You are here: Home വിദേശം കാനഡ ലൂയിസ് ബര്‍ഗ് കോട്ട


ലൂയിസ് ബര്‍ഗ് കോട്ട PDF Print E-mail
Written by റെയിന്‍‌ബോ   
Monday, 17 January 2011 17:50
കാനഡയിലെ അത്ലാന്റിക് തീരത്തിനടുത്ത് കിടക്കുന്ന പ്രവിശ്യകളില്‍ ഒന്നായ നോവസ്കൊഷിയയില്‍ പോകാന്‍ ഈ വേനല്‍കാലത്ത്‌ ഒരു അവസരം ഉണ്ടായി. അവിടെവച്ചാണ് ലൂയിസ് ബര്‍ഗ് കൊട്ടയെപ്പറ്റി കേട്ടത്. ഈ പ്രവിശ്യയുടെ ഒരു ഭാഗം ആയ കേപ് ബ്രിട്ടന്‍ദ്വീപിന്റെ കിഴക്കേ അറ്റത്തു ആണ് ഈ സ്ഥലവും കോട്ടയും. ആയിരത്തി അറുന്നൂറ്റി അമ്പതു മുതലുള്ള ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്.

 

കാനഡയിലെ അത്ലാന്റിക് തീരത്തിനടുത്ത് കിടക്കുന്ന പ്രവിശ്യകളില്‍ ഒന്നായ നോവസ്കൊഷിയയില്‍ പോകാന്‍ ഈ വേനല്‍കാലത്ത്‌ ഒരു അവസരം ഉണ്ടായി. അവിടെവച്ചാണ് ലൂയിസ് ബര്‍ഗ് കൊട്ടയെപ്പറ്റി കേട്ടത്. ഈ പ്രവിശ്യയുടെ ഒരു ഭാഗം ആയ കേപ് ബ്രിട്ടന്‍ദ്വീപിന്റെ കിഴക്കേ അറ്റത്തു ആണ് ഈ സ്ഥലവും കോട്ടയും. ആയിരത്തി അറുന്നൂറ്റി അമ്പതു മുതലുള്ള ചരിത്രംരേഖപ്പെടുത്തിയിട്ടുണ്ട്.


ഇതിനടുത്ത് തന്നെയുള്ള,1734 ല്‍ നിര്‍മ്മിക്കപ്പെട്ട ലൈറ്റ്ഹൌസ്കാനഡയിലെആദ്യത്തെതാണു. പതിനെട്ടാം നൂറ്റാണ്ടില്‍ ബ്രിട്ടനും ഫ്രാന്‍സും വടക്കന്‍ അമേരിക്കയിലെ കോളനികളുടെ മേല്‍ കൊയ്മക്ക് വേണ്ടി നടത്തിയ പോരാട്ടങ്ങളില്‍  ഈ കോട്ട വളരെ പ്രധാന പങ്കു വഹിച്ചു. 1745 മുതല്‍ 1749വരെ ഇത് ബ്രിട്ടന്റെ അധീനതയില്‍ ആയിരുന്നു. 1749 ഉണ്ടാക്കിയ ഉടമ്പടി പ്രകാരം കോട്ട അവര്‍ ഫ്രെഞ്ച്കാര്‍ക്ക്  മട്ക്ക്കിക്കൊടുത്തു. യുദ്ധങ്ങളും കോളനി വാഴ്ച്ചകളും അവസാനിച്ചപ്പോള്‍ ഉടമസ്ഥര്‍ കോട്ട ഉപേക്ഷിച്ചു  പോയി. പിന്നീടു വളരെക്കാലം കഴിഞ്ഞു, 1961 ഇവിടുത്തെ വിനോദസഞ്ചാരവകുപ്പ്  കാട് കയറിക്കിടന്ന അവശിഷ്ടങ്ങളെ, പഴയകോട്ടയുടെ മാതൃകയില്‍പുനര്‍നിർമ്മിക്കുകയായിരുന്നു. അതിന്റെ ഫലമാണ് ഇന്ന്  കാണുന്ന കോട്ട. പതിനെട്ടാം നൂറ്റാണ്ടിലെ കോട്ടയ്ക്കുള്ളിലെ ജീവിതം അങ്ങനെ തന്നെ പുനരാവിഷ്കരിച്ചിരിക്കുന്നു. ഇന്ന് സന്ദര്‍ശകനായി ചെല്ലുന്ന എതോരാള്‍കും അക്കാലത്തെ ജീവിതത്തിന്റെ നേര്‍ക്കാഴ്ച അനുഭവിക്കാന്‍ പറ്റും വിധമാണ് എല്ലാം സംവിധാനം ചെയ്തിരിക്കുന്നത്. ഗവര്‍ണറുടെ ഓഫീസ്, ഭക്ഷണശാല, യാത്രക്കാര്‍ക്ക്, സത്രം, അടുക്കള, കുതിര ലായം ഭക്ഷണത്തിനുള്ള മൃഗങ്ങളെ വളര്‍ത്തുന്ന സ്ഥലം, ബേക്കറി, അടുക്കളത്തോട്ടം കിടപ്പു മുറികൾ‍, പള്ളി ഒക്കെ അങ്ങനെ തന്നെ പുനര്‍നിർമ്മിച്ചിരിക്കുന്നു. അഭിനേതാക്കള്‍ ഗവര്‍ണറുടെ ഓഫീസിലെ ഉദ്യോഗസ്ഥന്മാര്‍ മുതല്‍ അടുക്കളക്കാരി വരെയും പോലീസ് മുതല്‍ കള്ളന്‍ വരെയും കച്ചവടക്കാരന്‍ മുതല്‍ പബ്ബ് നടത്തിപ്പുകാരി വരെയും അക്കാലത്തെ വേഷം ധരിച്ചു പലയിടങ്ങളിലായി തങ്ങളുടെ ജോലികളില്‍ മുഴുകിയിരിക്കുന്നത് കാണാം. കാഴ്ചക്കാര്‍ക്ക് അവരോട് സംസാരിക്കാം. എല്ലാ ചോദ്യങ്ങള്‍ക്കും അവര്‍ സന്തോഷപൂര്‍വ്വം മറുപടി നല്‍കും. അങ്ങനെ നമ്മള്‍ സംസാരിക്കുന്ന ആ വ്യക്തിയുടെ സാമൂഹികവും സാമ്പത്തികവും കുടുംബപരവുമായ എല്ലാ കാര്യങ്ങളും നമ്മുടെ മുന്‍പില്‍ തുറന്നു വയ്ക്കപ്പെടുന്നതിലൂടെ അക്കാലത്തെ സാമൂഹിക ജീവിതത്തിന്റെ വ്യക്തമായ ഒരു ചിത്രം അതിഥിക്ക് ലഭിക്കും.

