You are here: Home കേരളം ആലപ്പുഴ ഹരിപ്പാട് ശ്രീരാമകൃഷ്ണാശ്രമം


ഹരിപ്പാട് ശ്രീരാമകൃഷ്ണാശ്രമം PDF Print E-mail
Written by മണികണ്ഠന്‍   
Saturday, 19 June 2010 04:13
ന്റര്‍‌നെറ്റും ചാറ്റിങ്ങും വളരെ അധികം നല്ല സുഹൃത്തുക്കളെ എനിക്കു നല്‍‌കിയിട്ടുണ്ട്. ഞങ്ങള്‍ ഇടക്കു ഒത്തുകൂടി ചിലയാത്രകളും നടത്താറുണ്ട്‌. അത്തരം യാത്രകളില്‍ എടുക്കുന്ന ചിത്രങ്ങളാണ് എന്റെ പഴയ പല പോസ്റ്റുകളിലും ഞാന്‍ ചേര്‍‌ത്തിട്ടുള്ളത്‌. കഴിഞ്ഞ ദിവസവും അത്തരം ഒരു യാത്ര ഞങ്ങള്‍ നടത്തുകയുണ്ടായി. ഞങ്ങളുടെ ചില സുഹൃത്തുക്കളുടെ വീടുകള്‍ സന്ദര്‍ശിക്കുകയായിരുന്നു പ്രധാന ഉദ്ദേശ്യം. അങ്ങനെ അവസാനം ഞങ്ങള്‍ എത്തിയതു ഞങ്ങള്‍‌ക്കു ജ്യേഷ്‌ഠതുല്ല്യനായ സഞ്ചുവേട്ടന്റെ ഹരിപ്പാട്ടുള്ള വീട്ടില്‍ ആണ്. അവിടെ അടുത്തുതെന്നെ കണ്ട തകര്‍ന്ന ഒരു കെട്ടിടം ഞങ്ങളുടെ ശ്രദ്ധയാകര്‍‌ഷിച്ചു. അപ്പോള്‍ സഞ്ചുവേട്ടനാണ് പറഞ്ഞത്‌ അതു ഹരിപ്പാട്‌ ശ്രീ രാമകൃഷ്ണാശ്രമം ആണെന്ന്‌. കേരളത്തിലെ ആദ്യത്തെ രാമകൃഷ്ണാശ്രമം. അതു തികച്ചും ഒരു പുതിയ അറിവായിരുന്നു ഞങ്ങള്‍ക്ക്‌. ഹിന്ദു ധര്‍മ്മത്തിലെ അപചയങ്ങള്‍‌ക്കെതിരെ പ്രവര്‍ത്തിച്ച ശ്രീ രാമകൃഷ്ണപരമഹംസരുടെയും, സ്വാമി വിവേകനന്ദന്റേയും, മറ്റും ആശയങ്ങളില്‍ നിന്നും ഉടലെടുത്ത രാമകൃഷ്ണാമിഷന്റെ കീഴില്‍ കേരളത്തില്‍‌ സ്ഥാ‍പിതമായ ആദ്യ ആശ്രമത്തിന്റെ ഇന്നത്തെ അവസ്ഥ ശരിക്കും വേദനാജനകം തന്നെയാണ്. ഈ ആശ്രമത്തെപ്പറ്റി അവിടെനിന്നും പിന്നീട്‌ ഇന്റെര്‍‌നെറ്റില്‍‌ നിന്നും ശേഖരിച്ച ചില വിവരങ്ങള്‍‌ ഇവിടെ ചേര്‍ക്കുന്നു.

