You are here: Home കേരളം പാലക്കാട് നെല്ലിയാമ്പതി മാമ്പാറ


നെല്ലിയാമ്പതി മാമ്പാറ PDF Print E-mail
Written by അനില്‍ ഫിലിപ്പ്   
Monday, 13 December 2010 16:07
പ്പോള്‍ നമുക്ക് നെല്ലിയാമ്പതി മാമ്പാറ യാത്ര തുടങ്ങാം അല്ലേ ? 2009 ജനുവരി 26 പുലര്‍ച്ചെ 5 മണിക്കു
ഞങ്ങള്‍ കോട്ടയത്തു നിന്നു പുറപ്പെട്ടു. ഞങ്ങളുടെ മിക്കവാറും എല്ലാ യാത്രകളുടേയും സംഘാടകനും പ്രധാന
സാരഥിയുമായ അനില്‍ കുമാര്‍ (ചെളി) ഇന്നു നമ്മുടെ കൂടെ വരുന്നില്ല, കാരണം ഏതോ വി ഐ പീ കുമരകത്ത്  സുഘവാസത്തിനു എത്തുന്നു, ആരോഗ്യ വകുപ്പുകാര്‍ മുഴുവന്‍ അവിടെ കാവല്‍ കിടക്കണം.

യാത്ര തുടങ്ങുന്ന സമയത്തു ഞങ്ങള്‍ 4 പേര്‍ ആയിരുന്നു. ഞാന്‍, ബിനൂപ്, ആന്‍ഡ്രു, രാഗേഷ്.
പോകുന്ന  വഴിക്കു ബോബി, ബിനു, അഷിഷ് എന്നിവരും കൂടെ കൂടി.

