You are here: Home വിദേശം ഖത്തര്‍ മരുഭൂമിയിലൂടെ ഒരു യാത്ര


മരുഭൂമിയിലൂടെ ഒരു യാത്ര PDF Print E-mail
Written by ഷാന്‍   
Friday, 30 July 2010 07:48

ച്ചഭക്ഷണവും കഴിച്ച്  എന്റെ സീറ്റില്‍ വന്നിരുന്നപ്പോഴാണ് എന്റെ കൂട്ടുകാരന്‍ ലാലു മൊബൈല്‍ ഫോണിലേക്ക്

വിളിച്ചത്. പുള്ളി വോടഫോന്‍  മൊബൈല്‍ ടവര്‍ ന്റെ സൈറ്റ് ലെ സൂപ്പര്‍ വൈസര്‍ ആണ്. ഇന്നത്തോടെ ആ

സൈറ്റിലെ പണി കഴിയും എന്നതിലാണ് എന്നെ വിളിച്ചത്. മറ്റൊരു കാരണവും ഉണ്ട്. ഇ പുതിയ ടവര്‍ പണിയുന്നത് മരുഭൂമിയില്‍ കുറച്ചു ഉള്ളിലാണ്. അത് കൊണ്ട് തന്നെ ഇവന്‍ ഡെയിലി വന്നു മരുഭൂമിയിലെ വിശേഷങ്ങള്‍ പറയുമ്പോള്‍

അവിടെ പോകുവാനും കാണുവാനും ഒക്കെ മനസ്സില്‍ ഒരു ആഗ്രഹം ഉണ്ടായിരുന്നു. ഒരു ദിവസം എന്നേയും

കൊണ്ടുപോകുവാന്‍ പറയുകയും ചെയ്തിരുന്നു. അത് കൊണ്ടാണ് എന്നെ നേരത്തെ വിളിച്ചു അറിയിച്ചത്. സാധാരണ പോകുന്നതിനേക്കാളും ഒരു മണിക്കൂര്‍ മുന്നേ ഓഫീസിന്ന്  ഇറങ്ങി റൂമിലേക്ക്‌ പോയി. ജീന്‍സ് ബര്‍മുഡയും ടി ഷര്‍ട്ടും ധരിച്ചു. മൊബൈലില്‍ മാക്സിമം ബാറ്ററി  ചാര്‍ജ് ചെയ്തു. കൂടാതെ കുടിക്കുവാന്‍ വേണ്ടി രണ്ടു പെട്ടി വെള്ളവും വാങ്ങി വെച്ച്, കൂട്ടത്തില്‍ ഹോട്ടലില്‍ നിന്ന്  കുബ്ബൂസും കറിയും മേടിച്ചു. കൂടെ പണിക്കാരും ഉണ്ട് വണ്ടിയില്‍ . ഞങ്ങള്‍ രണ്ടു  ഫോര്‍ വീല്‍ ഡ്രൈവ്

പിക്ക് അപ്പ്‌ മായി യാത്ര തിരിച്ചു.

ദിവസേനെ പോകുന്ന കാരണത്താല്‍ ആണെന്ന് തോന്നുന്നു പണിക്കു വരുന്നവരുടെ മുഖം ഉഷാറില്ലാതെയാണ് ഇരുന്നിരുന്നത്.ഞങ്ങള്‍ ദോഹയില്‍ നിന്ന് സല്‍വ റോഡ്‌ ലക്ഷ്യമാക്കി പാഞ്ഞു. സല്‍വ റോഡ്‌ നേരെ പോകുന്നത്

സൌദി അതിര്‍ത്തിയിലെക്കാണ്. ഗൂഗിള്‍ എര്‍ത്തില്‍ മാപ്പ് കണ്ടിട്ടുണ്ടെന്നല്ലാതെ ഒരു രൂപവും ഉണ്ടായിരുന്നില്ല എനിക്ക്. സല്‍വ റോഡ്‌ ഇല്‍ മൂന്നാമത്തെ പാലം കഴിഞ്ഞു ലെഫ്റ്റ് സൈഡ് ലേക്ക് തിരിഞ്ഞു. രണ്ടാമത്തെ റൌണ്ട് എബൌട്ട്‌ന്നു

റൈറ്റ് എടുത്തു നേരേ പോകുകയാണ് വണ്ടി. ഞങ്ങള്‍ക്ക് മുന്നേ പോയ വണ്ടി കാണുവാനേ ഇല്ല. ലെഫ്റ്റ് സൈഡില്‍ 

മരുഭൂമി യാണ്. റൈറ്റ് സൈഡില്‍ അമേരിക്കന്‍ എയര്‍ പോര്‍ട്ട്‌ കാണുന്നുണ്ട്. പോരാതെ അവിടെ മുപ്പതില്‍പ്പരം യുദ്ധവിമാനങ്ങളും പാര്‍ക്ക്‌ ചെയ്തു ഇരിക്കുന്നതും അകലെ നിന്നും വ്യക്തമായി കാണുന്നുണ്ടായിരുന്നു.


ഇതിനു മുന്നേ പോയിട്ടുള്ള കാരണവും വഴി അറിയാമെന്നുള്ള കാരണവും വണ്ടി ഓടിക്കുന്ന ലാലു എന്നോട്  ഓരോരോ കാര്യങ്ങള്‍ വിശദീകരിച്ചു തന്നുകൊണ്ടിരുന്നു. ഞങ്ങളുടെ വണ്ടി 150 km സ്പീഡില്‍ ആണ് പൊയ്ക്കൊണ്ടിരുന്നത്.

ഞാന്‍ ആ സമയം എന്റെ 5800 nokia മൊബൈല്‍ ഇല്‍ മാപ് സാറ്റ്‌ ലൈറ്റ്   മായി  കണക്ട് ചെയ്തു ചെക്കു ചെയ്തു .

അവസാനം ഒരു മുപ്പതു മിനിറ്റ് ആകുമ്പോഴേക്കും ടാറിട്ട റോഡില്‍  നിന്ന്  മണ്ണിലേക്ക് ഇറക്കി വണ്ടി.റോഡില്‍ നിന്ന്  മണ്ണിലേക്ക്  ഇറങ്ങിയപ്പോള്‍ മാപ്പില്‍ റോഡ്‌ ഇല്ലാത്ത കാരണം മൊബൈല്‍ നേവിഗേറ്റര്‍ ഓഫ്‌ ചെയ്തു. അങ്ങിനെ

ഏകദേശം ഒരു 7 Km പോയി കഴിഞ്ഞപ്പോഴേക്കും ഒരു പഴയ ഒരു വില്ല കണ്ടു. ഇടിഞ്ഞു പൊളിഞ്ഞ അവസ്ഥ ആണെങ്കിലും ഫ്ലൈ വുഡ്  കൊണ്ടും പഴയ ഷീറ്റ്‌ കൊണ്ടും പുതുക്കി പണിതിട്ടുണ്ട്. അതിനുള്ളില്‍ രണ്ടു പാകിസ്ഥാനികള്‍ താമസിക്കുന്നുമുണ്ട്. അവരെ കുറിച്ച് അറിയാനുള്ള ആകാംക്ഷ ആയി പിന്നെ. ഇത്രയും ദൂരെ ആരോരും ഇല്ലാത്ത ഇ  മരുഭൂമിയിലെ ജീവിതം

ഇങ്ങനെ ആയിരിക്കും എന്ന് ആലോചിച്ചിട്ട്. അവിടം കഴിഞ്ഞു ഒരു ഒന്നര കിലോമീറ്റര്‍ പോയപ്പഴാനു അടുത്ത ഒരു വില്ല കണ്ടത്. അവിടെ മൂന്നു സുഡാനികള്‍ ആണ് താമസിക്കുന്നത്. ഒട്ടകത്തിന്റെ ഒരു ചെറിയ ഫാം  എന്ന് തന്നെ പറയാം.

