവും (നല്ല പച്ചകപ്പയും,ഇറച്ചിക്കറിയും)കഴിച്ചശേഷം,എല്ലാവരും സമീപത്തുള്ള തേയില
ക്കാടുകള്‍ക്കിടയിലൂടെ അല്‍പനേരം ചുറ്റിത്തിരിഞ്ഞു.ദൂരെ മഞ്ഞിന്റെ പുതപ്പിനടിയില്‍നിന്നും ഉയര്‍ന്നു
വന്ന മലനിരകളുടെ സൗന്ദര്യം ആസ്വദിച്ച്,എല്ലാവരും ഡാമിന്റെമുകളിലൂടെ മറുകരയിലേയ്ക്ക് നടന്നു.
അണക്കെട്ടിന്റെ മുകളിലൂടെ കവിഞ്ഞൊഴുകുന്ന നീരൊഴുക്ക് സൃഷ്ടിച്ചിരിക്കുന്ന,ചെറിയ വെള്ളച്ചാട്ട
ത്തിന്റെ ഭംഗിയും ആസ്വദിച്ച് യാത്രയാകുമ്പോഴെയ്ക്കും,വിദേശികള്‍ ഉള്‍പ്പെടുന്ന അടുത്ത സംഘം
അവിടേയ്ക്കു എത്തിച്ചേര്‍ന്നിരുന്നു.

അടുത്ത യാത്ര  മൂന്നാര്‍ ഫ്ലോറികള്‍ച്ചര്‍ ഗാര്‍ഡനിലേയ്ക്ക്  ആയിരുന്നു.ഇന്ത്യയിലും.വിദേശരാജ്യ
ങ്ങളിലുമുളള വിവിധയിനം പൂച്ചെടികളെ ഒരു കുടക്കീഴില്‍  ഒന്നിച്ചാസ്വദിക്കുവാനുള്ള അവസരമാണ്
ഫോറസ്റ്റ് ഡിപ്പാര്‍ട്ട്മെന്റ്  ഇവിടെ ഒരുക്കിയിരിക്കുന്നത്.ഈ പൂന്തോട്ടത്തിന്റെ വളര്‍ച്ചയില്‍ പ്രധാന പങ്കു
വഹിച്ചിരുന്ന ജോണ്‍സന്‍സാറും മൂന്നാറില്‍നിന്നും ഞങ്ങളോടൊപ്പം എത്തിയിരുന്നത്,തോട്ടത്തിലേ
യ്ക്കുള്ള പ്രവേശനത്തിനും,ചെടികളേക്കുറിച്ചും,തോട്ടത്തിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചുമുളള വിവരങ്ങള്‍
ലഭ്യമാകുന്നതിനും വളരെയേറെ സഹായകരമായി.പ്രവേശനകവാടത്തിനടുത്തുതന്നെയുള്ള മനോഹര
മായ ആമ്പല്‍കുളവും,ടിക്കറ്റ്‌ കൌണ്ടറും കടന്നു,പേരറിയാവുന്നതും,അറിവില്ലാത്തതുമായ  അനവധി
ചെടികള്‍ക്കിടയിലേയ്ക്ക് ഞങ്ങള്‍ കടന്നു ചെന്നു.


ചെരിഞ്ഞുകിടക്കുന്ന കുന്നിനെ പരമാവധി പ്രയോജനപ്പെടുത്തി,സജ്ജമാക്കിയിരിക്കുന്ന നടപ്പാതകള്‍
പൂന്തോട്ടത്തിന്റെ പൂര്‍ണ്ണമായ ഒരു കാഴ്ച ലഭ്യമാകുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്‌ .നീണ്ടു
നിന്ന മഴക്കാലം ചെടികളുടെ വര്‍ണപ്പൊലിമയെ   ബാധിച്ചിട്ടുണ്ടെങ്കിലും,സന്ദര്‍ശകരുടെ ഒഴുക്കിന്
കാര്യമായ കുറവൊന്നും വരുത്തിയിട്ടില്ല.സ്വദേശികളും വിദേശികളുമായ യാത്രക്കാരുടെ തിരക്കാണ്
എവിടെയും.വീതി കുറഞ്ഞ നടപ്പാതക്കിരുവശവും പൂത്തുലഞ്ഞുനില്‍ക്കുന്ന ഡാലിയചെടികള്‍ക്കും
അപൂര്‍വയിനം ഓര്‍ക്കിഡുകള്‍ക്കുമൊപ്പം നിന്ന് ഫോട്ടോ എടുക്കുവാനുള്ള കാഴ്ചക്കാരുടെ തിരക്കു
കൂട്ടല്‍,മുന്‍പോട്ടുള്ള യാത്രയെ കാര്യമായിത്തന്നെ തടസ്സപ്പെടുത്തുന്നുണ്ട്.

