You are here: Home വിദേശം കാനഡ കനേഡിയന്‍ മലനിരകളിലൂടെ - ഭാഗം 3


കനേഡിയന്‍ മലനിരകളിലൂടെ - ഭാഗം 3 PDF Print E-mail
Written by ജ്യോതി മോഹന്‍‌ദാസ്   
Tuesday, 05 October 2010 10:34
ന്ന് യാത്ര നീലതടാകങ്ങളിലേക്കാണ്.കനഡായില്‍ ,ആല്‍ബെര്‍ട്ടാ പ്രോവിന്‍സ്സിലെ മലമുകളിലുള്ള
തടാകങ്ങള്‍. ഇതെല്ലാം glacier fed lakes ആണ്. ഗ്ലേഷിയറില്‍ നിന്ന് വേനല്‍ക്കാലത്ത് ഉരുകിയൊഴുകുന്ന
വെള്ളം ഈ തടാകങ്ങളെ നിറക്കുന്നു. ആഗസ്റ്റ് മാസമായതിനാല്‍,വൃക്ഷങ്ങളെല്ലാം പച്ചപിടിച്ച് മലനിരകളുടെ
മനോഹാരിത വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.

                                                                                     പോകുന്ന വഴിയില്‍

ഇവിടെയുള്ള തടാകങ്ങളിലെ ജലത്തിന് turquoise [മരതകപച്ച കലര്‍ന്ന നീല] നിറമാണ്.
ഗ്ലേഷിയറില്‍ മഞ്ഞുരുകി, പാറക്കല്ലുകളെ ഉരസ്സി താഴേക്ക് ഒഴുകുമ്പോള്‍, വെള്ളത്തിനൊടൊപ്പം
rock flour കൂടി തടാകത്തിലെത്തുന്നു. ഈ പാറപൊടികള്‍ തങ്ങിനില്‍ക്കുന്ന വെള്ളത്തില്‍ refraction of light
മൂലം വെള്ളത്തിന്റെ നിറം, പച്ച-നീലയായി മാറുന്നു.                                                                                                Lake Minnewanka

                                                                                  Lake Minnewanka

ആള്‍ബെര്‍ട്ടായിലെ ബാന്‍ഫ് നാഷനല്‍ പാര്‍ക്കിന്റെ കിഴക്ക് വശത്തായി,5000അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന
ഒരു ഗ്ലേഷിയര്‍ ലെയ്ക്കാണ് Lake Minnewanka. 28കി.മി നീളമുള്ള ഈ തടാകം, കനേഡിയന്‍ റോക്കീസ്സിലെ
ഏറ്റവും നീണ്ട തടാകമാണ് .water of spirits എന്ന് വിശേഷിപ്പിക്കുന്ന ഈ തടാകത്തിന് ചുറ്റുമുള്ള മലയോരങ്ങളില്‍
elk,mule deer,mountain sheep,bear തുടങ്ങിയ വന്യമൃഗങ്ങളെ കാണാമത്രെ.തടാകത്തിന്റെ തീരത്ത്
പാറകള്‍ക്കിടയില്‍ ജീവിക്കുന്ന  ഒരു തരം  അണ്ണാനുകള്‍ കൌതുകമുളവാക്കി. തടാകത്തിന്റെ പടിഞ്ഞാറു
വശത്തായി ഹൈഡ്രോ-ഇലക്ട്രിക് വൈദ്ധ്യുതി  ഉല്‍പ്പാദിപ്പിക്കുന്ന ഒരു ഡാം ഉണ്ട്.

                                                                                                 ground squirrel

                                                                          Boating in Lake Minnewankaഹൈക്കിങ്ങും,ഫിഷിങ്ങും,ബോട്ടിങ്ങുമാണ് ഇവിടെത്തെ പ്രധാന വിനോദം. ബാന്‍ഫ് നാഷനല്‍ പാര്‍ക്കിലെ മോട്ടോര്‍
ബോട്ട് അനുവദിച്ച ഏക തടാകമാണിത്. ഞങ്ങള്‍ ഒരു ബോട്ട് വാടകക്കെടുത്ത് അരമണിക്കൂറോളം തടാകത്തില്‍
കറങ്ങി. മിന്നെവാങ്കെ തടാകത്തിന് ചുറ്റും കോണിഫെറസ്സ് മരങ്ങല്‍ നിറഞ്ഞ മലനിരകള്‍ ഹരിത
മനോഹരമാണ്. തടാകത്തിലെ വെള്ളത്തിന് തുരിശ്ശിന്റെ [കോപ്പര്‍ സള്‍ഫേറ്റിന്റെ]നിറം.  ബോട്ട് യാത്ര ഞങ്ങളെല്ലാം
നന്നായി ആസ്വദിച്ചു.

