You are here: Home വിദേശം കാനഡ ട്രുറോ


ട്രുറോ PDF Print E-mail
Written by റെയിന്‍‌ബോ   
Tuesday, 22 June 2010 02:16
കാനഡയുടെ അറ്റ്‌ലാന്റിക്‍ പ്രവിശ്യകളില്‍ ഒന്നായ നോവസ്കൊഷിയയുടെ ഏകദേശം മധ്യ ഭാഗത്തായിട്ടാണ് ട്രുറോ എന്ന പട്ടണം. ഞങ്ങളുടെ ഒരു കുടുംബ സുഹ്രത്തിന്റെ ക്ഷണം അനുസരിച്ചാണ് ഞങ്ങള്‍ കഴിഞ്ഞ വേനല്‍കാലത്ത് അവിടം സന്ദര്‍ശിച്ചത്.


വളരെ വൃത്തിയും ഭംഗിയുമുള്ള ഒരു ചെറുപട്ടണം ആണിത് . ജന സഖ്യ 23000.1761 മുതല്‍ ഇവിടെ ജനവാസം ഉള്ളതായി രേഖപ്പെടുത്തിയിട്ടുണ്ട്‌ .സ്കൊട്ലണ്ടുകാര്‍ ആണ് ഏറ്റവും ആദ്യം ഇവിടെ താമസം ഉറപ്പിച്ചത്.

ഇനി ഇവിടുത്തെ പ്രധാന കാഴ്ചകളെപ്പറ്റി പറയാം . വടക്ക് ഭാഗത്ത്‌ ഉത്ഭവിച്ചു ,തെക്ക് പടിഞ്ഞാറോട്ട് ഒഴുകുന്ന സാല്‍മണ്‍ നദി കടലില്‍ പതിക്കുന്നതിന് മുന്‍പ് ട്രൂറോയില്‍ കൂടി ഒഴുകി ഫണ്ടി ഉള്‍ക്കടലില്‍ പതിക്കുന്നു.ഇവിടെ ഒരു ദിവസം രണ്ടു പ്രാവശ്യം "ടൈടല്‍ ബോര്‍ " എന്നറിയപ്പെടുന്ന അതിശയകരമായ ഒരു പ്രതിഭാസം സംഭവിക്കുന്നു .നോക്കി നില്‍കെ സാല്‍മണ്‍ നദിയില്‍ വെള്ളം പൊങ്ങും -അഞ്ചു മിനിറ്റില്‍ ഏകദേശം ഒരു മീറ്റര്‍ എന്ന കണക്കിന് .ഒരു മണിക്കൂറില്‍ ഏകദേശം 15 മീറ്റര്‍ ,ചിലപ്പോള്‍ 20 മീറ്റര്‍ വരെ . സന്ദര്‍ശകര്‍ക്ക് ഈ ഒഴുക്കില്‍ കൂടി നദിയില്‍ അങ്ങോട്ടും ഇങ്ങോട്ടും സഞ്ചരിക്കാന്‍ വായു നിറച്ച ചങ്ങാടങ്ങളുണ്ട്‌. സാഹസികര്‍ ആയ സഞ്ചാരികളുടെ വളരെ പ്രിയപ്പെട്ട വിനോദമാണിത് .


മറ്റൊരു പ്രധാന ആകര്‍ഷണം ഇവ്ടുത്തെ മരം കടഞ്ഞെടുത്ത പ്രതിമകള്‍ ആണ് . വളരെ കാലമായി ഈ പട്ടണത്തിന്റെ ഭാഗം ആയിരുന്ന "elm" എന്ന പേരുള്ള വൃക്ഷങ്ങള്‍ കുറെ വര്‍ഷങ്ങള്ക് മുമ്പ് ഒരു പ്രത്യേകതരം രോഗം പിടി പെട്ടു.അത് കൂടുതല്‍ പടരാതിരിക്കാനായി അവയെ മുറിച്ചു കളയണം എന്ന് തീരുമാനിക്കപ്പെട്ടു .പക്ഷെ അങ്ങനെ ചെയ്യുന്നതിന് പകരം ഓരോ മരങ്ങളും നില്‍കുന്ന സ്ഥലത്ത് തന്നെ വച്ച് അവയെ പല തരം പ്രതിമകള്‍ ആക്കി രൂപാന്തരപ്പെടുത്തി എടുത്തു.


