You are here: Home വിദേശം കാനഡ ബോണവിസ്ത


ബോണവിസ്ത PDF Print E-mail
Written by റെയിന്‍‌ബോ   
Tuesday, 22 June 2010 02:18
ന്റെ ആദ്യ നിയമനം ബോനവിസ്ടയിലാണെന്ന് കേട്ടപ്പോള്‍ ഈ സ്ഥലം എവിടെയെന്ന് തന്നെ അറിയില്ലായിരുന്നു. അത് കൊണ്ടു പുറപ്പെടും മുന്‍പ് കുറച്ചു ഗവേഷണം നടത്തി. ബോനവിസ്ട എന്നാല്‍ സ്പാനിഷില്‍ "സുന്ദരമായ കാഴ്ച " എന്നര്‍ത്ഥം. ഇത് കാനഡയുടെ കിഴക്കേ അറ്റത്തുള്ള പ്രവിശ്യയായ ന്യൂ ഫൌണ്ട് ലാണ്ടിന്റെ കിഴക്ക് ഭാഗത്ത് അറ്റ്‌ ലാന്റിക് സമുദ്രത്തോടു തൊട്ടു കിടക്കുന്ന ഒരു ചെറിയ പട്ടണം ആണ്.


"മാത്യു "

ജോണ്‍ കാബട്ട് എന്ന ഇറ്റലിക്കാരന്‍ ആണ് 1497ല്‍ ന്യൂ ഫൌണ്ട് ലാന്‍ഡ്  കണ്ടു പിടിച്ചത്. കാബട്ട് ആദ്യം വന്നത് "മാത്യു "(മതിയ എന്ന് പേരുള്ള ഭാര്യയെ ഓര്‍ത്തുകൊണ്ട് ആണ് ഈ പേര്) എന്ന് പേരുള്ള ഒരു കപ്പലില്‍ ആണ്. ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി എഴില്‍ ഈ കണ്ടു പിടിത്തതിന്റെ അഞ്ഞൂറാം വാര്‍ഷികം കൊണ്ടാടിയപ്പോള്‍ കാബട്ട് യാത്ര പുറപ്പെട്ട ഇംഗ്ലണ്ടിലെ  ബ്രിസ്റൊളില്‍ നിന്നും കൃത്യമായും പഴയ കപ്പലിന്റെ മാതൃകയില്‍ തന്നെയുള്ള ഒരു കപ്പല്‍ ഉണ്ടാക്കി അവിടെ നിന്നും കടല്‍ മാര്‍ഗം കൊണ്ടു വന്നു. ആ കപ്പല്‍ ഇന്ന് ഇവിടേയ്ക്ക് വരുന്ന സഞ്ചാരികളുടെ ഒരു പ്രധാന ആകര്‍ഷണമാണ്.


വൈകിംഗ് സ്തൂപം

വടക്കെ അമേരിക്ക കണ്ടുപിടിച്ചത് കോളംബസ് ആണോ വൈകിങ്ങ്സ് ആണോ, അതല്ല കാബട്ട് ആണോ എന്നതി നെപ്പറ്റി പല അഭിപ്രായങ്ങള്‍ ഉണ്ട്. കാബട്ട് ആദ്യമായി വന്നിറങ്ങിയത് ബോനവിസ്ടയില്‍ ആയിരുന്നു. അക്കാലത്തെ ഇവിടുത്തെ മത്സ്യ സമ്പത്ത് കണ്ടിട്ട് അദ്ദേഹം അത്ഭുതപ്പെട്ടു പോയി എന്ന് ചരിത്രം. തിരിച്ചു വന്ന ശേഷം, അദ്ദേഹം കുറഞ്ഞത്‌ മുന്നൂറ്  സംവത്സരം എങ്കിലും നില നില്‍ക്കാന്‍ സാധ്യതയുള്ള, വറ്റാത്ത " മത്സ്യഖനി "യെ പ്പറ്റി ഇംഗ്ലണ്ട് രാജാവായ ഹെന്‍ട്രി ഏഴാമന്റെ സമക്ഷം അറിവ് കൊടുത്തു. ഒരു വര്‍ഷത്തിനു ശേഷം വീണ്ടും യാത്ര പുറപ്പെട്ട കാബട്ടിനെപ്പറ്റി പിന്നെ ആര്‍ക്കും ഒരറിവുമില്ല. അതിന് ശേഷം പല യൂറോപ്യന്‍ രാജ്യങ്ങളും ഇവിടെ വന്നു മീന്‍ പിടിച്ചു പോയിട്ടുണ്ടെങ്കിലും ബ്രിട്ടീഷ്‌ കാരും ഫ്രഞ്ചുകാരും ആയിരുന്നു കൂടുതല്‍ കാലം ഭരണം കൈയ്യാളിയത്‌. ഇവിടുത്തെ മുനമ്പിലുള്ള ലൈറ്റ് ഹൌസ് ആണ് താഴെയുള്ള ചിത്രത്തില്‍. അതിനോട് തൊട്ടു തന്നെ അക്കാലത്തെ സൂക്ഷിപ്പുകാരുടെ കുടുംബങ്ങള്‍ താമസിച്ചിരുന്ന വീടും ഉണ്ട്. ഒരേ കുടുംബത്തിലെ തന്നെ പുരുഷന്മാര്‍ പാരമ്പര്യമായി ഈ ജോലി ചെയ്തു പോന്നു. ഈ വിധത്തില്‍ വിളക്കുമാടം സൂക്ഷിപ്പുകാരായിരുന്ന കുടുംബങ്ങളുടെ ഫാമിലി ട്രീ അടുത്ത് തന്നെയുള്ള ഓഫീസില്‍ സൂക്ഷിച്ചിട്ടുണ്ട് .



ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യത്തില്‍ തന്നെ മത്സ്യ സമ്പത്ത് മുഴുവന്‍ തീര്‍ന്നു. അതോടെ ഈ നാട്ടുകാരുടെ ജീവിതം പരുങ്ങലില്‍ ആയി. അന്ന് ന്യൂ ഫൌണ്ട് ലാന്ഡ് എലിസബത്ത് രാജ്ഞി യുടെ കീഴില്‍ സ്വതന്ത്ര രാജ്യം ആയിരുന്നു. വോട്ടെടുപ്പ് നടത്തി പൊതുജനാഭിപ്രായം മാനിച്ചുകൊണ്ട് 1947ല്‍ കാനഡയില്‍ ലയിക്കുകയായിരുന്നു. ജനുവരി മുതല്‍ ഏപ്രില്‍ വരെ നല്ല തണുപ്പും മഞ്ഞും ആണെങ്കിലും മെയ്‌ മുതല്‍ സന്ദര്‍ശകരുടെ തിരക്കാണ്. കാണാന്‍ കാഴ്ചകള്‍ ഒരുപാടുണ്ട് .



ഐസ് ബര്‍ഗ്

ജൂണ്‍ ജൂലൈ മാസങ്ങളില്‍ ഉത്തരധ്രുവത്തില്‍ നിന്നൊഴുകി വരുന്ന ഐസ് ബര്‍ഗ്സ് കരയിലേക്ക് കൂട്ടം കൂട്ടമായി എത്തും. മുട്ടയിട്ട ശേഷം മരിക്കുന്ന ചെറിയ കാപ്ലിന്‍ മത്സ്യങ്ങള്‍, അവയെ തിന്നാനായി പിന്‍ തുടര്‍ന്നെത്തുന്ന തിമിംഗലങ്ങള്‍ എന്നിവ അവയില്‍ ചിലത് മാത്രം. ബോണവിസ്ട മുനമ്പിനടുത്തു ഡാന്‍‌ജ്യന്‍ എന്ന് പേരുള്ള ഒരു വലിയ കുഴി ഉണ്ട്. അക്കാലങ്ങളില്‍ കുറ്റവാളികളെയും കള്ളന്മാരെയും ഇവിടെയാണ്‌ സൂക്ഷിച്ചിരുന്നത്. ഇതിനകത്ത് മിക്കവാറും കുറെ ഉപ്പുവെള്ളം നിറഞ്ഞു കിടക്കും, അന്തെവാസികള്‍ക്കായി ഇടക്ക് എന്തെങ്കിലും ഭക്ഷണം എറിഞ്ഞു കൊടുക്കും. ഈ വിപരീത സാഹചര്യങ്ങളില്‍ ആയുസ്സിനു നീളം ഉള്ളവര്‍ മാത്രമെ ജീവനോടെ പുറത്തു വരാറുള്ളു.