 അവിടം  വെള്ളം നിറച്ച ഒരു വലിയ ടാങ്ക്  ഉണ്ടാര്‍ന്നു. പക്ഷെ ഒട്ടകമെല്ലാം മരുഭൂമിയില്‍ മേയാന്‍ പോയിട്ട് തിരിച്ചെത്തിയിട്ടില്ല. അന്നത്തെ രാത്രിക്കുള്ള റൊട്ടിയും കറിയും ഉണ്ടാക്കുക ആയിരുന്നു മൂന്നു സുഡാനികള്‍. അവരോടു കയ്യ് കൊണ്ട് വിഷ് ചെയ്തു കൊണ്ട് ഞങ്ങള്‍ യാത്ര തുടര്‍ന്ന് കൊണ്ടിരുന്നു.

ഇടക്കൊക്കെ എന്തെങ്കിലും സംശയം തോന്നി ലാലു വണ്ടി നിറുത്തി ടയര്‍ ചെക്ക്‌ ചെയ്യുന്നുണ്ടായിരുന്നു. അവിടെ നിന്നും ഒരു എട്ട്  കിലോമീറ്റര്‍ കഴിയുമ്പോഴേക്കും മണല്‍ നിറഞ്ഞു തുടങ്ങി വണ്ടി പോകുന്ന വഴിയില്‍. ഇരുട്ട് കയറി തുടങ്ങി.

അങ്ങ് അകലെ ആയി ചുകപ്പു ലൈറ്റ്കള്‍ വരിവരിയായി  കാണുന്നുണ്ട്. ഇലക്ട്രിക്‌ പവര്‍ സ്റ്റേഷനില്‍ നിന്നു സപ്ലൈ പോകുന്നതിനുള്ള വലിയ പോസ്റ്റുകളാണ് അതെല്ലാം. അതും കഴിഞ്ഞു വണ്ടി പോയി കൊണ്ടിരുന്നു.

പോയി പോയി ഞങ്ങള്‍ പോകുന്ന വണ്ടിയുടെ ഹെഡ് ലൈറ്റ് ന്റെ വെളിച്ചമേ ഉള്ളു അവിടം. കുറച്ചു ദൂരെ നോക്കിയപ്പോള്‍ ഞങ്ങളുടെ മുന്നേ പോയ വണ്ടി യുടെ ബ്രേക്ക്‌ ലൈറ്റ് കാണാം. ഞങ്ങളെ കാത്തു നില്‍ക്കയാണ്‌ അവര്‍. കാരണം ഒരുമിച്ചു പോകാം എന്ന് കരുതി. മാത്രവുമല്ല അവരുടെ വണ്ടിക്കു ടയര്‍ സ്റ്റെപ്പിനി ഇല്ലതാനും. ബാബു ആണ് ആ ഹൈലക്സ് വണ്ടി ഓടിക്കുന്നത്. ഞങ്ങള്‍ 15 മീറ്റര്‍ അകലത്തില്‍ പോയി കൊണ്ടിരിക്കേ .. പെട്ടന്ന് ലാലു വണ്ടിയുടെ സ്പീഡ് കൂട്ടി .

ശരിക്കും പിടിച്ചു ഇരുന്നില്ലേല്‍ തല പോയി എവിടെങ്കിലും അടിച്ചേനെ. പൂഴി ഉള്ള ഏരിയ ആണ് അത് കൊണ്ടാണ് ലേശം സ്പീഡ് കൂട്ടിയത്. ഒരു കാര്‍ റേസിന് പോകുന്ന ഫീലിങ്ങ് ആണ് തോന്നിയത്. ഇതൊക്കെ ആദ്യമായ അനുഭവം കൊണ്ടോ മനസ്സില്‍ ഒരു അനുഭൂതി തോന്നി. ഇടയ്ക്കിടെ ചെറിയ മണല്‍ കുന്നുകള്‍ വരുമ്പോള്‍  അതിന്റെ അടിവാരത്തിലൂടെ വേണം

വണ്ടി ഓടിക്കാന്‍, ഇല്ലെങ്കില്‍ താഴ്‌ന്ന്  പോകും. വളഞ്ഞും തിരിഞ്ഞും പോകുമ്പോള്‍ അകലെ ഒരു വെളിച്ചം കാണിച്ചു തന്നു

ലാലു പറഞ്ഞു. "അതാണ്‌ നമ്മുടെ വോടഫോന്‍ ടവര്‍ " പോകെ പോകെ ലൈറ്റ് അടുത്ത് കൊണ്ടേയിരുന്നു. അവിടെ ചെന്ന് ഇറങ്ങിയിട്ടാണ് ഒരു സമാധാനം കിട്ടിയത്. പിന്നാലെ വന്ന വണ്ടിയും അല്‍പ്പം കഴിഞ്ഞപ്പം എത്തി. ടവറിന്റെ മെയിന്‍ മേക്കാനിക്ക് കമ്പനി ടീം എത്തി . പണികള്‍ തുടങ്ങിയപ്പോഴേക്കും ഞങ്ങള്‍ പണിക്കാര്‍ക്ക് വേണ്ട പണി സാധനങ്ങള്‍ ഒക്കെ കൊണ്ട് കൊടുക്കുന്നുണ്ടായിരുന്നു.


അപ്പോഴാണ്‌ റൂമില്‍ ഉള്ളവരെ വിളിച്ചു ഒന്ന് ഹരം ആക്കാം എന്ന് തോന്നിയത്. അവരെ വിളിച്ചു ചുമ്മാ ഓരോ ആശകള്‍ കൊടുത്തു. നല്ല ഒരു അനുഭവമാണ് പോരോന്നോ ഇങ്ങോട്ട് എന്ന്. പറഞ്ഞതും അവര്‍ 4 പേരും റെഡി. അവര്‍ക്ക് വണ്ടി

