You are here: Home കേരളം ഇടുക്കി തേക്കടി യാത്രകൾ -1


തേക്കടി യാത്രകൾ -1 PDF Print E-mail
Written by ഹരീഷ് തൊടുപുഴ   
Friday, 25 February 2011 02:11

ലേദിവസം ഉച്ചതിരിഞ്ഞുതൊട്ട് പെയ്യാൻ തുടങ്ങിയ മഴ ശമിച്ചിട്ടുണ്ടായിരുന്നില്ല. വെളുപ്പിന്  അഞ്ചരയ്ക്ക് വെച്ചിരുന്ന അലാറാം തുടർച്ചയായി മുഴങ്ങിയപ്പോൾ, തെല്ല് ആലസ്യത്തോടെ എഴുന്നേറ്റ് ടിയാനെ ഓഫാക്കി കിടക്കയിലേക്കുതന്നെ ചുരുണ്ടുകൂടി. രണ്ടുദിവസം മുൻപുള്ള തെളിഞ്ഞ പ്രഭാതത്തിലായിരുന്നു, തേക്കടി സന്ദർശിക്കണം എന്ന് ശക്തമായ ആഗ്രഹം മനസ്സിനുള്ളിലേക്ക് ആഴത്തിൽ വേരൂന്നിയതും, ഇരുപത്തിയാറാം തീയതി പോയേക്കാം എന്നു തീരുമാനിക്കപ്പെട്ടതും.

 

പഠനകാലത്ത് നിരവധിതവണ കുമിളിവഴി സഞ്ചരിച്ചിട്ടുണ്ടെങ്കിലും, തേക്കടി ഒരു അപ്രാപ്യലക്ഷ്യമായി എന്നും നിലകൊണ്ടു. നയനങ്ങൾക്കു കുളിർമ്മയേകുന്ന തേക്കടിയിലെ പ്രകൃതിദൃശ്യങ്ങൾ, പലവിധ പത്രമാധ്യമങ്ങളിലൂടെ കാണുവാനിടവരുമ്പോഴെല്ലാം; അവിടം ഇതുവരെ സന്ദർശിക്കാൻ പറ്റാതിരുന്നതിന്റെ ഒരു വിടവ് നറുതേങ്ങൽ പോലെ മനസ്സിൽ അലയടിച്ചുകൊണ്ടിരുന്നു. ജാലകത്തിനപ്പുറത്ത്, മഴ ശക്തിയാർജ്ജിച്ചുകൊണ്ടിരുന്നു. മഴക്കാലത്തുള്ള ദുർഘടമായ യാത്ര ഉണ്ടാക്കിയേക്കാവുന്ന വിരസതയെപ്പറ്റിയോർത്ത് കുറച്ചുനേരം പുതപ്പിനടിയിൽതന്നെ പതുങ്ങിയെങ്കിലും, രാവിലെ ഏഴരയോടെ പട്ടണത്തിൽ നിന്നും യാത്രതിരിക്കാം എന്ന സഹയാത്രികർക്ക് കൊടുത്ത വാഗ്ദാനം മനസ്സിനുള്ളിലേക്ക് ഓളംവെട്ടിയപ്പോൾ, മനസ്സില്ലാമനസ്സോടെ കിടക്കയെ ഉപേക്ഷിച്ച് വാഷ്ബേസിന്റെ മുൻപിലേക്ക് നടന്നു.


