You are here: Home കേരളം കോട്ടയം ഇലവീഴാ പൂഞ്ചിറ


ഇലവീഴാ പൂഞ്ചിറ PDF Print E-mail
Written by ആത്മന്‍   
Sunday, 20 June 2010 18:57
ലവീഴാപൂഞ്ചിറ....
യാത്ര പെട്ടന്നുള്ള പ്ലാനിങ്ങ് ആയിരുന്നു. ആറുപേരാണ് സംഘത്തില്‍ ഉണ്ടായത്. രാവിലെ തന്നെ നല്ല മഴ, അത്രയും ദിവസം ഉണ്ടായിരുന്നില്ല. എന്തും വരട്ടെ എന്ന് കരുതിയുള്ള യാത്ര. അങ്കമാലിയില്‍ രണ്ട് പേര്‍ നേരത്തെ എത്തിയിരുന്നു. 7.10-ഓടെ നമ്മുടെ സ്വന്തം കെ.എസ്.ആർ‍.ടി.സി.യില്‍ മൂവാറ്റുപുഴ - തൊടുപുഴ -കാഞ്ഞാർ‍. പെട്ടന്ന് ബസ്സെല്ലാം കിട്ടി. തൊടുപുഴ നിന്ന് മൂലമറ്റം ബസ്സിന് കയറിയാല്‍ കാഞ്ഞാര്‍ സ്റ്റോപ്പിലെത്താം. 9.30-ഓടെ അവിടെ എത്തി. മൂന്നു സഖാക്കള്‍ കൂടി എത്തണം. കാത്തുനില്‍പ്പ്. അവര്‍ ഭക്ഷണം എടുക്കുന്നതിനാല്‍ വൈകുന്നു, രണ്ടുപേര് മൂലമറ്റം ബ്രദേഴ്സാണേ... ജീപ്പ് ഏര്‍പ്പാട് ചെയ്തിട്ടുണ്ട്. അത് അന്വേഷിക്കാന്‍ അവര്‍ പറഞ്ഞു. ജീപ്പ് സ്റ്റാന്‍ഡിലേയ്ക്ക് ചെല്ലുമ്പോള്‍ തന്നെ മനോജേട്ടന്‍ തിരിച്ചറിഞ്ഞു. ഒടുവില്‍ 10-മണിയോടെ അവരെത്തി. ജീപ്പില്‍ മുകളിലേയ്ക്ക്.

കൂട്ടുകാര്‍ "അനുഭവങ്ങള്‍ ഉണ്ടാക്കാന്‍" ഇടയ്ക്കിടെ ഓര്‍മ്മിപ്പിച്ചു!!! അവിടങ്ങളില്‍ പലയിടത്തും "ഭൂമാഫിയ" (ഭാവിയിലെ റിസോര്‍ട്ട് സ്വപ്നം കണ്ട്) സ്ഥലം വാങ്ങിക്കൂട്ടിയിട്ടുണ്ടത്രെ. ഇടയ്ക്ക് പുതിയ വഴികള്‍ ഉണ്ടാക്കുന്നത് ഒന്നുരണ്ടിടത്ത് കണ്ടിരുന്നു. ഈ യാത്രയ്ക്ക് ഒരു പ്രത്യേകതയുണ്ട്. ബ്ലോഗില്‍ എഴുതും എന്ന അറിവോടെയുള്ള ആദ്യ യാത്രയാണ് ഇത്. അതുകൊണ്ട് തന്നെ വഴി വാക്കുകള്‍ക്ക് അതീതം.

ചിത്രങ്ങള്‍ പറയുന്നില്ലെ? 4x4 ജീപ്പേ ഈ വഴി പോകൂ. കുറെ ദൂരം വരെ സാധാരണ ജീപ്പ് പോകും. അവിടുന്ന് നടന്നാലും മതി. ഇതിലാകുമ്പോൾ ഏറ്റവും മുകളില്‍ വരെ പോകാം. വണ്ടി ഓടിക്കുന്നത് മനോജേട്ടനാണെങ്കിലും നമുക്കും ഒരു സാഹസികതയൊക്കെ തോന്നും. വഴി നോക്കൂ.

