You are here: Home കേരളം ഇടുക്കി അണക്കരയും ചെല്ലാര്‍കോവിലും


അണക്കരയും ചെല്ലാര്‍കോവിലും PDF Print E-mail
Written by കൃഷ്ണകുമാര്‍513   
Thursday, 23 September 2010 12:49
വീണ്ടും ഇടുക്കിയുടെ കാഴ്ചകളിലേക്ക്. യാത്ര, അത് എത്ര തവണ ആയാലും ശരി, നമ്മള്‍ക്ക് പുതുമകള്‍ മാത്രം
 സമ്മാനിക്കുന്ന ഒരു ഭൂവിഭാഗമാണ്‌ ഇടുക്കി. പുറം ലോകം ഇനിയും അറിയാത്ത ,കാഴ്ചകളുടെ ഒരു നിധി തന്നെ
ഇവിടെ ഒളിഞ്ഞിരിപ്പുണ്ട്.അത്തരം ചില കാഴ്ച്ചകളിലേക്ക്.

അണക്കര ടൌണ്‍

കുമളി-മൂന്നാര്‍ സ്റ്റേറ്റ് ഹൈവേ 19  ല്‍, കുമളിയില്‍ നിന്നും 12 കിമി ദൂരെയായി,സ്ഥിതി ചെയ്യുന്ന ഒരു ചെറു
പട്ടണമാണ് അണക്കര.അവിടെ നിന്നും 4 കി.മീ. കിഴക്കുള്ള ചെല്ലാര്‍ കോവില്‍ എന്ന ചെറു 
ഗ്രാമത്തിലേക്കായിരുന്നു ഇത്തവണത്തെ യാത്ര. കുമളിയില്‍ നിന്നും നല്ല റോഡ്‌ ആയതു കൊണ്ട് 20  
മിനിറ്റ് കൊണ്ട് അണക്കരയിലും,അടുത്ത 10  മിനിറ്റില്‍ ചെല്ലാര്‍ കോവിലിലുമെത്താനായി. UNDP പദ്ധതി
പ്രകാരമുള്ള,സ്പൈസ് ടൂറിസ്റ്റ് സര്‍ക്യൂടുസ്റ്റേഷന്‍ ആയി മാറിയ ഈ ഗ്രാമം അന്താരാഷ്‌ട്ര ടൂറിസം ഭൂപടത്തില്‍
സ്ഥാനംപിടിച്ചു കഴിഞ്ഞു. ഏലവും കുരുമുളകും സമൃദ്ധമായി വിളയുന്ന, മലയോരകര്‍ഷകരുടെ
ഈ ഗ്രാമം ഇനി മുതല്‍ ടൂറിസ്റ്റുകള്‍ക്കും സ്വന്തം.

കുമളി-മൂന്നാര്‍ റോഡ്

ചെല്ലാര്‍ കോവില്‍ വാച്ച് ടവര്‍

ഇളം തണുപ്പുള്ള കാലാവസ്ഥയിലാണ്, ചെല്ലാര്‍ കോവിലില്‍ ഞാന്‍ എത്തുന്നത്. നല്ല  സുഖപ്രദമായ, മലിനീകരണം 

തൊട്ടു തീണ്ടാത്ത അന്തരീക്ഷം. ഏലം  മണക്കുന്ന  വഴികളിലൂടെയുള്ള എന്റെ  യാത്ര ഏറെ ഹൃദ്യമായിരുന്നു. വനം

വകുപ്പിന്റെ ഒരു വാച്ച് ടവറും ലഘു ഭക്ഷണ ശാലയും ഇവിടെ സ്ഥിതി ചെയ്യുന്നു. ഒരു ചായയും കഴിച്ചു ഞാന്‍ മെല്ലെ 

വാച്ച് ടവറിലേക്ക് കയറി. ചെല്ലാര്‍ കോവില്‍ വ്യൂ പോയന്റില്‍ നിന്നും, കിഴക്കന്‍ താഴ്വരയിലെ തമിഴ്‌നാടിന്റെ 

സമതലങ്ങളിലേക്കുള്ള  കാഴ്ച്ച, അവാച്യമായ അനുഭൂതി പകരുന്ന ഒന്നാണ്. ഇവിടെ നിന്നാല്‍ കമ്പവും,തേനിയുമെല്ലാം വ്യക്തമായി കാണാം. മുല്ലപ്പെരിയാറില്‍ നിന്നും വെള്ളം കൊണ്ടുപോകുന്ന പെന്‍ സ്ടോക്ക് പൈപ്പുകളും,

കനാലും, സംഗീത സംവിധായകന്‍ ഇളയ രാജയുടെ ബംഗ്ലാവുമെല്ലാം ഈ ഉയരത്തില്‍നിന്നുള്ള കാഴ്ചകളാണ്. 