കാഴ്ചകള്‍ ആസ്വദിച്ച് ഇറങ്ങിചെല്ലുന്നത് ചെടികളുടെ വില്പനക്കുള്ള സ്ഥലത്തേയ്ക്കാണ്.മിതമായ
വിലയില്‍ സന്ദര്‍ശകര്‍ക്ക് ചെടികള്‍ വാങ്ങുവാനുള്ള കൌണ്ടര്‍ ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്.ഭംഗിയായി
വെട്ടി ഒരുക്കിയിരിക്കുന്ന കുറ്റിച്ചെടികള്‍,അവയ്ക്കിടയില്‍ വിരിഞ്ഞു നില്‍ക്കുന്ന വിവിധയിനം പൂക്കള്‍.
പൂന്തോട്ടത്തിന്റെ താഴ്വാരത്തുനിന്നും മുകളിലേയ്ക്കുള്ള യാത്രയില്‍, ഇരുവശങ്ങളിലും വ്യത്യസ്ത
ഇനങ്ങളിലുള്ള ,വിലപിടിപ്പുള്ള ഓര്‍ക്കിഡുകള്‍.വര്‍ണ്ണങ്ങള്‍ വാരിവിതറിയ പൂക്കളുടെ കാഴ്ചകള്‍കണ്ടു
തീര്‍ത്ത്‌ പുറത്തേക്ക് നടക്കുവാനുള്ള സമയമായിരിക്കുന്നു.....ചെടികളോടുള്ള അമിതമായ താത്പര്യം
മനസ്സില്‍ ഉള്ളതുകൊണ്ട് കാഴ്ചകള്‍ അവസാനിപ്പിച്ചു പുറത്തേയ്ക്ക് കടക്കുവാന്‍ തോന്നുന്നില്ല.
അതിനാല്‍ ഒരു ദിവസം എടുത്താലും കണ്ടു തീരാത്ത കാഴ്ച,ചുരുങ്ങിയ സമയംകൊണ്ട് തീര്‍ത്തതിന്റെ
സങ്കടത്തോടെതന്നെ പൂന്തോട്ടത്തിനോടും,ജോണ്‍സന്‍സാറിനോടും ഞങ്ങള്‍ യാത്ര പറഞ്ഞു.

ഇനി ചന്ദനക്കാടുകളുടെ സുഗന്ധവും,കരിമ്പിന്‍പാടങ്ങളുടെ മധുരവും നിറഞ്ഞ മറയൂരിലൂടെ  അമരാവതിയിലേയ്ക്ക്‌..... കോടമഞ്ഞും ശക്തിയായ മഴയും,തകര്‍ന്ന റോഡും,ആദ്യമൊക്കെ യാത്രയുടെ
വേഗം കുറച്ചെങ്കിലും,അല്‍പസമയത്തിനുശേഷം കാലാവസ്ഥ അനുകൂലമായി. ചന്ദനകള്ളന്മാരുടെ മഴുവില്‍നിന്നും വേലി കെട്ടി സംരക്ഷിക്കുന്ന ചന്ദനക്കാടുകളും,പച്ചക്കറികള്‍ നിറഞ്ഞ വയലുകളും
കരിമ്പിന്‍പാടങ്ങളും പിന്നിട്ട യാത്ര,ചിന്നാര്‍ വന്യജീവിസങ്കേതവും കടന്നു,കേരള..തമിഴ്നാട്  ചെക്ക്
‌പോസ്റ്റുകളിലൂടെ ഇടതൂര്‍ന്നു വളരുന്ന കാടിന്റെ ലോകത്തിലേയ്ക്ക് കടന്നു.മലനിരകളെ കീറിമുറിച്ചു
കടന്നു പോകുന്ന റോഡിന്‍റെ ഒരു വശം ചെങ്കുത്തായ കൊക്കയാണ്.വീശിയടിക്കുന്ന കാറ്റില്‍ ഒഴുകി
ഇളകുന്ന വൃക്ഷതലപ്പുകള്‍ക്കിടയിലൂടെ വെള്ളിയരഞ്ഞാണമിട്ടതുപോലെ പതഞ്ഞു വീഴുന്ന തൂവാനം
വെള്ളച്ചാട്ടം പാമ്പാറിന്റെ ദൃശ്യഭംഗിക്ക്  മിഴിവ് കൂട്ടുന്നു...സമയത്തിന്റെ അപര്യാപ്തതമൂലം ഈ
ദൃശ്യങ്ങളൊക്കെ വാഹനത്തിലിരുന്നു തന്നെ ആസ്വദിക്കേണ്ടിവന്നു എന്നൊരു സങ്കടം മാത്രം.

