You are here: Home കേരളം ഇടുക്കി കല്യാണത്തണ്ട്


കല്യാണത്തണ്ട് PDF Print E-mail
Written by സോജന്‍ പി.ആര്‍   
Sunday, 20 June 2010 17:18
ടുക്കിയിലെ എറ്റവും മനോഹരമായ സ്ഥലം ഏതാണ് മാഷേ?“

പതിവു ചോദ്യം ഇടുക്കി കണാന്‍ എത്തുന്ന സഞ്ചാരികളുടേതാണ്.

പെട്ടന്ന് ഒരുത്തരം പറയാന്‍ പറ്റാത്ത ചോദ്യമാണ്. ഇടുക്കിയിലെ എല്ലാസ്ഥലങ്ങലും മനോഹരങ്ങലാണ്,ഒരൊ സ്ഥലതിനും അതിന്റെതായ പ്രത്യേകതകള്‍ ധാരാളമാണ്. എങ്കിലും ഈ ചോദ്യത്തിനു ഉത്തരം പറയേണ്ടി വന്നപ്പോളൊക്കെ “കല്യാണതണ്ട്“ എന്നാകും പറഞ്ഞിട്ടുണ്ടാകുക.

സഞ്ചാരികളില്‍നിന്നകന്നു ഇടുക്കി ജലാശയതിന്റെയും കാനനഭംഗിയുടെയും വശ്യത ഒളിപ്പിച്ച് കല്യാണത്തണ്ടു മലനിരകള്‍ മയങ്ങുന്നതിവിടെയാണ്. 360 ഡിഗ്രീ ചുറ്റിലും കണ്ണിലും മനസിലും ഒതുങ്ങാത്ത മനോഹരദര്‍ശനം ഒറ്റയ്ക്കു നുകരാം എന്നതാണ് ഇവിടുത്തെ പ്രത്യേകത.


തൊടുപുഴ-കട്ടപ്പന സ്റ്റേറ്റ് ഹൈവേയില്‍ പൈനവില്‍ നിന്നും 17 കിലൊമീറ്റര്‍ അകലെ കാ‍ല്‍വരിമൌന്റ് അഥവാ പത്താംമൈല്‍ എന്ന സ്ഥലത്തു നിന്നുമാണ് ഇവിടേക്കു തിരിഞ്ഞു പോകേണ്ടത്. ഒന്നു രണ്ടു ചായ കടകളും മറ്റു ചെറിയ കടകളും മാത്രമുള്ള ഇവിടടുത്തു ഒരു തേയില ഫാക്ടറിയും ഉണ്ട് . ഏറ്റവും ഉയരം കൂടിയ ഈ സ്ഥലത്ത് കടുത്ത വേനലില്‍ ഒഴിച്ചു തണുപ്പും മഞ്ഞും സാധാരണമാണ്. കൊച്ചിടുക്കി കാനനഭംങ്ങിയും കല്യാണതണ്ട് മലനിരകളും കാല്‍വരി മൌന്റ് മല സഞ്ചാരികളില്‍ നിന്നും മറച്ചുപിടിക്കുന്നതിനാല്‍ റോഡിലൂടെ യാത്ര ചെയ്യുന്നവര്‍ക്ക് മറുപുറത്തെ വിസ്മയകാഴ്ച്ചകളെ പറ്റി യാതൊരു ഊഹവും കിട്ടില്ല. പത്താം മൈലില്‍ നിന്നും ഇവിടേക്കുള്ള വഴിയില്‍ വനസംരക്ഷണ സമിതി വക നിറം മങ്ങി പടം കണാന്‍ കഴിയാത്ത ഒരു ബോര്‍ഡു കണ്ണില്‍ പെടുന്നവര്‍പോലും മുകലിലേക്കു നോക്കുമ്പോള്‍ അവിടെ കാര്യമായി ഒന്നും ഉണ്ടാവില്ല എന്നേ ചിന്തിക്കൂ. ഇവിടുത്തെ പ്രശാന്തതയ്ക്കും പവിത്രതക്കും ഇതുതന്നെയാണ് പ്രധാന കാരണം.

