You are here: Home കേരളം എറണാകുളം കോട്ടപ്പുറം കോട്ട


കോട്ടപ്പുറം കോട്ട PDF Print E-mail
Written by നിരക്ഷരന്‍   
Thursday, 30 September 2010 17:46

കൊച്ചി മുതല്‍ ഗോവ വരെ യാത്രയുടെ ആദ്യഭാഗങ്ങള്‍ 1, 2.
----------------------------------------------------------------------------------
യക്കോട്ടയില്‍ നിന്നിറങ്ങി മാല്യങ്കര പാലം, മൂത്തകുന്നം കോട്ടപ്പുറം വഴി പാലം വഴി, കൊടുങ്ങല്ലൂര്‍ കോട്ടയെന്നുകൂടി അറിയപ്പെടുന്ന കോട്ടപ്പുറം കോട്ടയിലേക്കായിരുന്നു ഞങ്ങളുടെ അടുത്ത യാത്ര. ഈ കോട്ടയിലേക്കാണ് ആയക്കോട്ടയില്‍ നിന്നും ജലാന്തര്‍ഭാഗത്തുകൂടെ തുരങ്കമുണ്ടെന്ന് വിശ്വസിക്കപ്പെടുന്നത്.

 

തകര്‍ന്ന കോട്ടയുടെ ഒരു ദൃശ്യം

കോട്ടപ്പുറം പാലമിറങ്ങി പാലത്തിന്റെ ചുങ്കം കൊടുത്തതിനുശേഷം, കോട്ടപ്പുറം ചന്ത വഴി തുരുത്തിപ്പുറം കരയിലേക്കുള്ള പാലത്തിന്റെ ജോലികള്‍ നടക്കുന്ന കായല്‍ത്തീരത്തിലൂടെ വണ്ടിയോടിച്ച് ചെന്നെത്തുന്നത് കോട്ടപ്പുറം കോട്ടയിലേക്കാണ്.

ഒരുപാട് കഥകളുറങ്ങുന്ന കോട്ടപ്പുറം കോട്ട പൂര്‍ണ്ണമായും തകര്‍ന്ന അവസ്ഥയിലാണിന്ന്. പോര്‍ച്ചുഗീസുകാരുമായി പടവെട്ടി ഡച്ചുകാരും, കേരളം വിടുന്നതിന് മുന്നേ ടിപ്പുസുല്‍ത്താനുമൊക്കെ വളരെ വിസ്താരമുണ്ടായിരുന്ന ഈ കോട്ടയെ പീരങ്കി ഉപയോഗിച്ചുതന്നെയായിരിക്കണം, അക്ഷരാര്‍ത്ഥത്തില്‍ നിലം‌പരിശാക്കിയിരിക്കുന്നു.

 

കോട്ടയുടെ കായലോരത്തുനിന്നുള്ള കാഴ്ച്ച 

മുസരീസ് പദ്ധതിയുടെ ഭാഗമായിട്ട് ആര്‍ക്കിയോളജിക്കാരുടെ ഉദ്ഖനനം നടക്കുന്നുണ്ട് കോട്ടയുടെ അവശിഷ്ടങ്ങള്‍ക്കിടയില്‍ . അതുകൊണ്ടുതന്നെയാകാം കമ്പിവേലിക്കകത്തേക്ക് അനുവാദമില്ലാതെ പ്രവേശിക്കരുത് എന്ന് ബോര്‍ഡ് സ്ഥാപിച്ചിരിക്കുന്നു. ഉദ്യോഗസ്ഥരില്‍ ഒരാളോട് സംസാരിച്ചപ്പോള്‍ ശല്യമുണ്ടാക്കാത്ത രീതിയില്‍ കായലിനരുകിലൂടെ കോട്ടയെ വലം വെച്ചുകൊള്ളാന്‍ ഉത്തരവായി. കോട്ടയുടെ മുകള്‍ഭാഗത്തേക്ക് പ്രവേശിക്കാന്‍ അനുവാദം കിട്ടിയില്ല.

 

തിരുവിതാംകൂര്‍ രാജമുദ്രയുള്ള ഫലകം - 1909ലേതാണ്. 

