You are here: Home


വിസ്കായ ബ്രിഡ്ജ് PDF Print E-mail
Written by സജി തോമസ്   
Monday, 19 July 2010 10:27

മൂന്ന് മാസമായി മഞ്ഞ് കാലവും ,ജീവിതത്തിന്റെ നല്ലപാതിയെ സ്പെയിനിലേക്കു കൊണ്ടുവരുന്നതിന്റെ

തിരക്കിലുമായി യാത്രകളൊന്നുമില്ലാതെ എല്ലോറിയോയിൽ തന്നെ ഒതുങ്ങി കഴിഞ്ഞു .മഞ്ഞുകാലം മാറി

ശരത്കാലം വന്നതിനോടൊപ്പം, ഇന്ത്യയിൽ നിന്ന് നല്ലപാതിയും എല്ലോറിയോയിൽ എന്റെ കൂട്ടിനെത്തി .

ബിൽബാവൊ എയർപോർട്ടിൽ വെള്ളിയാഴ്ച്ച വന്നിറങ്ങിയ ഞങ്ങളെ കൊടും തണുപ്പിനു പകരം 13 ഡിഗ്രി

ഇളം തണുപ്പോടു കൂടിയ തെളിഞ്ഞ മാനം ഞങ്ങളെ സ്വാഗതം ചെയ്തു .കേരളത്തിലെ 40 ഡിഗ്രിയിൽ നിന്നും

വന്ന നല്ലപാതിയുടെ കൈകാലുകൾ തണുത്തു വിറച്ച് കൂട്ടിയിടിച്ചു കൊണ്ടിരുന്നു , എയർപോർട്ടിൽ നിന്നും

വീട്ടിലേക്കുള്ള ഒന്നരമണിക്കൂർ യാത്ര എങ്ങും പച്ചപ്പു നിറഞ്ഞ മലനിരകൾ നോക്കി നല്ലപാതി പറഞ്ഞു

“ശരിക്കും സിനിമയിൽ കാണുന്നതു പോലെ തന്നെ” .

എല്ലോറിയോയിലെ രണ്ടാമത്തെ ഇന്ത്യൻ കുടുംബമാണു ഞങ്ങൾ . എല്ലോറിയോയിലെ ആദ്യ കുടുംബമായ

മാർക്കിനെയും കുടുംബത്തെയും നല്ലപാതിക്കു പരിചയപ്പെടുത്തി. ഞായറാഴ്ച്ച ബിൽബാവൊയിൽ നിന്നും

അല്പം അകലെ എരാന്തിയൊയിൽ താമസിക്കുന്ന പായിസ് ബാസ്കൊ യൂണിവേഴ്സിറ്റിയിൽ രസതന്ത്ര വിഭാഗത്തിൽ

ഗവേഷണം നടത്തുന്ന ദിവാകറിനെയും കുടുംബത്തെയും പരിചയപെടുത്താനായി എല്ലോറിയോയിൽ നിന്നും

9 മണിക്കുള്ള ബിൽബാവൊ ബസ്സിൽ ഞങ്ങൾ യാത്ര തിരിച്ചു . മെട്രോയിൽ എരാന്തിയോയിൽ നിന്നും 4 സ്റ്റോപ്

മാത്രമെയുള്ളൂ അരീറ്റയിലേക്ക് അവിടെയാണു വിസ്ക്കായ പാലം .അവരെ പരിചയപെടുത്തുകയും ചെയ്യാം കൂടെ

വിസ്കായ പാലവും കാണാം .
ബിൽബാവോയിൽ ബസ് റ്റെർമിനലിൽ ഇറങ്ങിയ ഞങ്ങൾ അവിടെ നിന്നു തന്നെ മെട്രൊയിൽ കയറി , സാൻ മാമെസ്

എന്നാണു സ്റ്റോപ്പിന്റെ പേര് .  റ്റിക്കറ്റ് എടുക്കുന്ന മെഷിനിൽ നിന്നും രണ്ട് 15 യൂറോയുടെ കാർഡ് വാങ്ങി ,  അതെ