തലയോലപ്പറമ്പ് നിന്നു കാഞ്ഞിരമറ്റം അവിടെ നിന്നു പിറവം, ചോറ്റാനിക്കര, വഴി ഹില്‍ പാലസിനു  മുന്നിലൂടെ
എയര്‍പ്പോര്‍ട്ട് സീപ്പോര്‍ട്ട് റോഡില്‍ എത്തിയപ്പോളേക്കും ബിനുവിന് കട്ടന്‍‍ കാപ്പി കുടിക്കണം. എങ്കില്‍പ്പിന്നെ
എല്ലാവരും കുടിച്ചേക്കാം എന്നു തീരുമാനം, കാപ്പികുടിച്ചപ്പോള്‍ മുതല്‍ ആന്‍ഡ്രു പാട്ട് തുടങ്ങി. (ജോലി ഡയനോവ
ഗ്രൂപ്പിന്റെ  അഡ്മിന്‍ മാനേജര്‍ ആണെങ്കിലും ആള്‍ ഒരു കൊച്ചു കലാകാരന്‍ ആണെന്നതു പ്രത്യേകം അറിയിക്കുന്നു.
കൂടാതെ അലങ്കാര മല്‍സ്യ കൃഷിയിലും പ്രശസ്തനാണ്.) ഞങ്ങളുടെ പ്രോല്‍സാഹനം കൂടെ ആയപ്പോള്‍ അടുത്ത
വിശപ്പിന്റെ വിളി വരുന്ന വരേയ്ക്കും ഗാനമലരുകള്‍ വിടര്‍ന്നു പരിലസിച്ചു. മലരുകള്‍ വാടാന്‍ തുടങ്ങിയപ്പോളേക്കും
രാഗേഷ് അടുത്തുകണ്ട ഒരു ഹോട്ടലിനു മുന്‍പില്‍ വാഹനം പാര്‍ക്കു ചെയ്തു. നല്ല അസ്സല്‍ ഇഡ്ഡലിയും സാമ്പാറും
വയറു നിറച്ചു. ഇതിനോടകം കാക്കനാട്, കളമശ്ശേരി, ആലുവ, അങ്കമാലി, ചാലക്കുടി ഒക്കെ പിന്നിട്ടിരുന്നു.നേരം പുലര്‍ന്നതോടെ രാഗേഷിനു തുരുതുരാ ഫോണ്‍ വിളി വരാന്‍ തുടങ്ങി (കുറെ ടിപ്പര്‍ ലോറികള്‍  ആണ്  അവന്റെ
ഉപജീവനമാര്‍ഗ്ഗം) ഫോണ്‍ അറ്റന്റ്  ചെയ്തോണ്ടു വണ്ടി ഓടിക്കുന്നതു അയുസ്സു കുറക്കും എന്നതിനാലും ഹൈവേ പൊലീസുകാര്‍ക്ക് കൊടുക്കാനുള്ള പണം കരുതിയിട്ടില്ലാത്തതിനാലും വാഹനത്തിന്റെ നിയന്ത്രണം ബിനൂപ് ഏറ്റെടുത്തു.
വീണ്ടും മുന്നോട്ട് ത്രിശ്ശുര്‍ ബൈപ്പാസ്സും കടന്ന് മണ്ണൂത്തി വഴി പാലക്കാടിനു വച്ചുപിടിച്ചു. അവധി ദിവസം ആയതുകൊണ്ട് വേഗം ഒട്ടും കുറക്കേണ്ടി വന്നില്ല. അധികം താമസിയാതെ ഹൈവേ വിട്ട് നെന്മാറ റോഡില്‍ കയറി.  മലയാണ്മയുടെ ഗ്രാമ ഭംഗി, പാതക്ക് ഇരു വശത്തും ധാരാളം തണല്‍ മരങ്ങളും ഫലവൃക്ഷങ്ങളും, ഇടക്കൊരിടത്തു ഇറങ്ങി ആ ശുദ്ധവായു ശ്വസിച്ച് ഉന്മേഷം വീണ്ടെടുത്തു.
വീണ്ടും മുന്നോട്ട്..... നെന്മാറ ചെറിയ ഒരു പട്ടണം ആണ് എന്നാല്‍ മികച്ച കാര്‍ഷിക വിഭവങ്ങള്‍ക്ക് പ്രശസ്തവും. നെന്മാറ വേല - പൂരം ഇവിടത്തെ ഡി എസ് എഫ്.അടുത്തത് പോത്തുണ്ടി ഡാം ആണ്., ഭാരതത്തിലെ മണ്‍ചിറ ഡാമുകളില്‍ രണ്ടാം സ്ഥാനം പോത്തുണ്ടിക്കാണ്.  ചിറ്റൂര്‍, നെന്മാറ പ്രദേശങ്ങളുടെ ഹരിത സമൃദ്ധി ഈ ഡാമിന്റെ സംഭാവനയാണ്. വെബ് സൈറ്റുകളില്‍ നിന്നും അവിടെ ഒരു വലിയ പൂന്തോട്ടം ഉണ്ടെന്നു മനസ്സിലാക്കിയിരുന്നെങ്കിലും അവിടെ അത്തരം ഒന്നും ഞങ്ങള്‍ക്കു കാണാന്‍ സാധിച്ചില്ല. എങ്കിലും ഡാമും ചുറ്റുമുള്ള വനപ്രദേശങ്ങളും വളരെ മനോഹരം തന്നെ. അവിടെ ഞങ്ങള്‍ കുറച്ചു സമയം ചിലവിട്ടു.
വീണ്ടും യാത്ര. ലക്ഷ്യം നെല്ലിയാമ്പതിയിലെ കയ്യാട്ടി, ഇതിനിടയില്‍ വനം വകുപ്പു വക ചെക്ക് പോസ്റ്റില്‍ യാത്രക്കാരുടെ വിലാസം എഴുതി വാങ്ങി വണ്ടിക്കുള്ളില്‍ മദ്യം ഉണ്ടോ എന്നു ചോദിച്ചു. ഇല്ലെന്ന്‍ പറഞ്ഞപ്പൊള്‍ മുന്നോട്ട് പോകാന്‍ അനുമതി തന്നു. ചെങ്കുത്തായ കയറ്റങ്ങള്‍, ഹെയര്‍ പിന്‍ വളവുകള്‍, ദൂരെ  ദൃശ്യമാകുന്ന നീല കുന്നുകള്‍, പാലക്കാടിന്റെ കാര്‍ഷികാരാമങ്ങള്‍....... യാത്രയുടെ വേഗത നന്നെ കുറഞ്ഞു.

