You are here: Home വിദേശം കാനഡ വിൻഡ്‌സർ


വിൻഡ്‌സർ PDF Print E-mail
Written by റെയിന്‍‌ബോ   
Friday, 21 January 2011 09:29
കാനഡയിലെ ഒന്റാറിയോ പ്രവിശ്യയുടെ തെക്ക് ഭാഗത്തുള്ള ഒരു പട്ടണമാണ്  വിന്‍സർ. കഴിഞ്ഞ മാസം  ജോലിയുടെ ഭാഗമായി ഇവിടം സന്ദര്‍ശിക്കാന്‍ ഇടയായി. ഈ സമയത്ത് തന്നെ ഡെട്രോയിറ്റിലും ഒന്ടറിയോയുടെ   പല ഭാഗങ്ങളിലും    ആയി  താമസിക്കുന്ന കുറെ മലയാളി കുടുംബങ്ങളുടെ  ഒരു സംഗമം ഉണ്ടെന്നറിഞ്ഞപ്പോള്‍ കൂടുതല്‍ സന്തോഷമായി.



                                    പരമ്പരാഗത ശൈലിയിൽ നിർമ്മിക്കപ്പെട്ട ഒരു പഴയ വീട് (സംരക്ഷിക്കപ്പെട്ടത്‌)          

ടോരോന്റൊയിലെ പിയെര്സന്‍  എയര്‍പോര്‍ട്ടില്‍ നിന്ന് വളരെ ചെറിയ എയര്‍ ടാക്സിയില്‍ ആണ് ലണ്ടനിലേക്ക് പോയത്. ഇംഗ്ലണ്ട് ലെ ധാരാളം സ്ഥലപ്പേരുകള്‍ ഈഭാഗത്തും കാണാം. ആദ്യ കാലത്തെ കുടിയേറ്റക്കാര്‍ പ്രധാനമായും ഇംഗ്ലണ്ട്  ഇല്‍  നിന്ന് വന്നവര്‍ ആയതിനാല്‍  അവരവരുടെ വേരുകളുടെ ഓർമ്മ നില നിര്‍ത്താനായി ഇംഗ്ലീഷ് സ്ഥലനാമങ്ങള്‍  തന്നെ സ്വീകരിച്ചു. ലണ്ടന്‍, വിന്‍സര്‍, ചാതം കെന്റ്  തുടങ്ങിയവ അവയില്‍ ചിലത് മാത്രം. ഇവിടെ ഒരു തേംസ് നദി കൂടി ഉണ്ടെന്ന് അറിയുമ്പോള്‍  അവരുടെ നൊസ്റ്റാള്‍ജിയയുടെ ആഴം എത്ര അധികമായിരുന്നു എന്ന് മനസ്സിലാക്കാം .


                                                        Southern Ontario യിലെ  Thames നദിയുടെ  ഒരു  ഭാഗം

വിൻ‌ഡ്‌സറിനേയും  ഡെട്രോയിറ്റിനേയും ബന്ധിപ്പിക്കുന്ന  അംബാസിഡർ ബ്രിഡ്ജിന്റെ ന്റെ  ചിത്രം  താഴെ.  ഏകദേശം അര മണിക്കൂര്‍ കൊണ്ട് ഈ പാലം വഴി അമേരിക്കയില്‍ എത്താം.  ദൈർഘ്യമുള്ള വാരാന്ത്യങ്ങളിൽ ക്യു വിനു നീളം കൂടും. ഇതിലൂടെ പലരും  ജോലിക്കായി ദിവസേന ഡെട്രോയിറ്റിൽ പോയി വരുന്നുണ്ട്.  അമേരിക്കയുടേയും കാനഡയുടേയും ഉള്‍നാടുകളിലേക്കുള്ള ചരക്കു ഗതാഗതം പ്രധാനമായും  ഡെട്രോയിറ്റ് നദിയിൽ കൂടിയുള്ള ബാർജുകൾ ( ചിത്രത്തില്‍  പാലത്തിനു  താഴെ) വഴിയാണ്.



