You are here: Home ട്രാവല്‍ ടിപ്സ് നമുക്ക് റ്റാറ്റാ പൂവാം


നമുക്ക് റ്റാറ്റാ പൂവാം PDF Print E-mail
Written by ക്യാപ്റ്റന്‍ ഹാഡോക്ക്   
Friday, 18 June 2010 06:49
ലോങ്ങ്‌ ട്രിപ്പ്‌ നാല് ചക്ര ശകടത്തില്‍ പോകുന്ന ചക്കര കുട്ടന്‍സ്‌ ആന്‍ഡ്‌ കുട്ടീസ് - ആപ് കേലിയെ ഏക്‍‌  യാത്ര പ്രിപ്രേഷന്‍ ഗൈഡ്. ഇതില്‍ ഉള്ള കൊറേ പോയന്റ്സ് എല്ലാവര്‍ക്കും അറിയുന്നതായിരിക്കും, even then....


1. വണ്ടിയുടെ മാനുവല്‍ നോക്കി, Engine Oil, Coolant, Break fluid, water for wiper etc ചെക്ക്‌ ചെയുക.  കൂടെ, ഗ്ലാസ്‌, മിറര്‍ എല്ലാം ക്ലീന്‍ ആണ് എന്ന് ഉറപ്പു വരുത്തുക.

2. Tyre pressure - ഞാന്‍ നൈട്രജന്‍ ആണ് ഉപയോഗിക്കുനത്.   മെയിന്‍ advantage, ഇടയ്ക്  ഇടയ്ക്  pressure check ചെയ്യണ്ട , ഒരു വിധം ചെറിയ പഞ്ചര്‍ ആയാലും നോ issues, ടയര്‍ വേഗം ചൂടാവില്ല.  ബാംഗ്ലൂരില്‍  ഒരു ടയര്‍ ഫില്‍ ചെയാന്‍ Rs.25/- to 30/-

3. വണ്ടി സര്‍വീസ് കഴിഞ്ഞു വന്ന ഉടനെ ലോങ്ങ്‌ ഡ്രൈവ് ചിലപ്പോള്‍ പ്രശ്നം  ഉണ്ടാക്കാം.  കുറച്ച് ഓടിച്ച ശേഷം യാത്ര സ്റ്റാര്‍ട്ട്‌ ചെയുക.   Better, give for service two or 3 days earlier to trip.

4. ഗൂഗിള്‍ മാപ്പ് പോലത്തെ സൈറ്റ് നോക്കി വഴി ഒരു പരിചയം ആക്കുക.  പിന്നെ, ഒരു സൈറ്റ് മാത്രം നോകരുത്, അത് പോലത്തെ വേറെ രണ്ടോ മൂന്നോ സൈറ്റ് കൂടെ റെഫര്‍ ചെയുക.  കാരണം, amount of data is huge, so there is a possibility or error (some thing missing or some thing  wrongly mentioed etc)


5. വണ്ടിയുടെ ബുക്കും പേപ്പറും എന്നതിന് പുറമേ, ഡ്രൈവിങ്ങ് ലൈസന്‍സ് മുതലായവ മറന്നാല്‍ വിവരം അറിയും!!

6. യാത്രക്കാരുടെ പേര്, ബ്ലഡ്‌ ഗ്രൂപ്പ്‌, വീടിലെ കോണ്ടാക്റ്റ് നമ്പര്‍,ഏതെങ്കിലും  മരുന്ന്‍ അലര്‍ജി ഉണ്ടെങ്കില്‍  ആ വിവരം eമുതലായവ രണ്ടോ മൂന്നോ പ്രിന്റൌട്ട് എടുത്തു ഒരു പ്ലാസ്റ്റിക്‌ കവറില്‍ ഇട്ട്, വണ്ടിയുടെ വേറെ വേറെ സ്ഥലത്ത് വെയ്ക്കുക. (also, you can carry one copy in pocket).  ഡ്രൈവര്‍ സീറ്റിന്റെ ബാക്കിലെ പോക്കറ്റില്‍ ഒരെണ്ണം വെയ്ക്കാന്‍ മറക്കണ്ട, ട്ടോ .

7. ഒരു പത്തു മീറ്റര്‍  (min) നീളം ഉള്ള സ്ട്രോങ്ങ്‌ പ്ലാസ്റ്റിക്‌ കയര്‍  (വണ്ടി വലിയ്കാണോ, വേറെ വണ്ടിയെ ഹെല്പ് ചെയ്യാനോ, വഴിയില്‍ നിന്ന് വാങ്ങുന്ന സാധനങ്ങള്‍  കെട്ടി വെയ്ക്കാന്‍ അങ്ങനെ  പല ഉപയോഗം ഉണ്ട്.)

8. ഫോണ്‍ (with റോമിംഗ്), ക്യാമറ, പിന്നെ ഇതിന്റെ എല്ലാം charger.