കയ്യാട്ടിയില്‍ സര്‍‍ക്കാര്‍ വകയും സ്വകാര്യ കമ്പനികളുടെയും തോട്ടങ്ങള്‍ ആണു എല്ലായിടത്തും. പണ്ട് മനോരമ പത്രത്തില്‍ വിവരിച്ചിരുന്ന പോലെ വലിയ ഓറഞ്ച് തോട്ടം ഒന്നും കണ്ടില്ല (മനസ്സില്‍ പൊട്ടിയ ലഡ്ഡുവില്‍ മണ്ണു പറ്റി...... മുന്‍പും മനോരമയുടെ സണ്‍ഡേ സപ്ലിമെന്റ്റ് വായിച്ചിട്ട് ആപ്പിള്‍ തോട്ടം കാണാന്‍ കാന്തല്ലൂര്‍ പോയി ഒരു വീട്ടു മുറ്റത്തു നില്‍ക്കുന്ന ഏതാനും മരങ്ങള്‍ കണ്ടിട്ട് പോരേണ്ടി വന്നിട്ടുണ്ട്)  എങ്കിലും സര്‍ക്കാര്‍ വക തോട്ടത്തില്‍ ധാരാളം കാബേജൊക്കെയുണ്ട്.

നെല്ലിയാമ്പതിയില്‍ എത്തിയിട്ട് ഭക്ഷണം കഴിക്കാം എന്നു കരുതിയതു മണ്ടത്തരം ആയിപ്പോയി. അവധി ദിവസം ആയതിനാല്‍ ഒരുപാട് ആളുകള്‍ മൌണ്ടന്‍ സഫാരിക്ക് എത്തിയിരുന്നു, എല്ലാ ഹോട്ടലിലും ഊണ് നേരത്തേ തീര്‍ന്നു. എന്തായാലും ഒരു ചെറിയ ഹോട്ടല്‍ പെട്ടന്ന് ഞങ്ങള്‍ക്കു ഭക്ഷണം ഉണ്ടാക്കിത്തന്നു. (ആ ചേട്ടന്മാരുടെ ആതിഥ്യ മര്യാദയ്ക്കും  കൈപ്പുണ്ണ്യത്തിനും അഭിവാദ്യങ്ങള്‍).  അപ്പോളേക്കും ഞങ്ങള്‍ നേരത്തെ ഫോണില്‍ ബന്ധപ്പെട്ടിരുന്ന ജീപ്പ് ഡ്രൈവര്‍ രജീഷ് തന്റെ 4X4 ജീപ്പുമായി എത്തി. ഞങ്ങളുടെ സ്കോര്‍പിയൊ 4X4 ആണെങ്കിലും ഇനി ഉള്ള യാത്ര സഫാരി സര്‍വ്വീസ് ജീപ്പില്‍, നമ്മുടെ സ്കോര്‍പിയൊ എവിടെങ്കിലും സുരക്ഷിതമായി പാര്‍ക്ക് ചെയ്യാം.

ഇനി നമ്മള്‍ക്കു മാമ്പാറക്കു പുറപ്പെടാം ആ വഴിയുടെ ചിത്രങ്ങള്‍ ചേര്‍ക്കുന്നു അതു കാ​‍ണുമ്പോള്‍ നിങ്ങളും പറയും"അഛന്റെ തീരുമാനം ശരിയായിരുന്നു" എന്നു, ശരിക്കും "OFFROAD"യാത്ര തുടങ്ങും മുന്‍പു തന്നെ രജീഷ് ചില മുന്നറിയിപ്പുകള്‍ തന്നു, വനപ്രദേശത്തു മാത്രമല്ല തോട്ടങ്ങള്‍ക്കുള്ളില്‍ പോലും എപ്പോള്‍ വെണമെങ്കിലും ആനക്കൂട്ടം പ്രത്യക്ഷപ്പെടാം. മുന്നറിയിപ്പുകളും നിര്‍ദ്ദേശങ്ങളും പൂര്‍ണ്ണമായി അനുസരിക്കണം. ജീപ്പ് നിര്‍ത്തി അനുവാദം തരും മുന്‍പ് ഇരിപ്പിടം വിട്ട് എണീക്കരുത്. ജീപ്പിനുള്ളില്‍ ബലമായി പിടിച്ചിരിക്കണം, ചെങ്കുത്തായ ക്ലിഫ്ഫിന്  സമീപം സാഹസിക അഭ്യാസങ്ങള്‍ക്കു മുതിരരുത് ... മലയണ്ണാന്‍, കുറുക്കന്‍, കുരങ്ങന്മാര്‍, കാട്ടുകോഴി, കാട്ടുപന്നികള്‍ ഒക്കെ കണ്ടാല്‍ അവയെ ഉപദ്രവിക്കരുത്.