മഴക്കാലത്ത്, വന്യമായി പതിക്കുന്ന പാണ്ടിക്കുഴി വെള്ള ചാട്ടം വറ്റി വരണ്ടിരിക്കുന്നു.  അങ്ങകലെ  ഗളാദേവി മലയിലെ ടവറും കാണാം. ഞാന്‍ എത്തിയ സമയം,താഴ്വരയില്‍ മൂടല്‍ മഞ്ഞ് പരന്നിരുന്നത്‌ കൊണ്ട്,

കാഴ്‌ച്ചകള്‍ അത്ര വ്യക്തമായിരുന്നില്ല.


ചെല്ലാര്‍ കോവില്‍ റോഡ്


തമിഴ്‌നാട് സമതലങ്ങള്‍

സഞ്ചാരികള്‍ക്ക് താമസത്തിനായി നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്ന നിരവധി ഹോം സ്റ്റേകള്‍ ഈ

പ്രദേശത്ത് ലഭ്യമാണ്. അണക്കരയില്‍,വിമാനത്താവളം പ്രഖ്യാപിച്ചിരിക്കുന്ന പശ്ചാത്തലത്തില്‍, നിരവധി പുതിയഹോട്ടലുകളും നിര്‍മ്മാണമാരംഭിച്ചിട്ടുണ്ട്. ഇടുക്കി ജില്ലയുടെയും തമിഴ്‌നാടിന്റെ തെക്ക് കിഴക്കന്‍

പ്രദേശങ്ങളുടേയും, സമഗ്ര ടൂറിസം വികസനത്തിനുതകുന്ന വിമാനത്താവളം സമീപ ഭാവിയില്‍ത്തന്നെ

യാഥാര്‍ത്ഥ്യമാകുമെന്നു പ്രതീക്ഷിക്കപ്പെടുന്നു. പ്രശസ്തമായ മോണ്ട് ഫോര്‍ട്ട്‌ സ്കൂളും ഇവിടെ പ്രവര്‍ത്തിക്കുന്നു.

 

മോണ്ട് ഫോര്‍ട്ട് സ്കൂള്‍,അണക്കര

നിര്‍ദ്ദിഷ്ട വിമാനത്താവള സൈറ്റ്

അണക്കരക്ക് സമീപത്തായി മൂന്നാര്‍ റോഡില്‍ തന്നെയുള്ള മറ്റൊരു ചെറു പട്ടണമായ  പുറ്റടിയിലെക്കാണ്

പിന്നീട് ഞാന്‍ എത്തിയത്. ഇവിടെ സ്പൈസസ് ബോര്‍ഡിന്റെ കാര്‍ഡമം കോമ്പ്ലെക്സ് ദ്രുതഗതിയില്‍

നിര്‍മ്മാണം  പൂര്‍ത്തിയായി വരുന്നു.

 

കാര്‍ഡമം കോമ്പ്ലെക്സ്

സുഗന്ധ വിളകളുടെ സംസ്ക്കരണവും ദീര്‍ഘകാല സംരക്ഷണവും എല്ലാം ഇനി ഇവിടെ സാദ്ധ്യമാകും. ഈ

പ്രദേശത്തിന്റെ കുതിച്ചു ചാട്ടത്തിന് കാര്‍ഡമം കോമ്പ്ലെക്സ് കാരണമാകുന്നു. അവിടെയെല്ലാം ഒരു ഓട്ടപ്രദിക്ഷണം 

നടത്തി ഞാന്‍ മടക്ക യാത്രക്കൊരുങ്ങി. തിരികെ വണ്ടന്മേട്‌, പുളിയന്മല, ഇടുക്കി, തൊടുപുഴ

വഴിയാണ് മടക്കം. വഴി നീളെ തഴച്ചു വളര്‍ന്നു നില്‍ക്കുന്ന ഏലത്തോട്ടങ്ങള്‍. കാഴ്ചകള്‍ തേടിയെത്തുന്ന

നിരവധി വിദേശ സഞ്ചാരികളും അവരെ തോട്ടം കാണിക്കുവാന്‍ കൊണ്ട് പോകുന്ന കര്‍ഷകരും.