സമയം 2 മണിയോടടുത്തിരുന്നു.വിശപ്പിന്റെ വിളി എല്ലാവരേയും ശല്യപ്പെടുത്താന്‍ തുടങ്ങിയിരുന്ന
തിനാല്‍ വാഹനം,വഴിയരികിലെ ചെറിയ ഒരു വെള്ളച്ചാട്ടത്തിന്റെ സമീപം നിറുത്തി.വഴിക്ക് താഴെയായി
കണ്ട വിശാലമായ പാറപ്പുറത്ത്,ഒരു കുടുംബംപോലെ എല്ലാവരും ഒത്തുചേര്‍ന്ന്  മനോഹരമായ
ഉച്ചഭക്ഷണം.അതിനുശേഷം വെള്ളച്ചാട്ടത്തിന്റെ ഭംഗി ആസ്വദിച്ചു എല്ലാവരും കുറച്ചു സമയം
ചിലവഴിച്ചശേഷം യാത്ര തുടര്‍ന്നു.കൊടുംവളവുകളും,ഇറക്കങ്ങളും പിന്നിട്ടു വെളിച്ചം കടക്കാത്ത
വനഭൂമിയിലേയ്ക്ക് കടന്നതോടെ,വഴിയരികില്‍ കാടിന്റെ അവകാശികളുടെ സാന്നിധ്യം പ്രകടമാകാന്‍
തുടങ്ങി.കുറ്റിക്കാടുകള്‍ക്കിടയിലൂടെ നീങ്ങുന്ന പുള്ളിമാന്‍കൂട്ടമാണ്‌ ആദ്യം കാഴ്ചയില്‍ പെട്ടത്.
വാഹനങ്ങളുടെ നിത്യസാന്നിധ്യം മൂലം,ഭയം ഒട്ടുമില്ലാതെ നിന്നിരുന്ന മാന്‍കൂട്ടങ്ങള്‍,തുടര്‍ന്നുള്ള യാത്ര
യിലും ധാരാളം കാണുവാന്‍ സാധിച്ചു.ഇരുവശവും ഉയര്‍ന്നുനില്‍ക്കുന്ന മലനിരകള്‍.അവയ്ക്കിടയിലെ
അതിവിശാലമായ വനത്തിനു നടുവിലൂടെ നീണ്ടുകിടക്കുന്ന സഞ്ചാരപഥത്തിലൂടെയുള്ള യാത്ര,
തമിഴ്‌നാടന്‍ കൃഷിയിടങ്ങളിലേയ്ക്ക്  കടന്നു.അമരാവതിഡാമിന്റെ ജലസമ്പത്ത് വിളിച്ചറിയിക്കുന്ന,
വിശാലമായ തെങ്ങിന്‍ തോപ്പുകളും,മാന്തോപ്പുകളുമാണ് വഴിയരികില്‍ ഏറെയും.കേരളത്തിലെ
മാവുകളില്‍,പൂക്കള്‍ പോലും കാണുവാനില്ലാത്ത ഇക്കാലത്ത്,ഇവിടെ എല്ലാ മാവുകളുംതന്നെ
ഫലസമൃദ്ധിയാല്‍ നിറഞ്ഞിരിക്കുന്നു.പച്ചപ്പുനിറഞ്ഞ കൃഷിയിടങ്ങളുടെ കാഴ്ചകളിലൂടെ ഞങ്ങള്‍
അമരാവതിഡാമിന് സമീപത്തുള്ള ചെക്ക്‌പോസ്റ്റിനരികിലെത്തി.ഇവിടെനിന്നുമാണ്  അണക്കെട്ടിനു
സമീപത്തേയ്ക്കുള്ള  വഴി ആരംഭിക്കുന്നത്.ഏകദേശം മൂന്നുകിലോമീറ്ററോളമുള്ള യാത്രയ്ക്കുശേഷം
ഞങ്ങള്‍ ഡാമിന് സമീപമെത്തി.പ്രവേശന കവാടത്തിനു അടുത്തുതന്നെയുള്ള കൌണ്ടറില്‍നിന്നും
ടിക്കറ്റുമെടുത്തു,നേരെ പോയത് മുതലവളര്‍ത്തല്‍ കേന്ദ്രത്തിലേയ്ക്കാണ്.

ഇന്ത്യയിലെതന്നെ ഒരു പ്രധാനപ്പെട്ട മുതലവളര്‍ത്തല്‍കേന്ദ്രമായാണ് അറിയപ്പെടുന്നതെങ്കിലും,
അതിന്റെ ഗാംഭീര്യമൊന്നും പുറമേ കാണുവാനില്ല.ഒരു ചെറിയ ടിക്കറ്റ് കൌണ്ടറും,പേരിനു ഒന്നോ,
രണ്ടോ, ഗാര്‍ഡുമാരുംമാത്രം.അകത്തു പ്രവേശിച്ചപ്പോഴും അവസ്ഥക്ക് കാര്യമായ വ്യത്യാസമൊന്നുമില്ല.
വിശാലമായ മതില്‍കെട്ടിനകത്ത്  സാമാന്യം വലിപ്പമുള്ള പത്തോളം മുതലകള്‍(Mugger Crocodile).
അനക്കമൊന്നും ഇല്ലാതെ കിടക്കുന്നുണ്ട്.സമീപത്തായി ചെറിയമതില്‍കെട്ടുകള്‍ക്കകത്ത്,വലിപ്പത്തില്‍
ചെറുതെങ്കിലും വേറെയും മുതലകള്‍ ഉണ്ട്. ഒരു ചെറിയ ടാങ്കിനകത്തായി കുറച്ചു കുഞ്ഞുങ്ങളും.ഒരു
മുതലവളര്‍ത്തല്‍കേന്ദ്രത്തിന്റെ കാഴ്ചകള്‍ ഇവിടംകൊണ്ട് അവസാനിപ്പിച്ചു ഞങ്ങള്‍ ഡാമിന്
സമീപത്തേയ്ക്ക് മടങ്ങി.

