You are here: Home കേരളം കോട്ടയം ദക്ഷിണ മൂകാംബികയിലേക്ക്


ദക്ഷിണ മൂകാംബികയിലേക്ക് PDF Print E-mail
Written by വിവേക് നമ്പ്യാര്‍   
Monday, 13 September 2010 02:22

ന്റെ പല യാത്രകളും അപ്രതീക്ഷമായിരുന്നു.ഒരിക്കലും ശരിയായ തയ്യാറെടുപ്പില്ലാതെയായിരുന്നു യാത്ര

ചെയ്തിരുന്നത്. അതുപോലെയുള്ള ഒരു യാത്രയിലായിരുന്നു ഞാന്‍ ദക്ഷിണ മൂകാംബിക എന്നറിയപ്പെടുന്ന

പനച്ചിക്കാട് അമ്പലം സന്ദര്‍ശിച്ചത്. പതിവുപോലെ ഒരു ഓഫീസ് ദിവസം വൈകുന്നേരം സോനു പറഞ്ഞു

കോട്ടയം പോകാമെന്ന്. ഒരു സുഹൃത്തിന്റെ സഹോദരിയുടെ കല്യാണത്തിന്. പിറ്റേന്ന് ഞായറാഴ്ച്ച

ആയതിനാല്‍ ഞാനും സമ്മതിച്ചു.അങ്ങനെ ഞങ്ങള്‍ യാത്ര തിരിച്ചു. കോട്ടയത്തില്‍ എത്തിയപ്പോള്‍ ഞായറാഴ്ച്ച ഉച്ചയായിരുന്നു. കുമരകവും പരിസരവും ഒക്കെ കറങ്ങി ഞങ്ങള്‍ ഹോട്ടല്‍ റൂമിലെത്തി.

 

രാത്രി സുഹൃത്തിനെ കാണാന്‍ ചിങ്ങവനത്തിലേക്ക് പുറപ്പെട്ടു.ചിങ്ങവനതിലെത്തും മുന്‍പ് പനച്ചിക്കാട് എന്ന

ബോര്‍ഡ്‌ കണ്ടു. പിറ്റേന്ന് കാലത്ത് പോകാമെന്ന് തോന്നി. രാവിലെ 6 മണിക്ക് എഴുന്നേറ്റു.ഞങ്ങളുടെ പല

സുഹൃത്തുക്കളും വന്നിരുന്നു. അതിലൊരുവനായ നിഖിലിനെയും കൂട്ടി ഞാന്‍ കോട്ടയം ബസ്‌ സ്റ്റാന്റിലേക്ക് പുറപ്പെട്ടു.

മഴ കുറേശ്ശെ പെയ്യുന്നുണ്ടായിരുന്നു.കോട്ടയം നഗരത്തില്‍ നിന്നും ഏതാണ്ട് 15 കിലോമീറ്റര്‍ അകലെയാണ്

പനച്ചിക്കാട് അമ്പലം സ്ഥിതിചെയ്യുന്നത്.കേരളത്തിലെ ഏക സരസ്വതി ക്ഷേത്രമെന്ന ഖ്യാതിയും ഈ ക്ഷേത്രത്തിനുണ്ട്. മുന്‍പൊരിക്കല്‍ ഈ ക്ഷേത്രം കാണണമെന്ന് ഞാന്‍ ആഗ്രഹിച്ചിരുന്നു.പക്ഷെ അവസരം ഒത്തു വന്നത് ഇപ്പോഴാണെന്ന്  മാത്രം.

തലേന്നു രാത്രിയില്‍ പെയ്ത ശക്തമായ മഴയില്‍ ബസ്‌ സ്റ്റാന്‍ഡും പരിസരവുമെല്ലാം ചളിക്കുളമായിരുന്നു.

മഴ ശക്തിപ്പെടുന്നതിന് മുന്‍പ് ബസ്സ് ‌ സ്റ്റാന്റില്‍ എത്തണം. ഞങ്ങള്‍ നടത്തത്തിനു വേഗത കൂട്ടി. ബസ്സ് സ്റ്റാന്റില്‍  എത്തിയപ്പോഴേക്കും മഴ ശക്തിയായി പെയ്തു. അടുത്ത് കണ്ട പീടികയില്‍ കയറി ചിങ്ങവനതിലെയ്ക്കുള്ള ബസ്‌

നിര്‍ത്തുന്ന ഇടം ചോദിച്ചു മനസ്സിലാക്കി. ഒരു വിധം ബസ്‌ കണ്ടു പിടിച്ചു.തിരക്ക് കൂടുന്നതിന് മുന്പ് ബസില്‍ കയറി പറ്റി.ബസില്‍ നല്ല തിരക്കുണ്ടായിരുന്നെങ്ങിലും ഇരിക്കാന്‍ സീറ്റ്‌ കിട്ടി. ശക്തമായ മഴയായതിനാല്‍ പലരും മഴയെ ശപിച്ചുകൊണ്ട് ബസില്‍ കൂനിക്കൂടിയിരുന്നു.ഏതാണ്ട് 40 മിനിറ്റ് കൊണ്ട് ഞങ്ങള്‍ ചിങ്ങവനം സ്റ്റോപ്പില്‍ എത്തി.