വരുന്ന റോഡ്‌ വരെ വഴി പറഞ്ഞു കൊടുത്തു. പുറപ്പെടും മുന്ന്. ഫുഡ്‌ വെള്ളം മറക്കാതെ കരുതുവാനും. അപ്പഴേക്കും ഒന്‍പതു മണി ആയിരുന്നു. റൂമില്‍ നിന്ന് പുറപെട്ടവരുടെ കാള്‍ വരുന്നതും കാത്തു ഇരിക്കവേ ലാലു ന്റെ മൊബൈല്‍ നിന്നും ഫോണ്‍ ബെല്‍ കേട്ടു. ഞങ്ങള്‍ മെക്കാനിക് കമ്പനി ടീം ലെ ഡ്രൈവേര്‍സും ഫോര്‍മാനും കൂടി ചുമ്മാ കറങ്ങാന്‍ പോയതാണ് മരുഭൂമിയില്‍. അല്‍പ്പം മാറി ഒരു ചെറിയ പൂഴി കുന്നുമ്മേല്‍ കയറിയതും അവരുടെ വണ്ടി പൂഴിയില്‍ താഴ്‌ന്ന് പോയി. ഒരുപാട് ശ്രമിച്ചു പറ്റാതെ ആയപ്പഴാണ് ലാലുവിനെ ഫോണ്‍ വിളിച്ചത്. നമ്മള്‍ സാധാരണ റോഡിലൂടെ കാറില്‍ പോകുകയാണ് എങ്കില്‍ വേറേ ഒരു കാര്‍  പഞ്ചര്‍ ആയിട്ടോ സ്റ്റാര്‍ട്ട്‌ ആകതെയോ കിടക്കുന്നത് കണ്ടാല്‍ ഒരുവിധം ആളുകള്‍ മൈന്‍ഡ് ചെയ്യാറില്ല പക്ഷെ മരുഭൂമിയില്‍ അങ്ങിനെ അല്ല ഇത് വണ്ടി താഴ്ന്നാലും കേടായാലും ആരെങ്കിലും കണ്ടു എന്ന് വെച്ചാല്‍ വന്നു ഹെല്പ് ചെയ്യും. കാരണം ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും എന്തും സംഭവിക്കാം. കഴിഞ്ഞ ദിവസം പേപ്പറില്‍ ഒരു ന്യൂസ്‌ വായിച്ചു ഒരു മസ്കറ്റ് ലോ കുവൈറ്റ്‌ ലേക്കോ ജോലിക്ക് പോയ മലയാളിയെ അറബി സ്പോണ്‍‌സര്‍ നേരേ കൊണ്ട് വിട്ടത് മരുഭൂമിയില്‍ ആടിനെ നോക്കുന്ന ജോലിക്കാണ്.  രണ്ടാമത്തെ ദിവസം ആള് തളര്‍ന്നു മരണപെട്ട വിവരം ഞാന്‍ ഓര്‍ക്കുന്നു. അത് പോലെ ഒരുപാട് മനുഷ്യാത്മാക്കള്‍ പാറി നടക്കുന്നുണ്ടോ എന്ന് എനിക്ക് ഒരു സംശയം തോന്നാതിരുന്നില്ല.

അങ്ങിനെ ഞങ്ങള്‍ പൂഴിയില്‍  താഴ്‌ന്ന വണ്ടി പൊക്കുവാനായി ചെന്നു. ഞങ്ങളുടെ വണ്ടിയും മേല്‍ ബെല്‍റ്റ്‌ കെട്ടി വലിച്ചു നോക്കി. ഒരു അനക്കവും ഇല്ല. അപ്പഴാണ് റൂമില്‍ നിന്നും പുറപ്പെട്ട കൂട്ടുകാരന്മാര്‍ ഞങ്ങള്‍ വഴി പറഞ്ഞു കൊടുത്ത സ്ഥലത്ത് എന്തി എന്നും പറഞ്ഞു മൊബൈലിലേക്ക് വിളിച്ചത്. 30 കിലോമീറ്റര്‍ പോകണം ആ സ്ഥലത്തേക്ക്. അവസാനം വണ്ടി പൂഴിയില്‍ നിന്നും എടുത്തപ്പോഴേക്കും അരമണിക്കൂര്‍ കഴിഞ്ഞു. പിന്നെ നേരേ രണ്ടു വണ്ടിയുമായി ഞങ്ങള്‍ പുറപെട്ടു. ഒരു വണ്ടി ഞാന്‍ ആണ് ഡ്രൈവ് ചെയ്തിരുന്നത്. അപ്പഴാണ് മരുഭൂമിയില്‍ ഡ്രൈവ് ചെയ്യുന്നതിന്റെ ബുദ്ധിമുട്ട് അറിഞ്ഞത് . എന്നാലും ഒരു വാശിയോടെ ഡ്രൈവ് ചെയ്തു ഒരു 20 കിലോമീറ്റര്‍ ആയി. ഒരു വലിയ വളവു എത്തി സ്പീഡ് കുറച്ചതും വണ്ടി പൂഴിയില്‍ സ്ലിപ് ആയികൊണ്ടിരുന്നു ഞാന്‍ സ്പീഡ് കുറച്ചതും എന്റെ വണ്ടി പൂഴിയില്‍ താഴ്‌ന്നു. പുറകില്‍ പാഞ്ഞു വന്നിരുന്ന വന്ന വണ്ടി ഇടിച്ചു ഇടിച്ചില്ല എന്നാ രീതിയിലാണ് നിന്നത്. എന്ത് ചെയ്യും എല്ലാര്‍ക്കും ദേഷ്യം വരുന്നുണ്ട് താനും .പുറകില്‍ വന്ന ലാലുവിന്  ഇത് കണ്ടു ദേഷ്യം പിടിച്ചു. എന്തൊക്കയോ പറയുന്നുണ്ടായിരുന്നു. സാരമില്ല ഷൌവ്വല്‍ എടുത്തു ടയറിന് അടിയിലെ മണ്ണ് മാറ്റാം എന്ന് കരുതി ഡിക്കിയില്‍   നോക്കിയപ്പോള്‍ തിടുക്കത്തില്‍ അത് സൈറ്റ് ഇല്‍ വെച്ച് മറന്നിരിക്കുന്നതായി മനസ്സിലായി. ഒരു രക്ഷയും ഇല്ല. അവസാനം വണ്ടിക്കിടയില്‍ കിടന്നു കൊണ്ട് കയ്യ് കൊണ്ട് മണ്ണ് മാന്തി കളഞ്ഞു. ഞങ്ങള്‍ മൂന്നു പേര് വണ്ടി മാക്സിമം ശക്തിയോടെ ആദ്യം താന്ന വണ്ടി തള്ളി.വിചാരിച്ചതിനും വേഗത്തില്‍ വണ്ടി മണ്ണില്‍ നിന്നും പോന്നു. രണ്ടാമത്തെ വണ്ടി കൂടുതല്‍ മണ്ണില്‍ പതിഞ്ഞു കിടക്കയാണ്. ഷൌവ്വല്‍ ഇല്ലാതെ രക്ഷയില്ല. വന്ന കൂട്ടുകാര്‍ അവിടെ കാത്തുനില്‍ക്കുകയും  ചെയ്യുന്നു. രണ്ടു പേരെ ആ  മരുഭൂമിയില്‍ നിറുത്തി ഞങ്ങള്‍ രണ്ടു പേര് വീണ്ടും യാത്ര തുടര്‍ന്നു.