1503 ലാണ് പോര്‍ച്ചുഗീസുകാര്‍ ഈ കോട്ട നിര്‍മ്മിച്ചത്. കൊച്ചിയിലെ ഇമ്മാനുവല്‍ ഫോര്‍ട്ട് , പള്ളിപ്പുറം കോട്ട,

കോട്ടപ്പുറം കോട്ട എന്നീ കോട്ടകളായിരുന്നു പോര്‍ച്ചുഗീസുകാരുടെ കൊച്ചിയിലെ ശക്തിപ്രഭാവത്തിന്റെ മൂന്ന് മുഖമുദ്രകള്‍ .

പള്ളിപ്പുറം കോട്ടയെപ്പോലെ തന്നെ പോര്‍ച്ചുഗീസുകാരുടെ കൈയ്യില്‍ നിന്ന് ഈ കോട്ടയും ഡച്ചുകാര്‍ പിടിച്ചടക്കി. അന്നിവിടെ മരിച്ചുവീണത് നൂറ് കണക്കിന് നായര്‍ പടയാളികളും പോര്‍ച്ചുഗീസുകാരുമാണ്. കാലചക്രം ആ യുദ്ധക്കാലം വരെ പിന്നോട്ട് തിരിച്ച് നോക്കിയാല്‍ , കൊച്ചീരാജാവിന്റെ മുഖ്യസവിചനായിരുന്ന പാലിയത്തച്ചന്റെ ചിത്രവും കോട്ടയ്ക്കകത്ത് തെളിഞ്ഞുവരും. കോട്ട പിടിച്ചടക്കാന്‍ ഡച്ചുകാര്‍ കച്ചകെട്ടിയിറങ്ങിയപ്പോള്‍ , കോട്ടയ്ക്കകത്ത് പോര്‍ച്ചുഗീസുകാര്‍ക്കൊപ്പം ഉണ്ടായിരുന്ന പാലിയത്തച്ചന്‍ , സാമൂതിരിയുടെ സൈന്യസഹായത്തോടെ വന്ന ഡച്ചുകാരുടെ താവളത്തിലേക്ക് കൂറുമാറുകയും, കോട്ടയില്‍ കടക്കാനുള്ള എളുപ്പവഴി അവര്‍ക്ക് പറഞ്ഞുകൊടുക്കുകയും ചെയ്തു. അതുവരെ പോര്‍ച്ചുഗീസ് പീരങ്കികള്‍ക്ക് മുന്നില്‍ പതറിനിന്നിരുന്ന ഡച്ച് പട്ടാളം പാലിയത്തച്ഛന്റെ സഹായത്താല്‍ കോട്ടയില്‍ വിള്ളലുണ്ടാക്കി പോര്‍ച്ചുഗീസുകാരെ തുരത്തുകയാണുണ്ടായത്.

 

നശിപ്പിക്കപ്പെട്ട കോട്ട - വീണ്ടുമൊരു ദൃശ്യം 

എന്നിരുന്നാലും, കോട്ടയുടെ ഇപ്പോള്‍ കാണുന്ന തരത്തിലുള്ള അത്രയും പരിതാപകരമായ നാശത്തിന് ഹേതുവായത് ടിപ്പു സുല്‍ത്താന്‍ തന്നെയാണെന്നാണ് ചരിത്രം പറയുന്നത്. സുല്‍ത്താന്റെ കേരളത്തിലെ പടയോട്ടം പുരോഗമിച്ചുകൊണ്ടിരുന്നെങ്കിലും, അതിനിടയ്ക്ക് മൈസൂരിലെ സ്വന്തം സാമ്രാജ്യത്തിന് ബ്രിട്ടീഷുകാര്‍ വന്‍‌ഭീഷണി ഉയര്‍ത്തുന്നുണ്ടെന്ന് മനസ്സിലാക്കി അദ്ദേഹം കേരളം വിടുകയാണുണ്ടായത്. പക്ഷെ പോകുന്നതിന് മുന്നേ കോട്ടപ്പുറം കോട്ടയെ ഇപ്പോള്‍ കാണുന്ന രൂപത്തിലാക്കിയിട്ടാണ് ടിപ്പു സ്ഥലം വിട്ടത്.