അവിടെ നിന്നും 4 കിലോമീറ്റര്‍ മാത്രമേയുള്ളൂ പനച്ചിക്കാട്ടിലേക്ക്.

അടുത്തുകണ്ട ഓട്ടോ സ്റ്റാന്റില്‍ നിന്നും ഓട്ടോ പിടിച്ചു. 11 മണി വരെ മാത്രമേ നട തുറക്കൂ. സമയം ഏതാണ്ട്

10 മണിയായി. അടുത്ത മഴ ഞങ്ങളില്‍ പെയ്തിറങ്ങി.താമസിയാതെ ഓട്ടോ ക്ഷേത്രഗോപുരത്തിന് മുന്‍പില്‍

നിര്‍ത്തി. ഓട്ടോ ഡ്രൈവര്‍ 50 രൂപ വാങ്ങി. ക്ഷേത്ര ഗോപുരവും കടന്ന് ഞങ്ങള്‍ പ്രധാന പ്രതിഷ്ഠയായ വിഷ്ണു ക്ഷേത്രത്തിലെത്തി. അവിടെ തൊഴുതു.അടുത്ത് തന്നെയാണ് സരസ്വതി പ്രതിഷ്ഠ. ഒരു കുളക്കടവിന്റെ പ്രതീതിയാണ് അവിടെ ചെന്നാലുണ്ടാകുക.

സരസ്വതി ദേവിയെ ഒരു ബിംബത്തിലാണ് പ്രതിഷ്ഠിച്ചിരിക്കുന്നത്. അടുത്തുള്ള ഒരു മണ്ഡപത്തില്‍ ഒരു വൃദ്ധന്‍

വിദ്യാരംഭം കുറിക്കുന്നത് കണ്ടു. ഞാന്‍ അദ്ദേഹത്തോട് ക്ഷേത്രത്തിന്റെ ഐതിഹ്യത്തെ കുറിച്ച് ചോദിച്ചു. അദ്ദേഹം

പറഞ്ഞു തുടങ്ങി. പണ്ട് വിഷ്ണു ക്ഷേത്രം മാത്രമേ ഉണ്ടായിരുന്നഉള്ളുവെന്നും, പിന്നീടാണ് സരസ്വതി പ്രതിഷ്ഠ

ഉണ്ടായത് എന്നും. ക്ഷേത്രത്തിനു സമീപത്തെ ഒരു ബ്രാഹ്മണന്‍ മൂകാംബിക അമ്പലത്തില്‍ ഭജനയിരിക്കുകയും വൃദ്ധനായതിനാല്‍ തനിക്കിനി വരാന്‍ കഴിയില്ല എന്ന് കരുതി ദുഖിക്കുകയും ചെയ്തു. അങ്ങനെ അദ്ദേഹം പനച്ചിക്കാട്

തിരിച്ചു വന്നു. ഇപ്പോള്‍ സരസ്വതി പ്രതിഷ്ഠയുള്ള സ്ഥലം പണ്ട് ഒരു കുളക്കടവായിരുന്നു.വൃദ്ധ ബ്രാഹ്മണന്‍ കുളിക്കാന്‍

വേണ്ടി കുളക്കടവിലെത്തി തന്റെ ശീലക്കുട പടവില്‍ വച്ചു. കുളി കഴിഞ്ഞു തിരിച്ചെത്തിയ ബ്രാഹ്മണന്‍ കുടയെടുക്കാന്‍ ശ്രമിച്ചപ്പോള്‍ കുട പടവില്‍ ഉറച്ചതായി കാണപ്പെട്ടു.അത്ഭുതത്തോടെ നിന്ന ബ്രാഹ്മണന്റെ മുന്‍പില്‍ മഹാവിഷ്ണു ഒരു

ബ്രാഹ്മണ രൂപത്തില്‍ വന്ന് പറഞ്ഞു കുടയില്‍ സരസ്വതി ദേവിയാണ് എന്നും അവിടെ ആ കുടയോടെ

പ്രതിഷ്ഠിക്കണമെന്നും പറഞ്ഞു.അതിന്‍ പ്രകാരം ബ്രാഹ്മണന്‍ സരസ്വതി ദേവിയെ അവിടെ പ്രതിഷ്ടിച്ചു.