ഇത് ഈ ആശ്രമത്തിന്റെ തറക്കല്ലിട്ടതിന്റെ സൂചകമായി പ്രധാനകവാടത്തിലുള്ള ശിലാഫലകം. ഇതില്‍ പറയുന്നതനുസരിച്ചു ശ്രീരാ‍മകൃഷ്ണപരമഹംസരുടെ ശിഷ്യനായിരുന്ന ശ്രീ നിര്‍മ്മലാനന്ദ സ്വാമികള്‍ 1912 സെപ്തംബര്‍ മാസം നലാം തീയതി കൃഷ്ണാഷ്ടമി ദിവസം രാവിലെ ഈ ആശ്രമത്തിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ചു എന്നാണ്. എന്നാല്‍‌ സ്വമി നിര്‍മ്മലാനന്ദജിയെപ്പറ്റി ശ്രീ രാമകൃഷ്ണാമിഷന്‍‌ പ്രസിദ്ധീകരിച്ച പുസ്തകത്തില്‍ 1912 സെപ്റ്റംബര്‍‌ പതിനൊന്നിനു തന്റെ മൂന്നാമത്തെ കേരളസന്ദര്‍‌ശനവേളയിലാണ് സ്വാമികള്‍ ഇതിന്റെ ശിലാസ്ഥാപനം നടത്തിയത്‌ എന്നാണ് പറയുന്നത്‌.

ഇതു ആശ്രമത്തിന്റെ ഇന്നത്തെ ചിത്രം. ബ്രഹ്മചാരി വെങ്കിടസുബ്രഹ്മണ്യ അയ്യര്‍‌ നല്‍കിയ സ്ഥലത്താണ് അന്ന്‌ ഈ ആശ്രമം പണിതതു. അദ്ദേഹം പിന്നീടു സന്യാസം സ്വീകരിക്കുകയും സ്വാമി ചിത്‌സുഖാനന്ദ എന്ന പേരില്‍ പ്രശസ്തനാവുകയും ചെയ്തു. അന്നു ആശ്രമത്തിന്റെ നിര്‍മ്മാണത്തിനാവശ്യമായ പ്രധാന സംഭവന വക്കീലും രാമകൃഷ്ണ അസോസിയേഷന്റെ വൈസ്‌ പ്രസിഡന്റും ആയിരുന്നു ശ്രീ സുബ്ബരായ അയ്യര്‍ നല്‍കിയ ആയിരം രൂപയും ആയിരുന്നു.

ആശ്രമത്തിലെ പ്രധാന പ്രാര്‍ത്ഥനാമുറിയും പൂജാമുറിയും ആണ് ചിത്രത്തില്‍. ഒരു കാ‍ലത്തു സമൂഹം തഴ്ന്ന ജാതിക്കാര്‍ എന്നു പ്രഖ്യാപിച്ചു അകറ്റിനിറിത്തിയിരുന്നവര്‍ക്കും ഇവിടെ പ്രവേശനവും പൂജകളില്‍ പങ്കെടുക്കുന്നതിനുള്ള അവകാശവും ഉണ്ടായിരുന്നു. ജാതിമത ഭേതമന്യേ എല്ലാവരും ഒന്നിച്ചു പ്രസാദം കഴിച്ചിരുന്നതും ഇവിടെത്തന്നെയാണ്. അയിത്തം ഒഴിവക്കുന്നതിനു ആശ്രമം സമൂഹഭോജനം സംഘടിപ്പിച്ചിരുന്നതും ഇവിടെത്തന്നെ.

ഒട്ടനവധി പ്രമുഖരുടെ സംഗീതകച്ചേരികള്‍ക്കും അരങ്ങേറ്റത്തിനും ഈ മുറി സാക്ഷ്യം വഹിച്ചിട്ടുണ്ട്‌. പ്രശസ്ത സംഗീതസംവിധായകന്‍ എം ജി രാധാകൃഷ്ണന്റെ അരങ്ങേറ്റവും ഇവിടെ ആയിരുന്നെന്ന്‌ പറയപ്പെടുന്നു. കൂടതെ നിത്യവും രാവിലെയും വൈകീട്ടും ഭജന ഉണ്ടായിരുന്നതായി പറയപ്പെടുന്നു. ഇതില്‍ എല്ലാവിഭാഗക്കാരും പങ്കെടുത്തിരുന്നു.

ഇതു പ്രധാന പൂജാമുറിയുടെ ഉള്‍ഭാഗത്തിന്റെ ചിത്രം. ഇവിടെ രാമകൃഷ്ണപരമഹംസരുടേയും, ശാരദാ‌ദേവിയുടേയും, സ്വാമി വിവേകനന്ദന്റേയും ചിത്രങ്ങള്‍ ഉണ്ടായിരുന്നു. ഇന്നു രാമകൃഷ്ണാമിഷന്റെ മങ്ങിത്തുടങ്ങിയ ചിഹ്നം മാത്രം കാണാം.