 

തകര്‍ന്ന കോട്ടയുടെ കാഴ്ച്ചകള്‍ വീണ്ടും 

തുരുത്തിപ്പുറം , ഗോതുരുത്ത് , കോട്ടയില്‍ കോവിലകം , എന്നീ കൊച്ചുകൊച്ചു കരകളുടെ അതിമനോഹരമായ കാഴ്ച്ചയാണ് കോട്ടയില്‍ നിന്ന് കിട്ടുന്നത് . കരമാര്‍ഗ്ഗമോ , ജലമാര്‍ഗ്ഗമോ ശത്രുക്കളുടെ ഏത് നീക്കങ്ങളേയും വീക്ഷിക്കാനും ചെറുക്കാനുമായി വളരെയധികം ആലോചിച്ചുറച്ച് കോട്ടയുണ്ടാക്കാന്‍ പോര്‍ച്ചുഗീസുകാര്‍ കണ്ടുപിടിച്ച കായല്‍ത്തീരമാണിതെന്ന് സംശയമില്ല.കോട്ടയിലെ വെടിക്കോപ്പ് സംഭരണ ശാലയടക്കമുള്ള ബാക്കി കാഴ്ച്ചകള്‍ക്കായി, ആര്‍ക്കിയോളജിക്കാര്‍ പൊതുജനത്തിനായി കോട്ട വിട്ടുകൊടുക്കുന്ന കാലത്ത് ഒരിക്കല്‍ , കായല്‍ മാര്‍ഗ്ഗം അവിടെ പോകുമെന്നുറപ്പിച്ച് ഞങ്ങള്‍ കോട്ടയില്‍ നിന്ന് മടങ്ങി.

ചേരമാന്‍ പെരുമാള്‍ കേരളം ഭരിച്ചിരുന്ന കാലത്ത്, അതായത് 9 -)0 നൂറ്റാണ്ടില്‍ കൊടുങ്ങല്ലൂരിന് മഹോദയപുരം എന്ന ഒരു പേര് കൂടെ ഉണ്ടായിരുന്നു. 21 പെരുമാക്കന്മാര്‍ കേരളം ഭരിച്ചിരുന്നെന്നും, രാജശേഖര വര്‍മ്മന്‍ എന്ന് പേരുള്ള ചേരവംശിയായ രാജാവ് കര്‍ണ്ണാടകത്തിലെ ആനഗുന്ദിയില്‍ നിന്നും വന്നയാളാണെന്നും, ചേരമാന്‍ പെരുമാള്‍ എന്ന പേരില്‍ കേരളത്തിലെ അവസാനത്തെ ചേരരാജാവായിരുന്നത് അദ്ദേഹമായിരുന്നെന്നും ചരിത്രം പറയുന്നു.


കോട്ടയില്‍ നിന്ന് കൊടുങ്ങലൂരേക്ക് പോകുന്ന വഴിയില്‍ ചേരമാന്‍ പറമ്പ് എന്ന പേരില്‍ ഒരു ചെറിയ മൈതാനം കാണാം. കുട്ടികളവിടെ ക്രിക്കറ്റ് കളിക്കുന്നുണ്ട്. പിച്ചില്‍ നിന്ന് അല്‍പ്പം മാറി ഒരു സ്മാരക ശിലയുണ്ട്. അതില്‍ രേഖപ്പെടുത്തിയിരിക്കുന്നത് എന്താണെന്നറിയാന്‍ ഞാന്‍ വാഹനത്തില്‍ നിന്നിറങ്ങി റോഡ് മുറിച്ചുകടന്നു. ചേരമാന്‍ പെരുമാളിന്റെ കൊട്ടാരം ഇരുന്ന സ്ഥലമാണിതെന്ന് കരുതപ്പെടുന്നു.

 

ചേരമാന്‍ പറമ്പും സ്മാരക ശിലയും 

മൈതാനത്തിന്റെ റോഡിന് എതിര്‍വശത്തുള്ള കുറ്റിക്കാടുകള്‍ വെട്ടിനിരത്തി ആര്‍ക്കിയോളജിക്കാര്‍ ഉഴുതുമറിക്കാന്‍ തുടങ്ങിയിട്ടുണ്ട്. ഏതാണ്ട് 2000 കൊല്ലങ്ങള്‍ പഴക്കമുള്ള ചില നന്നങ്ങാടികള്‍ , ഈയടുത്ത് മുസരീസിന്റെ പരിധിക്കകത്ത് വരുന്ന പട്ടണം (പഷ്‌ണം എന്നും പറയാറുണ്ട്) എന്ന സ്ഥലത്തുനിന്ന് കുഴിച്ചെടുത്ത കണക്കുവെച്ച് നോക്കിയാല്‍ ചേരമാന്‍ ചരിത്രത്തിന്റെ പൊട്ടും പൊടിയും എന്തെങ്കിലുമൊക്കെ ചേരമാന്‍ പറമ്പില്‍ നിന്നും കിട്ടുമെന്ന് എനിക്ക് പ്രതീക്ഷയുണ്ട്. ‍

കേരള ചരിത്രത്തില്‍ അതിപ്രാധാന്യമുണ്ടായിരുന്ന ഒരു രാജവംശത്തിന്റെ കൊട്ടാരപരിസരത്തെവിടെയോ ആണ് തങ്ങളിപ്പോള്‍ ക്രിക്കറ്റ് കളിക്കുന്നതെന്ന് നാട്ടുകാരായ കുട്ടികള്‍ അറിയുന്നുണ്ടോ ആവോ ?