 


ഏലതോട്ടങ്ങളും,വിദേശ സഞ്ചാരികളും


ഏലച്ചെടിയും,കായ്കളും

ഫാം ടൂറിസം ഇടുക്കിയില്‍ പ്രചാരം നേടി വരികയാണ്. ഏലത്തിനു ഉയര്‍ന്ന വില ലഭിക്കുന്നത് മൂലം കര്‍ഷകരും സന്തോഷത്തിലാണ്. അവരുമായി ആ സന്തോഷം പങ്കു വെച്ച് ഞാന്‍ മടങ്ങി. വാല്‍ക്കഷണം:- ഈ സ്റ്റേറ്റ് ഹൈവെയില്‍  മരണം പതിയിരിക്കുന്ന കെണികളും. ഒരു അപായ സൂചനാ ബോര്‍ഡ്‌ പോലുമില്ലാതെ നടു

റോഡില്‍, നല്ല ഇറക്കത്തില്‍, കോണ്‍ക്രീറ്റ് പാരപ്പറ്റുകള്‍ ഉയര്‍ന്നു നില്‍ക്കുന്നു!!

 

നടുറോഡിലെ മരണക്കെണി 

ഇരുചക്ര വാഹനക്കാര്‍ ജാഗ്രതൈ. അധികൃതര്‍ ഇതൊന്നു നീക്കം ചെയ്തിരുന്നെങ്കില്‍!
Last Updated on Thursday, 23 September 2010 18:29
 


