You are here: Home വിദേശം മലേഷ്യ ലങ്കാവിയിലൂടെ ഒരു യാത്ര (ഭാഗം 2)


ലങ്കാവിയിലൂടെ ഒരു യാത്ര (ഭാഗം 2) PDF Print E-mail
Written by കൃഷ്ണകുമാര്‍513   
Thursday, 08 July 2010 17:14
പിറ്റേന്ന് അതിരാവില സൂര്യോദയം കാണുന്നതിനായി,തയ്യാറായി.(ബാല്‍ക്കണിയിലേക്ക് ഇറങ്ങി നിന്നതാണീ തയ്യാറെ ടുപ്പെന്നുദ്ദേശിച്ചത്).സൂര്യന്‍ പതുക്കെ ഉദിച്ച് വരുന്നത് മനോഹരമായ ഒരു കാഴ്ച തന്നെ.                                                        


സൂര്യോദയം
പ്രഭാത ഭക്ഷണം കഴിയുമ്പോഴേക്കും അഹമദ് വാഹനവുമായെത്തി.അദ്ദേഹം രാവിലെ തന്നെ ധൃതിയിലാണു.കാണേണ്ട കാഴ്ചകള്‍ അനവധിയുണ്ടെന്നും,സമയം വളരെ പരിമിതമാണെന്നും ആള്‍ സൂചിപ്പിച്ചു. ആദ്യം,ലങ്കാവി അണ്ടര്‍ വാട്ടര്‍ വേള്‍ഡിലേക്കാണു പോയത്.വിവിധ മത്സ്യങ്ങളെയും,മറ്റ് സമുദ്ര ജീവികളേയും ഇവിടെ പരിപാലിച്ച് പോരുന്നു.ശുദ്ധജല മത്സ്യങ്ങളാണു ആദ്യം.ഇപ്പോള്‍,നമ്മുടെ നട്ടില്‍ ഭാഗ്യസൂചകമായി കണക്കാക്കാപ്പെടുന്ന അരോനാ എന്ന മത്സ്യം,ഇവിടെ ധാരാളം ഉണ്ട്.ജെല്ലി ഫിഷ്,സീ ഹോഴ്സ് പെന്‍ഗ്വിനുകള്‍അങ്ങനെ,അങ്ങനെ നിരവധി ഇനങ്ങള്‍.നല്ല ഒരു സൂവനീര്‍ ഷോപ്പും ഇവിടെ ഉണ്ട്.ഒരു വശം ഡ്യൂട്ടി ഫ്രീ ഷോപ്പും.
അണ്ടര്‍ വാട്ടര്‍ വേള്‍ഡ്
അവിടത്തെ കാഴ്ചകള്‍ക്കു ശേഷം,ഓറിയന്റല്‍ വില്ലേജ് കാണുവാന്‍ പുറപ്പെട്ടു.ചെറിയ മുക്കുവ ഗ്രാമങ്ങളിലൂടെയാണു റോഡ് കടന്നു പോകുന്നത്.നിരനിരയായിട്ടിരിക്കുന്ന ഫിഷിങ്ങ് ബോട്ടുകള്‍.കുറച്ച് കഴിഞപ്പോള്‍ യാത്ര മലമ്പ്രദേശത്തു കൂടിയായി.ഇരുവശത്തും നമ്മുടെ നേര്യമംഗലം പ്രദേശത്തെ അനുസ്മരിപ്പിക്കുന്ന മലനിരകള്‍.സമാന ഭൂപ്രകൃതിയും.അന്തരീക്ഷ താപനില മാത്രം കൂടുതലാണു.ജനുവരി അവസാനം,ഏകദേശം 38 ഡിഗ്രീ സെന്റിഗ്രേഡ്.
ലങ്കാവിയിലെ തനത് ഗ്രാമീണകാഴ്ചകള്‍ കാണാനാകും എന്ന പ്രതീക്ഷയിലാണു ഓറിയന്റല്‍ വില്ലേജിലെത്തിയത്.
യുനെസ്കൊ ലങ്കാവിയെ  ജിയൊ പാര്‍ക്കായി പ്രഖ്യാപിച്ചിരിക്കുകയാണു.മറൈന്‍ ജിയോ പാര്‍ക്കിന്റെ സ്റ്റാളിനകത്ത് 55 കോടിയും 100 കോടിയും വര്‍ഷങ്ങള്‍ പഴക്കം തിട്ടപ്പെടുത്തിയിട്ടുള്ള സാന്‍ഡ് സ്റ്റോണുകള്‍ കാണാനാകും. ,സൂവനീര്‍ ഷോപ്പുകള്‍ ആണു അവിടെ പ്രധാനമായും ഉണ്ടായിരുന്നത്.ഭക്ഷണശാലകളും,യഥേഷ്ഠം ഉണ്ട്.ഒരു ചെറിയ തടാകത്തിനു കുറുകെ വലിച്ച് കെട്ടിയിരിക്കുന്ന തൂക്ക് പാലം കടന്നു വേണം,അവിടെ എത്തിച്ചേരുവാന്‍.
ഓറിയന്റല്‍ വില്ലേജ്
ലങ്കാവിയിലെ പ്രധാന ആകര്‍ഷണമായ കേബിള്‍കാറില്‍,ഗനംഗ് മാറ്റ്സിന്‍സാന്‍ പര്‍വ്വതത്തിലേക്കുള്ള യാത്ര,  ഇവിടെ നിന്നുമാണു  തുടങ്ങുന്നത്.ഏകദേശം 2275 അടി ഉയരത്തിലേക്കാണു കേബിള്‍കാര്‍ സഞ്ചാരികളെ എത്തിക്കുന്നത്.താഴേക്കു വരുന്ന കാര്‍,നമ്മള്‍ കയറേണ്ട സ്റ്റേഷനില്‍ പൂര്‍ണ്ണമായും നിര്‍ത്താത്തതിനാല്‍,പതുക്കെ ചലിച്ചുകൊണ്ടിരിക്കുന്ന കാറിലേക്കു വേണം കയറുവാന്‍.