Odette Sculpture park, ഡെട്രോയിറ്റിന്റേയും വിൻ‌ദ്സറിനേയും  ഇടക്കായി  ഒഴുകുന്ന  ഡെട്രോയിറ്റ് നദിയുടെ കരയിലാണ് സ്ഥിതി ചെയ്യുന്നത്. ലോക പ്രസിദ്ധരായ ചില  ശില്പികളുടെ സൃഷ്ടികള്‍  ഇവിടെ പ്രദര്‍ശിപ്പിച്ചിരിക്കുന്നു. അവയില്‍ ചിലതിന്റെ ചിത്രങ്ങള്‍ താഴെ കാണാം.



                                                                                   "Flying Men"


"Tohawah"  (അരയന്നങ്ങള്‍  )


                                                                              Tembo എന്ന് പേരുള്ള ശില്‍പം

വിൻഡ്‌സർ ഡെട്രോയിറ്റ് സ്വാതന്ത്ര്യ ആഘോഷങ്ങളെപ്പറ്റി  എടുത്തു  പറയേണ്ടതുണ്ട്. രണ്ട്  ആഴ്ച നീണ്ടുനില്‍ക്കുന്ന ഇതിന്റെ  ഭാഗമായുള്ള വെടിക്കെട്ട്‌ വളരെ പ്രസിദ്ധമാണ്. ഇത് മിക്കവാറും കാനഡ ഡേ ആയ ജൂലൈ ഒന്നിനും അമേരിക്കൻ സ്വാതന്ത്ര്യ  ദിനമായ  ജൂലൈ നാലിനും അടുപ്പിച്ചു ആയിരിക്കും. ഡെട്രോയിറ്റ് നദിയുടെ മുകളില്‍ നടക്കുന്ന ഈ ആഘോഷങ്ങൾ കാണാനായി നദിയുടെ ഇരു കരകളുമായി ഏകദേശം ഒരു മില്യണ്‍ കാണികള്‍ തടിച്ചു കൂടും.


                                                            വിൻഡ്‌സറിൽ നിന്നുള്ള ഡേട്രോയിറ്റ് ആകാശ സൗധങ്ങൾ
.

                                                                          ജനറൽ മോട്ടോഴ്സ് കെട്ടിടം.

.                                                      
                                                                                  സീസേഴ്സ് കാസിനോ

സീസേഴ്സ് കാസിനോ,  ചൂതാട്ടത്തില്‍  താല്പര്യമുള്ള  ടൂറിസ്റ്റുകളെ പ്രത്യേകിച്ചും അമേരിക്കക്കാരെ  ഇവിടേയ്ക്ക് ആകര്‍ഷിക്കുന്ന ഒരു കേന്ദ്രമാണ്. ആയിരക്കണക്കിനു ബൂത്തുകളിലായി പല തരം  ഗെയിംസ് കാണാം. അമേരിക്കയിലെ മദ്യപാന പ്രായം 21 ഉം  കാനഡയിലേത് 19ഉം  ആയതുകൊണ്ട്  19 ഉം  20 ഉം  വയസുള്ള  ധാരാളം  ചെറുപ്പക്കാര്‍  പാലം  കടന്നു  ഇവിടെ
വരാറുണ്ട്.



                                                                       കസിനോയുടെ പ്രവേശന കവാടം.


  ചൂതാട്ടത്തിന് അടിപ്പെട്ട ഉള്ള പലരും ഇവിടെ വന്നു ധാരാളം സമയവും പണവും പാഴാക്കാറുണ്ട്. ഞങ്ങള്‍ പോയ സമയത്ത്  സ്തീകളും  പുരുഷന്മാരുമായ  ധാരാളം  സീനിയേഴ്സിനെ അവിടെ  കണ്ടു. എകാതന്തയാണ്  ഒരു  പ്രധാന കാരണം. ഇതൊക്കെ കൊണ്ടുതന്നെ ചൂതാട്ടത്തിന്റെ അഡിൿഷൻ ഉള്ളവർക്കുള്ള  കൌണ്സിലിങ്ങ് വടക്കേ അമേരിക്കയില്‍ പല സ്ഥലങ്ങളിലും ലഭ്യമാണ്.
 