മഴ അപ്പോഴും തോർന്നിട്ടുണ്ടായിരുന്നില്ല. ഏകദേശം എട്ടുമണിയോടെ ഞങ്ങൾ ആറുപേർ എന്റെ കാറിൽ തേക്കടി ലക്ഷ്യമാക്കി യാത്രയാരംഭിച്ചു. സാധാരണ ഓരോ വഴിക്കുള്ളയാത്രയിലും പ്രഭാതഭക്ഷണം കഴിക്കുന്നതിന് അതാത് വഴികളിൽ ഇഷ്ടപ്പെട്ട ഒരു ഭോജനശാലയെങ്കിലുമുണ്ടാകും. അങ്ങനെയുള്ള ഒരു വല്യപ്പന്റെ ചയക്കടയിൽ കയറി ചൂടുവെള്ളയപ്പവും, കിഴഞ്ഞുകറിയും, കട്ടങ്കാപ്പിയും യഥേഷ്ടം അകത്താക്കി; യാത്രതുടർന്നു. ഈരാട്ടുപേട്ട, കാഞ്ഞിരപ്പിള്ളി, മുണ്ടക്കയം, പീരുമേട്, വണ്ടിപ്പെരിയാർ, കുമളി വഴിയാണ് തേക്കടിയ്ക്കുള്ള യാത്രയ്ക്ക് തിരഞ്ഞെടുത്തിരുന്നത്. ഏകദേശം 125കി.മീ. യോളമുണ്ട് തേക്കടിയിലേക്കുള്ള ദൂരം. മൂലമറ്റം, ഇടുക്കി, കട്ടപ്പന, വണ്ടന്മേട്, കുമിളി വഴിയ്ക്കും തേക്കടിക്കു പോകാം. കുട്ടിക്കാനത്ത്; കോടമഞ്ഞാൽ ആലിംഗനബദ്ധരയി നിൽക്കുന്ന താഴ്വരയെയും, ഹിൽടോപ്പിന്റെ ഉച്ചിയെയും ആവോളം കൺകുളിർക്കെ ആസ്വദിക്കണം എന്ന ഒറ്റക്കാരണത്താലായിരുന്നു ആദ്യവഴി തിരഞ്ഞെടുത്തത്. ഇടുക്കിജില്ലയിലെ ഏറ്റവും ഉയരത്തിലുള്ള ടോപ്സ്റ്റേഷൻ കുട്ടിക്കാനമാണെന്നാണ് എനിക്ക് തോന്നുന്നത്. മുണ്ടക്കയം കഴിഞ്ഞു കുറച്ചിട ചെന്നപ്പോഴേക്കും, ഒരു കൂട്ടം വാനരർ റോഡരുകിലായി അഭ്യസപ്രകടനങ്ങൾ നടത്തുന്നതു കണ്ടു. കാറിന്റെ ഡോർ വലിച്ചുതുറന്നു പുട്ടുകുറ്റിയുമെടുത്ത് ഞാനവരുടെ പിന്നാലെയോടി. എന്റെയും, സുഹൃത്തുക്കളുടെയും ധൃതിയിലുള്ള ആഗമനം അവരെ ഭയചകിതരാക്കിയെന്നുതോന്നുന്നു. വാലും പൊക്കി നാലുപാടും ചിതറിയോടി, ഓരത്തുള്ള മലയിലെ വൃക്ഷത്തലപ്പുകളിലും, മറുവശത്തുള്ള കൊക്കയിലെ കുറ്റിക്കാടിനുള്ളിലും ഒളിച്ചു. വൃക്ഷത്തലപ്പുകൾക്കിടയിലും, കുറ്റിക്കാട്ടിലും പതുങ്ങിയിരുന്ന വിരുതന്മാരിൽ ചിലർ ഒളിഞ്ഞുനോക്കുന്നതു കാണമായിരുന്നു. അല്പസമയത്തിനുള്ളിൽ അതിലൊരു ധൈര്യശാലി, കൊക്കയിലെ ഒരു മരത്തിന്റെ ശിഖരത്തിൽ കയറിയിരുന്നു ഭയാശങ്കകൾ ലവലേശമില്ലാതെ എനിക്കു ഫോട്ടോയെടുക്കാൻ പലവിധത്തിൽ പോസ് ചെയ്തുതന്നുതുടങ്ങി. മരച്ചില്ലകളിലെ തൊലി കടിച്ചുപറിച്ചുതിന്നുക, മരച്ചില്ലകളിൽ വാൽചുറ്റി ഉഞ്ഞാലാടുക, അങ്ങനെയോരോ അഭ്യാസപ്രകടനങ്ങൾ ഞാൻ ക്യാമറയ്ക്കുള്ളിലാക്കി.


പൂർവികരുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം, യാത്ര തുടർന്നു. കുറച്ചിട കഴിഞ്ഞപ്പോൾ ഇടത്തേവശത്തുള്ള അഗാധമായ കൊക്കയിൽ നിന്നും, റോഡിനു സമാന്തരമായി ഉയർന്നു പൊങ്ങിയ കോടമഞ്ഞിന്റെ ബൃഹത്തായുള്ളൊരാവരണം ദർശിക്കാൻ സാധിച്ചു.     റോഡ് നിരപ്പിൽ നിന്നും ഏകദേശം 1000 അടിയെങ്കിലും ആഴമുണ്ടാകും ഈ കൊക്കകൾക്കെന്നു അനുമാനിക്കാം. മലയുടെ ഉച്ചിയിൽ നിന്നു നോക്കുമ്പോൾ, താഴ്വാരത്തിലെ വളഞ്ഞുപുളഞ്ഞറോഡിലൂടെ


വാഹനങ്ങൾ സഞ്ചരിക്കുന്നത് കാണുന്നത് രസാവഹമായ കാഴ്ചയായിരുന്നു.അനന്തരം യാത്രതുടർന്ന്; ഞങ്ങൾ തടത്തിത്താനം എന്നൊരു
സ്ഥലത്തെത്തി. വലത്തുവശത്തായി ഇടതൂർന്ന്  വളർന്നുനിൽക്കുന്ന ചൂളമരങ്ങൾ, വാഗമൺ മലനിരകളിലെ പൈൻ മരക്കാടുകളെ അനുസ്മരിപ്പിച്ചു.




മരങ്ങൾ വളർന്നുനിന്നിടത്തെ കടുംചുവപ്പാർന്ന മണ്ണിന്റെ ഘടനയാണ് എന്നെ ഏറ്റവും ആകർഷിച്ചിരുന്നത്.


യാത്രയിലുടനീളം മനോഹരമായ പ്രകൃതിദൃശ്യങ്ങൾ കുടനിവർത്തിപ്പിടിച്ചു നിന്നിരുന്നു. കുറച്ചു ദൂരം കഴിഞ്ഞപ്പോൾ, പാമ്പനാർ കഴിഞ്ഞ് വളഞ്ഞാങ്ങാനം വെള്ളച്ചാട്ടം ദൃശ്യമായി. ഞങ്ങൾ ചെല്ലുമ്പോൾ അനവധി വിനോദസഞ്ചാരികൾ ഈ ദൃശ്യവിസ്മയം ആസ്വദിച്ചുകൊണ്ടുനിൽക്കുന്നുണ്ടായിരുന്നു. ഈ സഞ്ചാരികളെ മാത്രം ആശ്രയിച്ച് ഉപജീവനം നടത്തുന്ന പത്തോളം ചെറുകടകളും അവിടെയുണ്ടായിരുന്നു. കുട്ടിക്കാനം മലനിരകളില്‍ നിന്നുത്ഭവിച്ച് പമ്പയാറിന്റെ കൈവഴികളില്‍ ഒഴുകിയെത്തിച്ചേരുന്ന ഈ വെള്ളച്ചാട്ടം ഒട്ടേറെ വിനോദസഞ്ചാരികളുടെ ക്യാമറക്കണ്ണുകള്‍ ഒപ്പിയെടുക്കുന്നുണ്ടായിരുന്നു.


പലയിടത്തും ഇറങ്ങിയും, കയറിയും യാത്രചെയ്തതിനാൽ ഒട്ടേറെ സമയം നഷ്ടപ്പെടുകയുണ്ടായി. താമസിച്ചു ചെന്നാൽ തേക്കടിയാത്ര വൃഥാവിലായാലോ എന്ന ശങ്കനിമിത്തം കുട്ടിക്കാനത്തും, പീരുമേട്ടിലും ഇറങ്ങി പ്രകൃതിഭംഗിയാസ്വദിക്കാൻ സമയം കളഞ്ഞില്ല. അപ്പോഴും തിമിർത്തു പെയ്തുകൊണ്ടിരുന്ന മഴ, ആസ്വാദനത്തിന്റെ രസച്ചരടു പൊട്ടിക്കാൻ ഹേതുവാകുകയും ചെയ്തു.