ക്രിമിനലുകളെ സൂക്ഷിച്ചിരുന്ന ഇടം

വെറും അഞ്ചര ലക്ഷം ആണിവിടുത്തെ ജനസംഖ്യ. തലസ്ഥാനം സെന്റ്‌ ജോണ്‍സ്. ആ ജനുവരി മാസത്തില്‍ കൊടും തണുപ്പില്‍ ഞങ്ങള്‍ ആദ്യമായി ഇവിടെ എത്തുമ്പോള്‍ ചെറിയ പേടിയും ആശങ്കയും ഒക്കെയായിരുന്നു. പക്ഷെ പതുക്കെ പതുക്കെ എല്ലാം മാറി.കാരണം ഈ നാട്ടുകാരുടെ നല്ല പെരുമാറ്റം തന്നെ. വളരെ സൗഹൃദ സ്വഭാവവും സഹായമനസ്ഥിതിയും ഉള്ളവരാണ് ഈ നാട്ടുകാര്‍.

 


മിന്നാമിനുങ്ങുകളുടെ വലിയ വെട്ടങ്ങള്‍
മിന്നാമിനുങ്ങുകളുടെ വലിയ വെട്ടങ്ങള്‍
ബാല്യത്തിലെ മിഴിവാര്‍ന്ന ഒരു ബ്ലാക്ക്‌ ആന്‍ഡ്‌ വൈറ്റ് ചിത്രമാണ്‌ വൈകുന്നേരങ്ങളില്‍ വീട്ടിനുള്ളിലേക്ക് പാറിവരുന്ന മിന്നാമിന്നികള്‍. തൊടിയില്‍ നിന്നും പാടത്ത് നിന്നുമൊക്കെ അവരങ്ങനെ കേറി വരും.വീട്ടിനുള്ളില്‍ മുനിഞ്ഞു കത്തുന്ന മണ്ണെണ്ണ വിളക്കിനോട് അവരുടെ ഇത്തിരി വെട്ടം  കാട്ടി മത്സരിക്കും. മിന്നിമിന്നിത്തെളിഞ്ഞു ഞെളിഞ്ഞു നില്‍ക്കുന്ന മിന്നമിനുങ്ങുകളോട് പുക
ഗബോണ്‍ യാത്രകള്‍
ഗബോണ്‍ യാത്രകള്‍
ആകൃതിയില്‍ ഒരു സാമ്യം ഇല്ലെങ്കിലും മറ്റു പലതുകൊണ്ടും കേരളത്തിനോട്  വളരെയധികം സാമ്യമുള്ള ഒരു മധ്യ-ആഫ്രിക്കന്‍ രാജ്യമാണ് ഗബോണ്‍.  മധ്യ ആഫ്രിക്കയുടെ പടിഞ്ഞാറു ഭാഗത്ത്‌ കോംഗോ, ഇക്കറ്റോറിയല്‍ ഗിനിയ, കാമറൂണ്‍ എന്നീ രാജ്യങ്ങളുടെ ഇടയില്‍ അധികമാരും അറിയാതെ പതുങ്ങി കിടക്കുകയാണ് ഈ രാജ്യം.   പടത്തിന്‍റെ ക്രെഡിറ്റ്‌  ഗൂഗിള്‍ മാപ്പ്സിന് ഹരിത ഭംഗി നിറഞ്ഞു
ജപ്പാന്‍ വിശേഷങ്ങള്‍ 1:- വാ കസ്തെ !!!
ജപ്പാന്‍ വിശേഷങ്ങള്‍ 1:-  വാ കസ്തെ !!!
ഏഷ്യാനെറ്റിലെ സഞ്ചാരം പ്രോഗ്രാമില്‍ ജപ്പാന്‍ വിശേഷങ്ങള്‍ സന്തോഷ്‌ ജോര്‍ജ് കുളങ്ങര വിവരിക്കുന്ന കണ്ടപ്പോള്‍ എപ്പോളെങ്കിലും ആ സ്ഥലങ്ങള്‍ ഒന്ന് നേരില്‍ കാണാന്‍ പറ്റിയിരുന്നെങ്കില്‍ എന്ന് മനസ്സില്‍ ആഗ്രഹിച്ചു പോയിരുന്നു. ജോലിയുടെ ഭാഗം ആയി ജപ്പാനിലേക്ക് സിങ്കപ്പൂര്‍ എയര്‍ ലൈന്‍സിന്റെ സില്‍ക്ക് എയറില്‍ പറക്കുമ്പോള്‍ അത് ഇത്ര ഉടന്‍ സാധിക്കും എന്ന് കരുതിയില്ല. ഒരു
