You are here: Home കേരളം കോഴിക്കോട് ജാനകിക്കാട്


ജാനകിക്കാട് PDF Print E-mail
Written by ലിനു   
Friday, 18 June 2010 20:38
ത് ജാനകിക്കാട്. പ്രകൃതി മനോഹരമായ ഒരു ഇടം.

കോഴിക്കോട് ജില്ലയില്‍ കിഴക്കന്‍ പ്രദേശമായ കുറ്റ്യാടി കഴിഞ്ഞു മുള്ളന്‍കുന്നു വഴി ജാനകിക്കാട്ടിലെത്താം. വടകരവഴിയാണ് പോകുന്നതെങ്കില്‍ കുറ്റ്യാടി എത്താന്‍ വടകര പുതിയ ബുസ്ടാന്റില്‍ നിന്നും ഒരു അഞ്ചു മിനിറ്റിലും ബസ്സുകിട്ടും, ബസ്സുകള്‍ പോകുന്നത് ഓര്‍ക്കാട്ടേരി, നാദാപുരം വഴിയാണ്. ഏകദേശം 28 കിലോമീറ്റര്‍ വരും കുറ്റ്യാടിയിലേക്ക് . കുറ്റ്യാടി നിന്നും മുള്ളന്‍ കുന്നിലേക്ക് 8 കിലോമീറ്റര്, അവിടെ നിന്നും ജാനകിക്കാട്ടിലേക്ക് 3 കിലോമീറ്റര്‍ ഇതാണ് , വടകര ടൌണില്‍ നിന്നുള്ള മൊത്തം ദൂരം.

ജാനകിക്കാട്ടിലേക്കുള്ള വഴിയില്‍ കണ്ട ചില ദൃശ്യങ്ങള്‍

നെഹ്‌റു മന്ത്രിസഭയില്‍ സൈനികവകുപ്പ് മന്ത്രിയായിരുന്ന വി.കെ. കൃഷ്ണമേനോന്റെ പെങ്ങളുടെതായിരുന്നു മുന്‍പ് ഈ സ്ഥലം, അവരുടെപേരാണ് ജാനകി. പിന്നീട് ഈ സ്ഥലം സര്‍ക്കാരിലേക്ക് നല്‍കിയപ്പോള്‍ അവരുടെ പേരുതന്നെ ഈ പ്രകൃതി രമണീയമായ സ്ഥലത്തിന് നല്‍കി. ഈ കാട് ഏകദേശം 500 ഏക്കറോളം വ്യാപിച്ചുകിടക്കുന്നു.


ഒരു പാട് മുന്‍പേ കേട്ടിട്ടുണ്ടെങ്കിലും 2009 ലെ അവധിക്കു നാട്ടില്‍ പോയപ്പോഴാണ് ഇവിടെ വരെ പോകാനുള്ള ഒരു അവസരം കിട്ടിയത്. ഇത്രയും പ്രകൃതി മനോഹരമായ, ശുദ്ധ വായു കിട്ടുന്ന, പച്ചപ്പുകള്‍ തിങ്ങി നിറഞ്ഞ ഒരു സ്ഥലം എന്റെ നാട്ടില്‍ നിന്നും വെറും 40 കിലോമീറ്റെര്‍ മാത്രം ദൂരത്തില്‍ ഉണ്ടായിട്ടും ഒന്ന് പോകാന്‍ പറ്റാത്തതില്‍ ലജ്ജതോന്നിയ നിമിഷങ്ങള്‍.....!!


ആണ്ടില്‍ എണ്ണി ചുട്ടു കിട്ടുന്ന മുപ്പതു നാളുകള്‍....!!
നാടിനെ അറിയാന്‍, അടുത്തുകാണാന്‍, അനുഭവിക്കാന്‍ പിന്നെ ഓര്‍ക്കൂട്ടുകാര്‍ക്കും, ഭൂലോകര്‍ക്കും കാണിക്കാനും, മനസില്‍ സൂക്ഷിക്കാനും തെറ്റിലാത്ത കുറച്ചു ഫോട്ടോകള്‍ എടുക്കാന്‍ ഒരു പാട് യാത്രകള്‍ പ്ലാന്‍ ചെയ്താണ് നാട്ടിലേക്ക് വരുന്നത് , നാട്ടിലെത്തിയാല്‍ എല്ലാ കണക്കുകൂട്ടലുകളും തെറ്റും... ഇതിന്റെ ഉദാഹരണമാണ് വര്‍ഷങ്ങള്‍ക്കു മുന്‍പ് പ്ലാന്‍ ചെയ്തതും, ഇതുവരെ നടന്നിട്ടിലാത്തതുമായ കുടജാത്രി യാത്ര...