വണ്ടിപ്പെരിയാറിനും കുമളിക്കും ഇടയ്ക്കുള്ള വാളാടി എന്ന സ്ഥലമാണിത്. വാളാടിയിലെയും, നെല്ലിമലയിലേയും മൊട്ടക്കുന്നുകളിൽ സമൃദ്ധിയായി വളർന്നു നിന്നിരുന്ന തേയിലച്ചെടികളും, തമിഴ് ചുവയുള്ള പരിസരപ്രദേശങ്ങളും, അവിടത്തെ മനുഷ്യരുടെ ഭൌതികവും, ശാരീരികവും, മാനസികവുമായ ചുറ്റുപാടുകളും, ജീവിതശൈലികളും തികച്ചും നിരീക്ഷണ വിധേയമാക്കേണ്ട വിഷയം തന്നെയാണ്.


അപ്പോഴേക്കും, ഞങ്ങളുടെ വയറുകളുടെ അന്തർഭാഗത്തുനിന്നും വിശപ്പിന്റെ ഒരാരവം ഉയർന്നു തുടങ്ങിയിരുന്നു. ഹൈറേഞ്ചിലെ ചെറുകിട ഭോജനശാലകളിൽനിന്നും ഭക്ഷിക്കുന്നത് അത്യന്തം ഉന്മേഷം തരുന്ന ഒന്നാണ്. ദേഹി തുളച്ചുകയറും തണുപ്പിൽ, കോടമഞ്ഞണിഞ്ഞ മാമലകളിൽ സൂര്യന്റെ ചെറുകിരണങ്ങൾ മുത്തമിടുന്നതും കണ്ടാസ്വദിച്ചിരുന്ന്; ആവി പറക്കുന്ന ചൂടുചോറിലേക്ക് ചൂടൻ സാമ്പാറുമൊഴിച്ച്, ഒരു പപ്പടം പൊടിച്ചിട്ട് (അല്ലെങ്കിൽ ചൂടു കഞ്ഞിയിൽ ഇത്തിരി മോരൊഴിച്ചു ചേർത്തിളക്കി രണ്ടു കാന്താരി മുളകും പൊട്ടിച്ചിട്ട്) മത്തിവറുത്തതോ അല്ലെങ്കിൽ അതുപോലുള്ള ചെറുമീനുകൾ പൊരിച്ചതോ കൂട്ടി ഒരു പിടിയങ്ങു പിടിക്കുക!! ആഹാ...!! വല്ലാത്തൊരു ഒടുക്കത്തെ സ്വാദാണതിന്!! അത് ആസ്വദിച്ചറിയേണ്ട ഒരു രുചിവിശേഷം തന്നെയാണ്. നിങ്ങൾ ഏതു ദേശക്കാരനെങ്കിലും ആയിക്കൊള്ളട്ടെ; മലമുകളിലെ ഹോം മെയ്‌ഡ് ഭക്ഷണം ഒരിക്കലെങ്കിലും രുചിച്ചു നോക്കിയിട്ടുണ്ടെങ്കിൽ... നിങ്ങളുടെ വിരസമായ ഒരു മദ്ധ്യാഹ്നത്തിൽ, വിശന്നിരിക്കുന്ന അവസ്ഥയിൽ ഇതിനേപറ്റി ഒന്നോർത്തു നോക്കിക്കോളൂ... ഒന്നു കഴിക്കാതെ തന്നെ നിങ്ങളുടെ നാവിൽ വെള്ളമൂറുന്നതും, വയർ നിറഞ്ഞതായി അനുഭവപ്പെടുന്നതും കാണാം. ഇത് ഇവിടത്തെ കാലവസ്ഥയുമായി ബന്ധപ്പെട്ടിരിക്കുന്ന; ഉപബോധമനസ്സിന്റെ ചാഞ്ചല്യം മൂലമാകാം... ഏതായാലും ഈ പ്രതിഭാസം അനുഭവിച്ചിട്ടുള്ളവനാണ് ഞാൻ.