പ്രതിമ നില്‍കുന്ന സ്ഥലത്തിനനുസരിച്ചു പ്രതിമയുടെ രൂപവും മാറ്റി, സ്കൂള്‍ വളപ്പില്‍ അദ്ധ്യാപകന്റെയോ വിദ്യാര്‍ധിയുടെയോ രൂപം, ആശുപത്രിക്ക് മുന്‍പില്‍ ഡോക്ടറുടെ അല്ലെങ്കില്‍ നര്‍സിന്റെ , മൈനിംഗ് കമ്പനിക്കു മുന്നില്‍ ഖനി തൊഴിലാളിയുടെ,പള്ളിയുടെ മുന്നില്‍ പാതിരിയുടെ അങ്ങനെ അങ്ങനെ .... അറുപത്തി നാലോളം പ്രതിമകള്‍ ഈ വിധത്തില്‍ നിര്‍മിക്കപ്പെട്ടു. പ്രതിമകള്‍ ഉണ്ടാക്കാന്‍ സമൂഹത്തിന്റെ പലനിലയില്‍ ഉള്ളവര്‍ പല തരത്തില്‍സഹകരിച്ചു പ്രതിമയുടെ നിര്‍മാണം മുതല്‍ , ഉണ്ടാക്കുന്ന ഉപകരണങ്ങള്‍ , പെയിന്റ് , പോളിഷ്, ക്രയിന്‍,ഉറപ്പിക്കാനുള്ള സിമന്റ് അങ്ങനെ എല്ലാം ദാനമായി കിട്ടി. സമൂഹത്തിന്റെ കൂട്ടായ ശ്രമ ദാനത്തിന്റെ ഒരു ഉത്തമ ഉദാഹരണം ആയിരുന്നു ഈ സംരംഭം. ഇന്ന് ഇത് ഇവിടം കാണാന്‍ വരുന്നവര്‍ നിര്‍ബന്ധമായും കാണേണ്ട ഒരു കാഴ്ചയാണ്.

ബര്‍ലിന്‍ മതില്‍ പൊളിച്ചപ്പോള്‍ അതില്‍ നിന്നുള്ള കഷണങ്ങള്‍ കൊണ്ട് വന്നു ഈ പട്ടണത്തിന്റെ ഒരുഭാഗത്ത്‌ പ്രദര്‍ശിപ്പിച്ചിട്ടുണ്ട് .അത് ഇന്നും ലോക ജനതയുടെ സ്വാതന്ത്ര്യത്തിനും സമാധാനത്തിനും വേണ്ടിയുള്ള പോരാട്ടങ്ങളുടെ അടയാളം പോലെ അവിടെനില കൊള്ളുന്നു.നഗരത്തിന്റെ തെക്കന്‍ അതിര്‍ത്തിയിലാണ് വിക്ടോറിയ പാര്‍ക്ക് .400 ഏക്കറോളം സംരക്ഷിത വനഭൂമി ആണ് ഇത് .ഇതിന്റെ ഉള്ളിലേക്ക് പോയാല്‍ 2 വെള്ളച്ചാട്ടങ്ങള്‍ കാണാം .സന്ദര്‍ശകര്‍ക്കായി ഉണ്ടാക്കിയ നടപ്പാതകള്‍ ഒഴിച്ചാല്‍ കാട് ഒരുമാറ്റവും കൂടാതെ കാണാം വളരെ പ്രശസ്തരും പ്രഗല്‍ഭരും ആയ പലരും ട്രൂറോ വാസികള്‍ ആയിരുന്നു .അത്ലാന്റിക് കാനഡയിലെ ഏക കാര്‍ഷിക സര്‍വകലാശാല ഇവിടെയാണ്‌ .അത് പോലെ ഈ ഭാഗത്തെ ആദ്യത്തെ മുസ്ലിം പള്ളിയും ഖബര്‍ സ്ഥാനവും ഇവിടെ ആണ് .