കാപ്പി, തേയില, തോട്ടങ്ങള്‍ പിന്നിട്ടു മുന്നോട്ട്..... വഴിയുടെ കാഠിന്യം കൂടിവരുന്നു ഒരു OFF ROAD JEEP നും EXPERIANCED OFF ROAD DRIVER ക്കും മാത്രമേ അപകടം കൂടാതെ മുന്നോട്ടു പോകാന്‍ സാധിക്കൂ. ചില ഇടങ്ങളില്‍ കുത്തനെയുള്ള പാറക്കുന്നുകളില്‍ അനയാസം കയറി ജീപ്പ് കഴിവു തെളിയിക്കുന്നു. ഇടക്കു ഒരു ചെറിയ തടയണ, അതില്‍ കുറെ അരയന്നങ്ങള്‍ (പോബ്സ് കമ്പനിയുടെ തോട്ടത്തില്‍ വളര്‍ത്തുന്നതാണ് അവയെ.)

ഏതാണ്ട് മുക്കാല്‍ മണിക്കൂര്‍ നെരത്തെ ഗംഭീര പരിശ്രമഫലമായി ഞങ്ങള്‍ നെല്ലിയാമ്പതി മലകളുടെ  നെറുകയില്‍ എത്തി. ദി ലയണ്‍ കിങ്ങ് എന്ന കാര്‍ട്ടൂണ്‍ ചിത്രത്തിന്റെ ട്രൈലര്‍ കാണിക്കുമ്പോള്‍ സിംഹം ഗര്‍ജ്ജിക്കുന്ന ഒരു പാറയില്ലേ ? അതുപോലെ ഒരു ഇടം. മേഘങ്ങള്‍ക്കരികെ, നൂക്കെത്താ ദൂരം താഴ്വാരത്തിന്റെ ആകാശക്കാഴ്ച്ച, നിരയൊത്ത തെങ്ങിന്‍ തോപ്പുകള്‍, കണ്ണാടിപൊലെ തിളങ്ങുന്ന തടാകം ജനുവരിയുടെ കുളിര്‍തെന്നല്‍, കുറേനേരം അവിടെത്തന്നെ ഇരുന്നു. എങ്കിലും ഈ സുന്ദരവനസ്ഥലി ആസ്വദിക്കുന്നതിനേക്കാള്‍ മറ്റ് എന്തൊക്കെയൊ ആസ്വദിക്കാന്‍ കൂവി വിളിച്ച് എത്തിയ ഒരു വലിയ സഞ്ചാരിക്കൂട്ടം അവിടം കയ്യടക്കിയതോടെ മലയുടെ മറ്റൊരു ഭാഗത്തേക്കു പോയേക്കാം എന്നു ഞങ്ങള്‍ തീരുമാനിച്ചു.

തിരികെ വരുമ്പോള്‍ ഭംഗിയുള്ള രണ്ടു കാട്ടുകോഴികള്‍ ജീപ്പിനു മുന്നിലൂടെ ഓടിപ്പോയി തവിട്ടു നിറം, കണ്ണിനു സമീപം വെളുപ്പും ചുവപ്പും വരകള്‍, അപ്രതീക്ഷിത ഗമനം ആയതിനാല്‍ ഫോട്ടം പിടിക്കാന്‍ സാധിച്ചില്ല. ബോബിയും ബിനൂപും കൂടെ കാട്ടു പൊന്തകള്‍ക്കിടയിലും മരത്തിന്റെ മുകളിലും ഒക്കെ കയറി നോക്കിയെങ്കിലും അവരെയോ  കുടുംബക്കാരെയോ  കണ്ടെത്താനായില്ല.