ഡാമിലേയ്ക്കുള്ള വഴിയരികില്‍,മത്സ്യക്കുഞ്ഞുങ്ങളെ  വിരിയിച്ചെടുക്കുന്ന ഹാച്ചറിയുണ്ടെങ്കിലും,സമയ
ക്കുറവുമൂലം അതു ഒഴിവാക്കേണ്ടി വന്നു.പ്രധാനവഴിയില്‍ നിന്നും അണക്കെട്ടിന്റെ മുകളിലേയ്ക്കുള്ള
വഴിയെ നടന്നു ചെല്ലുന്നത് കുത്തനെ കെട്ടിയുയര്‍ത്തിയിരിക്കുന്ന നടകള്‍ക്ക് സമീപത്തേയ്ക്കാണ്.
കുത്തനെയുള്ള ആ നടകള്‍ കയറി അണക്കെട്ടിന്റെ മുകളിലെത്തിയപ്പോഴേയ്ക്കും,കിതപ്പ് അതിന്റെ
അത്യുന്നതിയിലെത്തിയിരുന്നു.കൂട്ടിനു കത്തിക്കയറുന്ന സൂര്യന്റെ ചൂടും..മുകളിലെത്തിയപ്പോള്‍ കണ്ട
കാഴ്ച അതിമനോഹരം...ഒരുവശത്ത്‌ പച്ചപ്പുതപ്പിനടിയില്‍ മയങ്ങിക്കിടക്കുന്ന ആനമലനിരകളാല്‍
ചുറ്റപ്പെട്ട ജലാശയവും,മറുവശത്ത്‌ കണ്ണെത്താദൂരത്തോളം പരന്നുകിടക്കുന്ന പളനിമലനിരകളും
ചേര്‍ന്നുള്ള ഒരു 360 ഡിഗ്രി കാഴ്ച.ഒറ്റവാക്കില്‍ പറഞ്ഞുതീര്‍ക്കാന്‍ പറ്റില്ല....അത്ര സുന്ദരം.

ഈ ദൃശ്യങ്ങളെല്ലാം ആസ്വദിച്ച്‌,എല്ലാവരും ഡാമിന്റെ മുകളിലൂടെ നടപ്പ് തുടങ്ങി.മറുകരയിലെത്താന്‍
നല്ല ദൂരമുണ്ട്.കൂടാതെ വെയിലിന്റെ തീവ്രത കൂടിവരികയുമാണ്.അതിനാല്‍ അണക്കെട്ടിന്റെ മധ്യ
ഭാഗത്തുകൂടിയുള്ള നടകളിലൂടെ ഞങ്ങള്‍ താഴേയ്ക്ക് ഇറങ്ങി.ഷട്ടറുകള്‍ക്കിടയിലൂടെ വിവിധ
ഡിസൈനുകളില്‍ പതഞ്ഞുവീഴുന്ന വെള്ളത്തിന്റെ കാഴ്ച എത്ര നേരം വേണമെങ്കിലും മടുപ്പ് കൂടാതെ
കണ്ടു നില്‍ക്കാം.വെള്ളചാട്ടത്തിന്റെ പശ്ചാത്തലത്തില്‍ ഫോട്ടോ എടുക്കാനുള്ള തിരക്കായിരുന്നു
പിന്നീട്.അകമ്പടിയായി കുരങ്ങന്മാരുടെ ഒരു കൂട്ടവും.പാലത്തിനു മറുകരയിലായി,സന്ദര്‍ശകര്‍ക്ക്
വിശ്രമിക്കുന്നതിനായി ചെറിയൊരു പാര്‍ക്കും നിര്‍മ്മിച്ചിട്ടുണ്ട്.അതിനുള്ളില്‍  ഒന്നുരണ്ടു പ്രാവിന്
‍കൂടുകളും,കുറച്ചു പക്ഷികളും തണല്‍മരങ്ങളും.....ശാന്തമായി കുറച്ചു സമയം ചിലവഴിക്കാന്‍ പറ്റിയ
അന്തരീക്ഷമാണ് അവിടെയും.ഡാമിന്റെ പരിസരങ്ങളിലൂടെ അല്‍പനേരം കൂടി ചുറ്റിതിരിഞ്ഞശേഷം
ആറുമണിയോടെ ഞങ്ങള്‍ തിരികെ മടങ്ങാന്‍ തീരുമാനിച്ചു.

