You are here: Home കേരളം കണ്ണൂര്‍ കാട്ടിലെ വിശേഷങ്ങള്‍


കാട്ടിലെ വിശേഷങ്ങള്‍ PDF Print E-mail
Written by കൊച്ചുത്രേസ്യ   
Friday, 20 August 2010 05:14

"കുറച്ചു കാശുണ്ടാക്കീട്ടു വേണം ഒരു ഹൗസ്‌ബോട്ട്‌ മേടിക്കാന്‍..എന്നിട്ട്‌ ഇപ്പോ ഉള്ള പണിയൊക്കെ കളഞ്ഞ്‌

ഫുള്‍-ടൈം കായലിലൂടെ അലഞ്ഞുതിരിഞ്ഞു നടക്കും.അല്ലെങ്കില്‍ പിന്നെ വല്ല കാട്ടിലും പോയി ഏറുമാടം കെട്ടി താമസിച്ചാലോ..അതാവുമ്പോ ഒത്തിരി പൈസയൊന്നും വേണ്ടിവരില്ലല്ലോ..."

 

എന്റെ ഭാവിപരിപാടികളെ പറ്റി മമ്മിയുമായി സീരിയസായി ഡിസ്കസ്‌ ചെയ്തുകൊണ്ടിരിക്കുകയായിരുന്നു.

"ഡീ എങ്കില്‍ പിന്നെ ആറളം കാടാണ്‌ നല്ലത്‌. വല്ലപ്പോഴുമൊക്കെ നിന്നെ കാണണംന്നു തോന്നുമ്പോള്‍

ഞങ്ങള്‍ക്കിത്രേം ദൂരം വന്നാല്‍ മതിയല്ലോ..അതുമല്ല നിനക്കു ഇടയ്ക്ക്‌ പുട്ടും കടലേം തിന്നാന്‍ കൊതിയാവുകാണേല്

അവിടെ അടുത്തു തന്നെ റീത്തേടെ വീടുമുണ്ട്‌. "

"അതിന്‌ ആറളത്തെവിടെയാ മമ്മീ കാട്‌!! അത്‌ ഫാമല്ലേ ??" കാര്യം മമ്മി കളിയാക്കീതാണെന്നു മനസ്സിലായെങ്കിലും അതെനിക്കൊരു പുതിയ അറിവായിരുന്നു. കുഞ്ഞുനാളിലെപ്പോഴോ ആ ഫാമില്‍ പോയതായി ചെറിയ ഒരോര്‍മ്മയുണ്ട്‌

"ആ ഫാമിന്റെ അപ്പുറത്തേക്കു മുഴുവന്‍ കാടാണ്‌.. " മമ്മി ആ വിലപ്പെട്ട വിവരം തന്നുകഴിഞ്ഞതും സ്വിച്ചിട്ട പോലെ ഒരു ഐഡിയ എന്റെ തലയില്‍ മിന്നിത്തെളിഞ്ഞു..

"അപ്പോ ശരി.. ഞാന്‍ ഇത്തവണ വരുമ്പോള്‍ ഇരിട്ടിയിലിറങ്ങും. എന്നിട്ട്‌ കാട്ടിലേക്ക്‌ ഒറ്റപ്പോക്ക്‌. "

"നടന്നതു തന്നെ ..ഒറ്റയ്ക്കു കാട്ടില്‍ പോകാനൊന്നും പപ്പ സമ്മതിക്കില്ല. "

"അതിന്‌ ഒറ്റയ്ക്കാരു പോകുന്നു!! പപ്പയും മമ്മിയും ഇരിട്ടീല്‌ ആന്റീടെ വീട്ടില്‍ വരുന്നു. അവിടുന്ന്‌ കാട്ടില്‍ പോകാന്‍

തയ്യാറുള്ള സര്‍വ്വചരാചരങ്ങളെയും കൂട്ടി നമ്മള്‍ കാടുകയറുന്നു..എപ്പടി?? "

പപ്പയുടെ അടുത്തുനിന്നു സമ്മതം നേടിയെടുക്കാന്‍ വേണ്ടി വോഡാഫോണ്‍ കമ്പനിക്കാര്‍ക്ക്‌ കുറെ കാശുകൊടുക്കേണ്ടി വന്നെങ്കിലും അവസാനം ഞാന്‍ തന്നെ ജയിച്ചു. അങ്ങനെ രാവിലെ ഒരു പത്തുമണിയോടു കൂടി ഞങ്ങള്‍ കാട്ടിലേക്കുള്ള

യാത്ര ആരംഭിച്ചു. കുറെക്കാലം കൂടിയാണ്‌ ജീപ്പില്‍ കയറുന്നത്‌. അതിന്റെ ഒരു ത്രില്ലിലായിരുന്നു ഞാന്‍. പണ്ടൊക്കെ മലയോരത്തെ പ്രധാനവാഹനമായിരുന്നു ജീപ്പ്‌..ഇപ്പോ എല്ലായിടത്തും നല്ല റോഡൊക്കെ വന്നപ്പോള്‍ പാവം

ജീപ്പുകളൊക്കെ കാറുകള്‍ക്ക്‌ വഴിമാറിപ്പോയി.

ഒരു പാലം കടന്നതോടെ ആറളം ഫാം തുടങ്ങുകയായി. 7000 ഏക്കറാണ്‌ ഫാം. അതില്‍ 1000 ഏക്കറ്‌

ആദിവാസികള്‍ക്ക്‌ വിട്ടുകൊടുത്തു.ഒരാള്‍ക്ക്‌ ഒരേക്കര്‍ എന്ന കണക്കില്‍. പോകുന്ന വഴിക്കൊക്കെ അവരുടെ

യാഗകള്‍ കാണാമായിരുന്നു. അന്നാട്ടിലെ ആദിവാസികള്‍ അവരുടെ കുടിലിനെ യാഗാന്നാണു വിളിക്കുന്നത്‌.