കാർഡ് തന്നെ ബസ് യാത്രക്കും മെട്രോ യാത്രക്കും അതിലെ പൈസ തീരുന്നതു വരെ ഉപയോഗിക്കാം , എല്ലാ

കാര്യങ്ങളും ഞാൻ നല്ലപാതിയെ പഠിപ്പിച്ചു കൊണ്ടിരുന്നു .എരാന്തിയൊ സ്റ്റോപ്പിൽ ഞങ്ങളെ കാത്ത് ദിവാകർ കാത്തു നിൽക്കുന്നുണ്ടായിരുന്നു .ഇന്ത്യയിൽ നിന്നും വന്ന വിശേഷങ്ങൾ പറഞ്ഞു തീർത്ത് ഭക്ഷണവും കഴിച്ച് ഞങ്ങൾ

4 പേരും കൂടി കാഴ്ച്ചകൾ കാണാൻ ഇറങ്ങി .

എരാന്തിയോയിൽ നിന്നും മെട്രോയിൽ 4 സ്റ്റോപ്പിനു ശേഷമാണു അരീറ്റ , അരീറ്റയിലിറങ്ങിയ ഞങ്ങൾ വിസ്കായപാലം ലക്ഷ്യമാക്കി നടന്നു .5 മിനുറ്റ്  നടത്തത്തിനു ശേഷം 50 മീറ്റർ ഉയരമുള്ള ലോകത്തിലെ ആദ്യത്തെ ട്രാൻസ്പോർട്ടിങ്ങ് തൂക്കുപാലത്തിലെത്തി ,നെർവിയോൺ നദിക്കരയുടെ രണ്ടു തീരങ്ങളിലുമായി 50 മീറ്റർ ഉയരത്തിൽ ഇരുമ്പ് കയറുകളാൽ

കെട്ടി നിറുത്തിയിരിക്കുന്നു .

ഞങ്ങൾ അവിടെയെത്തിയപ്പോൾ അല്പം മേഘത്താൽ മൂടപ്പെട്ട ആകാശവും നേർത്ത തണുപ്പോടു കൂടിയ കാറ്റും ,

നദിയുടെ അപ്പുറം പോറ്റുഗലറ്റെ എന്ന പട്ടണം . നെർവിയോൺ നദിക്കരയിൽ ഇരുന്നപ്പോൾ ആദ്യമായി ഇവിടെ

വന്നതു പോലെ തോന്നി എനിക്ക് , ദിവാകർ നദിക്കരയിലെ ബെഞ്ചിലിരുന്നു കൊണ്ട് ആ നാട്ടുകാരനെ പോലെ

എല്ലാ കാഴ്ച്ചകളും വിവരിച്ചു തന്നു കൊണ്ടിരുന്നു , ഈ പാലത്തിന്‍റെ പണി 1888ല്‍ തുടങ്ങി ഏപ്രില്‍ 10 -1890 അവസാനിച്ചു.ALBERTO PALACIO എന്ന എന്‍ജിനീയര്‍ ആണ് ഇതു ഡിസൈന്‍ ചെയ്തത് .ഔദ്യോഗികമായി

1893 ജൂലൈ ലോകത്തിലെ ആദ്യത്തെ യാത്ര പാലം തുറന്നു .1936 ലെ സ്പാനിഷ് സിവില്‍ വാറിൽ ഈ പാലത്തിനു

സാരമായ കേടു പാടു പറ്റി 1941 ഇല്‍ ഈ പാലം പുതുക്കി പണിതു.ജൂലൈ 13 ,2006 ഇല്‍ UNESCO world heritage

ആയി പ്രഖ്യാപിച്ചു ......


