You are here: Home


പാറപ്പള്ളി ബീച്ചിലേക്കൊരു യാത്ര PDF Print E-mail
Written by കുഞ്ഞായി   
Friday, 18 June 2010 20:37
കേരളത്തിലെ ബീച്ചുകളില്‍ സുന്ദരി ആരെന്ന് എന്നോട് ആരെങ്കിലും ചോദിച്ചാല്‍ , നിസ്സംശയം ഞാന്‍ പറയും ഞാന്‍ കണ്ടിട്ടുള്ളതില്‍ ഏറ്റവും സുന്ദരി (കോഴിക്കോട്) കൊയിലാണ്ടി കൊല്ലത്തുള്ള പാറേപ്പള്ളി ബീച്ചാണെന്ന്.
ബ്രെദര്‍-ഇന്‍-ലോ സലാം മാഷാണ് പാറേപ്പള്ളി ബീച്ചിനെക്കുറിച്ച് പറഞ്ഞ് തന്നത്. എങ്കില്‍ പോയിക്കളയാം എന്നും പറഞ്ഞ് കുടുംബസമേതം ഇറങ്ങുമ്പോള്‍ ഏതോ ഉണക്ക ബീച്ചായിരിക്കും എന്നാണ് ഞാന്‍ ശരിക്കും കരുതിയത്.


കൊല്ലത്ത് അങ്ങാടിയില്‍ വണ്ടി നിര്‍ത്തി വഴിചോദിച്ചു മനസ്സിലാക്കിയാണ് പോക്കറ്റ് റോഡിലൂടെ യാത്ര തിരിച്ചത്.പാറേപ്പള്ളി മഖാമിന്റെ അടുത്താണെന്ന അറിവേ മാഷിനുണ്ടായിരുന്നുള്ളൂ.അതുകൊണ്ട് തന്നെ മഖാമിന്റെ അടുത്ത് വണ്ടി നിര്‍ത്തി മഖാമിന്റെ അകത്തുകൂടെ കറങ്ങിയാണ് ബീച്ചിലെത്തിയത്. ബീച്ചിലെത്തികയിഞ്ഞപ്പോളാണ് ഞങ്ങള്‍ ആവശ്യമില്ലാതെ ഒരുപാട് ചുറ്റിയത് മനസ്സിലായത്.


കടലിനെ അടുത്ത് കണ്ടപ്പോ തന്നെ ആവശ്യമില്ലാതെ കറങ്ങിയതിന്റെ വിശമമൊക്കെ കെട്ടടങ്ങി.


ഒറ്റയും,കൂട്ടമായും,ചെറുതും വലുതുമായ ഉരുളന്‍ പാറകളുടെ ഇടയിലായി അതിമനോഹരമായൊരു ബീച്ച് , സാധാരണയായി നാട്ടില്‍ കാണുന്ന ബീച്ചുകളില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായിരുന്നു,കൂടാതെ ബീച്ച് പൊതുവെ നീറ്റായിട്ടാണ് കാണപ്പെട്ടത്.
ബീച്ചില്‍ നിന്നും നോക്കിയാല്‍ കാണുന്ന പച്ചപുതച്ച് നില്‍ക്കുന്നതാണ് പാറപ്പള്ളി മഖാം.
മുകളില്‍ കാണുന്ന ചെറിയ കെട്ടിടമാണ് ഔലിയാ പള്ളി. അതിന്നടുത്തായി കാണുന്ന കിണറിലെ വെള്ളം ഒട്ടും തന്നെ ഉപ്പുരസമില്ലാത്തതാണത്രെ.അതുകൊണ്ടാണെന്ന് തോന്നുന്നു , ഇവിടെ ഉള്ളവര്‍ ഈ കിണറിലെ വെള്ളത്തിനെ പരിശുദ്ധമായി കരുതിപോരുന്നു.

വീണ്ടും ഇതുവഴി വരണമെന്ന് മനസ്സിലുറപ്പിച്ച് യാത്ര തിരിക്കുമ്പോള്‍ മനസ്സില്‍ ഒരു പ്രാര്‍ത്തനയേ ഉണ്ടായിരുന്നുള്ളൂ ,ഈ ബീച്ചിനെ എന്നും ഇതുപോലെ സുന്ദരിയായി തന്നെ കാണാന്‍ പറ്റട്ടെ എന്ന്.

Last Updated on Monday, 21 June 2010 06:23
 


Banner
Banner
Hits:3530578
Visitors: 1092618
We have 17 guests online

Reading problem ?  

click here