പത്താം മൈലില്‍ നിന്നും മുകലിളിലേക്കു കുത്തുകയറ്റമാണ്‍. കോണ്‍ക്രീറ്റ് പാത വളരെ പെട്ടന്നു അവസാനിക്കും ശേഷം കുത്തു കയറ്റങ്ങളും ഉരുളന്‍കല്ലുകള്‍ നിറഞ്ഞ വഴിയാണ്. കാറുകളുടെ അടി ഇടിക്കാന്‍ സാധ്യതയുള്ളതിനാല്‍ വണ്ടിയെ സ്നേഹിക്കുന്നര്‍ പത്താം മൈലില്‍ നിന്നും ജീപ്പു വിളിച്ചു പൊകുന്നതാണു ഉത്തമം. അല്ലെങ്കില്‍ നിങ്ങളുടെ എസ്.യു.വി ഒന്നു ശരിക്കു ആസ്വദിക്കുകയുമാകാം. മുകളില്‍ ചെല്ലുമ്പോള്‍ അവിടെ “ആപെ” ഓട്ടോ കണ്ടാല്‍ ഞെട്ടണ്ട. ഇവിടുത്തെ ഓട്ടോക്കാര്‍ സാഹസികരാണ്.

ഒരു കിലോമീറ്റര്‍ കയറി മുകളില്‍ എത്തുംവരെ ആര്‍ക്കും മടുപ്പുതോന്നും.“ഇയാളിതെങ്ങൊട്ടാ കൊണ്ടുപോകുന്നത് ” എന്ന മട്ടിലാണ് എന്റെ കൂടെ വന്ന പലരും നോക്കിയിട്ടുള്ളതെങ്കിലും മലയുടെ മുകളിലെത്തി മറുവശം കാണുമ്പോള്‍ അവരുടെ മുഖത്തെ ഭാവം കണ്ടാല്‍ സംതൃപ്തമാകും. ഇടുക്കി ജലാശയം മലകളെ ചുറ്റിപിണഞ്ഞു കിടക്കുന്ന കാഴ്ച്ച. മുന്നില്‍ കൊടും വനങ്ങളും ദ്വീപുകളും അവക്കുമുകളിലായി മലകലുടെ നീണ്ട നിരകളും..പിന്നില്‍ ആനമുടി ഉള്‍പ്പെടെ ഉള്ള മലകളുടെ വിദൂരകാഴ്ച്ചകള്‍ ‍..പക്ഷെ ചിലസമയങ്ങളില്‍ വരുന്ന മൂടല്‍മഞ്ഞു അല്പസമയം ദൂരക്കാഴ്ച്ചകളെ മറച്ചെങ്കില്‍ വിഷമിക്കേണ്ട,ജലായത്തില്‍ നിന്നും മുകളിലേക്കു വരുന്ന കാറ്റ് കാഴ്ചകളുടെ കാന്‍വാസ് തുടയ്ക്കുന്ന സുന്ദരദര്‍ശനം കാണാന്‍ ഭാഗ്യം ലഭിക്കും.

പത്തുമുപ്പതു വര്‍ഷങ്ങള്‍ക്കും മുന്‍പു (ക്രുത്യം പറഞ്ഞാല്‍ 1973 നു മുന്‍പ്) ഇടുക്കി അണക്കെട്ടില്‍ വെള്ളം സംഭരിക്കുന്നതിനും മുന്‍പു ഇടുക്കി റിസര്‍വ്വ് വനത്തിന്റെ ഭാഗമായി കിടന്നിരുന്ന മലകളും വനങ്ങളും അണകെട്ടി വെള്ളം നിറഞ്ഞതോടെ വെള്ളത്തിനടിയിലായി. ചില മലകള്‍ ദ്വീപുകളായി. ഇത്തരം വലുതും ചെറുതുമായ അനവധി ദ്വീപുകള്‍ ഇവിടെ നിന്നാല്‍ കാണാ‍ന്‍ കഴിയും. കാലവര്‍ഷത്തിനും വേനലിനുമിടയില്‍ ജലനിരപ്പില്‍ നൂറിലധികം അടിയുടെ വത്യാസം ഉണ്ടാകുന്നതിനാല്‍ വേനല്‍ തുടങ്ങിയാല്‍ പല ദ്വീപുകളും ദ്വീപല്ലാതാകുകയും പുതിയ ദ്വീപുകള്‍ ഉയര്‍ന്നു വരുന്നതും സാധാരണ കാഴ്ചയാണ്. മഴതുടങ്ങിയാല്‍ മുന്‍പു കണ്ടിട്ടുള്ള പല ദ്വീപുകളും അപ്രത്യക്ഷമാകും.