വനപ്രദേശം പിന്നിട്ട് എസ്റ്റേറ്റിനുള്ളിലൂടായി യാത്ര. കുറേദൂരം ചെന്നപ്പോളേക്കും സീതാര്‍കുണ്‍ഡു വെള്ളച്ചാട്ടത്തിനടുത്ത് ബാരിക്കെഡ് കെട്ടി റോഡ് അവസാനിപ്പിച്ചിരിക്കുന്നു. അതിനപ്പുറം എസ്റ്റേറ്റിലെ വാഹനങ്ങള്‍ക്കു മാത്രമേ പ്രവേശനമുള്ളു. നിരയായി പാര്‍ക്ക് ചെയ്തിരിക്കുന്ന വാഹനങ്ങളും വെള്ളച്ചാട്ടത്തിലേക്കുള്ള പാതയിലെ തിരക്കും അവിടേക്കു പോകാന്‍ ഉള്ള താല്‍പ്പര്യം  കെടുത്തിക്കളഞ്ഞു, പോബ്സിന്റെ  തേയിലത്തോട്ടത്തിന്റെ നടുവിലൂടെ ഏകദേശം ഒന്നര കിലോമീറ്റര്‍ നടന്നു മലയുടെ മറുഭാഗത്തെത്തി. നമ്മള്‍ മുന്‍പ് കണ്ട കാഴ്ചകളുടെ മറ്റൊരു ആംഗിള്‍. എന്നാ​ല്‍ ഇവിടെ തിരക്കും ആരവങ്ങളും ഒന്നും ഇല്ലെന്ന ആശ്വാസമുണ്ട്. വെയിലുണ്ടെങ്കിലും അന്തരീക്ഷത്തിനു നല്ല കുളിര്‍മ്മ.
കുറച്ചു നേരം വനം വകുപ്പു വക ഒരു ജണ്ഡക്കു മുകളില്‍ വിശ്രമം, വീണ്ടും ഗര്‍ത്തത്തിന്റെ അരികിലൂടെ മുന്നോട്ടുനടക്കുമ്പോള്‍ സമീപത്തെ മരത്തിന്‍ മുകളില്‍ ഒരു അനക്കം. ഒരു മലയണ്ണാച്ചേട്ടന്‍! ഒരു ഉണക്കമരക്കൊമ്പില്‍ എന്തോ തിരയുകയാണ്  കക്ഷി. ഞങ്ങള്‍ അവനെത്തന്നെ ശ്രദ്ധിക്കുന്നെന്ന് മനസിലായതും ഫോട്ടോയ്ക് പോസ് ചെയ്യാനെന്നവണ്ണം അടുത്ത കൊമ്പിലേക്കൊരു ചാട്ടം, എന്തായാലും ഇത്തവണ ബിനൂപിനു പിഴച്ചില്ല. നെല്ലിയാമ്പതി കാട്ടിലെ ആനയുടെ പടം പിടിക്കാന്‍ വന്നിട്ട് അണ്ണാ​ന്റെ എങ്കിലും പടം കിട്ടി.
കുറച്ചുകൂടി മുന്നോട്ടു പോയി ചരുവിലുള്ള പുല്‍മേട്ടിലും മരക്കൊമ്പിലുമായി അല്‍പനേരം കൂടെ അവിടെ ചിലവിട്ടു, അപ്പോളേക്കും ജീപ്പിന്റെ സാരഥി രജീഷ് മൊബൈലില്‍ വിളിക്കുന്നു. കാടിന്റെ മറ്റൊരു ഭാഗത്ത് മാന്‍ കൂട്ടം ഇറങ്ങിയിട്ടുണ്ട് വേഗം ചെന്നാല്‍ കാണാമെന്ന്. മാന്‍ എങ്കില്‍ മാന്‍ ഞങ്ങള്‍ ഉടനേ തന്നെ ജീപ്പിനടുത്തേക്കു പുറപ്പെട്ടു.
പെട്ടന്നു തന്നെ അവിടെ എത്തിയെങ്കിലും നിരാശ ആയിരുന്നു ഫലം. മാന്‍ കൂട്ടം പോയിട്ട് ഒരു മാക്രിയെ പോലും അവിടെയെങ്ങും കാണാന്‍ കിട്ടിയില്ല. നിരാശ മാറ്റാന്‍ ഭക്ഷണം കഴിച്ചാല്‍ മതിയെന്നു പണ്ടേതോ മഹാന്‍ പറഞ്ഞിട്ടുണ്ടെന്നു ആഷിഷ്... എങ്കില്‍ ശരി അങ്ങനെ ആവട്ടെ..... ലഘു? ഭക്ഷണത്തിനു ശേഷം രാവേറെ ആകും മുന്‍പ് ഒരുപ്രാവശ്യം കൂടി വന്യ മൃഗങ്ങളെ കാണാന്‍ സാദ്ധ്യത ഉള്ളിടങ്ങളിലും ആനത്താരയിലും മറ്റും പോയി നോക്കി എങ്കിലും ഞങ്ങളുടെ ഭാഗ്യത്തിനു ആനയോ മറ്റു വന്യ സഹോദരങ്ങളോ മുന്നില്‍ വന്നില്ല.