ജാനകിക്കാട്ടിലെക്കുള്ള യാത്രയില്‍ കൂടെ മൂന്നു കൂട്ടുകാരുമുണ്ടായിരുന്നു. മുന്‍കൂട്ടി ഒരു തീരുമാനവും എടുക്കാതിരുന്ന ഒരു ട്രിപ്പ്‌, തികച്ചും യാദൃശ്ചികമായിരുന്നു.

രാജീവേട്ടനും, ഞാനും.


അന്നൊരു അവധി ദിവസമായിരുന്നു. ശ്രീ നാരായണഗുരു സമാധി ദിനം. സുഹൃത്ത്‌ രാജീവേട്ടന് അവധി ദിവസമായതുകൊണ്ട് (എനിക്ക് ഈ മുപ്പതു ദിവസവും അവധിതന്നെ) ആളിനെയും കൂട്ടി വിശദമായി ഒന്ന് നീന്തി കുളിക്കാന്‍ വീട്ടില്‍ നിന്നും വെറും രണ്ടു കിലോമീറ്റര്‍ മാത്രം ദൂരത്തിലുള്ള ലോകനാര്‍ക്കാവ് ക്ഷേത്രത്തിലെത്തിയതായിരുന്നു.

ലോകനാര്‍ക്കാവ് ക്ഷേത്രം
ഇവിടെ അമ്പലത്തിനോടു ചേര്‍ന്ന് രണ്ടു കുളങ്ങള്‍ ഉണ്ട്, ഒന്ന് അമ്പലത്തിനു പടിഞ്ഞാറ് ഭാഗത്തും അടുത്തത് വടക്ക് ഭാഗത്തും. ഇതില്‍ പടിഞ്ഞാറു ഭാഗത്തുള്ള കുളത്തിലാണ് ഞങ്ങള്‍ കുളിക്കാന്‍ പോയത്. ഇതാണ് വലിയ ചിറ. നല്ല വലുപ്പമുണ്ടിതിനു. മുന്‍പ് കോളേജില്‍ പഠിക്കുന്ന കാലത്ത് മഴക്കാലമായാല്‍ ദിവസവും ഇവിടെ വന്നുള്ള നീന്തിക്കുളി ഒരു രസമായിരുന്നു. നല്ലൊരു വ്യായാമവും. അന്നൊക്കെ വീട്ടില്‍ നിന്നും ആരും കാണാതെ തോര്‍ത്തും അരയില്‍ ചുറ്റി കൂട്ടുകാരുമൊത്ത് വന്നു നീന്തി കുളിച്ചതുമൊക്കെ ഇപ്പോളുമുണ്ട് ഓര്‍മ്മയില്‍..... ചിലപ്പോഴൊക്കെ തോന്നും വലുതാകേണ്ടിയിരുന്നില്ലെന്നു...ആ കുട്ടിത്തം തന്നെ മതിയെന്ന്.

അമ്പലകുളത്തിനടുത്ത് നിന്ന് കിട്ടിയ ചില ഫോട്ടോകള്‍

വണ്ടി കുറച്ചു മാറ്റി നിറുത്തി വസ്ത്രംഒക്കെ മാറ്റി നീന്തി കുളിക്കാനുള്ള ആവേശത്തില്‍ കുളക്കരയില്‍ എത്തിയപ്പോള്‍ അവിടെ കണ്ട കാഴ്ച എല്ലാ ആവേശവും കെടുത്തുന്നതായിരുന്നു... കുളത്തില്‍ ഒട്ടു മുക്കാലും പായല്‍ നിറഞ്ഞിരിക്കുന്നു, ഈ വെള്ളത്തില്‍ ഇറങ്ങിയാല്‍ ചൊറിച്ചില്‍ ഉറപ്പ്....
എന്റെ നീന്തികുളിക്കാനുള്ള മോഹം പൂവണിയില്ല തീര്‍ച്ച...