അല്പനേരത്തെ യാത്രക്കുശേഷം,ചായ കുടിക്കുവാനായി ഒരു തമിഴ്നാടന്‍ തട്ടുകടക്ക് സമീപം വാഹനം
നിറുത്തി.അവിടെ ഡാമില്‍ നീന്തിക്കളിച്ചു നടന്ന മീനുകളെ പിടിച്ചു മസാലയൊക്കെ പുരട്ടി ഭംഗിയായി
തൂക്കി ഇട്ടിട്ടുണ്ട്.കൊതിപ്പിക്കുന്ന കാഴ്ച തന്നെ.പക്ഷെ വിലകൊണ്ട്‌ മാത്രം അടുക്കാന്‍ പറ്റുന്നില്ല.കുറച്ചു
നേരത്തെ വാചകമടിക്കുശേഷം,ഞങ്ങള്‍ പറഞ്ഞ വിലയില്‍ അണ്ണന്‍ വീണെങ്കിലും,20 പേര്‍ക്ക് മീന്‍
വറുക്കാന്‍ എടുക്കുന്ന സമയം ഓര്‍ത്തപ്പോള്‍,മീന്‍കൊതി ചായയില്‍ ഒതുക്കി,സ്ഥലം വിടേണ്ടി വന്നു.
വീണ്ടും വനയാത്ര തുടങ്ങുകയാണ്..സന്ധ്യയായതിനാല്‍ വഴിയരികില്‍ മൃഗങ്ങളെ കാണുവാന്‍ സാധ്യതയു
ണ്ടെന്നു ഡ്രൈവര്‍ രാജേഷ് പറഞ്ഞിരുന്നതിനാല്‍,എല്ലാവരുടെയും ശ്രദ്ധ വനത്തിനുള്ളിലേക്കായിരുന്നു.

മാന്‍കൂട്ടവും,മയിലുകളും,കാട്ടുപന്നികളുടെ കൂട്ടവും വഴിയില്‍ നിരന്നുതുടങ്ങിയതോടെ ഒരു ജങ്കിള്‍സഫാരി
യുടെ ആവേശത്തിലേക്ക് എല്ലാവരും എത്തി.എന്നാല്‍ കാത്തിരിപ്പ് കാട്ടുപോത്തിനും,ആനയ്ക്കും
വേണ്ടിയായിരുന്നു.അല്‍പനേരത്തെ യാത്രയ്ക്ക്ശേഷം വഴിയില്‍ ആനക്കൂട്ടവും പ്രത്യക്ഷപ്പെട്ടു.ഒരു
കൊമ്പനും,രണ്ടു പിടിയാനയും,രണ്ടു കുട്ടികളും ഉള്‍പ്പെടുന്ന കൂട്ടം ആരെയും കൂസാതെ മരച്ചില്ലകള്‍
ഒടിച്ചു തിന്നു കൊണ്ട്  നില്‍ക്കുകയാണ്.സുരക്ഷിതമായ ദൂരത്തില്‍ വാഹനംനിറുത്തി ആനക്കൂട്ടത്തെയും ആസ്വദിച്ച്‌ കുറെയേറെ നേരം നിന്നു.ഒരു ആഴ്ചമുന്‍പ് ഒരു കൂട്ടം ചെറുപ്പക്കാരുമായി രാജേഷ് ഈ വഴി
വന്നിരുന്നു.അന്നും വഴിയരികില്‍ കാണപ്പെട്ട ഈ ആനക്കൂട്ടത്തിനു സമീപമെത്തി,മദ്യലഹരിയില്‍ കൂവി
ബഹളമുണ്ടാക്കിയ സംഘത്തെ,കൂട്ടത്തില്‍ ഒരു ആന അരകിലോമീറ്ററോളം പിന്തുടര്‍ന്നോടിച്ചിരുന്നു.
അന്ന് പ്രാണന്‍  കൈയി‍ലെടുത്തു വാഹനമോടിച്ച ഓര്‍മ്മയുള്ളതിനാല്‍,ആനക്കൂട്ടത്തെ മറികടന്നു
മുന്‍പോട്ടു പോകുവാന്‍ ഇത്തവണ രാജേഷ്‌ ധൈര്യപ്പെട്ടില്ല.

കുറച്ചുനേരത്തെ കാത്തിരിപ്പിനുശേഷം,എത്തിയ ഒരു ചരക്കുലോറിയെ പിന്തുടര്‍ന്ന് മുന്‍പോട്ടുകടന്നു.
അല്പം മുന്‍പോട്ടുചെന്നപ്പോള്‍ എതിരെ വന്ന വാഹനത്തിലെ യാത്രക്കാര്‍ അടുത്ത ആനക്കൂട്ടത്തെ
ക്കുറിച്ച്  മുന്നറിയിപ്പ് തന്നു. ആകാംക്ഷയോടെയുള്ള കാത്തിരിപ്പിനൊടുവില്‍ അടുത്ത ആനകൂട്ടവും
വഴിയില്‍ പ്രത്യക്ഷപ്പെട്ടു.