റൂമില്‍ നിന്നും വന്നവരെ കൂട്ടി കൊണ്ട് വരികയും ആകാം ആള് കൂടിയാല്‍ വണ്ടി  തള്ളുന്നതിനു  സഹായകമാകുമല്ലോ എന്ന് കരുതിയിട്ട്. ഞങ്ങള്‍ എത്തുന്നതിനു മുന്നേ അഞ്ചാറു തവണ അവര്‍ മാറി മാറി വിളിച്ചു കൊണ്ടിരുന്നു. "ഇവിടെ എത്തി" എന്നും ചോദിച്ച്. ഞങ്ങളെ കാത്തു ഒന്നര മണിക്കൂറായി അവര്‍ അവിടെ നില്‍ക്കുന്നു.

സമയം പതിനൊന്നു കഴിഞ്ഞു മുപ്പതു മിനിറ്റ് ആയിട്ടുമുണ്ട്. അവിടെ എത്തിയപ്പോഴേക്കും അവര്‍ ബോറടിച്ചു കൊടുന്ന ഫുഡ്‌ ഇല്‍ നിന്നും അല്‍പ്പം കഴിക്കാന്‍ തുടങ്ങിയിരിക്കുന്നു. അപ്പഴാണ് റൂമില്‍ നിന്നും വന്നവന്‍ "അയ്യോ"  എന്നും പറഞ്ഞു ഒറ്റ ചാട്ടം. മൊബൈലിന്റെ വെളിച്ചത്തില്‍ നോക്കിയപ്പോള്‍ ഞാനും പേടിച്ചു പോയി. ഒരു കറുത്ത നല്ല വിഷം ഉണ്ട് തോന്നിക്കുന്ന തേള്‍. തേള്‍ കടിക്കാത്തത് ഭാഗ്യം എന്ന് അവന്‍ വിചാരിച്ചു കാണണം. എന്തോ ഭാഗ്യത്തിന് രക്ഷപെട്ടതാണ്. രണ്ടു പേര് കൂടി അതിനെ കല്ല് കൊണ്ട് എറിഞ്ഞു കൊന്നു. ഇനി ഇവിടെ നില്‍ക്കണ്ട വേഗം അങ്ങോട്ട്‌ പോകാം എന്ന് പറഞ്ഞു ഞങ്ങള്‍ ആറ് പേരും വണ്ടിയില്‍ കേറി. അവര്‍ വന്ന കാര്‍ അവിടെ ലോക്ക് ചെയ്തു ഇട്ടു.


ഏകദേശം 10 കിലോമീറ്റര്‍ തിരിച്ചു സൈറ്റ് ലേക്ക് പോകുമ്പോഴേക്കും  ഞങ്ങളുടെ എതിരെ ഏതോ വണ്ടി വരുന്ന വെളിച്ചം അങ്ങ് അകലെ ആയി കണ്ടു. അടുത്ത് എത്തിയപ്പഴാനു ഞങ്ങളുടെ കൂടെ വന്ന രണ്ടാമത്തെ വണ്ടി ആണ് എന്ന് മനസ്സിലായത്‌. ചോദിച്ചപ്പോള്‍ അവര്‍ പറഞ്ഞു 2 പേരും കൂടെ കയ്യ് കൊണ്ട് മണ്ണ് മാന്തി കളഞ്ഞാണ് വണ്ടി എടുത്തതെന്ന്. രണ്ടു പേരുടെയും കയ്യിലെ തൊലി പോയിട്ടുമുണ്ട്. അവിടെ വെച്ച് അവര്‍ക്ക് വെള്ളം കൊടുത്തു. ഞങ്ങള്‍ നാല് പേര് വീതം വണ്ടിയില്‍ കേറി തിരിച്ചു സൈറ്റ് ലേക്ക് യാത്രയായി. സൂക്ഷിച്ചു വണ്ടി ഓടിക്കുവാന്‍ നിര്‍ദ്ദേശം നല്‍കി. ഞങ്ങള്‍ തന്നെ മുന്നില്‍ പോയി കൊണ്ടിരുന്നു. അല്‍പ്പം കഴിഞ്ഞപ്പം പുറകിലെ വണ്ടി കാണുന്നില്ല. ദേ വന്നു കാള്‍!!! പിന്നില്‍  വന്ന വണ്ടിയുടെ ടയര്‍ പൊട്ടി. ഞങ്ങള്‍ മൂന്നു പേരും അവിടെ ഇറങ്ങി നിന്നു. ഈ വണ്ടിയുമായി ലാല് തിരിച്ചു പോയി അവരെ എടുക്കാന്‍. ഞങ്ങള്‍ മൂന്നു പേര്‍ക്കും ഒരേ ഒരു പേടി തേളിനെ ആണ്. മൊബൈല്‍ ലൈറ്റിന്റെ വെളിച്ചത്തിലാണ് അവരുടെ വണ്ടി വരുന്നത് വരെ കഴിച്ചു കൂട്ടിയത്.

അങ്ങിനെ ഞങ്ങള്‍ അവരുടെ വണ്ടിയുടെ പുറകില്‍ കയറി നിന്നു. മെല്ലെ മെല്ലെ സൈറ്റ് ലേക്ക് പോയി കൊണ്ടിരുന്നു. എല്ലാരും കൂടി കൂടിയപ്പം. കോളേജ് ഇല്‍ നിന്നും  ടൂര്‍ പോയ ഒരു പ്രതിനിധി ആയിരുന്നു. പാട്ടും പാടി ഞങ്ങള്‍ എന്ജോയ്‌ ചെയ്തുകൊണ്ട് സൈറ്റില്‍ എത്തി. അവിടെ എത്തി എല്ലാരും കൂടി കമ്പനി അടിച്ചു കൊണ്ട് ഫുഡ്‌ കഴിച്ചു. അപ്പോള്‍ രണ്ടു മണി ആയിരുന്നു. അപ്പോഴാണ് രണ്ടു ഒട്ടകത്തിന്റെ പുറത്തു രണ്ടു സുഡാനികള്‍ വന്നത്.അവര്‍ അവിടെ തൊട്ടടുത്ത്‌ ഒട്ടകങ്ങളെ നോക്കുന്ന ആളുകളാണ്. അവര്‍ വന്നു ഞങ്ങളെ എല്ലാരെയും കെട്ടിപിടിച്ചു സലാം പറഞ്ഞു. കൂടുതല്‍ ആളുകളെ കണ്ടപ്പോള്‍ അവരുടെ മുഖത്തെ  സന്തോഷം കാണണം. ഒരുപാട് നാളുകളായിട്ടാണ്    ആളുകളെ ആ മരുഭൂമിയില്‍ വെച്ച് കാണുന്നത് അവര്‍. എല്ലാരോടും കൂടി കുശലാന്വേഷണം നടത്തി അവര്‍ അവരുടെ വില്ലയിലേക്ക് ക്ഷണിച്ചു. ഒട്ടകത്തിന്റെ പാല് കറന്നു തരാം എന്ന് പറഞ്ഞു. ഞങ്ങള്‍ അവരുടെ കൂടെ പോയി ഒട്ടകങ്ങളുടെ ഭക്ഷണവും കൂടുതല്‍ വിവരങ്ങളും പറഞ്ഞു തന്നു. അതില്‍ കുറച്ചു ആണ്‍ ഒട്ടകങ്ങളെ വേറെ ഒരു കൂട്ടില്‍ പൂട്ടി ഇട്ടിരിക്കുന്നു. രാത്രി അല്ലെങ്കില്‍ പെന്‍ ഒട്ടകങ്ങള്‍ക്കു സൌര്യം ഉണ്ടാകില്ലെന്നാണ് അയാള്‍ പറഞ്ഞിരുന്നത്. കൂട്ടത്തില്‍ കൂടുതല്‍ കുഴപ്പക്കാരായ ഒട്ടകങ്ങളെ കാണിച്ചു തന്നു.ഞങ്ങള്‍ക്ക് വെള്ളകുപ്പികളില്‍ പാല് കറന്നു തന്നു. ഞങ്ങള്‍ എല്ലാരും വയറു നിറയെ പാലു കുടിച്ചു. അവരോടു ഞാന്‍ ഭക്ഷണ കാര്യങ്ങളെ പറ്റി ചോദിച്ചറിഞ്ഞു. മാസത്തില്‍ ഒരു തവണ അറബി കൊണ്ട് കൊടുക്കുന്ന ടിന്‍ ഫുഡ്‌ ആണ് അവര്‍ കഴിക്കുന്നത്‌.ആട്ടിറച്ചിയും ചിക്കനും തിന്നാന്‍ ഉള്ള കൊതി അവരുടെ സംസാരത്തില്‍ ഞങ്ങള്‍ക്ക് മനസ്സിലായി. ഇന്‍ഷാ അല്ലഹ് അടുത്ത തവണ വരുമ്പോള്‍ ഞങ്ങള്‍ കൊണ്ട് തരാം എന്നും പറഞ്ഞു. അവരുടെ കൂടെ വണ്ടിയുടെ വെളിച്ചത്തില്‍ ഫോട്ടോ എടുത്തു ഞങ്ങള്‍ തിരികെ പോന്നു സൈറ്റിലേക്ക്.


