You are here: Home


ഫയിലക്ക ദ്വീപ്‌ PDF Print E-mail
Written by ലേസര്‍   
Wednesday, 21 September 2011 04:17
കുവൈത്ത് വന്‍‌കരയില്‍ നിന്നും ഏതാണ്ട് ഇരുപതു കിലോമീറ്റര് കിഴക്കുമാറി സ്ഥിതി ചെയ്യുന്ന ദ്വീപാണ് ഫൈലക്ക. കുവൈത്തിന്റെ അധീനതയിലുള്ള ഏതാനും ദ്വീപുകളില്‍ സന്ദര്‍ശകരെ അനുവദിച്ചിട്ടുള്ളത് ഇവിടേക്ക് മാത്രമാണ്. ഈ പ്രദേശത്ത്‌ ആദ്യമായി ജനവാസമുണ്ടായിരുന്നു എന്ന് കരുതപ്പെടുന്ന സ്ഥലമാണ് ഫയിലക്ക. ഗ്രീക്ക്‌, റോമന്‍ താമസത്തിന്റെ അവശിഷ്ടങ്ങള്‍ പുരാവസ്തു വകുപ്പ് ഇപ്പോള്‍ കണ്ടെടുത്തു കൊണ്ടിരിക്കുന്നു. 

 
ദ്വീപിലേക്ക് യാത്ര തിരിക്കാന്‍ തയ്യാറായി കിടക്കുന്ന രണ്ടു ബോട്ടുകള്‍

കുവൈറ്റ് പബ്ലിൿ ട്രാൻസ്‌പോർട്ട് കമ്പനിയാണ് ഈ യാത്രകള്‍ സംഘടിപ്പിക്കുന്നത്. റാസ്‌ സാല്‍മിയ എന്ന സ്ഥലത്ത് നിന്നാണ് ബോട്ടുകള്‍ യാത്ര തുടങ്ങുന്നത്. 

 
ബോട്ടിലേക്ക് കയറാനായി നിരന്നു കിടക്കുന്ന വാഹനങ്ങള്‍.

യാത്ര തുടങ്ങുന്നു.

കര അകലുന്നു...

ദൂരെ കരയിലെ എടുപ്പുകള്‍.

ഒരു ചരക്കുകപ്പല്‍ കടന്നുപോകുന്നു.

ബോട്ടില്‍ സഞ്ചരിക്കുന്ന വാഹനങ്ങളുടെ നിര.

കര വളരെ അകലെ ആയിക്കഴിഞ്ഞു.

ബോട്ടില്‍ നിന്ന് ചില കാഴ്ചകള്‍.




ദ്വീപ് കണ്ട്‌ തുടങ്ങുന്നു...

 
പണ്ട് കാലത്ത് കപ്പല്‍യാത്രക്കാര്‍ കടല്‍കാക്കകളെയും മറ്റു പക്ഷികളെയും കണ്ടാല്‍ കര അടുത്തു എന്ന് ആഹ്ലാദിക്കാറുണ്ടായിരുന്നുവത്രേ. പുതിയ കാലത്ത്‌ അത് ജെറ്റ്സ്കീയറെ കാണുമ്പോള്‍ എന്ന് തിരുത്താം. 


ബോട്ട് ദ്വീപിലെ ചെറിയ ഹാര്‍ബറിലേക്ക് കടക്കുന്നു.



നിരത്തോരത്തു വണ്ടികാത്ത്‌. 


വഴിയരുകില്‍ ഒക്കെ ചിതറി കിടക്കുന്ന വെടിയുണ്ടകള്‍. 

സംയുക്ത സേനയും ഇറാഖി സേനയും തമ്മില്‍ വലിയ പോരാട്ടം നടന്ന സ്ഥലമാണ് ഫൈലക്ക ദ്വീപ്.


വിജനമായ നിരത്തുകള്‍. 

ഇറാഖ്‌ അധിനിവേശത്തിനു മുന്‍പ് ദ്വീപ്‌ ഒരു ജനവാസപട്ടണം ആയിരുന്നു. യുദ്ധത്തില്‍ പട്ടണം മുഴുവനായി തകര്‍ക്കപെട്ടു. ബാക്കിയായ ജനങ്ങളെ കരയിലേക്ക് പുനരധിവസിപ്പിച്ചു. 


തകര്‍ന്ന വീടുകളുടെയും മറ്റും അവശിഷ്ടങ്ങള്‍. 

ഇപ്പോള്‍ ദ്വീപില്‍ സ്ഥിരവാസികള്‍ ആരും തന്നെയില്ല.
അനാഥമായി കിടക്കുന്ന കച്ചവടസ്ഥലങ്ങളും മറ്റും.

 
ഈ കെട്ടിടത്തില്‍ വെടിയുണ്ട തറച്ച പാടുകള്‍ വ്യക്തമായും കാണാം.

സന്ദര്‍ശകര്‍ക്കായി ഇപ്പോള്‍ ചില വിനോദ കേന്ദ്രങ്ങള്‍ ഒക്കെ കാണാനാവും. 

ഒരു ഹോട്ടലും മറ്റു ചില സ്വകാര്യ താമസസ്ഥലങ്ങളും ഉണ്ട്.

ചാവക്കാടുകാരന്‍ ഫൈസല്‍. 

മുനിസിപ്പാലിറ്റിയിലെ സൂപ്പര്‍ വൈസര്‍ ആണ്. കഴിഞ്ഞ നാല് കൊല്ലമായി ദ്വീപില്‍ ഉണ്ട്. ഇനി വരുമ്പോള്‍ നേരത്തെ അറിയിച്ചു വന്നാല്‍ കുറച്ചു കൂടി വ്യക്തമായി കൊണ്ട്നടന്നു കാണിച്ചു തരാം എന്ന് വാഗ്ദാനം. ഏതാണ്ട് അഞ്ചു വര്‍ഷത്തിനു ശേഷമാണ് ഇപ്പോള് വീണ്ടും ഇവിടെ വരുന്നത്. അത് കൊണ്ട് തന്നെ അടുത്ത വരവ് എപ്പോള്‍ ആവും എന്ന് പറയാന്‍ വയ്യ.  

മടക്ക യാത്രക്കുള്ള സമയമായി.
 
നേരവും ഇരുട്ടുന്നു...

വീണ്ടും ബോട്ടിന് ഉള്ളില്‍.

ഒന്നര മണിക്കൂര്‍ യാത്രയുടെ വിരസത അകറ്റാന്‍ ബോട്ടിന് ഉള്ളില്‍ ഒരു ചീട്ടുകളി.  

വീണ്ടും കര കണ്ട്‌ തുടങ്ങുന്നു.  

 യാത്ര അവസാനിപ്പിച്ചു കൊണ്ട് ബോട്ട് ഹാര്‍ബറിലേക്ക്.

Last Updated on Wednesday, 21 September 2011 04:31
 


Banner
Banner
Hits:3599907
Visitors: 1108928
We have 45 guests online

Reading problem ?  

click here