മെയ്‌ മുതല്‍ ഒക്ടോബര്‍ വരെയാണ് ഇവിടം സന്ദര്‍ശിക്കാന്‍ പറ്റിയ സമയം.


 


മിന്നാമിനുങ്ങുകളുടെ വലിയ വെട്ടങ്ങള്‍
മിന്നാമിനുങ്ങുകളുടെ വലിയ വെട്ടങ്ങള്‍
ബാല്യത്തിലെ മിഴിവാര്‍ന്ന ഒരു ബ്ലാക്ക്‌ ആന്‍ഡ്‌ വൈറ്റ് ചിത്രമാണ്‌ വൈകുന്നേരങ്ങളില്‍ വീട്ടിനുള്ളിലേക്ക് പാറിവരുന്ന മിന്നാമിന്നികള്‍. തൊടിയില്‍ നിന്നും പാടത്ത് നിന്നുമൊക്കെ അവരങ്ങനെ കേറി വരും.വീട്ടിനുള്ളില്‍ മുനിഞ്ഞു കത്തുന്ന മണ്ണെണ്ണ വിളക്കിനോട് അവരുടെ ഇത്തിരി വെട്ടം  കാട്ടി മത്സരിക്കും. മിന്നിമിന്നിത്തെളിഞ്ഞു ഞെളിഞ്ഞു നില്‍ക്കുന്ന മിന്നമിനുങ്ങുകളോട് പുക
ഗബോണ്‍ യാത്രകള്‍
ഗബോണ്‍ യാത്രകള്‍
ആകൃതിയില്‍ ഒരു സാമ്യം ഇല്ലെങ്കിലും മറ്റു പലതുകൊണ്ടും കേരളത്തിനോട്  വളരെയധികം സാമ്യമുള്ള ഒരു മധ്യ-ആഫ്രിക്കന്‍ രാജ്യമാണ് ഗബോണ്‍.  മധ്യ ആഫ്രിക്കയുടെ പടിഞ്ഞാറു ഭാഗത്ത്‌ കോംഗോ, ഇക്കറ്റോറിയല്‍ ഗിനിയ, കാമറൂണ്‍ എന്നീ രാജ്യങ്ങളുടെ ഇടയില്‍ അധികമാരും അറിയാതെ പതുങ്ങി കിടക്കുകയാണ് ഈ രാജ്യം.   പടത്തിന്‍റെ ക്രെഡിറ്റ്‌  ഗൂഗിള്‍ മാപ്പ്സിന് ഹരിത ഭംഗി നിറഞ്ഞു
ജപ്പാന്‍ വിശേഷങ്ങള്‍ 1:- വാ കസ്തെ !!!
ജപ്പാന്‍ വിശേഷങ്ങള്‍ 1:-  വാ കസ്തെ !!!
ഏഷ്യാനെറ്റിലെ സഞ്ചാരം പ്രോഗ്രാമില്‍ ജപ്പാന്‍ വിശേഷങ്ങള്‍ സന്തോഷ്‌ ജോര്‍ജ് കുളങ്ങര വിവരിക്കുന്ന കണ്ടപ്പോള്‍ എപ്പോളെങ്കിലും ആ സ്ഥലങ്ങള്‍ ഒന്ന് നേരില്‍ കാണാന്‍ പറ്റിയിരുന്നെങ്കില്‍ എന്ന് മനസ്സില്‍ ആഗ്രഹിച്ചു പോയിരുന്നു. ജോലിയുടെ ഭാഗം ആയി ജപ്പാനിലേക്ക് സിങ്കപ്പൂര്‍ എയര്‍ ലൈന്‍സിന്റെ സില്‍ക്ക് എയറില്‍ പറക്കുമ്പോള്‍ അത് ഇത്ര ഉടന്‍ സാധിക്കും എന്ന് കരുതിയില്ല. ഒരു
സമ്പ്രതി വാർത്താഹാ: ശുയന്താം..ലൈവ് ഫ്രം ആൽപ്പ്സ്!
സമ്പ്രതി വാർത്താഹാ: ശുയന്താം..ലൈവ് ഫ്രം ആൽപ്പ്സ്!