രാമകൃഷ്ണാമിഷന്റെ മായാതെ അവശേഷിച്ച ചിഹ്നം.

ആശ്രമം നിര്‍മ്മിക്കുന്നതിനാവശ്യമായ സ്ഥലം നല്‍കിയത്‌ ബ്രഹ്മചാരി വെങ്കിടസുബ്രഹ്മണ്യ അയ്യര്‍‌ ആണ്. അദ്ദേഹം പിന്നീ‍ട്‌ സന്യാസി ആവുകയും ഒടുവില്‍ ആയിരത്തിതൊള്ളയിരത്തി എഴുപത്തിമൂന്ന്‌ സെപ്റ്റംബര്‍ ഇരുപത്തിഅഞ്ചാം തീയതി ഇവിടെവെച്ചു സമാധിഅടയുകയും ചെയ്തു. ആശ്രമവളപ്പില്‍‌ ഉള്ള അദ്ദേഹത്തിന്റെ സമാധിസ്ഥലം ആണിത്‌.

ആശ്രമത്തിലെ പ്രധാന പൂജാമുറിയുടെ പുറത്തുള്ള ചെറിയ ഗണപതിവിഗ്രഹം. ഇത്രയും കാലത്തിനിടയിലും ഇതിനു കാര്യമായ കേടുപാടുകള്‍ സംഭവിച്ചിട്ടില്ല.

ഗണപതി വിഗ്രഹത്തിനു മറുവശത്തു പൂജമുറിക്കു പുറത്തുള്ള മറ്റൊരു വിഗ്രഹം. ഇതു എതു ദേവന്റേതാണെന്നു എനിക്കറിയില്ല.

1912 മുതല്‍‌ 1978 വരെ ഈ ആശ്രമം ഇവിടെ പ്രവര്‍ത്തിച്ചിരുന്നു. തുടര്‍ന്നുണ്ടാ‍യ ചില തര്‍ക്കങ്ങള്‍‌ ആശ്രമത്തെ കോടതിവ്യവഹാരത്തില്‍ എത്തിച്ചു. തുടര്‍ന്നു ആശ്രമം അടച്ചുപൂട്ടുകയാ‍യിരുന്നു. ഈ സമയത്തിനിടക്കു ആശ്രമത്തിന്റെ കീഴില്‍ ഒരു വിദ്യാലയവും, ആതുരാലയവും, വായനശാലയും പ്രവര്‍ത്തിച്ചിരുന്നു. ഇന്നു ആതുരാലയം മാത്രം അവശേഷിക്കുന്നു. ഇതു ഇന്നു സര്‍ക്കാര്‍‌ പ്രാഥമിക ആരോഗ്യ കേന്ദ്രം ആണ്. ആശ്രമത്തിന്റെ കീ‍ഴിലുള്ള വിദ്യാലയത്തില്‍ ജാതിമത ഭേദമന്യേ എല്ലവര്‍ക്കും വിദ്യാഭ്യസത്തിനുള്ള സൌകര്യം ഉണ്ടായിരുന്നു. ഈ പ്രദേശത്തു ആദ്യമായി അലോപ്പതി ചികിത്സാ‍സമ്പ്രദായം എത്തീച്ചതും ഇംഗ്ലീഷ് വിദ്യാഭ്യാസം ആരംഭിച്ചതും ആശ്രമം തന്നെ.
ഇപ്പോള്‍ കോടതിയില്‍ ഉള്ള കേസുകളില്‍ ആശ്രമത്തിനു അനുകൂലമായ വിധി വന്നിട്ടുള്ളതായും ഈ സ്ഥലത്തു ഒരു പുതിയ ആശ്രമം നിര്‍മ്മിക്കാന്‍ പോവുന്നതായൂം അറിയാന്‍ കഴിഞ്ഞു. ഒരുകാലഘട്ടത്തില്‍ കേരളത്തിന്റെ സാമൂഹ്യനവോത്ഥാനത്തിനു കാര്യമായ സംഭാവനകള്‍ നല്‍കിയ ഈ സ്ഥാപനം വീണ്ടും ഉയര്‍‌ത്തെണീക്കും എന്ന പ്രതീക്ഷയോടെ ഈ ബ്ലോഗു നിങ്ങളുടെ വിമര്‍ശനങ്ങള്‍ക്കും അഭിപ്രായങ്ങള്‍ക്കുമായി സമര്‍‌പ്പിക്കുന്നു.
Last Updated on Monday, 21 June 2010 03:29
 