ഒരു ഭാഗത്ത്‌ അക്കാലത്തെ സമൂഹത്തിലെ പല ശ്രേണിയിലുള്ളവരുടെ വസ്ത്രധാരണരീതി പ്രദര്‍ശിപ്പിച്ചിരിക്കുന്നത് കാണാം. അക്കാലത്തെ മാന്യ വനിതകളുടെ വസ്ത്രധാരണത്തിന്റെ ഭാഗമായിരുന്ന റേന്തകള്‍ അക്കാലത്ത് ഉണ്ടാക്കിയിരുന്ന അതേ രീതിയില്‍ തന്നെ ഒരു സ്ത്രീ ഉണ്ടാക്കി കാണിക്കുന്നുണ്ടായിരുന്നു.

 

അക്കാലത്തെ പാചകക്കുറിപ്പുകള്‍ ഉപയോഗിച്ച് ഉണ്ടാക്കിയ ഭക്ഷണം പതിനെട്ടാം നൂറ്റാണ്ടില്‍ വിളമ്പുന്ന അതേ രീതിയില്‍ തന്നെയാണ് കോട്ടയുടെ അകത്തുള്ള ഭക്ഷണ ശാലയില്‍ വിളമ്പുന്നത്. അക്കാലത്ത് കത്തിയുടെ ഉപയോഗം അത്ര വ്യാപകം അല്ലായിരുന്നതുകൊണ്ട് മിക്കവാറും ഭക്ഷണം വിളമ്പുമ്പോൾ ‍ഒരു വലിയ സ്പൂൺ ‍മാത്രമേ തരികയുള്ളൂ,കത്തിയും ഫോര്‍ക്കും ഒന്നുമില്ല. ഇത് ഇവിടുത്തുകാര്‍ക്ക് വലിയ പുതുമയാണ്.


