You are here: Home


കുശാല്‍ നഗര്‍ PDF Print E-mail
Written by ലേസര്‍   
Wednesday, 21 September 2011 04:32
ഹിമാചല്‍ പ്രദേശിലെ ധര്‍മ്മശാല കഴിഞ്ഞാല്‍ ഇന്ത്യയിലെ ഏറ്റവും വലിയ തിബത്തന്‍ കോളനി സ്ഥിതിചെയ്യുന്ന സ്ഥലമാണ് കര്‍ണാടകയിലെ കുശാല്‍നഗര്‍. യാത്ര തിരിക്കുമ്പോള്‍ മനസ്സിലുണ്ടായിരുന്നത് വായിച്ചറിഞ്ഞ തിബത്തുകാരുടെ പാലായനത്തിന്റെ അരനൂറ്റാണ്ട് ആണ്. 1950 - ലെ ചൈനാ അധിനിവേശത്തിനു ശേഷം ഏതാണ്ട് ഒന്നരലക്ഷം തിബത്തുകാര്‍ ഇന്ത്യയിലേക്ക്‌ അഭയാര്‍ത്ഥികള്‍ ആയി എത്തി എന്നാണ് കണക്കുകള്‍. പിന്നീടു കണ്ട ഒരു ഡോക്കുമെന്‍ററിയില്‍ തിബത്തില്‍ നിന്നും ഹിമാലയ മലനിരകളിലൂടെ ഇന്ത്യയിലേക്ക്‌ കടക്കാന്‍ ശ്രമിക്കുന്ന സംഘത്തിലെ ഒരു പെണ്‍കുട്ടിയെ ചൈനീസ് പട്ടാളം വെടിവച്ചു കൊല്ലുന്നത് കാണിക്കുന്നുണ്ട്. 

പര്‍വതാരോഹകരായ ചില വിദേശികള്‍ ദൂരെ ഇരുന്ന് പകര്‍ത്തിയ ആ ചിത്രം ഞെട്ടലോടെ ആണ് കണ്ടത്. ഊട്ടിയിലും മറ്റും പോകുമ്പോള്‍ കൌതുകവസ്തുക്കള്‍ വിറ്റുനടക്കുന്ന തിബത്തുകാരെ കാണാം. എം. ടി യുടെ തിരക്കഥയില്‍ പവിത്രന്‍ സംവിധാനം ചെയ്ത 'ഉത്തരം' എന്ന, യൌവനാരംഭത്തില്‍ ഒരുപാട് കാലം മനസ്സിനെ മഥിച്ച, സിനിമയില്‍ കഥാഗതി തിരിച്ചു വിടുന്നത് തിബത്തന്‍ അഭയാര്‍ത്ഥികളായ ചില കഥാപാത്രങ്ങള്‍ ആണ്. മഴയും മഞ്ഞും ഇടകലര്‍ന്നു പെയ്തുകൊണ്ടിരിക്കുമ്പോള്‍, കുശാല്‍നഗറിലേക്ക് വണ്ടി ഓടിക്കേ ഇത്തരം ഒരുപാട് ചിന്തകള്‍ ഉള്ളില്‍ ഓളംവെട്ടുന്നുണ്ടായിരുന്നു.

കൊടക് ജില്ലയുടെ ആസ്ഥാനമായ മടിക്കേരിയില്‍ നിന്നും ഏതാണ്ട് മുപ്പതു കിലോമീറ്റര്‍ കിഴക്കുമാറി മൈസൂര്‍ പാതയിലാണ് ഈ സ്ഥലം. മടിക്കേരിയിലെ മലനിരകള്‍ നിറഞ്ഞ ഭൂപ്രകൃതിക്ക് വിപരീതമായി ഏതാണ്ട് സമതലമായ പ്രദേശമാണ് കുശാല്‍ നഗര്‍. മഴ ചാറിക്കൊണ്ടിരുന്നതിനാല്‍ വഴിയിലെങ്ങും നിര്‍ത്താന്‍ സാധിച്ചില്ല. കുശാല്‍നഗറിലെ ബുദ്ധവിഹാരവും, സുവര്‍ണക്ഷേത്രവും ആയിരുന്നു ലക്ഷ്യം.

ബുദ്ധവിഹാരത്തിന്റെ കവാടം.  
സുവര്‍ണക്ഷേത്രത്തിലേക്കുള്ള നടപ്പാത .  

സുവര്‍ണക്ഷേത്രം. 

വര്‍ണ്ണമുഖരിതമാണ് ക്ഷേത്രത്തിന്റെ തൂണുകളും ചുമരുകളും.  

ക്ഷേത്രത്തിന് ഉള്‍വശത്ത്‌ നിന്നുള്ള ചില ചിത്രങ്ങള്‍.





മറ്റൊരു ഭാഗം. 

ഒരു ബുദ്ധ സന്യാസിനിക്ക്‌ ഒപ്പം.

മടിക്കേരിയിലേക്കുള്ള മടക്കയാത്രയിലും മഴ പെയ്തുകൊണ്ടിരുന്നു. അതുകൊണ്ട് തന്നെ തിബത്തന്‍ ഗ്രാമങ്ങള്‍ കാണാനുള്ള ശ്രമം മറ്റൊരു അവസരത്തിലേക്ക് മാറ്റിവച്ചു.
Last Updated on Wednesday, 21 September 2011 04:39
 


Banner
Banner
Hits:3623427
Visitors: 1115813
We have 49 guests online

Reading problem ?  

click here