                                                                     20 dollar peaks-Moraine Lake

ഇവിടേനിന്ന് 54കി.മി യാത്ര ചെയ്ത് ഞങ്ങള്‍ Moraine lakeല്‍ എത്തി. ഈ ലെയ്ക്കിന്റെ ഭംഗി വര്‍ണ്ണിക്കാന്‍ എനിക്കു
വാക്കുകളില്ല. ഈ തടാകം 6183അടി ഉയരത്തില്‍,valley of ten peaksല്‍ സ്ഥിതി ചെയ്യുന്നു. പത്ത് മൌണ്ടന്‍
പീക്കുകള്‍, മൊറൈന്‍ ലെയ്ക്കിന്റെ മുന്നില്‍ നിന്നാല്‍ കാണാം.

Moraine Lake

1969ലും,1979ലും പുറത്തിറക്കിയ കനേഡിയന്‍  '20 ഡോളര്‍' നോട്ടില്‍ ഇതിന്റെ ചിത്രമുള്ളതിനാല്‍  ഈ പീക്കുകളെ
‘20 ഡോളര്‍ പീക്സ്’’ എന്ന് വിളിക്കപ്പെടുന്നു. ഈ ലെയ്ക്കിന്റെ ചിത്രം google blackberrypearl, windows7[
കനഡാ സീരീസ്സ്] തുടങ്ങിയതിന്റെ  ബേക്ക്ഗ്രൌണ്ട് ആണ് .സുന്ദരമായ നിറവും, മനോഹരമായ  ചുറ്റുപാടും 
ഇതിനെ  ചിത്രകാരന്മാരുടെ  പ്രിയപ്പെട്ട  തടാകമാക്കുന്നു.

ജൂലൈ മാസാവസാനത്തില്‍  salmon spawning seasonനില്‍  ഇവിടെ  കൂട്ടങ്ങളായി       grizzly bear
[ബ്രൌണ്‍ നിറത്തിലുള്ള കരടികള്‍] നെ  കാണാമത്രെ.  ഈ സമയത്ത്  ആയിരക്കണക്കിന്  സാല്‍മന്‍ മത്സ്യങ്ങള്‍ മുട്ടയിടാനായി കടലില്‍ നിന്ന് നദിയിലേക്കും,തടാകങ്ങളിലേക്കും  വരുമത്രെ. അതിനാല്‍ ഈ സമയം ഗ്രിസ്ലി കരടികള്‍ക്ക്  ഓണക്കാലമാണ്.  ഇതൊക്കെ ഭക്ഷിച്ച് കുടുംബവും കുട്ടികളും ഒക്കെയായി ഇവര്‍ തടാകക്കരയില്‍ താമസ്സിക്കുമത്രെ!

                                                                                                Grizzly bear

                                                                       Rock pile hiking-Moraine Lake

കാനോയിങ്ങ്,ഹൈക്കിങ്ങ്  തുടങ്ങിയതിനായി വേനല്‍ക്കാലത്ത്  ധാരാളം വിനോദസഞ്ചാരികള്‍   ഇവിടെയെത്താറുണ്ട്.  ഒരുവശത്തുള്ള പാറക്കല്ലുകള്‍ കൂട്ടിയ ഹൈക്കിങ്ങ് ട്രേക്കിലൂടെ ഞങ്ങളും കുറച്ചു കയറി.
മൊറൈന്‍ ലെയ്ക്കില്‍ നിന്ന് 14കി.മി.ഡ്രൈവ് ചെയ്താല്‍, Lake Louiseല്‍ എത്താം.‘ ലൂയിസ്സ് കാരൊലീന്‍ ആര്‍ബെര്‍ട്ടാ’ എന്ന രാജകുമാരിയുടെ [1848-1939] പേരാണ് ഈ ലെയ്ക്കിനും,ടൌണിനും കൊടുത്തിരിക്കുന്നത്. 1878തൊട്ട് 1883വരെ ഗവര്‍ണ്ണര്‍ ജനറലായിരുന്ന sir john camphellന്റേയും,ഭാര്യ Queen Victoriaയുടേയും നാലാമത്തെ മകളായിരുന്നു ഈ പ്രിന്‍സെസ്സ്. ഈ തടാകത്തിന്റെ ഒരു വശത്ത് വിക്ടോറിയ ഗ്ലേഷിയര്‍ ആണ്. ഈ തടാകത്തെക്കുറിച്ച് അതിമനോഹരമെന്നല്ലാതെ ഒരു വിശേഷണവും എനിക്ക് നല്‍കാനില്ല. മറ്റു തടാകങ്ങളിലെ പോലെ റാഫ്റ്റിങ്ങ്,കാനോയിങ്ങ്,ഹൈക്കിങ്ങ്...തുടങ്ങിയതാണ്  ഇവിടെ  സഞ്ചാരികളെ ആകര്‍ഷിക്കുന്നത്.