ഈ ചിത്രത്തില്‍ കാണുന്ന വെളുത്ത വസ്തു അക്കാലങ്ങളില്‍ പണക്കാര്‍ക്ക് മാത്രം വാങ്ങാന്‍ പറ്റുമായിരുന്ന പഞ്ചസാര ആണ്. ഈ രൂപത്തിലാണ് അക്കാലങ്ങളില്‍ ഇറക്കുമതിചെയ്തിരുന്നത്. ഇതില്‍ നിന്നും അല്പാല്പമായി ചുരണ്ടി എടുത്ത് ഉപയോഗിക്കും കരീബിയന്‍ ദ്വീപുകളില്‍ നിന്ന് മടങ്ങിയ ഒരു കപ്പലില്‍ വച്ച് മരിച്ച ഒരു കച്ചവടക്കാരന്റെ  സ്ഥാവരജംഗമ വസ്തുക്കളുടെ കണക്ക് എടുക്കുകയാണ് ഈ നോട്ടറി.

ചെറിയ കളവുകള്‍ ചെയ്ത ഒരുവനെ "ഞാന്‍ കള്ളനാണ്" എന്ന ബോര്‍ഡും കഴുത്തില്‍ തൂക്കി കവലയില്‍ കെട്ടിയിട്ടിരിക്കുന്നതാണ് ചിത്രത്തിൽ‍. തടികൊണ്ടുള്ള ചെരുപ്പ് ശ്രദ്ധിക്കുക.  
                                          
സന്ദര്‍ശകര്‍ക്ക് വേണ്ടി ഒരു മിലിട്ടറി പരേഡും ഒരുക്കിയിട്ടുണ്ട്. ഏറ്റവും ഉള്ളിലായി തടവറ, പള്ളി ആയുധപ്പുര എന്നിവയും കാണാം. കോട്ട കണ്ടു തീര്‍ക്കാന്‍ ഒരു മുഴുവന്‍ ദിവസവും വേണം.

സാധാരണദിവസങ്ങളില്‍പ്രവേശനഫീസ്‌ഉണ്ട്,പക്ഷെ കാനഡ ഡേ ആയ ജൂലൈ ഒന്നിന് പ്രവേശനം സൌജന്യമാണ്.
 