ജലാശയത്തിനു പലയിടങ്ങളില്‍ പല നിറങ്ങളാണ്.സൂര്യ പ്രകാശവും ആഴവും മുങ്ങികിടക്കുന്ന കുന്നുകളുടെ മണ്ണിന്റെ ഘടനയുമനുസരിച്ചു പച്ച, നീല, ഇളം നിറങ്ങള്‍ തുടങ്ങി തടാകത്തിന്റെ ഭാഗങ്ങള്‍ പല നിറങ്ങളിലാണ് കാണപ്പെടുക. ഭാഗ്യശാലികള്‍ക്ക് ആനക്കൂട്ടം ദ്വീപുകളില്‍ നിന്നും ദ്വീപുകളിലേക്കു നീന്തുന്നതു കാണാനാകും. അനുഭവം വെച്ചുനോക്കിയാല്‍ ഈ ഭാഗ്യം ലഭിക്കാന്‍ ക്യാമറ ഇല്ലാതെ പോകണം.

മുന്‍പ് ഇവിടെ ടൂറിസം വക ടിക്കറ്റ് കൌണ്ടറും ഒരു വാച്ചറും ഉണ്ടായിരുന്നത് ഇപ്പോള്‍ പൊളിച്ചു
മാറ്റിയിരിക്കുന്നു. വിനോദസഞ്ചാരികള്‍ക്കായി തീര്‍ത്ത കുടിലുകളില്‍ തണുത്ത കാറ്റേറ്റ് അരുടേയും ശല്യമില്ലാതെ കാഴ്ച കണ്ടിരിക്കുന്നതിന്റെ സുഖം ഒന്നു വേറെയാണ്. ഇവിടെ എത്തുന്നവര്‍ പലര്‍ക്കും മലയിറങ്ങി ജലാശയത്തിന്റെ അടുത്തു പോകാന്‍ തോന്നുന്നതു സ്വഭാവികം. മുകളില്‍ നിന്നു താഴേക്കുനോക്കുമ്പോള്‍ ദൂരം ശരിയായി മനസിലാക്കാന്‍ പറ്റാത്തതാണ് കാരണം. അങ്ങനെയുള്ളവര്‍ക്കു ദൂരത്തെ കുറിച്ചു ധാരണ കിട്ടാന്‍ അവിടെ നിന്നും താഴേക്ക് ഒരു കല്ലെറിഞ്ഞു നോക്കുന്നതു നന്നായിരിക്കും എന്നു അനുഭവം സാക്ഷി. ജലാശയതിന്റെ അടുത്തുള്ള പക്ഷി മൂക്കന്‍ പാറയും ഹട്ടും ഒക്കെ വളരെ മനോഹരമാണെങ്കിലും കൊടുംവനത്തിലൂടെ അവിടെ പോയിവരാ‍ന്‍ കുറഞ്ഞതു 4 മണിക്കൂര്‍ എങ്കിലും വേണം.

അല്പം സാഹസികത താല്പര്യമുള്ളവര്‍ക്ക് നാരകക്കാനം ടണല്‍ യാത്ര പരീക്ഷിക്കാവുന്നതാണ്. കാല്‍വരി മൌന്റില്‍ നിന്നും ഇടുക്കി വഴിക്കു 5 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ഇവിടെയെത്താം. വഴിയില്‍ പ്രത്യേകിച്ചു ബോര്‍ഡുകല്‍ ഒന്നും തന്നെയില്ല. നാ‍രകകാനത്തെ തടയണയില്‍ നിന്നും ഇടുക്കി പദ്ധതിയിലേക്കു വെള്ളം എത്തിക്കന്‍ നിര്‍മിച്ചതാണ് 1 കിലോമീറ്ററോളം നീളമുള്ള ഈ തുരങ്കം. കുറത്തിമലയുടെ ഉദരത്തിലൂടെ ഉള്ള ഈ ഗുഹ വളവുകളില്ലാത്തതാണ്. 10 അടിയിലധികം വാവട്ടമുള്ള ഗുഹയുടെ ഒരറ്റത്തു നിന്നു നൊക്കിയാല്‍ ഒരു രൂപ നാ‍ണയത്തിന്റെ വലിപ്പത്തില്‍ 1 കിലോമീറ്റര്‍ അകലെ മറ്റെ അറ്റം കാണാന്‍ കഴിയും. ഇടുക്കി അണക്കെട്ടിനു സമീപം വനത്തിനുള്ളിലെ പാറക്കെട്ടിലാണ് അവസാനിക്കുന്നത്. ഇതു കടന്നു വന്നാല്‍ ജലാശയത്തിന്റെ കരയില്‍ എത്താന്‍ ഇത്തവണ കൂട്ടിന് രംഗന്‍ ആയിരുന്നു.