മടക്കയാത്രയില്‍ ഞാന്‍ എനിക്ക് കാണാന്‍ കഴിഞ്ഞ ഈ വിസ്മയക്കാഴ്ച്ചകളെല്ലാം ഒന്നൊന്നായി അയവിറക്കി.
 


മിന്നാമിനുങ്ങുകളുടെ വലിയ വെട്ടങ്ങള്‍
മിന്നാമിനുങ്ങുകളുടെ വലിയ വെട്ടങ്ങള്‍
ബാല്യത്തിലെ മിഴിവാര്‍ന്ന ഒരു ബ്ലാക്ക്‌ ആന്‍ഡ്‌ വൈറ്റ് ചിത്രമാണ്‌ വൈകുന്നേരങ്ങളില്‍ വീട്ടിനുള്ളിലേക്ക് പാറിവരുന്ന മിന്നാമിന്നികള്‍. തൊടിയില്‍ നിന്നും പാടത്ത് നിന്നുമൊക്കെ അവരങ്ങനെ കേറി വരും.വീട്ടിനുള്ളില്‍ മുനിഞ്ഞു കത്തുന്ന മണ്ണെണ്ണ വിളക്കിനോട് അവരുടെ ഇത്തിരി വെട്ടം  കാട്ടി മത്സരിക്കും. മിന്നിമിന്നിത്തെളിഞ്ഞു ഞെളിഞ്ഞു നില്‍ക്കുന്ന മിന്നമിനുങ്ങുകളോട് പുക
ഗബോണ്‍ യാത്രകള്‍
ഗബോണ്‍ യാത്രകള്‍
ആകൃതിയില്‍ ഒരു സാമ്യം ഇല്ലെങ്കിലും മറ്റു പലതുകൊണ്ടും കേരളത്തിനോട്  വളരെയധികം സാമ്യമുള്ള ഒരു മധ്യ-ആഫ്രിക്കന്‍ രാജ്യമാണ് ഗബോണ്‍.  മധ്യ ആഫ്രിക്കയുടെ പടിഞ്ഞാറു ഭാഗത്ത്‌ കോംഗോ, ഇക്കറ്റോറിയല്‍ ഗിനിയ, കാമറൂണ്‍ എന്നീ രാജ്യങ്ങളുടെ ഇടയില്‍ അധികമാരും അറിയാതെ പതുങ്ങി കിടക്കുകയാണ് ഈ രാജ്യം.   പടത്തിന്‍റെ ക്രെഡിറ്റ്‌  ഗൂഗിള്‍ മാപ്പ്സിന് ഹരിത ഭംഗി നിറഞ്ഞു
ജപ്പാന്‍ വിശേഷങ്ങള്‍ 1:- വാ കസ്തെ !!!
ജപ്പാന്‍ വിശേഷങ്ങള്‍ 1:-  വാ കസ്തെ !!!
ഏഷ്യാനെറ്റിലെ സഞ്ചാരം പ്രോഗ്രാമില്‍ ജപ്പാന്‍ വിശേഷങ്ങള്‍ സന്തോഷ്‌ ജോര്‍ജ് കുളങ്ങര വിവരിക്കുന്ന കണ്ടപ്പോള്‍ എപ്പോളെങ്കിലും ആ സ്ഥലങ്ങള്‍ ഒന്ന് നേരില്‍ കാണാന്‍ പറ്റിയിരുന്നെങ്കില്‍ എന്ന് മനസ്സില്‍ ആഗ്രഹിച്ചു പോയിരുന്നു. ജോലിയുടെ ഭാഗം ആയി ജപ്പാനിലേക്ക് സിങ്കപ്പൂര്‍ എയര്‍ ലൈന്‍സിന്റെ സില്‍ക്ക് എയറില്‍ പറക്കുമ്പോള്‍ അത് ഇത്ര ഉടന്‍ സാധിക്കും എന്ന് കരുതിയില്ല. ഒരു
സമ്പ്രതി വാർത്താഹാ: ശുയന്താം..ലൈവ് ഫ്രം ആൽപ്പ്സ്!
സമ്പ്രതി വാർത്താഹാ: ശുയന്താം..ലൈവ് ഫ്രം ആൽപ്പ്സ്!