കേരളം: ഏറ്റവും പുതിയ ലേഖനങ്ങള്‍

അഗസ്ത്യഹൃദയം തേടി
അഗസ്ത്യഹൃദയം തേടി
2012 ജനുവരി 27 വെള്ളിയാഴ്ച. പ്രകൃതിയുമായി അലിഞ്ഞുചേര്‍ന്ന അഗസ്ത്യാര്‍കൂട തീര്‍ത്ഥയാത്ര അന്നു പുലര്‍ച്ചെ മൂന്നു മണിക്കാരംഭിച്ചു. 20 പേർ അടങ്ങിയ സംഘം വാഹനം തകരാറിലായത്‌ മൂലം ബോണക്കാട് ചെന്നെത്തിയത് ഉച്ചയ്ക്ക് 1 മണിക്ക്. 11 മണി കഴിഞ്ഞാല്‍ വനത്തിലേക്ക് കടത്തിവിടാത്തതിനാല്‍ വിധിയെ പഴിച്ചു കൊണ്ട്‌ അന്നത്തെ ദിവസം മുഴുമിപ്പിച്ചു. ജീപ്പിന്റെ സീറ്റില്‍ തിരിഞ്ഞും മറിഞ്ഞും ഉറക്കം വരാതെ കിടന്ന്,
സമുദ്ര ബീച്ച്
സമുദ്ര ബീച്ച്
കഴിഞ്ഞ ഓണക്കാലത്ത്  തിരുവനന്തപുരത്ത് നിന്നും കോവളം ബീച്ചിലേക്കുള്ള ഒരു യാത്രയില്‍ ആണ് സമുദ്ര ബീച്ച് എന്ന ബോര്‍ഡ്‌ കണ്ണില്‍ പെട്ടത് . കോവളം ബീച്ച് എത്തുന്നതിനു ഏകദേശം രണ്ടു കിലോമീറ്റര്‍  മുന്‍പ്  വലതു വശത്തായി കണ്ട  സമുദ്ര ബീച്ച് 800m എന്ന ബോര്‍ഡും ആ ബീച്ചിന്റെ പേരും എനിക്ക് പുതിയ അറിവായിരുന്നു. അറിയപ്പെടുന്ന കോവളം  വീണ്ടും വീണ്ടും കാണുന്നതിനെക്കാള്‍ നല്ലതാണ്
കോവിലൂര്‍
കോവിലൂര്‍
കേരള തമിഴ്നാട് അതിര്‍ത്തിയില്‍ കിടക്കുന്ന കാര്‍ഷിക ഗ്രാമമായ കോവിലൂരിലേക്ക്  ഒരു യാത്ര  എന്നത് കുറെക്കാലമായി മനസ്സില്‍ കൊണ്ട് നടക്കുകയായിരുന്നു . മുന്നാര്‍ സന്ദര്‍ശിക്കാന്‍ കിട്ടിയ അവസരങ്ങളിലൊന്നും മൂന്നാര്‍ ടൌണില്‍ നിന്നും ഏകദേശം അമ്പതു കിലോമീറ്റര്‍ അകലത്തില്‍ കിടക്കുന്ന കോവിലൂരിലേക്ക്  പോകാന്‍ കഴിഞ്ഞിട്ടില്ല. ഒരു ടൂര്‍ പോകുന്ന  പോലെ പോകാന്‍ പറ്റിയ സ്ഥലം അല്ല
നാരകക്കാനം തുരങ്കത്തിലൂടെ
നാരകക്കാനം തുരങ്കത്തിലൂടെ
