You are here: Home കേരളം ഇടുക്കി ഇടുക്കിയിലെ ആനകള്‍


ഇടുക്കിയിലെ ആനകള്‍ PDF Print E-mail
Written by ഡോ:ബാബുരാജ്   
Sunday, 20 June 2010 18:21
തൊടുപുഴയില്‍ നിന്നും ഇടുക്കിക്കുള്ള ഓരോ യാത്രയും പുതുമനിറഞ്ഞതാണ്‌. മൂവാറ്റുപുഴയാറിന്റെ ഓരം പറ്റിയും വിട്ടും സഞ്ചരിച്ച്‌ മുട്ടം കഴിഞ്ഞാല്‍ പിന്നെ മൂലമറ്റത്തോളം കൂട്ട്‌ കാഞ്ഞാര്‍ ‍. സത്യത്തില്‍ മൂലമറ്റം പവ്വര്‍ഹൗസില്‍ നിന്നും പുറന്തള്ളുന്ന വെള്ളമാണ്‌ കാഞ്ഞാറ്റിലേത്‌. മൂലമറ്റത്തെ ഉല്‍പ്പാദനം അനുസരിച്ച്‌ കാഞ്ഞാറിന്‌ വൃദ്ധിക്ഷയങ്ങളുണ്ടാവും. ഇതറിയുന്നതിനു മുന്‍പ്‌ ഒരിക്കല്‍ കാഞ്ഞാര്‍ വരണ്ടു കിടക്കുന്നത്‌ കണ്ട്‌ മനസ്സു വിഷമിച്ചു.

ഒരു യാത്രക്കിടയില്‍ കൂടെയുണ്ടായിരുന്ന ജോസഫ്‌ എന്ന സഹപ്രവര്‍ത്തകന്‍ വളരെ നിഷ്കളങ്കമായി പറഞ്ഞു, 'മാഷേ, ഈ വെള്ളം ഒരു കാശിനു കൊള്ളില്ല. അതിന്റെ സത്തെല്ലാം ഊറ്റിയെടുത്തതാണ്‌' എന്ന്. മൂലമറ്റത്തുനിന്ന് 13 ഹെയര്‍പിന്‍ വളവു കയറിയെത്തുന്നത്‌ കുളമാവ്‌. (ഈ റൂട്ടില്‍ അസ്തമന സമയത്ത്‌ താഴേക്കിറങ്ങുന്നതാണ്‌ രസം.) വഴിയില്‍ ധാരാളമായുള്ള ഞാവല്‍ മരങ്ങളില്‍ സീസണില്‍ സമൃദ്ധമായി പഴങ്ങളുണ്ടാവും. ഇടക്ക്‌ ഇറങ്ങി ഞാവല്‍പഴം പറിച്ചു തിന്നുന്നതും ഒരു മധുരമായ അനുഭവം.

പക്ഷെ ഇടുക്കി യാത്രയുടെ യഥാര്‍ത്ഥ കൗതുകം ഇതൊന്നുമല്ല. ഇടുക്കിയിലെ ആനകളാണത്‌. കുളമാവ്‌ മുതല്‍ ചെറുതോണി വരെയുള്ള യാത്ര ശരിക്കും കാടിനുള്ളിലൂടെയാണ്‌. എപ്പൊഴെങ്കിലും ഇടുക്കിക്ക്‌ പോകുമ്പോള്‍ ഈ റൂട്ടിലെ യാത്ര അല്‍പ്പം രാവിലേയോ അല്ലെങ്കില്‍ സന്ധ്യയ്ക്കൊ ആക്കുക. നിങ്ങള്‍ക്ക്‌ വലിയ 'നിര്‍ഭാഗ്യ'മില്ലെങ്കില്‍ തീര്‍ച്ചയായും ഒരാനയുടെ മുന്‍പില്‍ ചെന്നു പെട്ടിരിക്കും. ഞാനിതിത്ര ലാഘവത്തോടെ പറയുന്നതിന്‌ കാരണമുണ്ട്‌. ഈ ഭാഗത്തുള്ള ആനകള്‍ ആരെയെങ്കിലും അപായപ്പെടുത്തുകയോ, അക്രമാസക്തരാവുകയോ ചെയ്തതായി അറിവില്ല.