പിന്നീടു പൂജകള്‍ ചെയ്യാന്‍ വേണ്ടി ഇപ്പോള്‍ കാണുന്ന ബിംബം പ്രതിഷ്ഠിച്ചു അത് ശീലക്കുടയുടെ എതിര്‍ വശത്താണ്

സ്ഥിതി ചെയ്യുന്നത്. ശീലക്കുടയില്‍ പൂജ ചെയ്യാന്‍ ആ ബ്രാഹ്മണന് മാത്രമേ അധികാരമുള്ളൂ. അതിനാല്‍ ബിംബം

ഒരു കണ്ണാടി പോലെ വര്‍ത്തിക്കുന്നതായി സങ്കല്പിച്ചു ബിംബത്തെ പൂജിക്കുന്നു.ശീലക്കുടയെ പിന്നീടു കാട് വന്ന് മൂടി.

അങ്ങനെ സ്ഥലം പനച്ചിക്കാട് എന്ന പേരില്‍ അറിയപ്പെട്ടു.വൃദ്ധനോട് നന്ദി പറഞ്ഞു ഞങ്ങള്‍ ക്ഷേത്രം പ്രദക്ഷിണം ചെയ്തു.സരസ്വതി പ്രതിഷ്ഠയ്ക്ക് ചുറ്റും പൂഴി മണല്‍ ഉണ്ട്.

അതില്‍ പലരും ഹരി ശ്രി ഗണപതായെ നമഹ്: എന്ന് എഴുതിക്കൊണ്ടിരുന്നു,വിദ്യാരംഭത്തിലും നവരാത്രിയിലും

ആണ് പ്രധാന ആഘോഷം.

അടുത്ത മഴയ്ക്ക്‌ മുന്‍പ് ഞാനും നിഖിലും തിരിച്ചു കോട്ടയത്തേക്ക് മടങ്ങി.