സൈറ്റില്‍ എത്തിയപ്പോഴേക്കും എല്ലാവര്‍ക്കും ഉറക്കം വന്നു തുടങ്ങി. എല്ലാവര്‍ക്കും തേളിനെ ഓര്‍ത്തു പേടിച്ചു ഉറങ്ങുവാനും കഴിയുന്നില്ല. ഞാന്‍ ഉറക്കം വന്നു വന്നു അവസാനം രണ്ടും കല്‍പ്പിച്ചു ഒരു പലക  എടുത്തു അതിമ്മേല്‍ കിടന്നു.കിടന്നതും ഉറങ്ങി പോയി. അപ്പോഴേക്കും സൈറ്റിലെ ജോലികളെല്ലാം ചെയ്തു കഴിഞ്ഞിരുന്നു. എല്ലാ സാധനങ്ങളും വണ്ടിയില്‍ വെച്ചു കെട്ടിയതിനു ശേഷം എന്നെ വന്നു വിളിച്ചു അപ്പോള്‍ പലകയ്ക്ക് മേല്‍ ഞാന്‍ ഉണ്ടായിരുന്നില്ല. ഞാന്‍ ഉറക്കത്തില്‍ പലകയില്‍ നിന്നും വഴുതി വീണു പൂഴിയില്‍ കമിഴ്ന്നു കിടക്കുകയായിരുന്നു, ദേഹമാകം പൂഴിയുമായിട്ട്. എല്ലാരുടെയും ദേഹമാസകലം പൂഴി ആയിരുന്നു. ലാലു പണിക്കു വന്ന പണിക്കാരെ എല്ലാവരെയും കേറ്റി. പോയി. ഞങ്ങളോട് ഇവിടെ നില്‍ക്കെന്നും പറഞ്ഞു. ടയര്‍ മേടിച്ചു വരാന്നും പറഞ്ഞു. ഞങ്ങള്‍ ഇങ്ങനെ നില്‍ക്കും ഈ മരുഭൂമിയില്‍ നേരം വെളുത്ത് തുടങ്ങുമ്പോഴേക്കും എല്ലാരും വിയര്‍ത്തു തുടങ്ങി. നാലേ മുക്കാല്  ആകുമ്പോഴേക്കും. ഞങ്ങള്‍ ആറു പേരും കൂടി നടന്നു ടയര്‍ പൊട്ടിയ വണ്ടിയും ലക്ഷ്യമാക്കി.

ഒരാളുടെ കയ്യിലും ഒരു തുള്ളി വെള്ളം പോലും ഇല്ലതാനും. എല്ലാവരും അവശനിലയിലാണ് നടന്നു നീങ്ങുന്നത്‌. ആരും അധികം മിണ്ടുന്നുമില്ല കാരണം തൊണ്ട  വറ്റി കിടക്കുവാണ്. അപ്പഴാണ് കുറേ ഇംഗ്ലീഷ് സിനിമകളില്‍ മരുഭൂമിയിലൂടെ ഉള്ള സീനുകള്‍ ഓര്‍മ്മ വന്നത്. അപ്പഴാണ് ലാലു ന്റെ അളിയന്‍  മസ്കറ്റില്‍  ഉണ്ടായ ഒരു കാര്യം പറഞ്ഞു തന്നത്. മസ്കറ്റില്‍ ഇത് പോലെ എന്തോ ഒരു വര്‍ക്ക്‌ സംബന്ധമായി ഒരു പിക്ക് അപ്പ്‌ വണ്ടിയില്‍ 3 പേര് പുറപെട്ടു. ഡ്രൈവര്‍ ഒരു സര്‍ദാര്‍ജി ആയിരുന്നു മറ്റു രണ്ടു പേര് ഇത് രാജ്യക്കാരന്‍ എന്നറിയില്ല. വര്‍ക്ക്‌ കഴിഞ്ഞു വരുന്ന വഴിക്ക് വഴിതെറ്റി പോയി അവര്‍ക്ക്. കുറേ പോയി കഴിഞ്ഞിട്ടും എങ്ങും എത്തുന്നുമില്ല. പിന്നെ എങ്ങനെയോ വണ്ടി കേടാകുകയും ചെയ്തു. അവരുടെ  കയ്യില്‍ വഴി കാണിക്കുന്ന  നേവിഗേറ്റര്‍  ഇല്ലായിരുന്നു. ഒന്നോ രണ്ടോ ദിവസമായിട്ടും കമ്പനിയിലേക്ക് തിരികെ എത്താതിരുന്നത് കൊണ്ടും വിളിച്ചിട്ട് കിട്ടാത്തത് കൊണ്ടും കമ്പനി പോലീസില്‍ പരാതിപ്പെട്ടു. പോലീസ് ഹെലികോപ്റ്റര്‍ ഉപയോഗിച്ച് തിരച്ചില്‍ നടത്തി കണ്ടെത്തി. അപ്പോഴേക്കും അതില്‍ ഒരാള്‍ മരിച്ചു കഴിഞ്ഞിരുന്നു. ബാക്കി രണ്ടു പേരും ബോധമില്ലാതെ ചലനമറ്റു മരണത്തോട് മല്ലടിച്ച്  കിടക്കയാണ്. പോലീസ് ചെക്ക്‌ ചെയ്തു നോക്കിയപ്പോഴാണ്  മനസ്സിലായത്. വണ്ടിയുടെ  റേഡിയേറ്ററില്‍ ഒഴിക്കണ വെള്ളം പോലും എടുത്തു കുടിച്ചിരുന്നു അവര്‍. ഇതും കൂടി കേട്ടപ്പോള്‍ എല്ലാരും ഒന്ന് സ്തംഭിച്ചുപോയി.