മൂന്നാലു വര്‍ഷം മുന്‍പ്‌ ഒരിക്കല്‍ ഒരാനയെ ലോറി തട്ടിയതില്‍ പ്രതിഷേധിച്ച്‌ അവര്‍ കുറേ സമയം റോഡ്‌ ഉപരോധിക്കുകയുണ്ടായി. (ഇപ്പറഞ്ഞത്‌ തമാശയല്ല. അന്നു വഴിയില്‍ കിടന്ന ഒരു സഹപ്രവര്‍ത്തക തന്നെ എന്നോട്‌ പറഞ്ഞതാണ്‌.) ആദ്യമായി ഇടുക്കിക്ക്‌ പോകുമ്പോള്‍, കുളമാവിലെ വനം വകുപ്പിന്റെ മുന്നറിയിപ്പ്‌ ബോര്‍ഡ്‌ ഒരു തമാശയായാണ്‌ തോന്നിയത്‌. മുന്നിലെ വഴിയില്‍ ആനയുണ്ടാവാം എന്ന മുന്നറിയിപ്പും ആനയെ കണ്ടാല്‍ എന്തു ചെയ്യണം എന്ന ഉപദേശവുമായിരുന്നു അതില്‍.

എന്നാല്‍ രണ്ടു മൂന്നു മാസങ്ങള്‍ക്കുള്ളില്‍ ഞാന്‍ ആനയുടെ മുന്‍പില്‍ ചെന്നു പെടുകതന്നെ ചെയ്തു. രാത്രി എട്ടു മണിയോളമായിക്കാണും. കൂടെ ഭാര്യയും കുട്ടികളുമുണ്ട്‌. ഒരു വളവു തിരിഞ്ഞു ചെല്ലുമ്പോള്‍, ദാ സകല ഗാംഭീര്യത്തോടെയും നില്‍ക്കുന്നു ഒരെണ്ണം ഒരന്‍പതടി മുന്‍പില്‍. കൊമ്പനായിരുന്നോ അല്ലായിരുന്നോ എന്നൊന്നും ഓര്‍മ്മയില്ല! ശരീരമാസകലം ഒരു വിറയല്‍. വനം വകുപ്പിന്റെ ബോര്‍ഡിലെ കാര്യങ്ങള്‍ ഓര്‍ത്തെടുത്തു. വണ്ടി നിര്‍ത്തി, എന്നാല്‍ എന്‍ജിന്‍ ഓഫ്‌ ചെയ്തില്ല. ലൈറ്റ്‌ ഡിം ചെയ്തു. ( എന്‍ജിന്‍ ഇരപ്പിക്കുകയോ, ഹോണടിക്കുകയോ ചെയ്യാന്‍ പാടില്ല.) ശ്വാസം പിടിച്ച്‌ ഒരു മിനിറ്റ്‌, അപ്പോഴേക്കും ഒന്നും സംഭവിക്കാത്ത മട്ടില്‍ ആശാന്‍ കാട്ടിനുള്ളിലേക്ക്‌ കയറിപ്പോയി. പിന്നേയും കുറച്ചു സമയം കൂടി കാത്തതിനു ശേഷം ഞങ്ങളും യാത്ര തുടര്‍ന്നു. ഏതായാലും അതോടെ ഞങ്ങളുടെയൊക്കെ ആനപ്പേടി മാറി. പിന്നീട്‌ ഓരോ യാത്രയിലും കുട്ടികള്‍ പ്രാര്‍ത്ഥിക്കുന്നതു കേള്‍ക്കാം, 'ദൈവമേ പ്ലീസ്‌ ഒരാനയെ കാണിച്ചു തരണേ'എന്ന്.
മീന്മുട്ടിയിലെ ആനക്കുടുംബം. മിക്കവാറും ആനയെ കാണാന്‍ പറ്റുന്ന സ്ഥലമാണ്‌ മീന്മുട്ടി. (ഡിജിറ്റല്‍ സൂം ഉപയോഗിച്ചിട്ടുണ്ട്‌, അതാണ്‌ തെളിച്ചം കുറവ്‌.) അതിനു ശേഷം അടുത്തും അകന്നും എത്ര ആനക്കാഴ്ചകള്‍. ഒരിക്കല്‍ പകല്‍ സമയത്ത്‌ ഒരുമിച്ച്‌ മൂന്നു വാഹനങ്ങളുടെ മുന്‍പില്‍ പെട്ട ഒരാനയുടെ വെപ്രാളം , കക്ഷി റോഡില്‍ അങ്ങോട്ടും ഇങ്ങോട്ടും ഓടി രക്ഷയില്ലാതെ അവസാനം ഒട്ടകപ്പക്ഷിയെപ്പോലെ പൊന്തക്കുള്ളില്‍ തലയൊളിപ്പിച്ച്‌ നിന്നു കളഞ്ഞു. ഈ വഴിയിലുള്ള ഡ്രൈവര്‍മാരും ആനകളോട്‌ ബഹുമാനത്തോടെയാണ്‌ പെരുമാറാറ്‌.