മിന്നാമിനുങ്ങുകളുടെ വലിയ വെട്ടങ്ങള്‍
മിന്നാമിനുങ്ങുകളുടെ വലിയ വെട്ടങ്ങള്‍
ബാല്യത്തിലെ മിഴിവാര്‍ന്ന ഒരു ബ്ലാക്ക്‌ ആന്‍ഡ്‌ വൈറ്റ് ചിത്രമാണ്‌ വൈകുന്നേരങ്ങളില്‍ വീട്ടിനുള്ളിലേക്ക് പാറിവരുന്ന മിന്നാമിന്നികള്‍. തൊടിയില്‍ നിന്നും പാടത്ത് നിന്നുമൊക്കെ അവരങ്ങനെ കേറി വരും.വീട്ടിനുള്ളില്‍ മുനിഞ്ഞു കത്തുന്ന മണ്ണെണ്ണ വിളക്കിനോട് അവരുടെ ഇത്തിരി വെട്ടം  കാട്ടി മത്സരിക്കും. മിന്നിമിന്നിത്തെളിഞ്ഞു ഞെളിഞ്ഞു നില്‍ക്കുന്ന മിന്നമിനുങ്ങുകളോട് പുക
ഗബോണ്‍ യാത്രകള്‍
ഗബോണ്‍ യാത്രകള്‍
ആകൃതിയില്‍ ഒരു സാമ്യം ഇല്ലെങ്കിലും മറ്റു പലതുകൊണ്ടും കേരളത്തിനോട്  വളരെയധികം സാമ്യമുള്ള ഒരു മധ്യ-ആഫ്രിക്കന്‍ രാജ്യമാണ് ഗബോണ്‍.  മധ്യ ആഫ്രിക്കയുടെ പടിഞ്ഞാറു ഭാഗത്ത്‌ കോംഗോ, ഇക്കറ്റോറിയല്‍ ഗിനിയ, കാമറൂണ്‍ എന്നീ രാജ്യങ്ങളുടെ ഇടയില്‍ അധികമാരും അറിയാതെ പതുങ്ങി കിടക്കുകയാണ് ഈ രാജ്യം.   പടത്തിന്‍റെ ക്രെഡിറ്റ്‌  ഗൂഗിള്‍ മാപ്പ്സിന് ഹരിത ഭംഗി നിറഞ്ഞു
ജപ്പാന്‍ വിശേഷങ്ങള്‍ 1:- വാ കസ്തെ !!!
ജപ്പാന്‍ വിശേഷങ്ങള്‍ 1:-  വാ കസ്തെ !!!
ഏഷ്യാനെറ്റിലെ സഞ്ചാരം പ്രോഗ്രാമില്‍ ജപ്പാന്‍ വിശേഷങ്ങള്‍ സന്തോഷ്‌ ജോര്‍ജ് കുളങ്ങര വിവരിക്കുന്ന കണ്ടപ്പോള്‍ എപ്പോളെങ്കിലും ആ സ്ഥലങ്ങള്‍ ഒന്ന് നേരില്‍ കാണാന്‍ പറ്റിയിരുന്നെങ്കില്‍ എന്ന് മനസ്സില്‍ ആഗ്രഹിച്ചു പോയിരുന്നു. ജോലിയുടെ ഭാഗം ആയി ജപ്പാനിലേക്ക് സിങ്കപ്പൂര്‍ എയര്‍ ലൈന്‍സിന്റെ സില്‍ക്ക് എയറില്‍ പറക്കുമ്പോള്‍ അത് ഇത്ര ഉടന്‍ സാധിക്കും എന്ന് കരുതിയില്ല. ഒരു
സമ്പ്രതി വാർത്താഹാ: ശുയന്താം..ലൈവ് ഫ്രം ആൽപ്പ്സ്!
സമ്പ്രതി വാർത്താഹാ: ശുയന്താം..ലൈവ് ഫ്രം ആൽപ്പ്സ്!
നവംബറിലെ മഞ്ഞുപെയ്യുന്ന ആ പുലര്‍കാലത്തിലേക്ക് ഉറക്കമുണരുമ്പോള്‍ വരാനിരിക്കുന്ന ഒരു സ്വപ്നസാക്ഷാത്കാരത്തിന്റെ ഉത്സാഹമായിരുന്നു  മനസ്സില്‍. ഹോട്ടല്‍ മുറിയിലെ സുഖമുള്ള ഇളം ചൂടും തലേ രാത്രിയിലെ നീണ്ട അലച്ചിലിന്റെ ക്ഷീണവുമൊന്നും കമ്പിളപ്പുതപ്പിനുള്ളില്‍ ചുരുണ്ടു കൂടി  കിടന്നുറങ്ങാന്‍ എന്നെ മടികേറ്റിയില്ല. ആല്പ്സ് (Alps) മലനിരകളിലേക്കാണിന്നത്തെ യാത്ര. കൃത്യമായ
നോര്‍മാന്‍ഡി തീരങ്ങളില്‍ -1
നോര്‍മാന്‍ഡി തീരങ്ങളില്‍ -1
'എത്രിത്താ'യിലേക്ക്. ഫ്രാന്‍സിലെ ചരിത്ര പ്രസിദ്ധ കടല്‍ത്തീരമായ 'നോര്‍മാന്‍ഡി'യിലേക്ക് ഒരു ദ്വിദിന യാത്ര. നഗരത്തിന്റെ വിരസതയില്‍ നിന്നും ഒന്ന് മുങ്ങാംകുഴിയിടുന്ന ഉത്സാഹത്തിലായിരുന്നു ഞങ്ങള്‍. 'പാരിസ്-സൈന്റ്-ലസാ (Paris-St.Lazare)' റെയില്‍വേ സ്റ്റേഷനില്‍ എത്തി ടിക്കറ്റ്‌ പ്രിന്‍റ് എടുത്തു. വളരെ തിരക്കുള്ള സ്ഥലമാണ്. ഹൃസ്വ /ദീര്‍ഘ-ദൂര ട്രെയിനുകള്‍ വരുന്ന ഒരു വലിയ സ്റ്റേഷന്‍.
