മുല്ലപ്പെരിയാറിലേക്കൊരു യാത്ര (4) |
|
|
|
Written by ഫൈസല്‍ മുഹമ്മദ്
|
Sunday, 20 June 2010 17:52 |
ഒടുക്കം, നീണ്ട കാത്തിരിപ്പിനു ശേഷം അനുമതി ലഭിച്ചിരിക്കുന്നു, ഇനി സമയം കളയാനില്ല, ഡാമിനു മുകളിലേയ്ക്ക്.
ഡാമിലേയ്യ്ക്കു കയറിച്ചെല്ലുമ്പോള്‍ ആദ്യം കാണുന്ന കാഴ്ച്ച, ഈ മൂപ്പരെ പേരാണു ‘ജെ. ബെന്നി ക്വിക്ക്’, ബ്രിട്ടീഷുകാരുടെ മദ്രാസ് ഗവണ്മെന്റിനു കീഴില്‍ ജോലിചെയ്തീരുന്ന ഈ എഞ്ചിനീയര്‍ തമിഴ്നാട്ടിലെ ചില ജില്ല കളിലെ രൂക്ഷമായ ജലക്ഷാമത്തിനു പരിഹാരം കാണാന്‍ ശ്രമിക്കുകയും ഈ അണക്കെട്ടിന്റെ സാധ്യത കണ്ടെത്തുകയും ചെയ്തു.
ഈ ഡാമിന്റെ നിര്‍മ്മാണചുമതലയും അദ്ദേഹത്തിനായിരുന്നു എന്നും പറയപ്പെടുന്നു, ഇക്കാലത്തു പോലും എത്തിപ്പെടാന്‍ ബുദ്ധിമുട്ടുള്ള, ഘോരവനത്തിനകത്തു സ്ഥിതി ചെയ്യുന്ന, ഈയിടത്തില്‍ 100 വര്‍ഷങ്ങള്‍ക്കു മുമ്പിവര്‍ പെരിയാറിനു അണകെട്ടാന്‍ ആരംഭിച്ചു !, എന്നാല്‍ വ്യാപകമായ മനുഷ്യ / സ്വത്തുനാശത്തിലായിരുന്നു അതു കലാശിച്ചത്, തുടര്‍ന്ന് ബ്രിട്ടിഷ് സര്‍ക്കാര്‍ ആ നിര്‍മ്മാണത്തില്‍ നിന്നു പിന്തിരിഞ്ഞു, എന്നാല്‍ ശ്രീമാന്‍ ബെന്നിക്വിക്ക് പിന്തിരിഞ്ഞില്ല, ഇംഗ്ലണ്ടില്‍ അദ്ദേഹത്തിനുണ്ടായിരുന്ന മുഴുവന്‍ ആസ്തികളും വിറ്റ് അദ്ദേഹം ഡാമിന്റെ അണക്കെട്ട് സ്വന്തം ഉത്തരവാദിത്വത്തില്‍ ആരംഭിച്ചു, അതിന്റെ കണക്കറിഞ്ഞ ലോകവിവരമുള്ള എന്റെ ചില സുഹൃത്തുക്കള്‍ പറഞ്ഞത് ആ തുക ഇന്നും ഇമ്മിണി വെല്യ ഒന്നാണെന്നാണ്, പൊതുനിര്‍മ്മാണങ്ങളില്‍ വെട്ടിപ്പു നടത്തി സ്വന്തം ആസ്തികൂട്ടുന്ന ഇന്നിന്റെ നേതാക്കള്‍ക്കു സ്വന്തം സ്വത്തുവകകള്‍ വിറ്റ് അന്യദേശത്തെ ജനങ്ങള്‍ക്കുവേണ്ടി റിസ്കെടുത്ത ആ വിദേശി ഒരു മണ്ടനായിരിക്കാം, എന്തായാലും അദ്ദേഹത്തിന്റെ ഇച്ഛാ ശക്തിക്കുമുന്പില് പെരിയാറും കടുവകളും കട്ടാനകളും തോറ്റു, ഡാമുയര്‍ന്നു, അന്നത്തെ സാങ്കേതിക വിദ്യയില്‍ ചുണ്ണാമ്പും ശര്‍ക്കരയും