50 മീറ്റര്‍ ഉയരവും 164 മീറ്റര്‍ നീളവുമുള്ള ആ ഇരുമ്പ് പാലത്തിനു ചേർന്നു തന്നെയുള്ള കാഴ്ച്ചകൾ കാണാനായുള്ള

പ്ലാറ്റ്ഫോമിൽ കയറിയപ്പോൾ തന്നെ താഴെ ലോഹക്കയറില്‍ തൂങ്ങി മധ്യത്തിൽ വാഹനങ്ങളും ഇരു വശങ്ങളീലുള്ള കുഴലുപോലെയുള്ള ഭാഗത്തു ആളുകളെയും നിറുത്തി വരുന്ന ഗോണ്ടോല ഞാന്‍ ശ്രദ്ധിച്ചു , ഒരു വിധത്തിൽ പറഞ്ഞാൽ

നമ്മുടെ നാട്ടിലെ ജങ്കാര്‍ തന്നെ ,പക്ഷെ ജലനിരപ്പിനും ഏതാനും അടി പോങ്ങിയാണ് ലോഹക്കയറില്‍ തൂങ്ങി ഈ

ജങ്കാർ. ആറു വാഹനങ്ങളും ഏതാനും യാത്രക്കാരെയും കൊണ്ടു ഒന്നര മിനിട്ട് കൊണ്ടാണ് potugalate എന്ന തീര

പട്ടണത്തില്‍ നിന്നും ബില്‍ബാവോ തീര പട്ടണത്തിലേക്ക് കൊണ്ടു വന്നത് .portugaleteയും ബിബാവോയെയും

ബന്ധിപ്പിക്കുന്ന transporting ബ്രിഡ്ജ് ആണ് വിസ്കായ ബ്രിഡ്ജ് .എല്ലാ എട്ടു മിനിട്ട് ഇടവിട്ടും ഈ ജങ്കാര്‍ സര്‍വീസ്

ഉണ്ട് .എന്നെ അതിശയ പെടുത്തിയ ഒരു കാര്യം ഈ ജങ്കാറില്‍ പോകാന്‍ മുപ്പതു സെന്റ് (ഇരുപതു രൂപ ) മുകളിലെ പാലത്തിലൂടെ നടന്നു പോകാന്‍ അഞ്ചു യൂറോ (മുന്നൂറു രൂപയ്ക്കു മുകളില്‍ )എന്നാല്‍ എന്തായാലും അങ്ങോട്ടുള്ള യാത്ര