ഏതായാലും ഇറങ്ങിതിരിച്ചതല്ലേ എവിടെയെങ്കിലും പോയി നീന്തിയിട്ടു തന്നെ കാര്യം... ആ യാത്ര ചെന്നെത്തിയത്, ഇവിടെ ഈ ജാനകിക്കാട്ടില്‍.
വരുന്ന വഴിക്ക് മറ്റു രണ്ടു കൂട്ടുകാരെയും കൂടെ കൂട്ടി. വന്യമൃഗങ്ങളുടെ ത്രിമാന രൂപങ്ങള്‍ ചേര്‍ത്ത് നിര്‍മ്മിച്ച ഒരു ഗേറ്റ് ആണ് നമ്മെ കാട്ടിലേക്ക് സ്വാഗതം ചെയ്യുന്നത് .

കാട്ടിനുള്ളിലെക്കുള്ളപാത കുറച്ചു ഇടുങ്ങിയതാണ്. മരങ്ങള്‍ ചൊലവിരിച്ചിരിക്കുന്നയ വഴി..
കാട്ടിന്റെ മുകളിക്ക്‌ കയറാതെ നേരെ പോയാല്‍ നമ്മള്‍ എത്തുന്നത്‌ ഒരു ചെറിയവണ്ടിക്കു മാത്രം പോകാന്‍ കഴിയുന്ന നീളത്തിലുള്ള ഒരു പാലത്തില്‍.

അതും കഴിഞ്ഞു മുന്നോട്ടു പോയാല്‍ മനോഹരമായ ഒരു അരുവിയില്‍ ഇറങ്ങാം.ശുദ്ധ വെള്ളത്തിന്റെ കുത്തൊഴുക്കില്‍ എത്ര നേരം കിടന്നാലും മതിവരാത്ത ഒരു അരുവി.


കാലത്ത് 10 മണിയോടെ വെള്ളത്തിലിറങ്ങിയ ഞങ്ങള്‍ തിരിച്ചു കയറുമ്പോള്‍ മണി 5 കഴിഞ്ഞു. ഇടക്ക് പെയ്ത ചാറ്റല്‍ മഴയൊക്കെ ഞങ്ങള്‍ ശരിക്കും ആസ്വദിച്ചു.

അവിടെ വച്ച് ഞങ്ങള്‍ക്കൊരു കൂട്ടുകാരനെ കിട്ടി, ആ നാട്ടുകാരനായ ശശിയേട്ടന്‍, ആളിന്റെ വീട് ഈ അരുവിയുടെ തീരത്ത്തന്നെയാണ്, ശശിയേട്ടന്‍ ഞങ്ങളെ വീട്ടില്‍ കൂട്ടി കൊണ്ട് പോയി, കുടുംബത്തെ ഒക്കെ പരിചയപെടുത്തി.. അടുത്ത ഇവിടേക്കുള്ള ട്രിപ്പ്‌ മുന്‍കൂട്ടി അറിയിക്കാനും, അതിനു എല്ലാവിധ സഹായ സഹകരണങ്ങളും വാഗ്ദാനം ചെയ്തുകൊണ്ടാണ് ശശിയേട്ടന്‍ ഞങ്ങളെ യാത്രയാക്കിയത്. അന്ന് ശശിയേട്ടന്‍ ഞങ്ങള്‍ക്കൊരു ഉറപ്പ് തന്നിരുന്നു, വിട്ടു മാറാത്ത ചുമയുമായി കഷ്ടപെടുന്ന, ചെയിന്‍ പുകവലിക്കാരനായ ശശിയേട്ടന്‍ ,ഇനി പുകവലിക്കില്ലെന്ന്... എന്തോ അത് പാലിക്കുന്നുണ്ടോ?... അറിയില്ല.... അന്ന് ഇനി വലിക്കില്ലെന്ന് തീരുമാനമെടുത്ത പാടെ ശശിയേട്ടന്റെ കയ്യില്‍ ഉണ്ടായിരുന്ന സിഗരറ്റും, തീപ്പട്ടിയും രാജീവേട്ടന്‍ വെള്ളത്തിലേക്ക്‌ വലിചെറിഞ്ഞതുംഒക്കെ ഇന്നും മനസ്സിലുണ്ട്....


ജാനകികാട്ടില്‍ നിന്നും തിരിച്ചു വരുന്ന വഴി അടുത്ത കേന്ദ്രം പെരുവണ്ണാമുഴി ഡാം ആയിരുന്നു,

മഴ നനഞ്ഞിരിക്കുന്ന പെരുവണ്ണാമൂഴി ഡാം
പെരുവണ്ണാമൂഴി എത്തുമ്പോഴേക്കും മഴ കനത്തു... പെരുന്നാള്‍ അവധി ദിവസമായതുകൊണ്ട് ഡാം പരിസരത്ത് കുറച്ചു തിരക്കുണ്ടായിരുന്നു.