കശുമാവ്‌ കാപ്പി,പേരത്തോട്ടങ്ങളൊക്കെ കടന്ന്‌ ഞങ്ങള്‍ കാടിന്റെ എന്‍ട്രന്‍സിലെ ഓഫീസിലെത്തി.

ദാ അതിന്റെ ഗേറ്റ്‌ താഴെ.

ആ കാട്ടിലുള്ള അപൂര്‍വ്വ ഇനം പക്ഷികളെപറ്റിയുള്ള വിവരങ്ങള്‍ അവിടെ എഴുതിവച്ചിട്ടുണ്ട്‌. പാസ്സൊക്കെ എടുത്ത്‌
അവിടുന്ന്‌ ഒരു ഗൈഡിനെയും കൂട്ടി കാടിനകത്തേക്ക്‌..ഗൈഡില്ലാതെ അകത്തു പോകാന്‍ സമ്മതിക്കില്ല...
വഴികാണിക്കാന്‍ മാത്രമല്ല കേട്ടോ ഈ ഗൈഡ്‌..അല്ലെങ്കില്‍ തന്നെ കാട്ടിലൂടെ ആകെ ഒരൊറ്റ റോഡേയുള്ളൂ.
എങ്ങോട്ടു വഴിതെറ്റാന്‍....ഈ കാട്ടിനകത്തേക്കു പോകുന്നവര്‍ വല്ല ചപ്പുചവറുകളൊക്കെ ഇടുന്നുണ്ടോന്നു നോക്കാന്‍
വേണ്ടി കൂടിയാണ്‌ ഗൈഡ്‌ കൂടെ വരുന്നത്‌..സത്യം പറയാല്ലോ..ഇക്കാര്യത്തില്‍ അവര്‍ടെ ആത്മാര്‍ഥത സമ്മതിച്ചുകൊടുക്കണം..അതുകൊണ്ടെന്താ.. മഷിയിട്ടു നോക്കിയാല്‍ പോലും ഒരു കടലാസുകഷ്ണം പോലും ആ
കാട്ടില്‍ കാണാന്‍ പറ്റില്ല.ശരിക്കും നീറ്റ്‌ ആന്‍ഡ്‌ ക്ലീന്‍.. ഇനിയങ്ങോട്ട്‌ റോഡൊക്കെ ഒരുവകയാണ്‌. കുമുകുമാന്നാണ്‌
പൊടി പറക്കുന്നത്‌. ജീപ്പിനകം മുഴുവന്‍ പൊടിവന്നു മൂടി,ഞങ്ങള്‍ടെ കാര്യം പിന്നെ പറയണ്ടല്ലോ..എല്ലാവരും തീവ്രവാദികളെപോലെ മുഖമൊക്കെ മൂടിയിരുന്നു.

ഏകദേശം 55sq km (14000 ഏക്കര്‍) ആണ്‌ ആറളം കാട്‌..കാടിനെ ചുറ്റി പുഴയുണ്ട്‌.പണ്ടിത്‌ വെസ്റ്റേണ്‍ ഇന്ത്യാ
പ്ലൈവുഡ്‌-കാരുടെതായിരുന്നത്രേ.. അവര്‌ ഇഷ്ടം പോലെ മരങ്ങള്‌ മുറിച്ച്‌ പുഴയിലൂടെ ഒഴുക്കിവിവിടും..എന്നിട്ട്‌ അത്‌
അങ്ങു വളപട്ടണം പുഴയിലെത്തുമ്പോള്‍ പിടിച്ചെടുക്കും. ശരിക്കും ഒരു ചെലവുമില്ലാത്ത മരങ്ങള്‌ അങ്ങു ദൂരെ വളപട്ടണത്തെത്തിക്കിട്ടും..എന്തായാലും ഭൂനിയമം വന്നപ്പോള്‍ വനം മുഴുവന്‍ ഗവണ്‍മെന്റ്‌ പിടിച്ചെടുത്തു..അതിന്റെ
അങ്ങേയറ്റം കുടകു വനമാണ്‌. .വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന പല മൃഗങ്ങളും പക്ഷികളും മരങ്ങളുമൊക്കെ
ഇപ്പോള്‍ ഇവിടെ യാതൊരു ടെന്‍ഷനുമില്ലാതെ വളരുന്നു..ഇവിടെ 4-5 കടുവകള്‍ടെ കാല്‍പ്പാടുകള്‍ കണ്ടിട്ടുണ്ടത്രേ..
കാട്ടില്‍ ഒരു കടുവയ്ക്കു ജീവിക്കാന്‍ തന്നെ 50sq km സ്ഥലം വീണം (അതിനെയാണു നമ്മള്‌ നാട്ടില്‍ ഇട്ടാവട്ടത്തിലുള്ള
കൂട്ടില്‍ കൊണ്ടിടുന്നത്‌..കഷ്ടം). ബാക്കി കടുവകളൊക്കെ കുടകുവനത്തില്‍ നിന്ന്‌ വിസിറ്റിംഗിന്‌ വന്നു പോയതായിരിക്കും എന്നാണ്‌ വിദഗ്ദര്‍ പറയുന്നത്‌.