ചേര്‍ന്ന ഒരു മിശ്രിതമായിരുന്നു നിര്‍മ്മാണത്തിനുപയോഗിച്ചിരുന്നത്, അതു സൂക്ഷിച്ചിരുന്ന അറകളും നിര്‍മ്മാണത്തിനിടയില്‍ മരണപ്പെട്ട / കൊല്ലപ്പെട്ട തൊഴിലാളികളുടെ ശവകുടീരങ്ങളും ഇപ്പോഴും അവിടെയുണ്ടു- കാട്ടിനുള്ളില്‍ - കാട്ടാനകളുടെ വികൃതികള്‍ അതിജീവിച്ച്, വിഷപ്പാമ്പുകളുടെ യുണൈറ്റഡ് സ്റ്റേറ്റ്സ് ആയി, പുതുമുറയിലെ മടിയന്മാരെ പരിഹസിച്ച്, ഇപ്പോഴും അവ തലയുയര്‍ത്തി നില്ക്കുന്നു.
വീജയകരമായി പണിപൂര്‍ത്തിയാക്കിയപ്പോള്‍ ബി.ക്വിക്കിന്റെ നിര്‍മ്മാണത്തെ പ്രകീര്‍ത്തിച്ച് ബ്രിട്ടീഷ് ഗവണ്മെന്റ് അദ്ദേഹത്തിനു ചിലവായതെല്ലാം തിരിച്ചുകൊടുക്കുകയും ചെയ്തു, അദ്ദേഹത്തിന്റെ ആ റിസ്കെടുക്കലിന്റെ മഹത്ത്വം തിരിച്ചറിയണമെങ്കില്‍ കുമിളിയില്‍ നിന്ന് ലോവര്‍ ക്യാമ്പ് വഴി തമിഴ്നാട്ടിലേയ്ക്കു പോകണം, അഞ്ചു ജില്ലകള്‍, തൊഴില്‍ കൃഷി മാത്രം, വഴിനീളെ നിരന്നു നില്ക്കുന്ന പഴം പച്ചക്കറി തോട്ടങ്ങള്‍, ഇതിനെല്ലാം കാരണം ഈ ജലം മാത്രം, അതിനാല്‍ ബെന്നിക്വിക്ക് അവര്‍ക്കു ദൈവമാണ്, ഒരു മനുഷ്യന്റെ പ്രവൃത്തി നൂറുവര്‍ഷമായി അഞ്ചു ജില്ലകളില്‍ പരന്നു കിടക്കുന്ന ജനങ്ങളുടെ ജീവന് നിലനിര്‍ത്തുന്നു, ഒരു മനുഷ്യ ജന്മം കൊണ്ടു അതില്‍ കൂടുതലെന്തു നേടാന്‍ !
ഇതാണു ഡാമിന്റെ മുഖം, നിര്‍മ്മാണത്തില്‍ പങ്കെടുത്ത എല്ലാ ബ്രിട്ടിഷ് ഉദ്യോഗസ്ഥരുടേയും പേരുകള്‍ ഇതില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഡാമിനു എപ്പോഴും പോലിസ് കാവലുണ്ടാകും, കേരളപോലീസിനാണു ഡ്യൂട്ടി, അതുകൊണ്ട് എല്ലാ വാര്‍ത്തകളും കേരളത്തിനു കിട്ടും, അതൊഴിവാക്കാന് കെ.പി. യെ ഒഴിവാക്കി കേന്ദ്ര ഏജന്‍സിയേയോ മറ്റോ ഏല്‍പ്പിക്കാന്‍ തമിഴര്‍ കുറേ ശ്രമിച്ചതാ, നടന്നില്ല, ഇങ്ങോട്ടേയ്ക്കു ഡ്യൂട്ടി കിട്ടുന്നത് മുജ്ജന്മത്തിലെ കര്‍മ്മദോശം കൊണ്ടാണെന്നു പോലീസന്മാര്‍ അടക്കം പറയുന്നു.
ഡാമിന്റെ തറക്കല്ല്, 1895 ല്‍ സ്ഥാപിച്ചത് !
|