കേബിള്‍കാര്‍ സ്റ്റേഷന്‍
ഉരുക്ക് വടങ്ങളില്‍ തൂക്കിയിട്ടിരിക്കുന്ന ചെറുകാറിലെ സവാരി ,ആദ്യം അല്പം ഭീതി ഉളവാക്കും.പക്ഷെ,ഇരുവശങ്ങളിലേയും,വര്‍ണ്ണനാതീതമായ കാഴ്ചകള്‍ കണ്ടു തുടങ്ങുമ്പോള്‍ ഭയമെല്ലാം പമ്പ കടക്കും.താഴെ, മനോഹരമായ ആന്‍ഡമാന്‍ കടലും,കുതിച്ചു പായുന്ന സ്പീഡ് ബോട്ടുകളുമെല്ലാം,ചിതറി കിടക്കുന്ന ദ്വീപസമൂഹങ്ങളും എല്ലാം കാണാം.
ഈ മലനിരകളുടെ മുകളിലാണു,രണ്ട് പര്‍വ്വതാഗ്രങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ആകാശ പാലം.400 അടി നീളത്തില്‍,മഴവില്ലിന്റെ ആകൃതിയിലുള്ള ഈ പാലം ഒരു എഞ്ജിനീയറിംഗ് വിസ്മയമാണു.തൊട്ടു താഴെയുള്ള വലിയ‍പാറയില്‍ കുത്തി നിര്‍ത്തിയിരിക്കുന്ന ഒരു ഉരുക്കു തൂണില്‍(വെര്‍ടിക്കല്‍ കാന്റിലിവര്‍) ഘടിപ്പിച്ചിരിക്കുന്ന 10 കേബിളുകളില്‍ തൂക്കിയിട്ടിരിക്കുകയാണീ ആകാശവിസ്മയം.


ആറടിവീതിയുള്ളഈപാലത്തിലൂടെ,2275അടിഉയരത്തില് ‍ഇരുവശത്തുമുള്ളകാഴ്ചകള്‍ ആസ്വദിച്ചുള്ള സഞ്ചാരം തികച്ചും അവിസ്മരണീയമായ ഒരു  അനുഭവമാണു.സുരക്ഷക്കായി,വശങ്ങളില്‍ കൈവരികളുണ്ടെങ്കിലും,ചെറിയ ചാഞ്ചാട്ടം നമ്മളില്‍ തെല്ല് ഭീതിയുണര്‍ത്തും.എറ്റവും മുകളില്‍ ഭക്ഷണശാലയുമുണ്ട്.ഞങ്ങള്‍ എത്തിച്ചേര്‍ന്ന സമയത്ത് തമിഴ് നാട്ടുകാരായ ഒട്ടനവധി സഞ്ചാരികളെ കാണുവാന്‍ സാധിച്ചു.
തിരികെ ബേയ്സ് സ്റ്റേഷനിലെത്തി,യാത്ര തുടങ്ങി.റ്റാന്‍ ജങ് റൊ എന്ന ബീച്ചിനോടു ചേര്‍ന്നുള്ള