ഞങ്ങള്‍ വണ്ടി കിടക്കുന്ന ദിശ ലക്ഷ്യമാക്കി നടന്നു കൊണ്ടിരുന്നു. അങ്ങകലെ ഒട്ടകങ്ങള്‍ തീറ്റയും തേടി അലഞ്ഞു നടക്കുന്നുണ്ട്. അതൊക്കെ ഒരു പുതിയ കാഴ്ച ആയിരുന്നു എങ്കിലും ആര്‍ക്കും താല്‍പ്പര്യമില്ലായിരുന്നു. അങ്ങിനെ ഞങ്ങള്‍ നടക്കവേ പൊടി കാറ്റ് വീശാന്‍ തുടങ്ങി. മണല്‍ പൊടി പൊടി ആയി തലയിലും മറ്റു ശരീര ഭാഗങ്ങളിലും  പറ്റി പിടിച്ചു കൊണ്ടിരുന്നു. അപ്പഴാണ് ബബു പറഞ്ഞത് "ഡേയ് കാണുന്നു നമ്മുടെ വണ്ടി"എന്ന്. നോക്കിയപ്പോള്‍ ഒരു കടുകിന്റെ വലിപ്പത്തില്‍ വെള്ള കളര്‍ കാണുന്നുണ്ട്. അത് കണ്ടതും കുറച്ചുകൂടെ വേഗത കൂടി എല്ലാവര്‍ക്കും. അപ്പോഴാണ് ഇന്നലെ വണ്ടിയില്‍ ഉണ്ടായിരുന്ന രണ്ടു കുപ്പി വെള്ളത്തിന്റെ കാര്യം ഞങ്ങളെ ഓര്‍മ്മിപ്പിച്ചത്. വെള്ളം ഉണ്ട് എന്നറിഞ്ഞപ്പോള്‍ ഓട്ടോമാറ്റിക്കായി ഞങ്ങള്‍ വീണ്ടും ഉഷാറായി നടന്നു. പോകെ പോകെ വണ്ടി ഞങ്ങളുടെ അടുത്ത് എത്തി എന്ന് തോന്നി തുടങ്ങി. ഞാനായിരുന്നു ഏറ്റവും ആദ്യം വണ്ടിയുടെ അടുത്ത് എത്തിയത്. എന്നിട്ടോ വണ്ടിയുടെ കീ വേണ്ടേ തുറക്കാന്‍. എല്ലാരും ഒരു വിധേനെ എത്തി എന്ന് വേണം പറയാന്‍. ഡോര്‍ തുറന്നു നോക്കിയപ്പം ഒറ്റ കുപ്പി വെള്ളമേ ഉള്ളു അതില്‍. സാരമില്ല ആര് പേര്‍ക്കും തൊണ്ട നനക്കാന്‍ എങ്കിലും ഉണ്ടല്ലോ എന്ന് കരുതി. പായസം കുടിക്കുന്ന രുചിയിലാണ് എല്ലാവരും ഒരേ കവിള്‍ വെള്ളം കുടിച്ചത്. വണ്ടി ചെക്ക്‌ ചെയ്തപ്പോല്‍ പകുതിയിലേറെ പെട്രോള്‍ ടാങ്കിനകത്തുണ്ട്. വണ്ടി സ്റ്റാര്‍ട്ട്‌ ചെയ്ത് ആറ് പേരും വളരെ സഹകരണത്തോടെയും അച്ചടക്കത്തിലും  അതില്‍ കേറി ഇരുന്നു.


എല്ലാര്‍ക്കും ക്ഷീണമുള്ളതിനാല്‍ കണ്ണടച്ചു മയങ്ങിപ്പോയി. ഏകദേശം ഒരു ഒന്‍പതു കിലോമീറ്റര്‍ നടന്നിട്ടുണ്ട്. സമയം രാവിലെ  ഏഴര ആയി പക്ഷെ പൊള്ളുന്ന വെയിലും പൊടിക്കാറ്റും ആണ് പുറത്തു.എനിക്കാണെങ്കില്‍ ഡ്യൂട്ടി ഉള്ളതുമാണ്. എന്തായാലും എത്താന്‍ പറ്റില്ല എന്ന് മനസ്സിലായപ്പോള്‍  ഓഫീസിലെ സക്രട്ടറിയെ വിളിച്ചു വയറിനു സുഖമില്ല അത് കൊണ്ട് ലീവ് ആണെന്ന് പറഞ്ഞു. അല്ലാണ്ട് അവരോടു പറയാന്‍ പറ്റോ മരുഭൂമിയില്‍ വെച്ചു ടയര്‍ പൊട്ടി എന്ന്. ടയര്‍ മേടിക്കാന്‍ പോയവരെ ഞങ്ങള്‍ വിളിച്ചു കൊണ്ടിരുന്നു.


ഞങ്ങളുടെ കൂട്ടത്തില്‍ ഏറ്റവും തളര്‍ന്നത് മനുവാണ്. അവനു വീണ്ടും വെള്ളത്തിന്‌ ദാഹിച്ചിട്ടു വയ്യ. ഒരു രക്ഷയും ഇല്ല. അവസാനം ഒരു ഐഡിയ തോന്നി. വണ്ടിയുടെ ഗ്ലാസ് വാഷ്‌ ചെയ്യുന്നതിന് വേണ്ടി വൈപ്പെറില്‍ വരുന്നതിനു വേണ്ടി ബോണറ്റില്‍ സ്റ്റോര്‍ ചെയ്യുന്ന വെള്ളം വൈപ്പറിലൂടെ സ്പ്രേ ചെയ്ത് കുപ്പിയില്‍ പിടിച്ചു അല്‍പ്പം വെള്ളം അവനും കുടിച്ചു.

അവസാനം ഞങ്ങളുടെ കാത്തിരിപ്പിന് അവസാനമായി ലാലുവും ബഹദുവും എത്തി. അവര്‍ കൊണ്ട് വന്ന വെള്ളം ഞങ്ങള്‍ ദാഹം തീരുവോളം കുടിച്ചു. പിന്നേ എല്ലാരും കൂടി ടയര്‍ മാറ്റി ഇട്ടു.