Last Updated on Sunday, 03 October 2010 17:04
 


കേരളം: ഏറ്റവും പുതിയ ലേഖനങ്ങള്‍

അഗസ്ത്യഹൃദയം തേടി
അഗസ്ത്യഹൃദയം തേടി
2012 ജനുവരി 27 വെള്ളിയാഴ്ച. പ്രകൃതിയുമായി അലിഞ്ഞുചേര്‍ന്ന അഗസ്ത്യാര്‍കൂട തീര്‍ത്ഥയാത്ര അന്നു പുലര്‍ച്ചെ മൂന്നു മണിക്കാരംഭിച്ചു. 20 പേർ അടങ്ങിയ സംഘം വാഹനം തകരാറിലായത്‌ മൂലം ബോണക്കാട് ചെന്നെത്തിയത് ഉച്ചയ്ക്ക് 1 മണിക്ക്. 11 മണി കഴിഞ്ഞാല്‍ വനത്തിലേക്ക് കടത്തിവിടാത്തതിനാല്‍ വിധിയെ പഴിച്ചു കൊണ്ട്‌ അന്നത്തെ ദിവസം മുഴുമിപ്പിച്ചു. ജീപ്പിന്റെ സീറ്റില്‍ തിരിഞ്ഞും മറിഞ്ഞും ഉറക്കം വരാതെ കിടന്ന്,
സമുദ്ര ബീച്ച്
സമുദ്ര ബീച്ച്
കഴിഞ്ഞ ഓണക്കാലത്ത്  തിരുവനന്തപുരത്ത് നിന്നും കോവളം ബീച്ചിലേക്കുള്ള ഒരു യാത്രയില്‍ ആണ് സമുദ്ര ബീച്ച് എന്ന ബോര്‍ഡ്‌ കണ്ണില്‍ പെട്ടത് . കോവളം ബീച്ച് എത്തുന്നതിനു ഏകദേശം രണ്ടു കിലോമീറ്റര്‍  മുന്‍പ്  വലതു വശത്തായി കണ്ട  സമുദ്ര ബീച്ച് 800m എന്ന ബോര്‍ഡും ആ ബീച്ചിന്റെ പേരും എനിക്ക് പുതിയ അറിവായിരുന്നു. അറിയപ്പെടുന്ന കോവളം  വീണ്ടും വീണ്ടും കാണുന്നതിനെക്കാള്‍ നല്ലതാണ്
കോവിലൂര്‍
കോവിലൂര്‍
കേരള തമിഴ്നാട് അതിര്‍ത്തിയില്‍ കിടക്കുന്ന കാര്‍ഷിക ഗ്രാമമായ കോവിലൂരിലേക്ക്  ഒരു യാത്ര  എന്നത് കുറെക്കാലമായി മനസ്സില്‍ കൊണ്ട് നടക്കുകയായിരുന്നു . മുന്നാര്‍ സന്ദര്‍ശിക്കാന്‍ കിട്ടിയ അവസരങ്ങളിലൊന്നും മൂന്നാര്‍ ടൌണില്‍ നിന്നും ഏകദേശം അമ്പതു കിലോമീറ്റര്‍ അകലത്തില്‍ കിടക്കുന്ന കോവിലൂരിലേക്ക്  പോകാന്‍ കഴിഞ്ഞിട്ടില്ല. ഒരു ടൂര്‍ പോകുന്ന  പോലെ പോകാന്‍ പറ്റിയ സ്ഥലം അല്ല
നാരകക്കാനം തുരങ്കത്തിലൂടെ
നാരകക്കാനം തുരങ്കത്തിലൂടെ
ഇടുക്കി ജില്ലയിലെ കല്യാണതണ്ട് മലനിരകളിലൂടെ ഒരു ട്രെക്കിംഗ് കഴിഞ്ഞു മടങ്ങി വരുമ്പോള്‍ ആണ് മലമുകളില്‍ വെച്ച്  പശുവിനെ മേച്ചു നടക്കുന്ന ഒരു തമിഴ് നാട്ടുകാരനെന്നു തോന്നിപ്പിച്ച  ഒരാളെ കണ്ടത് . മദ്യപിച്ചു ചുവന്ന കണ്ണുകളും, കറുത്ത് തടിച്ച രൂപവും, മുഷിഞ്ഞ വസ്ത്രവും  എല്ലാം കണ്ടപ്പോള്‍ ആദ്യം സംസാരിക്കണോ എന്ന് സംശയിച്ചു . പക്ഷെ  മടിച്ചു മടിച്ചു തുടങ്ങിയ ആ സംസാരം അവസാനിപ്പിച്ചത്
പൊന്മുടി തഴുകുമ്പോള്‍
 പൊന്മുടി തഴുകുമ്പോള്‍
നീണ്ടനാളുകള്‍ക്കു ശേഷം കൂട്ടുകാര്സിനെ എല്ലാവരേയും ഒരു അവധിദിനം ഒരുമിച്ചു കൂട്ടി... കൃത്യ സമയത്തു തന്നെ എല്ലാവരും വന്നു  എന്ന് പറഞ്ഞാല്‍ വിശ്വസിക്കില്ല എന്നറിയാം, ഏകദേശം 9 മണിയോടെ 3 ബൈക്കിലായി എല്ലാവരും കടയ്ക്കല്‍ ബസ്‌ സ്റ്റാന്റില്‍ വന്നു. അപ്പോള്‍ ബസിലാണോ യാത്ര എന്നല്ലേ. അല്ലന്നേ, പലവഴിയില്‍ നിന്നെതാനൊരു വഴി, അതാണ്‌ ബസ്‌ സ്ടാന്റ്റ്‌.   നല്ല തെളിഞ്ഞ കാലാവസ്ഥയില്‍ പൊന്മുടിയിലേക്കുള്ള
നെല്ലിയാമ്പതി - (ഭാഗം 2)
നെല്ലിയാമ്പതി - (ഭാഗം 2)