റോഡിന്‍റെ മധ്യത്തിലായി ഒരു പിടിയും കുഞ്ഞും.റോഡിനു താഴെയായി മൂന്നു വലിയ ആനകളും ഒരു
കുഞ്ഞും.ഇത്തവണ രാജേഷ് വാഹനം ആനകളുടെ സമീപത്തായിത്തന്നെ നിറുത്തി.റോഡില്‍
നിന്നിരുന്ന ആനകള്‍ മറുവശത്തുള്ള കാട്ടിലേയ്ക്ക് ഇറങ്ങുകയാണ്.വാഹനത്തെ തൊട്ടുരുമ്മി,
കൈ നീട്ടിയാല്‍ തൊടാവുന്ന അകലത്തിലൂടെ, വാഹനത്തെയോ,അതിലെ യാത്രക്കാരെയോ ഗൗനി
ക്കാതെ പിടിയാനയും,കുഞ്ഞും മറ്റു ആനകളുടെ സമീപമെത്തി.ശ്വാസം അടക്കിപ്പിടിച്ചു ആസ്വദിച്ച
കാഴ്ചതന്നെ ആയിരുന്നു അത്. കൈയെത്തും ദൂരത്തിലൂടെ ഒരു കാട്ടാനക്കൂട്ടം....ഭയവും,കൌതുകവും
ഒന്നുചേര്‍ന്ന്,ജീവിതത്തില്‍ അപൂര്‍വ്വമായി കിട്ടുന്ന കാഴ്ചകളിലൊന്ന്........ആനകളുടെ ഫോട്ടോ
എടുക്കണമെന്ന്,ശക്തമായ ആഗ്രഹം എല്ലാവര്‍ക്കും ഉണ്ടായിരുന്നുവെങ്കിലും, ക്യാമറയുടെ ഫ്ലാഷ്,
ആനകളെ  പ്രകോപിതരാക്കിയെങ്കിലോ എന്ന് ഭയന്ന്,എല്ലാവരുംആ ഉദ്യമത്തില്‍നിന്നു പിന്മാറി.         
 
തിരികെയുള്ള യാത്രയിൽ,രാത്രിയായതിനാലാകാം,ചെക്ക്പോസ്റ്റുകളിലെ പരിശോധന കൂടുതല്‍
കര്‍ശനമെന്ന്  തോന്നി.അടുത്ത സ്റ്റോപ്പ്‌ മറയൂര്‍ ആയിരുന്നു.അവിടെനിന്നു രാത്രി ഭക്ഷണവും കഴിച്ച്‌
കുറച്ചു മറയൂര്‍ശര്‍ക്കരയും വാങ്ങി,മടക്കയാത്ര ആരംഭിച്ചു.നന്നായി ആസ്വദിച്ചിരുന്നു എങ്കിലും,തിരക്കു
പിടിച്ച യാത്രയുടെ ക്ഷീണത്താല്‍ വാഹനത്തില്‍ കയറിയതേ എല്ലാവരും മയങ്ങാന്‍ തുടങ്ങി.പിന്നീട്
ഇടത്താവളങ്ങള്‍ ഒന്നുമില്ലാതെയുള്ള യാത്ര,ഏകദേശം മൂന്നുമണിയോടെ തോവാളയില്‍ എത്തി
ചേര്‍ന്നു.ഒരു യാത്രയുടെ മധുരമായ ഓര്‍മ്മകളും,അടുത്ത യാത്രക്കുള്ള കാത്തിരിപ്പുമായി എല്ലാവരും
സ്വന്തം ഭവനങ്ങളിലേയ്ക്ക്.......      