എന്റെ ഏറ്റവും മനോഹരമായ ആനക്കാഴ്ച ഒരു രാത്രിയിലായിരുന്നു. ചന്നം പിന്നം മഴയും നല്ല നിലാവും. യാത്ര പക്ഷെ ബൈക്കിലായിരുന്നു, അതുകൊണ്ടു തന്നെ ഭയവുമുണ്ട്‌. (ആനക്കാട്ടിലൂടെയുള്ള ബൈക്ക്‌ യാത്ര ഒട്ടും സുരക്ഷിതമല്ല, പ്രത്യേകിച്ച്‌ രാത്രിയില്‍.) ഓരോ വളവും സൂക്ഷിച്ചാണ്‌ തിരിയുന്നത്‌. കുയിലിമല (ഇവിടെയാണ്‌ കളട്രേറ്റ്‌) ആകാറായപ്പോള്‍ ഇനി പേടിക്കേണ്ട എന്നു കരുതിയതും ഒരാന മുന്‍പില്‍. സാധാരണ കാണുന്നതു പോലെ മണ്ണുപറ്റി മങ്ങിയതൊന്നുമല്ല. മഴയത്തു കുളിച്ച്‌ വൃത്തിയായി, നല്ല കരിംകല്ലില്‍ കൊത്തിയപോലൊരു കൊമ്പന്‍. മുന്‍കാലുകള്‍ റോഡില്‍ കയറ്റി വെച്ച്‌ നിലാവില്‍ കുളിച്ച്‌ നില്‍ക്കുന്ന കാഴ്ച കാണേണ്ടതു തന്നെ. സത്യം പറയട്ടെ, ആ ആനചന്തത്തില്‍ അലിഞ്ഞു പോയതിനാല്‍ ഭയമെന്ന വികാരമേ തോന്നിയില്ല. എന്നും മനസ്സില്‍ സൂക്ഷിക്കുന്ന ഒരു ചിത്രമാണത്‌.

ഇടുക്കി ജില്ലയിലെ മറ്റു സ്ഥലങ്ങളിലെ (മാട്ടുപ്പെട്ടി, ചിന്നാര്‍ മുതലായ) ആനകള്‍ ഇവിടുത്തുകാരെപ്പോലെ പാവത്താന്മാര്‍ ഒന്നുമല്ല. മൂന്നാര്‍ മേഖലയില്‍ ആനമൂലമുള്ള മരണങ്ങള്‍ സാധാരണം. ചിത്തിരപുരം ആശുപത്രിയില്‍ ജോലി ചെയ്തിരുന്ന എന്റെ സുഹൃത്ത്‌ ഡോ: ജയദേവന്‍ തന്നെ ഇത്തരം നാലഞ്ച്‌ മരണങ്ങളുടെ ശവപരിശോധന നടത്തിയിട്ടുണ്ട്‌. ആ വൈരാഗ്യത്തിലോ എന്തോ, അദ്ദേഹത്തെ ചിന്നാറില്‍ വെച്ച്‌ ആന ഇട്ടോടിച്ചു. ബൈക്കില്‍ പോകുകയായിരുന്ന ജയദേവന്‍, ആക്സിലറേറ്റര്‍ വലിച്ചു പിടിച്ച നിലയില്‍ ഫ്രീസായി. പിന്നെ കിലോമീറ്ററുകള്‍ക്കു ശേഷമുള്ള ഒരു ചെക്ക്‌ പോസ്റ്റിലാണ്‌ ബോധം വീഴുന്നത്‌.
Last Updated on Monday, 21 June 2010 03:38
 