ചെറിയമലയറെസ്റ്റാറണ്ടില്‍നിന്നും,തനതു മലയശൈലിയിലുള്ള ഭക്ഷണത്തിനുശേഷം, കണ്ടല്‍ക്കാടുകള്‍ കാണുന്നതിനായി  ബോട്ടില്‍ പുറപ്പെട്ടു.നന്നായി സംരക്ഷിച്ചിരിക്കുന്ന ഈ കാടുകള്‍,ലങ്കാവിയെ സുനാമിയില്‍ രക്ഷിച്ചു എന്നു വിശ്വസിക്കപ്പെടുന്നു.ഇതിനോടനുബന്ധിച്ചു ഈഗിള്‍ഫീദിങ് എന്ന ഒരു പരിപാടിയുമുണ്ട്.വെള്ളത്തില്‍ എറിയപ്പെടുന്ന ഇറച്ചികഷണങ്ങള്‍ കാട്ടില്‍ നിന്നും പറന്നെത്തൂന്ന കഴുകന്മാര്‍ കൊത്തിയെടുക്കുന്ന കാഴ്ച ആണു ഇത്.
(മാന്‍ ഗ്രോവ്/കണ്ടല്‍ കാടുകളെക്കുറിച്ചുള്ള കൂടുതല്‍ വിവരണത്തിനും,ചിത്രങ്ങള്‍ക്കും ...ദാ ഇവിടെ)

ഇതിനകത്ത്  ഒരു ഫിഷ് ഫാം ഉണ്ട്.സ്റ്റിങ് റേ(തിരണ്ടി) തുടങ്ങി അനേകം മത്സ്യങ്ങളെ അടുത്ത് കാണുവാനും,തീറ്റ നല്‍കുവാനുമുള്ള സൌകര്യം ഇവിടെ ഉണ്ട്.തിരികെയെത്തി യാത്ര തുടര്‍ന്നു.ലങ്കാവിയിലെ പ്രധാന പട്ടണമായ കുവ ആണു അടുത്ത ലക് ഷ്യം.പോകുന്ന വഴിയിലെല്ലാം നല്ല തേക്കിന്‍ തോട്ടങ്ങള്‍ കാണാം.അതിടൊപ്പം മലയ ഗ്രാമങ്ങളും പള്ളികളും,അമ്പലങ്ങളും എല്ലാം ഉണ്ട്.ചെറിയ ഭക്ഷണ ശാലകള്‍എല്ലായിടത്തും ഉണ്ട്.

കുവയിലെ പ്രധാന ആകര്‍ഷണം 12ഏക്കര്‍ വിസ്തൃതിയില്‍ വ്യാപിച്ചു കിടക്കുന്ന ഈഗിള്‍ സ്ക്വയര്‍ ആണ്.൪൦ അടി ഉയരമുള്ള ഒരു കഴുകന്‍റെ  പ്രതിമ ഇവിടെ സ്ഥാപിചിരിക്കുന്നു.കടല്‍ മാര്‍ഗ്ഗം ലങ്ഗ്കാവിയിലേക്ക് വരുന്നവരുടെ എന്‍ട്രി പോയന്‍റ് ആണ് ഇവിടം.അതിനായുള്ള ജെട്ടി പോയന്‍റ് ഇവിടെ നിന്നാല്‍ കാണാനാവും.അതിനോട് കൂടി,ഡ്യൂട്ടി ഫ്രീ മോളും ,സൂവനീര്‍ ഷോപ്പും എല്ലാം ഉണ്ട്.ഏറ്റവുമധികം സഞ്ചാരികളെ കാണുവാന്‍ സാധിക്കുന്ന ഒരു പ്രദേശം കൂടിയാണിവിടം.സഞ്ചാരികളെല്ലാം ഫോട്ടോ സെഷനു വേണ്ടി തിരക്ക് കൂട്ടുന്നു.
സായാന്ഹമായിരിക്കുന്നു.ഇനി ബീച്ചില്‍ ഒരു കുളി ആണ് അജണ്ടയിലുള്ളത്.