 

ചേരമാന്‍ സ്മാരക ശില - ഒരു സമീപക്കാഴ്ച്ച 

ചേരമാന്‍ പറമ്പില്‍ നിന്ന് ഹൈവേയിലേക്ക് (N.H. 17) കടന്ന് കൊടുങ്ങല്ലൂര്‍ പട്ടണത്തിലേക്ക് കടക്കുന്നതോടെ അതിപ്രശസ്തമായ മൂന്ന് ദേവാലയങ്ങളുടെ ചരിത്രത്തിനൊപ്പം, അവിടത്തെ ഐതിഹ്യങ്ങളും വിശ്വാസങ്ങളുമൊക്കെ ഒരോരോ സഞ്ചാരികളേയും അനുഗമിക്കാന്‍ തുടങ്ങിയിരിക്കും.

............തുടര്‍ന്ന് വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.............
Last Updated on Thursday, 30 September 2010 19:21
 


കേരളം: ഏറ്റവും പുതിയ ലേഖനങ്ങള്‍

അഗസ്ത്യഹൃദയം തേടി
അഗസ്ത്യഹൃദയം തേടി
2012 ജനുവരി 27 വെള്ളിയാഴ്ച. പ്രകൃതിയുമായി അലിഞ്ഞുചേര്‍ന്ന അഗസ്ത്യാര്‍കൂട തീര്‍ത്ഥയാത്ര അന്നു പുലര്‍ച്ചെ മൂന്നു മണിക്കാരംഭിച്ചു. 20 പേർ അടങ്ങിയ സംഘം വാഹനം തകരാറിലായത്‌ മൂലം ബോണക്കാട് ചെന്നെത്തിയത് ഉച്ചയ്ക്ക് 1 മണിക്ക്. 11 മണി കഴിഞ്ഞാല്‍ വനത്തിലേക്ക് കടത്തിവിടാത്തതിനാല്‍ വിധിയെ പഴിച്ചു കൊണ്ട്‌ അന്നത്തെ ദിവസം മുഴുമിപ്പിച്ചു. ജീപ്പിന്റെ സീറ്റില്‍ തിരിഞ്ഞും മറിഞ്ഞും ഉറക്കം വരാതെ കിടന്ന്,
സമുദ്ര ബീച്ച്
സമുദ്ര ബീച്ച്
കഴിഞ്ഞ ഓണക്കാലത്ത്  തിരുവനന്തപുരത്ത് നിന്നും കോവളം ബീച്ചിലേക്കുള്ള ഒരു യാത്രയില്‍ ആണ് സമുദ്ര ബീച്ച് എന്ന ബോര്‍ഡ്‌ കണ്ണില്‍ പെട്ടത് . കോവളം ബീച്ച് എത്തുന്നതിനു ഏകദേശം രണ്ടു കിലോമീറ്റര്‍  മുന്‍പ്  വലതു വശത്തായി കണ്ട  സമുദ്ര ബീച്ച് 800m എന്ന ബോര്‍ഡും ആ ബീച്ചിന്റെ പേരും എനിക്ക് പുതിയ അറിവായിരുന്നു. അറിയപ്പെടുന്ന കോവളം  വീണ്ടും വീണ്ടും കാണുന്നതിനെക്കാള്‍ നല്ലതാണ്
കോവിലൂര്‍
കോവിലൂര്‍
കേരള തമിഴ്നാട് അതിര്‍ത്തിയില്‍ കിടക്കുന്ന കാര്‍ഷിക ഗ്രാമമായ കോവിലൂരിലേക്ക്  ഒരു യാത്ര  എന്നത് കുറെക്കാലമായി മനസ്സില്‍ കൊണ്ട് നടക്കുകയായിരുന്നു . മുന്നാര്‍ സന്ദര്‍ശിക്കാന്‍ കിട്ടിയ അവസരങ്ങളിലൊന്നും മൂന്നാര്‍ ടൌണില്‍ നിന്നും ഏകദേശം അമ്പതു കിലോമീറ്റര്‍ അകലത്തില്‍ കിടക്കുന്ന കോവിലൂരിലേക്ക്  പോകാന്‍ കഴിഞ്ഞിട്ടില്ല. ഒരു ടൂര്‍ പോകുന്ന  പോലെ പോകാന്‍ പറ്റിയ സ്ഥലം അല്ല