ഏകദേശം ഒന്‍പതു മണി രാത്രി ആയപ്പോള്‍ മടക്ക യാത്ര തുടങ്ങി. താഴേക്കുള്ള വഴിയില്‍ പലേടത്തും കോട മഞ്ഞ് പരന്നിരുന്നു, വേഗം കൂട്ടിയും കുറച്ചും കോട്ടയത്തിന്......ഇനിയെന്നാണ് ഇങ്ങനെ ഒരുമിച്ചൊരു യാത്ര? എനിക്ക് 30ന്  ദുബായിലേക്കു തിരിച്ചു പോകണം. എതാനും ദിവസങ്ങള്‍ക്കുശേഷം ആഷിഷ് ലണ്ടനിലേക്കും ബിനു ആസ്ത്രേലിയയിലേക്കും പോകും. ഇനി എന്നാണു ഒരുമിച്ചൊരു അവധിക്കാലം കിട്ടുക? ആന്‍ഡ്രു വീണ്ടും പാട്ടു തുടങ്ങി.... അന്തിവെയില്‍ പൊന്നുതിരും ഏദന്‍ സ്വപ്നവുമായ് വെള്ളിമുകില്‍ കൂടണയും അഞ്ജനത്താഴ്വരയില്‍........

യാത്രകള്‍ അവസാനിക്കുന്നില്ല.....
Last Updated on Monday, 13 December 2010 16:43
 


കേരളം: ഏറ്റവും പുതിയ ലേഖനങ്ങള്‍

അഗസ്ത്യഹൃദയം തേടി
അഗസ്ത്യഹൃദയം തേടി
2012 ജനുവരി 27 വെള്ളിയാഴ്ച. പ്രകൃതിയുമായി അലിഞ്ഞുചേര്‍ന്ന അഗസ്ത്യാര്‍കൂട തീര്‍ത്ഥയാത്ര അന്നു പുലര്‍ച്ചെ മൂന്നു മണിക്കാരംഭിച്ചു. 20 പേർ അടങ്ങിയ സംഘം വാഹനം തകരാറിലായത്‌ മൂലം ബോണക്കാട് ചെന്നെത്തിയത് ഉച്ചയ്ക്ക് 1 മണിക്ക്. 11 മണി കഴിഞ്ഞാല്‍ വനത്തിലേക്ക് കടത്തിവിടാത്തതിനാല്‍ വിധിയെ പഴിച്ചു കൊണ്ട്‌ അന്നത്തെ ദിവസം മുഴുമിപ്പിച്ചു. ജീപ്പിന്റെ സീറ്റില്‍ തിരിഞ്ഞും മറിഞ്ഞും ഉറക്കം വരാതെ കിടന്ന്,
സമുദ്ര ബീച്ച്
സമുദ്ര ബീച്ച്
കഴിഞ്ഞ ഓണക്കാലത്ത്  തിരുവനന്തപുരത്ത് നിന്നും കോവളം ബീച്ചിലേക്കുള്ള ഒരു യാത്രയില്‍ ആണ് സമുദ്ര ബീച്ച് എന്ന ബോര്‍ഡ്‌ കണ്ണില്‍ പെട്ടത് . കോവളം ബീച്ച് എത്തുന്നതിനു ഏകദേശം രണ്ടു കിലോമീറ്റര്‍  മുന്‍പ്  വലതു വശത്തായി കണ്ട  സമുദ്ര ബീച്ച് 800m എന്ന ബോര്‍ഡും ആ ബീച്ചിന്റെ പേരും എനിക്ക് പുതിയ അറിവായിരുന്നു. അറിയപ്പെടുന്ന കോവളം  വീണ്ടും വീണ്ടും കാണുന്നതിനെക്കാള്‍ നല്ലതാണ്
കോവിലൂര്‍
കോവിലൂര്‍
കേരള തമിഴ്നാട് അതിര്‍ത്തിയില്‍ കിടക്കുന്ന കാര്‍ഷിക ഗ്രാമമായ കോവിലൂരിലേക്ക്  ഒരു യാത്ര  എന്നത് കുറെക്കാലമായി മനസ്സില്‍ കൊണ്ട് നടക്കുകയായിരുന്നു . മുന്നാര്‍ സന്ദര്‍ശിക്കാന്‍ കിട്ടിയ അവസരങ്ങളിലൊന്നും മൂന്നാര്‍ ടൌണില്‍ നിന്നും ഏകദേശം അമ്പതു കിലോമീറ്റര്‍ അകലത്തില്‍ കിടക്കുന്ന കോവിലൂരിലേക്ക്  പോകാന്‍ കഴിഞ്ഞിട്ടില്ല. ഒരു ടൂര്‍ പോകുന്ന  പോലെ പോകാന്‍ പറ്റിയ സ്ഥലം അല്ല