2012 ജനുവരി 27 വെള്ളിയാഴ്ച. പ്രകൃതിയുമായി അലിഞ്ഞുചേര്‍ന്ന അഗസ്ത്യാര്‍കൂട തീര്‍ത്ഥയാത്ര അന്നു പുലര്‍ച്ചെ മൂന്നു മണിക്കാരംഭിച്ചു. 20 പേർ അടങ്ങിയ സംഘം വാഹനം തകരാറിലായത് മൂലം ബോണക്കാട് ചെന്നെത്തിയത് ഉച്ചയ്ക്ക് 1 മണിക്ക്. 11 മണി കഴിഞ്ഞാല്‍ വനത്തിലേക്ക് കടത്തിവിടാത്തതിനാല്‍ വിധിയെ പഴിച്ചു കൊണ്ട് അന്നത്തെ ദിവസം മുഴുമിപ്പിച്ചു. ജീപ്പിന്റെ സീറ്റില്‍ തിരിഞ്ഞും മറിഞ്ഞും ഉറക്കം വരാതെ കിടന്ന്,

കഴിഞ്ഞ ഓണക്കാലത്ത് തിരുവനന്തപുരത്ത് നിന്നും കോവളം ബീച്ചിലേക്കുള്ള ഒരു യാത്രയില്‍ ആണ് സമുദ്ര ബീച്ച് എന്ന ബോര്‍ഡ് കണ്ണില്‍ പെട്ടത് . കോവളം ബീച്ച് എത്തുന്നതിനു ഏകദേശം രണ്ടു കിലോമീറ്റര്‍ മുന്‍പ് വലതു വശത്തായി കണ്ട സമുദ്ര ബീച്ച് 800m എന്ന ബോര്‍ഡും ആ ബീച്ചിന്റെ പേരും എനിക്ക് പുതിയ അറിവായിരുന്നു. അറിയപ്പെടുന്ന കോവളം വീണ്ടും വീണ്ടും കാണുന്നതിനെക്കാള്‍ നല്ലതാണ്

കേരള തമിഴ്നാട് അതിര്‍ത്തിയില്‍ കിടക്കുന്ന കാര്‍ഷിക ഗ്രാമമായ കോവിലൂരിലേക്ക് ഒരു യാത്ര എന്നത് കുറെക്കാലമായി മനസ്സില്‍ കൊണ്ട് നടക്കുകയായിരുന്നു . മുന്നാര്‍ സന്ദര്‍ശിക്കാന്‍ കിട്ടിയ അവസരങ്ങളിലൊന്നും മൂന്നാര്‍ ടൌണില്‍ നിന്നും ഏകദേശം അമ്പതു കിലോമീറ്റര്‍ അകലത്തില്‍ കിടക്കുന്ന കോവിലൂരിലേക്ക് പോകാന്‍ കഴിഞ്ഞിട്ടില്ല. ഒരു ടൂര്‍ പോകുന്ന പോലെ പോകാന്‍ പറ്റിയ സ്ഥലം അല്ല

ഇടുക്കി ജില്ലയിലെ കല്യാണതണ്ട് മലനിരകളിലൂടെ ഒരു ട്രെക്കിംഗ് കഴിഞ്ഞു മടങ്ങി വരുമ്പോള്‍ ആണ് മലമുകളില്‍ വെച്ച് പശുവിനെ മേച്ചു നടക്കുന്ന ഒരു തമിഴ് നാട്ടുകാരനെന്നു തോന്നിപ്പിച്ച ഒരാളെ കണ്ടത് . മദ്യപിച്ചു ചുവന്ന കണ്ണുകളും, കറുത്ത് തടിച്ച രൂപവും, മുഷിഞ്ഞ വസ്ത്രവും എല്ലാം കണ്ടപ്പോള്‍ ആദ്യം സംസാരിക്കണോ എന്ന് സംശയിച്ചു . പക്ഷെ മടിച്ചു മടിച്ചു തുടങ്ങിയ ആ സംസാരം അവസാനിപ്പിച്ചത്

നീണ്ടനാളുകള്‍ക്കു ശേഷം കൂട്ടുകാര്സിനെ എല്ലാവരേയും ഒരു അവധിദിനം ഒരുമിച്ചു കൂട്ടി... കൃത്യ സമയത്തു തന്നെ എല്ലാവരും വന്നു എന്ന് പറഞ്ഞാല്‍ വിശ്വസിക്കില്ല എന്നറിയാം, ഏകദേശം 9 മണിയോടെ 3 ബൈക്കിലായി എല്ലാവരും കടയ്ക്കല്‍ ബസ് സ്റ്റാന്റില്‍ വന്നു. അപ്പോള്‍ ബസിലാണോ യാത്ര എന്നല്ലേ. അല്ലന്നേ, പലവഴിയില്‍ നിന്നെതാനൊരു വഴി, അതാണ് ബസ് സ്ടാന്റ്റ്.
നല്ല തെളിഞ്ഞ കാലാവസ്ഥയില്‍ പൊന്മുടിയിലേക്കുള്ള

എസ്റ്റേറ്റില്‍ നിന്ന് ഏകദേശം രണ്ടു കിലോമീറ്റര്‍ പോണം വെള്ളച്ചാട്ടത്തിലേക്ക്. പോകുന്ന വഴി ആണെങ്കില്‍ ഒരു ഒറ്റയടി പാത എന്നെ വിശേഷിപ്പിക്കാനാവൂ. ഒരു സൈഡില്‍ കാടും മറു സൈഡില്‍ ഏകദേശം 4500 അടി താഴ്ചയില്‍ ഉള്ള പ്രദേശങ്ങളും.
എങ്ങാനും ഒരബദ്ധം പറ്റിയാല്‍ പിന്നെ പൊടി പോലും കിട്ടുകില്ല.
പോകുന്ന വഴി എല്ലാം ധാരാളം യാത്രികര്‍ ഉണ്ട് എങ്കിലും കുടുംബത്തോടെ ഉള്ള യാത്രികര്‍ വളരെ കുറവാണ്.