അതിനായി ഹോട്ടലിനു സമീപത്തുള്ള ബീച്ചിലെത്തി.പകല്‍ മുഴുവന്‍ അലഞ്ഞതിന്റെ ക്ഷീണം നല്ല ഒരു കുളിയില്‍ അലിഞ്ഞു പോയി.ശാന്തമായ തിരകളുള്ള,ആഴമില്ലാത്ത കടലിലെ കുളി വളരെ സുരക്ഷിതവുമാണ്.സമയം രാത്രി എട്ടു മണി ആയപ്പോള്‍ മാത്രമാണ് മെല്ലെ ഇരുട്ട് പരക്കുവാന്‍ തുടങ്ങുന്നത്. 


ബീച്ചിനു തൊട്ടടുത്തുള്ള മലയന്‍ റെസ്റ്റാറന്റില്‍ നിന്നും നല്ല ഒരു ഭകഷണം കഴിഞ്ഞു,അത്യാവശ്യ ഷോപ്പിങ്ങിനായി എല്ലാവരും പുറപ്പെട്ടു.നാളെ രാവിലെ ലന്ങ്കാവിയോട് വിട പറയണം.തിരികെ ഹോട്ടലില്‍ എത്തിചേര്‍ന്നപ്പോള്‍ സമയം വളരെ വൈകിയിരുന്നു.
Last Updated on Tuesday, 19 July 2011 11:22
 