50 മീറ്റർ ഉയരത്തിലുള്ള 164 മീറ്റർ നീളമുള്ള ആ പാലത്തിലൂടെയാകാമെന്നു തീരുമാനിച്ചു .
ഗൊണ്ടോലയിൽ കയറ്റാനുള്ള വാഹനങ്ങൾ റ്റിക്കറ്റെടുത്ത് വരി വരിയായി കിടക്കുന്നു , അതിൽ അക്കരെക്കു പോകാനുള്ള ആളുകൾ റ്റിക്കറ്റെടുത്തു കയറിതുടങ്ങി , ദിവാകറും കുടുംബവും അക്കരെക്കു പോകാനായി ഗൊണ്ടോലയിൽ കയറി . ഞങ്ങൾ റ്റൂറിസ്റ്റ് ഓഫിസിൽ കയറി മുകളിലെ പാലത്തിലൂടെ നടക്കാനുള്ള 5 യൂറോയുടെ റ്റിക്കറ്റെടുത്തു . 50 മീറ്റർ ഉയരത്തിലേക്ക് നമ്മളെയെത്തിക്കാൻ ലിഫ്റ്റ് ഉണ്ട് , ലിഫ്റ്റ് ഓപ്പറേറ്റർ ആയ സ്പാനിഷുകാരി ഞങ്ങളേയും കൊണ്ട് മുകളിലെ പാലത്തിലെത്തി , പാലത്തിനപ്പുറത്തെത്തിയാൽ തിരിച്ചു താഴെയിറങ്ങുവാൻ വേണ്ടി ലിഫ്റ്റ് വിളിക്കേണ്ട വിധവും പറഞ്ഞ് തന്നു ഒരു “ അഡിയോസ് ” പറഞ്ഞ് അവർ താഴെക്ക് പോയി .നെർവിയോൺ നദിയുടെ മുകളീൽ നിന്നു കൊണ്ട് രണ്ടു നഗരങ്ങളൂടെയും സൌന്ദര്യം ആസ്വദിക്കാം , രണ്ടാൾ ഉയരത്തിൽ പാലത്തിന്റെ രണ്ടു വശവും ഇരുമ്പു വല കൊണ്ട് സുരക്ഷിതമായ വേലികെട്ടിയിരിക്കുന്നു .പാലത്തിനു മുകളിലെ മരപ്പലകൾക്കു നടുവിലെ ഇരുമ്പ് തൂണീൽ ഘടിപ്പിച്ച വെള്ള സ്പീക്കറിൽ നിന്നും സ്പാനിഷിൽ ഈ പാലത്തിന്റെ നിർമാണം മുതൽക്കുള്ള ചരിത്രം പറയുന്നതു കേൾക്കാം . അരീറ്റയിലെ കെട്ടിടങ്ങൾക്കു നടുവിലേക്കു വലിച്ചു കെട്ടി ഉറപ്പിച്ച പാലത്തിന്റെ ഇരുമ്പ്കയറും അതിനു താഴെയുള്ള ചെറിയ പൂന്തോട്ടവും കണ്ട് ഞങ്ങൾ പാലത്തിലൂടെ നടന്ന് ഓരോ കാഴ്ച്ചകളും ആസ്വദിച്ച് മറുകരയിൽ പോർറ്റുഗലറ്റെയിൽ എത്തി ലിഫ്റ്റ് വഴി പാലത്തിൽ നിന്നും താഴെ ഇറങ്ങി . എന്തായാലും 164 മീറ്റര്‍ നീളമുള്ള ആ പാലത്തിലൂടെ നടക്കുന്നതിനു വെറുതെയല്ല അവര്‍ അഞ്ചു യൂറോ വാങ്ങിയതെന്ന് അവിടെ നിന്നുള്ള കാഴ്ചകള്‍ കണ്ടപ്പോള്‍ മനസ്സിലായി .
ഇവിടെ ക്ലിക്കിയാല്‍ ഇതിന്‍റെ വിക്കിപിഡിയ വെബ്സൈറ്റ് കാണാം.റ്റിക്കറ്റ് ചെക്ക് ചെയ്ത് അകത്തു കയറുന്ന സ്ഥലം , ആ മഷിനിൽ റ്റികറ്റ് ഇൻസർട്ട് ചെയ്താൽ വാതിലുകൾ തനിയെ തുറക്കും , ഇവിടെ എല്ലാ മെട്രോയും ഇതെ രീതിയാണു റ്റിക്കറ്റ് പരിശോധിക്കുന്ന സംവിധാനം .

പാലത്തിന്റെ ഒരുവശത്തു നിന്നും ആ കെട്ടിടത്തിന്റെ മധ്യത്തിലേക്ക് കെട്ടി നിറുത്തിയിരിക്കുന്ന ഇരുമ്പ് കയറുകൾ വിസ്കായപാലത്തിനെ കെട്ടിനിറുത്തിയിരിക്കുന്നതാണ് .അഴിമുഖം അതിന് ഇരു വശത്തുമായി potugalate യും ബില്‍ബാവോ യും


കാറുകളും യാത്രക്കാരുമായി പോകുന്ന ഗോണ്ടോല 


അമ്പതു മീറ്റര്‍ ഉയരവും നൂറ്റി അറുപത്തി നാലു മീറ്റര്‍ നീളവുമുള്ള ഇരുമ്പ് പാലം .