യാത്രയില്‍ പങ്കെടുത്തവർ.
Last Updated on Wednesday, 11 May 2011 15:42
 


കേരളം: ഏറ്റവും പുതിയ ലേഖനങ്ങള്‍

അഗസ്ത്യഹൃദയം തേടി
അഗസ്ത്യഹൃദയം തേടി
2012 ജനുവരി 27 വെള്ളിയാഴ്ച. പ്രകൃതിയുമായി അലിഞ്ഞുചേര്‍ന്ന അഗസ്ത്യാര്‍കൂട തീര്‍ത്ഥയാത്ര അന്നു പുലര്‍ച്ചെ മൂന്നു മണിക്കാരംഭിച്ചു. 20 പേർ അടങ്ങിയ സംഘം വാഹനം തകരാറിലായത്‌ മൂലം ബോണക്കാട് ചെന്നെത്തിയത് ഉച്ചയ്ക്ക് 1 മണിക്ക്. 11 മണി കഴിഞ്ഞാല്‍ വനത്തിലേക്ക് കടത്തിവിടാത്തതിനാല്‍ വിധിയെ പഴിച്ചു കൊണ്ട്‌ അന്നത്തെ ദിവസം മുഴുമിപ്പിച്ചു. ജീപ്പിന്റെ സീറ്റില്‍ തിരിഞ്ഞും മറിഞ്ഞും ഉറക്കം വരാതെ കിടന്ന്,
സമുദ്ര ബീച്ച്
സമുദ്ര ബീച്ച്
കഴിഞ്ഞ ഓണക്കാലത്ത്  തിരുവനന്തപുരത്ത് നിന്നും കോവളം ബീച്ചിലേക്കുള്ള ഒരു യാത്രയില്‍ ആണ് സമുദ്ര ബീച്ച് എന്ന ബോര്‍ഡ്‌ കണ്ണില്‍ പെട്ടത് . കോവളം ബീച്ച് എത്തുന്നതിനു ഏകദേശം രണ്ടു കിലോമീറ്റര്‍  മുന്‍പ്  വലതു വശത്തായി കണ്ട  സമുദ്ര ബീച്ച് 800m എന്ന ബോര്‍ഡും ആ ബീച്ചിന്റെ പേരും എനിക്ക് പുതിയ അറിവായിരുന്നു. അറിയപ്പെടുന്ന കോവളം  വീണ്ടും വീണ്ടും കാണുന്നതിനെക്കാള്‍ നല്ലതാണ്
കോവിലൂര്‍
കോവിലൂര്‍
കേരള തമിഴ്നാട് അതിര്‍ത്തിയില്‍ കിടക്കുന്ന കാര്‍ഷിക ഗ്രാമമായ കോവിലൂരിലേക്ക്  ഒരു യാത്ര  എന്നത് കുറെക്കാലമായി മനസ്സില്‍ കൊണ്ട് നടക്കുകയായിരുന്നു . മുന്നാര്‍ സന്ദര്‍ശിക്കാന്‍ കിട്ടിയ അവസരങ്ങളിലൊന്നും മൂന്നാര്‍ ടൌണില്‍ നിന്നും ഏകദേശം അമ്പതു കിലോമീറ്റര്‍ അകലത്തില്‍ കിടക്കുന്ന കോവിലൂരിലേക്ക്  പോകാന്‍ കഴിഞ്ഞിട്ടില്ല. ഒരു ടൂര്‍ പോകുന്ന  പോലെ പോകാന്‍ പറ്റിയ സ്ഥലം അല്ല
നാരകക്കാനം തുരങ്കത്തിലൂടെ
നാരകക്കാനം തുരങ്കത്തിലൂടെ
ഇടുക്കി ജില്ലയിലെ കല്യാണതണ്ട് മലനിരകളിലൂടെ ഒരു ട്രെക്കിംഗ് കഴിഞ്ഞു മടങ്ങി വരുമ്പോള്‍ ആണ് മലമുകളില്‍ വെച്ച്  പശുവിനെ മേച്ചു നടക്കുന്ന ഒരു തമിഴ് നാട്ടുകാരനെന്നു തോന്നിപ്പിച്ച  ഒരാളെ കണ്ടത് . മദ്യപിച്ചു ചുവന്ന കണ്ണുകളും, കറുത്ത് തടിച്ച രൂപവും, മുഷിഞ്ഞ വസ്ത്രവും  എല്ലാം കണ്ടപ്പോള്‍ ആദ്യം സംസാരിക്കണോ എന്ന് സംശയിച്ചു . പക്ഷെ  മടിച്ചു മടിച്ചു തുടങ്ങിയ ആ സംസാരം അവസാനിപ്പിച്ചത്
പൊന്മുടി തഴുകുമ്പോള്‍
 പൊന്മുടി തഴുകുമ്പോള്‍
നീണ്ടനാളുകള്‍ക്കു ശേഷം കൂട്ടുകാര്സിനെ എല്ലാവരേയും ഒരു അവധിദിനം ഒരുമിച്ചു കൂട്ടി... കൃത്യ സമയത്തു തന്നെ എല്ലാവരും വന്നു  എന്ന് പറഞ്ഞാല്‍ വിശ്വസിക്കില്ല എന്നറിയാം, ഏകദേശം 9 മണിയോടെ 3 ബൈക്കിലായി എല്ലാവരും കടയ്ക്കല്‍ ബസ്‌ സ്റ്റാന്റില്‍ വന്നു. അപ്പോള്‍ ബസിലാണോ യാത്ര എന്നല്ലേ. അല്ലന്നേ, പലവഴിയില്‍ നിന്നെതാനൊരു വഴി, അതാണ്‌ ബസ്‌ സ്ടാന്റ്റ്‌.   നല്ല തെളിഞ്ഞ കാലാവസ്ഥയില്‍ പൊന്മുടിയിലേക്കുള്ള
നെല്ലിയാമ്പതി - (ഭാഗം 2)
നെല്ലിയാമ്പതി - (ഭാഗം 2)
