You are here: Home വിദേശം കാനഡ കനേഡിയന്‍ മലനിരകളിലൂടെ - ഭാഗം 1


കനേഡിയന്‍ മലനിരകളിലൂടെ - ഭാഗം 1 PDF Print E-mail
Written by ജ്യോതി മോഹന്‍‌ദാസ്   
Saturday, 14 August 2010 07:57
കന്‍ Vancouver[Canada]ലെ യൂണിവേഴ്സിറ്റി ഓഫ് ബ്രിട്ടീഷ് കൊളംബിയായില്‍ പഠിക്കുന്ന
സമയം.അവനെ കാണാനായി പുറപ്പെട്ടതാണ്. കൂട്ടത്തില്‍ അല്പം കനഡാ ദര്‍ശനവും.

നെയ്രൊബിയില്‍[കെനിയ]നിന്ന് ആദ്യം ഞങ്ങള്‍ ബോബെയിലെത്തി. ബോബെയില്‍ നിന്ന് 7
മണിക്കൂറിലധികംഎടുത്തു Hongkongല്‍ എത്താന്‍.അവിടെ നിന്ന് 12മണിക്കൂര്‍
വാങ്കോവറില്‍ എത്താനും-ഇരുന്നും,നടന്നും,റ്റി.വി കണ്ടും,ഭക്ഷണം കഴിച്ചും... വല്ലാ‍ത്ത മുഷിപ്പു
തോന്നിയ നീണ്ട യാത്ര. വാങ്കോവര്‍ എയര്‍ പോര്‍ട്ടില്‍ കാത്തുനില്‍ക്കുന്ന മോനെ കണ്ടപ്പോള്‍
യാത്രാക്ഷീണമെല്ലാം പെട്ടെന്ന് മാറി.

ബൊംബെയില്‍ കുറെ കാലം ഒരുമിച്ചുണ്ടായിരുന്ന വളരെ അടുത്ത കൂട്ടുകാര്‍ കനഡായിലെ
കാള്‍ഗരി എന്നസ്ഥലത്തേക്ക് മൈഗ്രേറ്റ് ചെയ്തിട്ട് ഏതാണ്ട് 12വര്‍ഷമായി. ഞങ്ങള്‍ വരുന്ന
വിവരമറിഞ്ഞ് അവര്‍ലീവ് എടുത്ത് ഞങ്ങളോടൊപ്പം പോകേണ്ട സ്ഥലങ്ങള്‍ വരെ തിട്ടപ്പെടുത്തി,
കാത്തിരിപ്പാണ്.

ഒരാഴ്ച്ച വാങ്കോവറില്‍ തങ്ങിയ ശേഷം ഞങ്ങള്‍ കാള്‍ഗരിയിലേക്ക് യാത്ര തിരിച്ചു- ഒരു മണിക്കുര്‍
പ്ലെയിന്‍ യാത്ര.കാള്‍ഗരി എയര്‍പോര്‍ട്ടില്‍ ഒരു പൂകൂടയില്‍ ചോക്കളേറ്റും, കനഡാഫ്ലാഗും,
പ്രോഗ്രാം ലിസ്റ്റും,വെല്‍കം noteഉം,പൂക്കളും..എല്ലാമായാണ് അവര്‍ ഞങ്ങളെ സ്വാഗതം ചെയ്തത്.


കാള്‍ഗരി  എയര്‍പോര്‍ട്ടില്‍
പിന്നെ ഒരാഴ്ച്ച Canadian Rockies ഞങ്ങള്‍ ഒരുമിച്ചു നടത്തിയ വിനോദയാത്ര അവിസ്മരണീയമാണ്.
കനഡായുടെ പടിഞ്ഞാറുവശത്തുള്ള മലനിരകള്‍ കനേഡിയന്‍ റോക്കീസ് എന്ന പേരില്‍ അറിയപ്പെടുന്നു.

Canadian Rockies

റോഡിന്റെ ഇരുവശത്തും ഉയര്‍ന്നു നില്‍ക്കുന്ന പാറക്കെട്ടുകളും,കോണിഫെറസ്[കോണ്‍ രൂപത്തില്‍] മരങ്ങളും
നിറഞ്ഞ ഈ മലകള്‍ വളരെ ആകര്‍ഷകമാണ്.ആഗസ്റ്റ് മാസമായതിനാല്‍ നല്ല കാലാവസ്ഥ. 