കേരളം: ഏറ്റവും പുതിയ ലേഖനങ്ങള്‍

അഗസ്ത്യഹൃദയം തേടി
അഗസ്ത്യഹൃദയം തേടി
2012 ജനുവരി 27 വെള്ളിയാഴ്ച. പ്രകൃതിയുമായി അലിഞ്ഞുചേര്‍ന്ന അഗസ്ത്യാര്‍കൂട തീര്‍ത്ഥയാത്ര അന്നു പുലര്‍ച്ചെ മൂന്നു മണിക്കാരംഭിച്ചു. 20 പേർ അടങ്ങിയ സംഘം വാഹനം തകരാറിലായത്‌ മൂലം ബോണക്കാട് ചെന്നെത്തിയത് ഉച്ചയ്ക്ക് 1 മണിക്ക്. 11 മണി കഴിഞ്ഞാല്‍ വനത്തിലേക്ക് കടത്തിവിടാത്തതിനാല്‍ വിധിയെ പഴിച്ചു കൊണ്ട്‌ അന്നത്തെ ദിവസം മുഴുമിപ്പിച്ചു. ജീപ്പിന്റെ സീറ്റില്‍ തിരിഞ്ഞും മറിഞ്ഞും ഉറക്കം വരാതെ കിടന്ന്,
സമുദ്ര ബീച്ച്
സമുദ്ര ബീച്ച്
കഴിഞ്ഞ ഓണക്കാലത്ത്  തിരുവനന്തപുരത്ത് നിന്നും കോവളം ബീച്ചിലേക്കുള്ള ഒരു യാത്രയില്‍ ആണ് സമുദ്ര ബീച്ച് എന്ന ബോര്‍ഡ്‌ കണ്ണില്‍ പെട്ടത് . കോവളം ബീച്ച് എത്തുന്നതിനു ഏകദേശം രണ്ടു കിലോമീറ്റര്‍  മുന്‍പ്  വലതു വശത്തായി കണ്ട  സമുദ്ര ബീച്ച് 800m എന്ന ബോര്‍ഡും ആ ബീച്ചിന്റെ പേരും എനിക്ക് പുതിയ അറിവായിരുന്നു. അറിയപ്പെടുന്ന കോവളം  വീണ്ടും വീണ്ടും കാണുന്നതിനെക്കാള്‍ നല്ലതാണ്
കോവിലൂര്‍
കോവിലൂര്‍
കേരള തമിഴ്നാട് അതിര്‍ത്തിയില്‍ കിടക്കുന്ന കാര്‍ഷിക ഗ്രാമമായ കോവിലൂരിലേക്ക്  ഒരു യാത്ര  എന്നത് കുറെക്കാലമായി മനസ്സില്‍ കൊണ്ട് നടക്കുകയായിരുന്നു . മുന്നാര്‍ സന്ദര്‍ശിക്കാന്‍ കിട്ടിയ അവസരങ്ങളിലൊന്നും മൂന്നാര്‍ ടൌണില്‍ നിന്നും ഏകദേശം അമ്പതു കിലോമീറ്റര്‍ അകലത്തില്‍ കിടക്കുന്ന കോവിലൂരിലേക്ക്  പോകാന്‍ കഴിഞ്ഞിട്ടില്ല. ഒരു ടൂര്‍ പോകുന്ന  പോലെ പോകാന്‍ പറ്റിയ സ്ഥലം അല്ല
നാരകക്കാനം തുരങ്കത്തിലൂടെ
നാരകക്കാനം തുരങ്കത്തിലൂടെ
ഇടുക്കി ജില്ലയിലെ കല്യാണതണ്ട് മലനിരകളിലൂടെ ഒരു ട്രെക്കിംഗ് കഴിഞ്ഞു മടങ്ങി വരുമ്പോള്‍ ആണ് മലമുകളില്‍ വെച്ച്  പശുവിനെ മേച്ചു നടക്കുന്ന ഒരു തമിഴ് നാട്ടുകാരനെന്നു തോന്നിപ്പിച്ച  ഒരാളെ കണ്ടത് . മദ്യപിച്ചു ചുവന്ന കണ്ണുകളും, കറുത്ത് തടിച്ച രൂപവും, മുഷിഞ്ഞ വസ്ത്രവും  എല്ലാം കണ്ടപ്പോള്‍ ആദ്യം സംസാരിക്കണോ എന്ന് സംശയിച്ചു . പക്ഷെ  മടിച്ചു മടിച്ചു തുടങ്ങിയ ആ സംസാരം അവസാനിപ്പിച്ചത്
പൊന്മുടി തഴുകുമ്പോള്‍
 പൊന്മുടി തഴുകുമ്പോള്‍
നീണ്ടനാളുകള്‍ക്കു ശേഷം കൂട്ടുകാര്സിനെ എല്ലാവരേയും ഒരു അവധിദിനം ഒരുമിച്ചു കൂട്ടി... കൃത്യ സമയത്തു തന്നെ എല്ലാവരും വന്നു  എന്ന് പറഞ്ഞാല്‍ വിശ്വസിക്കില്ല എന്നറിയാം, ഏകദേശം 9 മണിയോടെ 3 ബൈക്കിലായി എല്ലാവരും കടയ്ക്കല്‍ ബസ്‌ സ്റ്റാന്റില്‍ വന്നു. അപ്പോള്‍ ബസിലാണോ യാത്ര എന്നല്ലേ. അല്ലന്നേ, പലവഴിയില്‍ നിന്നെതാനൊരു വഴി, അതാണ്‌ ബസ്‌ സ്ടാന്റ്റ്‌.   നല്ല തെളിഞ്ഞ കാലാവസ്ഥയില്‍ പൊന്മുടിയിലേക്കുള്ള
നെല്ലിയാമ്പതി - (ഭാഗം 2)
നെല്ലിയാമ്പതി - (ഭാഗം 2)