                                                 ഞങ്ങള്‍ക്ക് മുന്‍പില്‍ ഒരു ജീപ്പ് മുകളിലേയ്ക്ക് കയറുന്നു.

അങ്ങനെ ഒരിടത്തെത്തി. ഇവിടെയാണ് ഗസ്റ്റ് ഹൌസ് ഉള്ളത്. അത്യാവശ്യം താമസം, ഭക്ഷണം ഏര്‍പ്പാടാക്കാന്‍ പറ്റുമത്രെ. പലരും 'പാര്‍ട്ടി' നടത്താന്‍ രാത്രി ഇവിടെ തങ്ങുന്നതായി റിപ്പോര്‍ട്ട് കിട്ടി.

ദാ, ആ കാണുന്നതാണ് റിസോര്‍ട്ട്. ഗവണ്‍മെന്‍റ് കെട്ടിടം ഇപ്പോ സ്വകാര്യ വ്യക്തിയ്ക്കാണ് നടത്തിപ്പ്. ഞങ്ങള്‍ കയ്യില്‍ ഭക്ഷണമുള്ളതിനാല്‍ അങ്ങോട്ട് തിരിഞ്ഞില്ല.

അങ്ങനെ നിക്കുമ്പൊഴാണ് നമ്മുടെ ചേടത്തിയുടെ വരവ്. ചേടത്തി പറഞ്ഞു,
"ദേ, ആ മലേടെ മോളില് നിന്ന് നോക്ക്യാ ഏഴ് ജില്ലകള് കാണാം..."
നമുക്കൊരു സംശയം ഏത് ഏഴ്? മറുപടി എത്തി - "എറണാകുളം, കൊച്ചി, കായംകൊളം,
ആലപ്പൊഴ..."
പിന്നെ വയര്‍ലസ്സ് സ്റ്റേഷനരികില്‍ നിന്ന് അര മണിക്കൂര്‍ നടന്നാല്‍ 50-പേര്‍ക്ക് നില്‍ക്കാന്‍ കഴിയുന്ന ഒരു ഗുഹയുള്ള വിവരവും ചേടത്തി പറഞ്ഞു.
അവിടെ കുറച്ച് ചുറ്റിയടിച്ചു. ഫോട്ടോ പരീക്ഷണങ്ങള്‍ നടത്തി. പല ആകൃതികളില്‍ ഉള്ള പാറകള്‍ ഈ പരിസരത്ത് ഉണ്ട്. അതൊക്കെ കയറിയിറങ്ങി. നല്ല കാറ്റ് ഇടയ്ക്ക് വീശുന്നുണ്ട്. മഴ ഏതാണ്ട് മാറിയ മട്ടാണ്. ഇതിന് താഴെയുള്ള വഴിയിലൂടെയാണ് ചിറയിലേയ്ക്ക് പോകുക. പക്ഷേ അതിപ്പോ കാണാനൊന്നും ഇല്ലെന്നാണ് പറഞ്ഞത്. എങ്കിലുമെന്ത, ഈ സ്ഥലപ്പേര് തന്നെ ധാരാളം. മുകളിലേയ്ക്ക് ഇനിയുമുണ്ട്. മഴ വന്നാലോ... വേഗം അങ്ങോട്ട്...

പോലീസ് വയര്‍ലസ് സ്റ്റേഷനാണ് ഏറ്റവും മുകളില്‍. ഇതിനരികിലാണ് ഏതാനും മാസം മുന്‍പ് മിന്നലേറ്റ് രണ്ടുപേര്‍ മരിച്ചത്. നമ്മുടെ വാഹനം ഇവിടെ വരെയാണ് എത്തുക. ഞങ്ങള്‍ക്ക് മുന്‍പില്‍ വന്ന മറ്റൊരു ജീപ്പ് അവിടെ ഉണ്ടായിരുന്നു. ഒരു പാട് വര്‍ഷത്തിന്റെ 'ചരിത്രം' വഹിക്കുന്ന വയര്‍ലസ്സ് സ്റ്റേഷൻ‍.