മഴ ശക്തമാകാത്തതിനാല്‍ ടണലില്‍ വെള്ളം നന്നെ കുറവായിരുന്നു. ഉള്ളിലെ വായു സഞ്ചാരത്തെ പറ്റി അദ്യം പോകുന്നവര്‍ക്കു പേടി തോന്നും. ശക്തിയുള്ള രണ്ടു ടോര്‍ച്ച് കയ്യില്‍ കരുതിയിരുന്നു. ഗുഹയുടെ തുടക്കത്തില്‍ തടികളും മറ്റും ഒഴുകി തടസ്സങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ നിര്‍മ്മിച്ചിരിക്കുന്ന അഴികള്‍ക്കിടയിലൂടെ നൂണു ഉള്ളില്‍ കടന്നാല്‍ പിന്നെ കാണാന്‍ തുരങ്കതിന്റെ രണ്ടു
വശങ്ങള്‍ മാത്രം. മുഴക്കവും,ഇരുട്ടും,തണുപ്പും,രണ്ടറ്റത്തേക്കുമുള്ള ദൂരവും നടുവിലെത്തുമ്പോള്‍ ശരിക്കും ഭയം ജനിപ്പിക്കും.

ഗുഹയുടെ ഉള്ളില്‍ കരിങ്കല്ലുകളില്‍ നിന്നും വെള്ളം ഇറ്റുവീഴുന്നുണ്ട്. തുരങ്കതിന്റെ അവസാനമെത്തുമ്പോള്‍ കാണുന്ന വനഭംഗി ഒന്നു വേറെ തന്നെയാണ്. കാല്‍വരി മൌണ്ടില്‍ നിന്നു കണ്ട കാഴ്ച്ചകള്‍ ഇവിടെ തൊട്ടടുത്തുകാണാം.
(ശ്രദ്ധിക്കുക ഇത്തരം തുരങ്കങ്ങളിലൂടെയുള്ള യാത്ര വളരെ അപകടം പിടിച്ചതും മുന്നറിയിപ്പു ബോര്‍ഡുകളില്ലെങ്കിലും നിരോധിച്ചിട്ടുള്ളതുമാണ്. ഇടുക്കിയില്‍ ഇത്തരം മറ്റു ഗുഹകള്‍ ഉള്ളതു കട്ടപ്പനയ്ക്കടുത്തു അഞ്ചുരുളിയിലും വാഗമണ്ണിലുമാണ്‍. 3 കിലോമീറ്ററിലധികം നീളമുള്ള അഞ്ചുരുളി തുരങ്കവും വളവുകളില്ലാത്തതാണ്. ഇരട്ടയാര്‍ അണക്കെട്ടും ഇടുക്കിയും ബന്ധിപ്പിക്കുന്ന ഈ തുരങ്കത്തിലൂടെ നിര്‍മ്മാണ ശേഷം ആരും പോയിട്ടില്ലത്രെ! വിഷവാതകങ്ങളും ഓക്സിജന്റെ കുറവും മരണം വിളിച്ചു വരുത്തും. നിര്‍മ്മാണത്തിലെ അപാകത മൂലം വളഞ്ഞു പോകുകയും തന്മൂലം തീരെ വെളിച്ചമില്ലാത്തതുമായ വാഗമണ്ണിലെ തുരങ്കം ഏറെ ഭീകരമാണ്)