എസ്റ്റേറ്റില്‍ നിന്ന് ഏകദേശം രണ്ടു കിലോമീറ്റര്‍ പോണം വെള്ളച്ചാട്ടത്തിലേക്ക്. പോകുന്ന വഴി ആണെങ്കില്‍ ഒരു ഒറ്റയടി പാത എന്നെ വിശേഷിപ്പിക്കാനാവൂ. ഒരു സൈഡില്‍ കാടും മറു സൈഡില്‍ ഏകദേശം 4500 അടി താഴ്ചയില്‍ ഉള്ള പ്രദേശങ്ങളും. എങ്ങാനും ഒരബദ്ധം പറ്റിയാല്‍ പിന്നെ പൊടി പോലും കിട്ടുകില്ല. പോകുന്ന വഴി എല്ലാം ധാരാളം യാത്രികര്‍ ഉണ്ട് എങ്കിലും കുടുംബത്തോടെ ഉള്ള യാത്രികര്‍ വളരെ കുറവാണ്.
മൂന്നാറും ലക്കം ഫാൾസും
മൂന്നാറും ലക്കം ഫാൾസും
ട്രിവാന്‍ഡ്രം മെയില്‍ ത്രിശൂര്‍ എത്തുമ്പോള്‍ രാവിലെ നാലു മണി ആകും. അവിടെ നിന്നും ഞാന്‍ ഡയറക്റ്റ് വണ്ടിയിലേക്ക് കയറാം. അവിടുന്ന് നേരെ ആതിരപ്പള്ളി വഴി വാള്‍ പാറ ഷോളയാര്‍ വഴി നേരെ ചിന്നാര്‍. കാന്തല്ലൂര്‍ സ്റ്റേ, അല്ലേല്‍ മറ്റെവിടെലും. ട്രെയിനില്‍ കേറി യാത്ര തുടങ്ങിയപ്പോള്‍ ഒരു കാള്‍. 'അളിയാ നാളെ ഹര്‍ത്താല്‍ ആണ് '. പാളി, എല്ലാം പാളി. രാത്രി വരാമെന്ന് പറഞ്ഞവന്‍ വന്നില്ല. അങ്ങനെ എല്ലാം
കുരിശിന്റെ വഴിയേ ഒരു യാത്ര
കുരിശിന്റെ വഴിയേ ഒരു യാത്ര
“ജീവിതം ഒരു വഴിത്തിരിവിൽ എത്തി നിൽക്കുകയല്ലേ? ഒരു മലകയറ്റം നല്ലതാണ്. “ രാവിലെ 5 മണിക്കെഴുന്നേറ്റ് യാത്ര പുറപ്പെടുമ്പോൾ മുഴങ്ങോടിക്കാരി പറഞ്ഞ വാചകങ്ങൾ ഒരു വിശ്വാസിയുടേതായിരുന്നു. ശരിയാണെന്ന് എനിക്കും തോന്നി. എല്ലാം നിയന്ത്രിക്കുന്ന ഒരു ശക്തിയുണ്ടെന്ന വിശ്വാസം എനിക്കുമുണ്ട്. ഇടയ്ക്ക് വല്ലപ്പോഴുമെങ്കിലും അതിനെ ആദരിക്കുകയും ബഹുമാനിക്കുകയും പൂജിക്കുകയും വേണം.   കുട്ടിക്കാലം മുതൽ
കണ്ണകി സമക്ഷം
കണ്ണകി സമക്ഷം
കേരളത്തിന്റേയും തമിഴ്നാടിന്റേയും അതിർത്തിയിൽ സ്ഥിതിചെയ്യുന്ന മംഗളാദേവിക്ഷേത്രം സംസ്ഥാനപുരാവസ്തുവകുപ്പിന്റെ സംരക്ഷിത ചരിത്രസ്മാരകമാണ്. ഇടുക്കിജില്ലയിലെ പീരുമേട് താലൂക്കിൽ കുമിളി വില്ലേജിലാണ് ഈ സ്മാരകം. സമുദ്രനിരപ്പിൽ നിന്നും ഏകദേശം 4000-അടി ഉയരത്തിൽ മംഗളാദേവിമലയുടെ നെറുകയിൽ തമിഴ്നാട്ടിലെ കമ്പം താഴ്വരയ്ക് അഭിമുഖമായി സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്ര സമുച്ചയം എട്ടാം നൂറ്റാണ്ടിൽ
മൂന്നാറിലേക്ക് (ഭാഗം 3) - ഇരവികുളം നാഷണൽ പാർക്ക്
മൂന്നാറിലേക്ക് (ഭാഗം 3) - ഇരവികുളം നാഷണൽ പാർക്ക്
മൂന്നാർ യാത്ര ഭാഗം 1, ഭാഗം 2. സ്കൂളിലെ ഉച്ചഭക്ഷണത്തിന്റെ മണം വയറ്റിലെ വിശപ്പിനെ അതിന്റെ അത്യുന്നതങ്ങളിലെത്തിച്ചിരുന്നു. പോകുന്ന വഴി ചില ചെറുകിട ഇടത്തരം ഭോജനശാലകള്‍ കണ്ടിരുന്നു എങ്കിലും ഒരെണ്ണം മനസ്സില്‍ കുറിച്ചിട്ടിരുന്നു. തലയുയര്‍ത്തി നില്‍കുന്ന മേഘമാലകള്‍ കഴുത്തിലും കാതിലും വാരിയണിഞ്ഞ മലകളെയും ഇളം തെന്നലുകളാല്‍ തഴുകുന്ന തോട്ടങ്ങളെയും പിന്നിലാക്കി യാത്ര തുടര്‍ന്നു.  മറയൂര്‍
Banner
Banner
Hits:3703514
Visitors: 1136474
We have 31 guests online

Reading problem ?  

click here