മിന്നാമിനുങ്ങുകളുടെ വലിയ വെട്ടങ്ങള്‍
മിന്നാമിനുങ്ങുകളുടെ വലിയ വെട്ടങ്ങള്‍
ബാല്യത്തിലെ മിഴിവാര്‍ന്ന ഒരു ബ്ലാക്ക്‌ ആന്‍ഡ്‌ വൈറ്റ് ചിത്രമാണ്‌ വൈകുന്നേരങ്ങളില്‍ വീട്ടിനുള്ളിലേക്ക് പാറിവരുന്ന മിന്നാമിന്നികള്‍. തൊടിയില്‍ നിന്നും പാടത്ത് നിന്നുമൊക്കെ അവരങ്ങനെ കേറി വരും.വീട്ടിനുള്ളില്‍ മുനിഞ്ഞു കത്തുന്ന മണ്ണെണ്ണ വിളക്കിനോട് അവരുടെ ഇത്തിരി വെട്ടം  കാട്ടി മത്സരിക്കും. മിന്നിമിന്നിത്തെളിഞ്ഞു ഞെളിഞ്ഞു നില്‍ക്കുന്ന മിന്നമിനുങ്ങുകളോട് പുക
ഗബോണ്‍ യാത്രകള്‍
ഗബോണ്‍ യാത്രകള്‍
ആകൃതിയില്‍ ഒരു സാമ്യം ഇല്ലെങ്കിലും മറ്റു പലതുകൊണ്ടും കേരളത്തിനോട്  വളരെയധികം സാമ്യമുള്ള ഒരു മധ്യ-ആഫ്രിക്കന്‍ രാജ്യമാണ് ഗബോണ്‍.  മധ്യ ആഫ്രിക്കയുടെ പടിഞ്ഞാറു ഭാഗത്ത്‌ കോംഗോ, ഇക്കറ്റോറിയല്‍ ഗിനിയ, കാമറൂണ്‍ എന്നീ രാജ്യങ്ങളുടെ ഇടയില്‍ അധികമാരും അറിയാതെ പതുങ്ങി കിടക്കുകയാണ് ഈ രാജ്യം.   പടത്തിന്‍റെ ക്രെഡിറ്റ്‌  ഗൂഗിള്‍ മാപ്പ്സിന് ഹരിത ഭംഗി നിറഞ്ഞു
ജപ്പാന്‍ വിശേഷങ്ങള്‍ 1:- വാ കസ്തെ !!!
ജപ്പാന്‍ വിശേഷങ്ങള്‍ 1:-  വാ കസ്തെ !!!
ഏഷ്യാനെറ്റിലെ സഞ്ചാരം പ്രോഗ്രാമില്‍ ജപ്പാന്‍ വിശേഷങ്ങള്‍ സന്തോഷ്‌ ജോര്‍ജ് കുളങ്ങര വിവരിക്കുന്ന കണ്ടപ്പോള്‍ എപ്പോളെങ്കിലും ആ സ്ഥലങ്ങള്‍ ഒന്ന് നേരില്‍ കാണാന്‍ പറ്റിയിരുന്നെങ്കില്‍ എന്ന് മനസ്സില്‍ ആഗ്രഹിച്ചു പോയിരുന്നു. ജോലിയുടെ ഭാഗം ആയി ജപ്പാനിലേക്ക് സിങ്കപ്പൂര്‍ എയര്‍ ലൈന്‍സിന്റെ സില്‍ക്ക് എയറില്‍ പറക്കുമ്പോള്‍ അത് ഇത്ര ഉടന്‍ സാധിക്കും എന്ന് കരുതിയില്ല. ഒരു
സമ്പ്രതി വാർത്താഹാ: ശുയന്താം..ലൈവ് ഫ്രം ആൽപ്പ്സ്!
സമ്പ്രതി വാർത്താഹാ: ശുയന്താം..ലൈവ് ഫ്രം ആൽപ്പ്സ്!
നവംബറിലെ മഞ്ഞുപെയ്യുന്ന ആ പുലര്‍കാലത്തിലേക്ക് ഉറക്കമുണരുമ്പോള്‍ വരാനിരിക്കുന്ന ഒരു സ്വപ്നസാക്ഷാത്കാരത്തിന്റെ ഉത്സാഹമായിരുന്നു  മനസ്സില്‍. ഹോട്ടല്‍ മുറിയിലെ സുഖമുള്ള ഇളം ചൂടും തലേ രാത്രിയിലെ നീണ്ട അലച്ചിലിന്റെ ക്ഷീണവുമൊന്നും കമ്പിളപ്പുതപ്പിനുള്ളില്‍ ചുരുണ്ടു കൂടി  കിടന്നുറങ്ങാന്‍ എന്നെ മടികേറ്റിയില്ല. ആല്പ്സ് (Alps) മലനിരകളിലേക്കാണിന്നത്തെ യാത്ര. കൃത്യമായ
നോര്‍മാന്‍ഡി തീരങ്ങളില്‍ -1
നോര്‍മാന്‍ഡി തീരങ്ങളില്‍ -1
'എത്രിത്താ'യിലേക്ക്. ഫ്രാന്‍സിലെ ചരിത്ര പ്രസിദ്ധ കടല്‍ത്തീരമായ 'നോര്‍മാന്‍ഡി'യിലേക്ക് ഒരു ദ്വിദിന യാത്ര. നഗരത്തിന്റെ വിരസതയില്‍ നിന്നും ഒന്ന് മുങ്ങാംകുഴിയിടുന്ന ഉത്സാഹത്തിലായിരുന്നു ഞങ്ങള്‍. 'പാരിസ്-സൈന്റ്-ലസാ (Paris-St.Lazare)' റെയില്‍വേ സ്റ്റേഷനില്‍ എത്തി ടിക്കറ്റ്‌ പ്രിന്‍റ് എടുത്തു. വളരെ തിരക്കുള്ള സ്ഥലമാണ്. ഹൃസ്വ /ദീര്‍ഘ-ദൂര ട്രെയിനുകള്‍ വരുന്ന ഒരു വലിയ സ്റ്റേഷന്‍.