കേരളം: ഏറ്റവും പുതിയ ലേഖനങ്ങള്‍

അഗസ്ത്യഹൃദയം തേടി
അഗസ്ത്യഹൃദയം തേടി
2012 ജനുവരി 27 വെള്ളിയാഴ്ച. പ്രകൃതിയുമായി അലിഞ്ഞുചേര്‍ന്ന അഗസ്ത്യാര്‍കൂട തീര്‍ത്ഥയാത്ര അന്നു പുലര്‍ച്ചെ മൂന്നു മണിക്കാരംഭിച്ചു. 20 പേർ അടങ്ങിയ സംഘം വാഹനം തകരാറിലായത്‌ മൂലം ബോണക്കാട് ചെന്നെത്തിയത് ഉച്ചയ്ക്ക് 1 മണിക്ക്. 11 മണി കഴിഞ്ഞാല്‍ വനത്തിലേക്ക് കടത്തിവിടാത്തതിനാല്‍ വിധിയെ പഴിച്ചു കൊണ്ട്‌ അന്നത്തെ ദിവസം മുഴുമിപ്പിച്ചു. ജീപ്പിന്റെ സീറ്റില്‍ തിരിഞ്ഞും മറിഞ്ഞും ഉറക്കം വരാതെ കിടന്ന്,
സമുദ്ര ബീച്ച്
സമുദ്ര ബീച്ച്
കഴിഞ്ഞ ഓണക്കാലത്ത്  തിരുവനന്തപുരത്ത് നിന്നും കോവളം ബീച്ചിലേക്കുള്ള ഒരു യാത്രയില്‍ ആണ് സമുദ്ര ബീച്ച് എന്ന ബോര്‍ഡ്‌ കണ്ണില്‍ പെട്ടത് . കോവളം ബീച്ച് എത്തുന്നതിനു ഏകദേശം രണ്ടു കിലോമീറ്റര്‍  മുന്‍പ്  വലതു വശത്തായി കണ്ട  സമുദ്ര ബീച്ച് 800m എന്ന ബോര്‍ഡും ആ ബീച്ചിന്റെ പേരും എനിക്ക് പുതിയ അറിവായിരുന്നു. അറിയപ്പെടുന്ന കോവളം  വീണ്ടും വീണ്ടും കാണുന്നതിനെക്കാള്‍ നല്ലതാണ്
കോവിലൂര്‍
കോവിലൂര്‍
കേരള തമിഴ്നാട് അതിര്‍ത്തിയില്‍ കിടക്കുന്ന കാര്‍ഷിക ഗ്രാമമായ കോവിലൂരിലേക്ക്  ഒരു യാത്ര  എന്നത് കുറെക്കാലമായി മനസ്സില്‍ കൊണ്ട് നടക്കുകയായിരുന്നു . മുന്നാര്‍ സന്ദര്‍ശിക്കാന്‍ കിട്ടിയ അവസരങ്ങളിലൊന്നും മൂന്നാര്‍ ടൌണില്‍ നിന്നും ഏകദേശം അമ്പതു കിലോമീറ്റര്‍ അകലത്തില്‍ കിടക്കുന്ന കോവിലൂരിലേക്ക്  പോകാന്‍ കഴിഞ്ഞിട്ടില്ല. ഒരു ടൂര്‍ പോകുന്ന  പോലെ പോകാന്‍ പറ്റിയ സ്ഥലം അല്ല
നാരകക്കാനം തുരങ്കത്തിലൂടെ
നാരകക്കാനം തുരങ്കത്തിലൂടെ