                                അതിനരികില്‍ നിന്ന് മുന്നോട്ട് നടന്നു. കോടമഞ്ഞില്‍ മുങ്ങി നില്‍ക്കുന്ന മലനിരകൾ‍.                                        ഞാന്‍ അല്‍പ്പം മുന്‍പ് നടന്നു. കൂടെയുള്ളവര്‍ ദാ, ടവറിനരികില്‍ നില്‍ക്കുന്നു.
ഇതാണ് കാഴ്ച!!! ഇലവീഴാപൂഞ്ചിറ നമുക്ക് തരുന്ന പ്രധാനകാഴ്ച ഈ ഉയരക്കാഴ്ചയാണ്. കോട ഇങ്ങനെ ഒഴുകി നീങ്ങിക്കൊണ്ടിരിക്കും. ഇടയ്ക്ക് വരുന്ന ഒഴിവില്‍ ആണ് നമുക്ക് ദൃശ്യഭംഗി കിട്ടുക.

                                                ഇനിയും മികച്ചത് എന്ന് കരുതി പടങ്ങള്‍ കുറെ എടുത്ത് കൂട്ടി.                                                                                  ദാ, നമ്മുടെ കൂട്ടുകാര്‍...
കുറച്ച് കൂടെ തെളിച്ചത്തിൽ‍... മൂന്നാല് പാലങ്ങള്‍ വ്യക്തമായി കാണാം... മലങ്കര ഡാം കാണാമെന്ന് പറയുന്നു. ഏതാണ് ഡാം
എന്ന് മനസ്സിലായില്ല.
        ഇവിടുത്തെ ഒരു പ്രധാന ചെടിയാണ് ഈ ഈന്തൽ‍. പഴുത്ത ഈന്തലിന് ഒരു കാരപ്പഴത്തിന്‍റെ സ്വാദാണ്.

                                                                കോട അങ്ങനെ പറന്ന് നടക്കുകയാണ്...                                                        മലമുകളിലേയ്ക്ക് മഞ്ഞ് കയറി വരുന്നത് നോക്കൂ...                                                          നല്ല ഈന്തല്‍ക്കുല കിട്ടിയ സന്തോഷത്തിൽ.          "ഇത് എന്തിനം ചെടിയാണെന്നറിയാമോ?" പാറയില്‍ കാണുന്ന ഒരിനം ആലിനെ മുന്‍നിര്‍ത്തി ഒരു ചര്‍ച്ച. ഈന്തലിന്‍റെ പനകൾ‍... ഇത് കൊണ്ട് ചൂലുണ്ടാക്കി വില്‍ക്കുമെന്ന് മനോജേട്ടന്‍ പറഞ്ഞിരുന്നു. വരുന്ന വഴിയില്‍ ഒരു വീട്ടില്‍ ഇത് ഉണക്കി കെട്ടി വച്ചിരുന്നു.

ഇവിടുന്ന് കുറെക്കൂടെ നടക്കണം ചേടത്തി പറഞ്ഞ ഗുഹയിലെത്താൻ‍. മഴയുടെ മട്ട്, അങ്ങോട്ട് പോകണ്ടെന്ന് വച്ചു. തിരികെ
നമ്മുടെ മറ്റ് കൂട്ടുകാര്‍ ഇരിയ്ക്കുന്നിടത്തേയ്ക്ക്. ഭക്ഷണം കാലി ആക്കിയിരിക്കുമോ എന്ന ആശങ്ക ഇല്ലാതില്ല.

ഇടിയപ്പവും കടലക്കറിയും ഈ മഞ്ഞുപുതഞ്ഞ മലയിലിരുന്ന് കഴിയ്ക്കുമ്പോ എന്താ സ്വാദ്!!! മഴ പതുക്കെ തുടങ്ങി. ഞങ്ങള്‍ കാഴ്ചകള്‍ കണ്ട് കഴിഞ്ഞിരുന്നു. തിരികെ ജീപ്പിലേയ്ക്ക്.