പോകുന്നവഴിക്കൊക്കെ ആകെ വളഞ്ഞുപിരിഞ്ഞു നില്‍ക്കുന്ന കുറെ മരങ്ങള്‍. അതാണ്‌ ചീനിമരം .വള്ളമുണ്ടാക്കാന്‍ ബെസ്റ്റാണത്രേ. അതിന്റെ ആ ആകൃതി കണ്ടില്ലേ..ഒരുപാടുയരത്തില്‍ വളരുന്നതു കൊണ്ട്‌ ഒടിഞ്ഞു പോകാതിരിക്കാന്‍
വേണ്ടി കാറ്റിന്റെ ദിശയ്ക്കനുസരിച്ച്‌ രൂപപ്പെടുന്നതാണത്രേ ആ ആ ആകൃതി. ഞാന്‍ എത്ര ശ്രമിച്ചിട്ടും ആ മരം മുഴുവനും ഫോട്ടോയില്‍ കൊള്ളിക്കാന്‍ പറ്റീല്ല..അത്രയ്ക്കുയരം..ദാ നോക്ക്‌..


റോഡിലൊക്കെ അങ്ങിങ്ങായി ആനപ്പിണ്ടം കിടപ്പുണ്ട്‌. ആന അങ്ങു ഫാമിലേക്കൊക്കെ വരും. പണ്ട്‌ എല്ലാ മൃഗങ്ങളും വരുമായിരുന്നു പോലും. ഇപ്പോ എല്ലാം പേടിച്ച്‌ ഉള്‍ക്കാട്ടിലെക്ക്‌ പിന്‍വാങ്ങി.എന്നാലും വല്ലതുമൊക്കെ വന്നു മുഖം കാണിച്ചാലോന്നൊരു കുഞ്ഞുപേടി തോന്നി. ജീപ്പിന്റെ ശബ്ദം കാട്ടുജീവികള്‍ക്കൊക്കെ വല്യ പേടിയാണെന്നും അതുകൊണ്ട്‌ അതൊരിക്കലും അടുത്തു വരില്ലെന്നുമൊക്കെ ഗൈഡ്‌ ധൈര്യം പകര്‍ന്നു തന്നു. ജീപ്പ്‌ ഓഫാക്കിയിടാതിരുന്നാല്‍ മതി . പണ്ടെങ്ങാനും ഒരു ആദിവാസിയെ ആന ചവിട്ടിക്കൊന്നതല്ലാതെ വേറെ ആളപായമൊന്നും ഈ കാട്ടില്‍ ഉണ്ടായിട്ടില്ലത്രേ. ആ കഥ ഇങ്ങനെ. പണ്ട്‌ ആനകള്‌ ഫാമില്‍ വന്ന്‌ നിറയെ കശുമാങ്ങ തിന്നുമായിരുന്നു . എന്നിട്ട്‌ പിണ്ടമിടുമ്പോള്‍ അതില്‌ ഒരുപാട്‌ കശുവണ്ടിയുണ്ടാകും. അതു കളക്ട്‌ ചെയ്യാന്‍ വേണ്ടി ആദിവാസികള്‍ ആനേടെ പുറകേനടക്കും. ഒരു ബുദ്ധിമുട്ടുമില്ലല്ലോ..കശുവണ്ടി പെറുക്കണ്ട..ഇരിയണ്ട.. ഇതങ്ങു പെറുക്കിയെടുതാല്‍ മാത്രം മതി. അങ്ങനെ നടക്കുമ്പഴാണു പോലും ആന ഈ അക്രമം കാണിച്ചത്‌.ഒരാളു മരിച്ച കഥയാണെങ്കിലും ആ ചേട്ടന്‍ പ്രതീക്ഷയോടെ ആനേടെ പുറകെ നടക്കുന്നതോര്‍ത്തപ്പോള്‍ സത്യം പറഞ്ഞാല്‍ ചിരിയടക്കാന്‍ പറ്റീല്ല..

പതുക്കെ പതുക്കെ വെളിച്ചമൊക്കെ കുറഞ്ഞു വന്നു. നല്ല തണുപ്പും. ശരിക്കും ഒരു കാടിന്റെ പ്രതീതി.. ഇതെന്താ ഒരു മൃഗത്തെ പോലും കാണാത്തത്‌ എന്നു ചോദിച്ചോണ്ടിരുന്ന ഞാന്‍ ചോദ്യമൊക്കെ നിര്‍ത്തി അബദ്ധത്തില്‍ പോലും ആനേം കടുവേമൊന്നും മുന്നില്‍ വന്നു ചാടല്ലേന്നു മനസ്സില്‍ പ്രാര്‍ത്ഥിക്കാന്‍ തുടങ്ങി. എന്തിനേറെ പറയുന്നു.. ഇടക്കെപ്പോഴോ അവിടിരുന്ന ഒരു വേഴാമ്പലിന്റെ ഫോട്ടോ എടുക്കാന്‍ വേണ്ടി ജീപ്പില്‍ നിന്നിറങ്ങി ഇത്തിരി ദൂരത്തെക്കു നീങ്ങിയ ഞാന്‍ "ആന അടുത്തെവിടെയോ ഉണ്ടെന്നു തോന്നുന്നു..വാല്ലതെ ആനച്ചൂരടിക്കുന്നു" എന്ന ഗൈഡിന്റെ ആത്മഗതം കേട്ട ഉടനെ പാഞ്ഞു വന്ന്‌ വണ്ടിയില്‍ കയറി.. ധൈര്യത്തിന്റെ കാര്യത്തില്‍ ഒരു കോംപ്രമൈസുമില്ല..
കുറച്ചങ്ങു കഴിഞ്ഞപ്പോള്‍ ടവറിന്റെ അടുത്തെത്തി. ഫോറസ്റ്റുകാര്‍ക്ക്‌ കാടിനെ നിരീക്ഷിക്കാന്‍ വേണ്ടിയുള്ളതാണത്‌. അതിനെ മുകളില്‍ കയറിയാല്‍ കാടു മുഴുവന്‍ കാണാം. എവിടെയെങ്കിലും നായാട്ടു നടക്കുകയാണെങ്കിലോ കാട്ടുതീയുണ്ടാവുകയാണെങ്കിലോ ഒക്കെ ഇവിടുന്നു ശരിക്കും കാണാന്‍ പറ്റും. ഗൈഡ്‌ ചേട്ടന്‍ ചടപടെന്ന്‌ കേറിപ്പോകുന്നതു കണ്ടപ്പോള്‍ ആവേശം മൂത്ത്‌ ഞാനും പോയി കയറി. ഇത്തിരിയങ്ങു കേറീപ്പോള്‍ തന്നെ നമ്മക്കു പറ്റിയ പണിയല്ലാന്നു മനസ്സിലായി തിരിച്ചിറങ്ങി. മേലനങ്ങി ഒരു പണിയും ചെയ്ത്‌ ശീലമില്ലല്ലോ.. ആകെപ്പാടെ തലകറങ്ങിപ്പോയി. എന്തായാലും കേറാന്‍ പറ്റിയത്രേം ഉയരത്തീന്നെടുത്തതാ താഴത്തെ ഫോട്ടോ..