നവംബറിലെ മഞ്ഞുപെയ്യുന്ന ആ പുലര്‍കാലത്തിലേക്ക് ഉറക്കമുണരുമ്പോള്‍ വരാനിരിക്കുന്ന ഒരു സ്വപ്നസാക്ഷാത്കാരത്തിന്റെ ഉത്സാഹമായിരുന്നു  മനസ്സില്‍. ഹോട്ടല്‍ മുറിയിലെ സുഖമുള്ള ഇളം ചൂടും തലേ രാത്രിയിലെ നീണ്ട അലച്ചിലിന്റെ ക്ഷീണവുമൊന്നും കമ്പിളപ്പുതപ്പിനുള്ളില്‍ ചുരുണ്ടു കൂടി  കിടന്നുറങ്ങാന്‍ എന്നെ മടികേറ്റിയില്ല. ആല്പ്സ് (Alps) മലനിരകളിലേക്കാണിന്നത്തെ യാത്ര. കൃത്യമായ
നോര്‍മാന്‍ഡി തീരങ്ങളില്‍ -1
നോര്‍മാന്‍ഡി തീരങ്ങളില്‍ -1
'എത്രിത്താ'യിലേക്ക്. ഫ്രാന്‍സിലെ ചരിത്ര പ്രസിദ്ധ കടല്‍ത്തീരമായ 'നോര്‍മാന്‍ഡി'യിലേക്ക് ഒരു ദ്വിദിന യാത്ര. നഗരത്തിന്റെ വിരസതയില്‍ നിന്നും ഒന്ന് മുങ്ങാംകുഴിയിടുന്ന ഉത്സാഹത്തിലായിരുന്നു ഞങ്ങള്‍. 'പാരിസ്-സൈന്റ്-ലസാ (Paris-St.Lazare)' റെയില്‍വേ സ്റ്റേഷനില്‍ എത്തി ടിക്കറ്റ്‌ പ്രിന്‍റ് എടുത്തു. വളരെ തിരക്കുള്ള സ്ഥലമാണ്. ഹൃസ്വ /ദീര്‍ഘ-ദൂര ട്രെയിനുകള്‍ വരുന്ന ഒരു വലിയ സ്റ്റേഷന്‍.
സെന്റ് മാർക്ക്സ് സ്ക്വയർ
സെന്റ് മാർക്ക്സ് സ്ക്വയർ
  സെന്റ് മാർക്ക്സ് സ്ക്വയറിനെ വെനീസിന്റെ ഹൃദയഭാഗം എന്നുതന്നെ വിശേഷിപ്പിക്കാം. വെനീസിലെത്തുന്ന സഞ്ചാരികൾക്ക് 9 -)ം നൂറ്റാണ്ടിൽ നിർമ്മിക്കപ്പെട്ടതും ഇവിടത്തെ ഏറ്റവും പ്രധാനപ്പെട്ട ഒരു അങ്കണവുമായ സെന്റ് മാർക്ക്സ് സ്ക്വയർ ഒരിക്കലും ഒഴിവാക്കാനാവില്ല. ഇംഗ്ലീഷിൽ സെന്റ് മാർക്ക്സ് സ്ക്വയർ എന്നാണ് പറയുന്നതെങ്കിലും ഇറ്റലിക്കാർക്ക് ഇത് പിയാസ്സാ സാൻ മാർക്കോ (Piazza San Marco) ആണ്.
ശ്രീലങ്കയിലേക്ക്
ശ്രീലങ്കയിലേക്ക്
ഒരു ശ്രീലങ്കന്‍  ടൂര്‍ ആലോചിച്ചപ്പോള്‍ ആദ്യമേ ചെയ്തത് നിരക്ഷരനെ കോണ്ടാക്റ്റ്  ചെയ്തു വിവരങ്ങള്‍ ചോദിച്ച് അറിയുകയാണ്. അറിയാത്ത ഒരു നാട്ടിലേക്ക്  ചെന്ന് അവിടത്തെ കാര്യങ്ങള്‍ ചെയ്യുന്നതിലും നല്ലത് ഒരു ട്രാവല്‍സ് വഴി ടൂര്‍ പാക്കേജ്  ആയിട്ട് പോകുന്നതാണ് നല്ലത് എന്ന് തോന്നി. നമ്മുടെ ഇഷ്ടത്തിന് അനുസരിച്ച് കറങ്ങാന്‍ സാധിച്ചില്ല എന്ന ഒരു