ജീപ്പിലെത്തി മനോജേട്ടന്‍ ഭക്ഷണം കഴിയ്ക്കാന്‍ വയര്‍ലസ്സ് കെട്ടിടത്തിനരികില്‍ ഇരുന്നു. മഴ തുടങ്ങി. ജീപ്പില്‍ ജിലേബിയാദികളുടെ വിതരണം. പിന്നെ പാട്ടുകൾ. ഹരി "പറന്ന് പറന്ന് പറന്നു ചെല്ലാന്‍ പറ്റാത്ത കാടുകളിൽ‍..."
ഞങ്ങളെ എത്തിച്ചു. പിന്നെ ദിവ്യ, ഹേന, ദേവന്‍ എത്ര പാട്ടുകൾ‍... ഇടയ്ക്ക് മനോജേട്ടന്‍ തിരിച്ചെത്തി. കുറെ നേരം കുടെ,
കോരിച്ചൊരിയുന്ന മഴയില്‍ ജീപ്പില്‍ പാട്ടുമായി അവിടെയിരുന്നു.

                                   ഏതാണ്ട് രണ്ടേകാലോടെ സാവധാനം തിരിച്ചു. മഴ കുറഞ്ഞ് തുടങ്ങിയിരുന്നു.                                                                                     മലയിറക്കം.
ഇടയ്ക്ക് നിര്‍ത്തി നിര്‍ത്തി പോകാന്‍ തീരുമാനിച്ചു. ഒരു കൊച്ചു നീരൊഴുക്കിനെ ഞങ്ങള്‍ വെള്ളച്ചാട്ടമെന്ന്  വിളിച്ചു. (അതിന് സന്തോഷായിക്കാണും.) അതിനരികിലായി ഒരു കൊച്ചു വീടും. അവിടെ കുറച്ച് ഫോട്ടോസ്.

അടുത്ത പോയന്‍റ് ചിത്രത്തില്‍ കാണുന്ന പൂവായിരുന്നു. ഒരു ബ്ലോഗിലാണ് ആദ്യം ഈ പൂവിന്‍റെ ചിത്രം കണ്ടത്. അതിനരികിലും മറ്റുമായി വീണ്ടും ഫോട്ടോ സെഷൻ‍.
അപ്പോഴാണ് ഞങ്ങള്‍ കമ്മട്ടി എന്ന് വിളിയ്ക്കുന്ന ചെടി അവിടെ കണ്ടത്. അതിന്‍റെ മറ്റിടങ്ങളിലെ പേരറിയാന്‍ ഒരു
കൌതുകം. അപ്പച്ചെടി എന്ന് വിളിക്കുമത്രെ. മുറിവിന് ഇത് ഉപയോഗിയ്ക്കും എന്ന് ഞാന്‍ പറഞ്ഞു. ദേവന്‍ അതിന്‍റെ കുട്ടിക്കാലത്തെ ഉപയോഗത്തിലേയ്ക്ക് കൊണ്ട്  പോയി... ഒരു ഡമോണ്‍സ്ട്രേഷന്‍ ക്ലാസ്സ്... ശിഷ്യയുടെ കൌതുകം നോക്കൂ.

                                                         അങ്ങനെ ആ ചെ ടിയിലെ ഒടുവിലത്തെ ഇലയും.
നമ്മുടെ മനോജേട്ടന്‍ ആണട്ടോ ഇത്. മൂപ്പര്ടെ ഡ്രൈവിങ് ഉഗ്രൻ‍. ഈ കല്ലും മലയുമൊക്കെ 'സ്മൂത്തായി' കയറിയിറങ്ങി.

                                                                            ഒടുവില്‍ ഒരു ഗ്രൂപ്പ് ഫോട്ടോ.