ദൂരം : ഇടുക്കി ജില്ല ആസ്ഥാനത്ത് നിന്നും 17 കിലോമീറ്റര്‍
ഉയരം : 2700 അടിക്കു മുകളില്‍ .
യാത്ര : ജീപ്പ് അനുയോജ്യം
അനുയോജ്യ സമയങ്ങള്‍ : 11.00am -2.00pm അനുയോജ്യം
കാഴ്ച : കല്യാണതണ്ട് മലകള്‍ ,ഇടുക്കി ജലാശയം
തങ്ങാനൊരിടം : ഗവ.ഗസ്റ്റ് ഹൌസ് ചെറുതോണി(91-4865-2233086),ഹോട്ടല്‍ സ്റ്റോണേജ് ചെറുതോണി
സഹായത്തിന് :9447522368,9447522056 (Strangers painavu)
Last Updated on Monday, 21 June 2010 05:51
 


കേരളം: ഏറ്റവും പുതിയ ലേഖനങ്ങള്‍

അഗസ്ത്യഹൃദയം തേടി
അഗസ്ത്യഹൃദയം തേടി
2012 ജനുവരി 27 വെള്ളിയാഴ്ച. പ്രകൃതിയുമായി അലിഞ്ഞുചേര്‍ന്ന അഗസ്ത്യാര്‍കൂട തീര്‍ത്ഥയാത്ര അന്നു പുലര്‍ച്ചെ മൂന്നു മണിക്കാരംഭിച്ചു. 20 പേർ അടങ്ങിയ സംഘം വാഹനം തകരാറിലായത്‌ മൂലം ബോണക്കാട് ചെന്നെത്തിയത് ഉച്ചയ്ക്ക് 1 മണിക്ക്. 11 മണി കഴിഞ്ഞാല്‍ വനത്തിലേക്ക് കടത്തിവിടാത്തതിനാല്‍ വിധിയെ പഴിച്ചു കൊണ്ട്‌ അന്നത്തെ ദിവസം മുഴുമിപ്പിച്ചു. ജീപ്പിന്റെ സീറ്റില്‍ തിരിഞ്ഞും മറിഞ്ഞും ഉറക്കം വരാതെ കിടന്ന്,
സമുദ്ര ബീച്ച്
സമുദ്ര ബീച്ച്
കഴിഞ്ഞ ഓണക്കാലത്ത്  തിരുവനന്തപുരത്ത് നിന്നും കോവളം ബീച്ചിലേക്കുള്ള ഒരു യാത്രയില്‍ ആണ് സമുദ്ര ബീച്ച് എന്ന ബോര്‍ഡ്‌ കണ്ണില്‍ പെട്ടത് . കോവളം ബീച്ച് എത്തുന്നതിനു ഏകദേശം രണ്ടു കിലോമീറ്റര്‍  മുന്‍പ്  വലതു വശത്തായി കണ്ട  സമുദ്ര ബീച്ച് 800m എന്ന ബോര്‍ഡും ആ ബീച്ചിന്റെ പേരും എനിക്ക് പുതിയ അറിവായിരുന്നു. അറിയപ്പെടുന്ന കോവളം  വീണ്ടും വീണ്ടും കാണുന്നതിനെക്കാള്‍ നല്ലതാണ്
കോവിലൂര്‍
കോവിലൂര്‍
കേരള തമിഴ്നാട് അതിര്‍ത്തിയില്‍ കിടക്കുന്ന കാര്‍ഷിക ഗ്രാമമായ കോവിലൂരിലേക്ക്  ഒരു യാത്ര  എന്നത് കുറെക്കാലമായി മനസ്സില്‍ കൊണ്ട് നടക്കുകയായിരുന്നു . മുന്നാര്‍ സന്ദര്‍ശിക്കാന്‍ കിട്ടിയ അവസരങ്ങളിലൊന്നും മൂന്നാര്‍ ടൌണില്‍ നിന്നും ഏകദേശം അമ്പതു കിലോമീറ്റര്‍ അകലത്തില്‍ കിടക്കുന്ന കോവിലൂരിലേക്ക്  പോകാന്‍ കഴിഞ്ഞിട്ടില്ല. ഒരു ടൂര്‍ പോകുന്ന  പോലെ പോകാന്‍ പറ്റിയ സ്ഥലം അല്ല