മിന്നാമിനുങ്ങുകളുടെ വലിയ വെട്ടങ്ങള്‍
മിന്നാമിനുങ്ങുകളുടെ വലിയ വെട്ടങ്ങള്‍
ബാല്യത്തിലെ മിഴിവാര്‍ന്ന ഒരു ബ്ലാക്ക്‌ ആന്‍ഡ്‌ വൈറ്റ് ചിത്രമാണ്‌ വൈകുന്നേരങ്ങളില്‍ വീട്ടിനുള്ളിലേക്ക് പാറിവരുന്ന മിന്നാമിന്നികള്‍. തൊടിയില്‍ നിന്നും പാടത്ത് നിന്നുമൊക്കെ അവരങ്ങനെ കേറി വരും.വീട്ടിനുള്ളില്‍ മുനിഞ്ഞു കത്തുന്ന മണ്ണെണ്ണ വിളക്കിനോട് അവരുടെ ഇത്തിരി വെട്ടം  കാട്ടി മത്സരിക്കും. മിന്നിമിന്നിത്തെളിഞ്ഞു ഞെളിഞ്ഞു നില്‍ക്കുന്ന മിന്നമിനുങ്ങുകളോട് പുക
ഗബോണ്‍ യാത്രകള്‍
ഗബോണ്‍ യാത്രകള്‍
ആകൃതിയില്‍ ഒരു സാമ്യം ഇല്ലെങ്കിലും മറ്റു പലതുകൊണ്ടും കേരളത്തിനോട്  വളരെയധികം സാമ്യമുള്ള ഒരു മധ്യ-ആഫ്രിക്കന്‍ രാജ്യമാണ് ഗബോണ്‍.  മധ്യ ആഫ്രിക്കയുടെ പടിഞ്ഞാറു ഭാഗത്ത്‌ കോംഗോ, ഇക്കറ്റോറിയല്‍ ഗിനിയ, കാമറൂണ്‍ എന്നീ രാജ്യങ്ങളുടെ ഇടയില്‍ അധികമാരും അറിയാതെ പതുങ്ങി കിടക്കുകയാണ് ഈ രാജ്യം.   പടത്തിന്‍റെ ക്രെഡിറ്റ്‌  ഗൂഗിള്‍ മാപ്പ്സിന് ഹരിത ഭംഗി നിറഞ്ഞു
ജപ്പാന്‍ വിശേഷങ്ങള്‍ 1:- വാ കസ്തെ !!!
ജപ്പാന്‍ വിശേഷങ്ങള്‍ 1:-  വാ കസ്തെ !!!
ഏഷ്യാനെറ്റിലെ സഞ്ചാരം പ്രോഗ്രാമില്‍ ജപ്പാന്‍ വിശേഷങ്ങള്‍ സന്തോഷ്‌ ജോര്‍ജ് കുളങ്ങര വിവരിക്കുന്ന കണ്ടപ്പോള്‍ എപ്പോളെങ്കിലും ആ സ്ഥലങ്ങള്‍ ഒന്ന് നേരില്‍ കാണാന്‍ പറ്റിയിരുന്നെങ്കില്‍ എന്ന് മനസ്സില്‍ ആഗ്രഹിച്ചു പോയിരുന്നു. ജോലിയുടെ ഭാഗം ആയി ജപ്പാനിലേക്ക് സിങ്കപ്പൂര്‍ എയര്‍ ലൈന്‍സിന്റെ സില്‍ക്ക് എയറില്‍ പറക്കുമ്പോള്‍ അത് ഇത്ര ഉടന്‍ സാധിക്കും എന്ന് കരുതിയില്ല. ഒരു
സമ്പ്രതി വാർത്താഹാ: ശുയന്താം..ലൈവ് ഫ്രം ആൽപ്പ്സ്!
സമ്പ്രതി വാർത്താഹാ: ശുയന്താം..ലൈവ് ഫ്രം ആൽപ്പ്സ്!