നാരകക്കാനം തുരങ്കത്തിലൂടെ
നാരകക്കാനം തുരങ്കത്തിലൂടെ
ഇടുക്കി ജില്ലയിലെ കല്യാണതണ്ട് മലനിരകളിലൂടെ ഒരു ട്രെക്കിംഗ് കഴിഞ്ഞു മടങ്ങി വരുമ്പോള്‍ ആണ് മലമുകളില്‍ വെച്ച്  പശുവിനെ മേച്ചു നടക്കുന്ന ഒരു തമിഴ് നാട്ടുകാരനെന്നു തോന്നിപ്പിച്ച  ഒരാളെ കണ്ടത് . മദ്യപിച്ചു ചുവന്ന കണ്ണുകളും, കറുത്ത് തടിച്ച രൂപവും, മുഷിഞ്ഞ വസ്ത്രവും  എല്ലാം കണ്ടപ്പോള്‍ ആദ്യം സംസാരിക്കണോ എന്ന് സംശയിച്ചു . പക്ഷെ  മടിച്ചു മടിച്ചു തുടങ്ങിയ ആ സംസാരം അവസാനിപ്പിച്ചത്
പൊന്മുടി തഴുകുമ്പോള്‍
 പൊന്മുടി തഴുകുമ്പോള്‍
നീണ്ടനാളുകള്‍ക്കു ശേഷം കൂട്ടുകാര്സിനെ എല്ലാവരേയും ഒരു അവധിദിനം ഒരുമിച്ചു കൂട്ടി... കൃത്യ സമയത്തു തന്നെ എല്ലാവരും വന്നു  എന്ന് പറഞ്ഞാല്‍ വിശ്വസിക്കില്ല എന്നറിയാം, ഏകദേശം 9 മണിയോടെ 3 ബൈക്കിലായി എല്ലാവരും കടയ്ക്കല്‍ ബസ്‌ സ്റ്റാന്റില്‍ വന്നു. അപ്പോള്‍ ബസിലാണോ യാത്ര എന്നല്ലേ. അല്ലന്നേ, പലവഴിയില്‍ നിന്നെതാനൊരു വഴി, അതാണ്‌ ബസ്‌ സ്ടാന്റ്റ്‌.   നല്ല തെളിഞ്ഞ കാലാവസ്ഥയില്‍ പൊന്മുടിയിലേക്കുള്ള
നെല്ലിയാമ്പതി - (ഭാഗം 2)
നെല്ലിയാമ്പതി - (ഭാഗം 2)
എസ്റ്റേറ്റില്‍ നിന്ന് ഏകദേശം രണ്ടു കിലോമീറ്റര്‍ പോണം വെള്ളച്ചാട്ടത്തിലേക്ക്. പോകുന്ന വഴി ആണെങ്കില്‍ ഒരു ഒറ്റയടി പാത എന്നെ വിശേഷിപ്പിക്കാനാവൂ. ഒരു സൈഡില്‍ കാടും മറു സൈഡില്‍ ഏകദേശം 4500 അടി താഴ്ചയില്‍ ഉള്ള പ്രദേശങ്ങളും. എങ്ങാനും ഒരബദ്ധം പറ്റിയാല്‍ പിന്നെ പൊടി പോലും കിട്ടുകില്ല. പോകുന്ന വഴി എല്ലാം ധാരാളം യാത്രികര്‍ ഉണ്ട് എങ്കിലും കുടുംബത്തോടെ ഉള്ള യാത്രികര്‍ വളരെ കുറവാണ്.
മൂന്നാറും ലക്കം ഫാൾസും
മൂന്നാറും ലക്കം ഫാൾസും
ട്രിവാന്‍ഡ്രം മെയില്‍ ത്രിശൂര്‍ എത്തുമ്പോള്‍ രാവിലെ നാലു മണി ആകും. അവിടെ നിന്നും ഞാന്‍ ഡയറക്റ്റ് വണ്ടിയിലേക്ക് കയറാം. അവിടുന്ന് നേരെ ആതിരപ്പള്ളി വഴി വാള്‍ പാറ ഷോളയാര്‍ വഴി നേരെ ചിന്നാര്‍. കാന്തല്ലൂര്‍ സ്റ്റേ, അല്ലേല്‍ മറ്റെവിടെലും. ട്രെയിനില്‍ കേറി യാത്ര തുടങ്ങിയപ്പോള്‍ ഒരു കാള്‍. 'അളിയാ നാളെ ഹര്‍ത്താല്‍ ആണ് '. പാളി, എല്ലാം പാളി. രാത്രി വരാമെന്ന് പറഞ്ഞവന്‍ വന്നില്ല. അങ്ങനെ എല്ലാം