സെന്റ് മാർക്ക്സ് സ്ക്വയർ
സെന്റ് മാർക്ക്സ് സ്ക്വയർ
  സെന്റ് മാർക്ക്സ് സ്ക്വയറിനെ വെനീസിന്റെ ഹൃദയഭാഗം എന്നുതന്നെ വിശേഷിപ്പിക്കാം. വെനീസിലെത്തുന്ന സഞ്ചാരികൾക്ക് 9 -)ം നൂറ്റാണ്ടിൽ നിർമ്മിക്കപ്പെട്ടതും ഇവിടത്തെ ഏറ്റവും പ്രധാനപ്പെട്ട ഒരു അങ്കണവുമായ സെന്റ് മാർക്ക്സ് സ്ക്വയർ ഒരിക്കലും ഒഴിവാക്കാനാവില്ല. ഇംഗ്ലീഷിൽ സെന്റ് മാർക്ക്സ് സ്ക്വയർ എന്നാണ് പറയുന്നതെങ്കിലും ഇറ്റലിക്കാർക്ക് ഇത് പിയാസ്സാ സാൻ മാർക്കോ (Piazza San Marco) ആണ്.
ശ്രീലങ്കയിലേക്ക്
ശ്രീലങ്കയിലേക്ക്
ഒരു ശ്രീലങ്കന്‍  ടൂര്‍ ആലോചിച്ചപ്പോള്‍ ആദ്യമേ ചെയ്തത് നിരക്ഷരനെ കോണ്ടാക്റ്റ്  ചെയ്തു വിവരങ്ങള്‍ ചോദിച്ച് അറിയുകയാണ്. അറിയാത്ത ഒരു നാട്ടിലേക്ക്  ചെന്ന് അവിടത്തെ കാര്യങ്ങള്‍ ചെയ്യുന്നതിലും നല്ലത് ഒരു ട്രാവല്‍സ് വഴി ടൂര്‍ പാക്കേജ്  ആയിട്ട് പോകുന്നതാണ് നല്ലത് എന്ന് തോന്നി. നമ്മുടെ ഇഷ്ടത്തിന് അനുസരിച്ച് കറങ്ങാന്‍ സാധിച്ചില്ല എന്ന ഒരു
വെനീസിലേക്ക്
വെനീസിലേക്ക്
ഹോളണ്ടിൽ നിന്ന് ഇറ്റലിയിലേക്കുള്ള വിമാനം ഉച്ചയ്ക്ക് രണ്ട് മണിക്ക് പറന്നുപൊങ്ങും. കൃത്യമായി പറഞ്ഞാൽ ആംസ്റ്റർഡാമിൽ നിന്ന് വെനീസിലെ ട്രെവീസോ വിമാനത്താവളത്തിലേക്കാണ് യാത്ര. ആംസ്റ്റർഡാമിൽ ചെന്നിറങ്ങിയപ്പോൾ പാസ്പ്പോർട്ടിൽ എമിഗ്രേഷൻ സ്റ്റാമ്പ് അടിച്ചില്ല എന്ന കാര്യം അമ്പരപ്പുണ്ടാക്കിയിരുന്നു. ഈ രാജ്യത്ത് വന്നിറങ്ങിയതിന്റെ രേഖയായി വിമാനത്തിലെ പാസഞ്ചർ
ബെര്‍ലിന്‍ വസന്തം
ബെര്‍ലിന്‍ വസന്തം
ജര്‍മ്മനിയുടെ തലസ്ഥാനം ആയ ബെര്‍ലിനിലേക്ക് ഒരു യാത്ര. വളരെ അവിശ്വസനീയം ആയ ഒരു സ്വപ്നം. യാത്രകള്‍ വലിയ ആഗ്രഹം ആയിരുന്നു എങ്കിലും ഇങ്ങനെ ഒരു യാത്ര സ്വപ്നം മാത്രം ആയിരുന്നു. വളരെക്കാലം മുതലേ ഞാനും ബഷീറും സുഹൃത്തുക്കള്‍ ആണ്. ദുബായിലെ റിയല്‍ എസ്റ്റേറ്റ്‌ ബിസിനെസ്സ്‌ നേരിട്ട വന്‍ തകര്‍ച്ചയുടെ ഫലം, ബഷീറിന്റെ പഴം പച്ചക്കറി ബിസിനെസ്സില്‍ ജോലിക്ക് എനിക്കും ഒരു ക്ഷണം.
തീരാ വേദനയായി ഒരു പെൺകുട്ടി.
തീരാ വേദനയായി ഒരു പെൺകുട്ടി.
നെതർലാൻഡ്സ് യാത്രയുടെ ആദ്യഭാഗങ്ങൾ 1. ലന്തക്കാരുടെ നാട്ടിലേക്ക് 2. ആംസ്റ്റർഡാം കനാലുകളിലൂടെ 3. വജ്രങ്ങളും, ചുവന്ന തെരുവും, വാൻ ഗോഗും --------------------------------------------------- യുദ്ധങ്ങൾ എന്നും ലാഭങ്ങളേക്കാൾ കൂടുതൽ നഷ്ടങ്ങൾ തന്നെയാണ് വരുത്തിവെച്ചിട്ടുള്ളത്. അല്ലെങ്കിൽ, എന്ത് ലാഭമാണ് യുദ്ധങ്ങൾ നൽകിയിട്ടുള്ളത് ? അധികാരക്കൊതി മൂത്ത മനുഷ്യത്വമില്ലാത്ത ഭരണാധികാരികൾ, ക്രൂരരായ ഏകാധിപതികൾ,
Banner
Banner
Hits:3728201
Visitors: 1143466
We have 45 guests online

Reading problem ?  

click here