9. ഒരു നല്ല Polaroid Eyewear - എന്തിനാ എന്ന് ചോദിച്ചാല്‍, ഇതാ ഇത് നോക്ക് . (ഡ്രൈവിംഗ് വീഡിയോ മാത്രമേ നോക്കാന്‍ പാടുള്ളൂ, ബീച്ച് വീഡിയോ നോക്കരുത് :)  അത് കുറച് വിലകൂടിയ( Rs.3000 + ) സംഭവം ആണ്, പക്ഷെ ഫാസ്റ്റ് ട്രാക്ക് ഇതിന്റെ കുറച്ച് വില കുറഞ്ഞ മോഡല്‍ ഇറക്കുന്നുണ്ട്. (I think from 800 to 1500 range) പവര്‍ ഉള്ള കണ്ണട ഉപയോഗിക്കുന്നവര്‍ ‍, ഒരു എക്സ്ട്രാ പെയര്‍ എടുത്താല്‍ നന്നായിരിക്കും.

10. ഒരു എക്സ്ട്രാ ടയര്‍ ട്യൂബ്, (Or the kit for tubeless, in most of the remote or highway area, it is hard to find a shop who can fix tubeless)

11. ഒരു കഷണം  ഹാര്‍ഡ് പ്ലൈവുഡ്.  നിരപ്പില്ലാത്ത അല്ലെങ്കില്‍  മണല്‍ ഉള്ള സ്ഥലത്ത് ടയര്‍ മാറ്റാന്‍ ജാക്കി വെക്കാന്‍  ബുദ്ധിമുട്ട് ആണ്.  അപ്പോള്‍, ടപ്പേ എന്ന് നമ്മുടെ പ്ലയ് വുഡ് തറയില്‍ വെച്ച്, അതിനു മുകളില്‍ ജാക്കി പ്രതിഷ്ഠിക്കുക.

12. ഡ്യൂപ്ലിക്കേറ്റ്‌ കീ വേറെ ഒരാളുടെ പോക്കറ്റില്‍ സൂക്ഷിക്കുക. (never keep them in the bag, which is already in side the vehicle)

13. രണ്ടു സ്റ്റീല്‍ പ്ലേറ്റ്, ഗ്ലാസ്‌, പ്ലാസ്റ്റിക്‌ ബോട്ടില്‍, ഒരു ചെറിയ കത്തി പിന്നെ കുറച്ചു പ്ലാസ്റ്റിക്‌ കവറുകള്‍.  വേസ്റ്റ് എപ്പോളും വേസ്റ്റ് ഇടണ്ട സ്ഥലത്ത് മാത്രം കളയുക. (road sides are not waste disposal units)

14.  മഞ്ഞ പ്ലാസ്റ്റിക്‌ ഷീറ്റ്. പണ്ട് സ്റ്റാര്‍ ഉണ്ടാക്കാനും മറ്റും ഉപയോഗിക്കൂലെ, അത് തന്നെ.  മഞ്ഞു, മഴ ഉള്ളപോള്‍, ഫോഗ് ലൈറ്റ് ഇല്ലാത്തവര്‍ ഈ പേപ്പര്‍ ഹെഡ് light ല്‍  പിടിപ്പിച്ചാല്‍, ഒരു പരിധി (not 100%) വരെ ബെറ്റര്‍ വിഷന്‍ കിട്ടും. (fog ലൈറ്റ് ഉള്ളവര്‍ ഇത് ചെയ്യണ്ടാ, ട്ടോ )

15. ഒരു iron റോഡ്‌-(max ഒരടി നീളം) - ഇത് അങ്ങ് ബാക്കില്‍ അല്ല, കൈ എത്തും ദൂരത്തു വെയ്ക്കുക. (വടി തല്ലാന്‍ അല്ല.  Keep a weapon only if you are trained to use it and know when to use it.  In this case :  You saw an accident, and want to brake the glass to save the people inside etc..etc..etc..)

16. ഒരു പത്തു മീറ്റര്‍ നീളം വരുന്ന ഒരു പ്ലാസ്റ്റിക്‌ ട്യൂബ്. -  (in case if you want to give/take some petrol/diesel)

17. ഒരു നല്ല ടോര്‍ച്ച്, പേന , പേപ്പര്‍.

18. ഡെബിറ്റ്/ക്രെഡിറ്റ്‌ കാര്‍ഡുകള്‍ കൂടാതെ liquid കാശ്.  പിന്നെ കുറച്ച് കാശ് ചില്ലറ ആയി വെയ്കാന്‍ മറകണ്ട.  പാര്‍ക്കിങ്ങ്, ടോള്‍ തുടങ്ങിയ  സ്ഥലത്ത് പെട്ടന്ന് കാര്യം കഴിക്കാം.

19. വഴിക്കുള്ള സര്‍വ്വീസ് സെന്റെറുകളുടെ  അഡ്രസ്‌/ഫോണ്‍ നമ്പര്‍.

20. ഡ്രൈവര്‍ വയറു നിറച്ച ഭക്ഷണം കഴിച്ച ഉടനെ യാത്ര തിരിക്കരുത്.  ഉച്ച സമയത്ത് സദ്യ ആണെങ്കില്‍, ഞാന്‍ ഒരു പത്തു മിനിറ്റ് കൂര്‍ക്കം വലിച്ച ശേഷമേ സ്റ്റാര്‍ട്ട്‌ ചെയൂ. 