നാരകക്കാനം തുരങ്കത്തിലൂടെ
നാരകക്കാനം തുരങ്കത്തിലൂടെ
ഇടുക്കി ജില്ലയിലെ കല്യാണതണ്ട് മലനിരകളിലൂടെ ഒരു ട്രെക്കിംഗ് കഴിഞ്ഞു മടങ്ങി വരുമ്പോള്‍ ആണ് മലമുകളില്‍ വെച്ച്  പശുവിനെ മേച്ചു നടക്കുന്ന ഒരു തമിഴ് നാട്ടുകാരനെന്നു തോന്നിപ്പിച്ച  ഒരാളെ കണ്ടത് . മദ്യപിച്ചു ചുവന്ന കണ്ണുകളും, കറുത്ത് തടിച്ച രൂപവും, മുഷിഞ്ഞ വസ്ത്രവും  എല്ലാം കണ്ടപ്പോള്‍ ആദ്യം സംസാരിക്കണോ എന്ന് സംശയിച്ചു . പക്ഷെ  മടിച്ചു മടിച്ചു തുടങ്ങിയ ആ സംസാരം അവസാനിപ്പിച്ചത്
പൊന്മുടി തഴുകുമ്പോള്‍
 പൊന്മുടി തഴുകുമ്പോള്‍
നീണ്ടനാളുകള്‍ക്കു ശേഷം കൂട്ടുകാര്സിനെ എല്ലാവരേയും ഒരു അവധിദിനം ഒരുമിച്ചു കൂട്ടി... കൃത്യ സമയത്തു തന്നെ എല്ലാവരും വന്നു  എന്ന് പറഞ്ഞാല്‍ വിശ്വസിക്കില്ല എന്നറിയാം, ഏകദേശം 9 മണിയോടെ 3 ബൈക്കിലായി എല്ലാവരും കടയ്ക്കല്‍ ബസ്‌ സ്റ്റാന്റില്‍ വന്നു. അപ്പോള്‍ ബസിലാണോ യാത്ര എന്നല്ലേ. അല്ലന്നേ, പലവഴിയില്‍ നിന്നെതാനൊരു വഴി, അതാണ്‌ ബസ്‌ സ്ടാന്റ്റ്‌.   നല്ല തെളിഞ്ഞ കാലാവസ്ഥയില്‍ പൊന്മുടിയിലേക്കുള്ള
നെല്ലിയാമ്പതി - (ഭാഗം 2)
നെല്ലിയാമ്പതി - (ഭാഗം 2)
എസ്റ്റേറ്റില്‍ നിന്ന് ഏകദേശം രണ്ടു കിലോമീറ്റര്‍ പോണം വെള്ളച്ചാട്ടത്തിലേക്ക്. പോകുന്ന വഴി ആണെങ്കില്‍ ഒരു ഒറ്റയടി പാത എന്നെ വിശേഷിപ്പിക്കാനാവൂ. ഒരു സൈഡില്‍ കാടും മറു സൈഡില്‍ ഏകദേശം 4500 അടി താഴ്ചയില്‍ ഉള്ള പ്രദേശങ്ങളും. എങ്ങാനും ഒരബദ്ധം പറ്റിയാല്‍ പിന്നെ പൊടി പോലും കിട്ടുകില്ല. പോകുന്ന വഴി എല്ലാം ധാരാളം യാത്രികര്‍ ഉണ്ട് എങ്കിലും കുടുംബത്തോടെ ഉള്ള യാത്രികര്‍ വളരെ കുറവാണ്.
മൂന്നാറും ലക്കം ഫാൾസും
മൂന്നാറും ലക്കം ഫാൾസും
ട്രിവാന്‍ഡ്രം മെയില്‍ ത്രിശൂര്‍ എത്തുമ്പോള്‍ രാവിലെ നാലു മണി ആകും. അവിടെ നിന്നും ഞാന്‍ ഡയറക്റ്റ് വണ്ടിയിലേക്ക് കയറാം. അവിടുന്ന് നേരെ ആതിരപ്പള്ളി വഴി വാള്‍ പാറ ഷോളയാര്‍ വഴി നേരെ ചിന്നാര്‍. കാന്തല്ലൂര്‍ സ്റ്റേ, അല്ലേല്‍ മറ്റെവിടെലും. ട്രെയിനില്‍ കേറി യാത്ര തുടങ്ങിയപ്പോള്‍ ഒരു കാള്‍. 'അളിയാ നാളെ ഹര്‍ത്താല്‍ ആണ് '. പാളി, എല്ലാം പാളി. രാത്രി വരാമെന്ന് പറഞ്ഞവന്‍ വന്നില്ല. അങ്ങനെ എല്ലാം