നവംബറിലെ മഞ്ഞുപെയ്യുന്ന ആ പുലര്‍കാലത്തിലേക്ക് ഉറക്കമുണരുമ്പോള്‍ വരാനിരിക്കുന്ന ഒരു സ്വപ്നസാക്ഷാത്കാരത്തിന്റെ ഉത്സാഹമായിരുന്നു  മനസ്സില്‍. ഹോട്ടല്‍ മുറിയിലെ സുഖമുള്ള ഇളം ചൂടും തലേ രാത്രിയിലെ നീണ്ട അലച്ചിലിന്റെ ക്ഷീണവുമൊന്നും കമ്പിളപ്പുതപ്പിനുള്ളില്‍ ചുരുണ്ടു കൂടി  കിടന്നുറങ്ങാന്‍ എന്നെ മടികേറ്റിയില്ല. ആല്പ്സ് (Alps) മലനിരകളിലേക്കാണിന്നത്തെ യാത്ര. കൃത്യമായ
നോര്‍മാന്‍ഡി തീരങ്ങളില്‍ -1
നോര്‍മാന്‍ഡി തീരങ്ങളില്‍ -1
'എത്രിത്താ'യിലേക്ക്. ഫ്രാന്‍സിലെ ചരിത്ര പ്രസിദ്ധ കടല്‍ത്തീരമായ 'നോര്‍മാന്‍ഡി'യിലേക്ക് ഒരു ദ്വിദിന യാത്ര. നഗരത്തിന്റെ വിരസതയില്‍ നിന്നും ഒന്ന് മുങ്ങാംകുഴിയിടുന്ന ഉത്സാഹത്തിലായിരുന്നു ഞങ്ങള്‍. 'പാരിസ്-സൈന്റ്-ലസാ (Paris-St.Lazare)' റെയില്‍വേ സ്റ്റേഷനില്‍ എത്തി ടിക്കറ്റ്‌ പ്രിന്‍റ് എടുത്തു. വളരെ തിരക്കുള്ള സ്ഥലമാണ്. ഹൃസ്വ /ദീര്‍ഘ-ദൂര ട്രെയിനുകള്‍ വരുന്ന ഒരു വലിയ സ്റ്റേഷന്‍.
സെന്റ് മാർക്ക്സ് സ്ക്വയർ
സെന്റ് മാർക്ക്സ് സ്ക്വയർ
  സെന്റ് മാർക്ക്സ് സ്ക്വയറിനെ വെനീസിന്റെ ഹൃദയഭാഗം എന്നുതന്നെ വിശേഷിപ്പിക്കാം. വെനീസിലെത്തുന്ന സഞ്ചാരികൾക്ക് 9 -)ം നൂറ്റാണ്ടിൽ നിർമ്മിക്കപ്പെട്ടതും ഇവിടത്തെ ഏറ്റവും പ്രധാനപ്പെട്ട ഒരു അങ്കണവുമായ സെന്റ് മാർക്ക്സ് സ്ക്വയർ ഒരിക്കലും ഒഴിവാക്കാനാവില്ല. ഇംഗ്ലീഷിൽ സെന്റ് മാർക്ക്സ് സ്ക്വയർ എന്നാണ് പറയുന്നതെങ്കിലും ഇറ്റലിക്കാർക്ക് ഇത് പിയാസ്സാ സാൻ മാർക്കോ (Piazza San Marco) ആണ്.
ശ്രീലങ്കയിലേക്ക്
ശ്രീലങ്കയിലേക്ക്
ഒരു ശ്രീലങ്കന്‍  ടൂര്‍ ആലോചിച്ചപ്പോള്‍ ആദ്യമേ ചെയ്തത് നിരക്ഷരനെ കോണ്ടാക്റ്റ്  ചെയ്തു വിവരങ്ങള്‍ ചോദിച്ച് അറിയുകയാണ്. അറിയാത്ത ഒരു നാട്ടിലേക്ക്  ചെന്ന് അവിടത്തെ കാര്യങ്ങള്‍ ചെയ്യുന്നതിലും നല്ലത് ഒരു ട്രാവല്‍സ് വഴി ടൂര്‍ പാക്കേജ്  ആയിട്ട് പോകുന്നതാണ് നല്ലത് എന്ന് തോന്നി. നമ്മുടെ ഇഷ്ടത്തിന് അനുസരിച്ച് കറങ്ങാന്‍ സാധിച്ചില്ല എന്ന ഒരു