ഇടുക്കി ജില്ലയിലെ കല്യാണതണ്ട് മലനിരകളിലൂടെ ഒരു ട്രെക്കിംഗ് കഴിഞ്ഞു മടങ്ങി വരുമ്പോള്‍ ആണ് മലമുകളില്‍ വെച്ച്  പശുവിനെ മേച്ചു നടക്കുന്ന ഒരു തമിഴ് നാട്ടുകാരനെന്നു തോന്നിപ്പിച്ച  ഒരാളെ കണ്ടത് . മദ്യപിച്ചു ചുവന്ന കണ്ണുകളും, കറുത്ത് തടിച്ച രൂപവും, മുഷിഞ്ഞ വസ്ത്രവും  എല്ലാം കണ്ടപ്പോള്‍ ആദ്യം സംസാരിക്കണോ എന്ന് സംശയിച്ചു . പക്ഷെ  മടിച്ചു മടിച്ചു തുടങ്ങിയ ആ സംസാരം അവസാനിപ്പിച്ചത്
പൊന്മുടി തഴുകുമ്പോള്‍
 പൊന്മുടി തഴുകുമ്പോള്‍
നീണ്ടനാളുകള്‍ക്കു ശേഷം കൂട്ടുകാര്സിനെ എല്ലാവരേയും ഒരു അവധിദിനം ഒരുമിച്ചു കൂട്ടി... കൃത്യ സമയത്തു തന്നെ എല്ലാവരും വന്നു  എന്ന് പറഞ്ഞാല്‍ വിശ്വസിക്കില്ല എന്നറിയാം, ഏകദേശം 9 മണിയോടെ 3 ബൈക്കിലായി എല്ലാവരും കടയ്ക്കല്‍ ബസ്‌ സ്റ്റാന്റില്‍ വന്നു. അപ്പോള്‍ ബസിലാണോ യാത്ര എന്നല്ലേ. അല്ലന്നേ, പലവഴിയില്‍ നിന്നെതാനൊരു വഴി, അതാണ്‌ ബസ്‌ സ്ടാന്റ്റ്‌.   നല്ല തെളിഞ്ഞ കാലാവസ്ഥയില്‍ പൊന്മുടിയിലേക്കുള്ള
നെല്ലിയാമ്പതി - (ഭാഗം 2)
നെല്ലിയാമ്പതി - (ഭാഗം 2)
എസ്റ്റേറ്റില്‍ നിന്ന് ഏകദേശം രണ്ടു കിലോമീറ്റര്‍ പോണം വെള്ളച്ചാട്ടത്തിലേക്ക്. പോകുന്ന വഴി ആണെങ്കില്‍ ഒരു ഒറ്റയടി പാത എന്നെ വിശേഷിപ്പിക്കാനാവൂ. ഒരു സൈഡില്‍ കാടും മറു സൈഡില്‍ ഏകദേശം 4500 അടി താഴ്ചയില്‍ ഉള്ള പ്രദേശങ്ങളും. എങ്ങാനും ഒരബദ്ധം പറ്റിയാല്‍ പിന്നെ പൊടി പോലും കിട്ടുകില്ല. പോകുന്ന വഴി എല്ലാം ധാരാളം യാത്രികര്‍ ഉണ്ട് എങ്കിലും കുടുംബത്തോടെ ഉള്ള യാത്രികര്‍ വളരെ കുറവാണ്.
മൂന്നാറും ലക്കം ഫാൾസും
മൂന്നാറും ലക്കം ഫാൾസും
ട്രിവാന്‍ഡ്രം മെയില്‍ ത്രിശൂര്‍ എത്തുമ്പോള്‍ രാവിലെ നാലു മണി ആകും. അവിടെ നിന്നും ഞാന്‍ ഡയറക്റ്റ് വണ്ടിയിലേക്ക് കയറാം. അവിടുന്ന് നേരെ ആതിരപ്പള്ളി വഴി വാള്‍ പാറ ഷോളയാര്‍ വഴി നേരെ ചിന്നാര്‍. കാന്തല്ലൂര്‍ സ്റ്റേ, അല്ലേല്‍ മറ്റെവിടെലും. ട്രെയിനില്‍ കേറി യാത്ര തുടങ്ങിയപ്പോള്‍ ഒരു കാള്‍. 'അളിയാ നാളെ ഹര്‍ത്താല്‍ ആണ് '. പാളി, എല്ലാം പാളി. രാത്രി വരാമെന്ന് പറഞ്ഞവന്‍ വന്നില്ല. അങ്ങനെ എല്ലാം