കൂട്ടുകാരുടെ താമസ്സസ്ഥലമായ  സിറ്റാടെലില്‍ നിന്ന് 124കി.മീ യാത്ര ചെയത് ആല്‍ബെര്‍ട്ടാ
പ്രോവിന്‍സ്സിലെBanff എന്ന ടൌണില്‍ എത്തി.ഇടയില്‍ ഒരു തടാകത്തിനടുത്ത് ഇറങ്ങി ഞങ്ങള്‍
കൊണ്ടുവന്നിരുന്ന    ബ്രെയ്ക് ഫാസ്റ്റ് കഴിച്ചു.

on the way

Columbia ice-fieldലേക്കാണ് ഇന്നത്തെ യാത്ര.ബാന്‍ഫില്‍ നിന്ന് പിന്നേയും 75കി.മീ യാത്ര ചെയ്താണ്
ഞങ്ങള്‍അവിടെ എത്തിചേര്‍ന്നത്. ഇത് ബാന്‍ഫിന്റെ വടക്കെ അറ്റത്ത് കനേഡിയന്‍ റോക്കീസ്സിലുള്ള
  എറ്റവുംവലിയ[area-389sq.km ] മഞ്ഞുപാടമാണ്. ഇതിലെ ഐസ് ഷീറ്റുകളുടെ കട്ടി 328 അടി തൊട്ട്
2000അടിവരെയാണ്.ഇതില്‍ നിന്ന് 8 glaciers ഉല്‍ഭവിക്കുന്നുണ്ട്.അതിലൊന്നായ Athabasca glacier
ആണ് ഞങ്ങളുടെ ലക്ഷ്യം.മുകളിലേക്ക് കയറുന്ന വഴിയില്‍ നിന്നു തന്നെ,നാവ് രൂപത്തില്‍
റോഡിലേക്കിറങ്ങി വരുന്ന ഗ്ലേഷിയര്‍ കാണാം.അത്തബാസ്ക ഗ്ലേഷിയറിന് മുന്നിലുള്ള''
കൊളംബിയ ഐസ് ഫീല്‍ഡ് വിസിറ്റേഴ്സ് സെന്ററില്‍'' ഇറങ്ങി ഞങ്ങള്‍ഗ്ലേഷിയര്‍
സന്ദര്‍ശിക്കാനുള്ള  റ്റിക്കറ്റ് എടുത്തു.വേനല്‍ക്കാലത്ത് മാത്രമേ ഇവിടേക്ക് പ്രവേശനമുള്ളൂ.

Tongue of Athabasca  Glacier

view from the road

ഗ്ലേഷിയറിന് മുകളില്‍ പോകാനായി പ്രത്യേക സവിശേഷതകളുള്ള ബസ്സുകള്‍ ഉണ്ട് [ice explorer].
വലിയ ടയറുകളും,ശക്തിയേറിയ എഞ്ചിനും ഉള്ള ഈ ബസ്സിന് കുത്തനെ കയറാനും,ഇറങ്ങാനും,സ്കിഡ്
ചെയ്യാതെ ഐസിലൂടെ ഓടാനും കഴിയും.പോകുന്ന വഴിക്ക് ബസ്സിന്റെ ഡ്രൈവര്‍ ഈ ഐസ്ഫീല്‍ഡിന്റെ 
ചരിത്രമെല്ലാം  വിശദമായി  വിവരിച്ചു.

Ice  Explorer

ഈ ബസ്സ് ഏതാണ്ട് 5കി.മി.അത്തബാസ്ക ഗ്ലേഷിയറിന്റെ ഉള്ളിലേക്ക് കൊണ്ടുപോകും. നടുവിലായി ഞങ്ങള്‍
20 മിനിട്ടോളം  ഇറങ്ങി നടന്നു.അതിന്റെ ഉപരിതലത്തില്‍ കുറച്ചു ഭാഗം വിനോദസഞ്ചാരികള്‍ക്ക്
നടക്കാനായി തയ്യാറാക്കിയിട്ടുണ്ട്.

on  Athabasca glacier
ഈ ഗ്ലേഷിയറിന് 6കി.മി നീളവും,1കി.മി വീതിയും ഉണ്ട്  .ഗ്ലോബല്‍ വാമിങ്ങ് കാരണം ഇതിന്റെ  വിസ്താരം എല്ലാ
വര്‍ഷവും  കുറഞ്ഞു കൊണ്ടിരിക്കുന്നു.മഞ്ഞു പെയ്യുന്ന ഐസ്  ഫീല്‍ഡ് തികച്ചും വിസ്മയജനകമാണ്. 