പറയാന്‍ മറന്നു. കാട്ടിനുള്ളിലുള്ള മീന്‍മുട്ടി എന്ന വെള്ളച്ചാട്ടത്തിലേക്കാണ്‌ ഞങ്ങള്‍ പോകുന്നത്‌ . അതിന്റെ സാംപിള്‍ വെടിക്കെട്ടു പോലെ വഴിയരികില്‍ ഒരു പാടു കുഞ്ഞു വെള്ളച്ചാട്ടങ്ങളും നീര്‍ച്ചോലകളുമൊക്കെ കാണാന്‍ പറ്റി. അതില്‍ ഒരു ചോലയിലിറങ്ങി കുറച്ചുസമയം അവിടെ ചുറ്റിക്കറങ്ങി നടന്നു. (എപ്പോള്‍ വേണമെങ്കിലും ഓടി ജീപ്പില്‍ കയറാവുന്നത്ര ദൂരത്തില്‍ മാത്രം ). മനുഷ്യസ്പര്‍ശമൊന്നുമേല്‍ക്കാതെ കാട്ടിലൂടെ ഒഴുകി വരുന്ന പത്തരമാറ്റ്‌ ശുദ്ധമായ വെള്ളം. ഒന്നു തൊട്ടപ്പോള്‍ തന്നെ കൈ വലിച്ചു പോയി. നല്ല ഐസു പോലെ തണുത്ത വെള്ളം..

കുറെക്കൂടി ഉള്ളോട്ടു പോയികഴിഞ്ഞപ്പോള്‍ മീന്‍മുട്ടി വെള്ളച്ചാട്ടത്തിന്റെ ബോര്‍ഡു കണ്ടു. അവിടെ ഇറങ്ങി നോക്കീട്ടും വെള്ളച്ചാട്ടത്തിന്റെ ലക്ഷണങ്ങളൊന്നും കണ്ടില്ല. ചെറുതായി വെള്ളം വീഴുന്ന ശബ്ദം മാത്രം കേള്‍ക്കാം. ഗൈഡിന്റെ പുറകേ ഇത്തിരിയങ്ങു താഴേക്കിറങ്ങി ..പെട്ടെന്നു കണ്ണിലേക്കാരോ ടോര്‍ച്ചടിച്ച പോലെ ഒരു വെളിച്ചം..കണ്ണഞ്ചിപ്പോവുകാന്നൊക്കെ പറയില്ലേ..ആ ഒരവസ്ഥ.. ദാ താഴെ നോക്ക്‌

കുറേം കൂടി താഴേക്കിറങ്ങികഴിഞ്ഞപ്പോള്‍ വെള്ളച്ചാട്ടം ശരിക്കു കാണാന്‍ പറ്റി. അവിടെ ഒരു പ്ലാറ്റ്ഫോം പണിതു വച്ചിട്ടുണ്ട്‌. ചരിഞ്ഞ പാറക്കെട്ടിലൂടെ ഒഴുകിയിറങ്ങുന്ന വെള്ളം. ഈ സമയമായതു കൊണ്ട്‌ വെള്ളം തീരെ കുറവായിരുന്നു. മഴക്കാലമാകുമ്പോള്‍ ആ പാറ നിറഞ്ഞ്‌ വെള്ളമുണ്ടാകുമത്രേ. അതിന്റെ ശബ്ദവും ഒക്കെക്കൂടി വല്ലാത്ത ഒരു അന്തരീക്ഷമായിരിക്കും ആ സമയത്തെന്ന്‌ ഗൈഡ്‌ പറഞ്ഞു. എങ്കില്‍ പിന്നെ മഴക്കാലത്ത്‌ ഇവിടെ എന്തായാലും വന്നു നോക്കണംന്ന്‌ മനസ്സിലങ്ങു വിചാരിച്ചതേയുള്ളൂ..അതു കണ്ടിട്ടെന്ന പോലെ ഗൈഡ്‌ ചേട്ടന്‍ മുന്നറിയിപ്പു തന്നു..മഴ തുടങ്ങിയാല്‍ പിന്നെ വനത്തിലെങ്ങും നൂലട്ടാന്നു പേരുള്ള അട്ടകള്‍ വന്നു നിറയുമത്രേ.. ചോരകുടിക്കുന്ന ടൈപ്പ്‌.. അതു കേട്ടതും ഞാന്‍ പ്ലാന്‍ ഉപേക്ഷിച്ചു. എനിക്കീ അട്ടകളെ പണ്ടേ ഇഷ്ടമല്ല..
ഇതാ ആ വെള്ളച്ചാട്ടം..