(തുടരും)

Last Updated on Friday, 25 February 2011 02:24
 


കേരളം: ഏറ്റവും പുതിയ ലേഖനങ്ങള്‍

അഗസ്ത്യഹൃദയം തേടി
അഗസ്ത്യഹൃദയം തേടി
2012 ജനുവരി 27 വെള്ളിയാഴ്ച. പ്രകൃതിയുമായി അലിഞ്ഞുചേര്‍ന്ന അഗസ്ത്യാര്‍കൂട തീര്‍ത്ഥയാത്ര അന്നു പുലര്‍ച്ചെ മൂന്നു മണിക്കാരംഭിച്ചു. 20 പേർ അടങ്ങിയ സംഘം വാഹനം തകരാറിലായത്‌ മൂലം ബോണക്കാട് ചെന്നെത്തിയത് ഉച്ചയ്ക്ക് 1 മണിക്ക്. 11 മണി കഴിഞ്ഞാല്‍ വനത്തിലേക്ക് കടത്തിവിടാത്തതിനാല്‍ വിധിയെ പഴിച്ചു കൊണ്ട്‌ അന്നത്തെ ദിവസം മുഴുമിപ്പിച്ചു. ജീപ്പിന്റെ സീറ്റില്‍ തിരിഞ്ഞും മറിഞ്ഞും ഉറക്കം വരാതെ കിടന്ന്,
സമുദ്ര ബീച്ച്
സമുദ്ര ബീച്ച്
കഴിഞ്ഞ ഓണക്കാലത്ത്  തിരുവനന്തപുരത്ത് നിന്നും കോവളം ബീച്ചിലേക്കുള്ള ഒരു യാത്രയില്‍ ആണ് സമുദ്ര ബീച്ച് എന്ന ബോര്‍ഡ്‌ കണ്ണില്‍ പെട്ടത് . കോവളം ബീച്ച് എത്തുന്നതിനു ഏകദേശം രണ്ടു കിലോമീറ്റര്‍  മുന്‍പ്  വലതു വശത്തായി കണ്ട  സമുദ്ര ബീച്ച് 800m എന്ന ബോര്‍ഡും ആ ബീച്ചിന്റെ പേരും എനിക്ക് പുതിയ അറിവായിരുന്നു. അറിയപ്പെടുന്ന കോവളം  വീണ്ടും വീണ്ടും കാണുന്നതിനെക്കാള്‍ നല്ലതാണ്
കോവിലൂര്‍
കോവിലൂര്‍
കേരള തമിഴ്നാട് അതിര്‍ത്തിയില്‍ കിടക്കുന്ന കാര്‍ഷിക ഗ്രാമമായ കോവിലൂരിലേക്ക്  ഒരു യാത്ര  എന്നത് കുറെക്കാലമായി മനസ്സില്‍ കൊണ്ട് നടക്കുകയായിരുന്നു . മുന്നാര്‍ സന്ദര്‍ശിക്കാന്‍ കിട്ടിയ അവസരങ്ങളിലൊന്നും മൂന്നാര്‍ ടൌണില്‍ നിന്നും ഏകദേശം അമ്പതു കിലോമീറ്റര്‍ അകലത്തില്‍ കിടക്കുന്ന കോവിലൂരിലേക്ക്  പോകാന്‍ കഴിഞ്ഞിട്ടില്ല. ഒരു ടൂര്‍ പോകുന്ന  പോലെ പോകാന്‍ പറ്റിയ സ്ഥലം അല്ല
നാരകക്കാനം തുരങ്കത്തിലൂടെ
നാരകക്കാനം തുരങ്കത്തിലൂടെ