കുരിശിന്റെ വഴിയേ ഒരു യാത്ര
കുരിശിന്റെ വഴിയേ ഒരു യാത്ര
“ജീവിതം ഒരു വഴിത്തിരിവിൽ എത്തി നിൽക്കുകയല്ലേ? ഒരു മലകയറ്റം നല്ലതാണ്. “ രാവിലെ 5 മണിക്കെഴുന്നേറ്റ് യാത്ര പുറപ്പെടുമ്പോൾ മുഴങ്ങോടിക്കാരി പറഞ്ഞ വാചകങ്ങൾ ഒരു വിശ്വാസിയുടേതായിരുന്നു. ശരിയാണെന്ന് എനിക്കും തോന്നി. എല്ലാം നിയന്ത്രിക്കുന്ന ഒരു ശക്തിയുണ്ടെന്ന വിശ്വാസം എനിക്കുമുണ്ട്. ഇടയ്ക്ക് വല്ലപ്പോഴുമെങ്കിലും അതിനെ ആദരിക്കുകയും ബഹുമാനിക്കുകയും പൂജിക്കുകയും വേണം.   കുട്ടിക്കാലം മുതൽ
കണ്ണകി സമക്ഷം
കണ്ണകി സമക്ഷം
കേരളത്തിന്റേയും തമിഴ്നാടിന്റേയും അതിർത്തിയിൽ സ്ഥിതിചെയ്യുന്ന മംഗളാദേവിക്ഷേത്രം സംസ്ഥാനപുരാവസ്തുവകുപ്പിന്റെ സംരക്ഷിത ചരിത്രസ്മാരകമാണ്. ഇടുക്കിജില്ലയിലെ പീരുമേട് താലൂക്കിൽ കുമിളി വില്ലേജിലാണ് ഈ സ്മാരകം. സമുദ്രനിരപ്പിൽ നിന്നും ഏകദേശം 4000-അടി ഉയരത്തിൽ മംഗളാദേവിമലയുടെ നെറുകയിൽ തമിഴ്നാട്ടിലെ കമ്പം താഴ്വരയ്ക് അഭിമുഖമായി സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്ര സമുച്ചയം എട്ടാം നൂറ്റാണ്ടിൽ
മൂന്നാറിലേക്ക് (ഭാഗം 3) - ഇരവികുളം നാഷണൽ പാർക്ക്
മൂന്നാറിലേക്ക് (ഭാഗം 3) - ഇരവികുളം നാഷണൽ പാർക്ക്
മൂന്നാർ യാത്ര ഭാഗം 1, ഭാഗം 2. സ്കൂളിലെ ഉച്ചഭക്ഷണത്തിന്റെ മണം വയറ്റിലെ വിശപ്പിനെ അതിന്റെ അത്യുന്നതങ്ങളിലെത്തിച്ചിരുന്നു. പോകുന്ന വഴി ചില ചെറുകിട ഇടത്തരം ഭോജനശാലകള്‍ കണ്ടിരുന്നു എങ്കിലും ഒരെണ്ണം മനസ്സില്‍ കുറിച്ചിട്ടിരുന്നു. തലയുയര്‍ത്തി നില്‍കുന്ന മേഘമാലകള്‍ കഴുത്തിലും കാതിലും വാരിയണിഞ്ഞ മലകളെയും ഇളം തെന്നലുകളാല്‍ തഴുകുന്ന തോട്ടങ്ങളെയും പിന്നിലാക്കി യാത്ര തുടര്‍ന്നു.  മറയൂര്‍
Banner
Banner
Hits:3666860
Visitors: 1127585
We have 28 guests online

Reading problem ?  

click here