വിസ്ക്കായപ്പാലം കണ്ട് തിരിച്ച് അരീറ്റ മെട്രോയിൽ എത്തിയ ഞങ്ങൾ ബിദെസബാൾ എന്ന സ്ഥലത്തേക്ക് ടിക്കറ്റെടുത്തു . നെർവിയോൺ നദീതീരത്തുകൂടെ പത്തു കിലോമീറ്റർ സ്പെയിനിന്റെ സൌന്ദര്യം ആസ്വദിച്ചു കൊണ്ടുള്ള ഒരു സായാഹ്ന നടത്തം അതാണു ഈ യാത്രയുടെ ഉദ്ദേശം, നദീതീരത്തെത്തുന്നതിനു മുൻപെ മരശിഖിരങ്ങൾ കൈകോർത്തു നിൽക്കുന്ന നടപ്പാതയിൽ കസേരയിട്ടു കാപ്പിയും കുടിച്ച് കഫെതെരിയയിലെ റ്റിവിയിൽ അറ്റ്ലറ്റിക്ക് ബിൽബാവൊ ക്ലബിന്റെ ഫുട്ബോൾ മത്സരവും കണ്ട് ഗോളിനു വേണ്ടി ആർപ്പുവിളിക്കുന്ന സ്പാനിഷു കുടുംബങ്ങൾ . നാലു വയസ്സ്കാരൻ മുതൽ എൻപതുവയസ്സുകാരൻ വരെ ഒരുമിച്ച് അറ്റ്ലറ്റിക്കിനു ജയ് വിളിക്കുന്നു , ഫുട്ബോൾ കളി ഇവരുടെ രക്തത്തിൽ അലിഞ്ഞ്ചേർന്നിട്ടുള്ളതാണെന്നു പറഞ്ഞു കേട്ടതു സത്യം തന്നെ .പച്ചപുല്ല് നിറഞ്ഞ നെർവിയോൺ നദിക്കരയുടെ തീരത്തുള്ള നടപ്പാതയിലൂടെ ഞങ്ങൾ നാലു പേരും കാഴ്ച്ചകൾ ആസ്വദിച്ചു നടന്നു , വെയിലുണ്ടെങ്കിലും തണുത്ത കാറ്റുള്ളതുകൊണ്ട് തെർമൽകോട്ടിനുള്ളിൽ ഒതുങ്ങിയാണു നടത്തം . കാഴ്ച്ചകൾ കണ്ട് ഗാലിയോ ഫോർട്ട് വരെ ഒരു മണിക്കൂർ നടന്നു പതിനേഴാം നൂറ്റാണ്ടിൽ സൈനിക വാച്ച് ടവർ ആയിരുന്നു ഗാലിയൊ ഫോർട്ട് ഇപ്പോൾ ഒരു ഉപയോഗവുമില്ലതെ ആരാലും സംരക്ഷിക്കപ്പെടാത്ത കെട്ടിടമായി അനാഥമായി കിടക്കുന്നു . നമ്മുടെ നാട്ടിലായിരുന്നെങ്കിൽ പണ്ടെ സാമൂഹ്യവിരുദ്ധർ അതു കൈകലാക്കിയെനെ എന്നു ഞാൻ മനസ്സിലോർത്തു . ഒരു അഞ്ച് മിനുറ്റ് അവിടെ ചിലവഴിച്ച് ഞങ്ങൾ തിരിച്ചു നടന്നു .രാത്രി പത്തു മണിക്കാണു ബിൽബാവൊയിൽ നിന്നും എല്ലോറിയോയിലെക്കുള്ള അവസാന ബസ്സ് , ഇവിടെ ഇപ്പോൾ ഇരുട്ടു വീഴുന്നതു തന്നെ രാത്രി പത്തു മണീക്കായതു കൊണ്ട് സൂര്യനെ നോക്കി സമയം വൈകിയതറിയാതെ പെട്ട്പോകും .ഒരു നല്ല യാത്രാ സമ്മാനിച്ച ദിവാകരനും കുടുംബത്തിനും നന്ദി പറഞ്ഞ് ഞങ്ങൾ എല്ലോറിയോയിലെക്കു തിരിച്ചു .
Last Updated on Monday, 19 July 2010 11:07
 


Banner
Banner
Hits:3619912
Visitors: 1114377
We have 51 guests online

Reading problem ?  

click here