സെന്റ് മാർക്ക്സ് സ്ക്വയർ
സെന്റ് മാർക്ക്സ് സ്ക്വയർ
  സെന്റ് മാർക്ക്സ് സ്ക്വയറിനെ വെനീസിന്റെ ഹൃദയഭാഗം എന്നുതന്നെ വിശേഷിപ്പിക്കാം. വെനീസിലെത്തുന്ന സഞ്ചാരികൾക്ക് 9 -)ം നൂറ്റാണ്ടിൽ നിർമ്മിക്കപ്പെട്ടതും ഇവിടത്തെ ഏറ്റവും പ്രധാനപ്പെട്ട ഒരു അങ്കണവുമായ സെന്റ് മാർക്ക്സ് സ്ക്വയർ ഒരിക്കലും ഒഴിവാക്കാനാവില്ല. ഇംഗ്ലീഷിൽ സെന്റ് മാർക്ക്സ് സ്ക്വയർ എന്നാണ് പറയുന്നതെങ്കിലും ഇറ്റലിക്കാർക്ക് ഇത് പിയാസ്സാ സാൻ മാർക്കോ (Piazza San Marco) ആണ്.
ശ്രീലങ്കയിലേക്ക്
ശ്രീലങ്കയിലേക്ക്
ഒരു ശ്രീലങ്കന്‍  ടൂര്‍ ആലോചിച്ചപ്പോള്‍ ആദ്യമേ ചെയ്തത് നിരക്ഷരനെ കോണ്ടാക്റ്റ്  ചെയ്തു വിവരങ്ങള്‍ ചോദിച്ച് അറിയുകയാണ്. അറിയാത്ത ഒരു നാട്ടിലേക്ക്  ചെന്ന് അവിടത്തെ കാര്യങ്ങള്‍ ചെയ്യുന്നതിലും നല്ലത് ഒരു ട്രാവല്‍സ് വഴി ടൂര്‍ പാക്കേജ്  ആയിട്ട് പോകുന്നതാണ് നല്ലത് എന്ന് തോന്നി. നമ്മുടെ ഇഷ്ടത്തിന് അനുസരിച്ച് കറങ്ങാന്‍ സാധിച്ചില്ല എന്ന ഒരു
വെനീസിലേക്ക്
വെനീസിലേക്ക്
ഹോളണ്ടിൽ നിന്ന് ഇറ്റലിയിലേക്കുള്ള വിമാനം ഉച്ചയ്ക്ക് രണ്ട് മണിക്ക് പറന്നുപൊങ്ങും. കൃത്യമായി പറഞ്ഞാൽ ആംസ്റ്റർഡാമിൽ നിന്ന് വെനീസിലെ ട്രെവീസോ വിമാനത്താവളത്തിലേക്കാണ് യാത്ര. ആംസ്റ്റർഡാമിൽ ചെന്നിറങ്ങിയപ്പോൾ പാസ്പ്പോർട്ടിൽ എമിഗ്രേഷൻ സ്റ്റാമ്പ് അടിച്ചില്ല എന്ന കാര്യം അമ്പരപ്പുണ്ടാക്കിയിരുന്നു. ഈ രാജ്യത്ത് വന്നിറങ്ങിയതിന്റെ രേഖയായി വിമാനത്തിലെ പാസഞ്ചർ
ബെര്‍ലിന്‍ വസന്തം
ബെര്‍ലിന്‍ വസന്തം
ജര്‍മ്മനിയുടെ തലസ്ഥാനം ആയ ബെര്‍ലിനിലേക്ക് ഒരു യാത്ര. വളരെ അവിശ്വസനീയം ആയ ഒരു സ്വപ്നം. യാത്രകള്‍ വലിയ ആഗ്രഹം ആയിരുന്നു എങ്കിലും ഇങ്ങനെ ഒരു യാത്ര സ്വപ്നം മാത്രം ആയിരുന്നു. വളരെക്കാലം മുതലേ ഞാനും ബഷീറും സുഹൃത്തുക്കള്‍ ആണ്. ദുബായിലെ റിയല്‍ എസ്റ്റേറ്റ്‌ ബിസിനെസ്സ്‌ നേരിട്ട വന്‍ തകര്‍ച്ചയുടെ ഫലം, ബഷീറിന്റെ പഴം പച്ചക്കറി ബിസിനെസ്സില്‍ ജോലിക്ക് എനിക്കും ഒരു ക്ഷണം.
തീരാ വേദനയായി ഒരു പെൺകുട്ടി.
തീരാ വേദനയായി ഒരു പെൺകുട്ടി.
നെതർലാൻഡ്സ് യാത്രയുടെ ആദ്യഭാഗങ്ങൾ 1. ലന്തക്കാരുടെ നാട്ടിലേക്ക് 2. ആംസ്റ്റർഡാം കനാലുകളിലൂടെ 3. വജ്രങ്ങളും, ചുവന്ന തെരുവും, വാൻ ഗോഗും --------------------------------------------------- യുദ്ധങ്ങൾ എന്നും ലാഭങ്ങളേക്കാൾ കൂടുതൽ നഷ്ടങ്ങൾ തന്നെയാണ് വരുത്തിവെച്ചിട്ടുള്ളത്. അല്ലെങ്കിൽ, എന്ത് ലാഭമാണ് യുദ്ധങ്ങൾ നൽകിയിട്ടുള്ളത് ? അധികാരക്കൊതി മൂത്ത മനുഷ്യത്വമില്ലാത്ത ഭരണാധികാരികൾ, ക്രൂരരായ ഏകാധിപതികൾ,
Banner
Banner
Hits:3625169
Visitors: 1116278
We have 19 guests online

Reading problem ?  

click here