അവധി ആഘോഷിക്കുന്ന കുട്ടിപ്പട്ടാളം

മഴ ശക്തമായത് കൊണ്ടും, മഴ നനഞ്ഞു ഇറങ്ങി കുളിക്കാന്‍ പറ്റിയ സ്ഥലങ്ങള്‍ ഒന്നും ഇല്ലാത്തത് കൊണ്ടും, കാറിലിരുന്നു തന്നെ അവിടെയൊക്കെ കറങ്ങി കുറച്ചു ഫോട്ടോസും എടുത്തു തിരിച്ചു പോന്നു.


പിന്നെ പേരാമ്പ്ര-ചാനിയംകടവ് വഴി നാട്ടിലേക്കുള്ള യാത്ര...


തനി നാടന്‍ പ്രദേശങ്ങളിലൂടെയുള്ള യാത്ര.... റോഡിന്റെ രണ്ടു വശങ്ങളിലും പാടവും തെങ്ങിന്‍ തോപ്പുകളും നിറഞ്ഞ, പച്ചപ്പ്‌ നിറഞ്ഞു നില്‍ക്കുന്ന ചാനിയംകടവ് വഴി വടകരയ്ക്ക്....


Last Updated on Monday, 21 June 2010 06:22
 


കേരളം: ഏറ്റവും പുതിയ ലേഖനങ്ങള്‍

അഗസ്ത്യഹൃദയം തേടി
അഗസ്ത്യഹൃദയം തേടി
2012 ജനുവരി 27 വെള്ളിയാഴ്ച. പ്രകൃതിയുമായി അലിഞ്ഞുചേര്‍ന്ന അഗസ്ത്യാര്‍കൂട തീര്‍ത്ഥയാത്ര അന്നു പുലര്‍ച്ചെ മൂന്നു മണിക്കാരംഭിച്ചു. 20 പേർ അടങ്ങിയ സംഘം വാഹനം തകരാറിലായത്‌ മൂലം ബോണക്കാട് ചെന്നെത്തിയത് ഉച്ചയ്ക്ക് 1 മണിക്ക്. 11 മണി കഴിഞ്ഞാല്‍ വനത്തിലേക്ക് കടത്തിവിടാത്തതിനാല്‍ വിധിയെ പഴിച്ചു കൊണ്ട്‌ അന്നത്തെ ദിവസം മുഴുമിപ്പിച്ചു. ജീപ്പിന്റെ സീറ്റില്‍ തിരിഞ്ഞും മറിഞ്ഞും ഉറക്കം വരാതെ കിടന്ന്,
സമുദ്ര ബീച്ച്
സമുദ്ര ബീച്ച്
കഴിഞ്ഞ ഓണക്കാലത്ത്  തിരുവനന്തപുരത്ത് നിന്നും കോവളം ബീച്ചിലേക്കുള്ള ഒരു യാത്രയില്‍ ആണ് സമുദ്ര ബീച്ച് എന്ന ബോര്‍ഡ്‌ കണ്ണില്‍ പെട്ടത് . കോവളം ബീച്ച് എത്തുന്നതിനു ഏകദേശം രണ്ടു കിലോമീറ്റര്‍  മുന്‍പ്  വലതു വശത്തായി കണ്ട  സമുദ്ര ബീച്ച് 800m എന്ന ബോര്‍ഡും ആ ബീച്ചിന്റെ പേരും എനിക്ക് പുതിയ അറിവായിരുന്നു. അറിയപ്പെടുന്ന കോവളം  വീണ്ടും വീണ്ടും കാണുന്നതിനെക്കാള്‍ നല്ലതാണ്
കോവിലൂര്‍
കോവിലൂര്‍
കേരള തമിഴ്നാട് അതിര്‍ത്തിയില്‍ കിടക്കുന്ന കാര്‍ഷിക ഗ്രാമമായ കോവിലൂരിലേക്ക്  ഒരു യാത്ര  എന്നത് കുറെക്കാലമായി മനസ്സില്‍ കൊണ്ട് നടക്കുകയായിരുന്നു . മുന്നാര്‍ സന്ദര്‍ശിക്കാന്‍ കിട്ടിയ അവസരങ്ങളിലൊന്നും മൂന്നാര്‍ ടൌണില്‍ നിന്നും ഏകദേശം അമ്പതു കിലോമീറ്റര്‍ അകലത്തില്‍ കിടക്കുന്ന കോവിലൂരിലേക്ക്  പോകാന്‍ കഴിഞ്ഞിട്ടില്ല. ഒരു ടൂര്‍ പോകുന്ന  പോലെ പോകാന്‍ പറ്റിയ സ്ഥലം അല്ല