നാരകക്കാനം തുരങ്കത്തിലൂടെ
നാരകക്കാനം തുരങ്കത്തിലൂടെ
ഇടുക്കി ജില്ലയിലെ കല്യാണതണ്ട് മലനിരകളിലൂടെ ഒരു ട്രെക്കിംഗ് കഴിഞ്ഞു മടങ്ങി വരുമ്പോള്‍ ആണ് മലമുകളില്‍ വെച്ച്  പശുവിനെ മേച്ചു നടക്കുന്ന ഒരു തമിഴ് നാട്ടുകാരനെന്നു തോന്നിപ്പിച്ച  ഒരാളെ കണ്ടത് . മദ്യപിച്ചു ചുവന്ന കണ്ണുകളും, കറുത്ത് തടിച്ച രൂപവും, മുഷിഞ്ഞ വസ്ത്രവും  എല്ലാം കണ്ടപ്പോള്‍ ആദ്യം സംസാരിക്കണോ എന്ന് സംശയിച്ചു . പക്ഷെ  മടിച്ചു മടിച്ചു തുടങ്ങിയ ആ സംസാരം അവസാനിപ്പിച്ചത്
പൊന്മുടി തഴുകുമ്പോള്‍
 പൊന്മുടി തഴുകുമ്പോള്‍
നീണ്ടനാളുകള്‍ക്കു ശേഷം കൂട്ടുകാര്സിനെ എല്ലാവരേയും ഒരു അവധിദിനം ഒരുമിച്ചു കൂട്ടി... കൃത്യ സമയത്തു തന്നെ എല്ലാവരും വന്നു  എന്ന് പറഞ്ഞാല്‍ വിശ്വസിക്കില്ല എന്നറിയാം, ഏകദേശം 9 മണിയോടെ 3 ബൈക്കിലായി എല്ലാവരും കടയ്ക്കല്‍ ബസ്‌ സ്റ്റാന്റില്‍ വന്നു. അപ്പോള്‍ ബസിലാണോ യാത്ര എന്നല്ലേ. അല്ലന്നേ, പലവഴിയില്‍ നിന്നെതാനൊരു വഴി, അതാണ്‌ ബസ്‌ സ്ടാന്റ്റ്‌.   നല്ല തെളിഞ്ഞ കാലാവസ്ഥയില്‍ പൊന്മുടിയിലേക്കുള്ള
നെല്ലിയാമ്പതി - (ഭാഗം 2)
നെല്ലിയാമ്പതി - (ഭാഗം 2)
എസ്റ്റേറ്റില്‍ നിന്ന് ഏകദേശം രണ്ടു കിലോമീറ്റര്‍ പോണം വെള്ളച്ചാട്ടത്തിലേക്ക്. പോകുന്ന വഴി ആണെങ്കില്‍ ഒരു ഒറ്റയടി പാത എന്നെ വിശേഷിപ്പിക്കാനാവൂ. ഒരു സൈഡില്‍ കാടും മറു സൈഡില്‍ ഏകദേശം 4500 അടി താഴ്ചയില്‍ ഉള്ള പ്രദേശങ്ങളും. എങ്ങാനും ഒരബദ്ധം പറ്റിയാല്‍ പിന്നെ പൊടി പോലും കിട്ടുകില്ല. പോകുന്ന വഴി എല്ലാം ധാരാളം യാത്രികര്‍ ഉണ്ട് എങ്കിലും കുടുംബത്തോടെ ഉള്ള യാത്രികര്‍ വളരെ കുറവാണ്.
മൂന്നാറും ലക്കം ഫാൾസും
മൂന്നാറും ലക്കം ഫാൾസും