ആഹ്ലാദത്തിമര്‍പ്പില്‍ മഞ്ഞോ  തണുപ്പോ ഞങ്ങല്‍ക്ക് അനുഭവപ്പെട്ടില്ല.ഈ ഗ്ലേഷിയറില്‍ നിന്ന് വേനല്‍ക്കാലത്ത്
ഉരുകി ഒഴുകുന്ന വെള്ളം പല തടാകങ്ങളേയും നദികളേയും നിറക്കുന്നു.എന്നും ഓര്‍മ്മയില്‍ സൂക്ഷിക്കാനായി ഒരുപിടി കുളിരുന്ന അനുഭവങ്ങളുമായി  ഞങ്ങള്‍ ഹോട്ടലിലേക്ക് തിരിച്ചു.
നാളെ യാത്ര Banff  gondola കാണാനായാണ്.
Last Updated on Saturday, 14 August 2010 08:12
 


മിന്നാമിനുങ്ങുകളുടെ വലിയ വെട്ടങ്ങള്‍
മിന്നാമിനുങ്ങുകളുടെ വലിയ വെട്ടങ്ങള്‍
ബാല്യത്തിലെ മിഴിവാര്‍ന്ന ഒരു ബ്ലാക്ക്‌ ആന്‍ഡ്‌ വൈറ്റ് ചിത്രമാണ്‌ വൈകുന്നേരങ്ങളില്‍ വീട്ടിനുള്ളിലേക്ക് പാറിവരുന്ന മിന്നാമിന്നികള്‍. തൊടിയില്‍ നിന്നും പാടത്ത് നിന്നുമൊക്കെ അവരങ്ങനെ കേറി വരും.വീട്ടിനുള്ളില്‍ മുനിഞ്ഞു കത്തുന്ന മണ്ണെണ്ണ വിളക്കിനോട് അവരുടെ ഇത്തിരി വെട്ടം  കാട്ടി മത്സരിക്കും. മിന്നിമിന്നിത്തെളിഞ്ഞു ഞെളിഞ്ഞു നില്‍ക്കുന്ന മിന്നമിനുങ്ങുകളോട് പുക
ഗബോണ്‍ യാത്രകള്‍
ഗബോണ്‍ യാത്രകള്‍
ആകൃതിയില്‍ ഒരു സാമ്യം ഇല്ലെങ്കിലും മറ്റു പലതുകൊണ്ടും കേരളത്തിനോട്  വളരെയധികം സാമ്യമുള്ള ഒരു മധ്യ-ആഫ്രിക്കന്‍ രാജ്യമാണ് ഗബോണ്‍.  മധ്യ ആഫ്രിക്കയുടെ പടിഞ്ഞാറു ഭാഗത്ത്‌ കോംഗോ, ഇക്കറ്റോറിയല്‍ ഗിനിയ, കാമറൂണ്‍ എന്നീ രാജ്യങ്ങളുടെ ഇടയില്‍ അധികമാരും അറിയാതെ പതുങ്ങി കിടക്കുകയാണ് ഈ രാജ്യം.   പടത്തിന്‍റെ ക്രെഡിറ്റ്‌  ഗൂഗിള്‍ മാപ്പ്സിന് ഹരിത ഭംഗി നിറഞ്ഞു
ജപ്പാന്‍ വിശേഷങ്ങള്‍ 1:- വാ കസ്തെ !!!
ജപ്പാന്‍ വിശേഷങ്ങള്‍ 1:-  വാ കസ്തെ !!!
ഏഷ്യാനെറ്റിലെ സഞ്ചാരം പ്രോഗ്രാമില്‍ ജപ്പാന്‍ വിശേഷങ്ങള്‍ സന്തോഷ്‌ ജോര്‍ജ് കുളങ്ങര വിവരിക്കുന്ന കണ്ടപ്പോള്‍ എപ്പോളെങ്കിലും ആ സ്ഥലങ്ങള്‍ ഒന്ന് നേരില്‍ കാണാന്‍ പറ്റിയിരുന്നെങ്കില്‍ എന്ന് മനസ്സില്‍ ആഗ്രഹിച്ചു പോയിരുന്നു. ജോലിയുടെ ഭാഗം ആയി ജപ്പാനിലേക്ക് സിങ്കപ്പൂര്‍ എയര്‍ ലൈന്‍സിന്റെ സില്‍ക്ക് എയറില്‍ പറക്കുമ്പോള്‍ അത് ഇത്ര ഉടന്‍ സാധിക്കും എന്ന് കരുതിയില്ല. ഒരു