തിരിച്ചുള്ള യാത്രയില്‍ ഭൂതക്കെട്ടില്‍ പോയിരുന്ന്‌ ഭക്ഷണം കഴിക്കാമെന്നാണ്‌ പ്ലാന്‍ ചെയ്തിരുന്നത്‌..അതു ഹോട്ടലൊന്നുമല്ല കേട്ടോ..ഇതു പോലെ വേറൊരു വെള്ളക്കെട്ട്‌..ഒരു ഗുഹയുടെ ഉള്ളിലാണത്രേ വെള്ളച്ചാല്‍..ആ ഗുഹയില്‍ നിറയെ വവ്വാലുകള്‍ തൂങ്ങിക്കിടക്കുന്നുണ്ടാകും.. അതിന്റെ ആ ഒരു ഹൊറര്‍ സെറ്റപ്പു കൊണ്ടാണ്‌ ആ പേരു കിട്ടീത്‌.. എന്തായാലും അങ്ങോട്ടുള്ള വഴിക്കു ഒരു മരം വീണു കിടന്നതു കൊണ്ട്‌ അവിടെ വരെ പോയി പേടിക്കേണ്ടി വന്നില്ല.

അടുത്ത ഓപ്ഷനായ കുരുക്കത്തോട്ടിലേക്കു വിട്ടു..അതാവുമ്പോ നാടിനോട്‌ ഇത്തിരൂടെ അടുത്താണ്‌. നിറയെ ഉരുളന്‍ കല്ലുകള്‍ നിറഞ്ഞ തോട്‌..അതിന്റെ കുറച്ചു ഭാഗത്തു മാത്രമേ ഈ സമയത്തു വെള്ളമുള്ളൂ. എല്ലാരും ഭക്ഷണമൊക്കെ കഴിച്ചു തുടങ്ങീട്ടും ഞാനിങ്ങനെ തെക്കുവടക്കു നടക്കുകയാണ്‌.. ആ കല്ലുകള്‍ടെ മോളില്‍ കൂടി നടക്കണമെങ്കില്‍ നല്ല ബാലന്‍സ്‌ വെണാം.എനിക്കില്ലാത്തതും അതാണല്ലോ.

"അയ്യോ ദേ വാഴയ്ക്കാവരയന്‍!! " പപ്പേടെ ഉച്ചത്തിലുള്ള ആശ്ചര്യപ്രകടനം കേട്ടതും ഞാന്‍ അങ്ങോട്ടോടി.ശംഖുവരയന്‍,വെള്ളിവരയന്‍ എന്നൊക്കെ കേട്ടിട്ടുണ്ട്‌..ഈ വരയനെ ഇതാദ്യമായാണുകേള്‍ക്കുന്നത്‌..ഒരു വിധത്തില്‍ തെന്നിത്തെറിച്ച്‌ പപ്പയുടെ അടുത്തെത്തി നോക്കുമ്പോള്‍..കറുപ്പും സ്വര്‍ണ്ണക്കളറും വരകളുള്ള കുറെ മീനുകള്‍!! പപ്പ അതിന്‌ ചോറിട്ടു കൊടുക്കുകയാണ്‌. പണ്ടു സ്കൂളില്‍ പഠിക്കുമ്പോള്‍ സ്ഥിരം മീനിനു ചോറിട്ടു കൊടുക്കുമായിരുന്നത്രേ.. മമ്മീം ആന്റീം കൂടി പണ്ടത്തെ മീന്‍പുരാണങ്ങളൊക്കെ പറഞ്ഞുതുടങ്ങീപ്പോഴെക്കും ഞാന്‍ അവിടുന്നു പിന്‍വാങ്ങി. നമ്മക്കു പറയാന്‍ ഇമ്മാതിരി കഥകളൊന്നുമില്ലല്ലോ.ഒരു പാത്രത്തില്‍ ചോറുമെടുത്ത്‌ കുച്ചിപ്പുഡി കളിക്കുന്നതു പോലെ തോടിന്റെ നടുക്കുള്ള കല്ലിന്റങ്ങോട്ടു പോയതാണ്‌. ഇട്ടപ്പൊത്തോന്ന്‌ വെള്ളത്തിലേക്ക്‌ ഒറ്റ വീഴ്ച്ച. തെന്നിപ്പോയതാണ്‌..പപ്പേടെ വാഴയ്ക്കാവരയന്മാരെല്ലാം ജീവനും കൊണ്ടു പാഞ്ഞു. ഭാഗ്യം കൊണ്ട്‌ കാര്യമായ പരിക്കുകളൊന്നും പറ്റീല്ല..എനിയ്ക്കും അവര്‍ക്കും..