വെനീസിലേക്ക്
വെനീസിലേക്ക്
ഹോളണ്ടിൽ നിന്ന് ഇറ്റലിയിലേക്കുള്ള വിമാനം ഉച്ചയ്ക്ക് രണ്ട് മണിക്ക് പറന്നുപൊങ്ങും. കൃത്യമായി പറഞ്ഞാൽ ആംസ്റ്റർഡാമിൽ നിന്ന് വെനീസിലെ ട്രെവീസോ വിമാനത്താവളത്തിലേക്കാണ് യാത്ര. ആംസ്റ്റർഡാമിൽ ചെന്നിറങ്ങിയപ്പോൾ പാസ്പ്പോർട്ടിൽ എമിഗ്രേഷൻ സ്റ്റാമ്പ് അടിച്ചില്ല എന്ന കാര്യം അമ്പരപ്പുണ്ടാക്കിയിരുന്നു. ഈ രാജ്യത്ത് വന്നിറങ്ങിയതിന്റെ രേഖയായി വിമാനത്തിലെ പാസഞ്ചർ
ബെര്‍ലിന്‍ വസന്തം
ബെര്‍ലിന്‍ വസന്തം
ജര്‍മ്മനിയുടെ തലസ്ഥാനം ആയ ബെര്‍ലിനിലേക്ക് ഒരു യാത്ര. വളരെ അവിശ്വസനീയം ആയ ഒരു സ്വപ്നം. യാത്രകള്‍ വലിയ ആഗ്രഹം ആയിരുന്നു എങ്കിലും ഇങ്ങനെ ഒരു യാത്ര സ്വപ്നം മാത്രം ആയിരുന്നു. വളരെക്കാലം മുതലേ ഞാനും ബഷീറും സുഹൃത്തുക്കള്‍ ആണ്. ദുബായിലെ റിയല്‍ എസ്റ്റേറ്റ്‌ ബിസിനെസ്സ്‌ നേരിട്ട വന്‍ തകര്‍ച്ചയുടെ ഫലം, ബഷീറിന്റെ പഴം പച്ചക്കറി ബിസിനെസ്സില്‍ ജോലിക്ക് എനിക്കും ഒരു ക്ഷണം.
തീരാ വേദനയായി ഒരു പെൺകുട്ടി.
തീരാ വേദനയായി ഒരു പെൺകുട്ടി.
നെതർലാൻഡ്സ് യാത്രയുടെ ആദ്യഭാഗങ്ങൾ 1. ലന്തക്കാരുടെ നാട്ടിലേക്ക് 2. ആംസ്റ്റർഡാം കനാലുകളിലൂടെ 3. വജ്രങ്ങളും, ചുവന്ന തെരുവും, വാൻ ഗോഗും --------------------------------------------------- യുദ്ധങ്ങൾ എന്നും ലാഭങ്ങളേക്കാൾ കൂടുതൽ നഷ്ടങ്ങൾ തന്നെയാണ് വരുത്തിവെച്ചിട്ടുള്ളത്. അല്ലെങ്കിൽ, എന്ത് ലാഭമാണ് യുദ്ധങ്ങൾ നൽകിയിട്ടുള്ളത് ? അധികാരക്കൊതി മൂത്ത മനുഷ്യത്വമില്ലാത്ത ഭരണാധികാരികൾ, ക്രൂരരായ ഏകാധിപതികൾ,
Banner
Banner
Hits:3728193
Visitors: 1143461
We have 39 guests online

Reading problem ?  

click here