ഇടുക്കി ജില്ലയിലെ കല്യാണതണ്ട് മലനിരകളിലൂടെ ഒരു ട്രെക്കിംഗ് കഴിഞ്ഞു മടങ്ങി വരുമ്പോള്‍ ആണ് മലമുകളില്‍ വെച്ച്  പശുവിനെ മേച്ചു നടക്കുന്ന ഒരു തമിഴ് നാട്ടുകാരനെന്നു തോന്നിപ്പിച്ച  ഒരാളെ കണ്ടത് . മദ്യപിച്ചു ചുവന്ന കണ്ണുകളും, കറുത്ത് തടിച്ച രൂപവും, മുഷിഞ്ഞ വസ്ത്രവും  എല്ലാം കണ്ടപ്പോള്‍ ആദ്യം സംസാരിക്കണോ എന്ന് സംശയിച്ചു . പക്ഷെ  മടിച്ചു മടിച്ചു തുടങ്ങിയ ആ സംസാരം അവസാനിപ്പിച്ചത്
പൊന്മുടി തഴുകുമ്പോള്‍
 പൊന്മുടി തഴുകുമ്പോള്‍
നീണ്ടനാളുകള്‍ക്കു ശേഷം കൂട്ടുകാര്സിനെ എല്ലാവരേയും ഒരു അവധിദിനം ഒരുമിച്ചു കൂട്ടി... കൃത്യ സമയത്തു തന്നെ എല്ലാവരും വന്നു  എന്ന് പറഞ്ഞാല്‍ വിശ്വസിക്കില്ല എന്നറിയാം, ഏകദേശം 9 മണിയോടെ 3 ബൈക്കിലായി എല്ലാവരും കടയ്ക്കല്‍ ബസ്‌ സ്റ്റാന്റില്‍ വന്നു. അപ്പോള്‍ ബസിലാണോ യാത്ര എന്നല്ലേ. അല്ലന്നേ, പലവഴിയില്‍ നിന്നെതാനൊരു വഴി, അതാണ്‌ ബസ്‌ സ്ടാന്റ്റ്‌.   നല്ല തെളിഞ്ഞ കാലാവസ്ഥയില്‍ പൊന്മുടിയിലേക്കുള്ള
നെല്ലിയാമ്പതി - (ഭാഗം 2)
നെല്ലിയാമ്പതി - (ഭാഗം 2)
എസ്റ്റേറ്റില്‍ നിന്ന് ഏകദേശം രണ്ടു കിലോമീറ്റര്‍ പോണം വെള്ളച്ചാട്ടത്തിലേക്ക്. പോകുന്ന വഴി ആണെങ്കില്‍ ഒരു ഒറ്റയടി പാത എന്നെ വിശേഷിപ്പിക്കാനാവൂ. ഒരു സൈഡില്‍ കാടും മറു സൈഡില്‍ ഏകദേശം 4500 അടി താഴ്ചയില്‍ ഉള്ള പ്രദേശങ്ങളും. എങ്ങാനും ഒരബദ്ധം പറ്റിയാല്‍ പിന്നെ പൊടി പോലും കിട്ടുകില്ല. പോകുന്ന വഴി എല്ലാം ധാരാളം യാത്രികര്‍ ഉണ്ട് എങ്കിലും കുടുംബത്തോടെ ഉള്ള യാത്രികര്‍ വളരെ കുറവാണ്.
മൂന്നാറും ലക്കം ഫാൾസും
മൂന്നാറും ലക്കം ഫാൾസും
ട്രിവാന്‍ഡ്രം മെയില്‍ ത്രിശൂര്‍ എത്തുമ്പോള്‍ രാവിലെ നാലു മണി ആകും. അവിടെ നിന്നും ഞാന്‍ ഡയറക്റ്റ് വണ്ടിയിലേക്ക് കയറാം. അവിടുന്ന് നേരെ ആതിരപ്പള്ളി വഴി വാള്‍ പാറ ഷോളയാര്‍ വഴി നേരെ ചിന്നാര്‍. കാന്തല്ലൂര്‍ സ്റ്റേ, അല്ലേല്‍ മറ്റെവിടെലും. ട്രെയിനില്‍ കേറി യാത്ര തുടങ്ങിയപ്പോള്‍ ഒരു കാള്‍. 'അളിയാ നാളെ ഹര്‍ത്താല്‍ ആണ് '. പാളി, എല്ലാം പാളി. രാത്രി വരാമെന്ന് പറഞ്ഞവന്‍ വന്നില്ല. അങ്ങനെ എല്ലാം