 

വീണ്ടും യാത്ര തുടര്‍ന്ന്. സമയം പതിനൊന്നു മണിയോട് അടുത്തിരിക്കുന്നു. ഞങ്ങള്‍ സുഡാനികള്‍ താമസിക്കുന്ന ഒട്ടക ഫാമില്‍ നിറുത്തി. ഏകദേശം ഒരു നാല്പതി അഞ്ചു വയസ്സ് തോന്നിക്കുന്ന ഒരു സുഡാനി ഒട്ടകങ്ങള്‍ക്കു വെള്ളവും തീറ്റയും കൊടുക്കുകയായിരുന്നു. അയാളോട് സലാം പറഞ്ഞു വിശേഷങ്ങള്‍ ചോദിച്ചറിഞ്ഞു. ആയിരത്തി ഇരുന്നൂറു റിയാല് ആണ്  ആളുടെ ശമ്പളം. ഇപ്പഴേ ഈ ചൂട് താങ്ങുന്നില്ല രണ്ടാഴ്ച കൂടി കഴിഞ്ഞാല്‍ റമദാന്‍ ആണ്. നോമ്പിനു എങ്ങനെ കഴിച്ചു കൂട്ടും എന്നാണ് ആള് ആലോചിക്കുന്നത്. ഈ മരുഭൂമിയില്‍ കിടന്നു മരിച്ചു പോകുമെന്ന പേടിയുണ്ട് ആള്‍ക്ക്. ഞങ്ങള്‍ ഒട്ടകങ്ങളെ ഒക്കെ തൊട്ടു തലോടി മൊബൈല്‍ ഇല്‍ കുറച്ചു ഫോട്ടോസ് എടുത്തു.

 

അപ്പോളേക്കും സുഡാനി ഒരു കുപ്പി നിറയെ ഒട്ടകപ്പാല് കറന്നു തന്നു.നല്ല ചൂടുള്ള പാല്, നല്ല കട്ടിയും ഉണ്ട്. ഞങ്ങള്‍ ഒരു പത്തു റിയാല്‍ അയ്യാളുടെ കയ്യില്‍ വെച്ചു കൊടുത്തു, ചായക്കാശായിട്ട്. സന്തോഷത്തോടെ ആള് അത് വാങ്ങി. അയാളോട് സലാം പറഞ്ഞു മടങ്ങുമ്പോഴേക്കും കൂടുതല്‍ പാലു കുടിച്ചവരുടെ മുഖത്ത് വലിയ സന്തോഷം ഒന്നും കാണാന്‍ ഇല്ല. കാരണം പച്ചപ്പാല് കുടിച്ച കാരണം വയറു വേദന തുടങ്ങിരുന്നു. വേഗം ഞങ്ങള്‍ മരുഭൂമി കടന്നു ടാറിട്ട റോഡില്‍ എത്തി. പറ്റാവുന്ന വേകതയില്‍ റൂം ലക്ഷ്യമാക്കി പാഞ്ഞു കൂടെ കുറേ ഓര്‍മ്മകളുമായ്.....

 