ട്രിവാന്‍ഡ്രം മെയില്‍ ത്രിശൂര്‍ എത്തുമ്പോള്‍ രാവിലെ നാലു മണി ആകും. അവിടെ നിന്നും ഞാന്‍ ഡയറക്റ്റ് വണ്ടിയിലേക്ക് കയറാം. അവിടുന്ന് നേരെ ആതിരപ്പള്ളി വഴി വാള് പാറ ഷോളയാര്‍ വഴി നേരെ ചിന്നാര്‍. കാന്തല്ലൂര്‍ സ്റ്റേ, അല്ലേല്‍ മറ്റെവിടെലും. ട്രെയിനില്‍ കേറി യാത്ര തുടങ്ങിയപ്പോള്‍ ഒരു കാള്‍. 'അളിയാ നാളെ ഹര്‍ത്താല്‍ ആണ് '. പാളി, എല്ലാം പാളി. രാത്രി വരാമെന്ന് പറഞ്ഞവന് വന്നില്ല. അങ്ങനെ എല്ലാം

“ജീവിതം ഒരു വഴിത്തിരിവിൽ എത്തി നിൽക്കുകയല്ലേ? ഒരു മലകയറ്റം നല്ലതാണ്. “ രാവിലെ 5 മണിക്കെഴുന്നേറ്റ് യാത്ര പുറപ്പെടുമ്പോൾ മുഴങ്ങോടിക്കാരി പറഞ്ഞ വാചകങ്ങൾ ഒരു വിശ്വാസിയുടേതായിരുന്നു. ശരിയാണെന്ന് എനിക്കും തോന്നി. എല്ലാം നിയന്ത്രിക്കുന്ന ഒരു ശക്തിയുണ്ടെന്ന വിശ്വാസം എനിക്കുമുണ്ട്. ഇടയ്ക്ക് വല്ലപ്പോഴുമെങ്കിലും അതിനെ ആദരിക്കുകയും ബഹുമാനിക്കുകയും പൂജിക്കുകയും വേണം.
കുട്ടിക്കാലം മുതൽ

കേരളത്തിന്റേയും തമിഴ്നാടിന്റേയും അതിർത്തിയിൽ സ്ഥിതിചെയ്യുന്ന മംഗളാദേവിക്ഷേത്രം സംസ്ഥാനപുരാവസ്തുവകുപ്പിന്റെ സംരക്ഷിത ചരിത്രസ്മാരകമാണ്. ഇടുക്കിജില്ലയിലെ പീരുമേട് താലൂക്കിൽ കുമിളി വില്ലേജിലാണ് ഈ സ്മാരകം. സമുദ്രനിരപ്പിൽ നിന്നും ഏകദേശം 4000-അടി ഉയരത്തിൽ മംഗളാദേവിമലയുടെ നെറുകയിൽ തമിഴ്നാട്ടിലെ കമ്പം താഴ്വരയ്ക് അഭിമുഖമായി സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്ര സമുച്ചയം എട്ടാം നൂറ്റാണ്ടിൽ

മൂന്നാർ യാത്ര ഭാഗം 1, ഭാഗം 2.
സ്കൂളിലെ ഉച്ചഭക്ഷണത്തിന്റെ മണം വയറ്റിലെ വിശപ്പിനെ അതിന്റെ അത്യുന്നതങ്ങളിലെത്തിച്ചിരുന്നു.
പോകുന്ന വഴി ചില ചെറുകിട ഇടത്തരം ഭോജനശാലകള്‍ കണ്ടിരുന്നു എങ്കിലും ഒരെണ്ണം മനസ്സില്‍ കുറിച്ചിട്ടിരുന്നു.
തലയുയര്‍ത്തി നില്കുന്ന മേഘമാലകള്‍ കഴുത്തിലും കാതിലും വാരിയണിഞ്ഞ മലകളെയും ഇളം തെന്നലുകളാല്‍
തഴുകുന്ന തോട്ടങ്ങളെയും പിന്നിലാക്കി യാത്ര തുടര്‍ന്നു. മറയൂര്‍