കുരിശിന്റെ വഴിയേ ഒരു യാത്ര
കുരിശിന്റെ വഴിയേ ഒരു യാത്ര
“ജീവിതം ഒരു വഴിത്തിരിവിൽ എത്തി നിൽക്കുകയല്ലേ? ഒരു മലകയറ്റം നല്ലതാണ്. “ രാവിലെ 5 മണിക്കെഴുന്നേറ്റ് യാത്ര പുറപ്പെടുമ്പോൾ മുഴങ്ങോടിക്കാരി പറഞ്ഞ വാചകങ്ങൾ ഒരു വിശ്വാസിയുടേതായിരുന്നു. ശരിയാണെന്ന് എനിക്കും തോന്നി. എല്ലാം നിയന്ത്രിക്കുന്ന ഒരു ശക്തിയുണ്ടെന്ന വിശ്വാസം എനിക്കുമുണ്ട്. ഇടയ്ക്ക് വല്ലപ്പോഴുമെങ്കിലും അതിനെ ആദരിക്കുകയും ബഹുമാനിക്കുകയും പൂജിക്കുകയും വേണം.   കുട്ടിക്കാലം മുതൽ
കണ്ണകി സമക്ഷം
കണ്ണകി സമക്ഷം
കേരളത്തിന്റേയും തമിഴ്നാടിന്റേയും അതിർത്തിയിൽ സ്ഥിതിചെയ്യുന്ന മംഗളാദേവിക്ഷേത്രം സംസ്ഥാനപുരാവസ്തുവകുപ്പിന്റെ സംരക്ഷിത ചരിത്രസ്മാരകമാണ്. ഇടുക്കിജില്ലയിലെ പീരുമേട് താലൂക്കിൽ കുമിളി വില്ലേജിലാണ് ഈ സ്മാരകം. സമുദ്രനിരപ്പിൽ നിന്നും ഏകദേശം 4000-അടി ഉയരത്തിൽ മംഗളാദേവിമലയുടെ നെറുകയിൽ തമിഴ്നാട്ടിലെ കമ്പം താഴ്വരയ്ക് അഭിമുഖമായി സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്ര സമുച്ചയം എട്ടാം നൂറ്റാണ്ടിൽ
മൂന്നാറിലേക്ക് (ഭാഗം 3) - ഇരവികുളം നാഷണൽ പാർക്ക്
മൂന്നാറിലേക്ക് (ഭാഗം 3) - ഇരവികുളം നാഷണൽ പാർക്ക്
മൂന്നാർ യാത്ര ഭാഗം 1, ഭാഗം 2. സ്കൂളിലെ ഉച്ചഭക്ഷണത്തിന്റെ മണം വയറ്റിലെ വിശപ്പിനെ അതിന്റെ അത്യുന്നതങ്ങളിലെത്തിച്ചിരുന്നു. പോകുന്ന വഴി ചില ചെറുകിട ഇടത്തരം ഭോജനശാലകള്‍ കണ്ടിരുന്നു എങ്കിലും ഒരെണ്ണം മനസ്സില്‍ കുറിച്ചിട്ടിരുന്നു. തലയുയര്‍ത്തി നില്‍കുന്ന മേഘമാലകള്‍ കഴുത്തിലും കാതിലും വാരിയണിഞ്ഞ മലകളെയും ഇളം തെന്നലുകളാല്‍ തഴുകുന്ന തോട്ടങ്ങളെയും പിന്നിലാക്കി യാത്ര തുടര്‍ന്നു.  മറയൂര്‍
Banner
Banner
Hits:3703513
Visitors: 1136473
We have 30 guests online

Reading problem ?  

click here