സമ്പ്രതി വാർത്താഹാ: ശുയന്താം..ലൈവ് ഫ്രം ആൽപ്പ്സ്!
സമ്പ്രതി വാർത്താഹാ: ശുയന്താം..ലൈവ് ഫ്രം ആൽപ്പ്സ്!
നവംബറിലെ മഞ്ഞുപെയ്യുന്ന ആ പുലര്‍കാലത്തിലേക്ക് ഉറക്കമുണരുമ്പോള്‍ വരാനിരിക്കുന്ന ഒരു സ്വപ്നസാക്ഷാത്കാരത്തിന്റെ ഉത്സാഹമായിരുന്നു  മനസ്സില്‍. ഹോട്ടല്‍ മുറിയിലെ സുഖമുള്ള ഇളം ചൂടും തലേ രാത്രിയിലെ നീണ്ട അലച്ചിലിന്റെ ക്ഷീണവുമൊന്നും കമ്പിളപ്പുതപ്പിനുള്ളില്‍ ചുരുണ്ടു കൂടി  കിടന്നുറങ്ങാന്‍ എന്നെ മടികേറ്റിയില്ല. ആല്പ്സ് (Alps) മലനിരകളിലേക്കാണിന്നത്തെ യാത്ര. കൃത്യമായ
നോര്‍മാന്‍ഡി തീരങ്ങളില്‍ -1
നോര്‍മാന്‍ഡി തീരങ്ങളില്‍ -1
'എത്രിത്താ'യിലേക്ക്. ഫ്രാന്‍സിലെ ചരിത്ര പ്രസിദ്ധ കടല്‍ത്തീരമായ 'നോര്‍മാന്‍ഡി'യിലേക്ക് ഒരു ദ്വിദിന യാത്ര. നഗരത്തിന്റെ വിരസതയില്‍ നിന്നും ഒന്ന് മുങ്ങാംകുഴിയിടുന്ന ഉത്സാഹത്തിലായിരുന്നു ഞങ്ങള്‍. 'പാരിസ്-സൈന്റ്-ലസാ (Paris-St.Lazare)' റെയില്‍വേ സ്റ്റേഷനില്‍ എത്തി ടിക്കറ്റ്‌ പ്രിന്‍റ് എടുത്തു. വളരെ തിരക്കുള്ള സ്ഥലമാണ്. ഹൃസ്വ /ദീര്‍ഘ-ദൂര ട്രെയിനുകള്‍ വരുന്ന ഒരു വലിയ സ്റ്റേഷന്‍.
സെന്റ് മാർക്ക്സ് സ്ക്വയർ
സെന്റ് മാർക്ക്സ് സ്ക്വയർ
  സെന്റ് മാർക്ക്സ് സ്ക്വയറിനെ വെനീസിന്റെ ഹൃദയഭാഗം എന്നുതന്നെ വിശേഷിപ്പിക്കാം. വെനീസിലെത്തുന്ന സഞ്ചാരികൾക്ക് 9 -)ം നൂറ്റാണ്ടിൽ നിർമ്മിക്കപ്പെട്ടതും ഇവിടത്തെ ഏറ്റവും പ്രധാനപ്പെട്ട ഒരു അങ്കണവുമായ സെന്റ് മാർക്ക്സ് സ്ക്വയർ ഒരിക്കലും ഒഴിവാക്കാനാവില്ല. ഇംഗ്ലീഷിൽ സെന്റ് മാർക്ക്സ് സ്ക്വയർ എന്നാണ് പറയുന്നതെങ്കിലും ഇറ്റലിക്കാർക്ക് ഇത് പിയാസ്സാ സാൻ മാർക്കോ (Piazza San Marco) ആണ്.
ശ്രീലങ്കയിലേക്ക്
ശ്രീലങ്കയിലേക്ക്