നവംബറിലെ മഞ്ഞുപെയ്യുന്ന ആ പുലര്‍കാലത്തിലേക്ക് ഉറക്കമുണരുമ്പോള്‍ വരാനിരിക്കുന്ന ഒരു സ്വപ്നസാക്ഷാത്കാരത്തിന്റെ ഉത്സാഹമായിരുന്നു  മനസ്സില്‍. ഹോട്ടല്‍ മുറിയിലെ സുഖമുള്ള ഇളം ചൂടും തലേ രാത്രിയിലെ നീണ്ട അലച്ചിലിന്റെ ക്ഷീണവുമൊന്നും കമ്പിളപ്പുതപ്പിനുള്ളില്‍ ചുരുണ്ടു കൂടി  കിടന്നുറങ്ങാന്‍ എന്നെ മടികേറ്റിയില്ല. ആല്പ്സ് (Alps) മലനിരകളിലേക്കാണിന്നത്തെ യാത്ര. കൃത്യമായ
നോര്‍മാന്‍ഡി തീരങ്ങളില്‍ -1
നോര്‍മാന്‍ഡി തീരങ്ങളില്‍ -1
'എത്രിത്താ'യിലേക്ക്. ഫ്രാന്‍സിലെ ചരിത്ര പ്രസിദ്ധ കടല്‍ത്തീരമായ 'നോര്‍മാന്‍ഡി'യിലേക്ക് ഒരു ദ്വിദിന യാത്ര. നഗരത്തിന്റെ വിരസതയില്‍ നിന്നും ഒന്ന് മുങ്ങാംകുഴിയിടുന്ന ഉത്സാഹത്തിലായിരുന്നു ഞങ്ങള്‍. 'പാരിസ്-സൈന്റ്-ലസാ (Paris-St.Lazare)' റെയില്‍വേ സ്റ്റേഷനില്‍ എത്തി ടിക്കറ്റ്‌ പ്രിന്‍റ് എടുത്തു. വളരെ തിരക്കുള്ള സ്ഥലമാണ്. ഹൃസ്വ /ദീര്‍ഘ-ദൂര ട്രെയിനുകള്‍ വരുന്ന ഒരു വലിയ സ്റ്റേഷന്‍.
സെന്റ് മാർക്ക്സ് സ്ക്വയർ
സെന്റ് മാർക്ക്സ് സ്ക്വയർ
  സെന്റ് മാർക്ക്സ് സ്ക്വയറിനെ വെനീസിന്റെ ഹൃദയഭാഗം എന്നുതന്നെ വിശേഷിപ്പിക്കാം. വെനീസിലെത്തുന്ന സഞ്ചാരികൾക്ക് 9 -)ം നൂറ്റാണ്ടിൽ നിർമ്മിക്കപ്പെട്ടതും ഇവിടത്തെ ഏറ്റവും പ്രധാനപ്പെട്ട ഒരു അങ്കണവുമായ സെന്റ് മാർക്ക്സ് സ്ക്വയർ ഒരിക്കലും ഒഴിവാക്കാനാവില്ല. ഇംഗ്ലീഷിൽ സെന്റ് മാർക്ക്സ് സ്ക്വയർ എന്നാണ് പറയുന്നതെങ്കിലും ഇറ്റലിക്കാർക്ക് ഇത് പിയാസ്സാ സാൻ മാർക്കോ (Piazza San Marco) ആണ്.
ശ്രീലങ്കയിലേക്ക്
ശ്രീലങ്കയിലേക്ക്
ഒരു ശ്രീലങ്കന്‍  ടൂര്‍ ആലോചിച്ചപ്പോള്‍ ആദ്യമേ ചെയ്തത് നിരക്ഷരനെ കോണ്ടാക്റ്റ്  ചെയ്തു വിവരങ്ങള്‍ ചോദിച്ച് അറിയുകയാണ്. അറിയാത്ത ഒരു നാട്ടിലേക്ക്  ചെന്ന് അവിടത്തെ കാര്യങ്ങള്‍ ചെയ്യുന്നതിലും നല്ലത് ഒരു ട്രാവല്‍സ് വഴി ടൂര്‍ പാക്കേജ്  ആയിട്ട് പോകുന്നതാണ് നല്ലത് എന്ന് തോന്നി. നമ്മുടെ ഇഷ്ടത്തിന് അനുസരിച്ച് കറങ്ങാന്‍ സാധിച്ചില്ല എന്ന ഒരു
