You are here: Home


എല്ലാവര്‍ക്കും നന്ദി PDF Print E-mail
Written by നിരക്ഷരന്‍   
Friday, 09 July 2010 19:34
വായനക്കാരേ...സഞ്ചാരപ്രിയരേ

2010 ജൂലായ് 2ന്  മുസരീസിന്റെ അഴിമുഖത്തെ മുനമ്പം പുലിമുട്ടില്‍ വെച്ച് മലയാളത്തിന്റെ ബാലസാഹിത്യകാരന്‍ ശ്രീ സിപ്പി പള്ളിപ്പുറം യാത്രകള്‍ ഡോട്ട് കോം ഔദ്യോഗികമായി പ്രകാശനം ചെയ്തു.  പ്രകാശനചടങ്ങിന് നാലഞ്ച് ദിവസങ്ങള്‍ക്ക് മുന്നേ സൈറ്റ് വായനക്കാര്‍ക്കായി തുറന്ന് കൊടുത്തിരുന്നു. അഭൂതപൂര്‍വ്വമായ പ്രതികരണമാണ് ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ ഞങ്ങള്‍ക്ക് ലഭിച്ചത്. യാത്രകള്‍ ഡോട്ട് കോം നെഞ്ചേറ്റിയ എല്ലാവര്‍ക്കും ഹൃദയത്തിന്റെ ഭാഷയില്‍ ആദ്യമായി നന്ദി പറയട്ടെ.

49ല്‍ അധികം എഴുത്തുകാര്‍ അവരുടെ ലേഖനങ്ങള്‍ തന്ന് സഹകരിച്ചിരിക്കുന്നു ഇതുവരെ. ഒന്നരാടം ദിവസങ്ങളില്‍ പ്രസിദ്ധീകരിക്കാനായി ഈ എഴുത്തുകാരുടെയെല്ലാം ഒട്ടനവധി ലേഖനങ്ങള്‍ ഞങ്ങളുടെ കൈവശമുണ്ട്. കൂടുതല്‍ ലേഖനങ്ങളും ചിത്രങ്ങളും മെയില്‍ വഴി വന്നുകൊണ്ടിരിക്കുന്നുമുണ്ട്. എല്ലാ എഴുത്തുകാരോടും അകമഴിഞ്ഞ നന്ദി പ്രകടിപ്പിക്കുന്നതിനോടൊപ്പം തുടര്‍ന്നും ഈ സഹകരണം ഉണ്ടാകണമെന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്യുന്നു.

യാത്രാവിവരണങ്ങള്‍, സ്ഥലപരിചയങ്ങള്‍ എന്നിങ്ങനെയുള്ള ലേഖനങ്ങള്‍ക്കാണ് യാത്രകള്‍ ഡോട്ട് കോം മുന്‍‌ഗണന നല്‍കുന്നത്. ആരാധനാലയങ്ങളെപ്പറ്റിയുള്ള ചില ലേഖനങ്ങള്‍ ഞങ്ങള്‍ക്ക് കിട്ടുകയുണ്ടായി. ഇത് മറ്റൊരു കാറ്റഗറി ആയിത്തന്നെ പരിചയപ്പെടുത്താന്‍ ഉദ്ദേശിക്കുന്നുണ്ട്.

വഴിക്കാഴ്ച്ചകളിലേയ്ക്ക് (Picture Gallery) ചിത്രങ്ങള്‍ അയക്കുന്നവര്‍, ചിത്രങ്ങള്‍ സിപ്പ് ചെയ്തോ അല്ലാതെയോ ഇ-മെയില്‍ വഴി അയക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. ഫ്ലിക്കര്‍, പിക്കാസോ മുതലായ ചിത്ര സൈറ്റുകളിലേക്ക് അയച്ചു തരുന്ന ലിങ്കുകളില്‍ നിന്ന് ചിത്രങ്ങള്‍ ഡൌണ്‍ലോഡ് ചെയ്ത് ഈ സൈറ്റിലേക്ക് അപ്പ്‌ലോഡ് ചെയ്യാന്‍ സാങ്കേതികമായി ഒരുപാട് ബുദ്ധിമുട്ടുണ്ടെന്ന കാര്യം ഇതിനാല്‍ അറിയിക്കട്ടെ. നിങ്ങളുടെ ചിത്രങ്ങള്‍ നിങ്ങള്‍ തന്നെ തിരഞ്ഞെടുത്ത് സിപ്പ് ചെയ്ത് അയക്കാന്‍ ശ്രമിക്കുമല്ലോ. ചിത്രങ്ങള്‍ ഏത് സ്ഥലത്തുനിന്നുള്ളതാണെന്ന് സൂചിപ്പിച്ചുള്ള സിപ്പ് ഫയലുകള്‍ വേണം അയക്കാന്‍. സിപ്പ് ചെയ്ത ഫോള്‍ഡറുകള്‍ അയക്കരുത്.