ശാപ്പാടൊക്കെ കഴിഞ്ഞ്‌ തിരിച്ച്‌ ജീപ്പില്‍ കയറാന്‍ പോകുമ്പോഴതാ ഗൈഡ്‌ ഒരു പൂമ്പാറ്റേടെ പുറകെനടക്കുന്നു. പപ്പേടെ മീനുകളെപോലെ ടിയാന്റെ സ്കൂള്‍കാലഘട്ടത്തിലെ വല്ല ചങ്ങാതീമായിരിക്കും ആ പൂമ്പാറ്റ എന്നു വിചാരിച്ച്‌ ഞാനത്ര ശ്രദ്ധിക്കാനൊന്നും പോയില്ല. അതായിരുന്നത്രേ ടൈഗര്‍ ബട്ടര്‍ഫ്ലൈ..ഇന്ത്യയിലെ ഏറ്റവും വലിയ പൂമ്പാറ്റ. പാവം ഭയങ്കര വംശനാശഭീഷണിയിലാണ്‌..അതിനെയെങ്ങാനും പിടിച്ചാല്‍ കടുവയെ പിടിക്കുന്നതിലും വല്യ ശിക്ഷയാണു പോലും കിട്ടുക. എന്തായാലും അറിഞ്ഞത്‌ നന്നായി. ഇത്‌ ഇത്ര വലിയ വി.ഐ.പി ആണെന്നൊന്നുമറിയാതെ ഒരു തോന്നലിന്‌ പിടിച്ച്‌ ബാഗിലിട്ടിരുന്നേല്‍ ഇപ്പോള്‍ ജയിലില്‌ ഗോതമ്പുണ്ടേം തിന്നോണ്ടിരുന്നെനേ..

അടുത്തത്‌ ചീങ്കണ്ണിത്തോട്‌.ദാ താഴെ നീണ്ടു നിവര്‍ന്നു കിടക്കുന്നതു കണ്ടില്ലേ..ഇതിന്റെ പ്രത്യേകതയെന്താണെന്നോ..കേരളത്തിലൂടെ ആകെ Common Albetross എന്ന ഒരു ടൈപ്പ്‌ പൂമ്പാറ്റയേ ദേശാടനം നടത്തുന്നുള്ളൂ പോലും. അതിന്റെ റൂട്ടാണീ തോട്‌. ഡിസംബര്‍/ജനുവരി മാസത്തില്‍ കൂട്ടം കൂട്ടമായി ഇതു വഴി പൂമ്പാറ്റകള്‍ പോകും. പശ്ചിമഘട്ടത്തില്‍ നിന്നു തുടങ്ങി കുടകുവനത്തിലൂടെ വന്ന്‌ ആറളത്ത്‌ ഈ തോടിന്റെ മുകളിലൂടെ പറന്ന്‌ നിലമ്പൂര്‍ വനം വഴി നീലഗിരിക്കാട്ടിലേക്കാണ്‌ യാത്ര. അതു തിരിച്ചിതുവരെ വരുന്നത്‌ കണ്ടിട്ടില്ലത്രേ..കൂടുതല്‍ ഗവേഷണങ്ങള്‍ നടന്നു കൊണ്ടിരിക്കുകയാണ്‌. താമസിയാതെ എന്തേലും ക്ലൂ കിട്ടുമായിരിക്കും

കാടൊക്കെ വിട്ട്‌ തിരിച്ച്‌ ഫാമിലൂടെ വരുമ്പോഴാണ്‌ തോടിനു കുറുകെ ഈ തൂക്കുപാലം കണ്ടത്‌. അതിലൂടെ നടക്കാന്‍ ഒരു ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ട്‌ പിന്‍വാങ്ങേണ്ടി വന്നു. നാട്ടുകാരൊക്കെ കൂളായി ആ പാലത്തിലൂടെ പോകുന്നുണ്ട്‌.

ഞങ്ങളെ എല്ലാരും മണ്ണില്‍ കിടന്നുരുണ്ട കോലത്തിലായിരുന്നു. അങ്ങോട്ടുമിങ്ങോട്ടും നോക്കുമ്പോള്‍ തന്നെ ചിരിവരും. ഇമ്മാതിരി കോലങ്ങളെ എന്നും കാണുന്നതു കൊണ്ടായിരിക്കും അവിടുത്തെ ആളുകള്‌ ഒരത്ഭുതവും കാണിച്ചില്ല. 'കാട്ടില്‍ പോയതാ അല്ലേ' എന്നു കുശലവും പറഞ്ഞ്‌ അവരങ്ങു പോയി. ഒക്കെ ഇപ്പോ സ്ഥലം പതിച്ചു കിട്ടിയ ആദിവാസികളാണത്രേ. ഒരു കണക്കിന്‌ അവര്‍ക്കാ കാടിനോട്‌ ചേര്‍ന്ന സ്ഥലം കൊടുത്തത്‌ നന്നായി.വല്ല നാട്ടുകാര്‍ക്കുമാണ്‌ അതു കിട്ടിയിരുന്നതെങ്കില്‍ കേറി കേറി കാടു വെളുപ്പിച്ചേനേ. ഇവര്‌ കാടിന്റെ സ്വന്തം മക്കളല്ലേ..അത്രയ്ക്കുപദ്രവമൊന്നും കാടിനോടു ചെയ്യില്ലായിരിക്കും. എന്നാലും അവസാനം നാട്ടുകാരെപോലെ റബ്ബറും തെങ്ങുമൊക്കെ കൃഷി ചെയ്ത്‌ പഠിച്ചുകഴിയുമ്പോള്‍ കാട്ടിലെക്കും കൂടി അതങ്ങ്‌ വ്യാപിപ്പിച്ചേക്കാമെന്ന്‌ ഇവര്‍ക്കങ്ങു തോന്നാതിരുന്നാല്‍ മതിയായിരുന്നു. .
 