മിന്നാമിനുങ്ങുകളുടെ വലിയ വെട്ടങ്ങള്‍
മിന്നാമിനുങ്ങുകളുടെ വലിയ വെട്ടങ്ങള്‍
ബാല്യത്തിലെ മിഴിവാര്‍ന്ന ഒരു ബ്ലാക്ക്‌ ആന്‍ഡ്‌ വൈറ്റ് ചിത്രമാണ്‌ വൈകുന്നേരങ്ങളില്‍ വീട്ടിനുള്ളിലേക്ക് പാറിവരുന്ന മിന്നാമിന്നികള്‍. തൊടിയില്‍ നിന്നും പാടത്ത് നിന്നുമൊക്കെ അവരങ്ങനെ കേറി വരും.വീട്ടിനുള്ളില്‍ മുനിഞ്ഞു കത്തുന്ന മണ്ണെണ്ണ വിളക്കിനോട് അവരുടെ ഇത്തിരി വെട്ടം  കാട്ടി മത്സരിക്കും. മിന്നിമിന്നിത്തെളിഞ്ഞു ഞെളിഞ്ഞു നില്‍ക്കുന്ന മിന്നമിനുങ്ങുകളോട് പുക
ഗബോണ്‍ യാത്രകള്‍
ഗബോണ്‍ യാത്രകള്‍
ആകൃതിയില്‍ ഒരു സാമ്യം ഇല്ലെങ്കിലും മറ്റു പലതുകൊണ്ടും കേരളത്തിനോട്  വളരെയധികം സാമ്യമുള്ള ഒരു മധ്യ-ആഫ്രിക്കന്‍ രാജ്യമാണ് ഗബോണ്‍.  മധ്യ ആഫ്രിക്കയുടെ പടിഞ്ഞാറു ഭാഗത്ത്‌ കോംഗോ, ഇക്കറ്റോറിയല്‍ ഗിനിയ, കാമറൂണ്‍ എന്നീ രാജ്യങ്ങളുടെ ഇടയില്‍ അധികമാരും അറിയാതെ പതുങ്ങി കിടക്കുകയാണ് ഈ രാജ്യം.   പടത്തിന്‍റെ ക്രെഡിറ്റ്‌  ഗൂഗിള്‍ മാപ്പ്സിന് ഹരിത ഭംഗി നിറഞ്ഞു
ജപ്പാന്‍ വിശേഷങ്ങള്‍ 1:- വാ കസ്തെ !!!
ജപ്പാന്‍ വിശേഷങ്ങള്‍ 1:-  വാ കസ്തെ !!!
ഏഷ്യാനെറ്റിലെ സഞ്ചാരം പ്രോഗ്രാമില്‍ ജപ്പാന്‍ വിശേഷങ്ങള്‍ സന്തോഷ്‌ ജോര്‍ജ് കുളങ്ങര വിവരിക്കുന്ന കണ്ടപ്പോള്‍ എപ്പോളെങ്കിലും ആ സ്ഥലങ്ങള്‍ ഒന്ന് നേരില്‍ കാണാന്‍ പറ്റിയിരുന്നെങ്കില്‍ എന്ന് മനസ്സില്‍ ആഗ്രഹിച്ചു പോയിരുന്നു. ജോലിയുടെ ഭാഗം ആയി ജപ്പാനിലേക്ക് സിങ്കപ്പൂര്‍ എയര്‍ ലൈന്‍സിന്റെ സില്‍ക്ക് എയറില്‍ പറക്കുമ്പോള്‍ അത് ഇത്ര ഉടന്‍ സാധിക്കും എന്ന് കരുതിയില്ല. ഒരു
സമ്പ്രതി വാർത്താഹാ: ശുയന്താം..ലൈവ് ഫ്രം ആൽപ്പ്സ്!
സമ്പ്രതി വാർത്താഹാ: ശുയന്താം..ലൈവ് ഫ്രം ആൽപ്പ്സ്!
നവംബറിലെ മഞ്ഞുപെയ്യുന്ന ആ പുലര്‍കാലത്തിലേക്ക് ഉറക്കമുണരുമ്പോള്‍ വരാനിരിക്കുന്ന ഒരു സ്വപ്നസാക്ഷാത്കാരത്തിന്റെ ഉത്സാഹമായിരുന്നു  മനസ്സില്‍. ഹോട്ടല്‍ മുറിയിലെ സുഖമുള്ള ഇളം ചൂടും തലേ രാത്രിയിലെ നീണ്ട അലച്ചിലിന്റെ ക്ഷീണവുമൊന്നും കമ്പിളപ്പുതപ്പിനുള്ളില്‍ ചുരുണ്ടു കൂടി  കിടന്നുറങ്ങാന്‍ എന്നെ മടികേറ്റിയില്ല. ആല്പ്സ് (Alps) മലനിരകളിലേക്കാണിന്നത്തെ യാത്ര. കൃത്യമായ
നോര്‍മാന്‍ഡി തീരങ്ങളില്‍ -1
നോര്‍മാന്‍ഡി തീരങ്ങളില്‍ -1
'എത്രിത്താ'യിലേക്ക്. ഫ്രാന്‍സിലെ ചരിത്ര പ്രസിദ്ധ കടല്‍ത്തീരമായ 'നോര്‍മാന്‍ഡി'യിലേക്ക് ഒരു ദ്വിദിന യാത്ര. നഗരത്തിന്റെ വിരസതയില്‍ നിന്നും ഒന്ന് മുങ്ങാംകുഴിയിടുന്ന ഉത്സാഹത്തിലായിരുന്നു ഞങ്ങള്‍. 'പാരിസ്-സൈന്റ്-ലസാ (Paris-St.Lazare)' റെയില്‍വേ സ്റ്റേഷനില്‍ എത്തി ടിക്കറ്റ്‌ പ്രിന്‍റ് എടുത്തു. വളരെ തിരക്കുള്ള സ്ഥലമാണ്. ഹൃസ്വ /ദീര്‍ഘ-ദൂര ട്രെയിനുകള്‍ വരുന്ന ഒരു വലിയ സ്റ്റേഷന്‍.
സെന്റ് മാർക്ക്സ് സ്ക്വയർ
സെന്റ് മാർക്ക്സ് സ്ക്വയർ
  സെന്റ് മാർക്ക്സ് സ്ക്വയറിനെ വെനീസിന്റെ ഹൃദയഭാഗം എന്നുതന്നെ വിശേഷിപ്പിക്കാം. വെനീസിലെത്തുന്ന സഞ്ചാരികൾക്ക് 9 -)ം നൂറ്റാണ്ടിൽ നിർമ്മിക്കപ്പെട്ടതും ഇവിടത്തെ ഏറ്റവും പ്രധാനപ്പെട്ട ഒരു അങ്കണവുമായ സെന്റ് മാർക്ക്സ് സ്ക്വയർ ഒരിക്കലും ഒഴിവാക്കാനാവില്ല. ഇംഗ്ലീഷിൽ സെന്റ് മാർക്ക്സ് സ്ക്വയർ എന്നാണ് പറയുന്നതെങ്കിലും ഇറ്റലിക്കാർക്ക് ഇത് പിയാസ്സാ സാൻ മാർക്കോ (Piazza San Marco) ആണ്.
ശ്രീലങ്കയിലേക്ക്
ശ്രീലങ്കയിലേക്ക്
ഒരു ശ്രീലങ്കന്‍  ടൂര്‍ ആലോചിച്ചപ്പോള്‍ ആദ്യമേ ചെയ്തത് നിരക്ഷരനെ കോണ്ടാക്റ്റ്  ചെയ്തു വിവരങ്ങള്‍ ചോദിച്ച് അറിയുകയാണ്. അറിയാത്ത ഒരു നാട്ടിലേക്ക്  ചെന്ന് അവിടത്തെ കാര്യങ്ങള്‍ ചെയ്യുന്നതിലും നല്ലത് ഒരു ട്രാവല്‍സ് വഴി ടൂര്‍ പാക്കേജ്  ആയിട്ട് പോകുന്നതാണ് നല്ലത് എന്ന് തോന്നി. നമ്മുടെ ഇഷ്ടത്തിന് അനുസരിച്ച് കറങ്ങാന്‍ സാധിച്ചില്ല എന്ന ഒരു
വെനീസിലേക്ക്
വെനീസിലേക്ക്
ഹോളണ്ടിൽ നിന്ന് ഇറ്റലിയിലേക്കുള്ള വിമാനം ഉച്ചയ്ക്ക് രണ്ട് മണിക്ക് പറന്നുപൊങ്ങും. കൃത്യമായി പറഞ്ഞാൽ ആംസ്റ്റർഡാമിൽ നിന്ന് വെനീസിലെ ട്രെവീസോ വിമാനത്താവളത്തിലേക്കാണ് യാത്ര. ആംസ്റ്റർഡാമിൽ ചെന്നിറങ്ങിയപ്പോൾ പാസ്പ്പോർട്ടിൽ എമിഗ്രേഷൻ സ്റ്റാമ്പ് അടിച്ചില്ല എന്ന കാര്യം അമ്പരപ്പുണ്ടാക്കിയിരുന്നു. ഈ രാജ്യത്ത് വന്നിറങ്ങിയതിന്റെ രേഖയായി വിമാനത്തിലെ പാസഞ്ചർ
ബെര്‍ലിന്‍ വസന്തം
ബെര്‍ലിന്‍ വസന്തം
ജര്‍മ്മനിയുടെ തലസ്ഥാനം ആയ ബെര്‍ലിനിലേക്ക് ഒരു യാത്ര. വളരെ അവിശ്വസനീയം ആയ ഒരു സ്വപ്നം. യാത്രകള്‍ വലിയ ആഗ്രഹം ആയിരുന്നു എങ്കിലും ഇങ്ങനെ ഒരു യാത്ര സ്വപ്നം മാത്രം ആയിരുന്നു. വളരെക്കാലം മുതലേ ഞാനും ബഷീറും സുഹൃത്തുക്കള്‍ ആണ്. ദുബായിലെ റിയല്‍ എസ്റ്റേറ്റ്‌ ബിസിനെസ്സ്‌ നേരിട്ട വന്‍ തകര്‍ച്ചയുടെ ഫലം, ബഷീറിന്റെ പഴം പച്ചക്കറി ബിസിനെസ്സില്‍ ജോലിക്ക് എനിക്കും ഒരു ക്ഷണം.
തീരാ വേദനയായി ഒരു പെൺകുട്ടി.
തീരാ വേദനയായി ഒരു പെൺകുട്ടി.
നെതർലാൻഡ്സ് യാത്രയുടെ ആദ്യഭാഗങ്ങൾ 1. ലന്തക്കാരുടെ നാട്ടിലേക്ക് 2. ആംസ്റ്റർഡാം കനാലുകളിലൂടെ 3. വജ്രങ്ങളും, ചുവന്ന തെരുവും, വാൻ ഗോഗും --------------------------------------------------- യുദ്ധങ്ങൾ എന്നും ലാഭങ്ങളേക്കാൾ കൂടുതൽ നഷ്ടങ്ങൾ തന്നെയാണ് വരുത്തിവെച്ചിട്ടുള്ളത്. അല്ലെങ്കിൽ, എന്ത് ലാഭമാണ് യുദ്ധങ്ങൾ നൽകിയിട്ടുള്ളത് ? അധികാരക്കൊതി മൂത്ത മനുഷ്യത്വമില്ലാത്ത ഭരണാധികാരികൾ, ക്രൂരരായ ഏകാധിപതികൾ,
Banner
Banner
Hits:3625173
Visitors: 1116280
We have 23 guests online

Reading problem ?  

click here