ക്യാമറയുടെ പണി ഏതാണ്ട് തീര്‍ന്നു...3.10 ഓടെ താഴെ എത്തി. മൂലമറ്റത്തു നിന്ന് വരുന്ന കൂമ്പാറ(കോഴിക്കോട്) ബസ്സ് ഇപ്പോ എത്തും. ചായ ഉപേക്ഷിച്ചു. മനോജേട്ടനോട് യാത്ര പറഞ്ഞു. ബസ്സെത്തി...
Last Updated on Sunday, 13 March 2011 18:11
 


കേരളം: ഏറ്റവും പുതിയ ലേഖനങ്ങള്‍

അഗസ്ത്യഹൃദയം തേടി
അഗസ്ത്യഹൃദയം തേടി
2012 ജനുവരി 27 വെള്ളിയാഴ്ച. പ്രകൃതിയുമായി അലിഞ്ഞുചേര്‍ന്ന അഗസ്ത്യാര്‍കൂട തീര്‍ത്ഥയാത്ര അന്നു പുലര്‍ച്ചെ മൂന്നു മണിക്കാരംഭിച്ചു. 20 പേർ അടങ്ങിയ സംഘം വാഹനം തകരാറിലായത്‌ മൂലം ബോണക്കാട് ചെന്നെത്തിയത് ഉച്ചയ്ക്ക് 1 മണിക്ക്. 11 മണി കഴിഞ്ഞാല്‍ വനത്തിലേക്ക് കടത്തിവിടാത്തതിനാല്‍ വിധിയെ പഴിച്ചു കൊണ്ട്‌ അന്നത്തെ ദിവസം മുഴുമിപ്പിച്ചു. ജീപ്പിന്റെ സീറ്റില്‍ തിരിഞ്ഞും മറിഞ്ഞും ഉറക്കം വരാതെ കിടന്ന്,
സമുദ്ര ബീച്ച്
സമുദ്ര ബീച്ച്
കഴിഞ്ഞ ഓണക്കാലത്ത്  തിരുവനന്തപുരത്ത് നിന്നും കോവളം ബീച്ചിലേക്കുള്ള ഒരു യാത്രയില്‍ ആണ് സമുദ്ര ബീച്ച് എന്ന ബോര്‍ഡ്‌ കണ്ണില്‍ പെട്ടത് . കോവളം ബീച്ച് എത്തുന്നതിനു ഏകദേശം രണ്ടു കിലോമീറ്റര്‍  മുന്‍പ്  വലതു വശത്തായി കണ്ട  സമുദ്ര ബീച്ച് 800m എന്ന ബോര്‍ഡും ആ ബീച്ചിന്റെ പേരും എനിക്ക് പുതിയ അറിവായിരുന്നു. അറിയപ്പെടുന്ന കോവളം  വീണ്ടും വീണ്ടും കാണുന്നതിനെക്കാള്‍ നല്ലതാണ്
കോവിലൂര്‍
കോവിലൂര്‍
കേരള തമിഴ്നാട് അതിര്‍ത്തിയില്‍ കിടക്കുന്ന കാര്‍ഷിക ഗ്രാമമായ കോവിലൂരിലേക്ക്  ഒരു യാത്ര  എന്നത് കുറെക്കാലമായി മനസ്സില്‍ കൊണ്ട് നടക്കുകയായിരുന്നു . മുന്നാര്‍ സന്ദര്‍ശിക്കാന്‍ കിട്ടിയ അവസരങ്ങളിലൊന്നും മൂന്നാര്‍ ടൌണില്‍ നിന്നും ഏകദേശം അമ്പതു കിലോമീറ്റര്‍ അകലത്തില്‍ കിടക്കുന്ന കോവിലൂരിലേക്ക്  പോകാന്‍ കഴിഞ്ഞിട്ടില്ല. ഒരു ടൂര്‍ പോകുന്ന  പോലെ പോകാന്‍ പറ്റിയ സ്ഥലം അല്ല
നാരകക്കാനം തുരങ്കത്തിലൂടെ
നാരകക്കാനം തുരങ്കത്തിലൂടെ