ഒരു ശ്രീലങ്കന്‍  ടൂര്‍ ആലോചിച്ചപ്പോള്‍ ആദ്യമേ ചെയ്തത് നിരക്ഷരനെ കോണ്ടാക്റ്റ്  ചെയ്തു വിവരങ്ങള്‍ ചോദിച്ച് അറിയുകയാണ്. അറിയാത്ത ഒരു നാട്ടിലേക്ക്  ചെന്ന് അവിടത്തെ കാര്യങ്ങള്‍ ചെയ്യുന്നതിലും നല്ലത് ഒരു ട്രാവല്‍സ് വഴി ടൂര്‍ പാക്കേജ്  ആയിട്ട് പോകുന്നതാണ് നല്ലത് എന്ന് തോന്നി. നമ്മുടെ ഇഷ്ടത്തിന് അനുസരിച്ച് കറങ്ങാന്‍ സാധിച്ചില്ല എന്ന ഒരു
വെനീസിലേക്ക്
വെനീസിലേക്ക്
ഹോളണ്ടിൽ നിന്ന് ഇറ്റലിയിലേക്കുള്ള വിമാനം ഉച്ചയ്ക്ക് രണ്ട് മണിക്ക് പറന്നുപൊങ്ങും. കൃത്യമായി പറഞ്ഞാൽ ആംസ്റ്റർഡാമിൽ നിന്ന് വെനീസിലെ ട്രെവീസോ വിമാനത്താവളത്തിലേക്കാണ് യാത്ര. ആംസ്റ്റർഡാമിൽ ചെന്നിറങ്ങിയപ്പോൾ പാസ്പ്പോർട്ടിൽ എമിഗ്രേഷൻ സ്റ്റാമ്പ് അടിച്ചില്ല എന്ന കാര്യം അമ്പരപ്പുണ്ടാക്കിയിരുന്നു. ഈ രാജ്യത്ത് വന്നിറങ്ങിയതിന്റെ രേഖയായി വിമാനത്തിലെ പാസഞ്ചർ
ബെര്‍ലിന്‍ വസന്തം
ബെര്‍ലിന്‍ വസന്തം
ജര്‍മ്മനിയുടെ തലസ്ഥാനം ആയ ബെര്‍ലിനിലേക്ക് ഒരു യാത്ര. വളരെ അവിശ്വസനീയം ആയ ഒരു സ്വപ്നം. യാത്രകള്‍ വലിയ ആഗ്രഹം ആയിരുന്നു എങ്കിലും ഇങ്ങനെ ഒരു യാത്ര സ്വപ്നം മാത്രം ആയിരുന്നു. വളരെക്കാലം മുതലേ ഞാനും ബഷീറും സുഹൃത്തുക്കള്‍ ആണ്. ദുബായിലെ റിയല്‍ എസ്റ്റേറ്റ്‌ ബിസിനെസ്സ്‌ നേരിട്ട വന്‍ തകര്‍ച്ചയുടെ ഫലം, ബഷീറിന്റെ പഴം പച്ചക്കറി ബിസിനെസ്സില്‍ ജോലിക്ക് എനിക്കും ഒരു ക്ഷണം.
തീരാ വേദനയായി ഒരു പെൺകുട്ടി.
തീരാ വേദനയായി ഒരു പെൺകുട്ടി.
നെതർലാൻഡ്സ് യാത്രയുടെ ആദ്യഭാഗങ്ങൾ 1. ലന്തക്കാരുടെ നാട്ടിലേക്ക് 2. ആംസ്റ്റർഡാം കനാലുകളിലൂടെ 3. വജ്രങ്ങളും, ചുവന്ന തെരുവും, വാൻ ഗോഗും --------------------------------------------------- യുദ്ധങ്ങൾ എന്നും ലാഭങ്ങളേക്കാൾ കൂടുതൽ നഷ്ടങ്ങൾ തന്നെയാണ് വരുത്തിവെച്ചിട്ടുള്ളത്. അല്ലെങ്കിൽ, എന്ത് ലാഭമാണ് യുദ്ധങ്ങൾ നൽകിയിട്ടുള്ളത് ? അധികാരക്കൊതി മൂത്ത മനുഷ്യത്വമില്ലാത്ത ഭരണാധികാരികൾ, ക്രൂരരായ ഏകാധിപതികൾ,
Banner
Banner
Hits:3728180
Visitors: 1143454
We have 26 guests online

Reading problem ?  

click here