ഇടുക്കി ജില്ലയിലെ കല്യാണതണ്ട് മലനിരകളിലൂടെ ഒരു ട്രെക്കിംഗ് കഴിഞ്ഞു മടങ്ങി വരുമ്പോള്‍ ആണ് മലമുകളില്‍ വെച്ച്  പശുവിനെ മേച്ചു നടക്കുന്ന ഒരു തമിഴ് നാട്ടുകാരനെന്നു തോന്നിപ്പിച്ച  ഒരാളെ കണ്ടത് . മദ്യപിച്ചു ചുവന്ന കണ്ണുകളും, കറുത്ത് തടിച്ച രൂപവും, മുഷിഞ്ഞ വസ്ത്രവും  എല്ലാം കണ്ടപ്പോള്‍ ആദ്യം സംസാരിക്കണോ എന്ന് സംശയിച്ചു . പക്ഷെ  മടിച്ചു മടിച്ചു തുടങ്ങിയ ആ സംസാരം അവസാനിപ്പിച്ചത്
പൊന്മുടി തഴുകുമ്പോള്‍
 പൊന്മുടി തഴുകുമ്പോള്‍
നീണ്ടനാളുകള്‍ക്കു ശേഷം കൂട്ടുകാര്സിനെ എല്ലാവരേയും ഒരു അവധിദിനം ഒരുമിച്ചു കൂട്ടി... കൃത്യ സമയത്തു തന്നെ എല്ലാവരും വന്നു  എന്ന് പറഞ്ഞാല്‍ വിശ്വസിക്കില്ല എന്നറിയാം, ഏകദേശം 9 മണിയോടെ 3 ബൈക്കിലായി എല്ലാവരും കടയ്ക്കല്‍ ബസ്‌ സ്റ്റാന്റില്‍ വന്നു. അപ്പോള്‍ ബസിലാണോ യാത്ര എന്നല്ലേ. അല്ലന്നേ, പലവഴിയില്‍ നിന്നെതാനൊരു വഴി, അതാണ്‌ ബസ്‌ സ്ടാന്റ്റ്‌.   നല്ല തെളിഞ്ഞ കാലാവസ്ഥയില്‍ പൊന്മുടിയിലേക്കുള്ള
നെല്ലിയാമ്പതി - (ഭാഗം 2)
നെല്ലിയാമ്പതി - (ഭാഗം 2)
എസ്റ്റേറ്റില്‍ നിന്ന് ഏകദേശം രണ്ടു കിലോമീറ്റര്‍ പോണം വെള്ളച്ചാട്ടത്തിലേക്ക്. പോകുന്ന വഴി ആണെങ്കില്‍ ഒരു ഒറ്റയടി പാത എന്നെ വിശേഷിപ്പിക്കാനാവൂ. ഒരു സൈഡില്‍ കാടും മറു സൈഡില്‍ ഏകദേശം 4500 അടി താഴ്ചയില്‍ ഉള്ള പ്രദേശങ്ങളും. എങ്ങാനും ഒരബദ്ധം പറ്റിയാല്‍ പിന്നെ പൊടി പോലും കിട്ടുകില്ല. പോകുന്ന വഴി എല്ലാം ധാരാളം യാത്രികര്‍ ഉണ്ട് എങ്കിലും കുടുംബത്തോടെ ഉള്ള യാത്രികര്‍ വളരെ കുറവാണ്.
മൂന്നാറും ലക്കം ഫാൾസും
മൂന്നാറും ലക്കം ഫാൾസും
ട്രിവാന്‍ഡ്രം മെയില്‍ ത്രിശൂര്‍ എത്തുമ്പോള്‍ രാവിലെ നാലു മണി ആകും. അവിടെ നിന്നും ഞാന്‍ ഡയറക്റ്റ് വണ്ടിയിലേക്ക് കയറാം. അവിടുന്ന് നേരെ ആതിരപ്പള്ളി വഴി വാള്‍ പാറ ഷോളയാര്‍ വഴി നേരെ ചിന്നാര്‍. കാന്തല്ലൂര്‍ സ്റ്റേ, അല്ലേല്‍ മറ്റെവിടെലും. ട്രെയിനില്‍ കേറി യാത്ര തുടങ്ങിയപ്പോള്‍ ഒരു കാള്‍. 'അളിയാ നാളെ ഹര്‍ത്താല്‍ ആണ് '. പാളി, എല്ലാം പാളി. രാത്രി വരാമെന്ന് പറഞ്ഞവന്‍ വന്നില്ല. അങ്ങനെ എല്ലാം