ഇടുക്കി ജില്ലയിലെ കല്യാണതണ്ട് മലനിരകളിലൂടെ ഒരു ട്രെക്കിംഗ് കഴിഞ്ഞു മടങ്ങി വരുമ്പോള്‍ ആണ് മലമുകളില്‍ വെച്ച്  പശുവിനെ മേച്ചു നടക്കുന്ന ഒരു തമിഴ് നാട്ടുകാരനെന്നു തോന്നിപ്പിച്ച  ഒരാളെ കണ്ടത് . മദ്യപിച്ചു ചുവന്ന കണ്ണുകളും, കറുത്ത് തടിച്ച രൂപവും, മുഷിഞ്ഞ വസ്ത്രവും  എല്ലാം കണ്ടപ്പോള്‍ ആദ്യം സംസാരിക്കണോ എന്ന് സംശയിച്ചു . പക്ഷെ  മടിച്ചു മടിച്ചു തുടങ്ങിയ ആ സംസാരം അവസാനിപ്പിച്ചത്
പൊന്മുടി തഴുകുമ്പോള്‍
 പൊന്മുടി തഴുകുമ്പോള്‍
നീണ്ടനാളുകള്‍ക്കു ശേഷം കൂട്ടുകാര്സിനെ എല്ലാവരേയും ഒരു അവധിദിനം ഒരുമിച്ചു കൂട്ടി... കൃത്യ സമയത്തു തന്നെ എല്ലാവരും വന്നു  എന്ന് പറഞ്ഞാല്‍ വിശ്വസിക്കില്ല എന്നറിയാം, ഏകദേശം 9 മണിയോടെ 3 ബൈക്കിലായി എല്ലാവരും കടയ്ക്കല്‍ ബസ്‌ സ്റ്റാന്റില്‍ വന്നു. അപ്പോള്‍ ബസിലാണോ യാത്ര എന്നല്ലേ. അല്ലന്നേ, പലവഴിയില്‍ നിന്നെതാനൊരു വഴി, അതാണ്‌ ബസ്‌ സ്ടാന്റ്റ്‌.   നല്ല തെളിഞ്ഞ കാലാവസ്ഥയില്‍ പൊന്മുടിയിലേക്കുള്ള
നെല്ലിയാമ്പതി - (ഭാഗം 2)
നെല്ലിയാമ്പതി - (ഭാഗം 2)
എസ്റ്റേറ്റില്‍ നിന്ന് ഏകദേശം രണ്ടു കിലോമീറ്റര്‍ പോണം വെള്ളച്ചാട്ടത്തിലേക്ക്. പോകുന്ന വഴി ആണെങ്കില്‍ ഒരു ഒറ്റയടി പാത എന്നെ വിശേഷിപ്പിക്കാനാവൂ. ഒരു സൈഡില്‍ കാടും മറു സൈഡില്‍ ഏകദേശം 4500 അടി താഴ്ചയില്‍ ഉള്ള പ്രദേശങ്ങളും. എങ്ങാനും ഒരബദ്ധം പറ്റിയാല്‍ പിന്നെ പൊടി പോലും കിട്ടുകില്ല. പോകുന്ന വഴി എല്ലാം ധാരാളം യാത്രികര്‍ ഉണ്ട് എങ്കിലും കുടുംബത്തോടെ ഉള്ള യാത്രികര്‍ വളരെ കുറവാണ്.
മൂന്നാറും ലക്കം ഫാൾസും
മൂന്നാറും ലക്കം ഫാൾസും
ട്രിവാന്‍ഡ്രം മെയില്‍ ത്രിശൂര്‍ എത്തുമ്പോള്‍ രാവിലെ നാലു മണി ആകും. അവിടെ നിന്നും ഞാന്‍ ഡയറക്റ്റ് വണ്ടിയിലേക്ക് കയറാം. അവിടുന്ന് നേരെ ആതിരപ്പള്ളി വഴി വാള്‍ പാറ ഷോളയാര്‍ വഴി നേരെ ചിന്നാര്‍. കാന്തല്ലൂര്‍ സ്റ്റേ, അല്ലേല്‍ മറ്റെവിടെലും. ട്രെയിനില്‍ കേറി യാത്ര തുടങ്ങിയപ്പോള്‍ ഒരു കാള്‍. 'അളിയാ നാളെ ഹര്‍ത്താല്‍ ആണ് '. പാളി, എല്ലാം പാളി. രാത്രി വരാമെന്ന് പറഞ്ഞവന്‍ വന്നില്ല. അങ്ങനെ എല്ലാം