സമ്പ്രതി വാർത്താഹാ: ശുയന്താം..ലൈവ് ഫ്രം ആൽപ്പ്സ്!
സമ്പ്രതി വാർത്താഹാ: ശുയന്താം..ലൈവ് ഫ്രം ആൽപ്പ്സ്!
നവംബറിലെ മഞ്ഞുപെയ്യുന്ന ആ പുലര്‍കാലത്തിലേക്ക് ഉറക്കമുണരുമ്പോള്‍ വരാനിരിക്കുന്ന ഒരു സ്വപ്നസാക്ഷാത്കാരത്തിന്റെ ഉത്സാഹമായിരുന്നു  മനസ്സില്‍. ഹോട്ടല്‍ മുറിയിലെ സുഖമുള്ള ഇളം ചൂടും തലേ രാത്രിയിലെ നീണ്ട അലച്ചിലിന്റെ ക്ഷീണവുമൊന്നും കമ്പിളപ്പുതപ്പിനുള്ളില്‍ ചുരുണ്ടു കൂടി  കിടന്നുറങ്ങാന്‍ എന്നെ മടികേറ്റിയില്ല. ആല്പ്സ് (Alps) മലനിരകളിലേക്കാണിന്നത്തെ യാത്ര. കൃത്യമായ
നോര്‍മാന്‍ഡി തീരങ്ങളില്‍ -1
നോര്‍മാന്‍ഡി തീരങ്ങളില്‍ -1
'എത്രിത്താ'യിലേക്ക്. ഫ്രാന്‍സിലെ ചരിത്ര പ്രസിദ്ധ കടല്‍ത്തീരമായ 'നോര്‍മാന്‍ഡി'യിലേക്ക് ഒരു ദ്വിദിന യാത്ര. നഗരത്തിന്റെ വിരസതയില്‍ നിന്നും ഒന്ന് മുങ്ങാംകുഴിയിടുന്ന ഉത്സാഹത്തിലായിരുന്നു ഞങ്ങള്‍. 'പാരിസ്-സൈന്റ്-ലസാ (Paris-St.Lazare)' റെയില്‍വേ സ്റ്റേഷനില്‍ എത്തി ടിക്കറ്റ്‌ പ്രിന്‍റ് എടുത്തു. വളരെ തിരക്കുള്ള സ്ഥലമാണ്. ഹൃസ്വ /ദീര്‍ഘ-ദൂര ട്രെയിനുകള്‍ വരുന്ന ഒരു വലിയ സ്റ്റേഷന്‍.
സെന്റ് മാർക്ക്സ് സ്ക്വയർ
സെന്റ് മാർക്ക്സ് സ്ക്വയർ
  സെന്റ് മാർക്ക്സ് സ്ക്വയറിനെ വെനീസിന്റെ ഹൃദയഭാഗം എന്നുതന്നെ വിശേഷിപ്പിക്കാം. വെനീസിലെത്തുന്ന സഞ്ചാരികൾക്ക് 9 -)ം നൂറ്റാണ്ടിൽ നിർമ്മിക്കപ്പെട്ടതും ഇവിടത്തെ ഏറ്റവും പ്രധാനപ്പെട്ട ഒരു അങ്കണവുമായ സെന്റ് മാർക്ക്സ് സ്ക്വയർ ഒരിക്കലും ഒഴിവാക്കാനാവില്ല. ഇംഗ്ലീഷിൽ സെന്റ് മാർക്ക്സ് സ്ക്വയർ എന്നാണ് പറയുന്നതെങ്കിലും ഇറ്റലിക്കാർക്ക് ഇത് പിയാസ്സാ സാൻ മാർക്കോ (Piazza San Marco) ആണ്.
ശ്രീലങ്കയിലേക്ക്
ശ്രീലങ്കയിലേക്ക്