കേരളം: ഏറ്റവും പുതിയ ലേഖനങ്ങള്‍

അഗസ്ത്യഹൃദയം തേടി
അഗസ്ത്യഹൃദയം തേടി
2012 ജനുവരി 27 വെള്ളിയാഴ്ച. പ്രകൃതിയുമായി അലിഞ്ഞുചേര്‍ന്ന അഗസ്ത്യാര്‍കൂട തീര്‍ത്ഥയാത്ര അന്നു പുലര്‍ച്ചെ മൂന്നു മണിക്കാരംഭിച്ചു. 20 പേർ അടങ്ങിയ സംഘം വാഹനം തകരാറിലായത്‌ മൂലം ബോണക്കാട് ചെന്നെത്തിയത് ഉച്ചയ്ക്ക് 1 മണിക്ക്. 11 മണി കഴിഞ്ഞാല്‍ വനത്തിലേക്ക് കടത്തിവിടാത്തതിനാല്‍ വിധിയെ പഴിച്ചു കൊണ്ട്‌ അന്നത്തെ ദിവസം മുഴുമിപ്പിച്ചു. ജീപ്പിന്റെ സീറ്റില്‍ തിരിഞ്ഞും മറിഞ്ഞും ഉറക്കം വരാതെ കിടന്ന്,
സമുദ്ര ബീച്ച്
സമുദ്ര ബീച്ച്
കഴിഞ്ഞ ഓണക്കാലത്ത്  തിരുവനന്തപുരത്ത് നിന്നും കോവളം ബീച്ചിലേക്കുള്ള ഒരു യാത്രയില്‍ ആണ് സമുദ്ര ബീച്ച് എന്ന ബോര്‍ഡ്‌ കണ്ണില്‍ പെട്ടത് . കോവളം ബീച്ച് എത്തുന്നതിനു ഏകദേശം രണ്ടു കിലോമീറ്റര്‍  മുന്‍പ്  വലതു വശത്തായി കണ്ട  സമുദ്ര ബീച്ച് 800m എന്ന ബോര്‍ഡും ആ ബീച്ചിന്റെ പേരും എനിക്ക് പുതിയ അറിവായിരുന്നു. അറിയപ്പെടുന്ന കോവളം  വീണ്ടും വീണ്ടും കാണുന്നതിനെക്കാള്‍ നല്ലതാണ്
കോവിലൂര്‍
കോവിലൂര്‍
കേരള തമിഴ്നാട് അതിര്‍ത്തിയില്‍ കിടക്കുന്ന കാര്‍ഷിക ഗ്രാമമായ കോവിലൂരിലേക്ക്  ഒരു യാത്ര  എന്നത് കുറെക്കാലമായി മനസ്സില്‍ കൊണ്ട് നടക്കുകയായിരുന്നു . മുന്നാര്‍ സന്ദര്‍ശിക്കാന്‍ കിട്ടിയ അവസരങ്ങളിലൊന്നും മൂന്നാര്‍ ടൌണില്‍ നിന്നും ഏകദേശം അമ്പതു കിലോമീറ്റര്‍ അകലത്തില്‍ കിടക്കുന്ന കോവിലൂരിലേക്ക്  പോകാന്‍ കഴിഞ്ഞിട്ടില്ല. ഒരു ടൂര്‍ പോകുന്ന  പോലെ പോകാന്‍ പറ്റിയ സ്ഥലം അല്ല
നാരകക്കാനം തുരങ്കത്തിലൂടെ
നാരകക്കാനം തുരങ്കത്തിലൂടെ
ഇടുക്കി ജില്ലയിലെ കല്യാണതണ്ട് മലനിരകളിലൂടെ ഒരു ട്രെക്കിംഗ് കഴിഞ്ഞു മടങ്ങി വരുമ്പോള്‍ ആണ് മലമുകളില്‍ വെച്ച്  പശുവിനെ മേച്ചു നടക്കുന്ന ഒരു തമിഴ് നാട്ടുകാരനെന്നു തോന്നിപ്പിച്ച  ഒരാളെ കണ്ടത് . മദ്യപിച്ചു ചുവന്ന കണ്ണുകളും, കറുത്ത് തടിച്ച രൂപവും, മുഷിഞ്ഞ വസ്ത്രവും  എല്ലാം കണ്ടപ്പോള്‍ ആദ്യം സംസാരിക്കണോ എന്ന് സംശയിച്ചു . പക്ഷെ  മടിച്ചു മടിച്ചു തുടങ്ങിയ ആ സംസാരം അവസാനിപ്പിച്ചത്
പൊന്മുടി തഴുകുമ്പോള്‍
 പൊന്മുടി തഴുകുമ്പോള്‍
നീണ്ടനാളുകള്‍ക്കു ശേഷം കൂട്ടുകാര്സിനെ എല്ലാവരേയും ഒരു അവധിദിനം ഒരുമിച്ചു കൂട്ടി... കൃത്യ സമയത്തു തന്നെ എല്ലാവരും വന്നു  എന്ന് പറഞ്ഞാല്‍ വിശ്വസിക്കില്ല എന്നറിയാം, ഏകദേശം 9 മണിയോടെ 3 ബൈക്കിലായി എല്ലാവരും കടയ്ക്കല്‍ ബസ്‌ സ്റ്റാന്റില്‍ വന്നു. അപ്പോള്‍ ബസിലാണോ യാത്ര എന്നല്ലേ. അല്ലന്നേ, പലവഴിയില്‍ നിന്നെതാനൊരു വഴി, അതാണ്‌ ബസ്‌ സ്ടാന്റ്റ്‌.   നല്ല തെളിഞ്ഞ കാലാവസ്ഥയില്‍ പൊന്മുടിയിലേക്കുള്ള
നെല്ലിയാമ്പതി - (ഭാഗം 2)
നെല്ലിയാമ്പതി - (ഭാഗം 2)