കുരിശിന്റെ വഴിയേ ഒരു യാത്ര
കുരിശിന്റെ വഴിയേ ഒരു യാത്ര
“ജീവിതം ഒരു വഴിത്തിരിവിൽ എത്തി നിൽക്കുകയല്ലേ? ഒരു മലകയറ്റം നല്ലതാണ്. “ രാവിലെ 5 മണിക്കെഴുന്നേറ്റ് യാത്ര പുറപ്പെടുമ്പോൾ മുഴങ്ങോടിക്കാരി പറഞ്ഞ വാചകങ്ങൾ ഒരു വിശ്വാസിയുടേതായിരുന്നു. ശരിയാണെന്ന് എനിക്കും തോന്നി. എല്ലാം നിയന്ത്രിക്കുന്ന ഒരു ശക്തിയുണ്ടെന്ന വിശ്വാസം എനിക്കുമുണ്ട്. ഇടയ്ക്ക് വല്ലപ്പോഴുമെങ്കിലും അതിനെ ആദരിക്കുകയും ബഹുമാനിക്കുകയും പൂജിക്കുകയും വേണം.   കുട്ടിക്കാലം മുതൽ
കണ്ണകി സമക്ഷം
കണ്ണകി സമക്ഷം
കേരളത്തിന്റേയും തമിഴ്നാടിന്റേയും അതിർത്തിയിൽ സ്ഥിതിചെയ്യുന്ന മംഗളാദേവിക്ഷേത്രം സംസ്ഥാനപുരാവസ്തുവകുപ്പിന്റെ സംരക്ഷിത ചരിത്രസ്മാരകമാണ്. ഇടുക്കിജില്ലയിലെ പീരുമേട് താലൂക്കിൽ കുമിളി വില്ലേജിലാണ് ഈ സ്മാരകം. സമുദ്രനിരപ്പിൽ നിന്നും ഏകദേശം 4000-അടി ഉയരത്തിൽ മംഗളാദേവിമലയുടെ നെറുകയിൽ തമിഴ്നാട്ടിലെ കമ്പം താഴ്വരയ്ക് അഭിമുഖമായി സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്ര സമുച്ചയം എട്ടാം നൂറ്റാണ്ടിൽ
മൂന്നാറിലേക്ക് (ഭാഗം 3) - ഇരവികുളം നാഷണൽ പാർക്ക്
മൂന്നാറിലേക്ക് (ഭാഗം 3) - ഇരവികുളം നാഷണൽ പാർക്ക്
മൂന്നാർ യാത്ര ഭാഗം 1, ഭാഗം 2. സ്കൂളിലെ ഉച്ചഭക്ഷണത്തിന്റെ മണം വയറ്റിലെ വിശപ്പിനെ അതിന്റെ അത്യുന്നതങ്ങളിലെത്തിച്ചിരുന്നു. പോകുന്ന വഴി ചില ചെറുകിട ഇടത്തരം ഭോജനശാലകള്‍ കണ്ടിരുന്നു എങ്കിലും ഒരെണ്ണം മനസ്സില്‍ കുറിച്ചിട്ടിരുന്നു. തലയുയര്‍ത്തി നില്‍കുന്ന മേഘമാലകള്‍ കഴുത്തിലും കാതിലും വാരിയണിഞ്ഞ മലകളെയും ഇളം തെന്നലുകളാല്‍ തഴുകുന്ന തോട്ടങ്ങളെയും പിന്നിലാക്കി യാത്ര തുടര്‍ന്നു.  മറയൂര്‍
Banner
Banner
Hits:3666871
Visitors: 1127587
We have 30 guests online

Reading problem ?  

click here