വെനീസിലേക്ക്
വെനീസിലേക്ക്
ഹോളണ്ടിൽ നിന്ന് ഇറ്റലിയിലേക്കുള്ള വിമാനം ഉച്ചയ്ക്ക് രണ്ട് മണിക്ക് പറന്നുപൊങ്ങും. കൃത്യമായി പറഞ്ഞാൽ ആംസ്റ്റർഡാമിൽ നിന്ന് വെനീസിലെ ട്രെവീസോ വിമാനത്താവളത്തിലേക്കാണ് യാത്ര. ആംസ്റ്റർഡാമിൽ ചെന്നിറങ്ങിയപ്പോൾ പാസ്പ്പോർട്ടിൽ എമിഗ്രേഷൻ സ്റ്റാമ്പ് അടിച്ചില്ല എന്ന കാര്യം അമ്പരപ്പുണ്ടാക്കിയിരുന്നു. ഈ രാജ്യത്ത് വന്നിറങ്ങിയതിന്റെ രേഖയായി വിമാനത്തിലെ പാസഞ്ചർ
ബെര്‍ലിന്‍ വസന്തം
ബെര്‍ലിന്‍ വസന്തം
ജര്‍മ്മനിയുടെ തലസ്ഥാനം ആയ ബെര്‍ലിനിലേക്ക് ഒരു യാത്ര. വളരെ അവിശ്വസനീയം ആയ ഒരു സ്വപ്നം. യാത്രകള്‍ വലിയ ആഗ്രഹം ആയിരുന്നു എങ്കിലും ഇങ്ങനെ ഒരു യാത്ര സ്വപ്നം മാത്രം ആയിരുന്നു. വളരെക്കാലം മുതലേ ഞാനും ബഷീറും സുഹൃത്തുക്കള്‍ ആണ്. ദുബായിലെ റിയല്‍ എസ്റ്റേറ്റ്‌ ബിസിനെസ്സ്‌ നേരിട്ട വന്‍ തകര്‍ച്ചയുടെ ഫലം, ബഷീറിന്റെ പഴം പച്ചക്കറി ബിസിനെസ്സില്‍ ജോലിക്ക് എനിക്കും ഒരു ക്ഷണം.
തീരാ വേദനയായി ഒരു പെൺകുട്ടി.
തീരാ വേദനയായി ഒരു പെൺകുട്ടി.
നെതർലാൻഡ്സ് യാത്രയുടെ ആദ്യഭാഗങ്ങൾ 1. ലന്തക്കാരുടെ നാട്ടിലേക്ക് 2. ആംസ്റ്റർഡാം കനാലുകളിലൂടെ 3. വജ്രങ്ങളും, ചുവന്ന തെരുവും, വാൻ ഗോഗും --------------------------------------------------- യുദ്ധങ്ങൾ എന്നും ലാഭങ്ങളേക്കാൾ കൂടുതൽ നഷ്ടങ്ങൾ തന്നെയാണ് വരുത്തിവെച്ചിട്ടുള്ളത്. അല്ലെങ്കിൽ, എന്ത് ലാഭമാണ് യുദ്ധങ്ങൾ നൽകിയിട്ടുള്ളത് ? അധികാരക്കൊതി മൂത്ത മനുഷ്യത്വമില്ലാത്ത ഭരണാധികാരികൾ, ക്രൂരരായ ഏകാധിപതികൾ,
Banner
Banner
Hits:3728172
Visitors: 1143448
We have 18 guests online

Reading problem ?  

click here