സൈറ്റിന്റെ ജനശ്രദ്ധ മനസ്സിലാക്കിക്കൊണ്ട് ഇതിലേയ്ക്ക് പരസ്യങ്ങള്‍ നല്‍കാന്‍ താല്‍പ്പര്യം കാണിച്ചുകൊണ്ട് ചില വ്യക്തികളും സ്ഥാപനങ്ങളും ഇതിനകം ബന്ധപ്പെട്ട് കഴിഞ്ഞിട്ടുണ്ട്. അത്തരം പരസ്യങ്ങളില്‍ നിന്നുണ്ടാകുന്ന വരുമാനം കൊണ്ട് ഉദ്ദേശിക്കുന്ന ചില കാര്യങ്ങള്‍ താഴെ കുറിക്കുന്നു.

1. പരസ്യ വരുമാനത്തിന്റെ ഒരു ഭാഗം എഴുത്തുകാര്‍ക്ക്  ഒരു  ചെറിയ  പ്രതിഫലം/കൈനീട്ടം   ആയി  തിരിച്ച് കൊടുക്കുക.

2. പരസ്യ വരുമാനത്തിന്റെ മറ്റൊരു ഭാഗം മലയാളം ബ്ലോഗേഴ്സ് നടത്തിക്കൊണ്ടുപോകുന്ന ‘ബൂലോക കാരുണ്യം‘ എന്ന ജീവകാരുണ്യ കൂട്ടായ്മയിലേക്ക് നല്‍കുക.

3. വര്‍ഷാവര്‍ഷമുള്ള സൈറ്റ് മെയ്‌ന്റനന്‍സ്  ചിലവുകള്‍ വഹിക്കുക.

4. വര്‍ഷാവര്‍ഷം യാത്രാവിവരണ മത്സരങ്ങള്‍ സംഘടിപ്പിച്ച് അതിലേയ്ക്ക് ഒരു നിശ്ചിത തുക സമ്മാനമായി നല്‍കുക.

5. എഴൂത്തുകാരുടേയും വായനക്കാരുടേയും നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് യാത്രാസംബന്ധിയായ മറ്റ് പരിപാടികള്‍ നടത്താനാവശ്യമായ തുക നീക്കിവെക്കുക.


ഒരു സൈറ്റിന്റെ വിജയത്തിന്റെ പ്രധാന ഘടകം അതില്‍ വന്ന് വായിച്ച് പോകുന്ന വായനക്കാരുടെ  എണ്ണം തന്നെയാണ്. അല്‍പ്പം കൂടെ  തെളിച്ച് പറഞ്ഞാല്‍ ഹിറ്റുകള്‍. ഫോളോവര്‍ഷിപ്പ്, ലോഗോ പ്രദര്‍ശനം തുടങ്ങിയ കാര്യങ്ങള്‍ മറ്റ് ഘടകങ്ങളില്‍ ചിലത് മാത്രമാണ്. മേല്‍പ്പറഞ്ഞ കാര്യങ്ങളിലേക്കെല്ലാം ഓരോ വായനക്കാരന്റേയും എഴുത്തുകാരുടേയും സഹകരണം പ്രതീക്ഷിക്കുന്നു. എല്ലാവര്‍ക്കും ഒരിക്കല്‍ക്കൂടെ നന്ദി പറഞ്ഞുകൊണ്ട് .......


- എഡിറ്റര്‍

യാത്രകള്‍ ഡോട്ട് കോം

Last Updated on Saturday, 10 July 2010 11:41
 


Banner
Banner
Hits:3463505
Visitors: 1074764
We have 25 guests online

Reading problem ?  

click here