വെനീസിലേക്ക്
വെനീസിലേക്ക്
ഹോളണ്ടിൽ നിന്ന് ഇറ്റലിയിലേക്കുള്ള വിമാനം ഉച്ചയ്ക്ക് രണ്ട് മണിക്ക് പറന്നുപൊങ്ങും. കൃത്യമായി പറഞ്ഞാൽ ആംസ്റ്റർഡാമിൽ നിന്ന് വെനീസിലെ ട്രെവീസോ വിമാനത്താവളത്തിലേക്കാണ് യാത്ര. ആംസ്റ്റർഡാമിൽ ചെന്നിറങ്ങിയപ്പോൾ പാസ്പ്പോർട്ടിൽ എമിഗ്രേഷൻ സ്റ്റാമ്പ് അടിച്ചില്ല എന്ന കാര്യം അമ്പരപ്പുണ്ടാക്കിയിരുന്നു. ഈ രാജ്യത്ത് വന്നിറങ്ങിയതിന്റെ രേഖയായി വിമാനത്തിലെ പാസഞ്ചർ
ബെര്‍ലിന്‍ വസന്തം
ബെര്‍ലിന്‍ വസന്തം
ജര്‍മ്മനിയുടെ തലസ്ഥാനം ആയ ബെര്‍ലിനിലേക്ക് ഒരു യാത്ര. വളരെ അവിശ്വസനീയം ആയ ഒരു സ്വപ്നം. യാത്രകള്‍ വലിയ ആഗ്രഹം ആയിരുന്നു എങ്കിലും ഇങ്ങനെ ഒരു യാത്ര സ്വപ്നം മാത്രം ആയിരുന്നു. വളരെക്കാലം മുതലേ ഞാനും ബഷീറും സുഹൃത്തുക്കള്‍ ആണ്. ദുബായിലെ റിയല്‍ എസ്റ്റേറ്റ്‌ ബിസിനെസ്സ്‌ നേരിട്ട വന്‍ തകര്‍ച്ചയുടെ ഫലം, ബഷീറിന്റെ പഴം പച്ചക്കറി ബിസിനെസ്സില്‍ ജോലിക്ക് എനിക്കും ഒരു ക്ഷണം.
തീരാ വേദനയായി ഒരു പെൺകുട്ടി.
തീരാ വേദനയായി ഒരു പെൺകുട്ടി.
നെതർലാൻഡ്സ് യാത്രയുടെ ആദ്യഭാഗങ്ങൾ 1. ലന്തക്കാരുടെ നാട്ടിലേക്ക് 2. ആംസ്റ്റർഡാം കനാലുകളിലൂടെ 3. വജ്രങ്ങളും, ചുവന്ന തെരുവും, വാൻ ഗോഗും --------------------------------------------------- യുദ്ധങ്ങൾ എന്നും ലാഭങ്ങളേക്കാൾ കൂടുതൽ നഷ്ടങ്ങൾ തന്നെയാണ് വരുത്തിവെച്ചിട്ടുള്ളത്. അല്ലെങ്കിൽ, എന്ത് ലാഭമാണ് യുദ്ധങ്ങൾ നൽകിയിട്ടുള്ളത് ? അധികാരക്കൊതി മൂത്ത മനുഷ്യത്വമില്ലാത്ത ഭരണാധികാരികൾ, ക്രൂരരായ ഏകാധിപതികൾ,
Banner
Banner
Hits:3619812
Visitors: 1114331
We have 9 guests online

Reading problem ?  

click here