കുരിശിന്റെ വഴിയേ ഒരു യാത്ര
കുരിശിന്റെ വഴിയേ ഒരു യാത്ര
“ജീവിതം ഒരു വഴിത്തിരിവിൽ എത്തി നിൽക്കുകയല്ലേ? ഒരു മലകയറ്റം നല്ലതാണ്. “ രാവിലെ 5 മണിക്കെഴുന്നേറ്റ് യാത്ര പുറപ്പെടുമ്പോൾ മുഴങ്ങോടിക്കാരി പറഞ്ഞ വാചകങ്ങൾ ഒരു വിശ്വാസിയുടേതായിരുന്നു. ശരിയാണെന്ന് എനിക്കും തോന്നി. എല്ലാം നിയന്ത്രിക്കുന്ന ഒരു ശക്തിയുണ്ടെന്ന വിശ്വാസം എനിക്കുമുണ്ട്. ഇടയ്ക്ക് വല്ലപ്പോഴുമെങ്കിലും അതിനെ ആദരിക്കുകയും ബഹുമാനിക്കുകയും പൂജിക്കുകയും വേണം.   കുട്ടിക്കാലം മുതൽ
കണ്ണകി സമക്ഷം
കണ്ണകി സമക്ഷം
കേരളത്തിന്റേയും തമിഴ്നാടിന്റേയും അതിർത്തിയിൽ സ്ഥിതിചെയ്യുന്ന മംഗളാദേവിക്ഷേത്രം സംസ്ഥാനപുരാവസ്തുവകുപ്പിന്റെ സംരക്ഷിത ചരിത്രസ്മാരകമാണ്. ഇടുക്കിജില്ലയിലെ പീരുമേട് താലൂക്കിൽ കുമിളി വില്ലേജിലാണ് ഈ സ്മാരകം. സമുദ്രനിരപ്പിൽ നിന്നും ഏകദേശം 4000-അടി ഉയരത്തിൽ മംഗളാദേവിമലയുടെ നെറുകയിൽ തമിഴ്നാട്ടിലെ കമ്പം താഴ്വരയ്ക് അഭിമുഖമായി സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്ര സമുച്ചയം എട്ടാം നൂറ്റാണ്ടിൽ
മൂന്നാറിലേക്ക് (ഭാഗം 3) - ഇരവികുളം നാഷണൽ പാർക്ക്
മൂന്നാറിലേക്ക് (ഭാഗം 3) - ഇരവികുളം നാഷണൽ പാർക്ക്
മൂന്നാർ യാത്ര ഭാഗം 1, ഭാഗം 2. സ്കൂളിലെ ഉച്ചഭക്ഷണത്തിന്റെ മണം വയറ്റിലെ വിശപ്പിനെ അതിന്റെ അത്യുന്നതങ്ങളിലെത്തിച്ചിരുന്നു. പോകുന്ന വഴി ചില ചെറുകിട ഇടത്തരം ഭോജനശാലകള്‍ കണ്ടിരുന്നു എങ്കിലും ഒരെണ്ണം മനസ്സില്‍ കുറിച്ചിട്ടിരുന്നു. തലയുയര്‍ത്തി നില്‍കുന്ന മേഘമാലകള്‍ കഴുത്തിലും കാതിലും വാരിയണിഞ്ഞ മലകളെയും ഇളം തെന്നലുകളാല്‍ തഴുകുന്ന തോട്ടങ്ങളെയും പിന്നിലാക്കി യാത്ര തുടര്‍ന്നു.  മറയൂര്‍
Banner
Banner
Hits:3667382
Visitors: 1127667
We have 42 guests online

Reading problem ?  

click here