എസ്റ്റേറ്റില്‍ നിന്ന് ഏകദേശം രണ്ടു കിലോമീറ്റര്‍ പോണം വെള്ളച്ചാട്ടത്തിലേക്ക്. പോകുന്ന വഴി ആണെങ്കില്‍ ഒരു ഒറ്റയടി പാത എന്നെ വിശേഷിപ്പിക്കാനാവൂ. ഒരു സൈഡില്‍ കാടും മറു സൈഡില്‍ ഏകദേശം 4500 അടി താഴ്ചയില്‍ ഉള്ള പ്രദേശങ്ങളും. എങ്ങാനും ഒരബദ്ധം പറ്റിയാല്‍ പിന്നെ പൊടി പോലും കിട്ടുകില്ല. പോകുന്ന വഴി എല്ലാം ധാരാളം യാത്രികര്‍ ഉണ്ട് എങ്കിലും കുടുംബത്തോടെ ഉള്ള യാത്രികര്‍ വളരെ കുറവാണ്.
മൂന്നാറും ലക്കം ഫാൾസും
മൂന്നാറും ലക്കം ഫാൾസും
ട്രിവാന്‍ഡ്രം മെയില്‍ ത്രിശൂര്‍ എത്തുമ്പോള്‍ രാവിലെ നാലു മണി ആകും. അവിടെ നിന്നും ഞാന്‍ ഡയറക്റ്റ് വണ്ടിയിലേക്ക് കയറാം. അവിടുന്ന് നേരെ ആതിരപ്പള്ളി വഴി വാള്‍ പാറ ഷോളയാര്‍ വഴി നേരെ ചിന്നാര്‍. കാന്തല്ലൂര്‍ സ്റ്റേ, അല്ലേല്‍ മറ്റെവിടെലും. ട്രെയിനില്‍ കേറി യാത്ര തുടങ്ങിയപ്പോള്‍ ഒരു കാള്‍. 'അളിയാ നാളെ ഹര്‍ത്താല്‍ ആണ് '. പാളി, എല്ലാം പാളി. രാത്രി വരാമെന്ന് പറഞ്ഞവന്‍ വന്നില്ല. അങ്ങനെ എല്ലാം
കുരിശിന്റെ വഴിയേ ഒരു യാത്ര
കുരിശിന്റെ വഴിയേ ഒരു യാത്ര
“ജീവിതം ഒരു വഴിത്തിരിവിൽ എത്തി നിൽക്കുകയല്ലേ? ഒരു മലകയറ്റം നല്ലതാണ്. “ രാവിലെ 5 മണിക്കെഴുന്നേറ്റ് യാത്ര പുറപ്പെടുമ്പോൾ മുഴങ്ങോടിക്കാരി പറഞ്ഞ വാചകങ്ങൾ ഒരു വിശ്വാസിയുടേതായിരുന്നു. ശരിയാണെന്ന് എനിക്കും തോന്നി. എല്ലാം നിയന്ത്രിക്കുന്ന ഒരു ശക്തിയുണ്ടെന്ന വിശ്വാസം എനിക്കുമുണ്ട്. ഇടയ്ക്ക് വല്ലപ്പോഴുമെങ്കിലും അതിനെ ആദരിക്കുകയും ബഹുമാനിക്കുകയും പൂജിക്കുകയും വേണം.   കുട്ടിക്കാലം മുതൽ
കണ്ണകി സമക്ഷം
കണ്ണകി സമക്ഷം
കേരളത്തിന്റേയും തമിഴ്നാടിന്റേയും അതിർത്തിയിൽ സ്ഥിതിചെയ്യുന്ന മംഗളാദേവിക്ഷേത്രം സംസ്ഥാനപുരാവസ്തുവകുപ്പിന്റെ സംരക്ഷിത ചരിത്രസ്മാരകമാണ്. ഇടുക്കിജില്ലയിലെ പീരുമേട് താലൂക്കിൽ കുമിളി വില്ലേജിലാണ് ഈ സ്മാരകം. സമുദ്രനിരപ്പിൽ നിന്നും ഏകദേശം 4000-അടി ഉയരത്തിൽ മംഗളാദേവിമലയുടെ നെറുകയിൽ തമിഴ്നാട്ടിലെ കമ്പം താഴ്വരയ്ക് അഭിമുഖമായി സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്ര സമുച്ചയം എട്ടാം നൂറ്റാണ്ടിൽ
മൂന്നാറിലേക്ക് (ഭാഗം 3) - ഇരവികുളം നാഷണൽ പാർക്ക്
മൂന്നാറിലേക്ക് (ഭാഗം 3) - ഇരവികുളം നാഷണൽ പാർക്ക്
മൂന്നാർ യാത്ര ഭാഗം 1, ഭാഗം 2. സ്കൂളിലെ ഉച്ചഭക്ഷണത്തിന്റെ മണം വയറ്റിലെ വിശപ്പിനെ അതിന്റെ അത്യുന്നതങ്ങളിലെത്തിച്ചിരുന്നു. പോകുന്ന വഴി ചില ചെറുകിട ഇടത്തരം ഭോജനശാലകള്‍ കണ്ടിരുന്നു എങ്കിലും ഒരെണ്ണം മനസ്സില്‍ കുറിച്ചിട്ടിരുന്നു. തലയുയര്‍ത്തി നില്‍കുന്ന മേഘമാലകള്‍ കഴുത്തിലും കാതിലും വാരിയണിഞ്ഞ മലകളെയും ഇളം തെന്നലുകളാല്‍ തഴുകുന്ന തോട്ടങ്ങളെയും പിന്നിലാക്കി യാത്ര തുടര്‍ന്നു.  മറയൂര്‍
Banner
Banner
Hits:3700370
Visitors: 1135578
We have 32 guests online

Reading problem ?  

click here