കുരിശിന്റെ വഴിയേ ഒരു യാത്ര
കുരിശിന്റെ വഴിയേ ഒരു യാത്ര
“ജീവിതം ഒരു വഴിത്തിരിവിൽ എത്തി നിൽക്കുകയല്ലേ? ഒരു മലകയറ്റം നല്ലതാണ്. “ രാവിലെ 5 മണിക്കെഴുന്നേറ്റ് യാത്ര പുറപ്പെടുമ്പോൾ മുഴങ്ങോടിക്കാരി പറഞ്ഞ വാചകങ്ങൾ ഒരു വിശ്വാസിയുടേതായിരുന്നു. ശരിയാണെന്ന് എനിക്കും തോന്നി. എല്ലാം നിയന്ത്രിക്കുന്ന ഒരു ശക്തിയുണ്ടെന്ന വിശ്വാസം എനിക്കുമുണ്ട്. ഇടയ്ക്ക് വല്ലപ്പോഴുമെങ്കിലും അതിനെ ആദരിക്കുകയും ബഹുമാനിക്കുകയും പൂജിക്കുകയും വേണം.   കുട്ടിക്കാലം മുതൽ
കണ്ണകി സമക്ഷം
കണ്ണകി സമക്ഷം
കേരളത്തിന്റേയും തമിഴ്നാടിന്റേയും അതിർത്തിയിൽ സ്ഥിതിചെയ്യുന്ന മംഗളാദേവിക്ഷേത്രം സംസ്ഥാനപുരാവസ്തുവകുപ്പിന്റെ സംരക്ഷിത ചരിത്രസ്മാരകമാണ്. ഇടുക്കിജില്ലയിലെ പീരുമേട് താലൂക്കിൽ കുമിളി വില്ലേജിലാണ് ഈ സ്മാരകം. സമുദ്രനിരപ്പിൽ നിന്നും ഏകദേശം 4000-അടി ഉയരത്തിൽ മംഗളാദേവിമലയുടെ നെറുകയിൽ തമിഴ്നാട്ടിലെ കമ്പം താഴ്വരയ്ക് അഭിമുഖമായി സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്ര സമുച്ചയം എട്ടാം നൂറ്റാണ്ടിൽ
മൂന്നാറിലേക്ക് (ഭാഗം 3) - ഇരവികുളം നാഷണൽ പാർക്ക്
മൂന്നാറിലേക്ക് (ഭാഗം 3) - ഇരവികുളം നാഷണൽ പാർക്ക്
മൂന്നാർ യാത്ര ഭാഗം 1, ഭാഗം 2. സ്കൂളിലെ ഉച്ചഭക്ഷണത്തിന്റെ മണം വയറ്റിലെ വിശപ്പിനെ അതിന്റെ അത്യുന്നതങ്ങളിലെത്തിച്ചിരുന്നു. പോകുന്ന വഴി ചില ചെറുകിട ഇടത്തരം ഭോജനശാലകള്‍ കണ്ടിരുന്നു എങ്കിലും ഒരെണ്ണം മനസ്സില്‍ കുറിച്ചിട്ടിരുന്നു. തലയുയര്‍ത്തി നില്‍കുന്ന മേഘമാലകള്‍ കഴുത്തിലും കാതിലും വാരിയണിഞ്ഞ മലകളെയും ഇളം തെന്നലുകളാല്‍ തഴുകുന്ന തോട്ടങ്ങളെയും പിന്നിലാക്കി യാത്ര തുടര്‍ന്നു.  മറയൂര്‍
Banner
Banner
Hits:3700389
Visitors: 1135584
We have 43 guests online

Reading problem ?  

click here