കുരിശിന്റെ വഴിയേ ഒരു യാത്ര
കുരിശിന്റെ വഴിയേ ഒരു യാത്ര
“ജീവിതം ഒരു വഴിത്തിരിവിൽ എത്തി നിൽക്കുകയല്ലേ? ഒരു മലകയറ്റം നല്ലതാണ്. “ രാവിലെ 5 മണിക്കെഴുന്നേറ്റ് യാത്ര പുറപ്പെടുമ്പോൾ മുഴങ്ങോടിക്കാരി പറഞ്ഞ വാചകങ്ങൾ ഒരു വിശ്വാസിയുടേതായിരുന്നു. ശരിയാണെന്ന് എനിക്കും തോന്നി. എല്ലാം നിയന്ത്രിക്കുന്ന ഒരു ശക്തിയുണ്ടെന്ന വിശ്വാസം എനിക്കുമുണ്ട്. ഇടയ്ക്ക് വല്ലപ്പോഴുമെങ്കിലും അതിനെ ആദരിക്കുകയും ബഹുമാനിക്കുകയും പൂജിക്കുകയും വേണം.   കുട്ടിക്കാലം മുതൽ
കണ്ണകി സമക്ഷം
കണ്ണകി സമക്ഷം
കേരളത്തിന്റേയും തമിഴ്നാടിന്റേയും അതിർത്തിയിൽ സ്ഥിതിചെയ്യുന്ന മംഗളാദേവിക്ഷേത്രം സംസ്ഥാനപുരാവസ്തുവകുപ്പിന്റെ സംരക്ഷിത ചരിത്രസ്മാരകമാണ്. ഇടുക്കിജില്ലയിലെ പീരുമേട് താലൂക്കിൽ കുമിളി വില്ലേജിലാണ് ഈ സ്മാരകം. സമുദ്രനിരപ്പിൽ നിന്നും ഏകദേശം 4000-അടി ഉയരത്തിൽ മംഗളാദേവിമലയുടെ നെറുകയിൽ തമിഴ്നാട്ടിലെ കമ്പം താഴ്വരയ്ക് അഭിമുഖമായി സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്ര സമുച്ചയം എട്ടാം നൂറ്റാണ്ടിൽ
മൂന്നാറിലേക്ക് (ഭാഗം 3) - ഇരവികുളം നാഷണൽ പാർക്ക്
മൂന്നാറിലേക്ക് (ഭാഗം 3) - ഇരവികുളം നാഷണൽ പാർക്ക്
മൂന്നാർ യാത്ര ഭാഗം 1, ഭാഗം 2. സ്കൂളിലെ ഉച്ചഭക്ഷണത്തിന്റെ മണം വയറ്റിലെ വിശപ്പിനെ അതിന്റെ അത്യുന്നതങ്ങളിലെത്തിച്ചിരുന്നു. പോകുന്ന വഴി ചില ചെറുകിട ഇടത്തരം ഭോജനശാലകള്‍ കണ്ടിരുന്നു എങ്കിലും ഒരെണ്ണം മനസ്സില്‍ കുറിച്ചിട്ടിരുന്നു. തലയുയര്‍ത്തി നില്‍കുന്ന മേഘമാലകള്‍ കഴുത്തിലും കാതിലും വാരിയണിഞ്ഞ മലകളെയും ഇളം തെന്നലുകളാല്‍ തഴുകുന്ന തോട്ടങ്ങളെയും പിന്നിലാക്കി യാത്ര തുടര്‍ന്നു.  മറയൂര്‍
Banner
Banner
Hits:3703507
Visitors: 1136470
We have 27 guests online

Reading problem ?  

click here