21. കോമിക് ബുക്സ്, dolls etc to keep the kids busy. (never ever keep the kids below 5 years in the front seat, if you love them. Make that as a family policy.)

22. K & N പോലത്തെ എയര്‍ ഫില്‍റ്റര്‍ ആണ് ഉപയോഗിക്കുനത് എങ്കില്‍, vacuum  cleaner എടുത്ത്...ഉശ്....എന്ന് ക്ലീന്‍ ചെയ്തേക്ക്.

23. ഒരു സോപ്പ്.  സോപ്പിടാന്‍ മാത്രം അല്ല, കൈ കഴുകാന്‍, പിന്നെ, radiator ലീക്ക് ഉണ്ടായാല്‍ അത് ക്ലോസ് ചെയാന്‍ പറ്റും (never tried)
ഒരു MS Excel ഉണ്ടാകി ഇവിടെ ഉണ്ട്. സഹായം ആകും എന്ന് കരുതുന്നു.  ഇത് വീടിലെ കുട്ടികളെ ഏല്പിച്ചു പറഞ്ഞു  കൊടുത്താല്‍, അവര്‍ക്ക് ഒരു രസം.  പിന്നെ, responsibility ഷെയര്‍ ചെയ്തു, പ്ലാനിംഗ്/ പ്രേപ്രേഷന്‍/execution, വണ്ടിയെ പറ്റി കുറച്ച് അറിവ് എല്ലാം ആയില്ലേ ? വിവരം കൂടും, പിന്നെ ഒരു ആഘോഷം ആയി എല്ലാവരം കൂടെ പ്ലാന്‍ ചെയ്തു
പോകുന്നത് ഒരു സുഖം അല്ലെ ?

പിന്നെ മഴകാലത്ത് ആണ് യാത്ര എങ്കില്‍, chage your wiper to Bosh Wiper.  എന്‍റെ wiper മാറ്റിയപ്പോള്‍, i felt like i changed the whole Windshield.  കോസ്റ്റ് Rs.320/- to 380/- in Banglore.  ടെസ്റ്റ്‌ ചെയാന്‍, we changed the wiper of a i10. We fixed a Bosh on right side, and left the other one as it is.  Then used the wiper.  Difference was mind blowing.  The side, where Bosh was fixed is as good as some one washed and cleaned the galls with water, towel and paper.  Not a single drop of water was left on the glass.  On the other side (old wiper), there were lots of water lines.


എല്ലാം, ശരി, ഇത്രയം ഐറ്റംസ് വെച്ചുകഴിഞ്ഞാല്‍ ആറ്റ് ലീസ്റ്റ് ഡ്രൈവര്‍ ചേട്ടന്‍/ചേച്ചി  ഇരിയ്കാന്‍ സ്ഥലം  ഉണ്ടാകുമോ എന്ന് സംശയം ഉണ്ടോ ?  എന്റെ യാത്രക്കാര്‍ ചുള്ളി & ചുള്ളാ...എന്‍റെ കാറില്‍ ഇനിയും കൊറേ ഐറ്റംസ് ഉണ്ട് (ഗള്‍ഫ്‌ compressed air, to fill the tire, കോമ്പസ് (പിന്നെ.. ഞാന്‍ കൊളംബസ് അല്ലെ..),12V DC to 230V AC converter (to charge Laptop), രണ്ടു multi-mobile chargers, spare bulb& fuse, multimeter, ചുറ്റിക, ബക്കറ്റ്‌, കപ്പ്‌ .....................  The funniest part is,  I have used ALL these items at lest once - or a need came at some point of time, and it was good that i had what ever I needed handy !!!


(രണ്ടു കൊല്ലം കൊണ്ട് നാല്‍പ്പതിനായിരം കിലോ മീറ്റര്‍ വണ്ടി ഓടിച്ച അഹങ്കാരത്തിന്റെ പുറത്ത്, ഇന്റര്‍നെറ്റ്‌ വഴി ഒരു തപ്പലും നടത്തി ഉണ്ടാക്കിയ ഒരു ആക്രമണം)
Last Updated on Tuesday, 27 July 2010 17:44
 


അട്ടകളെ എങ്ങനെ നേരിടാം ?
അട്ടകളെ എങ്ങനെ നേരിടാം ?
കാട്ടിലും മേട്ടിലുമൊക്കെ കയറിയിറങ്ങുമ്പോൾ അട്ട കടിക്കാനുള്ള സാദ്ധ്യത വളരെ
Read More
നമുക്ക് റ്റാറ്റാ പൂവാം
നമുക്ക് റ്റാറ്റാ പൂവാം
ലോങ്ങ്‌ ട്രിപ്പ്‌ നാല് ചക്ര ശകടത്തില്‍ പോകുന്ന ചക്കര കുട്ടന്‍സ്‌ ആന്‍ഡ്‌ കുട്ടീസ്
Read More
Banner
Banner
Hits:3725475
Visitors: 1142617
We have 20 guests online

Reading problem ?  

click here