You are here: Home


ചിതറാല്‍ PDF Print E-mail
Written by മധു മാമൻ   
Wednesday, 05 January 2011 18:45

തിരുവനന്തപുരത്തുനിന്നും കന്യാകുമാരിവരെയുള്ള യാത്ര ശരിക്കും ഒരു ബോറടിയായാണ് പലപ്പോഴും അനുഭവപ്പെടാരുള്ളത്. അധികം വീതിയില്ലാത്ത തിരക്കേറിയ റോഡ്‌ പലപ്പോഴും നൂറു കിലോമീറ്റര്‍

യാത്ര ചെയ്യാന്‍ നാല് മണിക്കൂറെങ്കിലും വേണം. ഇടയില്‍ കാണാനായി പത്മനാഭപുരം പാലസ് മാത്രം.


പലതവണ കണ്ടതുകൊണ്ടു ഒരു പുതുമയും തോന്നുന്നില്ല. അങ്ങിനെയിരിക്കുമ്പോളാണ് ഒരു മാഗസിനില്‍

വന്ന ചിതറാല്‍ ജൈന ഗുഹക്ഷേത്രത്തെ പറ്റി വളരെ ചെറിയ ഒരു കുറുപ്പ് വായിച്ചത്. മനസ്സില്‍ വളരെ

സന്തോഷം തോന്നി. കന്യാകുമാരി യാത്രക്കിടയില്‍ ഒരു ഇടത്താവളം കിട്ടുമോ എന്ന പ്രതീക്ഷ.

തിരുവനന്തപുരത്തുനിന്നും കന്യാകുമാരി റുട്ടില്‍ മാര്‍ത്താണ്ഡം എന്ന സ്ടലത്ത് വണ്ടി നിറുത്തി വഴി ചോദിച്ചു .

നല്ലവനായ ഓട്ടോ ഡ്രൈവര്‍ വ്യക്തമായി വഴി പറഞ്ഞു തന്നു. നാല് കിലോമീറ്റര്‍ പോയാല്‍ ആറ്റൂര്‍ അവിടെ

നിന്നും മൂന്നു കിലോമീറ്റര്‍ പോയാല്‍ ചിതറാല്‍ ആയി.

ആറ്റൂര്‍ എത്തി ചിതറാല്‍ ക്ഷേത്രത്തെ പറ്റി വഴിയില്‍ കണ്ട ഒരു സ്ത്രീയോട് ചോദിച്ചു. അവര്‍ കൈ മലര്‍ത്തി.

ഇങ്ങനെയൊരു ക്ഷേത്രത്തെ പറ്റി അവര്‍ കേട്ടിട്ടില്ലെന്ന്. അടുത്ത് നിന്നവരാരും കേട്ടിട്ടില്ല. അങ്ങിനെ വിട്ടു

കൊടുക്കല്‍ മനസ്സ് വന്നില്ല. ഇവിടെ കുന്നിന്റെ മുകളില്‍ ഏതെങ്കിലും അമ്പലം ഉണ്ടോ എന്ന് ചോദിച്ചു.

അപ്പോളവര്‍ക്ക് സ്ടലം പിടികിട്ടി. മലേയ് കോവില്‍ - അതാണ് ചിതരാലിന്റെ ലോക്കല്‍ പേര്.

അവര്‍ പറഞ്ഞു തന്ന വഴിയിലൂടെ കാര്‍ വിട്ടു. തമിഴ്‌നാട്ടിലെ തനി ഒരു നാട്ടിന്‍പുറം. ഒരു കുപ്പി വെള്ളം വാങ്ങാന്‍

പോലും ഒരു കട കണ്ടില്ല. മാഗസിനില്‍ വായിച്ചതും മാത്രം വിശ്വസിച്ചു വന്നത് വെറുതെയാകുമോ എന്ന

സന്ദേഹം മനസ്സിൽ‍. വഴിചോദിക്കാന്‍ പോലും ആരെയും കാണുന്നില്ല.

ഒടുവില്‍ ഇരുഭാഗത്തും തെങ്ങുനിറഞ്ഞ റോഡിലൂടെ ക്ഷേത്രത്തിന്റെ അടിഭാഗത്ത്‌ എത്തി . ഒരു വാഹനം പോലും അവിടെ പാര്‍ക്ക് ചെയ്തിട്ടില്ല. റോഡില്‍ ആരെയും കാണുവാനും ഇല്ല . സമയം പതിനൊന്നു മണി . ആരു പക്ഷെ പൂജയെല്ലാം കഴിഞ്ഞു ക്ഷേത്രം അടച്ചിട്ടുണ്ടാവുമോ? എന്തായാലും ഇവിടെവരെ വന്നതല്ലേ മല കയറാന്‍ തീരുമാനിച്ചു. നല്ല വൃത്തിയുള്ള കരിങ്കല്ല് പാകിയ നടപ്പാത. ഇരുവശങ്ങളിലും നല്ല സുന്ദരമായ കാഴകള്‍ - കടുത്ത വെയില്‍ .

അതുമാത്രം അസഹനീയമായി തോന്നി .

ഏകദേശം ഒരുകിലോമീറ്റെരെങ്കിലും നടക്കണം മുകളിലെത്താന്‍ . ഇടയ്ക്കു വിശ്രമിക്കാന്‍ കരിങ്കല്‍ ബഞ്ചുകള്‍ .

തമിഴ്നാട്ടില്‍ ഇത്ര വൃത്തിയുള്ള സ്ടലമോ? അത്ഭുതം തോന്നി. ഒന്‍പതാം നൂറ്റാണ്ടില്‍ ജൈനന്മാര്‍ പണി കഴിപ്പിച്ച അമ്പലവും കൊത്തുപണികളും ആണ് മുകളിലെ മലയില്‍ ഉള്ളത്. ഇപ്പോള്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ കീഴിലാണ് ഇത്. അഞ്ചു വര്‍ഷം മുമ്പാണ് ഇത് അവര്‍ ഏറ്റെടുത്തത് . അതുവരെ ഇത് വെറും ഒരു കശുമാവിന്കാടായിരുന്നു എന്നാണ് പിന്നീട് കേട്ടറിഞ്ഞത്..

നടന്നും ഇരുന്നും ഒടുവില്‍ മുകളിലെത്തി .....

ഒരുപാടു യാത്രകളില്‍ കണ്ട ഏറ്റവും നല്ല വൃത്തിയുള്ള, സുന്ദരമായ സ്ടലം.

കന്യാകുമാരി യാത്രകളില്‍ തീച്ചയായും കണ്ടിരിക്കേണ്ട സ്ടലം.

വഴിയിലും മുകളിലും കണ്ട കാഴ്ചകള്‍ ഇതാ എന്റെ ക്യാമറയിലൂടെ...


















Last Updated on Wednesday, 05 January 2011 18:54
 


Banner
Banner
Hits:3530604
Visitors: 1092637
We have 38 guests online

Reading problem ?  

click here