നാരകക്കാനം തുരങ്കത്തിലൂടെ
നാരകക്കാനം തുരങ്കത്തിലൂടെ
ഇടുക്കി ജില്ലയിലെ കല്യാണതണ്ട് മലനിരകളിലൂടെ ഒരു ട്രെക്കിംഗ് കഴിഞ്ഞു മടങ്ങി വരുമ്പോള്‍ ആണ് മലമുകളില്‍ വെച്ച്  പശുവിനെ മേച്ചു നടക്കുന്ന ഒരു തമിഴ് നാട്ടുകാരനെന്നു തോന്നിപ്പിച്ച  ഒരാളെ കണ്ടത് . മദ്യപിച്ചു ചുവന്ന കണ്ണുകളും, കറുത്ത് തടിച്ച രൂപവും, മുഷിഞ്ഞ വസ്ത്രവും  എല്ലാം കണ്ടപ്പോള്‍ ആദ്യം സംസാരിക്കണോ എന്ന് സംശയിച്ചു . പക്ഷെ  മടിച്ചു മടിച്ചു തുടങ്ങിയ ആ സംസാരം അവസാനിപ്പിച്ചത്
പൊന്മുടി തഴുകുമ്പോള്‍
 പൊന്മുടി തഴുകുമ്പോള്‍
നീണ്ടനാളുകള്‍ക്കു ശേഷം കൂട്ടുകാര്സിനെ എല്ലാവരേയും ഒരു അവധിദിനം ഒരുമിച്ചു കൂട്ടി... കൃത്യ സമയത്തു തന്നെ എല്ലാവരും വന്നു  എന്ന് പറഞ്ഞാല്‍ വിശ്വസിക്കില്ല എന്നറിയാം, ഏകദേശം 9 മണിയോടെ 3 ബൈക്കിലായി എല്ലാവരും കടയ്ക്കല്‍ ബസ്‌ സ്റ്റാന്റില്‍ വന്നു. അപ്പോള്‍ ബസിലാണോ യാത്ര എന്നല്ലേ. അല്ലന്നേ, പലവഴിയില്‍ നിന്നെതാനൊരു വഴി, അതാണ്‌ ബസ്‌ സ്ടാന്റ്റ്‌.   നല്ല തെളിഞ്ഞ കാലാവസ്ഥയില്‍ പൊന്മുടിയിലേക്കുള്ള
നെല്ലിയാമ്പതി - (ഭാഗം 2)
നെല്ലിയാമ്പതി - (ഭാഗം 2)
എസ്റ്റേറ്റില്‍ നിന്ന് ഏകദേശം രണ്ടു കിലോമീറ്റര്‍ പോണം വെള്ളച്ചാട്ടത്തിലേക്ക്. പോകുന്ന വഴി ആണെങ്കില്‍ ഒരു ഒറ്റയടി പാത എന്നെ വിശേഷിപ്പിക്കാനാവൂ. ഒരു സൈഡില്‍ കാടും മറു സൈഡില്‍ ഏകദേശം 4500 അടി താഴ്ചയില്‍ ഉള്ള പ്രദേശങ്ങളും. എങ്ങാനും ഒരബദ്ധം പറ്റിയാല്‍ പിന്നെ പൊടി പോലും കിട്ടുകില്ല. പോകുന്ന വഴി എല്ലാം ധാരാളം യാത്രികര്‍ ഉണ്ട് എങ്കിലും കുടുംബത്തോടെ ഉള്ള യാത്രികര്‍ വളരെ കുറവാണ്.
മൂന്നാറും ലക്കം ഫാൾസും
മൂന്നാറും ലക്കം ഫാൾസും
ട്രിവാന്‍ഡ്രം മെയില്‍ ത്രിശൂര്‍ എത്തുമ്പോള്‍ രാവിലെ നാലു മണി ആകും. അവിടെ നിന്നും ഞാന്‍ ഡയറക്റ്റ് വണ്ടിയിലേക്ക് കയറാം. അവിടുന്ന് നേരെ ആതിരപ്പള്ളി വഴി വാള്‍ പാറ ഷോളയാര്‍ വഴി നേരെ ചിന്നാര്‍. കാന്തല്ലൂര്‍ സ്റ്റേ, അല്ലേല്‍ മറ്റെവിടെലും. ട്രെയിനില്‍ കേറി യാത്ര തുടങ്ങിയപ്പോള്‍ ഒരു കാള്‍. 'അളിയാ നാളെ ഹര്‍ത്താല്‍ ആണ് '. പാളി, എല്ലാം പാളി. രാത്രി വരാമെന്ന് പറഞ്ഞവന്‍ വന്നില്ല. അങ്ങനെ എല്ലാം