ഒരു ശ്രീലങ്കന്‍  ടൂര്‍ ആലോചിച്ചപ്പോള്‍ ആദ്യമേ ചെയ്തത് നിരക്ഷരനെ കോണ്ടാക്റ്റ്  ചെയ്തു വിവരങ്ങള്‍ ചോദിച്ച് അറിയുകയാണ്. അറിയാത്ത ഒരു നാട്ടിലേക്ക്  ചെന്ന് അവിടത്തെ കാര്യങ്ങള്‍ ചെയ്യുന്നതിലും നല്ലത് ഒരു ട്രാവല്‍സ് വഴി ടൂര്‍ പാക്കേജ്  ആയിട്ട് പോകുന്നതാണ് നല്ലത് എന്ന് തോന്നി. നമ്മുടെ ഇഷ്ടത്തിന് അനുസരിച്ച് കറങ്ങാന്‍ സാധിച്ചില്ല എന്ന ഒരു
വെനീസിലേക്ക്
വെനീസിലേക്ക്
ഹോളണ്ടിൽ നിന്ന് ഇറ്റലിയിലേക്കുള്ള വിമാനം ഉച്ചയ്ക്ക് രണ്ട് മണിക്ക് പറന്നുപൊങ്ങും. കൃത്യമായി പറഞ്ഞാൽ ആംസ്റ്റർഡാമിൽ നിന്ന് വെനീസിലെ ട്രെവീസോ വിമാനത്താവളത്തിലേക്കാണ് യാത്ര. ആംസ്റ്റർഡാമിൽ ചെന്നിറങ്ങിയപ്പോൾ പാസ്പ്പോർട്ടിൽ എമിഗ്രേഷൻ സ്റ്റാമ്പ് അടിച്ചില്ല എന്ന കാര്യം അമ്പരപ്പുണ്ടാക്കിയിരുന്നു. ഈ രാജ്യത്ത് വന്നിറങ്ങിയതിന്റെ രേഖയായി വിമാനത്തിലെ പാസഞ്ചർ
ബെര്‍ലിന്‍ വസന്തം
ബെര്‍ലിന്‍ വസന്തം
ജര്‍മ്മനിയുടെ തലസ്ഥാനം ആയ ബെര്‍ലിനിലേക്ക് ഒരു യാത്ര. വളരെ അവിശ്വസനീയം ആയ ഒരു സ്വപ്നം. യാത്രകള്‍ വലിയ ആഗ്രഹം ആയിരുന്നു എങ്കിലും ഇങ്ങനെ ഒരു യാത്ര സ്വപ്നം മാത്രം ആയിരുന്നു. വളരെക്കാലം മുതലേ ഞാനും ബഷീറും സുഹൃത്തുക്കള്‍ ആണ്. ദുബായിലെ റിയല്‍ എസ്റ്റേറ്റ്‌ ബിസിനെസ്സ്‌ നേരിട്ട വന്‍ തകര്‍ച്ചയുടെ ഫലം, ബഷീറിന്റെ പഴം പച്ചക്കറി ബിസിനെസ്സില്‍ ജോലിക്ക് എനിക്കും ഒരു ക്ഷണം.
തീരാ വേദനയായി ഒരു പെൺകുട്ടി.
തീരാ വേദനയായി ഒരു പെൺകുട്ടി.
നെതർലാൻഡ്സ് യാത്രയുടെ ആദ്യഭാഗങ്ങൾ 1. ലന്തക്കാരുടെ നാട്ടിലേക്ക് 2. ആംസ്റ്റർഡാം കനാലുകളിലൂടെ 3. വജ്രങ്ങളും, ചുവന്ന തെരുവും, വാൻ ഗോഗും --------------------------------------------------- യുദ്ധങ്ങൾ എന്നും ലാഭങ്ങളേക്കാൾ കൂടുതൽ നഷ്ടങ്ങൾ തന്നെയാണ് വരുത്തിവെച്ചിട്ടുള്ളത്. അല്ലെങ്കിൽ, എന്ത് ലാഭമാണ് യുദ്ധങ്ങൾ നൽകിയിട്ടുള്ളത് ? അധികാരക്കൊതി മൂത്ത മനുഷ്യത്വമില്ലാത്ത ഭരണാധികാരികൾ, ക്രൂരരായ ഏകാധിപതികൾ,
Banner
Banner
Hits:3619856
Visitors: 1114362
We have 49 guests online

Reading problem ?  

click here