എസ്റ്റേറ്റില്‍ നിന്ന് ഏകദേശം രണ്ടു കിലോമീറ്റര്‍ പോണം വെള്ളച്ചാട്ടത്തിലേക്ക്. പോകുന്ന വഴി ആണെങ്കില്‍ ഒരു ഒറ്റയടി പാത എന്നെ വിശേഷിപ്പിക്കാനാവൂ. ഒരു സൈഡില്‍ കാടും മറു സൈഡില്‍ ഏകദേശം 4500 അടി താഴ്ചയില്‍ ഉള്ള പ്രദേശങ്ങളും. എങ്ങാനും ഒരബദ്ധം പറ്റിയാല്‍ പിന്നെ പൊടി പോലും കിട്ടുകില്ല. പോകുന്ന വഴി എല്ലാം ധാരാളം യാത്രികര്‍ ഉണ്ട് എങ്കിലും കുടുംബത്തോടെ ഉള്ള യാത്രികര്‍ വളരെ കുറവാണ്.
മൂന്നാറും ലക്കം ഫാൾസും
മൂന്നാറും ലക്കം ഫാൾസും
ട്രിവാന്‍ഡ്രം മെയില്‍ ത്രിശൂര്‍ എത്തുമ്പോള്‍ രാവിലെ നാലു മണി ആകും. അവിടെ നിന്നും ഞാന്‍ ഡയറക്റ്റ് വണ്ടിയിലേക്ക് കയറാം. അവിടുന്ന് നേരെ ആതിരപ്പള്ളി വഴി വാള്‍ പാറ ഷോളയാര്‍ വഴി നേരെ ചിന്നാര്‍. കാന്തല്ലൂര്‍ സ്റ്റേ, അല്ലേല്‍ മറ്റെവിടെലും. ട്രെയിനില്‍ കേറി യാത്ര തുടങ്ങിയപ്പോള്‍ ഒരു കാള്‍. 'അളിയാ നാളെ ഹര്‍ത്താല്‍ ആണ് '. പാളി, എല്ലാം പാളി. രാത്രി വരാമെന്ന് പറഞ്ഞവന്‍ വന്നില്ല. അങ്ങനെ എല്ലാം
കുരിശിന്റെ വഴിയേ ഒരു യാത്ര
കുരിശിന്റെ വഴിയേ ഒരു യാത്ര
“ജീവിതം ഒരു വഴിത്തിരിവിൽ എത്തി നിൽക്കുകയല്ലേ? ഒരു മലകയറ്റം നല്ലതാണ്. “ രാവിലെ 5 മണിക്കെഴുന്നേറ്റ് യാത്ര പുറപ്പെടുമ്പോൾ മുഴങ്ങോടിക്കാരി പറഞ്ഞ വാചകങ്ങൾ ഒരു വിശ്വാസിയുടേതായിരുന്നു. ശരിയാണെന്ന് എനിക്കും തോന്നി. എല്ലാം നിയന്ത്രിക്കുന്ന ഒരു ശക്തിയുണ്ടെന്ന വിശ്വാസം എനിക്കുമുണ്ട്. ഇടയ്ക്ക് വല്ലപ്പോഴുമെങ്കിലും അതിനെ ആദരിക്കുകയും ബഹുമാനിക്കുകയും പൂജിക്കുകയും വേണം.   കുട്ടിക്കാലം മുതൽ
കണ്ണകി സമക്ഷം
കണ്ണകി സമക്ഷം
കേരളത്തിന്റേയും തമിഴ്നാടിന്റേയും അതിർത്തിയിൽ സ്ഥിതിചെയ്യുന്ന മംഗളാദേവിക്ഷേത്രം സംസ്ഥാനപുരാവസ്തുവകുപ്പിന്റെ സംരക്ഷിത ചരിത്രസ്മാരകമാണ്. ഇടുക്കിജില്ലയിലെ പീരുമേട് താലൂക്കിൽ കുമിളി വില്ലേജിലാണ് ഈ സ്മാരകം. സമുദ്രനിരപ്പിൽ നിന്നും ഏകദേശം 4000-അടി ഉയരത്തിൽ മംഗളാദേവിമലയുടെ നെറുകയിൽ തമിഴ്നാട്ടിലെ കമ്പം താഴ്വരയ്ക് അഭിമുഖമായി സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്ര സമുച്ചയം എട്ടാം നൂറ്റാണ്ടിൽ
മൂന്നാറിലേക്ക് (ഭാഗം 3) - ഇരവികുളം നാഷണൽ പാർക്ക്
മൂന്നാറിലേക്ക് (ഭാഗം 3) - ഇരവികുളം നാഷണൽ പാർക്ക്
മൂന്നാർ യാത്ര ഭാഗം 1, ഭാഗം 2. സ്കൂളിലെ ഉച്ചഭക്ഷണത്തിന്റെ മണം വയറ്റിലെ വിശപ്പിനെ അതിന്റെ അത്യുന്നതങ്ങളിലെത്തിച്ചിരുന്നു. പോകുന്ന വഴി ചില ചെറുകിട ഇടത്തരം ഭോജനശാലകള്‍ കണ്ടിരുന്നു എങ്കിലും ഒരെണ്ണം മനസ്സില്‍ കുറിച്ചിട്ടിരുന്നു. തലയുയര്‍ത്തി നില്‍കുന്ന മേഘമാലകള്‍ കഴുത്തിലും കാതിലും വാരിയണിഞ്ഞ മലകളെയും ഇളം തെന്നലുകളാല്‍ തഴുകുന്ന തോട്ടങ്ങളെയും പിന്നിലാക്കി യാത്ര തുടര്‍ന്നു.  മറയൂര്‍
Banner
Banner
Hits:3666851
Visitors: 1127582
We have 22 guests online

Reading problem ?  

click here