കുരിശിന്റെ വഴിയേ ഒരു യാത്ര
കുരിശിന്റെ വഴിയേ ഒരു യാത്ര
“ജീവിതം ഒരു വഴിത്തിരിവിൽ എത്തി നിൽക്കുകയല്ലേ? ഒരു മലകയറ്റം നല്ലതാണ്. “ രാവിലെ 5 മണിക്കെഴുന്നേറ്റ് യാത്ര പുറപ്പെടുമ്പോൾ മുഴങ്ങോടിക്കാരി പറഞ്ഞ വാചകങ്ങൾ ഒരു വിശ്വാസിയുടേതായിരുന്നു. ശരിയാണെന്ന് എനിക്കും തോന്നി. എല്ലാം നിയന്ത്രിക്കുന്ന ഒരു ശക്തിയുണ്ടെന്ന വിശ്വാസം എനിക്കുമുണ്ട്. ഇടയ്ക്ക് വല്ലപ്പോഴുമെങ്കിലും അതിനെ ആദരിക്കുകയും ബഹുമാനിക്കുകയും പൂജിക്കുകയും വേണം.   കുട്ടിക്കാലം മുതൽ
കണ്ണകി സമക്ഷം
കണ്ണകി സമക്ഷം
കേരളത്തിന്റേയും തമിഴ്നാടിന്റേയും അതിർത്തിയിൽ സ്ഥിതിചെയ്യുന്ന മംഗളാദേവിക്ഷേത്രം സംസ്ഥാനപുരാവസ്തുവകുപ്പിന്റെ സംരക്ഷിത ചരിത്രസ്മാരകമാണ്. ഇടുക്കിജില്ലയിലെ പീരുമേട് താലൂക്കിൽ കുമിളി വില്ലേജിലാണ് ഈ സ്മാരകം. സമുദ്രനിരപ്പിൽ നിന്നും ഏകദേശം 4000-അടി ഉയരത്തിൽ മംഗളാദേവിമലയുടെ നെറുകയിൽ തമിഴ്നാട്ടിലെ കമ്പം താഴ്വരയ്ക് അഭിമുഖമായി സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്ര സമുച്ചയം എട്ടാം നൂറ്റാണ്ടിൽ
മൂന്നാറിലേക്ക് (ഭാഗം 3) - ഇരവികുളം നാഷണൽ പാർക്ക്
മൂന്നാറിലേക്ക് (ഭാഗം 3) - ഇരവികുളം നാഷണൽ പാർക്ക്
മൂന്നാർ യാത്ര ഭാഗം 1, ഭാഗം 2. സ്കൂളിലെ ഉച്ചഭക്ഷണത്തിന്റെ മണം വയറ്റിലെ വിശപ്പിനെ അതിന്റെ അത്യുന്നതങ്ങളിലെത്തിച്ചിരുന്നു. പോകുന്ന വഴി ചില ചെറുകിട ഇടത്തരം ഭോജനശാലകള്‍ കണ്ടിരുന്നു എങ്കിലും ഒരെണ്ണം മനസ്സില്‍ കുറിച്ചിട്ടിരുന്നു. തലയുയര്‍ത്തി നില്‍കുന്ന മേഘമാലകള്‍ കഴുത്തിലും കാതിലും വാരിയണിഞ്ഞ മലകളെയും ഇളം തെന്നലുകളാല്‍ തഴുകുന്ന തോട്ടങ്ങളെയും പിന്നിലാക്കി യാത്ര തുടര്‍ന്നു.  മറയൂര്‍
Banner
Banner
Hits:3703512
Visitors: 1136472
We have 31 guests online

Reading problem ?  

click here