എസ്റ്റേറ്റില്‍ നിന്ന് ഏകദേശം രണ്ടു കിലോമീറ്റര്‍ പോണം വെള്ളച്ചാട്ടത്തിലേക്ക്. പോകുന്ന വഴി ആണെങ്കില്‍ ഒരു ഒറ്റയടി പാത എന്നെ വിശേഷിപ്പിക്കാനാവൂ. ഒരു സൈഡില്‍ കാടും മറു സൈഡില്‍ ഏകദേശം 4500 അടി താഴ്ചയില്‍ ഉള്ള പ്രദേശങ്ങളും. എങ്ങാനും ഒരബദ്ധം പറ്റിയാല്‍ പിന്നെ പൊടി പോലും കിട്ടുകില്ല. പോകുന്ന വഴി എല്ലാം ധാരാളം യാത്രികര്‍ ഉണ്ട് എങ്കിലും കുടുംബത്തോടെ ഉള്ള യാത്രികര്‍ വളരെ കുറവാണ്.
മൂന്നാറും ലക്കം ഫാൾസും
മൂന്നാറും ലക്കം ഫാൾസും
ട്രിവാന്‍ഡ്രം മെയില്‍ ത്രിശൂര്‍ എത്തുമ്പോള്‍ രാവിലെ നാലു മണി ആകും. അവിടെ നിന്നും ഞാന്‍ ഡയറക്റ്റ് വണ്ടിയിലേക്ക് കയറാം. അവിടുന്ന് നേരെ ആതിരപ്പള്ളി വഴി വാള്‍ പാറ ഷോളയാര്‍ വഴി നേരെ ചിന്നാര്‍. കാന്തല്ലൂര്‍ സ്റ്റേ, അല്ലേല്‍ മറ്റെവിടെലും. ട്രെയിനില്‍ കേറി യാത്ര തുടങ്ങിയപ്പോള്‍ ഒരു കാള്‍. 'അളിയാ നാളെ ഹര്‍ത്താല്‍ ആണ് '. പാളി, എല്ലാം പാളി. രാത്രി വരാമെന്ന് പറഞ്ഞവന്‍ വന്നില്ല. അങ്ങനെ എല്ലാം
കുരിശിന്റെ വഴിയേ ഒരു യാത്ര
കുരിശിന്റെ വഴിയേ ഒരു യാത്ര
“ജീവിതം ഒരു വഴിത്തിരിവിൽ എത്തി നിൽക്കുകയല്ലേ? ഒരു മലകയറ്റം നല്ലതാണ്. “ രാവിലെ 5 മണിക്കെഴുന്നേറ്റ് യാത്ര പുറപ്പെടുമ്പോൾ മുഴങ്ങോടിക്കാരി പറഞ്ഞ വാചകങ്ങൾ ഒരു വിശ്വാസിയുടേതായിരുന്നു. ശരിയാണെന്ന് എനിക്കും തോന്നി. എല്ലാം നിയന്ത്രിക്കുന്ന ഒരു ശക്തിയുണ്ടെന്ന വിശ്വാസം എനിക്കുമുണ്ട്. ഇടയ്ക്ക് വല്ലപ്പോഴുമെങ്കിലും അതിനെ ആദരിക്കുകയും ബഹുമാനിക്കുകയും പൂജിക്കുകയും വേണം.   കുട്ടിക്കാലം മുതൽ
കണ്ണകി സമക്ഷം
കണ്ണകി സമക്ഷം
കേരളത്തിന്റേയും തമിഴ്നാടിന്റേയും അതിർത്തിയിൽ സ്ഥിതിചെയ്യുന്ന മംഗളാദേവിക്ഷേത്രം സംസ്ഥാനപുരാവസ്തുവകുപ്പിന്റെ സംരക്ഷിത ചരിത്രസ്മാരകമാണ്. ഇടുക്കിജില്ലയിലെ പീരുമേട് താലൂക്കിൽ കുമിളി വില്ലേജിലാണ് ഈ സ്മാരകം. സമുദ്രനിരപ്പിൽ നിന്നും ഏകദേശം 4000-അടി ഉയരത്തിൽ മംഗളാദേവിമലയുടെ നെറുകയിൽ തമിഴ്നാട്ടിലെ കമ്പം താഴ്വരയ്ക് അഭിമുഖമായി സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്ര സമുച്ചയം എട്ടാം നൂറ്റാണ്ടിൽ
മൂന്നാറിലേക്ക് (ഭാഗം 3) - ഇരവികുളം നാഷണൽ പാർക്ക്
മൂന്നാറിലേക്ക് (ഭാഗം 3) - ഇരവികുളം നാഷണൽ പാർക്ക്
മൂന്നാർ യാത്ര ഭാഗം 1, ഭാഗം 2. സ്കൂളിലെ ഉച്ചഭക്ഷണത്തിന്റെ മണം വയറ്റിലെ വിശപ്പിനെ അതിന്റെ അത്യുന്നതങ്ങളിലെത്തിച്ചിരുന്നു. പോകുന്ന വഴി ചില ചെറുകിട ഇടത്തരം ഭോജനശാലകള്‍ കണ്ടിരുന്നു എങ്കിലും ഒരെണ്ണം മനസ്സില്‍ കുറിച്ചിട്ടിരുന്നു. തലയുയര്‍ത്തി നില്‍കുന്ന മേഘമാലകള്‍ കഴുത്തിലും കാതിലും വാരിയണിഞ്ഞ മലകളെയും ഇളം തെന്നലുകളാല്‍ തഴുകുന്ന തോട്ടങ്ങളെയും പിന്നിലാക്കി യാത്ര തുടര്‍ന്നു.  മറയൂര്‍
Banner
Banner
Hits:3623361
Visitors: 1115802
We have 33 guests online

Reading problem ?  

click here