ട്രിവാന്‍ഡ്രം മെയില്‍ ത്രിശൂര്‍ എത്തുമ്പോള്‍ രാവിലെ നാലു മണി ആകും. അവിടെ നിന്നും ഞാന്‍ ഡയറക്റ്റ് വണ്ടിയിലേക്ക് കയറാം. അവിടുന്ന് നേരെ ആതിരപ്പള്ളി വഴി വാള്‍ പാറ ഷോളയാര്‍ വഴി നേരെ ചിന്നാര്‍. കാന്തല്ലൂര്‍ സ്റ്റേ, അല്ലേല്‍ മറ്റെവിടെലും. ട്രെയിനില്‍ കേറി യാത്ര തുടങ്ങിയപ്പോള്‍ ഒരു കാള്‍. 'അളിയാ നാളെ ഹര്‍ത്താല്‍ ആണ് '. പാളി, എല്ലാം പാളി. രാത്രി വരാമെന്ന് പറഞ്ഞവന്‍ വന്നില്ല. അങ്ങനെ എല്ലാം
കുരിശിന്റെ വഴിയേ ഒരു യാത്ര
കുരിശിന്റെ വഴിയേ ഒരു യാത്ര
“ജീവിതം ഒരു വഴിത്തിരിവിൽ എത്തി നിൽക്കുകയല്ലേ? ഒരു മലകയറ്റം നല്ലതാണ്. “ രാവിലെ 5 മണിക്കെഴുന്നേറ്റ് യാത്ര പുറപ്പെടുമ്പോൾ മുഴങ്ങോടിക്കാരി പറഞ്ഞ വാചകങ്ങൾ ഒരു വിശ്വാസിയുടേതായിരുന്നു. ശരിയാണെന്ന് എനിക്കും തോന്നി. എല്ലാം നിയന്ത്രിക്കുന്ന ഒരു ശക്തിയുണ്ടെന്ന വിശ്വാസം എനിക്കുമുണ്ട്. ഇടയ്ക്ക് വല്ലപ്പോഴുമെങ്കിലും അതിനെ ആദരിക്കുകയും ബഹുമാനിക്കുകയും പൂജിക്കുകയും വേണം.   കുട്ടിക്കാലം മുതൽ
കണ്ണകി സമക്ഷം
കണ്ണകി സമക്ഷം
കേരളത്തിന്റേയും തമിഴ്നാടിന്റേയും അതിർത്തിയിൽ സ്ഥിതിചെയ്യുന്ന മംഗളാദേവിക്ഷേത്രം സംസ്ഥാനപുരാവസ്തുവകുപ്പിന്റെ സംരക്ഷിത ചരിത്രസ്മാരകമാണ്. ഇടുക്കിജില്ലയിലെ പീരുമേട് താലൂക്കിൽ കുമിളി വില്ലേജിലാണ് ഈ സ്മാരകം. സമുദ്രനിരപ്പിൽ നിന്നും ഏകദേശം 4000-അടി ഉയരത്തിൽ മംഗളാദേവിമലയുടെ നെറുകയിൽ തമിഴ്നാട്ടിലെ കമ്പം താഴ്വരയ്ക് അഭിമുഖമായി സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്ര സമുച്ചയം എട്ടാം നൂറ്റാണ്ടിൽ
മൂന്നാറിലേക്ക് (ഭാഗം 3) - ഇരവികുളം നാഷണൽ പാർക്ക്
മൂന്നാറിലേക്ക് (ഭാഗം 3) - ഇരവികുളം നാഷണൽ പാർക്ക്
മൂന്നാർ യാത്ര ഭാഗം 1, ഭാഗം 2. സ്കൂളിലെ ഉച്ചഭക്ഷണത്തിന്റെ മണം വയറ്റിലെ വിശപ്പിനെ അതിന്റെ അത്യുന്നതങ്ങളിലെത്തിച്ചിരുന്നു. പോകുന്ന വഴി ചില ചെറുകിട ഇടത്തരം ഭോജനശാലകള്‍ കണ്ടിരുന്നു എങ്കിലും ഒരെണ്ണം മനസ്സില്‍ കുറിച്ചിട്ടിരുന്നു. തലയുയര്‍ത്തി നില്‍കുന്ന മേഘമാലകള്‍ കഴുത്തിലും കാതിലും വാരിയണിഞ്ഞ മലകളെയും ഇളം തെന്നലുകളാല്‍ തഴുകുന്ന തോട്ടങ്ങളെയും പിന്നിലാക്കി യാത്ര തുടര്‍ന്നു.  മറയൂര്‍
Banner
Banner
Hits:3552301
Visitors: 1098088
We have 47 guests online

Reading problem ?  

click here